Tuesday, January 27, 2009

സംഘപരിവാര്‍ ബ്ലോഗ് ആക്രമിക്കുമ്പോള്‍

മംഗലാപുരത്തെ പബ്ബില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ മര്‍ദ്ദിച്ചതിന് ശ്രീരാമ സേനാ നേതാവ് പ്രസാദ് അത്താവറിനെ കര്‍ണ്ണാടക പോലിസ് അറസ്റ്റു ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട പത്ത് ശ്രീരാമ സേനാ പ്രവര്‍ത്തകരെ ശനിയാഴ്ച്ച രാത്രി അറസ്റ്റു ചെയ്തിരുന്നു. സ്ത്രീകള്‍ പബ്ബുകളില്‍ പോകുന്നതും മദ്യപിക്കുന്നതും ഭാരതീയ സംസ്കാരത്തിന് യോജിച്ചതല്ല എന്നതാണ് സ്ത്രീകള്‍ക്ക് നേരെ നടന്ന ഈ കയ്യേറ്റത്തെ ന്യായീകരിച്ചു കൊണ്ട് ശ്രീരാമ സേനാ വ്യക്തമാക്കിയത്. സേനാ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ എട്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംഭവവുമായി ബന്ധപ്പെട്ട ആരേയും അറസ്റ്റു ചെയ്യാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ജനരോക്ഷം ഭയന്നാണ് കര്‍ണ്ണാടക പോലിസ് പിന്നീട് ശ്രീരാമ സേനാ പ്രവര്‍ത്തകരേയും നേതാവിനേയും അറസ്റ്റു ചെയ്തത്.

സമാന സംഭവമാണ് റിപ്പബ്ലിക് ദിനത്തിന്റെ അന്ന് നാസിക്കില്‍ ഉണ്ടായത്. ഇവിടത്തെ ഒരു സ്കൂളില്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന പരിപാടിക്കെത്തിയ അദ്ധ്യാപകരേയും കുട്ടികളേയും രക്ഷിതാക്കളേയും മഹാരാഷ്ട്ര നവ നിര്‍മ്മാണ്‍ സഭാ പ്രവര്‍ത്തകര്‍ ആക്രമിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ സിനിമാ ഗാനം ആലപിച്ചു എന്ന് ആരോപിച്ചായിരുന്നു ഇവിടെ ആക്രമണം നടത്തിയത്.

രണ്ട് സംഭവങ്ങളിലും ഭാരത സംസ്കാരത്തിന്റേയും ഹൈന്ദവതയുടേയും സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന അതി ഹൈന്ദവന്‍‌മാരാണ് പ്രതി സ്ഥാനത്തുള്ളത്. സ്ത്രീകള്‍ പബ്ബില്‍ പോകുന്നത് ഇന്‍ഡ്യയില്‍ ശിക്ഷാര്‍ഹമായ കുറ്റമല്ല. പക്ഷെ ഹൈന്ദവ പ്രഭൃതികളെ സ്ത്രീകളുടെ ഈ പ്രവര്‍ത്തി അലോസരപ്പെടുത്തി എന്നതാണ് വസ്തുത. ഇന്‍ഡ്യയില്‍ അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് ഹൈന്ദവ സംഘടനകളുടെ അനുവാദം കൂടി വേണം എന്ന സന്ദേശം നല്‍കാനാണ് ശ്രീരാമന്റെ പേരിലുള്ള സംഘടന ഈ സംഭവത്തില്‍ കൂടി ശ്രമിക്കുന്നത്. നാസിക്കിലെ സ്കൂളില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ സിനിമാ ഗാനം ആലപിച്ചു എന്നതാണ് നവ നിര്‍മ്മാണ്‍ സഭക്കാരെ ആക്രമണത്തിനു പ്രേരിപ്പിച്ചത്. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ സിനിമാ ഗാനം ആലപിക്കുന്നത് തെറ്റാണെങ്കില്‍ അത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മഹാരാഷ്ട്രയില്‍ നിയമവും പോലിസും ഉണ്ട്. പക്ഷെ നവ നിര്‍മ്മാണ്‍ സഭക്കാര്‍ അത്തരം നിയമവാഴ്ച്ചയെ അംഗീകരിക്കുന്നില്ലെന്നും അവരുടേതായ നിയമം നടപ്പാക്കാനാണ് ശ്രമിച്ചതെന്നും മനസിലാക്കാം.

ശ്രീരാമ സേനയും നവ നിര്‍മ്മാണ്‍ സഭയും പേരുകളില്‍ വ്യത്യസ്തമാണെങ്കിലും രണ്ട് സംഘടനകളും മത തീവ്രവാദത്തിന്റെ വക്താക്കളാണെന്ന് അവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നു. താലിബാന്റെ പ്രവര്‍ത്തന ശൈലി സ്വായത്തമാക്കി ഇന്‍ഡ്യന്‍ സംസ്കാരത്തിന്റെ സംരക്ഷകരെന്ന അവകാശവാദവുമായിട്ടാണ് നവ രാക്ഷ്ട്ര നിര്‍മ്മാണത്തിന് ഇവര്‍ ലക്ഷ്യമിടുന്നത്. ഇന്‍ഡ്യന്‍ സംസ്കാരം എന്തെന്നും അത് എങ്ങനെയൊക്കെ സംരക്ഷിക്കണമെന്നും തീരുമാനിക്കേണ്ടത് ഇത്തരത്തിലുള്ള ഹൈന്ദവ ഭീകരന്‍‌മാരാണോ? സംസ്കാരം കാത്തു സൂക്ഷിക്കാന്‍ ഇവര്‍ സ്വന്തം രാജ്യത്തെ സ്ത്രീകളേയും കുട്ടികളേയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുമ്പോള്‍ മറ്റൊരു താലിബാന്റെ ജനനമല്ലെ സംഭവിക്കുന്നത്?

