Thursday, July 2, 2009

ബെര്‍ളീ..അപവാദ പ്രചരണം നിര്‍ത്തൂ.....

ജൂലായ് 26നു ചെറായി തീരത്ത് നടക്കാന്‍ പോകുന്ന മലയാളം ബ്ലോഗര്‍മാരുടെ മീറ്റിനെതിരെ മനപൂര്‍വ്വം അപവാദങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തിലായി പോയി ഈ പോസ്റ്റ്.....

മീറ്റിനെക്കുറിച്ച് ഒരു വ്യക്തിക്ക് ന്യായമായും ഉണ്ടാവുന്ന സംശയദൂരീകരണം എന്നതില്‍ കവിഞ്ഞ് അബദ്ധജഡിലവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ വെറുതേ ഉന്നയിച്ച് മീറ്റെന്ന സങ്കല്‍പ്പത്തെ ഒരു മൂന്നാം‌കിട പരിപാടിയായി താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങളാണ് പ്രസ്തുത പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്.

എന്തിലും ഏതിലും തെറ്റും കുറ്റവും കാണുന്ന ഒരു ദോഷൈകദൃക്കിന്റെ മനോനിലവാരത്തില്‍ നിന്ന് മീറ്റിനെ കാണാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ജല്പനങ്ങളായി പോസ്റ്റിലെ ചിന്തകള്‍...

“ചെറായി ബ്ളോഗ് മീറ്റ് എന്ന പേരില്‍ നടക്കുന്ന പരിപാടി ഒരു അനധികൃതസംഗമമാണ്“-

കുറെ ആള്‍ക്കാര്‍ ഒത്തുകൂടുന്നത് അനധികൃതം എന്ന് പ്രഖ്യാപിക്കാന്‍ ബെര്‍ളി ആര്, എറണാകുളം ജില്ലാ കളക്ടറോ?

സൌഹൃദപരമായ കൂടിച്ചേരലുകള്‍ക്ക് രജിസ്ട്രേഡ് സംഘടനയുടെ ബലം വേണം എന്ന് ഇന്‍ഡ്യന്‍ ഭരണഘടന അനുശാസിക്കുന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. ജാതി മത വര്‍ഗ്ഗീയ രാക്ഷ്ട്രീയ സംഘടനകളുടെ പൊതുയോഗങ്ങള്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് ഇത്തരം സൌഹൃദ മീറ്റുകളെകുറിച്ച് ദുരൂഹതകള്‍ ഉണ്ടാവുന്നത് സ്വാഭാവികം. അത് മീറ്റിന്റെ കുഴപ്പമല്ല മറിച്ച് കാണുന്ന കണ്ണിന്റെ കുഴപ്പമാണ്! ഇത്തരുണത്തില്‍ ജൂലായ് 26ലെ ചെറായി ബ്ലോഗ് മീറ്റ് അനധികൃതമല്ല, അധികൃതം തന്നെയാണ്.

“ഈ പരിപാടിയെ ബ്ളോഗ് മീറ്റ് എന്നു വിളിക്കുന്നത് അസംബന്ധമാണ്“-

ശുദ്ധ അസംബന്ധം വിളമ്പിയിട്ട് ഇതല്ല അതാണ് അസംബന്ധം എന്ന് ലജ്ജയില്ലാതെ പറയാനുള്ള താങ്കളുടെ കഴിവിനെ(?) പരിഹാസപൂര്‍വ്വം അംഗീകരിച്ചു കൊണ്ട് ചോദിക്കട്ടെ, ബ്ലോഗര്‍മാര്‍ ഒത്തു ചേരുന്നതിനെ ബ്ലോഗേഴ്സ് മീറ്റ് എന്നല്ലാതെ ബ്ലോഗേഴ്സ് പ്ലീനമെന്നോ ബ്ലോഗേഴ്സ് സമ്മേളനമെന്നോ ബ്ലോഗേഴ്സ് പൂരമെന്നോ ബ്ലോഗേഴ്സ് കോണ്‍ഫറന്‍സെന്നോ വിളിക്കാന്‍ പറ്റുമോ? ഈ സൌഹൃദ കൂട്ടായ്മക്ക് എന്ത് കൊണ്ടും ചേര്‍ന്ന പേര് ബ്ലോഗ് മീറ്റെന്നു തന്നെയാണ്. ഒരു വാക്കിന്റെ സാങ്കേതികതയില്‍ തൂങ്ങി ഈ പരിപാടി അസംബന്ധമെന്നുള്ള പ്രഖ്യാപനത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു.

