Friday, February 13, 2009
രവിവര്‍മ്മയും ഹുസൈനും
ഈ ചിത്രം രാജാ രവിവര്‍മ്മ വരച്ചത്...
ഇത് എം എഫ് ഹുസൈന് വരച്ചത്....
ഹൈന്ദവതയെ മന:പൂര്‍വ്വം അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ എം എഫ് ഹുസൈന് ബ്രഷ് ചലിപ്പിച്ചതിന്റെ ഫലമാണോ ഈ ചിത്രം...
എന്നാണ് ഇവിടെ പറയുന്നത്
എം എഫ് ഹുസൈന് എന്ന കലാകാരനില്‍ ഹൈന്ദവ വിദ്വേഷം ഒളിഞ്ഞിരുപ്പുണ്ടോ?
ഹുസൈന്റെ ഉള്ളിലെ സ്പര്‍ദ്ധയുടെ ബഹിര്‍സ്ഫുരണമാണോ ഇത്തരം സൃഷ്ടികള്‍ക്ക് പിന്നില്‍?
അതെ എന്നാണ് ഉത്തരമെങ്കില്‍....
ഹുസൈനെന്ന മുസ്ലിം കലാകാരന് ഹിന്ദുമതത്തിനോട് സ്പര്‍ദ്ധയുണ്ടാവാന്‍ കാരണമെന്ത്?
ചിത്രങ്ങള്‍ ഗൂഗിളിനു സ്വന്തം
Subscribe to:
Post Comments (Atom)
26 comments:
ഹുസൈന് ഹിന്ദുമത വിദ്വേഷിയാണോ?
ലിങ്കില്‍ പോയി ചാണക്യ .ഹുസൈന് വര്‍ഗീയവാദി എന്നെനിക്കു തോന്നുന്നില്ല .സങ്കല്പ ദൈവങ്ങളെയും യഥാര്‍ത്ഥ ജീവിതങ്ങളെയും ഹുസൈന് വേര്‍തിരിച്ചു കാണിച്ചിരിക്കുന്നു എന്ന് വെണമെങ്കില്‍ പറയാം .സങ്കല്പ ദൈവങ്ങള്‍ക്ക് ഹുസൈന് തന്റെ തായ രൂപം നല്കിയിരിക്കുന്നു .ഇതില്‍ ഹുസൈനെ തെറ്റുകാരന്‍ ആയി കാണാന്‍ കഴിയില്ല .എന്നെ ആരും തല്ലരുത് പ്ലീസ് .ഇതാണ് എന്റെ അഭിപ്രയാം .
കൂടുതൽ ചിത്രകാരന്മാരും നഗ്നത യാണ് ചിത്രങ്ങളിൽ കാണുന്നത്, എത്രയൊ ഹോളിവുഡ് സിനിമാ നടികൾ തുണിയുരിഞ്ഞിട്ടുണ്ട് ഒന്നു വരക്കാൻ മാത്രം.
ആ തരത്തിൽ ഹുസൈന് കിട്ടിയത് ഹിന്ദു റിലാറ്റഡ് ചിത്രങ്ങളാകാം ഇതിനു പിന്നിൽ.
മാത്രമല്ല അയാൾ ഒരു മുസ്ലിം മത വിശ്വസിയുമല്ല, പേരു മാത്രം എന്നേയുള്ളൂ.
ഇതിനു പിന്നിൽ ഒരു ഹിന്ദു വിദ്ദേശവുമില്ല.
ഹൈന്ദവതയെ വരക്കുന്നതിലൂടെ അപമാനിക്കുന്നതെങ്ങനെ? ശരിക്കും വിശ്വാസത്തെ മാനിക്കുകയാണെന്ന് പറയാം.
രവിവര്‍മ്മ ജീവിച്ച കാലഘട്ടവും പാരമ്പര്യവും സംസ്ക്കാരവും രവിവര്‍മ്മയുടെ ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നു.
ഹുസൈന് ആധുനീകം എന്ന രീതിയിലും लक्ष्मी, सरस्वती എന്ന് പെയിന്റിങ്ങിനു താഴെ ഹുസൈന് എഴുതി,ഒന്നുകില്‍ ഹുസൈന്റെ ചിത്രങ്ങള്‍ ആധുനീക ചിത്രം എന്ന് കരുതുക
അത് ഹുസൈന്റെ കാഴചപ്പാട്.
ഒരു ഭാരതീയന് എന്ന നിലയില്‍ ദേവീ ദേവന്മാര് നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്.ഹിന്ദുത്വം മതത്തേക്കാള്‍ ഒരു ജീവിതരീതിയാണ്,ഇന്ന് ക്രിസ്ത്യന്‍ മുസ്ലീം എന്ന് പറയുന്ന് വരുടെ പഴം തലമുറ
എല്ലാ ഭാരതീയനും ഹിന്ദുസംസ്ക്കാരത്തില്‍ നിന്ന് വന്നവര്‍ തന്നെയാണ്.അതുകോണ്ട് ഗുരുഭൂതന്മാരെ വന്ദിക്കുന്ന ഏതോരുവനും പാരമ്പര്യത്തെ പഴമയെ മാനിക്കണം,പണ്ടെങ്ങും ഇല്ലാത്തപോലെ എന്തിനെയും ഏതിനെയും ജാതി മത ചിന്തയും ആയി കൂട്ടികെട്ടുന്നത് ആരോഗ്യപരമാണൊ എന്നും ചിന്തിക്കുക.
