ശബ്ദം പുറപ്പെടുവിക്കുന്ന കാഞ്ചീദാമത്തോടുകൂടിയവളും ആനക്കുട്ടിയുടെ മസ്തകത്തിനു സദൃശമായ സ്തനകുംഭങ്ങളുടെ ഭാരം കൊണ്ട് കുനിഞ്ഞവളും ഇടുങ്ങിയ അരക്കെട്ടോടുകൂടിയവളും ശരത്കാലപൂര്‍ണ്ണ ചന്ദ്രനെപ്പോലെ ശോഭിക്കുന്ന മുഖമുള്ളവളും വില്ല്, അമ്പുകള്‍, കയറ്, തോട്ടി എന്നിവ കരതലത്തില്‍ ധരിച്ചവളും പുരമഥനന്റെ അഹങ്കാര സ്വരൂപിണിയുമായ അല്ലയോ ദേവി, നിന്തിരുവടി ഞങ്ങളുടെ മനസ്സില്‍ ഭവിക്കട്ടെ......
ഹിന്ദു മത വിശ്വാസികള്‍ സരസ്വതിയായും ലക്ഷ്മിയായും പാര്‍വ്വതിയായും സങ്കല്‍പ്പിച്ച് ആരാധിക്കുന്ന ദേവിയുടെ ശരീര സൌന്ദര്യത്തെക്കുറിച്ചുള്ള ഒരു ഭക്തന്റെ വര്‍ണ്ണനയാണ് മുകളില്‍ വായിച്ചത്. ദേവിയുടെ സ്തനകുംഭങ്ങള്‍ അതായത് മുലകള്‍ ആനക്കുട്ടിയുടെ മസ്തകത്തിനു സദൃശമത്രെ! വലിപ്പമേറിയ മുലകളുടെ ഭാരം താങ്ങാനാവാതെ കുനിഞ്ഞവളും, ഇടുങ്ങിയ അരക്കെട്ടോടുകൂടിയവളുമാണ് ദേവിയെന്ന് ഭക്തന്‍. ആരാധിച്ച് വണങ്ങുന്ന ദൈവീകരൂപങ്ങളെ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് വര്‍ണ്ണിക്കുന്ന ഭക്തന്റെ മനസില്‍ ഭക്തിയാണോ കാമമാണോ മുന്നിട്ട് നില്‍ക്കുന്നത്. ആദി പരാശക്തിയായി പരിലസിക്കുന്ന നിന്തിരുവടിയെ ഒരു സാദാ സ്ത്രീയായിക്കണ്ട് കാമം സ്ഫുരിക്കുന്ന കണ്ണുകളോടെ അവയവങ്ങളുടെ കൊഴുപ്പിനെ അശ്ലീലചുവയോടെ വര്‍ണ്ണിച്ച് സായൂജ്യമടയാനാണോ ഈ ഭക്തന്‍ ശ്രമിക്കുന്നത്. എല്ലാം ഈശ്വരിനില്‍ അര്‍പ്പിച്ച് അല്ലെങ്കില്‍ ദേവിയില്‍ അര്‍പ്പിച്ചു കഴിയുന്ന മറ്റൊരു ഭക്തനെ ഈ ദേവീ ശരീര വര്‍ണ്ണന ഏത് തരത്തില്‍ സ്വാധീനിക്കും.
ദേവിയുടെ നാഭി(പൊക്കിള്‍)യെ കുറിച്ചുള്ള ഭക്തന്റെ വര്‍ണ്ണന കാണുക,
പര്‍വ്വതപുത്രിയായ അല്ലയോ ദേവീ, നിന്തിരുവടിയുടെ നാഭി സ്ഥിരമായ ഗംഗാവര്‍ത്തമാകുന്നു. സ്തനങ്ങളാകുന്ന രണ്ടു പൂമൊട്ടുകളോടു കൂടിയ രോമാവലിയാകുന്ന ലതക്ക് അത് ആലവലമാകുന്നു. നിന്തിരുവടിയുടെ നാഭി മന്മഥന്റെ തേജസ്സാകുന്ന അഗ്നി എരിഞ്ഞു കൊണ്ടിരിക്കുന്ന കുണ്ഡമാകുന്നു. അത് രതീദേവിയുടെ വിലാസഗൃഹമാകുന്നു. ഗിരിനയനങ്ങളുടെ തപസ്സിദ്ധിക്കു നിന്തിരുവടിയുടെ നാഭി ഗുഹാദ്വാരമാകുന്നു. അപ്രകാരം അനിവചനീയമായ നിന്തിരുവടിയുടെ നാഭി സര്‍വ്വോത്കര്‍ഷേണ വര്‍ത്തിക്കുന്നു!....കൊള്ളാം..ഭേഷ്....ബലെ...ബലെ..ഭേഷ്..
ദേവിയുടെ നാഭീ പ്രദേശത്തെ രോമരാജികളെക്കുറിച്ചും അതിലെ ചുഴികളെകുറിച്ചും വര്‍ണ്ണിക്കുന്ന ഭക്തന്‍ ദേവിയുടെ നാഭി രതിയുടെ കേളീഗൃഹമാണെന്ന് കൂടി പറഞ്ഞിട്ടെ വര്‍ണ്ണന അവസാനിപ്പിക്കുന്നുള്ളൂ....
ഈ ഭക്തന്‍ തുടര്‍ന്ന് നടത്തുന്ന പല ദേവീ സ്തുതികളും അശ്ലീലതയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചുള്ളതാണ്. ഒരു ഘട്ടത്തില്‍ ദേവിയുടെ തുടകള്‍, ആനകളുടെ തുമ്പിക്കൈകളെക്കാളും സൌന്ദര്യമുണ്ടെന്ന് വര്‍ണ്ണിക്കാനും മടിക്കുന്നില്ല...ദൈവം അല്ലെങ്കില്‍ ദേവി എന്ന സങ്കല്‍പ്പത്തില്‍ വിശ്വാസികള്‍ വണങ്ങുന്ന മിത്തുകളെ ഇത്തരത്തില്‍ ഒരു സാദാ സ്ത്രീയുടെ അവയവ സൌന്ദര്യത്തെ വര്‍ണ്ണിക്കുന്ന ലാഘവത്തില്‍ വര്‍ണ്ണിക്കുന്നത് ഒരു യഥാര്‍ത്ഥ ഭക്തനാവാന്‍ തരമില്ല. ഹിന്ദു മത വിശ്വാസികളുടെ വിശ്വാസത്തിന് കളങ്കം ചാര്‍ത്തുകയല്ലേ ഈ ഭക്തന്‍ ചെയ്യുന്നത്...അമ്മ, ലോകമാതാവ് എന്ന സങ്കല്പത്തെ വൃത്തികെട്ട രീതിയില്‍ അവയവ കൊഴുപ്പുള്ള ഒരു മദാലസയായി ചിത്രീകരിക്കുകയാണ് ഭക്തന്‍ ചെയ്യുന്നത്. അമ്മ എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു സന്തതിയുടെ ജല്പനങ്ങള്‍ എന്ന് കണ്ട് ഈ അശ്ലീലതക്കെതിരെ പുറം തിരിഞ്ഞ് നില്‍ക്കാന്‍ കഴിയുമോ? ഇത് അംഗീകരിക്കാന്‍ പാടുണ്ടോ?
മേല്പറഞ്ഞ വര്‍ണ്ണനകള്‍ സംസ്കൃത ഭാഷയില്‍ എഴുതിയാന്‍ അംഗീകരിക്കണമോ?
ക്വണത് കാഞ്ചീദാമാ കരികലഭകുംഭസ്തനനതാ
പരിക്ഷീണാ മധ്യേ പരിണതശരച്ചന്ദ്രവദനാ
ധനുര്‍ബാണാന്‍ പാശം സൃണീമപി ദധാനാ കരതലൈ:
പുരസ്താദാസ്താം ന പുരമഥിതുരാഹോപുരിഷികാ
സ്ഥിരോ ഗംഗാവര്‍ത: സ്തനമുകുലരോമാവലിലതാ-
കലാവാലം കുണ്ഡം കുസുമശരതേജോഹുതഭുജ:
രതേര്‍ലീലാഗാരം കിമപി തവ നാഭിര്‍ഗിരിസുതേ
ബിലദ്വാരം സിദ്ധേര്‍ഗിരിശനയനാനാം വിജയതേ.
നേരത്തെ വായിച്ച ദേവിയുടെ അവയവവര്‍ണ്ണനകള്‍ പ്രതിപാദിക്കുന്ന സംസ്കൃത ശ്ലോകങ്ങളാണ് ഇവ. ദേവഭാഷയായ സംസ്കൃതത്തില്‍ പറയുന്ന കാര്യങ്ങള്‍ പച്ചതെറിയാണെങ്കില്‍ കൂടി അവയെ ദേവവാക്യങ്ങളായി എടുക്കണം എന്നാണ് ചിലര്‍ നിര്‍ബന്ധം പിടിക്കുന്നത്. ഇങ്ങനെ ദേവിയെ വര്‍ണ്ണിച്ച് ഭക്തര്‍ക്ക് മാതൃകയാവുന്നത് ഒരു ബ്രാഹ്മണനും അതിയാന്റെ പേര് ശങ്കരാചാര്യര്‍ എന്നുമാണെങ്കില്‍ പിന്നെ സംശയിക്കേണ്ടാ...ഈ ശ്ലോകങ്ങള്‍ക്ക് സഭ്യതയുടെ മാന്യതയുടെ ആധ്യാത്മികതയുടെ പരിവേഷം ചാര്‍ത്താന്‍ താമസമുണ്ടാവില്ല..