ഇന്‍ഡ്യയെ ഒരു ഹൈന്ദവ രാക്ഷ്ട്രമാക്കിയേ അടങ്ങൂ എന്ന ലക്ഷ്യവുമായുള്ള പ്രവര്‍ത്തനങ്ങളാണ് സംഘപരിവാറും അതുമായി ബന്ധപ്പെട്ട മറ്റ് പോഷക സംഘടനകളും ഇവിടെ നടത്തി വരുന്നത്. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വംശീയ ഹത്യകള്‍ നിരവധി തവണ ഇവിടെ അരങ്ങേറുകയുണ്ടായി. ഗുജറാത്ത് കലാപത്തില്‍ നേരിട്ട് പങ്കെടുത്ത സംഘപരിവാര്‍ നേതാക്കളില്‍ ഒരാളായ ബാബുബജ്‌രംഗിയുടെ സംഭാഷണം രഹസ്യ ക്യാമറയിലൂടെ പകര്‍ത്തിയത് തെഹല്‍ക്ക പുറത്തുവിടുകയുണ്ടായി. വര്‍ദ്ധിച്ച അഭിമാനത്തോടെ ഗുജറാത്ത് കൂട്ടക്കൊലയില്‍ ആവേശം പൂണ്ട ബജ്‌രംഗി പറയുന്നു....

“ ഒരൊറ്റ മുസ്ലിം കടയും ഞങ്ങള്‍ ഒഴിവാക്കിയിട്ടില്ല, ഞങ്ങള്‍ എല്ലാം തീയിട്ടു....ഇവറ്റയെ തീവയ്ക്കുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. കാരണം ഈ തന്തയില്ലാത്തവന്മാര്‍ക്ക് സംസ്കരിക്കുന്നത് ഇഷ്ടമല്ല, അവറ്റകള്‍ക്ക് പേടിയാണ്....എനിക്ക് അവസാനമായി ഒരൊറ്റ ആഗ്രഹമേ ഉള്ളൂ. എന്നെ വധശിക്ഷക്ക് വിധിച്ചോട്ടെ, എന്നെ തൂക്കിക്കൊല്ലുന്നതിനു മുമ്പ് രണ്ട് ദിവസം തരണം. ഇവറ്റകള്‍ ഏഴോ എട്ടോ ലക്ഷംപേര്‍ താമസിക്കുന്ന ജുഹാപുരയില്‍ ഒന്ന് പോയി തകര്‍ക്കണം.....

ഫാസിസം അതിന്റെ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ ആഘോഷിക്കുന്നത് ഇത്തരം ബാബുബജ്‌രംഗിമാരിലൂടെയാണ്.

ഹിന്ദുത്വം അതിന്റെ ഉദ്ഭവകാലം മുതല്‍ നടത്തിക്കൊണ്ടിരിക്കുന്നത് ഇതാണ്. ഹിന്ദു ഫാസിസം ഉയര്‍ത്തിപ്പിടിക്കുന്ന സവര്‍ണ്ണ കേന്ദ്രീകൃതവും മതവിദ്വേഷത്തിലധിഷ്ഠിതവുമായ സങ്കുചിത ദേശീയതയുടെ അപകടകരമായ ഉദാഹരണങ്ങളാണ് മംഗലാപുരത്തെ പബ്ബാക്രമണവും നാസിക്കിലെ സ്കൂള്‍ ആക്രമണവും. ഹിറ്റലര്‍ക്ക് ദേശീയതയെന്നാല്‍ ആര്യവംശമായിരുന്നു, ഗോള്‍വാള്‍ക്കര്‍ക്ക് ഹിന്ദുത്വവും.

“ ഹിന്ദുരാക്ഷ്ട്രത്തെ പുനര്‍നിര്‍മ്മിക്കുകയും പുനരുത്തേജിപ്പിക്കുകയും ജനത്തെ മോചിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടുകൂടിയ പ്രസ്ഥാനങ്ങള്‍ മാത്രമേ ശരിക്കും ദേശീയമാകുന്നുള്ളു. സ്വന്തം ഹൃദയത്തിന് തൊട്ടടുത്തായി ഹിന്ദുവംശത്തെ മഹത്വവത്കരിക്കണം. അങ്ങനെ ചെയ്യുന്നവര്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ദേശീയമാകുന്നുള്ളൂ“ (ഗോള്‍വാള്‍ക്കര്‍, നാം അഥവാ നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു)

ഗോള്‍വാള്‍ക്കറുടെ ഈ ആശയങ്ങളില്‍ പ്രചോദനം കൊള്ളുന്ന സംഘപരിവാറുകാരന്‍ ഹൈന്ദവതയെ ഹൃദയത്തില്‍ മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഗുജറാത്തും, മംഗലാപുരവും, നാസിക്കും ഉദാഹരണങ്ങളായി മാറുന്നത്. കായികമായ ഈ മഹത്വവത്ക്കരണത്തിനു പുറമെ ബൌദ്ധികമായ മഹത്വവത്ക്കാരണവും സംഘപരിവാറുകാരന്റെ അജണ്ടയില്‍പ്പെടും. കലയും സാഹിത്യവും അന്ധവിശ്വാസങ്ങള്‍ക്കെതിരേയും ജാതീയത പോലുള്ള സാമൂഹിക തിന്മകള്‍ക്കെതിരേയും അച്ചടിമാധ്യമത്തിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും ശക്തമായ സാമൂഹിക വിമര്‍ശനം അഴിച്ചു വിടുമ്പോള്‍ സംഘപരിവാറുകാരന്‍ അസഹിഷ്ണത പ്രകടിപ്പിക്കുന്നത് ഇത് കാരണമാണ്. കേരളത്തില്‍ ഭഗവാന്‍ കാലുമാറിയപ്പോള്‍ ഈ അസഹിഷ്ണത നാം കണ്ടതാണ്. ജാതീയ അടിത്തറയില്‍ നിന്ന് കളിക്കുന്ന ഹിന്ദുമതത്തിന് ജാതി ഇല്ലാതാവുന്നത് സ്വപ്നം കാണാന്‍ പോലും കഴിയില്ല. സ്വന്തം ഹൃദയത്തിന് തൊട്ടടുത്തായി ഹിന്ദുത്വത്തെ മഹത്വവത്കരിക്കാന്‍ പണിപ്പെടുന്ന സംഘപരിവാറുകാരന്‍ ജാതീയത തുടങ്ങിയ തിന്മകളെ എതിര്‍ക്കുന്നവര്‍ക്ക് നേരെ തിരിയുന്നത് ഇത്തരുണത്തിലാണ്.