ഈശ്വരന് എന്ന ശക്തി ഒരിക്കലും ഒരു മതത്തിന്റെ,ദേശത്തിന്റെ,ഭാഷയുടെ സ്വന്തമല്ല. മനുഷ്യന്റെ ബുദ്ധിക്കോ ഭാവനക്കോ ഒതുക്കാനും സാധിക്കില്ല.ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന ജലത്തിലും,ദഹിപ്പിക്കുന്ന അഗ്നിയിലും,പകരുന്ന സ്നേഹത്തിലും സ്ഥിതി ചെയ്യുന്ന ഈശ്വരനെ ഏതു രൂപത്തില്‍ ഏതു നിറത്തില്‍ പകര്‍ത്താന്‍ നിസ്സാരനായ മനുഷ്യനു സാധിക്കും ചിന്തിക്കൂ
ഒരിയ്ക്കല്‍ എനിയ്ക്കും മെയിലിലോ മറ്റോ ‘ഇതിനെതിരേ പ്രതികരിയ്ക്കുക’ എന്നൊക്കെ പറഞ്ഞ് ഈ ചിത്രം കിട്ടിയിരുന്നു.
എം. എഫ്. ഹുസൈന് ചെയ്തത് ശരിയാണെന്ന് എനിയ്ക്ക് അഭിപ്രായമില്ല. കാരണം ഒട്ടനേകം വിശ്വാസികളെ അത് വിഷമിപ്പിയ്ക്കുന്നുണ്ടാകും എന്നതു കൊണ്ടു തന്നെ.
ചാണക്യന്,
താങ്കളുടെ ലിങ്കിലെ ചിത്രങ്ങള്‍ കണ്ടു, സ്വാഭാവികമായും ഹുസൈനെ സംശയിക്കാവുന്നതു തന്നെ. :) പക്ഷെ താങ്കള്‍ പോസ്റ്റ് ചെയ്യാന്‍ തിരഞ്ഞെടുത്ത ചിത്രങ്ങള്‍ ശരിയായെന്നു തോന്നുന്നില്ല. സത്യം പറഞ്ഞാല്‍ അതില്‍ എനിക്കു ഇഷ്ടപ്പെട്ടത് ഹുസൈന്റെ ചിത്രം തന്നെയാണ്. ഒരു പാവം സ്കൂള്‍ ടീച്ചര്‍ ഫാന്‍സിഡ്രസ്സിന് വേഷം കെട്ടിയതു പോലുണ്ട് രവിവര്‍മ്മയുടെ സരസ്വതിയെക്കണ്ടാല്. ഒരു ഊര്ജ്ജപ്രവാഹമുള്ളത് ഹുസൈന്റെ സരസ്വതിക്കു തന്നെ. പട്ടു സാരിയും ബ്ലസുമില്ലാത്തതു കൊണ്ട് അശ്ലീലമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പിന്നെ അങ്ങേര്‍ക്ക് അടിയില്‍ സരസ്വതി എന്ന് എഴുതി വെയ്ക്കേണ്ടി വന്നത് എന്താണെന്നു മനസ്സിലാകുന്നില്ല. പക്ഷെ ഹുസൈന്റെ ലക്ഷ്മി, ദുര്‍ഗ്ഗ, പാര്‍വതി ചിത്രങ്ങളൊക്കെ തറയായാണ് എനിക്കും തോന്നിയത്.
വിദ്വേഷം,സ്പര്‍ദ്ധ- ഇതൊന്നും ഒരു കലാകാരന്റെ സൃഷ്ടിയില്‍ കടന്നു കൂടരുതല്ലോ.
അതുകൊണ്ടു തന്നെ, ഹുസൈന് ഹൈന്ദവ വിദ്വേഷിയാവാന് വഴിയില്ല.
ഇത് വായിച്ചപ്പോള്‍ മുതല്‍ എന്റെ മനസ്സില്‍ കൂടി പോയൊരു ചിന്തയാണ് .
തുണിലും തുരുമ്പിലും ദൈവം ഇരിക്കുന്നു .നമ്മളുടെ മനസിലാണ് ദൈവങ്ങളെ തുണി ഉടുപ്പിച്ചു നിര്‍ത്തിയിരിക്കുന്നത് .സ്വര്‍ഗത്തില്‍ ഇങ്ങനെ ആണും പെണ്ണും നഗ്നതയും മറ്റും ഉണ്ടോ ? അറിയില്ല .
ഒരു പക്ഷേ നമ്മുടെ പൂര്‍വ്വീകര്‍ തുണി ഉടുക്കാതെ ഇന്ന് വരെയും നടന്നിരുന്നുവെങ്കില്‍ നമ്മളും അങ്ങനെ ആകുമായിരുന്നില്ലേ ?
നാളെ ക്രിസ്തുവിനെ ,മറിയയെ ഇങ്ങനെ വരച്ചാലും അത് സ്വീകരിക്കാന്‍ ഉള്ള ഒരു മനസാണ് എന്റേത് .
നമ്മുടെ മനസുകളില്‍ ദൈവങ്ങള്‍ക്ക് ,നമ്മുടെ വിശ്വാസങ്ങള്‍ക്ക് ഉടവുകള്‍ വരാതെ സൂക്ഷിക്കാം .
എം .എഫ് ഹുസൈന് ചെയ്തത് ഒരു കലാകാരന്റെ സ്വാതന്ത്യമാണ് .
അങ്ങനെ പറയുമ്പോള്‍ നേരത്തെ നബിയുടെ തലയില്‍ ബോംബ് വെച്ച ഒരു കാര്‍ട്ടൂണ്‍ വരച്ചതിനു വലിയ ബഹളം ഉണ്ടായില്ലേ എന്ന് ചോദിക്കാം .