മുകളില്‍ പറഞ്ഞ രണ്ട് ശ്ലോകങ്ങളും അദ്വൈത സങ്കല്‍പ്പത്തിന്റെ വക്താവായ ശങ്കരാചാര്യരുടെ വിഖ്യാതമായ ‘സൌന്ദര്യ ലഹരി‘ എന്ന ഗ്രന്ഥത്തില്‍ നിന്നും ഉദ്ദരിച്ചവയാണ്. ദേവിയെക്കാളും ഉയര്‍ന്ന ഈ ഭക്തന്റെ അവയവ കൊഴുപ്പിന്റെ വര്‍ണ്ണനകള്‍ നാം അംഗീകരിച്ചേ മതിയാവൂ. കാരണം എഴുതിയത് സംസ്കൃതത്തിലും എഴുതിയത് ബ്രാഹ്മണനായ ശങ്കരാചാര്യരുമാണ്. സ്വന്തം മാതാവിനേക്കാളും ഉയര്‍ന്ന തലത്തില്‍ സങ്കല്‍പ്പിക്കേണ്ട ദേവീ സങ്കല്‍പ്പത്തെ നിസാരമായി അവയവ വര്‍ണ്ണനകളിലൂടെ പുകഴ്ത്തിയാല്‍ ദേവീ പ്രസാദം ഉണ്ടാവും എന്ന വിശ്വാസമാണ് ശങ്കരാചാര്യരെ ഇങ്ങനെയൊക്കെ എഴുതാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതാം. മനുഷ്യ സ്ത്രീയുടെ സൌന്ദര്യത്തെ പുകഴ്ത്തിയാല്‍ നേട്ടം ഉണ്ടാവും എന്ന കാഴ്ച്ചപ്പാടും അദ്ദേഹത്തെ ഈ സൌന്ദര്യ വര്‍ണ്ണനക്ക് പ്രേരിപ്പിച്ചിരിക്കാം.
പക്ഷെ ഇന്നത്തെ സാഹചര്യത്തില്‍ ആരെങ്കിലും ഈ രീതിയില്‍ ദേവിയെ വര്‍ണ്ണിക്കാന്‍ ശ്രമിച്ചാല്‍ എന്തായിരിക്കും ഫലം?
ഹൈന്ദവന്റെ രക്തം തിളക്കും......ഉള്ളിന്റെയുള്ളില്‍ നിത്യവും ആരാധിക്കുന്ന ദേവിയെക്കുറിച്ച് അശ്ലീലം പറയുന്നോ? എന്നതാവും പിന്നത്തെ പ്രതികരണം....അത്തരം വര്‍ണ്ണനകള്‍ ഹിന്ദുവിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നും വാദമുണ്ടാവും. സരസ്വതി ദേവിക്ക് നാലു കയ്യുണ്ടെന്ന് ഒരു മതം പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അങ്ങനെയുള്ള രൂപത്തിന് എത്ര മുലയുണ്ടാവും എന്ന് ഒരാള്‍ക്ക് ന്യായമായും സംശയിച്ചു കൂടെ. മുല എന്നത് അശ്ലീലമാണെങ്കില്‍ ശങ്കരാചാര്യരും അശ്ലീലതയുടെ വക്താവാണ്. ശങ്കരാചാര്യരുടെ അവയവ വര്‍ണ്ണന കണ്ട് ഹാലിളകാത്തവര്‍ മുലയുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെതിരെ എന്തിനു ഹാലിളകണം...
അഭിപ്രായമെന്നത് ഇരുമ്പുലക്കയല്ല.....അമ്മയെ തല്ലിയാലും രണ്ടഭിപ്രായക്കാരുണ്ടാവും.
ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ പാങ്ങില്ലാതെ വരുമ്പോള്‍ പോലിസിനെ വിട്ട് പിടിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും അങ്ങനെ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ അതിലൂടെ അനുഭവിക്കുന്ന രതിസുഖം സ്വയംഭോഗത്തിനു തുല്യമാണ്. ഇരുണ്ട കാലഘട്ടത്തിന്റെ വൃത്തികെട്ട ചരിത്രം പുനര്‍ വിചാരണ ചെയ്യപ്പെടുമ്പോള്‍, അതിന്റെ തിരുശേഷിപ്പുകളെന്ന് സ്വയം അവകാശപ്പെടുന്നവര്‍ സ്വത്വം മറന്ന് അല്ലെങ്കില്‍ സ്വയം തിരിച്ചറിയാന്‍ കഴിയാതെ വിചാരണയെ ഭയപ്പെടുന്നത് സാധാരണമാണ്. ഒരാളിന്റെ ആശയത്തെ അംഗീകരിക്കാം അംഗീകരിക്കാതിരിക്കാം, അത് വായിക്കുന്നവരുടെ മനോധര്‍മ്മമാണ്.
ചിത്രകാരന്‍ എന്ന ബ്ലോഗര്‍ തന്റെ പോസ്റ്റുകളിലൂടെ അശ്ലീലം പ്രചരിപ്പിക്കുന്നു എന്ന് കാണിച്ച് മറ്റൊരു ബ്ലോഗര്‍ സൈബര്‍ സെല്ലില്‍ കേസുകൊടുത്തു. ഇന്‍ഡ്യന്‍ ഐ ടി നിയമം 67 അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കേസു കൊടുത്ത സ്ഥിതിക്ക് നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. പക്ഷെ ബൂലോകത്തെ ഇത്തരം പ്രവണതകള്‍ ഒരു നല്ല കീഴ്വഴക്കത്തിനല്ല തുടക്കമിടുന്നത്. എങ്ങനെ ബ്ലോഗണമെന്നും പോസ്റ്റുകളില്‍ എങ്ങനെ കമന്റിടണമെന്നും ഇനി തീരുമാനിക്കും എന്ന രീതിയില്‍ മറ്റൊരു ബ്ലോഗര്‍ ഭീഷണി സ്വരത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇവിടെ ചിത്രകാരന്‍ എന്ന് ബ്ലോഗറല്ല വിഷയം. ബ്ലോഗെഴുതുന്നവന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെ അതേ മാധ്യമത്തിലെ ആള്‍ക്കാര്‍ തന്നെ നിയമനടപടി എന്ന ഭീഷണി ഉയര്‍ത്തുന്നു എന്നത് അങ്ങേയറ്റം ലജ്ജാവഹമാണ്.
പ്രിയപ്പെട്ട ബൂലോകരെ, ബൂലോകത്തെ നശിപ്പിക്കാന്‍ ഛിദ്രശക്തികള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.....!
Sunday, January 18, 2009
Subscribe to:
Post Comments (Atom)
50 comments:
"പ്രിയപ്പെട്ട ബൂലോകരെ, ബൂലോകത്തെ നശിപ്പിക്കാന്‍ ഛിദ്രശക്തികള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു.....!"
ചാണക്യാ,
താങ്കള്‍ പറഞ്ഞത് ശരിയാണ്. പല ഭക്തി ശ്ലോകങ്ങളുടേയും പൊരുളറിഞ്ഞു വായിച്ചാല്‍ ഏതാണ്ടിതുപോലെയിരിക്കും.
ഇവിടെ ചിത്രകാരന്‍ ശിക്ഷിക്കപ്പെടുമോ എന്നതല്ല മറിച്ച് ബൂലോകത്തെ ഈ കേസ് എങ്ങിനെ ബാധിക്കും എന്നതാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത്. ഏതായാലും മൊത്തത്തില്‍ ഒരു പൊളിച്ചെഴുത്തു നടക്കുമെന്ന് തോന്നുന്നില്ല.
ഒന്നാമത്തെ കാര്യം, നിങ്ങള്‍ നിങ്ങളുടെ ദേവി യെക്കുരിച്ച്ചോ, ദേവനെ കുറിച്ചോ, എന്ത് പറഞ്ഞാലും, അത് എന്റെ വിശ്വാസത്തെ ബാധിക്കുന്നില്ല. കാരണം, നിങ്ങളുടെ സരസ്വതിയല്ല, എന്റെ സരസ്വതി, വിശ്വാസം തീര്‍ത്തും, വ്യക്തിപരമായ ഒരു കാര്യമാണ്. (കുറഞ്ഞത്, ഹിന്ദു മതത്തിലെന്കിലും)
പിന്നെ ചിത്രകാരന്, തന്റെ ബ്ലോഗില്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതില്‍ എന്തെങ്കിലും വിഷമമുള്ളവര്‍, അത് വായിക്കാതിരിക്കുക..