തീവ്രവാദികള്‍ക്ക് ഒത്ത് കൂടാനുള്ള വേദിയാവുമോ ചെറായി എന്ന അണ്ണന്റെ സംശയത്തിനു മുന്നില്‍ അടിയന്‍ നമിച്ചു. സുതാര്യമായും ദുശങ്കകള്‍ക്ക് ഇടം നല്‍കാതേയും നിരവധി പരിപാടികള്‍ സംഘടിപ്പിച്ച് തഴക്കവും പഴക്കവുമുള്ള, സംഘടനാപാടവം കൈമുതലായുള്ള ആള്‍ക്കാരാണ് ഈ കൂടിച്ചേരലിനു ചുക്കാന്‍ പിടിക്കുന്നത്. അത് കൊണ്ട് തന്നെ നുഴഞ്ഞുകയറ്റക്കാരേയും തീവ്രവാദികളേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവര്‍ക്ക് നല്ല വിധം അറിയാം....തീവ്രവാദികളെക്കുറിച്ച് ഓര്‍ത്ത് ബെര്‍ളി ബേജാറാവണ്ട.....

കാര്യങ്ങള്‍ ഒരു ഘട്ടത്തിലും കൈവിട്ടു പോവില്ല ബെര്‍ളീ... കാരണം സ്വയം നിയന്ത്രിക്കാനും പക്വതയോടെ പെരുമാറാനും കഴിവുള്ളവരാണ് മീറ്റില്‍ പങ്കെടുക്കുന്ന ഓരോരുത്തരും. നേരത്തെ സൂചിപ്പിച്ചുവല്ലോ രാഷ്ട്രീയക്കാരുടെ സമ്മേളനങ്ങള്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് സൌഹൃദ കൂട്ടായമയുടെ ലാളിത്യം മനസിലാക്കാന്‍ കഴിയില്ല. അത് ബ്ലോഗ് മീറ്റിന്റെ കുഴപ്പമല്ല മറിച്ച് ദോഷൈകദൃക്കായ ആ മനസിന്റെ കുഴപ്പമാണ്!

പോലീസ് കേസിന്റെ കാര്യത്തിലും സ്ത്രീകളുടേയും കുട്ടികളുടേയും കാര്യത്തിലും താങ്കള്‍ കാണിക്കുന്ന അതീവ ശ്രദ്ധക്ക് നന്ദി....

എങ്ങനെ ഒരു മീറ്റ് സംഘടിപ്പിക്കണമെന്നും, സ്ത്രീകളോടും കുട്ടികളോടും എങ്ങനെ മാന്യമായി പെരുമാറണമെന്നും, പോലീസ് കേസ് ഉണ്ടാക്കാതെ എങ്ങനെ സമൂഹത്തില്‍ മാന്യമായി ജീവിക്കണമെന്നും കണ്ടറിഞ്ഞ് മനസിലാക്കാന്‍ താങ്കള്‍ ഈ മീറ്റില്‍ പങ്കെടുക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു, തന്നെയുമല്ല ഭാവിയിലെങ്കിലും അബദ്ധജഡിലങ്ങളായ സംശയങ്ങള്‍ ഉന്നയിച്ചുള്ള പോസ്റ്റുകള്‍ ഒഴിവാക്കാനും കഴിയും.....

ചെറായി കടലിനു തിരമാലകളും ഓളങ്ങളും ഉണ്ടാക്കാന്‍ കഴിയും.....

ബെര്‍ളിയെന്ന ബക്കറ്റിലെ വെള്ളത്തിന് തിരമാലകളും ഓളങ്ങളും വെറും സ്വപ്നങ്ങള്‍ മാത്രം....!!!!!



ഇവയും വായിക്കാം

1.ഒരു ബ്ലോഗറുടെ ഭയ രോഗം - ചിത്രകാരന്‍

2.ഒരു ബ്ലോഗറുടെ ആത്മഹത്യാക്കുറിപ്പ്‌ - കാപ്പിലാന്‍

3. ചേറായിക്ക് ചാവേറും വരുന്നു ; ജാഗ്രതൈ - വാഴക്കോടന്‍

4.ദേ ബാര്‍ളിക്ക് തൂറാന്‍ മുട്ടുന്നു - കാലമാടന്‍

5.ദേശദ്രോഹപരമായ ബ്ലോഗുമീറ്റുകള്‍ !!" - ചാര്‍ളി

6.ചേറായിലേക്ക് തീവ്രവാദികള്‍ വരുന്നു..... - തെക്കേടന്‍

7.അച്ചായന്റെ ഹിറ്റ് കുടവും ലൂക്കോച്ചനും... - ബോണ്‍സ്

8.എന്റെ വിവരക്കേടുകൾ - പാവത്താൻ

24 comments:

ചാണക്യന്‍ said...

