Thursday, July 30, 2009
ചെറായി സ്നേഹതീരമായപ്പോള്‍.....
അതിരുകളില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച തേടിയുള്ള എന്റെ യാത്ര ചെറായിയില്‍ അവസാനിച്ചു; എന്നാല്‍ ചെറായി കടല്‍ത്തീരത്ത് നിന്നും എനിക്ക് വീണു കിട്ടിയ സൌഹൃദങ്ങളുടെ ഊഷ്മളത ഇപ്പോഴും എന്നെ പിന്തുടരുന്നു!
കാണാമറയത്ത് ഇലക്ട്രോണിക് മീഡിയയുടെ ഔദാര്യം പേറി സംവദിച്ചിരുന്ന സുമനസുകള്‍ പരസ്പരം കണ്ടപ്പോള്‍ ചെറായി കടല്‍തീരം എല്ലാ അര്‍ത്ഥത്തിലും സ്നേഹതീരമായി മാറുകയായിരുന്നു..
ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അമരാവതി റിസോര്‍ട്ടില്‍ ഒരു നോക്ക് നേരില്‍ കാണാന്‍ മാത്രമായി ഒത്തുകൂടിയപ്പോഴുണ്ടായ മാസ്മരികതയില്‍ ഞാന്‍ തെല്ലൊരു സങ്കോചത്തോടെ അതിലുമേറെ ആകാംക്ഷയോടെ ചുറ്റുപാടും നോക്കി, എവിടെ എന്റെ പ്രിയപ്പെട്ടവര്‍? എനിക്ക് കാണണമെന്നും എന്നെ കാണണമെന്നും ആഗ്രഹിച്ചിരുന്ന കാണാമറയത്തെ അപൂര്‍വ്വ വ്യക്തിത്വങ്ങള്‍ എവിടെ?
ദേ..ആ തെങ്ങിന്‍ ചുവട്ടില്‍ ഒരു രൂപം....അതിനെ ചുറ്റിപ്പറ്റി മറ്റ് കുറെ രൂപങ്ങള്‍....ചെറായി കടല്‍ തിരമാലകളുടെ അലറലിനെ അവഗണിച്ച് അവരുടെ ആര്‍ത്തുല്ലസിച്ചുള്ള പൊട്ടിച്ചിരികള്‍ അമരാവതിയെ ശരിക്കുമൊരു അതിരില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ചക്കുള്ള വേദിയാക്കിമാറ്റിയിരുന്നു...
കൂടുവിട്ടവര്‍ കൂട്ടം കൂടി പരസ്പരം പരിചയപ്പെടുത്തലിനു മനസു തുറന്നപ്പോള്‍ ഞാന്‍ അറിഞ്ഞു അവരെ, എന്റെ പ്രിയ മിത്രങ്ങളെ....
ആദ്യമായി കാണുന്നു എന്ന ചമ്മല്‍ ആരിലും പ്രകടമായിരുന്നില്ല....ഇന്നലെ കണ്ട് പിരിഞ്ഞവര്‍ കണക്കെയുള്ള സ്വതന്ത്രമായ ആ ഇടപഴകല്‍ തീര്‍ത്തും അവാച്യവും അനിര്‍വ്വചനീയവുമായിരുന്നു...
ഓരോരുത്തരുടേയും കണ്ണുകളിലെ അനശ്വരതയുടെ തിളക്കമാര്‍ന്ന നോട്ടത്തിന് ചെറായി കടലിനോളം ആഴമുണ്ടെന്ന് ഞാനറിഞ്ഞു....പരിഭവങ്ങളോ പരിദേവനങ്ങളോ ഇല്ലാതെ നിസീമമായ സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ അനര്‍ഗളപ്രവാഹം ശരിക്കും കണ്ടറിഞ്ഞ് ആസ്വദിച്ചു...
എന്റെ പ്രിയപ്പെട്ടവരെ നിങ്ങള്‍ ഒരിക്കലും സ്വയം തിരയുകയായിരുന്നില്ല അവിടെ; നിങ്ങള്‍ എന്നെ തിരയുകയായിരുന്നു....
