Monday, July 7, 2008

പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരും.....

അരിക്ക് വില കിലോക്ക് 22രൂപ, കേരളത്തില്‍ സാധാരണക്കാരന് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി. നാലംഗമുള്ള ഒരു ചെറുകുടുംബത്തിന് ഒരു നാള്‍ തള്ളി നീക്കാന്‍ കുറഞ്ഞത് 250 രൂപയെങ്കിലും വേണം. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്ന് ജനം ജീവിക്കാന്‍ നെട്ടോട്ടമോടുന്നു. ഈ സാഹചര്യത്തിലാണ് ജീവന്റെ രക്ഷകര്‍ത്താക്കള്‍ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു ചെല്ലുന്നത്. ആ നല്ല രക്ഷകര്‍ത്താക്കളുടെ മാതൃകാ പരമായ സമീപനം ഇവിടത്തെ മതജാതിക്കോമരങ്ങള്‍ക്ക് തെല്ലും പിടിച്ചില്ല. പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരും ആര്‍ത്തട്ടഹസിച്ച് തെരുവിലിറങ്ങി. ഒറ്റ ആവശ്യമെയുള്ളൂ, ഏഴാം ക്ലാസിലെ പാഠപുസ്തകം പിന്‍‌വലിക്കണം. സമരം ചെയ്യാന്‍ കിട്ടിയ വിഷയം, കുട്ടികളെ മതനിഷേധികളാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റമടമുള്ള നിരവധി പ്രശ്നങ്ങള്‍ ഇവിടുള്ളപ്പോള്‍ അതിനെതിരെ സമരം നടത്താത്തവര്‍ ഇപ്പോഴൊരു പാഠപുസ്തകത്തിന്റെ പേരില്‍ നടത്തുന്നത് സമരാഭാസമെന്നാണ് ചാണക്യമതം. മതനിരപേക്ഷത, ജനാധിപത്യം, സാമൂഹികനീതി, സ്ഥിതിസമത്വം എന്നിവ പഠിപ്പിക്കാനാണ് ഏഴാം ക്ലാസിലെ പുസ്തകം ശ്രമിക്കുന്നത്. വിദ്യാഭ്യാസ കച്ചവടക്കാരും ജാതിമത വര്‍ഗീയ ശക്തികളും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് പുസ്തകത്തെ വിമര്‍ശിക്കുന്നത്. സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ തുടങ്ങിയതാണ് ഈ സര്‍ക്കാരും ഇപ്പോള്‍ പുസ്തകത്തിന്റെ പേരില്‍ സമരം ചെയ്യുന്ന മാഫിയാ സംഘങ്ങളും തമ്മിലുള്ള ഉരസല്‍. സാമൂഹിക പ്രതിബദ്ധതയെ കാറ്റില്‍ പറത്തി വിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിച്ചതിനു പിന്നിലെ പ്രധാന ചാലകശക്തികളാണ് പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരും എന്‍ എസ് എസും എസ് എന്‍ ഡി പി യുമെന്ന് കേരളത്തിലെ ജനത്തിനറിയാം. ലക്ഷങ്ങള്‍ കോഴവാങ്ങി കീശയിലാക്കി രാജകീയ ജീവിതം നയിക്കുന്ന മതമേലദ്ധ്യക്ഷന്‍‌മാര്‍ക്ക് സാധാരണക്കാരന്‍ ജീവിക്കാന്‍ പെടാപാടുപെടുന്നത് കാണാനുള്ള കാഴ്ച്ചശക്തിയില്ല. പക്ഷെ ജനത്തെ എങ്ങനെ അനാവശ്യ സമരാഭാസങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്ന് നന്നായിട്ടറിയാം. പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരുമടക്കമുള്ള ജാതിമത വര്‍ഗീയ കോമരങ്ങള്‍ ഇപ്പോള്‍ നടത്തുന്ന സമരം സര്‍ക്കാരിനെതിരെയല്ല, ജീവന്റെ രക്ഷകര്‍ത്താക്കള്‍ക്കെതിരെയാണ്, കേരള ജനതക്കെതിരെയാണ്. ഈ പുസ്തകം പഠിച്ചാല്‍ കുട്ടികള്‍ മാര്‍ക്സിസ്റ്റുകളായി മാറുമെന്നാണ് ഇവരുടെ വാദം. കേരളം കണ്ടതില്‍ ഏറ്റവും വലിയ മാഫിയാ സംഘങ്ങളേ.. ഇതിനേക്കാള്‍ വലിയ മാര്‍ക്സിസം തിരുകിക്കയറ്റിയ പുസ്തകങ്ങള്‍ പഠിപ്പിച്ചിരുന്ന സോവിയറ്റ് റഷ്യയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയില്ലെ. പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ ആരെയാണ് പേടിക്കുന്നത്, എന്തിനെയാണ് പേടിക്കുന്നത്. ളോഹയിട്ടവരെല്ലാം അച്ചന്മാരും ശിരോവസ്ത്രം അണിഞ്ഞവരെല്ലാം കന്യാസ്ത്രീകളുമല്ലെന്ന് സമീപ കാല സംഭവങ്ങള്‍ തെളിയിക്കുന്നു. കോയാമാരെ നിങ്ങടെ ഈ ഹലാക്ക് പരിപാടി കണ്ട് കേരളത്തിലെ മുസ്ലിങ്ങള്‍ മുഴുവന്‍ നിങ്ങളോടൊത്ത് വരുമെന്ന് നിങ്ങള്‍ കരുതിയോ? എങ്കില്‍ കുഞ്ഞാലിയെ മൂലക്കിരുത്തി കെ ടി ജലീല്‍ നിയസഭയില്‍ കയറുമായിരുന്നോ? ഒക്കത്തൊരു കുട്ടിയുമായി ഒരു സ്ത്രീ സകല ചാനലുകളുടെയും ഓഫീസ് കയറി ഇറങ്ങി നിങ്ങടെ ഒരു നേതാവിനെതിരെ ആരോപണമുയര്‍ത്തിയത് നിങ്ങള്‍ മറന്നുവോ? ഇതൊക്കെ കണ്ടും അറിഞ്ഞും വളരുന്ന ചെറു ബാല്യങ്ങള്‍ വഴി തെറ്റിയാല്‍ അതിന്റെ ഉത്തരവാദിത്വം പാതിരിമാരും കോയാമാരും ഏറ്റെടുക്കുമോ? ജീവന്റെ രക്ഷകര്‍ത്താക്കളെ പ്രതിനിധാനം ചെയ്യുന്ന കേരളത്തിലെ ജനത്തിനെതിരെ നടത്തുന്ന സമരാഭാസം വച്ച് നിര്‍ത്തുക. പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ കത്തിക്കേണ്ടത് ഏഴാം ക്ലാസിലെ പുസ്തകമല്ല, ബൈബിളും ഖുറാനുമാണ്. നിങ്ങളെയൊക്കെ സദാചാരം പഠിപ്പിക്കാനുള്ള ഈ ഗ്രന്ഥങ്ങളെ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ചില്ലലമാരയില്‍ സൂക്ഷിക്കുന്നത്. പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ ബൈബിളും ഖുറാനും കത്തിച്ച് ആര്‍ജവം കാണിക്കൂ..........