അപവാദങ്ങള്‍ക്ക് വിട....

അരുണ്‍ കരിമുട്ടം said...

ഒരു പെണ്ണ്‌ വിചാരിച്ചാല്‍ എന്തും സാധിക്കും.ആണത്തമില്ലാത്തവനെ പെണ്ണ്‌ എന്ന് ഞാന്‍ പറയില്ല.കാരണം ഞാന്‍ സ്ത്രീകളെ ബഹുമാനിക്കുന്നു.അവരുടെ സഹനശക്തിയേയും നേതൃപാടവത്തേയും മാനിക്കുന്നു.
"പെണ്ണൊരുമ്പെട്ടാല്‍ എന്ന് കേട്ടിട്ടില്ലേ?"
ഇവിടെ പ്രശ്നം അതല്ല,
ആ കഥാനായകന്‍ വിചാരിച്ചാല്‍ ചെറായി മീറ്റ് തകര്‍ക്കാന്‍ പറ്റുമോ, ഇല്ലയോ??
ആരാ ഒരുമ്പെട്ടിരിക്കുന്നത്??
ഹേയ്, അദ്ദേഹം ആ ടൈപ്പല്ല, തമാശക്ക് എഴുതിയതാവും.

കാപ്പിലാന്‍ said...

ഒരു പെണ്ണ്‌ വിചാരിച്ചാല്‍ എന്തും സാധിക്കും.ആണത്തമില്ലാത്തവനെ പെണ്ണ്‌ എന്ന് ഞാന്‍ പറയില്ല.correct.

:)

ചാണക്യ - പാവം ബെര്‍ളി ഇനി എന്തെല്ലാം കാണണം :)

Unknown said...

ഹി ഹി ഹി ഹി ഹി!
(അതിൽ തീർന്നേനെ!) :)

Unknown said...

ബെര്‍ളിയുടെ പോസ്റ്റിലിട്ട കമന്റ് http://berlytharangal.com/?p=910- അവിടെ കണ്ടില്ല.

ബെര്‍ളി അന്ന് കുറുമാന്റെ പുസ്തക പ്രസാധനത്തിനു പോയി കുടിച്ച് മറിച്ചപ്പോഴ് ആരാണു ഉത്തരവാദിയായത്? കള്ളില്‍ വ്യാജനുണ്ടായിരുന്നെങ്കില്‍ യുവറാണി ബുക്ക് ചെയ്ത ഇക്കാസിനെതിരെ കേസ് കൊടുക്കുമായിരുന്നൊ? വി.കെ ശ്രീരാമനു വേദിയില്‍ വീണു പരിക്ക് പറ്റിയെങ്കില്‍ ഇക്കാസ് കോടതില്‍ പോകുമായിരുന്നൊ? അന്നും ബെര്‍ളി കണ്ട എല്ലാരും ബ്ലോഗ്ഗര്മമ്മാറ്മ് മാത്രമായിരുന്നിലേ? അന്ന് എത്ര ആഘോഷിച്ചിരുന്നു എന്ന ഈ ബ്ലോഗ് വായിച്ചാല്‍ അറിയില്ലേ? എന്തിനാണിത്ര കലിപ്പ്? ഒരു പൊതു സ്ഥലത്ത് കുഞു കുട്ടി പരാധീനം കൂട്ട് കുടി നില്‍ക്കുമ്പോഴ്, അതില് ഒരു തീവ്രവാദി വന്ന് നിറ യോഴിച്ചാല്‍ എന്ന് ചോദിച്ചാല്‍, രാജീവ് ഗാന്ധിയുടെ വധത്തിനെ കുറിച്ച് എന്താണാവോ അഭിപ്രായം? യോഗം നടന്ന സ്ഥ്ലത്തെ കളക്ടര്‍ ഉത്തരവാദിയായോ? അതോ മീറ്റ് സംഘടിപ്പിച്ച കോണ്‍ഗ്രസ്സിനെ കോടതി കയറ്റിയോ?
http://mallubachelors.blogspot.com/2007/08/blog-post.html