അതിനെക്കുറിച്ച് എനിക്കറിയില്ല .
പുരാതനമായ ദൈവസങ്കല്പത്തില് ദൈവങ്ങളെല്ലാം അല്പവസ്ത്രധാരികളായിരുന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്.പുരാതന ദേവാലയങളിലെ ശില്പങ്ങളും ചുമര്‍ചിത്രങ്ങളും
നമുക്കതിന് തെളിവാണ്.പിന്നെ കാലം മാറിയതിനനുസരിച്ചുള്ള മാറ്റമാണ് വസ്ത്രങ്ങളും ആഭരണങ്ങളും. അന്നു നമുക്ക് ദൈവങ്ങള്‍ അപമാനിക്കപ്പെടുന്നു എന്നു തോന്നിയിട്ടില്ലല്ലൊ.
ഇന്ന് അത് തോന്നുന്നുവെങ്കില്‍ നമ്മുടെ മേല്‍ വര്‍ഗ്ഗീയതയുടെ വിജയമാണ്.പിന്നെ ഹുസ്സൈന്‍ ഒരു ഹൈപ്പിന്റെ ആവശ്യമുണ്ടെന്നെനിക്ക് തോന്നിയിട്ടില്ല.വളരെ എക്സ്പെരിമെന്റെല് ആണ് എന്നു മാത്രം.
ഹുസൈന് എങ്ങനെ സരസ്വതിയെ വരച്ചാലും ആള്‍ക്കാരുടെ മനസ്സിലുള്ള സങ്കല്പം മാറില്ലല്ലോ. ഹുസൈന് എന്തിന് ഇങ്ങനെ വരച്ചൂന്ന് അയാള്‍ക്കേ അറിയൂ. ആളൊരു വട്ട് കേസാന്നാ എനിക്ക് തോന്നീട്ടുള്ളത്. :-)
ആ വരച്ചു വച്ചിരിക്കുന്നത് എന്താണെന്നു തന്നെ മനസ്സിലാവുന്നില്ല. ഇതിനാണോ ഈ പുകിലൊക്കെ?
ഓഫ്ഫ്:
കമന്റ് ഒന്നും മറുമൊഴിയില്‍ ഇല്ലല്ലോ?
"ഹുസൈന് ഹിന്ദുമത വിദ്വേഷിയാണോ?"
ചാണക്യ ഒറ്റ ഉത്തരം അല്ല എന്നാണ്.
ഹിന്ദു മതത്തെപ്പോലെ അസംഘടിതസ്വാതന്ത്ര്യമനുഭവിക്കുന്ന ഏതു ജനതയുടെയും മീതെ അങ്ങേരുടെ ബ്രഷ് ചലിച്ചേയ്ക്കും.സമൂഹത്തോട് ഉത്തരവാദിത്വം പുലര്‍ത്താത്ത കലാകാരന് കലയിലൂടെ
സമൂഹത്തില്‍ വിഭാഗീയതയും കലാപവും സൃഷ്ടിക്കുന്നു അവന്റെ കീശനിറയാന്മാത്രം.
വിളയ്ക്കിടയില് മുളയ്ക്കുന്ന കള എന്നതുപോലെ ഒരു ബഹുസ്വര സമൂഹത്തില്‍ അസ്വസ്ഥത വിളയിക്കുന്ന കലാകാരന്.
കാപ്പിലാന്,
അഭിപ്രായത്തിനു നന്ദി....താങ്കളെപ്പോലെ മറ്റുള്ളവരും ചിന്തിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു..
പന്നി,
അഭിപ്രായത്തിനു നന്ദി..
മാണിക്യം,
അഭിപ്രായത്തിനു നന്ദി..
“പണ്ടെങ്ങും ഇല്ലാത്തപോലെ എന്തിനെയും ഏതിനെയും ജാതി മത ചിന്തയും ആയി കൂട്ടികെട്ടുന്നത് ആരോഗ്യപരമാണൊ എന്നും ചിന്തിക്കുക.“- ഈ പോസ്റ്റില്‍ അതിനും വേണ്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല..
യഥാര്‍ത്ഥത്തില്‍ അതിനുള്ള കുത്സിത ശ്രമങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്നവരുടെ പ്രവര്‍ത്തനങ്ങളെ പൊളിച്ച് കാണിക്കുകമാത്രമെ ചെയ്യുന്നുള്ളൂ.
ശ്രീ,
അഭിപ്രായത്തിനു നന്ദി..
ബാബുരാജ്,
അഭിപ്രായത്തിനു നന്ദി..
ഒരു കലാകാരന്റെ എല്ലാ കൃതികളും ഒരാള്‍ക്ക് സ്വീകാര്യമാവണം എന്നില്ലല്ലോ...ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തിപരതയല്ലെ?
ലതി,
അഭിപ്രായത്തിനു നന്ദി,
പക്ഷെ ഹുസൈനെ ഹൈന്ദവ വിദ്വേഷിയായി അല്ലെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്?
പ്രയാന്‍,
അഭിപ്രായത്തിനു നന്ദി..
അതെ അതാണ് കാര്യം , താങ്കളുടെ കാഴ്ച്ചപ്പാട് വര്‍ഗീയവാദികള്‍ക്ക് സ്വീകാര്യമാവുമോ?
Bindhu Unny,
അഭിപ്രായത്തിനു നന്ദി..