16 comments:

ചാണക്യന്‍ said...

പാലായിലെ പാതിരിമാരെ, കോയിക്കോട്ടെ കോയാമാരെ ....................

ദ്രൗപദി said...

അടക്കിവെക്കാനാവാത്ത ആത്മരോക്ഷത്തിന്റെ കനലുകള്‍

ആശംസകള്‍

ചാണക്യന്‍ said...

നന്ദി ദ്രൌപതി...
ഇവിടെ വന്നതിനും കമന്റിയതിനും...

കുട്ടമണി said...

:)

Anonymous said...

naaye.. nee chathaal ninne katthikkaameda kazhuthe

vishnu വിഷ്ണു said...

ഡി വൈ എഫ് ഐ യുടെ ഒരു പ്രകടനം ​കേട്ട പോലുന്ട്

പാമരന്‍ said...

പാലക്കാട്ടെ ശശികലമാരെ മറന്നോ.. ധീവരസഭയെ മറന്നോ?

ചാണക്യന്‍ said...

വിഷ്ണു,
നന്ദി, ഇവിടെ വന്നതിനും കമന്റിയതിനും..
ഞാന്‍ ഡി വൈ എഫ് ഐക്കാരനല്ല. പക്ഷെ ‘പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയാമാരും എന്ന പ്രയോഗം ഡി വൈ എഫ് ഐയുടേതാണ്. പോസ്റ്റിനു യോജിക്കുമെന്ന് കരുതിയതുകൊണ്ട് അതെടുത്ത് പ്രയോഗിച്ചു അത്ര മാത്രം....
പാമരന്‍,
നന്ദി, ഇവിടെ വന്നതിനും കമന്റിയതിനും....
പാലക്കാട്ടെ ശശികലമാരും ധീവരസഭയും, പാതിരിമാരുടെയും കോയാമാരുടെയും അത്ര വിഷം കുത്തിവയ്ക്കുന്നില്ല എന്ന് ഞാന്‍ കരുതുന്നു. (ന്യൂനപക്ഷത്തിന്റെ പേരില്‍ പാതിരിമാരും കോയാമാരും അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍... )

മലയാ‍ളി said...

സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ വൈരുധ്യങ്ങള്‍

അരുണ്‍ കായംകുളം said...

പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ കത്തിക്കേണ്ടത് ഏഴാം ക്ലാസിലെ പുസ്തകമല്ല, ബൈബിളും ഖുറാനുമാണ്. നിങ്ങളെയൊക്കെ സദാചാരം പഠിപ്പിക്കാനുള്ള ഈ ഗ്രന്ഥങ്ങളെ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ചില്ലലമാരയില്‍ സൂക്ഷിക്കുന്നത്.

ചാണക്യാ,
മേല്‍ വിവരിച്ച വരികളില്‍ തന്നെ ആത്മരോഷം ഏറെയുണ്ട്.പിന്നീടുള്ള ആഹ്വാനം(താഴെ കൊടുക്കുന്ന വരികള്‍ ഒഴിവാക്കാമായിരുന്നു)

പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ ബൈബിളും ഖുറാനും കത്തിച്ച് ആര്‍ജവം കാണിക്കൂ..........

നിലാവര്‍ നിസ said...
This comment has been removed by the author.
നിലാവര്‍ നിസ said...

ഇടതു മുന്നണി അധികാരത്തില്‍ വന്ന ശേഷം അല്പമെങ്കിലും വിവേക പൂര്‍ണമായി ചെയ്ത
ഒരു തീരുമാനമാണെന്നു തോന്നുന്നു ജീവന്റെ അധ്യായം.
ഏതായാലും, യുവാക്കളുള്‍പ്പെടുന്ന കേരളത്തിലെ പ്രബുദ്ധ ജനതയുടെ തനിനിറം
ഈ ഉദാഹരണത്തിലൂടെ ബോധ്യമായി.
യു ഡി എഫ് സമരം ഏറ്റെടുക്കുമത്രേ..

കഷ്ടം!!!!!!!!!!!!

ചാണക്യന്‍ said...

അരുണ്‍ കായം‌കുളം,
ഇവര്‍ തെരുവില്‍ കത്തിച്ച പുസ്തകത്തില്‍ ബൈബിള്‍ വചനമുണ്ട് ഖുറാന്‍ വചനമുണ്ട്... എന്നുപറഞ്ഞാല്‍ ഇവര്‍ ഒരിക്കല്‍ പോലും ഏഴാം ക്ലാസ് പുസ്തകം വായിച്ചിട്ടില്ല എന്ന് കരുതുന്നു. വായിച്ചിരുന്നുവെങ്കില്‍ പുസ്റ്റകം കത്തിക്കുക എന്ന അധമപ്രവര്‍ത്തിയിലോട്ട് ഇവര്‍ പോകില്ലായിരുന്നു. ചില്ലലമാരയില്‍ സൂക്ഷിക്കുന്ന പരിശുദ്ധ ബൈബിളിനെയും പരിശുദ്ധ ഖുറാനെയും കത്തിച്ച് ഇവര്‍ ആര്‍ജവം കാണിക്കട്ടെ. ഇന്നു വരെ അവര്‍ അതും വായിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ലല്ലോ..