കൂട്റ്റം കൂടി നില്‍ക്കുമ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിയ്കപെടാത്ത അത്രേം കാലം, ചുമ്മതങ്ങ് വന്ന് പോലീസ് പിടിയ്ക്കുമൊ? എന്തായാലും ബെര്‍ലീടെ ബ്ലോഗ് പ്രിന്റ് കൈയ്യിലിരുന്നോട്ടെ, പോലീസ് വന്ന് പൊക്കിയാല്‍, കാണിച് കൊടുക്കാലോ, ചില മുടക്കികള്‍ പണ്ടെ ഇതൊക്കെ പറഞിരുന്നു എന്ന്?

വാഴക്കോടന്‍ ‍// vazhakodan said...

ചണൂ.....
ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി(കടം)
അല്ല പിന്നെ :)

Sabu Kottotty said...

ബെര്‍ളി ഒരു തമാശ പറഞ്ഞെന്നുവച്ച് എല്ലാരും കൂടി ഇങ്ങനെ കുതിരകേറണോ..?

paarppidam said...

ബ്ലോഗ്ഗ്‌ സൗഹൃദങ്ങളും കൂട്ടായമകളും എല്ലാം നല്ലതുതന്നെ.എനിക്കും ഒരുപാട്‌ നല്ല സുഹൃത്തുക്കളെ ഇതുവഴി ലഭിച്ചിട്ടുണ്ടെന്ന് മാത്രമ്മല്ല ഒരുവേള തൊഴിൽ കണ്ടെത്തുവാൻ ശ്രീ കുറുമാൻ, എടത്താടൻ സജീവേട്ടൻ എന്നിവരീപ്പോലുള്ള ബ്ലോഗ്ഗേഴ്സ്‌ എന്നെ സഹായിച്ചിട്ടുമുണ്ട്‌.എഴുത്തിന്റെ കാര്യത്തിൽ സഹായിച്ചവർ നിരവധിയാണ്‌. എഴുത്ത്‌,വായന/കമന്റിലൂടെ സംവദിക്കുന്നവർ പരസ്പരം പരിചയപ്പെടുവാൻ ഒരു വേദി എന്ന നിലക്കാണ്‌ ബ്ലോഗ്ഗുമീറ്റുകളെ സാമാന്യ മായി കാണുന്നതും ആളുകൾ വരുന്നതും. അനോണിയായി ഇരുന്ന് എഴുതുന്നവർ ഇത്തരം മീറ്റുകളിൽ സ്വയം വെളിപ്പെടുത്തിക്കൊണ്ട്‌ പങ്കെടുക്കും എന്ന് തോന്നുന്നില്ല.

ബെർളി ഉന്നയിച്ചതിൽ ചിലതിനോട്‌ വിയോജിപ്പുണ്ടെങ്കിലും ഒരു കാര്യത്തെ ഞാൻ വളരെ ഗൗരവത്തോടെ കാണുന്നു. അതുമറ്റൊന്നും അല്ല കേരളത്തിൽ നിന്നും തീവ്രവാദബന്ധം ഉള്ള പലരെയും പിടിക്കുകയോ അല്ലെങ്കിൽ കാശ്മീരിൽ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ട്‌.ഇത്തരം ഗണത്തിൽ പെടുന്നവർ ബ്ലോഗ്ഗ്‌ മീറ്റുകളിൽ പങ്കെടുക്കുകയോ, നല്ല നിലയിൽ ബ്ലോഗ്ഗെഴുതുന്നവർക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുകയോ മറ്റൊ ഉണ്ടായാൽ അത്‌ വലിയ ബുദ്ധിമുട്ടുകൾ വരുത്തിവെക്കും. പ്രത്യേകിച്ച്‌ കുടുമ്പം അടക്കം പങ്കെടുക്കുന്ന ബ്ലോഗ്ഗു മീറ്റുകളിൽ. കാശ്മീരിൽ രാജ്യദ്രോഹപ്രവർത്തനത്തിനു പിടിക്കപ്പെടുന്നവരെയും കൊണ്ട്‌ സുരക്ഷാ ഉദ്യോഗസ്ഥൻ നെരെ വണ്ടികയറുന്നസ്ഥലമായി നമ്മുടെ കേരളം എന്ന് പലപ്പോഴും തോന്നാറുണ്ട്‌.

