Thursday, July 30, 2009

ചെറായി സ്നേഹതീരമായപ്പോള്‍.....

അതിരുകളില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച തേടിയുള്ള എന്റെ യാത്ര ചെറായിയില്‍ അവസാനിച്ചു; എന്നാല്‍ ചെറായി കടല്‍ത്തീരത്ത് നിന്നും എനിക്ക് വീണു കിട്ടിയ സൌഹൃദങ്ങളുടെ ഊഷ്മളത ഇപ്പോഴും എന്നെ പിന്തുടരുന്നു!

കാണാമറയത്ത് ഇലക്ട്രോണിക് മീഡിയയുടെ ഔദാര്യം പേറി സംവദിച്ചിരുന്ന സുമനസുകള്‍ പരസ്പരം കണ്ടപ്പോള്‍ ചെറായി കടല്‍തീരം എല്ലാ അര്‍ത്ഥത്തിലും സ്നേഹതീരമായി മാറുകയായിരുന്നു..

ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അമരാവതി റിസോര്‍ട്ടില്‍ ഒരു നോക്ക് നേരില്‍ കാണാന്‍ മാത്രമായി ഒത്തുകൂടിയപ്പോഴുണ്ടായ മാസ്മരികതയില്‍ ഞാന്‍ തെല്ലൊരു സങ്കോചത്തോടെ അതിലുമേറെ ആകാംക്ഷയോടെ ചുറ്റുപാടും നോക്കി, എവിടെ എന്റെ പ്രിയപ്പെട്ടവര്‍? എനിക്ക് കാണണമെന്നും എന്നെ കാണണമെന്നും ആഗ്രഹിച്ചിരുന്ന കാണാമറയത്തെ അപൂര്‍വ്വ വ്യക്തിത്വങ്ങള്‍ എവിടെ?

ദേ..ആ തെങ്ങിന്‍ ചുവട്ടില്‍ ഒരു രൂപം....അതിനെ ചുറ്റിപ്പറ്റി മറ്റ് കുറെ രൂപങ്ങള്‍....ചെറായി കടല്‍ തിരമാലകളുടെ അലറലിനെ അവഗണിച്ച് അവരുടെ ആര്‍ത്തുല്ലസിച്ചുള്ള പൊട്ടിച്ചിരികള്‍ അമരാവതിയെ ശരിക്കുമൊരു അതിരില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ചക്കുള്ള വേദിയാക്കിമാറ്റിയിരുന്നു...

കൂടുവിട്ടവര്‍ കൂട്ടം കൂടി പരസ്പരം പരിചയപ്പെടുത്തലിനു മനസു തുറന്നപ്പോള്‍ ഞാന്‍ അറിഞ്ഞു അവരെ, എന്റെ പ്രിയ മിത്രങ്ങളെ....

ആദ്യമായി കാണുന്നു എന്ന ചമ്മല്‍ ആരിലും പ്രകടമായിരുന്നില്ല....ഇന്നലെ കണ്ട് പിരിഞ്ഞവര്‍ കണക്കെയുള്ള സ്വതന്ത്രമായ ആ ഇടപഴകല്‍ തീര്‍ത്തും അവാച്യവും അനിര്‍വ്വചനീയവുമായിരുന്നു...

ഓരോരുത്തരുടേയും കണ്ണുകളിലെ അനശ്വരതയുടെ തിളക്കമാര്‍ന്ന നോട്ടത്തിന് ചെറായി കടലിനോളം ആഴമുണ്ടെന്ന് ഞാനറിഞ്ഞു....പരിഭവങ്ങളോ പരിദേവനങ്ങളോ ഇല്ലാതെ നിസീമമായ സ്നേഹത്തിന്റെ, സൌഹൃദത്തിന്റെ അനര്‍ഗളപ്രവാഹം ശരിക്കും കണ്ടറിഞ്ഞ് ആസ്വദിച്ചു...

എന്റെ പ്രിയപ്പെട്ടവരെ നിങ്ങള്‍ ഒരിക്കലും സ്വയം തിരയുകയായിരുന്നില്ല അവിടെ; നിങ്ങള്‍ എന്നെ തിരയുകയായിരുന്നു....

ആശയവൈരുദ്ധ്യങ്ങളുടെ പേരില്‍ പരസ്പരം ചേരിതിരിഞ്ഞ് പോര്‍വിളി നടത്തി മല്ലയുദ്ധം ചെയ്തവര്‍ മതിമറന്ന് കെട്ടിപുണര്‍ന്നതു കണ്ടപ്പോള്‍, ആ വമ്പന്‍ മഞ്ഞുമലകളുടെ ഉരുകലിനു സാക്ഷ്യം വഹിച്ച എന്റെയും മറ്റുള്ളവരുടേയും മനസ്സുകള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒരു ശാന്തത കൈവരിച്ചു....