ആശയവൈരുദ്ധ്യങ്ങളുടെ പേരില്‍ പരസ്പരം ചേരിതിരിഞ്ഞ് പോര്‍വിളി നടത്തി മല്ലയുദ്ധം ചെയ്തവര്‍ മതിമറന്ന് കെട്ടിപുണര്‍ന്നതു കണ്ടപ്പോള്‍, ആ വമ്പന്‍ മഞ്ഞുമലകളുടെ ഉരുകലിനു സാക്ഷ്യം വഹിച്ച എന്റെയും മറ്റുള്ളവരുടേയും മനസ്സുകള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒരു ശാന്തത കൈവരിച്ചു....
എന്റെ സുഹൃത്തുക്കളേ..ഞാനത് കണ്ടെത്തിയിരിക്കുന്നു....ചെറായി തീരത്ത് സൌഹൃദത്തിന്റെ പെരുമഴ പെയ്തിറങ്ങിയപ്പോള്‍....കുളിര്‍കോരുന്ന സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച ഞാന്‍ കണ്ടെത്തിയിരിക്കുന്നു....
ആശയ വൈരുദ്ധ്യം ഇനിയും വരുമായിരിക്കാം....അതും കഴിഞ്ഞു പോകും...സൌഹൃദങ്ങള്‍ക്കിടയിലെ പൊട്ടലും ചീറ്റലിനും മുഖത്തോടു മുഖം നോക്കുന്നതു വരെയേ ആയുസുള്ളൂ..ഉണ്ടാവാന്‍ പാടുള്ളൂ....
എന്റെ പ്രിയപ്പെട്ടവരേ..നിങ്ങള്‍ പറയൂ....എല്ലാ വിമര്‍ശങ്ങള്‍ക്കും മീതെ സൌഹൃദത്തിന്റെ ഗാഥ തിര്‍ത്ത സുമനസുകള്‍ക്ക് എങ്ങനെ നന്ദി പറയണം.....
നന്ദി....ലതി ചേച്ചി, സുഭാഷ് ചേട്ടന്‍, ഹരീഷ്, ജോ, അനില്‍@ബ്ലോഗ്, നീരു, നാട്ടുകാരന്‍, മണികണ്ഠന്‍...
നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് മുന്നില്‍ നന്ദിയോടെ തല കുനിക്കുന്നു....
ചെറായി സൌഹൃദ കൂട്ടായ്മക്ക് എതിരെ പടഹധ്വനികളുമായി വന്ന ബക്കറ്റിലെ വെള്ളങ്ങള്‍ക്ക് തിരപോയിട്ട് ഓളം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല...!!
ചെറായി കടല്‍തീരം ശാന്തമായിരുന്നു....ഒരു സ്നേഹതീരം കണക്കെ........
ചിത്രത്തിനു കടപ്പാട്: അപ്പു
Saturday, July 11, 2009
Thursday, July 2, 2009
ബെര്‍ളീ..അപവാദ പ്രചരണം നിര്‍ത്തൂ.....
ജൂലായ് 26നു ചെറായി തീരത്ത് നടക്കാന്‍ പോകുന്ന മലയാളം ബ്ലോഗര്‍മാരുടെ മീറ്റിനെതിരെ മനപൂര്‍വ്വം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലായി പോയി ഈ പോസ്റ്റ്.....
മീറ്റിനെക്കുറിച്ച് ഒരു വ്യക്തിക്ക് ന്യായമായും ഉണ്ടാവുന്ന സംശയദൂരീകരണം എന്നതില്‍ കവിഞ്ഞ് അബദ്ധജഡിലവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ വെറുതേ ഉന്നയിച്ച് മീറ്റെന്ന സങ്കല്‍പ്പത്തെ ഒരു മൂന്നാംകിട പരിപാടിയായി താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളാണ് പ്രസ്തുത പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.