കലാകാരന്മാര് മിക്കവരും വട്ടന്മാരാണെന്ന് കേട്ടിട്ടുണ്ട് :)
അനില്‍@ബ്ലോഗ്,
അഭിപ്രായത്തിനു നന്ദി,
അതെന്താണെന്ന് മനസിലാകേണ്ടവര്‍ക്ക് മനസിലായിട്ടുണ്ട്..അതിനു തെളിവല്ലെ ഹുസൈനെതിരെയുള്ള ആ ലിങ്കിലെ പോസ്റ്റു കാണിക്കുന്നത്.
ഓടോ: മറുമൊഴിക്ക് എന്ത് പറ്റിയെന്നറിയില്ല..അവിടെ ഒരു കമന്റിട്ടുണ്ട്..ശ്രദ്ധിക്കുമെന്നു കരുതുന്നു
കാവലാന്‍,
അഭിപ്രായത്തിനു നന്ദി,
ഒരു മതസമൂഹത്തിന്റെ വിദ്വേഷം സമ്പാദിച്ച് ഹുസൈന് കീശനിറക്കുന്നു എന്നാണോ കരുതുന്നത്?
എം.എഫ് ഹുസൈനും എന്തെങ്കിലും ഒക്കെ വരയ്ക്കാന്‍ വേണ്ടെ? ജീവിച്ചു പോട്ടെ...അല്ലാതെ എന്തു പറയാന്‍.
ഇനിയും ഇവിടെ വരാം...
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
സരസ്വതി നമസ്തുഭ്യം വരദെ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ
തകര്‍പ്പന്‍ ...ഇനിയും ഇത്തരം ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു ..പക്ഷെ സരസ്വതിയെ ഡ്രസ്സ് ഇട്ടു വരച്ച സവര്‍ണ്ണ ഹിന്ദു ഫാസിസ്റ്റ് രവിവര്‍മ്മയുടെ ചിത്രം ആവശ്യമില്ലായിരുന്നു..പകരം ഹിന്ദു മൂല്യങ്ങളെ സംരക്ഷിക്കാന്‍ ജീവിതം ഉഴിഞ്ഞു വച്ച ഹുസൈന്ജിയുടെ (സംഘ പരിവാറുകാരന് നാണിച്ചു തല താഴ്ത്തട്ടെ ) ഒന്നു രണ്ടു ചിത്രങ്ങള്‍ കൂടി കൊടുക്കാമായിരുന്നു ..ആവിഷ്കാര സ്വാതന്ത്ര്യതിന്മേലാണ് നമ്മുടെ കളി ..ഹല്ലാ പിന്നേ...പറ്റുകയാണേല് സീത, ഭാരതാംബ , ദുര്‍ഗ തുടങ്ങി ഒരു മെഗാ സീരീസ് ആയി പ്രതീക്ഷിക്കുന്നു... അല്ലേലും ഇവളുമാരെ തുണിയുടുക്കാതെ വരചാലങ്ങു ഇടിഞ്ഞു വീഴുമോ ഹിന്ദു മൂല്യങ്ങള്‍ അല്ലയോ..? പിന്നെ ദേവിമാരുടെ മുലകളുടെ എണ്ണം കണ്ടു പിടിക്കാന്‍ പറഞ്ഞു ഒരു ഓണ്‍ലൈന്‍ ഗെയിം വക്കേം ചെയ്യാം..നമ്മളാരാ മക്കള്‍ എന്നീ വര്‍ഗീയ ഫാസിസ്ടുകളെ കാണിച്ചു കൊടുക്കണ്ടായോ ?
അപ്പൊ പറഞ്ഞ പോലെ ....
സ്നേഹപൂര്‍വ്വം
പ്രവീണ്‍
ഇതു കൊണ്ടും കുറെ പേര് വോട്ടു പിടിച്ചു... !! നല്ല ചിത്രങ്ങള്‍...
രാഷ്ട്രീയക്കാരേയും,ദൈവങ്ങളേയും,
നിര്‍ബന്ധമായും തുണി അഴിപ്പിച്ചു
കൂടെക്കൂടെ പരിശോധിക്കാന്‍
ജനം തയ്യാറായാല്‍ മാത്രമേ
സമൂഹത്തില്‍ സത്യ ധര്‍മ്മങ്ങള്‍ക്ക്
മൂല്യമുണ്ടാകു.
തുണിയും,ആഭരണങ്ങളും
സ്വാര്‍ഥതയുടെ പര്യായങ്ങളാണ്.
സ്വര്ത്ഥതയുള്ളവരെന്ന് തുറന്നു സമ്മതിക്കുന്ന
ജനങ്ങള്ക്കൊഴിച്ച് മറ്റ് പൊതു വിഗ്രഹങ്ങള്‍ക്കൊന്നും വസ്ത്രം
അനുവദിനീയമല്ല.
കുറഞ്ഞപക്ഷം ദൈവമെങ്കിലും സുതാര്യമല്ലെങ്കില്‍ അവിടെ
ചെകുത്താന്റെ ഭരണമായിരിക്കും ഫലം.