ഇരുണ്ടകാലത്തിന്റെ എഴുതപ്പെടാത്ത ചരിത്രത്തിനെ പുനര്‍സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ഭീഷണിപ്പെടുത്തിയും കായികമായി നേരിട്ടും വരുതിയിലാക്കാന്‍ ശ്രമിക്കുന്നത് പഴയകാല തിന്മകള്‍ പുതുതലമുറ അറിയരുത് എന്ന ഉദ്ദേശത്തോടെയാണ്. സ്കൂളുകളിലെ പാഠ്യപദ്ധതി ചിട്ടപ്പെടുത്തുന്നതില്‍ അധികാരത്തിന്റെ കൈകടത്തല്‍ പ്രകടമാവും. അതത് കാലത്തെ ഭരണവര്‍ഗത്തിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ചാവും പാഠങ്ങള്‍ തയ്യാറാക്കുക. ഇവിടെ ചില ഊന്നലുകളും ഒഴിവാക്കലുകളും സംഭവിക്കും. ഭരണത്തില്‍ ഇടപെടാന്‍ കരുത്തുള്ള മത-സമുദായ സംഘടനകള്‍ പാഠ പുസ്തക കരിക്കുലം കമ്മിറ്റിയെ സ്വാധീനിക്കുന്നു. ചില പാഠങ്ങള്‍ പഠിപ്പിക്കരുതെന്നും ചില പുസ്തകങ്ങള്‍ ഒഴിവാക്കണമെന്നും ഉള്ള നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു. ഇത്തരം ഇടപെടലുകളിലൂടെ ടിപ്പു സുല്‍ത്താനെ മത്രഭ്രാന്തനോ ദേശസ്നേഹിയോ ആക്കാം. മലബാര്‍ കലാപത്തെ കര്‍ഷക കലാപമോ വര്‍ഗീയ ലഹളയോ ആക്കാം. പുന്നപ്ര-വയലാര്‍ സമരത്തെ കമ്മ്യൂണിസ്റ്റ് കലാപമോ സ്വാതന്ത്ര്യ സമരമോ ആക്കാം. കുത്തബ്‌മീനാര്‍ ഹിന്ദു സ്മാരകവുമാവാം.....

ഇത്തരത്തിലൊരു സെന്‍സര്‍ഷിപ്പിന് സംഘപരിവാര്‍ സദാ ജാഗരൂകരാണ്, കാരണം കഴിഞ്ഞ കാല സവര്‍ണ്ണ മേധാവിത്വ ചരിത്രങ്ങള്‍ പഠിക്കാന്‍ ഇട വന്നാല്‍ പുതിയ തലമുറ ഹിന്ദുത്വത്തെയും അതിന്റെ വക്താക്കളേയും തിരസ്കരിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. കേരള ചരിത്രത്തിലെ ഇരുളടഞ്ഞ അദ്ധ്യായങ്ങളായ ചാന്നാര്‍ ലഹള, മുലക്കരം പിരിവ്, വഴിനടക്കാനുള്ള സ്വാതന്ത്ര്യമില്ലായ്മ തുടങ്ങിയ ജാതിമേല്‍ക്കോയ്മയുടെ കൊടുംക്രൂരതകള്‍ പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നതിനെ ഇവര്‍ എതിര്‍ക്കുന്നതിനു പിന്നിലുള്ള കാരണവും മറ്റൊന്നല്ല. സവര്‍ണ്ണപക്ഷ ചരിത്ര രചയിതാക്കള്‍ ഇതൊക്കെ മുന്‍‌കൂട്ടി കണ്ട് ഒഴിവാക്കേണ്ടതിനെ ഒഴിവാക്കി ചരിത്രം രചിക്കാന്‍ ശ്രദ്ധാലുക്കളായിരുന്നു. എന്നാല്‍ സംഘപരിവാര്‍ നിയന്ത്രണത്തിന് വഴിപ്പെടാതെ ചരിത്രം വിചിന്തനം ചെയ്യാന്‍ ശ്രമിക്കുന്നവരെ വരുതിയിലാക്കാന്‍ ഏതറ്റം വരെ പോകാനും അവര്‍ മടിക്കില്ല. നിരന്തരമായ വേട്ടയാടലിലൂടെ ഇത്തരം രചയിതാക്കളെ നിയന്ത്രിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കും. ഇങ്ങനെയുള്ള ഇടപെടലുകള്‍ കാരണം ഇവിടെ ഭഗവാന്‍ കാലുമാറുന്നു പോലുള്ളവ നിരോധിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ ഈ വക നിയന്ത്രണങ്ങള്‍ വിവിധ ചിന്താഗതികള്‍ തമ്മിലുള്ള സംവാദത്തിന്റെ അവസരം നിഷേധിക്കുകയാണ് ചെയ്യുന്നത്. പൌരസമൂഹത്തിന്റെ ചിന്തയുടെ കുത്തക ഏറ്റെടുക്കാനുള്ള വ്യഗ്രതയില്‍ ഇത് അവര്‍ക്ക് മനസ്സിലാവില്ല അഥവാ മനസിലായാലും അത് അനുവദിക്കാനുള്ള ചങ്കുറപ്പുകാണില്ല.