എന്തിലും ഏതിലും തെറ്റും കുറ്റവും കാണുന്ന ഒരു ദോഷൈകദൃക്കിന്റെ മനോനിലവാരത്തില്‍ നിന്ന് മീറ്റിനെ കാണാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ജല്പനങ്ങളായി പോസ്റ്റിലെ ചിന്തകള്‍...
“ചെറായി ബ്ളോഗ് മീറ്റ് എന്ന പേരില്‍ നടക്കുന്ന പരിപാടി ഒരു അനധികൃതസംഗമമാണ്“-
കുറെ ആള്‍ക്കാര്‍ ഒത്തുകൂടുന്നത് അനധികൃതം എന്ന് പ്രഖ്യാപിക്കാന്‍ ബെര്‍ളി ആര്, എറണാകുളം ജില്ലാ കളക്ടറോ?
സൌഹൃദപരമായ കൂടിച്ചേരലുകള്‍ക്ക് രജിസ്ട്രേഡ് സംഘടനയുടെ ബലം വേണം എന്ന് ഇന്‍ഡ്യന്‍ ഭരണഘടന അനുശാസിക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ജാതി മത വര്‍ഗ്ഗീയ രാക്ഷ്ട്രീയ സംഘടനകളുടെ പൊതുയോഗങ്ങള്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് ഇത്തരം സൌഹൃദ മീറ്റുകളെകുറിച്ച് ദുരൂഹതകള്‍ ഉണ്ടാവുന്നത് സ്വാഭാവികം. അത് മീറ്റിന്റെ കുഴപ്പമല്ല മറിച്ച് കാണുന്ന കണ്ണിന്റെ കുഴപ്പമാണ്! ഇത്തരുണത്തില്‍ ജൂലായ് 26ലെ ചെറായി ബ്ലോഗ് മീറ്റ് അനധികൃതമല്ല, അധികൃതം തന്നെയാണ്.
“ഈ പരിപാടിയെ ബ്ളോഗ് മീറ്റ് എന്നു വിളിക്കുന്നത് അസംബന്ധമാണ്“-
ശുദ്ധ അസംബന്ധം വിളമ്പിയിട്ട് ഇതല്ല അതാണ് അസംബന്ധം എന്ന് ലജ്ജയില്ലാതെ പറയാനുള്ള താങ്കളുടെ കഴിവിനെ(?) പരിഹാസപൂര്‍വ്വം അംഗീകരിച്ചു കൊണ്ട് ചോദിക്കട്ടെ, ബ്ലോഗര്‍മാര്‍ ഒത്തു ചേരുന്നതിനെ ബ്ലോഗേഴ്സ് മീറ്റ് എന്നല്ലാതെ ബ്ലോഗേഴ്സ് പ്ലീനമെന്നോ ബ്ലോഗേഴ്സ് സമ്മേളനമെന്നോ ബ്ലോഗേഴ്സ് പൂരമെന്നോ ബ്ലോഗേഴ്സ് കോണ്‍ഫറന്‍സെന്നോ വിളിക്കാന്‍ പറ്റുമോ? ഈ സൌഹൃദ കൂട്ടായ്മക്ക് എന്ത് കൊണ്ടും ചേര്‍ന്ന പേര് ബ്ലോഗ് മീറ്റെന്നു തന്നെയാണ്. ഒരു വാക്കിന്റെ സാങ്കേതികതയില്‍ തൂങ്ങി ഈ പരിപാടി അസംബന്ധമെന്നുള്ള പ്രഖ്യാപനത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു.
തീവ്രവാദികള്‍ക്ക് ഒത്ത് കൂടാനുള്ള വേദിയാവുമോ ചെറായി എന്ന അണ്ണന്റെ സംശയത്തിനു മുന്നില്‍ അടിയന്‍ നമിച്ചു. സുതാര്യമായും ദുശങ്കകള്‍ക്ക് ഇടം നല്‍കാതേയും നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് തഴക്കവും പഴക്കവുമുള്ള, സംഘടനാപാടവം കൈമുതലായുള്ള ആള്‍ക്കാരാണ് ഈ കൂടിച്ചേരലിനു ചുക്കാന്‍ പിടിക്കുന്നത്. അത് കൊണ്ട് തന്നെ നുഴഞ്ഞുകയറ്റക്കാരേയും തീവ്രവാദികളേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് നല്ല വിധം അറിയാം....തീവ്രവാദികളെക്കുറിച്ച് ഓര്‍ത്ത് ബെര്‍ളി ബേജാറാവണ്ട.....