നമ്മുടെ രാമ വാനരസേന,പള്ളീലച്ഛന്മാരുടേയും കന്യാസ്ത്രീകളുടേയും ലൈംഗീകത്കാപട്യം,
ഇസ്ലാമിക രാജ്യദ്രോഹം,മന്ത്രി പുത്രന്മാരുടെ
ലീല വിലാസങ്ങള്‍, രാഷ്ട്രീയക്കാരുടെ അഴിമതി
എന്നിവയെല്ലാം നമ്മുടെ ദൈവങ്ങളെ
തുണിയുടുപ്പിച്ച് കപട്യക്കാരാക്കിയതിന്റെ
പാപ ഫലങ്ങളാകുന്നു :)
ഒരു കലാകാരണ്റ്റെ പല സ്റ്ഷ്ടികളിലൊന്ന് എന്നുവേണമെങ്കില്‍ ഇതിനെ കാണാം...പക്ഷേ ചിലരെയെങ്കിലും വേദനിപ്പിക്കുന്ന സ്റ്ഷ്ടികള് ഒരു യഥാറ്ത്ഥ കലാകാരന് ചേരുന്നില്ലാ എന്നത് സത്യം...
ലേറ്റ് ആയി, ക്ഷമാപണം.
ഈയുള്ളവന് "സരസ്വതി പോസ്റ്റുകള്‍" വളരെ പ്രിയമാണ്! ഹി ഹി ഹി!
ഇത് പക്ഷേ ഒരു കോപ്പ് പടം. ഒരു ലളിതമായ പടം വരച്ചാല്‍ അതെന്താണെന്ന് എഴുതി കാണിക്കേണ്ടിവരുന്നത് ഒരു ചിത്രകാരന്റെ (മുരളിയെയല്ല ഉദ്ദേശിച്ചത്, പ്ലീസ്) ഏറ്റവും വലിയ ആത്മഹത്യ തന്നെ. വല്ല സോ കാള്‍ഡ് മോഡേണ്‍ ആര്‍ട്ട് ആണെന്കില് വിശദീകരണം തന്നെ വേണ്ടി വന്നേയ്ക്കും, അതുവേറെ.
പിന്നെ, ഈയുള്ളവന്റെ അറിവില്‍ യഥാര്‍ത്ഥ ആത്മീയതയുള്ളവര്ക്ക് ശരീരബോധവും നാണവും മാനവും ഒന്നും പാടില്ല. ഞാന്‍ എന്ന ഭാവം ഉള്ളതിനാലാണ് അങ്ങനെയൊക്കെ തോന്നുന്നത്, അതില്ലാതായി കഴിഞ്ഞാല്‍ പിന്നെ എന്ത് സാരി, എന്ത് മുണ്ട്, എന്ത് മുല. വടക്കേ ഇന്ത്യയിലും മറ്റും ധാരാളം ദിഗംബരസ്വാമികള് (തുണിയൊന്നും ഉടുക്കാത്ത) ഉണ്ട്. തമിഴ്നാട്ടിലും കണ്ടിട്ടുണ്ട്.
എന്തിന് ഇവിടെ തിരുവനന്തപുരത്ത് നെയ്യാര്‍ ഡാമിനടുത്ത് ഒരു ആശ്രമം ഉണ്ട്. ഉള്ളില്‍ സാധാരണകാര്‍ക്ക് പ്രവേശനമില്ല. അവിടെ ഉടുതുണി ഒന്നുമില്ലാതെ, ആണ് പെണ് വ്യത്യാസമില്ലാതെ, ജീവിക്കുന്നു എന്ന് കേട്ടിട്ടുണ്ട്.
തെക്കന്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും പഴയ (പാണ്ട്യന്മാരുടെ കാലത്തെ ?) ക്ഷേത്രങ്ങളില്‍ പോയി നോക്കിയാല്‍ കാണാം, എല്ലാ സെക്സ് പോസിഷനുകളും ഗോപുരത്തില്‍ കൊത്തിവച്ചിരിക്കുന്നത്. അതിനാല്‍ നഗ്നതയും ആത്മീയതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം!
ശ്രീ @ ശ്രേയസ്,
ലേറ്റായെങ്കിലും ലേറ്റസ്റ്റാ വന്നതിനും അഭിപ്രായത്തിനും നന്ദി...
ഇത് ഒരു കോപ്പ് പടം എന്ന് അധിക്ഷേപിക്കുന്നത് ശരിയാണോ ശ്രീ @ ശ്രേയസെ..ആരു വരച്ചാലെന്ത് അത് സരസ്വതിയുടെ പടമല്ലെ? അതിനെ കോപ്പെന്ന് വിശേഷിപ്പിച്ചതിനു പിന്നിലെ പ്രതിഷേധം സരസ്വതിയോടുള്ളതോ അതോ അത് വരച്ച ഹുസൈനെതിരെയുള്ളതോ..?
യഥാര്‍ത്ഥ ആത്മീയതയുള്ളവര്ക്ക് ശരീരബോധവും നാണവും മാനവും ഒന്നും പാടില്ല!!!..കഷ്ടം...
ഈ രാജ്യത്തെ ജനം യഥാര്‍ത്ഥ ആത്മീയത കൈവരിച്ചാല്‍ തുണിമില്ലുകള്‍ ഒന്നടങ്കം പൂട്ടേണ്ടി വരുമല്ലോ ശ്രീ @ ശ്രേയസേ...
സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള ജീവിതചര്യയുടെ ഭാഗമായി താങ്കളുദ്ദേശിച്ച യഥാര്‍ത്ഥ ആത്മീയത കൈവരിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ അവസ്ഥയെകുറിച്ച് ആലോചിച്ച് നോക്കൂ....ആണിനും പെണ്ണിനും തുണിയില്ല ...!!!പ്രശ്നവുമില്ല, കാരണം അവര്‍ക്ക് എന്ത് ശരീരബോധം..എന്ത് മാനം..എന്ത് നാണം...എന്ത് സാരി...എന്ത് മുണ്ട്....എന്ത് മുല....
