Sunday, July 6, 2008

യേശുവെ പൊറുക്കേണമെ.......

അദ്ധ്വാനിക്കുന്നവനെയും ഭാരം ചുമക്കുന്നവനെയും എന്ന് വേണ്ട വേശ്യയെപ്പോലും കൂടെക്കൂട്ടിയ അങ്ങ് ഈ കേരളത്തില്‍ നടക്കുന്ന കാര്യങ്ങളൊന്നും അറിയുന്നില്ലെ? നിങ്ങളില്‍ പാവം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്നല്ലെ അങ്ങ് പറഞ്ഞത്. താങ്കള്‍ പറഞ്ഞ ഈ വാക്യം പഠിപ്പിക്കുന്ന പുസ്തകത്തിന് ഒരു കുഴപ്പവുമില്ല എന്നാല്‍ മതമില്ലാത്ത ജീവന്റെ കാര്യം പഠിപ്പിക്കുന്ന പൊത്തകത്തിന് എന്തോ കുഴപ്പമുണ്ടെന്നാണ് താങ്കളുടെ കാലശേഷം ഇവിടെ അങ്ങയുടെ പേരില്‍ ഉണ്ടായ സഭകളിലെ നല്ലിടയന്‍‌മാര്‍ പറയുന്നത്. കാലിക സംഭവങ്ങളാല്‍ കാതൊലിക്കല്‍ സഭ അടക്കം സകല സഭകളിലും ഉള്ള വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ ഇതിന്റെയൊക്കെ ഉത്തരവാദിയായ താങ്കളോട് ഈ കുഞ്ഞാട് മാപ്പിരന്നുകൊണ്ട് ചോദിക്കട്ടെ... ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നുണ്ടോ കര്‍ത്താവെ? താങ്കള്‍ ഇവര്‍ക്ക് മാപ്പ് നല്‍കുമോ? ഓ ഇപ്പോഴും ഞാന്‍ കാര്യം തെളിച്ച് പറഞ്ഞില്ലാ എന്നായിരിക്കും താങ്കള്‍ കരുതുന്നത്, പറയാം. ഈ കൊച്ച് കേരളത്തിലെ ഏഴാം ക്ലാസിലെ പുള്ളാര്‍ക്ക് പഠിക്കാന്‍ ഒരു പൊത്തകം വിദ്യഭ്യാസ വകുപ്പ് അച്ചടിച്ച് വിതരണം ചെയ്തു. അതിലെ ഒരു പാഠം മതനിഷേധമെന്നാണ് സഭക്കാരുടെ വാദം. കര്‍ത്താവെ താങ്കള്‍ അറിയണം...ആ പാഠത്തിലെ ഒരു വരിപോലും അങ്ങയെയോ മഹനായ പോപ്പിനേയോ ഇവിടത്തെ നല്ലിടയന്മാരെയോ എന്തിന് ക്രിസ്തീയ വിശ്വാസത്തെയോ ഹനിക്കുന്ന തരത്തിലുള്ളതല്ല. ചുരുക്കിപ്പറയാം ഒരഛന്‍ മകനെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടു പോകുന്നു. നിബന്ധനപ്രകാരമുള്ള ഫാറം പൂരിപ്പിക്കുന്ന വേളയില്‍ പ്രധാനാധ്യാപകന്‍ കുട്ടിയുടെ മതം എന്താണെന്ന് ചോദിക്കുന്നു. രക്ഷകര്‍ത്താവ് മതത്തിന്റെ കോളത്തില്‍ മതമില്ല എന്ന് രേഖപ്പെടുത്താന്‍ പറയുന്നു. മേമ്പൊടിയായി കുട്ടിക്ക് 18 വയസ് തികയുമ്പോള്‍ അവനിഷ്ടമുള്ള മതം സ്വീകരിക്കട്ടെ എന്നും പറയുന്നു. ഇത്രയെ ഉള്ളൂ കര്‍ത്താവെ ആ പൊത്തകത്തില്‍ മത നിഷേധം. അതിനാ ഇവിടെ ഈ പുകിലൊക്കെ നടക്കുന്നത്..... പൊത്തകം പിന്‍‌വലിക്കണമെന്നാണ് കാതൊലിക്കല്‍ അടക്കമുള്ള പല സഭകളുടെയും ആവശ്യം. എന്നാല്‍ ചില സഭകള്‍ ഈ പൊത്തകത്തിന് കുഴപ്പമൊന്നും ഇല്ലെന്നും പിള്ളാരെ പഠിപ്പിക്കാമെന്നും അങ്ങയുടെ നാമത്തില്‍ ആണയിട്ട് പറയുന്നുമുണ്ട്. കര്‍ത്താവെ ഇവരെന്താണ് ചെയ്യുന്നത്.......? അരമന രഹസ്യം അങ്ങറിഞ്ഞോ എന്നെനിക്കറിയില്ല എന്നാലും പറയാം കുറച്ച് കാലം മുന്‍പ് അഭയ എന്നൊരു കര്‍ത്താവിന്റെ മണവാട്ടി ദുരൂഹ സാഹചര്യത്തില്‍ മഠത്തിലെ കിണറ്റിനുള്ളില്‍ മരിച്ചു കിടന്നു. അതൊരു കൊലപാതകമാണെന്ന് കേരളമാകെ സംസാരമുണ്ടായപ്പോള്‍ അന്വേഷണം ലോക്കല്‍ പോലിസില്‍ നിന്നും ഇന്‍ഡ്യയിലെ പരമോന്നത കുറ്റാന്വേഷണ ഏജന്‍സിയായ സി ബി ഐയെ ഏല്‍പ്പിക്കുകയുണ്ടായി. പക്ഷെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കര്‍ത്താവിന്റെ മണവാട്ടിയായിരുന്നിട്ടു കൂടി കാതൊലിക്കല്‍ അടക്കമുള്ള ഒരു സഭയും പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി സര്‍ക്കാരുകളെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടില്ല. ഇപ്പോളൊരു പൊത്തകത്തിലെ ഒരു പാഠത്തിന്റെ പേരിലെ നല്ലിടയന്‍‌മാരുടെ സമരം എന്തിനാണ് കര്‍ത്താവെ? അങ്ങിതൊന്നും അറിയുന്നില്ലെ? കാണുന്നില്ലെ? യേശുവെ മതസ്വാതന്ത്ര്യം വിലക്കപ്പെട്ട കനിയാണോ? അഛന്റെയും അമ്മയുടെയും മതത്തില്‍ തന്നെ വിശ്വസിക്കണമെന്ന് എന്തിനാണ് കുട്ടികളെ നിര്‍ബന്ധിക്കുന്നത്? അവര്‍ക്ക് പ്രായപൂര്‍ത്തിയായിവരുമ്പോള്‍ അവരുടെ കാഴ്ച്ചപ്പാടിനനുസരിച്ചുള്ള മതം അവര്‍ തിരഞ്ഞെടുക്കട്ടെ.. ഇന്‍ഡ്യയിലാണോ മതത്തിന് പഞ്ചം. വളര്‍ന്നു വരുന്ന തലമുറക്ക് മത സ്വാതന്ത്ര്യം നിഷേധിക്കുന്ന തിരുമേനിമാരുടെ ഈ കുടിലത ചാണക്യന് ഉള്‍ക്കൊള്ളന്‍ കഴിയുന്നില്ല എന്റീശ്വായേ... എന്റെ കര്‍ത്താവെ വിദ്യാഭ്യാസം മുഴുവന്‍ കച്ചവടമാക്കിയ സഭകള്‍ക്ക് ഒരു പുസ്തകത്തിലെ ഒരു പാഠത്തിന്റെ പേരില്‍ പുകിലുണ്ടാക്കാന്‍ എന്താണ് അവകാശം? കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല നീ ഇവരോട് പൊറുക്കേണമേ.. ആമേന്‍......