നിരന്തരം ഹിന്ദുത്വത്തിന്റെ ശിഥിലതകളിലേക്ക് ഒരാള്‍ വെളിച്ചം വീശാന്‍ ശ്രമിച്ചാല്‍ ഇവര്‍ പ്രകോപിതരാവുന്നത് അത് കൊണ്ടാണ്. പഴയകാല കറുത്ത ചരിത്രത്തിന്റെ ഇന്നത്തെ വക്താക്കളായി പരിലസിക്കുന്നവര്‍ ജാതി വ്യവസ്ഥക്കെതിരെയുള്ള മുന്നേറ്റങ്ങളെ ജാതി ഭത്സനങ്ങളായി ചിത്രീകരിക്കാന്‍ വെമ്പുന്നത് ഹിന്ദുത്വത്തെ ഹൃദയത്തിനു തൊട്ടടുത്ത് പ്രതിഷ്ടിച്ചിരിക്കുന്ന സംഘപരിവാറുകാരന്‍ സ്വാധീനം ചെലുത്തുന്നത് കാരണമാണ്. സരസ്വതിയുടെ മുലകളുടെ എണ്ണം തിരക്കിയതിനല്ല്ല്ല ജാതീയമായി ആക്ഷേപിച്ച് തെറിപറഞ്ഞതിനാണ് പരാതി കൊടുത്തതെന്ന് പ്രത്യക്ഷത്തില്‍ പറയുമ്പോഴും ജാതിക്കെതിരേയും ഹൈന്ദവതക്കെതിരേയും പ്രതികരിച്ചതിലുള്ള പ്രതികാര നടപടിയാണു ഇവരുടെ ഹിഡന്‍ അജണ്ടയിലുള്ളത്. സംഘപരിവാറിന്റെ അജണ്ടകള്‍ക്ക് തടസ്സമാവുന്ന മീഡിയം അത് ബ്ലോഗായാലും തങ്ങളുടെ വരുതിയിലാക്കണം എന്നതാണ് ഉദ്ദേശം. ജാതീയമായി തെറി പറഞ്ഞതിലുള്ള പ്രതിഷേധത്തിനുപരി സവര്‍ണ്ണ മേല്‍ക്കോയ്മക്ക് നേരെയുണ്ടായ വിമര്‍ശനത്തിന്റെ മുനയൊടിക്കുകയാണ് ലക്ഷ്യമിടുന്നത്.

സംഘപരിവാര്‍ ജാഗരൂകരാണ്, ഇനിയും ബ്ലോഗുകള്‍ ആക്രമിക്കപ്പെടാം....

36 comments:

ചാണക്യന്‍ said...

ബ്ലോഗുകള്‍ ആക്രമിക്കപ്പെടുമ്പോള്‍...

മൃദുല said...

Arrests in India women bar attack
---------------------------------

The leader of a right-wing group is among a number of new arrests that have followed an assault on women drinking in a bar in the city of Mangalore.

Pramod Mutalik heads the little known local group called the Sri Ram Sena (Army of Lord Ram) in the southern state of Karnataka.

Public and media outrage over the attack is growing and almost 30 people have been arrested so far.

Mr Mutalik says it is "not acceptable" for women to go to bars in India.

Speaking prior to his arrest, he said: "What my men did was right. The media is using this small incident to malign the BJP (Bharatiya Janata Party) government in the state."

For the past two days, he has argued that Saturday's assault on the women was justifiable because his men were preserving Indian culture and moral values.

It is thought Mr Mutalik was held in connection with an earlier complaint of inciting disharmony.

The BBC's Sanjoy Majumder in Delhi says the attack - which was filmed and then broadcast on national television - has shocked many Indians.

Television pictures showed the men chasing and beating up the panicking women - some wearing skirts. Some of the women, who tripped and fell, were kicked by the men.

Women's groups have strongly condemned the attack which has been described by the country's Women's Minister Renuka Chaudhury as an attempt to impose Taleban-style values.

Karnataka's BJP government has distanced itself from the attack. It said that it had nothing to do with Sri Ram Sena.

But our correspondent says that right-wing Hindu vigilante groups loosely linked to the BJP are active in many parts of India and have in the past targeted Muslim and Christian minorities as well as events such as Valentine's Day celebrations.

Outrage

The Indian Express newspaper said such attacks "further encourage a latent puritanism, the kind that is deeply threatened by modernity and dark subversions like women enjoying alcohol".

The Hindustan Times newspaper, in an editorial, described the attackers as "thugs, not custodians".

"We have seen a rash of self-appointed moral guardians telling people what art is 'acceptable' and what they should wear or read. Such proscriptions have no place in a diverse democracy like ours," the newspaper wrote.

"The Sri Ram Sena goons... should be made an example of to deter future self-righteous busybodies who give Ram and India a bad name."

Anonymous said...

ബാബറി മസ്ജിദ് പൊളിക്കാന്‍ എന്തൊക്കെ നുണകള്‍ പറഞ്ഞുകൂട്ടി ഇവര്‍. ഇപ്പോഴും അത് തുടരുന്നു. ഈ ദേശസ്നേഹികളെയൊന്നും മുംബൈ ഭീകരാകരമണ സമയത്ത് കണ്ടില്ലായിരുന്നു.

പാമരന്‍ said...

ഉഗ്രന്‍! ശക്തമായ ലേഖനം. നന്ദി ചാണക്യാ.

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,
വിശദമായ കുറിപ്പ് നന്നായിട്ടുണ്ട്, അവസരോചിതവും.

ഭാരത പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ തൃശൂലവുമായി നടക്കുന്ന രക്ഷിതാക്കള്‍ ഉള്ളതുകൊണ്ട് ഇന്ത്യക്ക് ഭയപ്പെടാതെ ജീവിക്കാം. പബ്ബുകളില്‍ സ്ത്രീകളെ കയറ്റില്ല എന്നു പറയുന്നതും , പര്‍ദ്ദയിടാതെ റോഡിലിറങ്ങിയാല്‍ കല്ലെറിയും എന്ന ഭീഷണിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ തന്നെ അല്ലെ?

“ചിത്രകാരവധം” ആട്ടക്കഥയുമായി പ്രധമ ദൃഷ്ട്യാ തെളിയുന്ന ഒന്നാണ് സംഘപരിവാര്‍ കൂട്ടുകാരുടെ കണ്‍സോളിഡേഷന്‍. ഒരു പക്ഷെ അതു തന്നെയാവും ചിത്രകാരനു പിന്തുണയുമായി പലരും എത്തുന്നതിനു കാരണവും.

ഏതായാലും ഏതു തരം ആക്രമണങ്ങളേയും ചെറുക്കാനുള്ള കരുത്ത് ബൂലോകം നേടും എന്നു കരുതാം.

Typist | എഴുത്തുകാരി said...