മലയാള ബ്ലോഗ്ഗർമ്മാർക്കിടയിൽ പരസ്പരം അറിയുന്ന ആളുകൾ ധാരാളം ഉണ്ട്‌.അവർ ഒത്തുചേരുന്നതും ഭക്ഷണം കഴിക്കുന്നതും പോലെ അല്ല മേൽപ്പറഞ്ഞ വിഭാഗം നുഴഞ്ഞുകയറിയാൽ ഉണ്ടാകുന്ന ബ്ലോഗ്ഗ്‌ മീറ്റുകൾ.തീർച്ചയായും ഗൗരവതരമായി തന്നെ ഇതിനെ കുറിച്ച്‌ ആലോചിക്കേണ്ടതുണ്ട്‌.

അപരിചിതർ വരുന്ന ബീച്ചിൽ നാം പോകുന്നതും എന്നാൽ ഒരു പൊതുചടങ്ങായ മീറ്റിൽ പങ്കെടുക്കുവാൻ പോകുന്നതും തമ്മിൽ വ്യത്യാസമുണ്ട്‌.സ്വാഭാവികമായും ഇത്തരം ഒരു ചടങ്ങിൽ ഉണ്ടാകുന്നപ്രശ്നങ്ങൾക്ക്‌ അതിൽ പങ്കെടുക്കുന്നവർ എല്ലാം ഉത്തരവാദികൾ ആകും. (രാഷ്ട്രീയ നേതാക്കന്മാർ പ്രസംഗിച്ച്‌ പോയതിനുശേഷം ആണ്‌ പലപ്പോഴും പോലീസിനു നേരെ കല്ലേറുണ്ടാകുക.സ്വാഭാവികമായും സ്ഥലത്തില്ലാത്ത നേതാവ്‌ അടിയിൽനിന്നും രക്ഷപ്പെടും)

ചർച്ചനടക്കട്ടെ.....

ബ്ലോഗ്ഗ്‌ മീറ്റിൽ കൊഴുപ്പേകുവാൻ ആനയും അംബാരിയും ഉണ്ടെങ്കിൽ ദയവുചെയ്തു തെച്ചിക്കൊട്ട്കാവ്‌ രാമചന്ദ്രൻ,വിഷ്ണുശങ്കർ എന്നിവരെ അല്ലാതെ വേറെ ആനകളെ ഉൾപ്പെടുത്തരുത്‌.കാരണം മറ്റൊന്നും അല്ല ഞാൻ തെച്ചിക്കൊട്ടുകാവ്‌ രാമചന്ദ്രനെ പറ്റി നന്നായി എഴുതാറുണ്ട്‌.ഇനി തെച്ചിക്കൊട്ടിനോട്‌ മൽസരിച്ചുതോറ്റ ഏതെങ്കിലും ആനയെങ്ങാൻ ആണ്‌ മീറ്റിൽ ഉള്ളതെങ്കിൽ എന്നെ അങ്ങാൻ ഓടിച്ചിട്ടു കുത്യാലോ? പാർപ്പിടത്തെ ബ്ലോഗ്ഗാനകുത്തിയെന്നു പറയുമോ?

ചാണക്യന്‍ said...

സുഹൃത്തുക്കളെ,
ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത് മിനിട്ടുകള്‍ കഴിഞ്ഞില്ല....
എന്റെ വ്യാജ ഐ ഡി ഉണ്ടാക്കി വ്യാജ കമന്റുകള്‍ ഇട്ട് തെറ്റിദ്ധാരയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്....

അവരോട് ഒന്നേ പറയാനുള്ളൂ...വെറുതേ പണിയുണ്ടാക്കി തരല്ലെ....

ഈ പോസ്റ്റില്‍ തന്നെ ഇട്ട എന്റെ വ്യാജ കമന്റ് വന്ന വഴി മനസിലാക്കാന്‍ അധികം പ്രയാസമൊന്നും വേണ്ട എന്ന കാര്യം ഓര്‍ക്കുക...

ജിജ സുബ്രഹ്മണ്യൻ said...

