
മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ് വിടപറഞ്ഞു....
ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ 11.25നു മരണത്തിനു കീഴടങ്ങി.....അന്പത്തിനാലുകാരനായ അദ്ദേഹം ആലുവക്കടുത്ത് ദേശത്തായിരുന്നു താമസം.....
കലാമൂല്യവും ജനപ്രിയതയും ഒരുപോലെ സമന്വയിപ്പിക്കാന്‍ കഴിഞ്ഞ മലയാളത്തിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്രകാരന്....
ചെറുകഥകളും ലഘുനാടകങ്ങളും എഴുതിക്കൊണ്ട് സാഹിത്യ സപര്യ ആരംഭിച്ചു....
ആദ്യ നാടകം- സിന്ധു ശാന്തമായൊഴുകുന്നു...
1985ലെ മികച്ച നാടകരചനക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി...
ആദ്യ ചിത്രം തനിയാവര്‍ത്തനം.....അവസാനത്തേത്..നിവേദ്യം....
1987ലെ മികച്ച കഥക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി...
തിരക്കഥാ രചനക്ക് ഇരുപതോളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്....
ആദ്യം സംവിധാനം ചെയ്ത ചിത്രം ഭൂതക്കണ്ണാടി....
മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ്..
മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ്..
മികച്ച സംവിധായകനുള്ള പത്മരാജന് പുരസ്കാരം..
മികച്ച തിരക്കഥക്കുള്ള പത്മരാജന് പുരസ്കാരം..
മികച്ച സംവിധായകനുള്ള രാമുകാര്യാട്ട് അവാര്‍ഡ്..
മികച്ച സംവിധായകനുള്ള അരവിന്ദന് പുരസ്കാരം..
തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ഇരുപത് വര്‍ഷത്തോളം മലയാള ചലച്ചിത്ര രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന ലോഹിതദാസിനു ലഭിച്ചിട്ടുണ്ട്....
അദ്ദേഹം ഒരിക്കല്‍ എഴുതി,
“ എന്നെക്കുറിച്ചോ എന്റെ ചിത്രങ്ങളെക്കുറിച്ചോ ഒരവകാശവാദങ്ങളുമില്ല. രചന എന്നെ സംബന്ധിച്ചിടത്തോളം വൈഭവമല്ല, ഏതോ ഒരു ശക്തിവിശേഷം എന്നിലേക്കു പകര്‍ന്നു തരുന്നതാണ്. ഞാന്‍ പാത്രമാവുന്നതേയുള്ളൂ. എന്നിട്ടും ലോഹിതദാസ് എന്ന വലിപ്പത്തില്‍ എഴുതിവക്കുന്നത് അഹന്ത നിറഞ്ഞ എന്റെ അല്പത്തരം “
“ജീവിതമെവിടെയുണ്ടോ അവിടെ കഥകളുമുണ്ട്. കഥ കണ്ടെത്തുന്ന കണ്ണുകള്‍ക്കാണു ക്ഷാമം“....
ആ കണ്ണുകള്‍ ഇനിയൊരു കഥയും കണ്ടെത്താന്‍ കഴിയാതെ എന്നെന്നേക്കുമായി അടഞ്ഞു..........
എന്റെ പ്രിയ ഗുരുനാഥന് ആദരാഞ്ജലികള്‍.....
ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍
18 comments:
അദ്ദേഹത്തിന്റെ വിയോഗം നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് ഒരു തീരാനഷ്ടം തന്നെയാണ്.
ആദരാഞ്ജലികൾ !!
ആദരാഞ്ജലികൾ
ദുഖത്തില്‍ പങ്കുചേരുന്നു.
“ജീവിതമെവിടെയുണ്ടോ അവിടെ കഥകളുമുണ്ട്. കഥ കണ്ടെത്തുന്ന കണ്ണുകള്‍ക്കാണു ക്ഷാമം“..