വിശദമായ ലേഖനം. തീര്‍ച്ചയായും അവസരോചിതവും.

Unknown said...

സംഘപരിവാർ മാംഗളൂരിൽ നടത്തിയ അഴിഞ്ഞാട്ടവും നാസിക്കിൽ നടത്തിയ തല്ലുകൊള്ളിത്തരത്തെ കുറിച്ചും എനിക്കൊന്നും പറയാനില്ല. പക്ഷെ സ്വന്തം കണ്ണ്‌ കറുത്ത തുണികൊണ്ട് മൂടിക്കെട്ടിയവർക്ക് മാത്രമേ ചിത്രകാരനെതിരായ കേസിനെ മേൽ‌പറഞ്ഞ രണ്ട് സംഭവങ്ങളുമായി ബന്ധപ്പെടുത്താൻ കഴിയൂ. ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെതിരെ ഇന്ത്യയിൽ തന്നെ ഉള്ള ഒരു കോടതിയിൽ പരാതി കൊടുക്കുന്നതിനെ ഫാസിസം എന്ന പേരിട്ടു വിളിച്ചാൽ, വിവരക്കേട് എന്നേ പറയാൻ പറ്റൂ. അല്ലാ, ഇനി ഇന്ത്യൻ നിയമ വ്യവസ്ഥ ഫാസിസ്റ്റ് ആണെന്നാണോ നിങ്ങടെയൊക്കെ അഭിപ്രായം?

പ്രയാണ്‍ said...

രണ്ടു ദിവസമായിട്ടും ഈ സംഭവത്തെ പറ്റി ഒരു പ്രതികരണവും കാണാഞ്ഞപ്പോള്‍ എന്തിനും പ്രതികരിക്കുന്ന മലയാളിയുടെ പ്രതികരണശേഷി നഷ്ടമായോ എന്നു സംശയിച്ചുപോയി.വൈകിയിട്ടാണെങ്കിലും ഇങ്ങിനെയൊരു പോസ്റ്റിട്ടതിന് നന്ദി.
ഇവിടെ നമ്മള്‍ ചെയ്യുന്നത് തെറ്റോ ശരിയോ എന്നു നിശ്ചയിക്കാന്‍ ഒരു സദാചാരക്കമ്മിറ്റിയുടെ ആവശ്യമില്ല.ശരിയും തെറ്റും വെറും ആപേക്ഷികം മാത്രമാണ്.ഒരുവന് ശരിയെന്നു തോന്നുന്നത് മറ്റൊരാള്‍ക്ക് തെറ്റായിരിക്കാം.നമ്മുടെ ശരി മറ്റുള്ളവരുടെ മേല്‍ അടിച്ചേല്പ്പിക്കാന്‍ ഒരവകാശവുമില്ല.
മദ്യപാനം നിയമം കൊണ്ട് നിരോധിച്ചിട്ടില്ലാത്ത അവസ്ഥക്ക് അതു തടയാന്‍ ആര്‍ക്കും അവകാശമില്ല. പുരുഷന് പബ്ബില്‍ പോയി മദ്യപിക്കമെങ്കില്‍ എന്തുകൊണ്ട് സ്ത്രീക്കായിക്കൂടാ.ഭാരത
പുരാണങ്ങളില്‍ ദേവതകള്‍ സുരപാനോ നടത്തുന്നതിനെ വിശേഷമായി പ്രതിപാദിക്കുന്നുണ്ടല്ലൊ.
പിന്നെ അല്പവസ്ത്രധാരണം...എന്റെ അമ്മ അന്‍പതുകളുടെ ആദ്യത്തില്‍ നമ്മുടെ സാംസ്ക്കാരിക കേന്ദ്രത്തില്‍ മേല്‍ വസ്ത്രം ധരിച്ച് അമ്പലത്തില്‍ ചെന്നപ്പോള്‍ വിലക്കിയ സംസ്ക്കാരമാണ് നമ്മുടെത്. മാറുമറക്കല്‍ സമരത്തെ പറ്റിയൊന്നും ഞാന്‍ പറണ്ടതില്ല.
ഏത് പുരാണ ചിത്രമെടുത്താലും ശില്പങ്ങളായാലും ദേവതകളായാല്‍‍ പോലും അല്പവസ്ത്രധാരികളായാണ് നാം കണ്ട് ശീലിച്ചിട്ടുള്ളത്.
ഇതെല്ലാം പറഞ്ഞതുകൊണ്ട് ഇതെല്ലാം അതുപോലെ നിലനില്‍ക്കണമെന്നല്ല പറയുന്നത്.
വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന ഒരു കാര്യവും അനുവദിച്ചുകൂടാ എന്നാണ്.ഒന്നുകൂടി കടത്തിപറഞ്ഞാല്‍ സ്ത്രീയുടെ മേല്‍ പുരുഷനുള്ള മേല്‍ക്കോയ്മ നഷ്ടപ്പെടുമോ എന്ന ഭയവും കൂടിയാണ് ഒരു പറ്റം പുരുഷന്മാരെ കൊണ്ട് ഇത് ചെയ്യിക്കുന്നത്.

മാണിക്യം said...

ഇതിനെ മനുഷ്യന്റെ
സാംസ്കാരിക അധപതനം
എന്നു വിളിക്കാം.. അല്ലെ?

കുടുംബത്തിന്റെ വിളക്ക് സ്ത്രീ എന്നുള്ള
ഭാരതീയ സങ്കല്പം അതു പാവനമാണ്..
എന്ന്‍ വച്ചു ശ്രീരാമ സേനാ ചെയ്തത് ശരിയല്ല.
യ്യോ ബ്ലോഗില്‍ വരൂമോ?

Anonymous said...

പൊന്നമ്പലം‌‌‌‌, ഇന്ത്യൻ നിയമ വ്യവസ്ഥയെ 'ഭരണകൂട ഭീകരതയുടെ നീതി നിയമ വ്യാഖ്യാനങ്ങ‌‌ള്‍' എന്നും പറഞ്ഞ് അലക്കീട്ടു പോയത് കണ്ടില്ലായിരുന്നോ. ല്ലേ ചാണക്യാ?

ജിപ്പൂസ് said...

