സത്യമെന്നാലെന്താണ്?
ജീവിതത്തിന്റെ അര്‍ത്ഥങ്ങളെക്കുറിച്ചുള്ള പരമസത്യം തനിക്കറിയാമെന്നു പറഞ്ഞുകൊണ്ട് ആളുകളെ കുത്തിയിളക്കി എന്ന കുറ്റത്തിനു തടവില്‍ പിടിക്കപ്പെട്ട യേശുക്രിസ്തുവിനോട് പീലാത്തോസ് ഈ ചോദ്യം ചോദിച്ചത്രെ. സത്യത്തിന്റെ നിലനില്‍പ്പിനെ കുറിച്ചും അതിന്റെ പ്രാപ്യതയെക്കുറിച്ചുമുള്ള സംശയമാണ് പീലാത്തോസിന്റെ ഈ ചോദ്യത്തില്‍ നിഴലിക്കുന്നത്.
സത്യമെന്നത് ഒരു ധാരണയാണ്. അതിനെ പല അര്‍ത്ഥത്തില്‍ പ്രയോഗിച്ചു വരുന്നു. സത്യമായത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചിന്തയില്‍ യാഥാര്‍ത്ഥ്യത്തെ ശരിയായി പ്രതിഫലിപ്പിക്കുന്നത് എന്നാണ്. യാഥാര്‍ത്ഥ്യത്തെ വളച്ചൊടിക്കുന്നത് വ്യാജമായ അറിവാണ്, അത് മിഥ്യയാണ്. ചിന്തയില്‍ യാഥാര്‍ത്ഥ്യത്തെ ശരിയായി പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരെഴുത്തുകാരന് വ്യാജമായ അറിവെന്ന മിഥ്യയോട് കലാപം നടത്തേണ്ടി വരുന്നു.
ഒരു എഴുത്തുകാരന് സമൂഹത്തിലെ ഒരംഗമാണ്. ഒരു പൌരനെന്ന നിലയില്‍ സമൂഹത്തിലെ മാറ്റങ്ങള്‍ അയാളെ ബാധിക്കും. അപ്പോള്‍ അതു കണ്ടില്ല എന്ന് നടിക്കാന്‍ അയാള്‍ക്ക് സാധിക്കാതെ വരും. നൈസര്‍ഗ്ഗിക വാസനയുടെ വെളിച്ചത്തില്‍ അയാളത് ഒരു സൃഷ്ടിയായി ആവിഷ്കരിക്കാന്‍ അയാള്‍ ശ്രമിക്കും.
ജീവിതമെന്ന പൊതുധാരയിലെ കണ്ണികളാണ് എഴുത്തുകാരനും സമൂഹവും. തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ വ്യാപരിക്കുന്ന സര്‍ഗ്ഗശക്തി സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരെ കണ് തുറന്ന് സത്യം കാണാന്‍ ശ്രമിക്കുന്നു. അതിന്റെ ഫലമായി, അനുഭവങ്ങളുടെ പ്രശാന്തവും കലാപരവുമായ ആവിഷ്കാരം സൃഷ്ടിയായി പുറത്തു വരുന്നു.
എഴുത്തുകാരന്റെ സൃഷ്ടിക്ക് പ്രചോദനമാവുന്ന അസംസ്കൃത വസ്തുക്കള്‍ അയാള്‍ക്ക് നല്‍കുന്നത് സമൂഹമാണ്. സാമൂഹികാനുഭവങ്ങളെ പരികല്‍പ്പിത ബിംബങ്ങള്‍ കൊണ്ട് എഴുത്തിലുട നീളം അയാള്‍ സൂചിപ്പിക്കുന്നു. എഴുത്തുകാരന് കുത്തിക്കുറിക്കുന്ന പരികല്‍പ്പിത ബിംബങ്ങളെ വിശകലനം ചെയ്യുമ്പോള്‍, അല്ലെങ്കില്‍ അപഗ്രഥിക്കാന്‍ ശ്രമിക്കുമ്പോള്‍ നമുക്കു മുന്നില്‍ തെളിയുന്നത് ജീവിതത്തിന്റെ നഗ്ന യാഥാര്‍ത്ഥ്യങ്ങളാണ്. അങ്ങനെ എഴുത്തുകാരന്റെ വൈയക്തികാനുഭൂതി സാമൂഹികാനുഭൂതിയായി മാറുന്നു.