ഞാനെന്ന ഭാവം വെടിഞ്ഞ ഷണ്ഡന്മാരായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണോ യഥാര്‍ത്ഥ ആത്മീയത ലക്ഷ്യമിടുന്നത്?
നെയ്യാര്‍ ഡാമിലെ ഉടുതുണി ഉടുക്കാത്ത സ്വാമിമാരുടെ ആശ്രമത്തെ കുറിച്ച് വേറെ പലതും കേട്ടിട്ടുണ്ട്:):):)
പഴയകാല ക്ഷേത്രങ്ങളില്‍ സുരതത്തിന്റെ വിവിധ നിലയിലുള്ള ശില്പങ്ങള് കൊത്തിയിട്ടുണ്ട്...ശരിതന്നെ..ഇന്നും ക്ഷേത്രങ്ങള്‍ നിര്മ്മിക്കുന്നുണ്ടല്ലോ.അവിടൊക്കെ രതിവൈകൃതങ്ങളുടെ ശില്പങ്ങള് കൊത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഇല്ലല്ലോ കാരണം പഴയകാലത്തെ പോലെ കുത്തഴിഞ്ഞ ഒരു ലൈംഗിക ജീവിതം നയിക്കുന്ന ഒരു ജനതയല്ല ഇന്നുള്ളത്.
“ നഗ്നതയും ആത്മീയതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് “- എന്ന താങ്കളുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതല്ലെ ഹുസൈന്റെ സരസ്വതി ചിത്രവും...അത്തരമൊരു സന്ദേശമല്ലെ ഹുസൈന് ഈ ചിത്രത്തിലൂടെ നല്കാന് ശ്രമിച്ചത്....അപ്പോള്‍ പിന്നെ ഹുസൈനെ എതിര്‍ക്കേണ്ട കാര്യമില്ല അല്ലെ?
പോസ്റ്റിലെ വിഷയം അതായിരുന്നു....നഗ്ന സരസ്വതിയെ വരച്ച ഹുസൈന് ഹിന്ദുമത വിദ്വേഷിയാണോ?
@ശ്രീ ചാണക്യന്:
താങ്കള്‍ ചാണക്യ തന്ത്രങ്ങള്‍ പഠിച്ച വ്യക്തി തന്നെ എന്ന് ഈയുള്ളവന് മനസ്സിലായി! കാരണം, എങ്ങനെ ഒരാളെ പ്രകൊപിപ്പിക്കാം, ഒരു ചൂടേറിയ ചര്‍ച്ച യുണ്ടാക്കാം എന്നൊക്കെ താങ്കള്‍ക്കു അപാരമായ അറിവുണ്ട്! :-) നമോവാകം!
"കോപ്പ് പടം" എന്ന് പറഞ്ഞിടത്ത് തന്നെ അതിന്റെ കാരണവും പറഞ്ഞിട്ടുണ്ടല്ലോ ചാണക്യാ . അതിനാലാണ് ബന്ധമുള്ള കാര്യങ്ങള്‍ ഒരു പാരഗ്രാഫ് ആയി എഴുതുന്നതെന്ന് താങ്കള്‍ക്ക് അറിയാമല്ലോ. ഒന്നുകൂടെ പഴയ കമന്റ് വായിക്കൂ.
"യഥാര്‍ത്ഥ ആത്മീയതയുള്ളവര്ക്ക് ശരീരബോധവും നാണവും മാനവും ഒന്നും പാടില്ല!!!..കഷ്ടം... ഈ രാജ്യത്തെ ജനം യഥാര്‍ത്ഥ ആത്മീയത കൈവരിച്ചാല്‍ തുണിമില്ലുകള്‍ ഒന്നടങ്കം പൂട്ടേണ്ടി വരുമല്ലോ ശ്രീ @ ശ്രേയസേ..."
അതെയതെ. താങ്കള്‍ ബൂര്‍ഷ്വാ തുണിമില്‍ ഉടമകളെ പിന്തുണയ്ക്കുകയാണോ? :-)
"സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടുള്ള ജീവിതചര്യയുടെ ഭാഗമായി താങ്കളുദ്ദേശിച്ച യഥാര്‍ത്ഥ ആത്മീയത കൈവരിച്ച് ജീവിക്കുന്ന ഒരു സമൂഹത്തിന്റെ അവസ്ഥയെകുറിച്ച് ആലോചിച്ച് നോക്കൂ....ആണിനും പെണ്ണിനും തുണിയില്ല ...!!!പ്രശ്നവുമില്ല, കാരണം അവര്‍ക്ക് എന്ത് ശരീരബോധം..എന്ത് മാനം..എന്ത് നാണം...എന്ത് സാരി...എന്ത് മുണ്ട്....എന്ത് മുല...."
ശരിയല്ലേ, അതിനെന്താ ഒരു കുഴപ്പം, ചാണക്യാ? താങ്കള്‍ എന്തിന് നാണിക്കുന്നു? എല്ലാ ആണുങ്ങളും തമ്മില്‍ എന്താ വ്യത്യാസം? ഒരു പെണ്ണിനെ പോലെ തന്നെയല്ലേ മറ്റെല്ലാ പെണ്ണുങ്ങളും?
"ഞാനെന്ന ഭാവം വെടിഞ്ഞ ഷണ്ഡന്മാരായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാണോ യഥാര്‍ത്ഥ ആത്മീയത ലക്ഷ്യമിടുന്നത്?"