അവസരോചിതമായ ലേഖനം ചാണക്യന്‍ ചേട്ടാ...
"സരസ്വതിയുടെ മുലകളുടെ എണ്ണം തിരക്കിയതിനല്ല്ല്ല ജാതീയമായി ആക്ഷേപിച്ച് തെറിപറഞ്ഞതിനാണ് പരാതി കൊടുത്തതെന്ന് പ്രത്യക്ഷത്തില്‍ പറയുമ്പോഴും ജാതിക്കെതിരേയും ഹൈന്ദവതക്കെതിരേയും പ്രതികരിച്ചതിലുള്ള പ്രതികാര നടപടിയാണു ഇവരുടെ ഹിഡന്‍ അജണ്ടയിലുള്ളത്."

'ബൂകമ്പത്തിനിടെ' നമ്മില്‍ പലരും കാണാതെ(കണ്ടിട്ടും) പോയ ഒരു സംഗതി തന്നെയാണെന്നു തോന്നുന്നു ചാണക്യന്റെ ഈ നിരീക്ഷണം.
ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെ.

ചാണക്യന്‍ said...

മൃദുല ,
വിവരങ്ങള്‍ക്ക് നന്ദി

Anonymous,
അഭിപ്രായത്തിനു നന്ദി


പാമരന്‍,
അഭിപ്രായത്തിനു നന്ദി

അനില്‍@ബ്ലോഗ്,
അഭിപ്രായത്തിനു നന്ദി,

Typist | എഴുത്തുകാരി,
അഭിപ്രായത്തിനു നന്ദി

Santhosh | പൊന്നമ്പലം,
അഭിപ്രായത്തിനു നന്ദി
ഒരു വ്യക്തി മറ്റൊരു വ്യക്തിക്കെതിരെ കേസുകൊടുക്കുന്നത് ഫാസിസമാണെന്ന് ഞാന്‍ അഭിപ്രായപ്പെട്ടില്ല. ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥ ഫാസിസ്റ്റാണെന്ന് ഞാന്‍ എവിടെയാണ് പറഞ്ഞത് ,താങ്കള്‍ക്ക് അത് ചൂണ്ടിക്കാമോ?
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് എതിര്‍ക്കാതെ മറ്റ് നടപടികളിലൂടെ എതിര്‍ക്കുന്നത് ഫാസിസ്റ്റ് ലക്ഷണം തന്നെയാണ്. മംഗലാപുരം, നാസിക്ക് സംഭവങ്ങളുമായി ചിത്രകാര വിഷയത്തെ കണക്ട് ചെയ്യുന്നതും അതുകൊണ്ട് തന്നെയാണ്. ഒളിഞ്ഞും പതിഞ്ഞുമുള്ള ഒരു ഫാസിസ്റ്റ് രീതി അതില്‍ കാണാനാവും അതിന് കണ്ണുകള്‍ മൂടിക്കെട്ടണ്ട....

Prayan ,
അഭിപ്രായത്തിനു നന്ദി

മാണിക്യം,
അഭിപ്രായത്തിനു നന്ദി
ബ്ലോഗില്‍ വന്ന് കഴിഞ്ഞില്ലെ, ഇനിയും വന്നുകൂടെന്നില്ല:)


Anonymous,
അഭിപ്രായത്തിനു നന്ദി,
അങ്ങനെ ഒരു അലക്ക് ഉണ്ടായോ?

ജിപ്പൂസ്,
അഭിപ്രായത്തിനു നന്ദി

കാപ്പിലാന്‍ said...

എനിക്കിതൊക്കെ കാണുമ്പോള്‍ ചിരി അടക്കാന്‍ കഴിയുന്നില്ല .

കുടിക്കാന്‍ ഉള്ളവര്‍ കുടിക്കട്ടെ .തല്ലെണ്ടാവര്‍ തല്ലട്ടെ .കരയെണ്ടാവര്‍ കരയട്ടെ .ബ്ലോഗില്‍ പെണ്ണുങ്ങള്‍ക്ക്‌ മാത്രമായി ഒരു ഷാപ്പ് തുറന്നപ്പോള്‍ അവിടെ സദാചാര പ്രസംഗവുമായി വന്നവരാണ് നമ്മുടെ മലയാളി ബ്ലോഗേര്‍സ് .അപ്പോള്‍ പിന്നെ യാഥാര്തമായി സംഭവിച്ചാല്‍ ഇവര്‍ മിണ്ടാതിരിക്കുമോ ? നമ്മുടെയൊക്കെ ചിന്താഗതികള്‍ ഒരുപാട് മാറാന്‍ കിടക്കുന്നു .പബ്ബില്‍ കയറി തണുത്ത ബിയര്‍ അടിച്ചാല്‍ ഒന്നും മാനം പോകില്ല .എന്‍റെ അഭിപ്രായത്തില്‍ എല്ലാവരും വൈകിട്ട് നമ്മുടെ കെ.ടി .ഡി.സി യില്‍ കയറി ഓരോ ബിയര്‍ അടിക്കണം എന്നാണ് .അങ്ങനെ വേണം നമുക്ക് പ്രതിക്ഷേധിക്കാന്‍ .ഒന്നുമില്ലെങ്കിലും സര്‍ക്കാര്‍ എങ്കിലും നന്നാകട്ടെ :)

അഹങ്കാരി... said...

chanakyan

namovakam

starting kantappol thanne pokk engottenn manasilayirunnu

ii sriramasena-MNS kuuttathinu sanghaparivarumayulla bandham onn visadamakkiyal nannayirunu (atho indiayil ella hindusum sangh ano?)

pinne hinduisathe udharikkan chithrakaran sramichathinalanu RSS(?) addehathe ethirthath alle?

oruvante ammapengnganmare VESYA ennu vilichanu mathathe udharikkentathenn , pavam njan arinjilla, ennotu kshamikku

ethayalum chithrakaranethiraya sambhavathinu aadyam vargiiyavum jaathiiyavum ipol rashtriyavumaya manam nalkanulla ii sramam ETAVUM MAHATHARAM ENNU THANNE PARAYANAM!!!

shahir chennamangallur said...

Its very good.