10 comments:

ചാണക്യന്‍ said...

യേശുവെ പൊറുക്കണമെ.....

കാപ്പിലാന്‍ said...

കര്‍ത്താവേ ,നീ വല്ലതും അറിയുന്നുണ്ടോ ,

നിന്‍റെ പേരില്‍ ഞങ്ങള്‍ ചെയ്യും "ക്രിയകള്‍ "

കുഞ്ഞന്‍ said...

യേശുദേവന്‍ പൊറുക്കട്ടെ.

കിലുക്കാംപെട്ടി said...

“കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല നീ ഇവരോട് പൊറുക്കേണമേ..“
കൊള്ളാമല്ലോ..ഈ ബ്ലോഗ്ഗ്. നല്ല വിഷയങ്ങള്‍ സെലക്റ്റ് ചെയ്തിട്ടുണ്ടല്ലൊ. ഇവിടെ ആദ്യമാണ്. ഇനിയും വരും

അരുണ്‍ കായംകുളം said...

നിങ്ങളില്‍ പാവം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയട്ടെ എന്നല്ലെ അങ്ങ് പറഞ്ഞത്
ആദ്യ വരികളില്‍ തന്നെ മറുപടിയും.
നന്നായിരിക്കുന്നു.

ചാണക്യന്‍ said...

കാപ്പിലാന്‍, കുഞ്ഞന്‍, കിലുക്കാം‌പെട്ടി, അരുണ്‍ കായം‌കുളം....
എല്ലാവര്‍ക്കും നന്ദി
ഇവിടെ വന്നതിനും കമന്റിയതിനും...

vishnu വിഷ്ണു said...

യേശുവി ന്റെ അനുയായികള്‍ യേശുദേവന്റെ ആദര്‍ ശമ്ബലികഴിക്കുമ്പോള്
മാര്ക്സിസ്റ്റുജ്കള്‍ മാര്ക്സിസത്തെ കുഴിച്ചു മൂറ്റുമ്ബോള്
ഗാന്ധി ശിഷ്യന്മാര്‍ ഗ്ഗാന്ധിസത്തെ കശാപ്പു ചെയ്യുമ്പോള്
.......................നമുക്ക് ഒരുമിച്ച് നിലവിളീക്കാം

ചാണക്യന്‍ said...

വിഷ്ണു,
യേശുവിനെ, ഗാന്ധിയോടും മാര്‍ക്സിനോടും ഉപമിച്ചാല്‍ കഥ എന്താവും? ഇത് രണ്ടിന്റെയും ആദിമരൂപം(മിത്ത്) അതാണ് യേശു........
ഇല്ലയെന്ന് പറയാമോ? ഗാന്ധിയുടെയും മാര്‍ക്സിന്റെയും അനുയായികള്‍ എന്ന് പറയുന്നത് വെറും രാക്ഷ്ട്രീയ കക്ഷികള്‍ മാത്രം. പക്ഷെ യേശുവിന്റെ അനുയായികള്‍ എന്നാല്‍ ഒരു മതസമൂഹമാണ്. ആ സമൂഹത്തിലെ അപ്പോസ്തലന്മാര്‍ യേശുവിനെ വെറും പാനപാത്രമാക്കുമ്പോള്‍ നമുക്ക് സഹതപിക്കാം...

Paraman said...

കര്‍താവെ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ക്ക് നന്നായ് അറിയാം ഇവരോട് പൊറുക്കരുതെ (നല്ല ഒന്നാം തരം പണി തന്നെ കൊടുക്കണമെ!!!)

Ajeesh Mathew said...

കര്‍ത്താവെ ഇവര്‍ ചെയ്യുന്നത് എന്താണെന്ന് chanakyan അറിയുന്നില്ല നീ ഇവരോട് പൊറുക്കേണമേ..“