ഞാന്‍ എന്ന ഭാവം വെടിഞ്ഞാല്‍, തുണിയില്ലാതെ നടന്നാല്‍ ഷണ്ഡരാണ് എന്ന് താങ്കള്‍ എന്തുകൊണ്ട് കരുതുന്നു? മറ്റു ജീവികളെല്ലാം തുണി ഉടുക്കാത്തതിനാല്‍ ലൈഗികതയില്ലാതെ ഷണ്ഡരാണ് എന്നാണോ ചാണക്യാ? മനുഷ്യന് സ്വയം നിയന്ത്രണം ഉണ്ടെങ്കില്‍ കമിതാക്കള്‍ക്ക് തോന്നുമ്പോള്‍ മാത്രം രതി ചെയ്യാം. അതാണ് സുഖം. അല്ലാതെ ഇപ്പോഴും അതിന്റെ പിറകെ നടക്കുന്നതല്ലേ കാടത്തം അഥവാ മൃഗീയത? ഒരു കമ്പില്‍ സാരി ചുറ്റി വച്ചാല്‍ പിറകെ കൂടുന്ന നമ്മളാണോ അഭിമാനികള്‍?
"നെയ്യാര്‍ ഡാമിലെ ഉടുതുണി ഉടുക്കാത്ത സ്വാമിമാരുടെ ആശ്രമത്തെ കുറിച്ച് വേറെ പലതും കേട്ടിട്ടുണ്ട്:):):)"
സമയം കിട്ടുമ്പോള്‍ അത് മറ്റുള്ളവരുമായി മടിക്കാതെ പങ്കു വയ്ക്കൂ, പ്ലീസ്. കഴിയുമെങ്കില്‍ സത്യാവസ്ഥയും അന്വേഷിക്കൂ.
"പഴയകാല ക്ഷേത്രങ്ങളില്‍ സുരതത്തിന്റെ വിവിധ നിലയിലുള്ള ശില്പങ്ങള് കൊത്തിയിട്ടുണ്ട്...ശരിതന്നെ..ഇന്നും ക്ഷേത്രങ്ങള്‍ നിര്മ്മിക്കുന്നുണ്ടല്ലോ.അവിടൊക്കെ രതിവൈകൃതങ്ങളുടെ ശില്പങ്ങള് കൊത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഇല്ലല്ലോ കാരണം പഴയകാലത്തെ പോലെ കുത്തഴിഞ്ഞ ഒരു ലൈംഗിക ജീവിതം നയിക്കുന്ന ഒരു ജനതയല്ല ഇന്നുള്ളത്."
രതിയെ എന്തിന് വികൃതമായി കാണുന്നു ചാണക്യ? ഒന്നോ രണ്ടോ പൊസിഷന്‍ മാത്രം എങ്ങനെയോ പഠിച്ചു, വെളിച്ചം അണച്ച് ചെയ്യുന്നതല്ലേ വൈകൃതം? രതിയെ ഒരു സയന്‍സായി മനസ്സിലാക്കി, എന്തുകൊണ്ട് കൂടുതല്‍ ആസ്വദിച്ചുകൂടാ? അങ്ങനെ രതിയെ / ലൈഗികതയെ കുറിച്ചുള്ള തെറ്റിധാരണകള്‍ മാറിയാല്‍, നമ്മുടെ നാട് കൂടുതല്‍ സുന്ദരമാകും. എന്തിനാണ് നമുക്ക് ഈ സ്യൂഡോ നാണം, സ്യൂഡോ മാനം, സ്യൂഡോ ആധുനികത, സ്യൂഡോ പുരോഗമനചിന്ത ഒക്കെ?
പണ്ട് ജീവിതം കുത്തഴിഞ്ഞതായിരുന്നു എന്ന് പറയുമ്പോള്‍, ഇപ്പോള്‍ ജീവിതം പണ്ടത്തേക്കാള്‍ അടുക്കും ചിട്ടയും ഉള്ളതാണ് എന്ന് താങ്കള്‍ കരുതുന്നുണ്ടോ ചാണക്യാ?
"നഗ്നതയും ആത്മീയതയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് - എന്ന താങ്കളുടെ അഭിപ്രായത്തെ സാധൂകരിക്കുന്നതല്ലെ ഹുസൈന്റെ സരസ്വതി ചിത്രവും...അത്തരമൊരു സന്ദേശമല്ലെ ഹുസൈന് ഈ ചിത്രത്തിലൂടെ നല്കാന് ശ്രമിച്ചത്....അപ്പോള്‍ പിന്നെ ഹുസൈനെ എതിര്‍ക്കേണ്ട കാര്യമില്ല അല്ലെ?"
ഹുസൈന് എന്ത് സന്ദേശമാണ് നല്കാന് ശ്രമിച്ചത് എന്ന് ഈയുള്ളവന് അറിയില്ല. അദ്ദേഹത്തോട് ചോദിക്കണം. ചിലപ്പോള്‍ ഹുസൈന് അടുത്ത വീട്ടിലെ പെണ്ണിന്റെ പടമായിരിക്കാം വരച്ചത്, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഒരു ലൈനിന്റെ പടമായിരിക്കാം! ആര്‍ക്കറിയാം! എന്തായാല് എന്താ?