കാര്യങ്ങള്‍ ഒരു ഘട്ടത്തിലും കൈവിട്ടു പോവില്ല ബെര്‍ളീ... കാരണം സ്വയം നിയന്ത്രിക്കാനും പക്വതയോടെ പെരുമാറാനും കഴിവുള്ളവരാണ് മീറ്റില്‍ പങ്കെടുക്കുന്ന ഓരോരുത്തരും. നേരത്തെ സൂചിപ്പിച്ചുവല്ലോ രാഷ്ട്രീയക്കാരുടെ സമ്മേളനങ്ങള്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് സൌഹൃദ കൂട്ടായമയുടെ ലാളിത്യം മനസിലാക്കാന്‍ കഴിയില്ല. അത് ബ്ലോഗ് മീറ്റിന്റെ കുഴപ്പമല്ല മറിച്ച് ദോഷൈകദൃക്കായ ആ മനസിന്റെ കുഴപ്പമാണ്!
പോലീസ് കേസിന്റെ കാര്യത്തിലും സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തിലും താങ്കള്‍ കാണിക്കുന്ന അതീവ ശ്രദ്ധക്ക് നന്ദി....
എങ്ങനെ ഒരു മീറ്റ് സംഘടിപ്പിക്കണമെന്നും, സ്ത്രീകളോടും കുട്ടികളോടും എങ്ങനെ മാന്യമായി പെരുമാറണമെന്നും, പോലീസ് കേസ് ഉണ്ടാക്കാതെ എങ്ങനെ സമൂഹത്തില്‍ മാന്യമായി ജീവിക്കണമെന്നും കണ്ടറിഞ്ഞ് മനസിലാക്കാന്‍ താങ്കള്‍ ഈ മീറ്റില്‍ പങ്കെടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു, തന്നെയുമല്ല ഭാവിയിലെങ്കിലും അബദ്ധജഡിലങ്ങളായ സംശയങ്ങള്‍ ഉന്നയിച്ചുള്ള പോസ്റ്റുകള്‍ ഒഴിവാക്കാനും കഴിയും.....
ചെറായി കടലിനു തിരമാലകളും ഓളങ്ങളും ഉണ്ടാക്കാന്‍ കഴിയും.....
ബെര്‍ളിയെന്ന ബക്കറ്റിലെ വെള്ളത്തിന് തിരമാലകളും ഓളങ്ങളും വെറും സ്വപ്നങ്ങള്‍ മാത്രം....!!!!!
ഇവയും വായിക്കാം
1.ഒരു ബ്ലോഗറുടെ ഭയ രോഗം - ചിത്രകാരന്‍
2.ഒരു ബ്ലോഗറുടെ ആത്മഹത്യാക്കുറിപ്പ് - കാപ്പിലാന്‍
3. ചേറായിക്ക് ചാവേറും വരുന്നു ; ജാഗ്രതൈ - വാഴക്കോടന്‍
4.ദേ ബാര്‍ളിക്ക് തൂറാന്‍ മുട്ടുന്നു - കാലമാടന്‍
5.ദേശദ്രോഹപരമായ ബ്ലോഗുമീറ്റുകള്‍ !!" - ചാര്‍ളി
6.ചേറായിലേക്ക് തീവ്രവാദികള്‍ വരുന്നു..... - തെക്കേടന്‍
7.അച്ചായന്റെ ഹിറ്റ് കുടവും ലൂക്കോച്ചനും... - ബോണ്‍സ്
8.എന്റെ വിവരക്കേടുകൾ - പാവത്താൻ

Subscribe to:
Posts (Atom)