എഴുത്തുകാരന് തന്റെ ഭാഷയിലൂടെ പ്രത്യക്ഷമായോ പരോക്ഷമായോ ചിത്രീകരിക്കുന്നത് ജീവിത വ്യവസ്ഥിതിയെ തന്നെയെന്നു സ്പഷ്ടം. കൂടുതല്‍ മെച്ചപ്പെട്ട സമൂഹത്തെ സ്വപ്നം കാണുന്ന എഴുത്തുകാരന്, വ്യവസ്ഥിതിയുടെ ജീര്‍ണ്ണതയില്‍ നിന്നും രക്ഷപ്പെടാന്‍ സാഹിത്യ സൃഷ്ടിയിലൂടെ ശ്രമിക്കുമ്പോള്‍ അത് സമൂഹത്തിനു ഗുണം ചെയ്യും. മെച്ചപ്പെട്ട ജീവിത ദര്‍ശനങ്ങള്‍ വാക്കുകള്‍ കൊണ്ട് കോറിയിടുന്ന എഴുത്തുകാരന് യഥാര്‍ത്ഥത്തില്‍ കളവും ചതിയുമില്ലാത്ത, വിവേവചനങ്ങളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാനുള്ള നിരന്തര ശ്രമമാണ് നടത്തുന്നത്.
സമൂഹം കഷ്ടപ്പാടുകളില്‍ വെന്തെരിയുമ്പോള്‍ എഴുത്തുകാരന് രചനയിലൂടെയാണ് അവയോട് പ്രതികരിക്കുന്നത്. താന്‍ കൂടി അംഗമായ സമൂഹം ദുരന്തങ്ങളെ നേരിടുമ്പോള്‍ എഴുത്തുകാരന്റെ മനസ്സ് അശാന്തവും നിദ്രാവിഹീനവുമായിരിക്കും. ഉച്ചനീചത്വങ്ങളുടെ രൂപ രേഖ തയ്യാറാക്കുക എന്നതിലുപരി ദേശസ്നേഹത്തിലൂന്നി നിന്നുകൊണ്ട് അധ:സ്ഥിതരുടെ ഉയര്‍ച്ചക്കായി എഴുത്തുകാരന് തൂലിക ചലിപ്പിക്കേണ്ടി വരുന്നത് ഈ സാഹചര്യത്തിലാണ്.
രാജകാല ഘട്ടത്തിലെ പ്രജാ ചരിത്രം ഏടുകളില്‍ കണ്ടെത്തുക പ്രയാസം. പ്രജകള്‍ എന്ന വര്‍ഗ്ഗം പുറമ്പോക്ക് ഭൂമിയിലെ പ്രക്ഷുബ്ധമായ കടലാണ്. സാമൂഹിക വിഭവങ്ങള്‍ ഈ പുറമ്പോക്കുകള്‍ അറിഞ്ഞേ ഉണ്ടായിട്ടുള്ളൂവെങ്കിലും ചരിത്രരേഖകള്‍ അവരെ എന്നും ഭ്രഷ്ടാക്കിയിരുന്നു. സവര്‍ണ്ണാധിപത്യത്തിന്റെ ശകാരങ്ങള്‍ക്കും പീഢനങ്ങള്‍ക്കും പാത്രവുമായിരുന്നു അവര്‍. അവരുടെ ചരിത്രം രേഖകളിലാവുന്നതും കലാസൃഷ്ടികളില്‍ കടന്നു വരുന്നതും സവര്‍ണ്ണ മേല്‍ക്കോയ്മക്ക് അതൃപ്തിയുളവാക്കിയിരുന്നു.