അഞ്ചല്‍ക്കാരന്‍ said...

ചിത്രകാരനെതിരേ അനിവാര്യാമായതാണ് സംഭവിച്ചത്. ആ കേസും സംഘപരിവാര്‍ സംഘത്തിന്റെ അഴിഞ്ഞാട്ടവും ചേര്‍ത്തു കെട്ടേണ്ടാ‍യിരുന്നു സുഹൃത്തേ.

മുക്കുവന്‍ said...

Should we encourage everyone to drink? I dont think so.. it doesnt mean that 'am deadly against the drinkers. I myself take enough, last week got boozed in company party and got penalized for that too :) for avoiding such incidents we might need some sort of controls. Will I allow my wife/daughter to go to a public bar and have drinks, I might not! its my family values. I impose rules in my house. that should *not* be imposed by Sangh Parivar.

there are thousands of RED STREET girls in Pune budhvar Pet and Grand Street Bomaby. this was there for many years and its happening in day light. no one intrested to bring those ladies back to normal society. Sangh Parivar doenst even know about it.

Sangh Parivar need free advertisement. The arrested RamaSena leader and he might be in Leela Five star hotel now! who knows?

പകല്‍കിനാവന്‍ | daYdreaMer said...

വായിക്കുന്നുണ്ട് കേട്ടോ.... കുടിയും അടിയും എല്ലാം തിരുത്തപ്പെടെണ്ടതാണ്...!

Anonymous said...

ഒരു ബ്ലൊഗർക്കെതിരെ ഒരുത്തൻ കേസു കൊടുക്കുക, അതിന് വേണ്ടി അലമുറയിടുന്ന മറ്റു ബ്ലൊഗേർസും,
ഇതിനെ പിന്നേ എന്താണൊ വിളിക്കേണ്ടത്.

അഞജല്ക്കാരൻ എതു ലോകത്താ. അനിവാര്യമായത് എന്താണ് സംഭവിച്ചത്, ചിത്രകാരൻ എഴുത്തി നിറുത്തിയോ, അതോ അയാൾ ഇനി അങ്ങനെ എയുതില്ലന്ന് തോന്നുന്നുണ്ടോ.
അഹങ്കാരീ.. ഇയാൾ ലോകം മുഴുവൻ പാടി നടക്കുകയാണല്ലൊ, അമ്മ പെങ്ങന്മാരെ വേശ്യ വിളിച്ചു എന്ന്.... ഇത് ചിത്രകാരന്റെ ബ്ലോഗിലാണ് പറയെണ്ടത്.

ചങ്കരന്‍ said...

വളരെ നല്ല ലേഖനം, രാമസേനമാത്രമല്ല, ഞങ്ങളുടെ നാട്ടില്‍ (മലപ്പുറം കോഴിക്കോട്) ഇസ്ലാമിക പോലീസുകാരും ഒത്തിരി ഉണ്ട്, അത് ഒത്തിരി പണ്ടേ ഉണ്ടു താനും. അതെങ്ങനാ ന്യൂനപക്ഷത്തിനെതിരെ മിണ്ടാന്‍ പറ്റുമോ.

Unknown said...

ചാണക്യാ,
ഇതിനൊരു കമന്റ്‌ എഴുതിവന്നപ്പോൾ നീണ്ടുപോയി. പോസ്റ്റാക്കി ഇട്ടിട്ടുണ്ട്‌. ഒന്നു നോക്കുമല്ലോ.

സൂക്ഷിക്കുക - നിങ്ങളുടെ ബ്ലോഗും ‘ആക്രമിക്ക’പ്പെട്ടേക്കാം!


സ്നേഹപൂർവ്വം,
നകുലൻ

വികടശിരോമണി said...

സന്ദർഭോചിതമായി എഴുതിയിരിക്കുന്നു.ഈ ബന്ധപ്പെടുത്തൽ എല്ലാവർക്കും ബോധ്യമാകാത്തതല്ല.ഉറങ്ങുന്നവരെയല്ലേ ഉണർത്താനാവൂ.
ആശംസകൾ,ചാണക്യാ.

വായുജിത് said...

എന്റെ ചാണക്യാ ആദ്യമേ തന്നെ പറയട്ടെ .. നവനിര്മാന സേനയും ശ്രീരാമ സേനയും പരിവാരില്‍ ഇല്ല .. എല്ലാ ഹിന്ദു സംഘടനകളും പരിവാരില്‍ ഇല്ല .. ദയവായി അന്വേഷിച്ചിട്ട് മാത്രം എഴുതുക ..

മാവോഇസ്റ്റ് - നക്സലുകള്‍ ചെയ്യുന്നതിന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ കുറ്റം പറയാന്‍ പറ്റുമോ ??

ഓ അല്ലെങ്കില്‍ തന്നെ ലഷ്കര്‍ ഇ ത്യ്ബയും ഐ എസ് ഐയും ഒക്കെ ഇപ്പൊ പരിവാരില്‍ അംഗങ്ങള്‍ ആണെന്നാണല്ലോ പറഞ്ഞു വരുന്നത് .. അപ്പൊ പിന്നെ ഇതൊന്നും വല്യ കാര്യമല്ല

ചങ്കരന്‍ said...

നകുലന്റെ പോസ്റ്റു കണ്ടു, വായിച്ചു, ചില പതിവു പരിഹാസവാക്കുകളല്ലാതെ വസ്തുതാപരമായ ഒരു ചുക്കും അതിലില്ല. അതിവിടെ ഇടാമായിരുന്നു. ബെറ്തെ മെനക്കെടുത്തി.

Anonymous said...

നകുലന്റെ പോസ്റ്റ് വായിച്ച് വെരുതെ സമയം കളയ്ണ്ട, കുറേ എയുതും, പിഡിഫ്, ഡൌൺലോഡിങ്ങ് ഒക്കെ ഉൻടാകും, എങ്ങനെയെകിലും സംഘ്പരിവാറിനെ വെളള പൂശി റോട്ടിലിറക്കും, സ്ഥിരം പരിപാടി.

Radical_Left said...

Chankyan. Kidilam Post. Keep up the good work

Radical_Left said...