"പോസ്റ്റിലെ വിഷയം അതായിരുന്നു....നഗ്ന സരസ്വതിയെ വരച്ച ഹുസൈന് ഹിന്ദുമത വിദ്വേഷിയാണോ?" -
എല്ലാവരും നഗ്നസരസ്വതിയും നഗ്നബ്രഹ്മാവും ഒക്കെയാവണം എന്ന് പറയുന്ന ഈയുള്ളവനോട് ഈ ചോദ്യം വേണോ ചാണക്യാ ?! ഹി ഹി ഹി
ചാണക്യാ, ആരുടെയായാലും നഗ്നതയാണല്ലോ ഇവിടെ പ്രശ്നം! അത് ഓരോരുത്തരും തീരുമാനിക്കുമ്പോള്‍ ചിന്തിയ്ക്കാന്‍ വേണ്ടി നഗ്നതയെക്കുറിച്ച് ഈയുള്ളവന് അല്പം കയറി സംസാരിച്ചു, അത്രമാത്രം.
അപ്പോള്‍ ശരി, പിന്നെക്കാണാം.
ശ്രീ @ ശ്രേയസ്,
മറുപടികള്‍ ഇഷ്ടായി..കൊള്ളാം...
ആണും പെണ്ണും മറ്റ് ജീവികളെ പോലെ നാണവും മാനവുമില്ലാതെ തുണിയുടുക്കാതെ നടക്കുന്ന ഒരു ലോകം സൃഷ്ടിക്കാന്‍ താങ്കള്‍ക്ക് കഴിയട്ടെ....ആശംസകള്‍...
ശ്രീ @ ശ്രേയസേ...പോസ്റ്റിലെ വിഷയത്തിനു മറുപടി പറഞ്ഞില്ല..
ഹുസൈന് ഹിന്ദുമത വിദ്വേഷിയാണോ?
പ്രിയ ചാണക്യാ,
ഒരു യെസ്/നോ മറുപടി മാത്രമാണോ താങ്കള്‍ക്കു ആവശ്യം? അതുകൊണ്ട് എന്താ ഉപയോഗം? നാം ബ്ലോഗ്ഗിലും മറ്റും എഴുതുന്നത് എന്തിനു വേണ്ടി? Objective type എന്‍ട്രന്‍സ് ടെസ്റ്റ് എഴുതുന്നതിനോ, അതോ ചിന്തിക്കാനും ചിന്തിപ്പിക്കുന്നതിനുമോ എന്ന് ചിന്തിക്കൂ.
ഈയുള്ളവന് ഇത്രയും എഴുതിയിട്ടും താങ്കള്‍ അതൊക്കെ വായിച്ചിട്ടും ഈയുള്ളവന്റെ മറുപടി അതില്‍ കണ്ടില്ലേ? ശ്രദ്ധ ഒട്ടും പോരാ, ട്ടോ.
എന്തായാലം ഒരു കാര്യം കൂടി പറഞ്ഞു തരാം. ഈയുള്ളവന്റെ മതത്തില്‍ (മതം = അഭിപ്രായം) ഹുസൈന് എന്നൊരാള്‍ എന്ത് പറഞ്ഞു എന്നതുതന്നെ വിഷയമല്ല!
“ എന്തായാലം ഒരു കാര്യം കൂടി പറഞ്ഞു തരാം. ഈയുള്ളവന്റെ മതത്തില്‍ (മതം = അഭിപ്രായം) ഹുസൈന് എന്നൊരാള്‍ എന്ത് പറഞ്ഞു എന്നതുതന്നെ വിഷയമല്ല!“
നന്ദി ശ്രീ @ ശ്രേയസ്സ്...അത്രേ ഉള്ളൂ...
എന്നാല്‍ ഇതൊക്കെ മറച്ച് വച്ച് രാക്ഷ്ട്രീയ താല്പര്യാര്ത്ഥം ചിലര്‍ ഹുസൈനെതിരെ അഴിഞ്ഞാടാന്‍ അണികളെ പ്രേരിപ്പിക്കുമ്പോള്‍ അവര്‍ ലക്ഷ്യമിടുന്നത് ഹൈന്ദവതയുടെ ഉദ്ധാരണമാണോ?
"എന്നാല്‍ ഇതൊക്കെ മറച്ച് വച്ച് രാക്ഷ്ട്രീയ താല്പര്യാര്ത്ഥം ചിലര്‍ ഹുസൈനെതിരെ അഴിഞ്ഞാടാന്‍ അണികളെ പ്രേരിപ്പിക്കുമ്പോള്‍ അവര്‍ ലക്ഷ്യമിടുന്നത് ഹൈന്ദവതയുടെ ഉദ്ധാരണമാണോ?"
താങ്കള്‍ ആരെയാണോ ഉദ്ദേശിക്കുന്നത്, അവരോടുതന്നെ അവരുടെ ഉദ്ധാരണത്തിന്റെ കാര്യവൂം ചോദിക്കണം എന്ന് താല്പര്യപ്പെടുന്നു. ഈയുള്ളവന് അറിയില്ല, അറിയാന്‍ താല്പര്യവുമില്ല. :-)
താങ്കളോട് ഒരു സംശയം ചോദിച്ചു കൊള്ളട്ടെ? താങ്കള്‍ എല്ലാവരോടും ചോദിക്കുന്നു "ഹുസൈന് ഹിന്ദുമത വിദ്വേഷിയാണോ" എന്ന്. പക്ഷെ, താങ്കളുടെ അഭിപ്രായം എങ്ങും രേഖപ്പെടുത്തി കണ്ടില്ല, ചിലപ്പോള്‍ ഈയുള്ളവന്റെ ശ്രദ്ധക്കുറവാകും.
ഹഹ, അതു കലക്കി ശ്രേയസ്സേ.
എന്താണ് ചാണക്യാ താങ്കളുടെ അഭിപ്രായം? ഹുസൈന് ഹൈന്ദവവിദ്വേഷിയാണോ?
Post a Comment