ലോഹിത ദാസിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ഓൺലൈൻ പേപ്പറുകളായ ദീപിക, മനോരമ എന്നിവ പലവട്ടം വായിച്ചു പക്ഷെ ഇത്രയും വിവരങ്ങൾ ഇവിടെ മാത്രമാണു കണ്ടത് അഭിനന്ദങ്ങൾ.. ഈ അറിവു പങ്കു വെച്ചതിനു..
ആദരാഞ്ജലികള്‍.
“ജീവിതമെവിടെയുണ്ടോ അവിടെ കഥകളുമുണ്ട്. കഥ കണ്ടെത്തുന്ന കണ്ണുകള്‍ക്കാണു ക്ഷാമം“..
Really He said it.
ആദരാഞ്ജലികള്‍.
എന്നേത്തേക്കും ഓര്‍ത്തുവയ്ക്കാന്‍ കൂറെ ചിത്രങ്ങള്‍..തന്ന്...സാദ മലയാളിയുടെ സ്വന്തം ജീവിതമുഹൂര്‍ത്തങ്ങളെ പച്ചയായി അഭ്രപാളികളില്‍ ആവിഷ്ക്കരിച്ച മലയാളത്തിന്റെ സ്വന്തം ലോഹി.....
ആദരഞ്ജലികള്
നല്ല വിവരണം ചാണു.
ആശംസകള്‍.
ആദരാഞ്ജലികള്‍
ശ്രീ ലോഹിതദാസ്
അതുല്യ പ്രതിഭയായിരുന്നു....ഇന്ന് രാ വിലെ ഹൃദയാഖാതം മൂലം അന്തരിച്ച
നമ്മുടെ പ്രിയ പ്പെട്ട സംവിധായകന്
ശ്രീ ലോഹിതദാസിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു
മനസ്സില്‍ നിറയെ അരയന്നങ്ങളുടെ വീട് ...ഭൂതക്കണ്ണാടി , ഭരതം,
"തനി ആവര്‍ത്തനം"....മലയാളത്തിനു എക്കാലവും ഓര്‍മിക്കാന്‍ നല്ല ചിത്രങ്ങള്‍ ഒരുക്കിയ
മറക്കാനാവാത്ത കുറേ കഥാപാത്രങ്ങളെ സ്യഷ്ടിച്ച ലോഹിതദാസിനു ആദരാഞ്ജലികള്‍.....
..
ആദരാഞ്ചലികള്‍.
നല്ല ഒരുപാട് സിനിമകൾ മലയാളികൾക്ക് നൽകിയ ലോഹിതദാസിന്റ്റെ വേർപാടിൽ അനുശോചിക്കുന്നു
തികച്ചും അപ്രതീക്ഷിതം.
ശ്രീ. ലോഹിതദാസിന് ആദരാഞ്ജലികള്‍
ആദരാഞ്ജലികൾ
ഒരിക്കൽ ഞാൻ അദ്ദെഹത്തിന്റെ വീട്ടിൽ പൊയി..കാണാൻ കഴിഞില്ല
പിന്നീട് ആ വീട് വിറ്റു..പക്ഷെ ആലുവായിൽ
വേറെ വീട് വാങിയ കാര്യം ഞാൻ അറിഞില്ല..
ഒരിക്കലെങ്കിലും കാണാനും സംസാരിക്കാനും
കഴിയാഞത് എന്റെ നഷ്ടം..ദുഖം......
ആദരാഞ്ജലികള്‍.....
ലോഹിതദാസ്....പത്മരാജന്റെ ശ്രേണിയില്‍ മലയാളസിനിമക്ക് ലഭിച്ച മറ്റൊരു പ്രതിഭ..
അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടം തന്നെ..
ആദരാഞ്ജലികള്‍..
ഔചിത്യപൂര്‍ണ്ണമായ പോസ്റ്റിനു ചാണക്യനു നന്ദി.
ആദരാഞ്ജലികള്‍.....
Post a Comment