VayuuuJit,
Ram Sena is part of Sangh Parivar and so i VHP and its youth wing Bajrang Dal. Why don't you do some research on this before you post this d_r_i_v_e_l.

Radical_Left said...

Just a quick Question:
How can i type in Malayalam. I tried varamozhi. But it is not very accurate. Is there any other software i could use to type malayalam.

ചാണക്യന്‍ said...

Radical_Left,

ഇവിടെ നോക്കുക...
http://bloghelpline.blogspot.com/

Anonymous said...

എന്റെ സുഹ്രുത്തിന്റെ മകൾക്കു അന്നു അടികൊണ്ടു. വാസ്ഥവത്തിൽ അവൾ (മങഗലാപുരത്തെ യെനെപ്പോയ മെദിക്കൽ സ്റ്റുദെന്റ്) കുടിക്കാൻ തുടങ്ങിയ വിവരം കുവൈറ്റിലെ എന്റെ സുഹ്രുത്ത് അറിഞ്ഞിരുന്നില്ല. This is what he had to say to me. “Although she was completely terrorised she confessed to me that of late she started drinking with her friend (who is known to us), and she promised to me not to do it anymore.The hotel owners are forcing her to file a case.I think it is not good. First of all, in an orthodox family like ours, women are not supposed to drink. That too, when people get to know that she had been drinking quite regularly, it gives bad name for other girls too.I thank you for helping her to come out of the trauma.Please don't pursue the police case, court etc. I consider it as an indirect blessing that she will not go to pubs anymore.I understand that the scars on her hand are nothing to worry about.Thank god that she wasn't beaten badly as was told to me by her classmate" this is copied from my friends mail.
Have you ever thought of this angle?
The picture (TOI) of SFI protest shows a congress leader's son among protestors- this boy runs a bar- which was raided by exise few months ago!
Blogers may please note that there many dimensions to evrery such incident- not just political, religious, or economic.

Although i had to struggle a lot to bring my friend's daughter to normalcy- i sincerely, from depth of my heart feel that girls (not my people, ofcourse- wife and daughters of chanakyan, radical left,pamaran, prayan etc.) should drink... and they should also be allowed to use drugs- just once for knowing. afterwards they have the freedom like malefellows to continue it or discard it.
I even think that these women should even have the freedom to go to pub with any gentlemen of their choice. Everyone should encourage it. Infact some hotels in dinnerparties (all night) charges only 50% for accompanying female and just 10% for single female. Some hotels offer free taxi within city limits to single girls.
There's a beach party in "Noronha's" where single girls are offeres free 2-piece suit- ofcourse they need to wear it for party!
Yeh, there shall not be any limit to freedom- for your girls!

ചങ്കരന്‍ said...

അനോണീ.. , ഹല്ലേലുയ്യാ... സാക്ഷ്യം പറച്ചില്‍ നന്നായി.
വത്തിക്കാനില്‌ അടുത്ത വിശുദ്ധനെ പ്രഖ്യാപിക്കുമ്പം സാക്ഷ്യം പറയാന്‍ ആളുവേണമെന്ന് ഒരു പത്ര പരസ്യം കണ്ടാര്‍ന്നു, ഒരു കൈ നോക്കുന്നോ??

Anonymous said...

ഷാപ്പില്‍ അടി നടക്കുന്നത് ആദ്യത്തെ കാര്യമൊന്നുമല്ലല്ലോ..
ശാപ്പകുമ്പോള്‍ അടിയെല്ലാം സാധാരണം...
കുടിയില് മാത്രം സമത്വം പോരല്ലോ ..അടിയിലും ആകാം..
ഇനി ഇതിന്റെ പേരില്‍ എന്നെ സംഘ പരിവാരാക്കല്ലേ ...
ജീവിച്ചു പോട്ടെ

Anonymous said...

ഹ ഹ ഹാ‍ാ‍ാ‍ാ...
കോമഡി വായിക്കുവാണേല്‍ ചാണ്‍ക്യനണ്ണന്റെ തന്നെ വായിക്കണം... ഇങ്ങേര്‍ എതിരന്‍ തന്നെ

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

നന്നായിട്ടുണ്ട് .. ...വിയോജിപ്പ് ഒന്നു മാത്രം.. ശ്രീരാമ സേനയും നവനിര്‍മാന്‍ സേനയും തമ്മില്‍ പരിവാരിനു എന്ത് ബന്ധം? അങ്ങയുടെ സര്‍ഗാത്മകതയെ ദേശാഭിമാനി എന്ന ടോയ്ലെറ്റ് പെപരിന്റെ നിലവാരത്തിലേക്ക് തരം താഴ്തണ്ടായിരുന്നു
വിമര്സനങ്ങള്‍ വസ്തുതാ പരമായിരികാന്‍ ശ്രദ്ധിക്കുക.. (അപേക്ഷയാട്ടോ ..) പശു അമ്മയാണേല്‍ കാള അച്ചനാവുമോ എന്ന നിലവാരത്തിലുള്ള അഭിപ്രായം വേണോ?

പിന്നെ അക്രമം എല്ലാം ഭീകരത ആണ് ..എല്ലാം ...എല്ലാം..

Unknown said...

ഇവിടെയൊന്നും വായിക്കാറില്ലായിരുന്നു, താമസിച്ചുപോയ അഭിപ്രായത്തിന് ക്ഷമാപണം.

ടി മുരളിയെ ന്യായീകരിക്കാന്‍വേണ്ടി ചാണക്യാദികള്‍ നടത്തുന്ന ഈ ശ്രമം കാണുമ്പോള്‍ 'നട്ടെല്ല്' എന്ന വാക്ക് ഇവരൊന്നും കേട്ടിട്ടില്ലേ എന്നൊരു സംശയം. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. :D

Unknown said...

"ജാതീയ അടിത്തറയില്‍ നിന്ന് കളിക്കുന്ന ഹിന്ദുമതത്തിന് ജാതി ഇല്ലാതാവുന്നത് സ്വപ്നം കാണാന്‍ പോലും കഴിയില്ല."

how are you coming to such conclusions??

Anyway, whatever you think are your only imaginations..

Feel pity about you..