ബെർളി തമാശ പറഞ്ഞതായിരിക്കും അല്ലേ ചാണക്യാ ! എന്തായാലും സ്വന്തം റിസ്കിൽ ആണു ഓരോ ബ്ലോഗ്ഗർമാരും മീറ്റിനു വരുനത്.അവരുടെ സുരക്ഷ മറ്റൊരാൾ നോക്കേണ്ട കാര്യം ഇല്ല.അത് എല്ലാവർക്കും ചിന്തിക്കാവുന്നതല്ലേ ഉള്ളൂ


തീവ്രവാദ ഭീഷണി മുൻ കൂട്ടി കണ്ട് ഞാൻ ചെറായിയിൽ വരണില്ല എന്ന് തീരുമാനിച്ചു !!

ദീപക് രാജ്|Deepak Raj said...

പ്രിയ ചാണക്യന്‍

ബ്ലോഗ്‌ എഴുതുന്ന പലരും നേരില്‍ കണ്ടിട്ടില്ലാത്തവരും ചാറ്റിലൂടെയോ ഫോണിലൂടെയോ മാത്രം പരിചയമുള്ളവരും ആണല്ലോ. അതുകൊണ്ട് തന്നെ അവര്‍ക്കെല്ലാം നേരിട്ട് കാണാന്‍ അവസരമുണ്ടാകുന്നത് നല്ലത് തന്നെ. കുറഞ്ഞപക്ഷം കൂടുതല്‍ എഴുത്തുകാരെ നേരിട്ടുകാണാന്‍, അവരോടു സംവദിക്കാന്‍ അവസരം ഉണ്ടാകുന്നത് നല്ലാത് തന്നെ. ഇതിനു ബ്ലോഗ്‌ മീറ്റെന്നോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പേരിലോ വിളിക്കുന്നതില്‍ എന്ത് പ്രശ്നം. ബ്ലോഗ്‌ മീറ്റ് നടത്തരുതെന്ന നിയമം ഇല്ലെന്നാണ് എന്റെ അറിവ്‌. വരാന്‍ പറ്റാത്തതിലുള്ള വിഷമം മാത്രമേ ഉള്ളൂ.
ബ്ലോഗ്‌മീറ്റ് നടക്കുന്നിടത്ത് പാര്‍പ്പിടം വന്നാല്‍ പുള്ളിയെ ആനകുത്തില്ല പട്ടി കടിക്കുമെന്ന് അറിയാന്‍ കഴിഞ്ഞു. പുള്ളി ഏതോ പട്ടികളെപറ്റി വേണ്ടാതീനം എഴുതിയതിന്റെ ചോരുക്കിലാണത്രെ അവര്‍.(തമാശിച്ചതാ ....)

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
ഇത്രവേഗം കമന്റ് മോഡറേഷനായോ?

വ്യാജ പ്രൊഫൈല്‍ സ്ക്രീന്‍ ഷോട്ട് ഒരെണ്ണം എടുത്ത് വച്ചേരെ, ഇപ്പോള്‍ നിയമയുദ്ധത്തിന്റെ കാലമാണല്ലോ, നമുക്കും ഒന്ന് ശ്രമിക്കാം.

ബെര്‍ലിയുടെ പോസ്റ്റില്‍ ഇന്നലെ രാവിലെ 7.25 ന് ഒരു ചെറു വിശദീകരണം ഇട്ടെങ്കിലും രാത്രി വൈകി മാത്രമേ വെളിച്ചം കണ്ടുള്ളൂ, ഒരു സ്ഥിരം തമാശ വാചകങ്ങളായി എനിക്കതൊന്നും തോന്നിയില്ല, അങ്ങിനെ വരുത്താന്‍ ആരാധകര്‍ ശ്രമിക്കുന്നുണ്ടെങ്കിലും.

എന്നാലും അത് ഏറ്റുപിടിച്ച് ചര്‍ച്ചയാക്കണ്ടായിരുന്നു, ചുമ്മാ തള്ളിക്കളയേണ്ടത്ര വിലയേ അതിനു ഞാന്‍ കരുതിയുള്ളൂ.

Typist | എഴുത്തുകാരി said...

അയ്യൊ, ഞാനിതിപ്പഴാ കണ്ടതു്. മീറ്റ് ഇപ്പഴേ ഒരു സംഭവമായി മാറിക്കഴിഞ്ഞല്ലോ!

paarppidam said...

ഹഹഹ്‌...എന്തായാലും ഞാൻ അധികം എഴുതിയിട്ടില്ല.അങ്ങിനെ കടികിട്ടുകയാണേൽ ദീപക്കിനു ചറപറ കടികിട്ടുവാൻ ഇടയുണ്ടെന്ന് മറക്കണ്ട.