ഹിഹിഹി..ചാണക്യാ,ഞാനിങ്ങനെ കുമാരസംഭവം ഓർക്കുകയായിരുന്നു.
“ഉമാമുഖേ ബിംബഫലാധരോഷ്ഠേ”...
സത്യം,ധർമ്മം എന്നിവയുടെ കുത്തകാവകാശം ഉള്ളവർക്ക് ഇതൊന്നും തിരിയുന്ന കാര്യങ്ങളല്ല.
മൊത്തത്തിൽ പൊളിച്ചെഴുതാനൊന്നും ഇതിനു കഴിയില്ലെന്നേ.
ഇങ്ങനെ ഒരു നിയമ നടപടി ഉണ്ടാകുന്നതു് നല്ലതു തന്നെ. കാരണം ചിത്രകാരൻ തെറ്റു ചെയ്തിട്ടില്ല എന്നു് പുള്ളി എഴുതിയ ലേഖനം വായിക്കുന്നവർക്ക് മനസിലാകും. ഒരു സങ്കല്പ കഥാപാത്രത്തെ തെറിവിളിക്കുന്നതും, കലയെ കുറിച്ചു് അഭിപ്രായം രേഖപ്പെടുത്തുന്നതും ഒരു ജനാധിപത്യ രാഷ്ട്രത്തിൽ കുറ്റകരമല്ല.
അധവ "ദേവി"ക്കു് മാനഹാനി സംഭവിച്ചിട്ടുണ്ടെങ്കിൽ, മാനം ഹനിക്കപ്പെട്ട വ്യക്തിക്കു് കോടതിയിൽ കേസു കൊടുക്കാം.
പോലിസ്, കോടതി കേസെന്നൊക്കെ ചുമ്മ പിള്ളേരെ പോലും ഈ കാലത്തു് പേടിപ്പിക്കാൻ കഴിയില്ല. പിന്നെയാണു് ഒരു ചിത്രകാരനെ. ഇവനൊന്നും വേറെ പണിയില്ലെ?
നന്നായി ചാണക്യാ..
ഈ സ്ത്രീജനങ്ങള്‍ക്കു് മുലകള്‍ ഉണ്ടായതാണു് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. പെണ്ണുങ്ങള്‍ “വയസ്സറിയിക്കുമ്പോള്‍” തറവാട്ടിലെ കാരണവന്‍ ആരാന്നു് വച്ചാല്‍ അങ്ങേരു് നല്ല ഐശ്വര്യമുള്ള രണ്ട് മുലക്കുപ്പികള്‍ വാങ്ങിക്കൊടുത്താല്‍ പരിഹരിക്കാമായിരുന്ന പ്രശ്നം ചുമ്മാ തഴപ്പിച്ചു് മുഴുപ്പിച്ചു് അലങ്കോലമാക്കീന്നു് പറഞ്ഞാല്‍ മതിയല്ലോ!
പെണ്ണുങ്ങള്‍ക്കു് മുലയില്ലെങ്കില്‍ ദേവികള്‍ക്കും മുലയുണ്ടാവുമായിരുന്നില്ല. ഒറ്റ മുലയും ഇല്ലെങ്കില്‍ എത്രമുല എന്ന ചോദ്യം തന്നെ അപ്രസക്തമാവും. മുലയില്ലായിരുന്നെങ്കില്‍ മുലക്കുപ്പി എന്നുപോലും പറയേണ്ടി വരുമായിരുന്നില്ല. പാല്‍ക്കുപ്പിയെന്ന പ്രയോഗം ആശയപ്രകടനത്തിനു് ധാരാളം മതിയായേനെ! മുലയില്ലായിരുന്നെങ്കില്‍ മുല എന്നതു് ഒരു വൈകാരിക പ്രശ്നമാവുമായിരുന്നില്ല. മുല മനുഷ്യനെ ഭ്രാന്തു് പിടിപ്പിക്കുമായിരുന്നില്ല. മനുഷ്യന്‍ സ്ത്രീകളുടെ മുഖത്തുനോക്കി സംസാരിക്കാന്‍ ശീലിച്ചേനെ! ഇത്തിരി ഒറിജിനാലിറ്റി ഉണ്ടാവാന്‍ വേണ്ടി അന്യായ വില കൊടുത്തു് ബ്രാ ബ്രീ ബ്രൂ ഒന്നും വാങ്ങേണ്ട ആവശ്യം സ്ത്രീകള്‍ക്കും ഉണ്ടാവുമായിരുന്നില്ല. ദേവീവിഗ്രഹങ്ങള്‍ കൊത്തിപ്പണിയേണ്ടി വരുമായിരുന്നില്ല, ചെത്തിപ്പണിതാല്‍ മതിയായിരുന്നു.
അതിലെല്ലാമുപരി, മുല എന്നൊരേര്‍പ്പാടു് ഇല്ലായിരുന്നെങ്കില്‍ ദേവിമാരുടെയോ സ്ത്രീകളുടേയോ മുലകള്‍ കാണാനോ അവ കാണുമ്പോള്‍ “അശ്ലീലശ്ലോകങ്ങള്‍” എഴുതാനോ ശ്രീശങ്കരാചാര്യര്‍ക്കോ, കുഞ്ഞൂഞ്ഞിക്കുട്ടന്‍ തമ്പുരാന്മാര്‍ക്കോ, മറ്റനവധി സ്വര്‍ണ്ണമണി മഹന്‍സിനോ അപ്പന്‍സിനോ പൂവന്‍സിനോ സമയം നഷ്ടപ്പെടുത്തേണ്ടി വരില്ലായിരുന്നു. ആ സമയം കെമിസ്ട്രിയോ ഫിസിക്സോ പഠിക്കാന്‍ വിനിയോഗിക്കാമായിരുന്നു. ഭാവിതലമുറയ്ക്കു് അതുകൊണ്ടു് എന്തെങ്കിലും പ്രയോജനം ഉണ്ടാവുമായിരുന്നു. അങ്ങനെ ഒരായിരം നേട്ടങ്ങള്‍ ഉണ്ടായിരുന്നിട്ടും സ്രഷ്ടാവു് ഈ ഒരു പാതകം മനുഷ്യരോടു് എന്തിനു് ചെയ്തു എന്നു് എനിക്കു് മനസ്സിലാവുന്നില്ല.
ഇതിപ്പോ ആകെപ്പാടെ കണ്‍ഫ്യൂഷനായി: മനുഷ്യമുലയേതു്, ദൈവമുലയേതു്, മുല മനുഷ്യസ്ത്രീകള്‍ക്കു് രണ്ടു് എന്നതു് ഒരു അബ്സൊല്യൂട്ട് വാല്യു ആണോ അതോ അതില്‍ വേരിയേഷന്‍സ് അനുവദനീയമാണോ, മുല എന്നതു് ഒരു ഫിസിക്കല്‍ റിയാലിറ്റിയോ അതോ വെറും ഇല്യൂഷനോ അങ്ങനെ എത്രയെത്ര പ്രശ്നങ്ങള്‍ മറുപടിയില്ലാതെ ഭാരതത്തിലെ പുരുഷവര്‍ഗ്ഗത്തിന്റെ തലച്ചോറിനെ മഥിച്ചുകൊണ്ടിരിക്കുന്നു! തീവ്രമായ ഈ പ്രശ്നത്തിന്റെ പരിഹാരത്തിനു് പ്രയോറിറ്റി നല്‍കണം എന്നതുമൂലം മറ്റെന്തെങ്കിലും ഒരു കാര്യത്തെപ്പറ്റി ചിന്തിക്കാന്‍ പോലും ഒരു നിമിഷം ബാക്കിയില്ലാത്ത ദയനീയമായ ഒരവസ്ഥയാണു് ആര്‍ഷഭാരതപുരുഷസന്തതികള്‍ ഇന്നു് നേരിട്ടുകൊണ്ടിരിക്കുന്നതു്. സത്യത്തില്‍ വളരെ കഷ്ടമാണു് അവരുടെ കാര്യം. ഇപ്പോ ദാണ്ടെ ബ്ലോഗില്‍ പോലും മുല പുരുഷനെ വേട്ടയാടുന്നു!
കൈപ്പള്ളീ,
ദൈവം എന്നത് ഒരു സങ്കല്പ സൃഷ്ടിയാണെങ്കിൽ ചില മത വിശ്വാസികൾക്കുമാത്രം എന്താ ‘ദൈവനിന്ദ” ഇത്രയ്ക്ക് പ്രകോപനം ഉണ്ടാക്കുന്നത്, ഏത്?
ആരും ഏതു - ദൈവത്തെപ്പറ്റിയായാലും പ്രകോപിതരാവാൻ പാടില്ല എന്ന് ഒരു നിയമ നിർമ്മാണം ആവശ്യമാണ്. നിയമം മനുഷ്യനല്ലേയുള്ളൂ. ദൈവം നിയമത്തിനതീതനല്ലേ.