എന്റെ സുഹൃത്തുക്കളേ..ഞാനത് കണ്ടെത്തിയിരിക്കുന്നു....ചെറായി തീരത്ത് സൌഹൃദത്തിന്റെ പെരുമഴ പെയ്തിറങ്ങിയപ്പോള്‍....കുളിര്‍കോരുന്ന സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച ഞാന്‍ കണ്ടെത്തിയിരിക്കുന്നു....

ആശയ വൈരുദ്ധ്യം ഇനിയും വരുമായിരിക്കാം....അതും കഴിഞ്ഞു പോകും...സൌഹൃദങ്ങള്‍ക്കിടയിലെ പൊട്ടലും ചീറ്റലിനും മുഖത്തോടു മുഖം നോക്കുന്നതു വരെയേ ആയുസുള്ളൂ..ഉണ്ടാവാന്‍ പാടുള്ളൂ....

എന്റെ പ്രിയപ്പെട്ടവരേ..നിങ്ങള്‍ പറയൂ....എല്ലാ വിമര്‍ശങ്ങള്‍ക്കും മീതെ സൌഹൃദത്തിന്റെ ഗാഥ തിര്‍ത്ത സുമനസുകള്‍ക്ക് എങ്ങനെ നന്ദി പറയണം.....

നന്ദി....ലതി ചേച്ചി, സുഭാഷ് ചേട്ടന്‍, ഹരീഷ്, ജോ, അനില്‍@ബ്ലോഗ്, നീരു, നാട്ടുകാരന്‍, മണികണ്ഠന്‍...
നിങ്ങളുടെ പ്രയത്നങ്ങള്‍ക്ക് മുന്നില്‍ നന്ദിയോടെ തല കുനിക്കുന്നു....

ചെറായി സൌഹൃദ കൂട്ടായ്മക്ക് എതിരെ പടഹധ്വനികളുമായി വന്ന ബക്കറ്റിലെ വെള്ളങ്ങള്‍ക്ക് തിരപോയിട്ട് ഓളം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല...!!

ചെറായി കടല്‍തീരം ശാന്തമായിരുന്നു....ഒരു സ്നേഹതീരം കണക്കെ........

ചിത്രത്തിനു കടപ്പാട്: അപ്പു

27 comments:

ചാണക്യന്‍ said...

അതിരുകളില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച.....

ദീപക് രാജ്|Deepak Raj said...

നല്ല പോസ്റ്റ്‌. ബ്ലോഗ്‌ മീറ്റിന്റെ പ്രാധാന്യം ഇതുതന്നെയാണ്. പരസ്പര സ്നേത്തിലൂടെയും ബഹുമാനത്തിലൂടെയും മലയാളം ബ്ലോഗിംഗ് വളരട്ടെ.

സ്നേഹത്തോടെ
(ദീപക് രാജ്)

Unknown said...

ചാണക്യനെ നേരില്‍ പരിചയപ്പെടാന്‍ ആഗ്രഹമുണ്ടായിരുന്നു. ഇനിയും മീറ്റുകള്‍ ഉണ്ടാവുമല്ലോ എന്ന് കരുതട്ടെ..

സസ്നേഹം,

Junaiths said...

ഞാന്‍ പേടിക്കുന്നില്ല,ചാണക്യന്റെ സ്നേഹത്തിനു മുന്‍പില്‍ നോ മോര്‍ പേടി.

Basheer Vallikkunnu said...

മീറ്റിന്റെ ഫോട്ടോകള്‍ കൊടുക്കാമായിരുന്നില്ലേ ..
സമയം കിട്ടിയാല്‍ ഇവിടെ കൊത്താം
ബെര്‍ളിച്ചായന് സ്നേഹപൂര്‍വ്വം

Typist | എഴുത്തുകാരി said...

എന്താ ഇതുവരെ കാണാത്തതു് എന്നു വിചാരിച്ചു. ഇനിയും ഈ സൌഹൃദം തുടര്‍ന്നുകൊണ്ടേയിരിക്കട്ടെ.

Faizal Kondotty said...

ചാണക്യന്‍ ,
നന്നായി ....
ഇനി ഒരു മീറ്റില്‍ കണ്ടു മുട്ടാമെന്ന പ്രതീക്ഷയോടെ

വികടശിരോമണി said...

ചാണൂ,
നിറഞ്ഞ മനസ്സോടെ ആശംസകൾ.ഇനിയും സൌഹൃദങ്ങൾ വളരട്ടെ.തളിർക്കട്ടെ.
ഇത്ര നല്ലൊരു കാര്യത്തിന്റെ പോസ്റ്റിന് ആ “ബക്കറ്റുംവെള്ളത്തി”എന്റെ നാണമില്ലാത്ത ഉപമ വേണോ ചങ്ങാതീ?

chithrakaran:ചിത്രകാരന്‍ said...