രാജാധിപത്യത്തിന്റേയും വര്‍ണ്ണാധിപത്യത്തിന്റേയും പ്രക്ഷുബ്ധിയേയും ദുരന്തങ്ങളേയും ആസക്തിയേയും തന്റെ ധ്യാന ചിന്തകൊണ്ട് ചിട്ടപ്പെടുത്തി താന്‍ തെരഞ്ഞെടുക്കുന്ന ദാര്‍ശനിക സത്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് എഴുത്തുകാരന് രചനയുടെ അനന്തതയിലേക്ക് പോകുമ്പോള്‍ അതിനു തടയിടാന്‍ കറുത്ത നൂറ്റാണ്ടുകളുടെ ബാക്കിപത്രങ്ങളായ വൈതാളികര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരായി മാറുന്നു. കാരണം വിലക്കപ്പെട്ട ചരിത്രം, എഴുതപ്പെടാത്ത ചരിത്രം ഇവയുടെ സൃഷ്ടിയെ അവര്‍ വെറുക്കുന്നു, ഭയപ്പെടുന്നു.
പുറമ്പോക്കിലെ പ്രജകളുടെ ചരിത്രത്തെ മറ്റ് മാധ്യമങ്ങളില്‍ നിന്നും തുടച്ചു നീക്കാന്‍ വൈതാളിക കൂട്ടം ഒരുമ്പെട്ടപ്പോള്‍ സമൂഹം പല്ലും നഖവും ഉപയോഗിച്ച് അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുകയാണുണ്ടായത്. ആ തോല്‍വിയുടെ രുചിയറിഞ്ഞവര്‍ തല്ക്കാലം രംഗം വിട്ടുവെങ്കിലും ഒളിഞ്ഞും തെളിഞ്ഞും അവസരം കിട്ടുമ്പോള്‍ പാഠ പുസ്തക സെന്‍സറിംഗ് രൂപത്തില്‍ തലനീട്ടുന്നുണ്ട്.
എഴുത്തുകാരന്റെ ആശയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ, എതിര്‍പ്പുണ്ടെങ്കില്‍ ആശയപരമായി എതിര്‍ക്കാന്‍ കൂട്ടാക്കാത്ത വൈതാളികര്‍ എഴുത്തുകാരനെ വ്യക്തിപരമായി ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍, ഇവരുടെ ഫാസിസ്റ്റ് മുഖം ദൃശ്യവത്ക്കരിക്കപ്പെടുന്നു. വൈതാളിക അസ്തിത്വം പുറത്തായി കഴിയുമ്പോള്‍ അതിനെ മറയ്ക്കാന്‍ ഇവര്‍ക്കാശ്വാസമാവുന്നത് സദാചാര സംരക്ഷകരുടെ മുഖംമൂടിയാണ്.
“സമകാലീന സംഭവങ്ങളോട് ജീവിത യാഥാർത്ഥ്യങ്ങളോട് ലോകത്തോട് തന്നെയും സത്യസന്ധമായി സംവേദിക്കാൻ യോജിക്കാൻ വിയോജിക്കാൻ ബ്ലോഗ് മാദ്ധ്യമത്തിൽ ഇടമില്ലാതാവുകയാണോ?...” -
ഇത്തരം ചോദ്യങ്ങളും , അവയ്ക്കു പിന്നിലെ കൂട്ടായ്മകള്‍ക്കും ചോദന പകരാന്‍ ഈ മുഖംമൂടി സംഘങ്ങള്‍ കാരണമാവുന്നു....
എന്തുകൊണ്ടെന്നാല്‍...
അവര്‍ അറിയുന്നില്ല,
അവര്‍ റബ്ബര്‍ പാലുകൊണ്ടാണ് അമ്പലം പണിയുന്നതെന്ന് !!!!!!
Thursday, March 26, 2009
Subscribe to:
Post Comments (Atom)
28 comments:
റബ്ബര്‍ പാലില്‍ അമ്പലം...!!!!
എല്ലാ ആശംസകളും..
"സത്യമെന്നത് ഒരു ധാരണയാണ്. അതിനെ പല അര്‍ത്ഥത്തില്‍ പ്രയോഗിച്ചു വരുന്നു. സത്യമായത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ചിന്തയില്‍ യാഥാര്‍ത്ഥ്യത്തെ ശരിയായി പ്രതിഫലിപ്പിക്കുന്നത് എന്നാണ്"
കൊള്ളാം മാഷേ
സത്യം എന്നെങ്കിലും മറകള്‍ നീക്കി പുറത്തുവരും ചാണക്യ .