അനിൽ@ബോഗ്,
------
ചാണക്യാ,
താങ്കള്‍ പറഞ്ഞത് ശരിയാണ്. പല ഭക്തി ശ്ലോകങ്ങളുടേയും പൊരുളറിഞ്ഞു വായിച്ചാല്‍ ഏതാണ്ടിതുപോലെയിരിക്കും.
പൊരുളറിഞ്ഞല്ല വായിക്കുന്നത്.
അതാണ് ഇത്തരം വ്യാഖ്യാനങ്ങൾ ഉണ്ടാവാൻ കാരണം. മഞ്ഞപ്പുസ്തകം വായിച്ചു കോൾമയിർകൊള്ളുന്ന അതേ സുഖത്തിനുവേണ്ടിയാണെങ്കിൽ ഇതു ധാരാളം.
100 രൂപയേ വിലയുള്ളൂ. ഒരു ‘സൌന്ദര്യലഹരി’ വാങ്ങി വായിച്ചു നോക്കുക. ചാണക്യൻ ഇത്രയല്ലേ പറഞ്ഞുള്ളൂ. കുറച്ചുകൂടി വായിച്ചാൽ കുചദ്വയവും നാഭീസരസിലെ രോമാവലിയും കഴിഞ്ഞ് കുറച്ചുകൂടി കയറിപ്പോകാം.
മുല വരുത്തിയ വിന -കഥ
-------------------
പണ്ട് പണ്ട് വളരെ പണ്ട് ഒരു ദേശത്ത് ഒരു ശില്പി ഉണ്ടായിരുന്നു . പല നല്ല ശില്പങ്ങളും അയാള്‍ തീര്‍ത്തു .കൈയും കാലും പോയ ആശാരിചെക്കന്റെ പ്രതിമക്കു കൈകാലുകള്‍ വെച്ച് കൊടുത്തു .ഗര്‍ഭം ഇല്ലാതിരുന്ന മറിയത്തിന്റെ പ്രതിമക്കു ഗര്‍ഭം ഉണ്ടാക്കി .അങ്ങനെ അയാള്‍ നാട്ടില്‍ വളരെ പ്രശതനായി തീര്‍ന്നു .
അങ്ങനെ ഇരിക്കെയാണ് ആ നാട്ടിലെ ഹിന്ദു പ്രമാണികളില്‍ ചിലര്‍ ശില്പിയെ സമീപിച്ചത് . ആരും ശ്രദ്ധിക്കാതെ കാറ്റും പൊടിയും വെയിലും മഴയും കൊണ്ട് മുക്കവലയിലെ മരത്തിനു താഴെ കിടന്നൊരു വിഗ്രഹത്തിന് പെട്ടന്നൊരു ദിവസം ദൈവീക പരിവേക്ഷം കൈവരുന്നുന്നതായി തോന്നി .വിഗ്രഹത്തിന്റെ ചില ഭാഗങ്ങള്‍ കാലപ്പഴക്കം കൊണ്ട് അടര്‍ന്നു പോയിരുന്നു .
പൊട്ടിപ്പൊളിഞ്ഞ വിഗ്രഹം പുതുക്കി പണിയാന്‍ നാട്ടിലെ പ്രശസ്തനായ ആ ശില്പിയെ വിളിച്ചുവരുത്തി .ദേവിയുടെ ഒരു ശില്‍പം ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു .വിഗ്രഹം കണ്ട മാത്രയില്‍ ശില്പി കാര്‍ക്കിച്ചു തുപ്പി .ആരോടെന്നില്ലാതെ അയാള്‍ ചോദിച്ചു ,ആരാണ് ഈ ശില്‍പം തീര്‍ത്തത് ? ഇതിന്റെ മുലകള്‍ ശരിയല്ല, വ്യക്തമായി ഒന്നും കാണാന്‍ കഴിയുന്നില്ല . ഈ ശില്‍പം നിര്‍മ്മിച്ച ശില്പി ശരിയല്ല .ഇതിന് എത്ര മുലകള്‍ കാണുമായിരിക്കും ?നാല് കൈകള്‍ കാണുന്നുണ്ട് .അപ്പോള്‍ തീര്‍ച്ചയായും നാല് മുലകളും കാണണം . ചിലര്‍ പറഞ്ഞു രണ്ടു മുലകള്‍ ചിലര്‍ മൂന്നെന്നും ഒന്നെന്നും പറഞ്ഞു . നാട്ടില്‍ ആകെ ബഹളമായി .ചിലര്‍ ആ ശില്പിയെ ഭ്രാന്തന്‍ എന്ന് വിളിച്ചു .ചിലര്‍ ദൈവ വിരോധിയെന്നും വിളിച്ചു കളിയാക്കി .
ആ നാട്ടിലെ ചില പ്രമാണികള്‍ വന്ന് പറഞ്ഞു ഈ നാട്ടില്‍ ചില നിയമങ്ങള്‍ ഉണ്ട് .അതനുസരിച്ച് മതി ശില്പ നിര്‍മ്മാണം .അല്ലെങ്കില്‍ രാജകോപത്തിന് പാത്രമായി തീരും .അങ്ങനെ ആ ശില്പിയെ രാജ സന്നിധിയില്‍ ഏല്പിച്ചു . ആ നാട്ടിലെ രാജാവ് ആ ശില്പിയുടെ തല വെട്ടിയെടുത്ത്
ആ ദേശത്തെ നല്ലവരായ കര്‍ഷകനും ,അമ്പലവാസിക്കും കൈ മാറി .
അവര്‍ വളരെ സന്തോഷപൂര്‍വ്വം അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയി .
ശുഭം .
ചാണക്യൻ.. കൊള്ളാം.
സ്കൂളിൽ പഠിയ്ക്കുന്ന കാലത്ത്, സംസ്കൃതത്തിൽ ‘പാർവ്വതീഗുണവർണ്ണന‘ എന്ന പാഠം വായിച്ച് അർത്ഥം വിശദീകരിച്ച് തന്ന അധ്യാപികയുടെ ഗതികേട് ഓർമ്മ വന്നു.
പാര്ത്ഥന്,
ഞാന്‍ ഒരു മത വിശ്വാസിയല്ല. പക്ഷെ ഒരു വലിയൊരു ജനവിഭാഗം വിശ്വസിക്കുന്ന ഏതൊരു വിശ്വാസപ്രമാണത്തേയും , അതു മതമായാലും, മോശമായി ചിത്രീകരിക്കാന്‍ താത്പര്യവുമില്ല.
പിന്നെ രോമാവലിയും മറ്റും വായിച്ചാല്‍ ഞരമ്പ് മുറുകുന്ന പ്രായം കഴിയുകയും ചെയ്തു.
കൈപ്പള്ളി പറഞ്ഞപോലെയാണെങ്കില്‍ മത ബിംബങ്ങളേയും, മരിച്ചു പോയവരേയും ഒക്കെ തെറിപറയാം. മാനനഷ്ടത്തിനു കേസുകൊടുക്കാന്‍ അവരാരും കോടതിയില്‍ വരില്ല.
ഈ കമന്റ് എഴുതിയ കൈപ്പള്ളി തന്നെയാണോ ഇങ്ങനെ പറയുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്.
ചാണക്യാ വ്യാഖ്യാനത്തിന്റെ ഈ വികടസരസ്വതിയില്‍ താങ്കളോട് സഹതപിക്കുന്നു...
പാര്‍ത്ഥന്‍ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്
“വാഴപ്പഴം“ എന്ന് ബോര്‍ഡിലെഴുതി, ഓത്ത് പള്ളീലെ മൊയ്‌ല്യാര്, ഉറക്കെ ഉച്ചരിച്ചൂ:
“വായപ്പയം”
“അല്ല, മൊയ്‌ല്യാരേ...വാഴപ്പഴം’ എന്നല്ലേ?’:ബോധമുള്ള ഒരു കുട്ടി.
“വായപ്പഷം”
മൊയ്‌ല്യാര് തിരുത്താന്‍ ശ്രമിച്ചു.
“വാഴപ്പഴം”:കുട്ടി.
“വാശപ്പഷം”: വീണ്ടും മൊയല്യാര്‍.
“വാഴപ്പഴം ന്നാ”: കുട്ടി വിട്ടില്ല.
“വായപ്പശം”: മൊയ്‌ല്യാര്‍.
----
ഇക്കഥയുടെ അവസാനം മൊയ്‌ല്യാര്‍ പറയുന്ന ഒരു വാചകമുണ്ട്:
“ആ...പിന്നെ കുട്ടി പറഞ്ഞ പോലേം പറയാം”
---
-ആ മൊല്ലാക്ക എത്ര നല്ല എക്സാംപിള്‍, അല്ലേ?
പ്രിയരെ,
അനോണി കമന്റ് ഓപ്ഷന്‍ തുറന്നിട്ടിരിക്കുന്നത് ഇവിടെ അഭിപ്രായം പറയുന്നവരെ തെറിവിളിക്കാനല്ല. അത്തരം കമന്റുകള്‍ ഡെലീറ്റപ്പെടും...