"പടഹധ്വനികളുമായി വന്ന ബക്കറ്റിലെ വെള്ളങ്ങള്‍ക്ക് തിരപോയിട്ട് ഓളം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല...!!"
hahaha...
upamayuTe saundarya chithram kshya bOdhicchu !!!

പ്രയാണ്‍ said...

നല്ല പോസ്റ്റ്....

കാപ്പിലാന്‍ said...

ബക്കറ്റിലെ വെള്ളം കടലില്‍ കള ചാണൂ. സ്നേഹം കടലില്‍ കളഞ്ഞാലും അളന്നു തന്നെ കളയണം . നല്ല പോസ്റ്റ്‌ .ആശംസകള്‍ .

നാട്ടുകാരന്‍ said...

ഇപ്പോഴാണോ വന്നത്?
വളരെ നന്നായി ആസ്വദിച്ചു അല്ലേ?
ഇനി എന്നാണു ഈ വഴിക്കൊക്കെ?

ഹരീഷ് തൊടുപുഴ said...

പടഹധ്വനികളുമായി വന്ന ബക്കറ്റിലെ വെള്ളങ്ങള്‍ക്ക് തിരപോയിട്ട് ഓളം പോലും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല...!!


ഹി ഹി ഹി ഹീ...

ഗോപക്‌ യു ആര്‍ said...

അവിടെ ഞാന്‍ തേടിയ ഒരാള്‍ താങ്കളായിരുന്നു...


അതിരുകളില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച.....തന്നെയായിരുന്നു അത്....

ഡോക്ടര്‍ said...

ഹി ഹി ഹി ഹി നല്ല പോസ്റ്റ്‌... :)

കണ്ണനുണ്ണി said...

സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ....
:)

മാണിക്യം said...

ചാണക്യന്റെ പോസ്റ്റ് എന്തേ വരാത്തു എന്നു നോക്കിയിരികുകയായിരുന്നു.. രണ്ട് ഉണ്ടക്ക്ന്നും ആയി ബൂലോകത്തെപ്പേടിപ്പിച്ചു നടന്ന് തൊടുപുഴ്യില്‍ ഒരു സൈഡ് വ്യൂ തന്ന് ചെറായില്‍ നേരെനോക്കി ചിരിച്ച [ഹരീഷിനു താങ്ക്സ്] ചാണക്യാ
അതിരുകളില്ലാത്ത സൌഹൃദത്തിന്റെ ഗ്രാഫ്
വരച്ചതിനു നന്ദി......


♪♪ ഈ മനോഹരതീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി.............
..മതിയാകും വരെ ഇവിടെ ജീവിച്ചു
മരിച്ചവരുണ്ടോ?♪♪

vahab said...

അഭിപ്രായസംഘട്ടനങ്ങള്‍ വേറെ. മനുഷ്യത്വപരമായ സൗഹൃദം വേറെ. ഗുഡ്‌............!

സൂത്രന്‍..!! said...

ചാണക്യന്‍ ,
നന്നായി ....നല്ല പോസ്റ്റ്....

ബോണ്‍സ് said...

നല്ല പോസ്റ്റ്‌....:)

ചങ്കരന്‍ said...

അങ്ങനെ തന്നെ. ഹല്ല പിന്നെ

വാഴക്കോടന്‍ ‍// vazhakodan said...

ചാണൂ....ഇനിയും മീറ്റുകള്‍ ഉണ്ടാവട്ടെ സൌഹൃദങ്ങള്‍ വളരട്ടെ......നന്ദി!
ഞാന്‍ നെറ്റില്ലാത്ത ഇരുണ്ട ലോകത്തായിരുന്നു. ഇപ്പോള്‍ ഒരു കഫെയില്‍ നിന്നും ഹി ഹി ഹി ഹി :)

ഗീത said...

സ്നേഹസംഗമവേദിയെ കുറിച്ച് എഴുതിയത് നന്നായി. സംഗമം കഴിഞ്ഞ് എക്സൈറ്റെഡ് സ്റ്റേറ്റിലായിപ്പോയ ചാണു ഗ്രൌന്‍ഡ് സ്റ്റേറ്റിലേക്കിറങ്ങിവരാന്‍ ഇത്രയും സമയമെടുത്തു അല്ലേ?

Unknown said...

വരാൻ കഴിഞ്ഞില്ലേലും എന്റെ മനസ്സ് അവിടെ തന്നെയായിരുന്നു

ചാണക്യന്‍ said...

സന്ദര്‍ശനങ്ങള്‍ക്ക് നന്ദി....വീണ്ടും വരിക....

Lathika subhash said...

ചാണക്യാ, ഈ ഞാൻ ഇത്...ഇപ്പൊഴാ കണ്ടത്.ഹൃദയത്തിൽ തൊട്ടു. നന്ദി, ഒരുപാടു നന്ദി.