സത്യത്തിന്റെ മുഖം വികൃതമാണ് .അതുകണ്ട് വിരളുന്ന ചിലര്‍ ഉണ്ടാകും .
ആശംസകള്‍ .
ഒരു കാര്യം പറയാന്‍ മറന്നു .വളരെ ശക്തമായ എഴുത്ത്.
“അന്യന്റെ വാക്കുകള്‍ സംഗീതം പോലെ ശ്രവിക്കുന്ന ഒരു കാലം “ഉണ്ടാകുമോ?
വോള്‍ട്ടയര്‍ പറഞീട്ടുണ്ട് “അനിഷ്ടമാണ് എന്റെ എതിരാളിക്ക് പറയാനുള്ളത് എങ്കിലും അവന് അതു പറയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി ഞാന്‍ നിലകൊള്ളുമെന്നു”
ഈ സഹിഷ്ണുത നമ്മുടെ മനസ്സിലുണ്ടോ?
ഇപ്പൊഴത്തെ എഴുത്തുകാര്‍ അവാര്‍ഡ് തുകകൊണ്ട് അലങ്കാര മത്സ്യം വാങ്ങുന്നവരല്ലേ
പ്രിയരെ, നിങ്ങളുടെ അടിയന്തിര ശ്രദ്ധക്ക്..ദയവായി ഇവിടെ ക്ലിക്കുക
ചാണക്യന്,
സഹിഷ്ണുത എന്ന വാക്കിന്റെ അര്‍ത്ഥം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രവചനാതീതമാണ്.
ഓഫ്ഫ്:
റബ്ബര്‍ പാലില്‍ മാത്രം അമ്പലപ്പണി ഒതുക്കണ്ടാ കേട്ടോ. അതു വെറും “ഗ്ലൂ” മാത്രമാണ്.
“സമകാലീന സംഭവങ്ങളോട് ജീവിത യാഥാർത്ഥ്യങ്ങളോട് ലോകത്തോട് തന്നെയും സത്യസന്ധമായി സംവേദിക്കാൻ യോജിക്കാൻ വിയോജിക്കാൻ ബ്ലോഗ് മാദ്ധ്യമത്തിൽ ഇടമില്ലാതാവുകയാണോ?...”
നല്ല ചോദ്യം മാഷേ !
മനോഹരമായിരിക്കുന്നു ചാണക്യാ.കവിതപോലെ സുന്ദരമയി, സത്യത്തെ ഗര്‍ഭംധരിച്ചിരിക്കുന്നു !
ഈ എഴുത്തിന്റെ ഒഴുക്കിനെ ധന്യം എന്നു വിശേഷിപ്പിക്കട്ടെ.
നല്ല ശക്തമായ ഭാഷ,ചാണക്യന്.
എന്റമ്മോ!! എന്റെ ചാണൂ..
എന്തൊരു എഴുത്താണിത്; എനിക്കൊന്നും അത്രക്കങ്ങിട് മനസിലായില്ല, എന്ന്നലും കുറച്ചൂക്കെ മനസിലായീട്ടോ..
ആശംസകള്‍..
ശരിയാണ് ......മുഴുവന്‍ തലയില്‍ കേറിയില്ല.....
'സത്യത്തിന്റെ മുഖം വികൃതമാണ്' എന്ന് പറയാറുണ്ടെങ്കിലും സത്യം എഴുതുന്ന ഭാഷ വികൃതമാകാതെ നോക്കണം എന്ന അറിവ് അത്യാവശ്യമാണ്.
എല്ലാവര്ക്കും ആവിഷ്കാരസ്വാതന്ത്ര്യം ഉണ്ട്, പക്ഷേ മറ്റുള്ളവരെ വെറുതെ തെറി വിളിക്കാന്‍ ഉള്ള ഒരാളുടെ വ്യഗ്രതയെ ആവിഷ്കാരസ്വാതന്ത്ര്യം എന്ന് കരുതരുത്.
ശ്രീ @ ശ്രേയസ്,
കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസിനെ കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ല.