കാപ്പിലാന്‍ said...

ചാണക്യ , എന്നോട് പൊറുക്കണം . ചിലവന്മാരുടെ രണ്ടു മുഖം കാണുമ്പോള്‍ എനിക്ക് വല്ലാതെ ചൊറിയുന്നുണ്ട് . ബെര്‍ളിക്ക് വേണ്ടി ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി ഉണ്ടാക്കി ബെര്‍ളിയെ സപ്പോര്‍ട്ട് ചെയ്ത കൂതറയുടെ മറ്റൊരു രൂപം മുകളില്‍ കണ്ടില്ലേ ? ഇവന്മാരെ ഒക്കെ എന്താണ് സത്യം പറഞ്ഞാല്‍ വിളിക്കേണ്ടത് ?

പാവത്താൻ said...

ചാണക്യന്റെ ഈ പോസ്റ്റിനോടുള്ള എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊള്ളുന്നു.
പുഛിച്ചു തള്ളേണ്ടതിനെ ഗൌരവതരമായ ചര്‍ച്ചയ്ക്കൊരിക്കലും വിധേയമാക്കരുതായിരുന്നു.

കാലമാടന്‍ said...

അപ്പോള്‍ ഇതാണ് കാര്യം..നല്ല പോസ്റ്റ് അണ്ണാ...

പ്രയാണ്‍ said...

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പ്പിച്ചതും ഒന്ന്...എല്ലാ വൈദ്യന്മാരും കൂടി ഈ രോഗത്തിന് ഇത്ര ചികിത്സിച്ച് സുഖിപ്പിക്കേണ്ടിയിരുന്നില്ല. എന്തായാലും രോഗിക്ക് സന്തോഷമായിട്ടുണ്ടാകും.

kadathanadan:കടത്തനാടൻ said...

" ചെറായി മീറ്റ്‌ "മായി ബന്ധപ്പെട്ട്‌ ബെർളി ഉന്നയിച്ച വിഷയങ്ങളിലെ പൊടിപ്പും തൊങ്ങലുമൊക്കെ കളഞ്ഞാൽ അതിന്നകത്ത്‌ ഉന്നയിക്കപ്പെട്ട വിഷയത്തിന്റെ കാതൽ തിരിച്ചറിഞ്ഞ്‌ സഘാടകർ ആവശ്യമായ നടപടി സ്വീകരിക്കുക.വളരെ സ്വാഭാവികമായി നടന്ന് പോകാവുന്ന ഒന്നായിരുന്നു ഈ മീറ്റും.ഇത്തര മൊരു ആശങ്ക ഉന്നയിച്ചത്‌ ഒരാളാണെങ്കിൽ കൂടി,അനാവശ്യമായ ഒരാശങ്കയാണെങ്കിൽ കൂടി അതും ആശങ്ക പരസ്യമായി ഉന്നയിച്ച സ്ഥിതിയിൽ അടിയന്തിരമായും സ്വാഗത സംഘം വിളിച്ച്‌ ചേർത്ത്‌ സ്വാഗത സംഘത്തിന്റെ പേരിലുള്ള കൂട്ടുത്തരവാദിത്വവും സഘടനാപരവും പ്രാദേശീകവുമായ ബന്ധം ദൃഡീകരിക്കുക....

ബോണ്‍സ് said...

അപവാദങ്ങള്‍ക്ക് വിട....തന്നെ തന്നെ!!

കണ്ണനുണ്ണി said...

ബെര്‍ലി എന്നാ ബ്ലോഗ്ഗറുടെ കഴിവിനെ പറ്റി എനിക്ക് നല്ല മതിപ്പുണ്ട് . പക്ഷെ ബാലിശമായ കുറെ പ്രസ്താവനകളിലൂടെ മറ്റുള്ളവരെ തരാം താഴ്ത്തുന്ന അദേഹത്തിന്റെ പ്രസ്തുത പോസ്റ്റ്‌ വായിച്ചപ്പോള്‍ ദേഷ്യം തന്നെ ആണ് വന്നത്. ബെര്‍ളിയില്‍ നിന്ന് അത് പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ ചാണക്യാ....വളരെ നന്നായി താങ്കളുടെ മറുപടി പോസ്റ്റ്‌.

നാട്ടുകാരന്‍ said...