അനില്‍,
അഭിപ്രായത്തിന് നന്ദി,
ഒരു പൊളിച്ചെഴുത്തിനല്ല ഞാന്‍ ശ്രമിക്കുന്നത്. ഭാഷയും വ്യക്തിയും മാറുമ്പോള്‍ പ്രതികരണങ്ങളില്‍ ഉണ്ടാവുന്ന വ്യത്യാസങ്ങളെ ചൂണ്ടിക്കാണിച്ചുവെന്നേയുള്ളൂ...
സാംഷ്യ റോഷ്|samshya roge ,
അഭിപ്രായത്തിനു നന്ദി..
വികടശിരോമണി,
“സത്യം,ധർമ്മം, ‘പൈതൃകം‘ എന്നിവയുടെ കുത്തകാവകാശം ഉള്ളവർക്ക് ഇതൊന്നും തിരിയുന്ന കാര്യങ്ങളല്ല- എന്ന് പറയൂ...:):)
അഭിപ്രായത്തിന് നന്ദി...
Kaippally കൈപ്പള്ളി,
അഭിപ്രായത്തിന് നന്ദി.
പാമരന്‍,
അഭിപ്രായത്തിന് നന്ദി പാമൂ.
സി. കെ. ബാബു,
അഭിപ്രായത്തിന് നന്ദി,
“ബ്ലോഗില്‍ പോലും മുല പുരുഷനെ വേട്ടയാടുന്നു!“- അതെ അതു തന്നെയാണ് കാര്യം...സരസ്വതിക്ക് നാല് കയ്യുണ്ടെന്ന് പറഞ്ഞാല്‍ അത് സ്വീകാര്യം പക്ഷെ എത്ര മുലയുണ്ടാവും എന്ന് തിരക്കിയാല്‍..ഛായ്...അശ്ലീലം...ഈ അശ്രീകരത്തിന് വേറൊരു പണിയുമില്ലെ, എങ്കില്‍ പിന്നെ കോടതികയറ്റിക്കളയാം..:)
പാര്‍ത്ഥന്‍,
അഭിപ്രായത്തിന് നന്ദി,
അതെ വായിക്കുന്നവന്റെ വായനയുടെ കുഴപ്പം തന്നെയാണ്....എന്തായാലും ഈശ്വര സങ്കല്‍പ്പത്തില്‍ ആരാധിക്കുന്ന ദേവിയുടെ മാദകത്തെ വര്‍ണ്ണിക്കുന്നത് ആരായാലും, അത് എന്ത് ലക്ഷ്യത്തോടെ ആയാലും ശരിയാണെന്ന് തോന്നുന്നുണ്ടോ? അവസാനം ഇതൊക്കെ ആത്മീയതയുടെ പരകോടിയില്‍ രൂപമെടുത്ത മന്ത്ര ശ്ലോകങ്ങളാണ് എന്ന് പറഞ്ഞാല്‍ ഈ മഞ്ഞ ന്യായീകരിക്കപ്പെടും അല്ലെ?
കാപ്പിലാന്‍,
കഥക്ക് നന്ദി...:):)
പൊറാടത്ത്,
അഭിപ്രായത്തിന് നന്ദി....
കൌടില്യന്‍,
അഭിപ്രായത്തിന് നന്ദി,
ആ പറഞ്ഞതിലും പ്രശ്നമുണ്ട് കൌടില്യന്‍,
ഞാന്‍ മനസില്‍ വച്ച് ആരാധിക്കുന്ന സരസ്വതീ ദേവിയെ ‘വികട‘ എന്ന പദം ചേര്‍ത്ത് വിളിച്ചത് ശരിയോ....എന്റെ വിശ്വാസത്തെ താങ്കള്‍ കളങ്കപ്പെടുത്തിയില്ലെ?:):)സംസ്കൃതത്തില്‍, ശങ്കരാചാര്യര്‍ എഴുതി എന്ന കാരണം കൊണ്ടാണോ ശ്ലോകങ്ങളിലെ അശ്ലീലങ്ങള്‍ ന്യായീകരിക്കപ്പെടുന്നത്?
kaithamullu : കൈതമുള്ള്,
അഭിപ്രായത്തിന് നന്ദി.
അനില്‍@ബ്ലോഗ്
താങ്കൾ ചൂണ്ടിക്കാണിക്കുന്ന അഭിപ്രായവുമായി ഞാൻ ഒട്ടും പിന്മാറിയിട്ടില്ല. മാറുകയുമില്ല. പക്ഷെ ഏതൊരു് അഭിപ്രായവും രേഖപ്പെടുത്തുന്നതിൽ തെറ്റില്ല എന്ന കാര്യവും മനസിലാക്കണം.
ചിത്രകാരൻ ചില ഘട്ടങ്ങളിൽ പച്ച തെറിയും തോന്നിവാസവും അസഭ്യവും എഴുതിയിട്ടുണ്ടു്. ചിത്രകാരൻ എഴുതുന്ന 90% കാര്യങ്ങളും വായിച്ചാൽ എനിക്ക് കലീളകാറുമുണ്ടു്. പക്ഷെ അദ്ദേഹത്തിനു് പറയാനുള്ളതു് കേൾക്കാൻ അവസരം നിഷേധിക്കാൻ ഒരിക്കലും പാടില്ല.
ആവിഷ്കാര സ്വാതന്ത്ര്യം ആളും തരവും വിഷയവും അനുസരിച്ചായിരിക്കരുതു്. അതു് എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണു്.
ഇനി ഒരു കാര്യം ഒന്നുകൂടി വ്യക്തമാക്കാട്ടെ. ചിത്രകാരൻ ചില വ്യക്തികളെ ബ്ലോഗിലൂടെ അസഭ്യം പറഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് നിയമ നടപടികൾ സ്വീകരിക്കാൻ എല്ല്ലാ അവകാശങ്ങളും ഉണ്ടു്. എന്നു കരുതി കലാനിരൂപണം നടത്തിയതിന്റെ പേരിൽ ഒരു കലാകാരനെ കുറ്റപ്പെടുത്തുന്നതു് സങ്കുചിതമായ കാഴ്ചപ്പടിന്റെ പ്രശ്നമാണു്.
അനില്‍@ബ്ലോഗ്
Those who wish to pursue legal avenues to tackle this issue is well within their rights to pursue their claims. I was merely pointing out the fallibility of the legal claim through my post in my blog in this particular case.
Although I do wish to know the outcome of this legal exercise, If at all someone shows the balls to go forth with the lawsuit.
Having said that: I neither endorse the views of the accused nor do I condone his immature and the worthless manner in which he executes his arguments.
എനിക്കാണെങ്കിൽ കുട്ടിക്കാലം മുതലേ ഈ കാക്കിക്കുപ്പായം കണ്ടാലേ പേടിയാ.ഓരോരുത്തര് ചിത്രകാരന്റെ പോസ്റ്റിൽ കുറേ മുമ്പുമുതലേ പൊല്ലീസ് നിരീക്ഷണം നടക്കുന്നുണ്ട് എന്നു കൂടി കേട്ടപ്പോൾ ആകെ പേടിയായി.അവസാനം ഒരു വഴി കണ്ടു പിടിച്ചു. “അർജ്ജുനൻ ഫൽഗുനൻ” എന്നു തുടങ്ങുന്ന ‘അർജ്ജുനപത്ത്’ എന്ന ഭീതിനാശകമന്ത്രം റിക്കോഡ് ചെയ്തു വെച്ചു.ബൂലോകത്ത് കയറുമ്പോഴും ഇറങ്ങുമ്പോഴും ഓരോ തവണ കേൾക്കും.ആവശ്യമുള്ളവർ എനിക്കു മെയിൽ ചെയ്താൽ മതി,അയച്ചുതരാം.:)
ആവിഷ്കാര സ്വാതന്ത്ര്യം ആളും തരവും വിഷയവും അനുസരിച്ചായിരിക്കരുതു്. അതു് എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണു്.
മുല,തുട,ചന്തി അര, പൊക്കിള്, ഇതൊക്കെ പെണ്ണുങ്ങള്‍ക്ക് മാത്രമേ ഒള്ളോ.. ? ആണുങ്ങളുടെ "പാര്‍ട്സിനെ" പറ്റി പറയുമ്പൊ ആരും അശ്ലീലമെന്നു പറയാത്തതെന്താ ?? ഹത് കൊള്ളാം..
പിന്നെ ഒരു കാര്യം .ഈ ചര്‍ച്ചയുടെ ഒക്കെ മൂലകാരണമായ ചിത്രകാരന്‍റെ അഭിപ്രായങ്ങള്‍ എല്ലാകാര്യത്തിലും (മത/ജാതി വ്യത്യാസമില്ലതെ) ഒരു പരിധിവരെ കണ്‍സിസ്റ്റന്‍റാണ്.. പക്ഷെ ഇവിടെ അഭിപ്രായം അറിയിച്ച ചെല ചേട്ടന്മാര്‍ അത്ര ശരിയല്ല... (പേരു പറയില്ല വേണേല്‍ തുപ്പികാണിക്കാം.... ബു ഹ ഹ ഹ ഹ)
കൊള്ളാം കൊള്ളാം...