ചിത്രകാരന് കുറ്റം ചെയ്തിട്ടുണ്ടോ അല്ലയോ എന്നൊക്കെ നിരീകഷിക്കേണ്ടത് കോടതിയാണ് ശ്രീ @ ശ്രേയസ്. കുറ്റം ചെയ്ത ആള് ശിക്ഷിക്കപ്പെടണം എന്നു തന്നെയാണ് എന്റെയും അഭിപ്രായം.
കോടതി നടപടികളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചിത്രകാരന് ശിക്ഷിക്കപ്പെട്ടു എന്ന് ദ്യോതിപ്പിക്കുന്ന പോസ്റ്റുകള്‍ എന്തിനാണ് മാഷെ,
ആര് ആരുടെ വാലില്‍ പിടിച്ചെന്നാ?, അതങ്ങ് സ്വയം ഉറപ്പിച്ചോ?
ആശയപ്രകടനത്തിന്റെ പേരില്‍ ഒരു വ്യക്തി കോടതി നടപടികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ അയാളൊരു കുറ്റവാളിയാണെന്ന മുന്‍വിധിയോടെയുള്ള സമീപനം ശരിയല്ല. കോടതിയില്‍ അയാള്‍ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെടും വരെ നിയമത്തിന്റേയും മറ്റ് ധാര്‍മ്മികമൂല്യങ്ങളുടേയും മുന്നില്‍ ആ വ്യക്തി കുറ്റാരോപിതന് മാത്രമാണ്. ചിത്രകാരന്റെ പ്രശ്നത്തിലും ഈ സമീപനം തന്നെയാണ് വേണ്ടത്. സമാന സംഭവങ്ങള്‍ മറ്റ് മീഡിയകളില്‍ ഉണ്ടായപ്പോളുള്ള പ്രതികരണങ്ങള്‍ക്ക് ബ്ലോഗിലും പ്രസക്തിയുണ്ട്. അത്തരത്തിലുള്ള ഒരു കൂട്ടായ്മ അത്യാവശ്യം തന്നെയാണ്.
എന്താ അങ്ങനെയൊരു കൂട്ടായ്മയെ താങ്കള്‍ ഉള്ളാലെ വെറുക്കുന്നത് ?
അതോ അങ്ങനെയൊന്നും ആയിക്കൂടെന്നോ?
ശ്രീ ചാണക്യന് പറഞ്ഞു "കോടതി നടപടികളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചിത്രകാരന് ശിക്ഷിക്കപ്പെട്ടു എന്ന് ദ്യോതിപ്പിക്കുന്ന പോസ്റ്റുകള്‍ എന്തിനാണ് മാഷെ"
അങ്ങനെ ദ്യോതിപ്പിക്കുന്ന പോസ്റ്റ് ഞാന്‍ എങ്ങും കണ്ടില്ല. വീണ്ടും വായിച്ചു നോക്കൂ.
:-) നന്ദി.
വെറും വ്യക്തിവിരോധം തീര്‍ക്കാന്‍ എന്തിനാണീ മാദ്ധ്യമത്തെ വലിച്ചിഴക്കുന്നത്?
ഡി പ്രദീപ് കുമാര്‍ d.pradeep kumar,
വ്യക്തി വിരോധം തീര്‍ക്കാന്‍ ഈ മാദ്ധ്യമത്തെ ആരാണ് മാഷെ കോടതി കയറ്റിയത്...?
നമുക്ക് ഇഷ്ട്ടമില്ലാത്ത വികൃത നഗ്ന സത്യങ്ങള്‍ വെളിപ്പെടുത്തുന്ന ഈയുള്ളവന്റെ കമന്റ് താങ്കള്‍ ഡിലീറ്റ് ചെയ്തല്ലോ! നന്നായി ശ്രീ ചാണക്യ. :-)
ഇനി സ്വയം ചോദിക്കൂ, സത്യമെന്നാലെന്താണ്?
കഷ്ടം എന്നല്ലാതെ എന്തുപറയാന്‍!