ഒരു വാഴക്കുല സമര്‍പ്പിച്ചു ബെര്‍ളി തമ്പുരാന്റെ പള്ളിയനുഗ്രഹം വാങ്ങിയിരുന്നെങ്കില്‍ വല്ല കുഴപ്പവുമുണ്ടായിരുന്നോ?

പാവത്താന്‍ : ആര്‍ക്കും എന്ത് തോന്ന്യവാസവും തമാശയുടെ രൂപത്തില്‍ പറയാന്‍ കഴിയും എന്നത് ശരിയല്ലല്ലോ?ആരെങ്കിലും മറുപടി കൊടുക്കേണ്ടേ?

പിന്നെ ചിലപ്പോള്‍ ഹിറ്റ് കൂട്ടാനുള്ള തറ വേലകളുമാകാം !
പുള്ളിയുടെ പോസ്റ്റുകള്‍ ഇപ്പോള്‍ അതിനുള്ള ശ്രമത്തില്‍ മൊത്തം അഡല്‍ത്സ് ഒണ്‍ലി ആക്കിയിരിക്കുകല്ലേ?

ചങ്കരന്‍ said...

ബെര്‍ലിക്ക് മരുന്നുമേടിക്കാന്‍ ഒരു ഫണ്ടു ശേഖരണം വേണ്ടിവരും.

ബാബുരാജ് said...

പ്രിയ ചാണക്യന്,
താങ്കള് സാക്ഷാല് ചാണക്യന് തന്നെയാണോ എന്ന് എനിക്ക് സംശയം ഉണ്ട്, കാരണം എനിക്ക് പരിചയമുള്ള ചാണക്യന് ഇത്തരം വിവരക്കേടുകള് പറയും എന്നു കരുതുന്നില്ല.
ഏതൊരു വിധത്തിലുള്ള കൂടിച്ചേരലുകള്‍ക്കും ചില അടിസ്ഥാന നടപടിക്രമങ്ങളുണ്ട്. ഉദാഹരണത്തിന്, പാര്ട്ടി സെക്രട്ടറി അറിയാതെ എവനെങ്കിലും സമ്മേളനം വിളിച്ചുകൂട്ടീയാല് അത് പാര്ട്ടി സമ്മേളാനം ആകുമോ? മാത്തുക്കുട്ടിച്ചായന്റെ സമ്മതമില്ലാതെ സമ്മേളനം കൂടിയാല് അത് മനോരമ മീറ്റാകുമോ? ഇത്തിരിയങ്കിലും വെളിച്ചം തലയില് ബാക്കിയുണ്ടെങ്കില് ആലോചിച്ചു നോക്ക്.

പിന്നെ ആളുകള് കൂട്ടം കൂടുന്മ്പോള് ഒരു അംഗീകൃത സംഘടനയുടെ പേരിലാവണമെന്നത് നിര്ബന്ധമാണ്. ഞങ്ങള് പാലാ മഹാറാണിയില് പോയാലും, പണികഴിഞ്ഞ് കോട്ടയം അംബാസിഡറില് കയറിയാലും, അതും കഴിഞ്ഞ് ഇച്ചിരി വെറൈറ്റി എന്റെര്റ്റൈന്മെന്റിന് പൊയ്യാലുമൊക്കെ ഒരു സംഘടനയായി രെജിസ്റ്റര് ചെയ്തേ പോകാറുള്ളു. കാരണം ഒരു ആവശ്യം വരുന്നത് എപ്പോഴാണ് എന്നു പറയാന് പറ്റുകേല.

താങ്കള്ക്കറിയാമല്ലോ, ബൂലോകം അനോനി മയമാണെന്ന്. അതുകൊണ്ടു തന്നെ മിക്കവന്മാരും പോക്കറ്റടിക്കാരും, പിടിച്ചുപറിക്കാരും ബലാത്സംഗക്കാരുമൊക്കെയാവാനാണ് സാദ്ധ്യത. അതിനാല് സുരക്ഷ ഒരു പ്രധാന വിഷയം തന്നെയാണ്. ഞാന് മീറ്റിനു വരണമോ എന്നു സംശയിച്ചു നില്‍ക്കുകയാണ്. വന്നാല് തന്നെ, തൊടുപുഴയിലെ പോലെ എല്ലാവന്റെയും കൂടെ നിന്ന് ഫോട്ടോയൊന്നും എടുക്കുകയുമില്ല.

സസ്നേഹം.