പാവം സരസ്വതി...
കലികാലവൈഭവം !
ഒരു സുഹൃത്ത് എന്നോടു പറഞ്ഞു: അയാള്‍ ഒരു ശിവ ഭക്തനാണെന്ന് ഒരാള്‍ തിരിച്ചറിഞ്ഞുവെന്ന്. എങ്ങനെ? പണ്ട് അയാളുടെ മുഖം വട്ടത്തിലായിരുന്നു. ഇപ്പോള്‍ നീണ്ടിരിക്കുന്നു. ചിത്രകാരന്റെ മനസ്സിലുള്ള ശിവനാണ് അയാളുടെ മനസ്സിലുള്ളതെന്നു പറഞ്ഞാല്‍ ഭക്തശിരോമണിക്കു മനസ്സിലാകേണ്ടേ?
അതെ - ശീല്പിയും, ചിത്രകാരനും, കവിയും - തന്റെ മനസ്സിലെ ഏറ്റവും സുന്ദരിയായ സ്ത്രീ രൂപം ദേവിയില്‍ കാണുന്നു. അവളുടെ കുച കുംഭങ്ങളും, ആലില വയറും, നാഭി ചുഴിയും, തുടകളും അവനെ ആകര്‍ഷിച്ചു. വര്‍ണിച്ചു. അതിലിത്ര വിഷമിക്കാനെന്തുണ്ട് ചാണക്യാ?
ഇതെല്ലാം സംസ്കൃതത്തില്‍ അല്ലെ? തെറി വിളിക്കണേലും സംസ്കൃതത്തില്‍ വിളിച്ചാല്‍ മതി. :-)
Areekkodan | അരീക്കോടന്‍,
അഭിപ്രായത്തിനു നന്ദി.
- സാഗര്‍ : Sagar -,
അതെ സാഗര്‍ അത്രയേ ഉള്ളൂ..
അഭിപ്രായത്തിനു നന്ദി
ജയകൃഷ്ണന്‍ കാവാലം,
അതെ ജയകൃഷ്ണന്‍ കലികാല വൈഭവം തന്നെ,
അഭിപ്രായത്തിനു നന്ദി.
MMP,
അഭിപ്രായത്തിനു നന്ദി,
എനിക്ക് പ്രത്യേകിച്ച് ദു:ഖമൊന്നുമില്ല സുഹൃത്തെ.
താങ്കള്‍ പറഞ്ഞത് ശരിയാണ്, പക്ഷെ മറ്റൊരാള്‍ ആ ദേവിക്ക് എത്ര മുലയുണ്ടെന്ന് അന്വേഷിക്കുന്നത് അശ്ലീലമാണോ? അതിനെതിരെ കേസു കൊടുക്കുന്നത് ശരിയോ?
ബ്ലോഗെന്ന മാധ്യമത്തില്‍ ആശയത്തെ ആശയം കൊണ്ട് എതിര്‍ക്കാതെ കേസും കോടതിയുമെന്നൊക്കെ കേട്ടപ്പോള്‍ എനിക്ക് ദു:ഖമല്ല ഉണ്ടായത്...അത്തരക്കാരോട് സഹതാപമെ ഉള്ളൂ...
ശ്രീവല്ലഭന്‍,
അഭിപ്രായത്തിനു നന്ദി...
സംസ്കൃതത്തില്‍ പറഞ്ഞാല്‍ തെറിയും ദൈവീകമാകും മാഷെ:)
അജന്ത എല്ലോറ ശില്പങ്ങള്‍ ഇനി അമേരിക്കയിലോ മറ്റോ ആയിരുന്നോ ആവോ... കാമശാസ്ത്രം എന്‍റെ അറിവില്‍ അമേരിക്കയിലെ ഏതോ സായിപ്പാണ് എഴുതിയതെന്നു തോന്നുന്നു. നമ്മളെല്ലാം വിശുദ്ധന്മാര്‍ അല്ലെ.. എന്താ കഥ.. അസഹിഷ്ണുത അതോ അസൂയയോ..
വിദ്യാ വാചസ്പതി ( ഈ പട്ടം സ്വയം ഏറ്റെടുത്തതാണോ അതോ വേരെ ആരെങ്കിലും കൊടുത്തതാണൊ എന്നറിയില്ല ) വി പനോളി പണ്ട് മാതൃഭൂമിയില്‍ എഴുതിയ ലേഖന പരമ്പരയില്‍, ശങ്കരാചാര്യരുടെ കൃതികളില്‍ ചില "രസിക" പണ്ഡിതന്‍മാര്‍ വരുത്തിയ മാറ്റങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്. ഇവിടെ പ്രതിപാദിച്ച ശ്ളൊകങ്ങളും ഇനി ആചാര്യ വിരചിതമല്ല എന്ന് വരുമോ? "ഭജ ഗോവിന്ദം" എന്നു തുടങ്ങുന്ന വരികളും ഇതേപോലെ പില്‍ക്കാലത്ത് എഴുതിച്ചേര്‍ത്തതാണ് എന്നാണ് ശ്രീ പനോളിയുടെ അഭിപ്രായം.
ദീപക് രാജ്,
ബൈബിൾ, ഗീത (ഇവിടെ ‘സൌന്ദര്യലഹരി’) തുടങ്ങിയവ എന്തിന് എഴുതി എന്ന കാര്യത്തിൽ ഉറച്ചുനിന്നുകൊണ്ടു വേണം അതിനെ മനസിലാക്കാൻ. അത് വായിച്ചതിനുശേഷം, ഇതിൽ ഞാൻ ഉദ്ദേശിച്ചത് ഒന്നും പറയുന്നില്ലല്ലോ എന്നു പറയുന്നതിലും നല്ലത് അത് വായിക്കാതിരിക്കുന്നതാണ്. ഇവിടെ പക്ഷെ ഇത് എന്താണെന്ന് കാണാത്തവരാണ് അഭിപ്രായങ്ങൾ വിളമ്പുന്നത് എന്നു തോന്നുന്നു.
അജന്തയിലോ ഖജുരാഹോമിലോ വത്തിക്കനിലോ ചുരുങ്ങിയപക്ഷം ഏതെങ്കിലും മദാമ്മയ്ക്കോ 4 മുലകളുണ്ടോ. താങ്കളുടെ താരതമ്മ്യപ്പെടുത്തൽ ഒന്നുകൂടി വിശദമാക്കിയാൽ നന്നായിരുന്നു.
നന്നായി എഴുതിയിരിക്കുന്നു ചാണക്യാ .. സി.കെ.ബാബുവിന്റെ കമന്റ് അതിലും ഗംഭീരം.. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മോശമാണെന്നല്ല... കാപ്പിലാന്റെ കഥയും കലക്കി...
ഹിന്ദു ഭക്തന്മാര്‍ ഇത്രകെഴ്ങ്ങന്മാരണോന്ന് നാട്ടുകാരേകോണ്ട് ചോദിപ്പിച്ചേ അട്ങ്ങു ല്ലേ..? പാലാഴിയില്‍പള്ളികൊള്ളുന്ന ഭഗവാന്റെതലയും കാലും
രണ്ടു സുന്ദരിമാരുടെ മടിയില്‍..(സദാചാര പോലീസെവിടെ..?)
ശിവപാര്‍വതിമാരുടെ ..കേളികളെ ..വര്‍ണ്ണിച്ചിട്ട് കവികള്‍ക്ക്,മതിയാവുന്നില്ല.
അമ്പലചുവരില്‍ .ബ്ളൂ,വിനെ നാണിപ്പിക്കുന്ന റിലീഫ് കണ്ടിട്ട്
ഒന്നും തോന്നാത്തവന്-ചിത്രകാരന്റെ മേക്കിട്ടുകേറാന്‍ എന്തോരു..ക....
ചാണക്യാ..കണ്ണുകാണാത്തവനു വഴിചോദിക്കാന്‍ബുദ്ധിമുട്ടില്ല.
കണ്ണടച്ചു പിടിച്ചിരിക്കുന്നവന്റെ സ്ഥിതി അതല്ല.
ചിത്രകാരനേയും ചാണക്യനേയും നിയമവും ദൈവവും കാത്തുരക്ഷിക്കും എന്നാശ്വസിച്ചുകൊണ്ട്...
"...ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെ അതേ മാധ്യമത്തിലെ ആള്‍ക്കാര്‍ തന്നെ..."
haa..haa....
സരസ്വതിയ്ക്ക് എത്ര മുലയുണ്ടെന്നു ചിത്രകാരന്‍ ചോദിച്ചതു കേട്ട് കേസ്സു കൊടുത്ത ഈ സദാചാരി ബ്ലോഗര്‍ ആരാണെന്നു കൂടി അറിഞ്ഞാല്‍ കൊള്ളാം.