ശ്രീ @ ശ്രേയസ്,
താങ്കള്‍ക്ക് വിഴുപ്പ് അലക്കാന്‍ വേണ്ടിയുള്ള അനാവശ്യ ലിങ്കുകള്‍ ഇവിടെ ഇടാതിരിക്കുക. ഈ പോസ്റ്റില്‍ അത്തരം ലിങ്കുകള്‍ക്ക് ഒരു പ്രസക്തിയുമില്ല.
നടക്കട്ടെ, നടക്കട്ടെ. ഈ വഴി വന്നിട്ടില്ല! വളരെ നന്ദി. :-) Bye.
നല്ല ചിന്തകള്‍ ചാണക്യന്, നന്നായി അവതരിപ്പിച്ചിട്ടുണ്ട്...
ആശംസകള്‍!
നന്നായിരിക്കുന്നു...
എഴുത്തിലൂടെ വ്യഷ്ടിയിൽ നിന്നു സമഷ്ടിയിലേക്ക്..
ചിലതൊക്കെ മനസ്സിലായി.....
‘എഴുത്തുകാരന്റെ ആശയത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ, എതിര്‍പ്പുണ്ടെങ്കില്‍ ആശയപരമായി എതിര്‍ക്കാന്‍ കൂട്ടാക്കാത്ത വൈതാളികര്‍ എഴുത്തുകാരനെ വ്യക്തിപരമായി ആക്രമിക്കാന്‍ തുടങ്ങുമ്പോള്‍, ഇവരുടെ ഫാസിസ്റ്റ് മുഖം ദൃശ്യവത്ക്കരിക്കപ്പെടുന്നു.‘
ശക്തമായ എഴുത്ത്. ചിത്രകാരന്റെ ആ വിവാദമായ പോസ്റ്റാണ് ച്അർച്ചയെന്ന് കുറച്ചൊക്കെ മനസ്സിലായി. ആണെങ്കിൽ... പക്ഷേ, ചിത്രകാരൻ എഴുതിയ ആ പോസ്റ്റിനോട് എനിക്ക് വിയോജിപ്പായിരുന്നു ഉണ്ടായിരുന്നത്. ആരാധനാ മൂർത്തിയെ ഏത് മതത്തിന്റെയായാലും അവഹേളിക്കുന്നത് ആ മതത്തിൽ വിശ്വസിക്കുന്നവർക്ക് സഹിച്ചു കൊള്ളണം എന്നില്ല. ഇത്തരം വിവാദങ്ങൾ ഉണ്ടാക്കാൻ വേണ്ടിമാത്രം എഴുതിയുണ്ടാക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുക വഴി സമൂഹത്തിന്റെ വെറുപ്പാണ് നേടുന്നത്. അതിൽ ആനന്ദിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നവരുണ്ടാകാം. അതിലേക്കാളേറെ ഒന്നും മിണ്ടാതെ വായിച്ച് വിശമത്തോടെ ഇരിക്കുന്ന യഥാർത്ഥ വിശ്വാസികളെ കണ്ടില്ലന്ന് നടിക്കരുത്.
ആ പോസ്റ്റിന്റെ പേരിൽ വ്യക്തിപരമായി ആക്രമിക്കാൻ തുനിഞ്ഞെങ്കിൽ ഞാൻ ഖേദിക്കുന്നു. തൂലിക ഉപയോകിക്കുന്നത് സമൂഹത്തിന്റെ നന്മക്കായിരിക്കണം. സമൂഹം ഭിന്നിക്കാനായിരിക്കരുത്.
ഹാവൂ! സന്തോഷായി,സഖാവേ.കുറച്ചൂസായി ബ്ലോഗുലകത്തിൽ നിന്ന് ലീവായോണ്ട് എരീം പുളീം ഉള്ള നാലു വർത്താനം കേക്കാത്തേന്റെ അസ്വസ്ഥതയിലായിരുന്നു,ഇപ്പൊ അതു മാറിക്കിട്ടി.
“സത്യോ നിത്യ”
ഇനി ചർച്ച തുടരട്ടെ,ഛാന്ദഗ്യത്തിലെപ്പോലെ.
Star Games Archives - Shootercasino
In Star Games we created our own Star Games, which are known 제왕 카지노 as Jackpot Games, that 1xbet korean cater to งานออนไลน์ all types of players who love to have fun and gamble with real
Post a Comment