ചാണക്യന്‍ said...

നിലാവര്‍ നിസ,
യു ഡി എഫ് ഈ സമരമല്ല ഏറ്റെടുക്കേണ്ടത്. അരിക്കും നിത്യോപയോഗസാധനത്തിനും വില കുതിച്ചുയര്‍ന്നപ്പോള്‍ അവര്‍ സമരം ചെയ്യണമായിരുന്നു. പ്രതിപക്ഷമെന്ന നിലയില്‍ അവരില്‍ നിന്നും ഇന്നെ വരെ ഒരു തടസവും ഭരണക്കാര്‍ക്ക് ഉണ്ടായിട്ടില്ല. പിന്നെ പാഠാപുസ്തകത്തിന്റെ കാര്യം അവര്‍ ചര്‍ച്ച ചെയ്തിട്ടു കൂടിയില്ല....

മുക്കുവന്‍ said...

ലക്ഷങ്ങള്‍ കോഴവാങ്ങി കീശയിലാക്കി രാജകീയ ജീവിതം നയിക്കുന്ന മതമേലദ്ധ്യക്ഷന്‍‌മാര്‍ക്ക് സാധാരണക്കാരന്‍ ജീവിക്കാന്‍ പെടാപാടുപെടുന്നത് കാണാനുള്ള കാഴ്ച്ചശക്തിയില്ല

have you or your relatvie studied in privatised colleage in out of kerala. I guess not. if so, you wont comment this.

please do open your eyes...

I have a blog for privatised colleage here

http://mukkuvan.blogspot.com/2007/11/blog-post_22.html

Muhammad said...

പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ കത്തിക്കേണ്ടത് ഏഴാം ക്ലാസിലെ പുസ്തകമല്ല, ബൈബിളും ഖുറാനുമാണ്. നിങ്ങളെയൊക്കെ സദാചാരം പഠിപ്പിക്കാനുള്ള ഈ ഗ്രന്ഥങ്ങളെ നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് ചില്ലലമാരയില്‍ സൂക്ഷിക്കുന്നത്. പാലായിലെ പാതിരിമാരെ കോയിക്കോട്ടെ കോയാമാരെ നിങ്ങള്‍ ബൈബിളും ഖുറാനും കത്തിച്ച് ആര്‍ജവം കാണിക്കൂ..........
ഈ വരി വേണ്ടായിരുന്നു ചാണക്യാ പാലായിലെ പാതിരിമാരും കോയിക്കോട്ടെ കോയമാരും അനുസരിക്കുന്നില്ലെന്കില്‍ കത്തിക്കാനുളളതല്ല ബൈബിളും ഖുറാനും
തെറ്റ് ബൈബിളും ഖുറാനും അല്ല; പാതിരിക്കും കോയക്കുമാണ് . മനുസ്മ്രിതി കത്തിച്ച കൈകള്‍ ബൈബിളിനും ഖുറാനും നേരെ ഉയരണമെന്ന് ചിലരുടെ ആഗ്രഹമാണ് .
അതിന് ചാണക്യന്‍ ചൂട്ടു പിടിക്കണ്ട .ബൈബിളും ഖുറാനും ഭഗവത് ഗീതയും കമ്മൂണിസ്റ്റ് മാനിഫെസ്റ്റോ യും ഒറിജിന്‍ ഓഫ് സ്പീഷീസ് എല്ലാവരും വായിക്കട്ടെ അതിന് അത് കത്താതെ അവിടെ ഇരിക്കട്ടെ.
മറ്റു വരികളില്‍ ചാണക്യനോട് പൂര്‍ണമായും യോജിക്കുന്നു.പാഠ പുസ്തക വിവാദം ഒരിക്കലും മതത്തിന് വേണ്ടിയായിരുന്നില്ല രാഷ്ട്രീയവും സംഘടന താല്‍പര്യവും ഇടതു പക്ഷ വിരോധവും കീഴാള വിരോധവും മാത്രമായിരുന്നു...മാത്രം...
അതിന് ചിലര്‍ അറിഞ്ഞും ചിലര്‍ കഥയറിയാതെയും ആടുകയും ആട്ടം കാണുകയും ചെയ്തു.