-ദത്തന്‍
സ്ത്രീകളുടെ മാത്രമല്ല, പുരുഷന്മാരുടെയും അംഗഭംഗിയും പുരാണത്തില്‍ പലയിടത്തും വിസ്തരിച്ചു കാണാം. അതെല്ലാം താങ്കള്‍ക്ക് അശ്ലീലമായി തോന്നുമോ, വേണമെങ്കില്‍ ആവാം.
ഇത്രയെഴുതിയാലും ചിത്രകാരന്‍ ചെയ്തത് ശരിയാകുന്നില്ല സുഹൃത്തേ. ഒരാളെ തെറിവിളിക്കുന്നതിലധികം അയാളെ പ്രകോപിതനാക്കുന്നത് അയാളുടെ തന്തക്കു വിളിക്കുന്പോഴല്ലേ. അതെ മനശ്ശാസ്ത്രം തന്നെയാണ് ഇവിടെയും പ്രവര്‍ത്തിക്കുന്നത്. ഭാഷയുടെ നിലവാരം അവിടെ വളരെ പ്രധാനമാണ്, അത് തന്നെയാണ് എന്റെ നോട്ടത്തില്‍ ചിത്രകാരന്റെ പിഴവും.
ഹിന്ദു സംസ്കാരത്തില്‍ സങ്കല്പങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ വിശ്വാസിക്കും സ്വന്തം മനസ്സില്‍ അവന്റെ ഭാവനക്കനുസരിച്ച് അവന്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ക്ക് രൂപം കൊടുക്കാം, അതയാളെ സംബന്ധിച്ചിടത്തോളം പാവനമാണ്. അത് പരിഗണിക്കാതെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സഭ്യമല്ലാത്ത രീതിയില്‍ എഴുതുന്പോള്‍ ചിലര്‍ക്കെങ്കിലും വിഷമമുണ്ടാവും. ഈ വിഷമത്തെ നിസ്സാരവല്‍ക്കരിക്കുന്നത് എത്രമാത്രം ശരിയാണെന്ന് താങ്കള്‍ക്കും ചിന്തിക്കാവുന്നതെയുള്ളു. അപ്പോള്‍ ഈ പോസ്റ്റിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ സംശയിക്കേണ്ടിയിരിക്കുന്നു.
ഞാനൊരു നിരീശ്വരവാദി തന്നെയാണ്, ഈ പോസ്റ്റ് എന്നില്‍ ഒരു മാറ്റവും ഉണ്ടാക്കിയിട്ടുമില്ല. പക്ഷെ ചുറ്റുമുള്ളവര്‍ക്ക് വിഷമമുണ്ടാവണം എന്ന ഫലപ്രാപ്തി മാത്രം മുന്നില്‍ കണ്ട് എഴുതുന്ന ഈ രീതിയോട് എനിക്ക് യോജിപ്പില്ല.
കമന്റിട്ട് മടുത്തു.
പിന്നെ ചാണക്യന്റെ കിടിലന്‍ പോസ്റ്റ് കണ്ടിട്ട് എങ്ങന്യാ മിണ്ടാതെ പോക്വാ.
ഇങ്ങനേം ശ്ലോകങ്ങളുണ്ടല്ലേ...ശിവ ശിവ
"മുല എന്നത് അശ്ലീലമാണെങ്കില്‍ ശങ്കരാചാര്യരും അശ്ലീലതയുടെ വക്താവാണ്. ശങ്കരാചാര്യരുടെ അവയവ വര്‍ണ്ണന കണ്ട് ഹാലിളകാത്തവര്‍ മുലയുടെ എണ്ണത്തില്‍ സംശയം പ്രകടിപ്പിച്ചതിനെതിരെ എന്തിനു ഹാലിളകണം..."
അന്നരും ഉണ്ടായിരുന്നില്ലേ
ചാണക്യന്റെ അഭിപ്രായത്തിനു താഴെ ന്റെ ഒരൊപ്പ്.
'ശങ്കരാചാര്യര്‍ എഴുതുന്ന വിധം കാവ്യങ്ങള്‍ ശിക്ഷിക്കപ്പെടാവുന്നതാണോ എന്നറിയാന്‍ ' വേണ്ടി പോലീസ് സ്റ്റേഷനീ തന്നെ പോയി 'അന്ന്വേഷിക്കാന്‍' അന്നാരും ഇല്ലാഞ്ഞത് മൂപര്‍ടെ ഭാഗ്യം .അല്ലെങ്കി പണിയായേനെ.
ശങ്കരാചാര്യരെ പ്രോസിക്യൂട്ട് ചെയ്തൂന്നുള്ള വാര്‍ത്ത...!
ഹൊ ആലോചിക്കാന്‍ കൂടി വയ്യ.
പിന്നെ ചാണക്യന്‍ വിട്ടുപോകാന്‍ പാടില്ലാത്ത ഒരു സംഗതി ഉണ്ടായിരുന്നൂ ട്ടോ.
ചിത്രകാരന്‍ കൊടുക്കുന്ന മറുപടികളെക്കുറിച്ചും രണ്ടു വാക്ക് എഴുതായിരുന്നു.
ഒരു കാര്യം ഒറപ്പാ.ആ മറുപടിയെങ്ങാനും എനിക്കായിരുന്നെങ്കി ണ്ടല്ലോ .
ഹ തീര്‍ന്നു അതോടെ.
സത്യായിട്ടും ഞാന്‍ ഈ പണീം നിര്‍ത്തി എപ്പൊ വീട്ടീ പോയീന്നു ചോയ്ച്ചാ മതി.
ഇനിപ്പൊ എനിക്ക് മ്മ്ടെ ശ്രേയസ്സിന്റത്ര തൊലിക്കട്ടി ഉണ്ടെന്നന്നെ കൂട്ടിക്കോ.
ന്റെ തന്തപ്പിട്യങ്ങാനും ഇത് വായിച്ചാ പിന്നെ പറയണോ പുകില്‍.
വീട്ടിലിരിക്കണ മൂപര്‍ടെ കെട്യോളെ തെറി വിളിപ്പിച്ച ന്നെ വെറുതെ വിട്വോ ?
ചിത്രകാരന്റെ പല ആശങ്ങളോടും യോജിച്ച് കൊണ്ട് തന്നെ പറയട്ടെ ബൂലോകത്തെ ആരോഗ്യപരമായ സം വാദത്തിനു ഇത്തരം വ്യക്തിപരമായുള്ള തെറിയഭിഷേകം അദ്ധേഹം നിര്‍ത്തിയേ തീരൂ..
ദീപക് രാജ്|Deepak Raj,
അഭിപ്രായത്തിനു നന്ദി.
The Kid,
അഭിപ്രായത്തിനു നന്ദി,
വിവാദങ്ങളായ ഗ്രന്ഥങ്ങളുടെ ചില(വിവാദ ഭാഗങ്ങള്‍)ഭാഗങ്ങള്‍ പിന്നീട് മറ്റാരോ കൂട്ടിച്ചേര്‍ത്തതാണെന്ന വാദമുന്നയിച്ചുള്ള വെള്ളപൂശലുകള്‍ കണ്ടില്ലെന്ന് നടിക്കുന്നില്ല.
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി,
അഭിപ്രായത്തിനു നന്ദി മാഷെ
ചാര്‍വാകന്‍,
ശരിയാണ് മാഷെ, അഭിപ്രായത്തിനു നന്ദി
ഏറനാടന്‍,
അങ്ങനെയാവട്ടെ, അഭിപ്രായത്തിനു നന്ദി
Jithendrakumar/ജിതേന്ദ്രകുമാര്‍,
അഭിപ്രായത്തിനു നന്ദി
dethan,
അഭിപ്രായത്തിനു നന്ദി
അപ്പൂട്ടന്‍,
അഭിപ്രായത്തിനു നന്ദി,
അതെ മാഷെ ഒരു വിശ്വാസി പാവനമായി കാണുന്ന സങ്കല്‍പ്പങ്ങളെ വരേണ്യ വര്‍ഗ്ഗം എങ്ങനെ ചിത്രീകരിച്ചാലും അത് അശ്ലീലമാവുന്നില്ല മറിച്ച് ഒരു സാധാരണക്കാരന്‍ അതിനു മുതിര്‍ന്നാല്‍ അത് അശ്ലീലവും വിശ്വാസത്തെ ഹനിക്കലുമായി..ഈ വൈരുദ്ധ്യത്തെ ചൂണ്ടിക്കാണിക്കുകമാത്രമേ ഞാന്‍ ചെയ്തുള്ളൂ:)
ജിപ്പൂസ്,
അഭിപ്രായത്തിനു നന്ദി,
താങ്കള്‍ പറഞ്ഞ പ്രശ്നത്തില്‍ ചിത്രകാരനെതിരെ കേസ് നിലനില്‍ക്കുകയല്ലെ, അത് അതിന്റെ വഴിക്ക് നടക്കട്ടെ, കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഒരു കാര്യത്തില്‍ അഭിപ്രായം പറയുന്നത് ശരിയല്ല.
വായിച്ച് അഭിപ്രായം പറഞ്ഞവര്‍ക്കും പറയാത്തവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി....
):
1)എല്ലാവരുടെയും ആവിഷ്ക്കാരസ്വാതന്ത്ര്യം മാനിക്കപ്പെടെണ്ടതു തന്നെ. തർക്കമില്ല.
ദൈവമെന്ന് കരുതപ്പെടുന്ന ചില പ്രതീകങ്ങൾക്കെതിരെ (രക്തസാക്ഷി മണ്ഡപവും ദേശീയപതാകയും ഒക്കെ ഇതിന്റെ വകഭേദങ്ങൾ തന്നെ) എന്നു തോന്നാവുന്ന പരാമർശങ്ങൾക്കോ ആവിഷ്ക്കാരങ്ങൾക്കോ നേരെ വാളെടുക്കുന്നവൻ ചുരുങ്ങിയ പക്ഷം ഞെരമ്പുരോഗിയാണ്.
അനാവശ്യമായി മറ്റുള്ളവരുടെ വികാരങ്ങളെ കുത്തിനോവിച്ച് രസിക്കുന്നതും അതു തന്നെ. (ചിത്രകാരന്റേത് ഈ ഗണത്തിൽ പെടുന്നു എന്നല്ല. അത് ഞാൻ വായിച്ചിട്ടില്ല. വായിച്ചിടത്തോളം അങ്ങനെ ചെയ്യുന്ന ആളെന്ന് തോന്നിയിട്ടുമില്ല.)
2) വിദ്യാവാചസ്പതി ഒരു ബിരുദമാണ്. പനോളി മാത്രമല്ല വാസുദേവൻ പോറ്റി, ബാലകൃഷ്ണൻ നായർ തുടങ്ങി പലരും ഈ ബഹുമതി നേടിയവരായുണ്ട്. പനോളി പറഞ്ഞതുപോലെ ശങ്കരാചാര്യരുടെതെന്ന് കരുതപ്പെടുന്ന പല കൃതികളിലും പ്രക്ഷിപ്തങ്ങൾ (കൂട്ടിച്ചേർക്കലുകൾ) ഉണ്ട് എന്നതു പണ്ഡിതലോകം അംഗീകരിക്കുന്ന കാര്യമാണ്. അവയേതൊക്കെ എന്നതിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടു താനും.
3) ഡി. എച്ച്. ലോറൻസ് എന്ന് സംസ്കൃതത്തിലെഴുതുന്നതല്ല ശങ്കരാചാര്യർ. ആദ്ധ്യാത്മികമായി പല വാക്കുകൾക്കും ലൌകികമായ അർത്ഥങ്ങളല്ല ഉള്ളത്. വൈദിക സംസ്കൃതത്തിന്റെ ധാതുക്കളിലും മറ്റും നല്ല വ്യുല്പത്തിയുണ്ടെങ്കിലേ അതു തെളിഞ്ഞു കിട്ടൂ. ഉദാഹരണമായി യോനി സ്ഥൂലശരീരവും ലിംഗം സൂക്ഷ്മശരീരവുമാണ്. (ഇതു മനസ്സിലാക്കാൻ സാമാന്യം നല്ല ഡിക്ഷ്ണറി നോക്കിയാൽ മതി.) അതുപോലെ ശങ്കരാചാര്യർ സൌന്ദര്യലഹരിയിൽ ദേവീരൂപത്തിൽ വർണ്ണിക്കുന്നത് പ്രകൃതിയെയാണ്. ഓരോന്നും സൂക്ഷ്മമായ പ്രതീകാർത്ഥങ്ങൾ ഉള്ള പ്രയോഗങ്ങളാണ്, വേദാന്തസാരം തന്നെയാണ്. ഒരു കമന്റിലൂടെയോ ബ്ലോഗ്‌പോസ്റ്റിലൂടെയോ പഠിക്കാവുന്നവയല്ല ഇതൊന്നും. പൂർണ്ണമായി അറിവില്ലാത്ത ഒന്നിനെക്കുറിച്ച് അഭിപ്രായം പറയേണ്ടി വരുമ്പോൾ ജ്ഞാനികളിൽ നിന്നും ഉപദേശം തേടലാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആഗ്രഹമില്ലാത്തവർ ചെയ്യേണ്ട കാര്യം. അല്ലെങ്കിൽ ഇതുപോലെ അബദ്ധങ്ങൾ വന്നുകൂടും. ഇത്തരം കാര്യങ്ങളിൽ കേരളത്തിൽ ആശ്രയിക്കാവുന്ന ചിലരാണ് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെ മുക്താനന്ദസ്വാമി, കുളത്തൂർ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമി, ചിന്മയ മിഷനിലെ ആദ്ധ്യാത്മാനന്ദസ്വാമി, ഒറ്റപ്പാലത്തെ നിർമ്മലാനന്ദഗിരി സ്വാമി, തിരുവനന്തപുരത്തെ സ്വാമി സന്ദീപ് ചൈതന്യ, പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ, പ്രൊഫ. വാസുദേവൻ പോറ്റി, മാതൃഭുമി ആഴ്ചപ്പതിപ്പിലെ സബ് എഡിറ്റർ ഡോ. എം. ആർ. രാജേഷ് തുടങ്ങിയവർ. ഇന്ത്യൻ അദ്ധ്യാത്മികതയിൽ അശ്ലീലമെന്നൊന്ന് ഇല്ലെന്നു കൂടി അറിയുക. ഇവിടെ പ്രകൃതി മാത്രമേയുള്ളൂ.
(എങ്കിലും ഇതൊന്നും ചിത്രകാരന് പിന്തുണ നൽകുന്നതിൽ നിന്നും എന്നെ തടയുന്നില്ല. അതു വിഷയം വേറെയാണ്. പയർ നല്ലതാണ് എന്നു പറയാൻ പാലു ചീത്തയാണ് എന്നു പറയണമെന്നില്ല എന്നു മാത്രം.)
ദൈവം (ബ്ലോഗർ) ഇവിടെ പറഞ്ഞത് വളരെ പ്രസക്തമായ ഒരു കാര്യമാണ്. ഇതിന്റെ കൂടെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ആദ്ധ്യാത്മിക കൃതികൾ വായിക്കാൻ ശ്രമിക്കുന്നവർക്ക് ആദ്യം അത് വായിക്കാനുള്ള മാനസികമായ പക്വതയും, ഈ വിഷയത്തിനെ സമീപിക്കുന്നതിനുള്ള ഔചിത്യവും ഉണ്ടായിരിക്കണം. പിന്നെ ‘സൌന്ദര്യലഹരി’ ‘ഭഗവദ്ഗീത’ തുടങ്ങിയവ വായിക്കുന്നതിനുമുമ്പ് അദ്ധ്യാത്മികതയുടെ ചില ബാലപാഠങ്ങൾ ആമനസ്സിലാക്കുകയും വേണം.
ഈ പോസ്റ്റിൽ തന്നെ പറയുന്ന ശ്ലോകം എന്താണ് ഉദ്ദേശിച്ചിട്ടുള്ളത് എന്ന് വേറൊരു പോസ്റ്റിൽ എഴുതാലോ എന്നു വിചാരിച്ചതാണ്. അത് ആ കൃതിയോട് കാണിക്കുന്ന അനാദരവാകും എന്നതുകൊണ്ട്, അത് വാങ്ങി വായിക്കാൻ മാത്രം പറഞ്ഞ് നിർത്തി.
പ്രിയ സുഹ്യത്തേ ചാണക്യന്‍
ഒരു കമന്റ് പറയാതെ പോകാന്‍ തോന്നുന്നില്ല. സൗഹ്യദത്തെ ബാധിക്കില്ലന്ന വിശ്വാസത്താല്‍ പറഞ്ഞോട്ടെ. കൗടില്യന്റെ അര്‍ത്ഥശാസ്ത്രം വിവര്‍ത്തനം ചെയ്യുന്ന നിങ്ങളില്‍ നിന്നും ഇത്തരം ബാലിശമായ ഒരുപോസ്റ്റ് ഞാന്‍ പ്രതീക്ഷിച്ചില്ല. സംസ്‌ക്യത ഭാഷ കൈകാര്യം ചെയ്യാന്‍ അറിയുന്ന നിങ്ങള്‍ക്ക് ഇതുവരെയും സൗന്ദര്യലഹരിയോ ആനന്ദലഹരിയോ ഒന്നും വായിക്കാനുള്ള പക്വതയോ പാണ്ഡിത്വമോ ആയിട്ടില്ല എന്നു പറയാന്‍ നിങ്ങളുടെ ഈ പോസ്റ്റ് നിര്‍ബന്ധിതനാക്കുന്നു. അല്പക്ഞാനം ആപത്ത് എന്ന ആപ്തവാക്യത്തെ അന്വര്‍ത്ഥമാക്കാന്‍ വേണ്ടിആണോ താങ്കള്‍ ഈ പോസ്റ്റ് ഇട്ടതന്നുപോലും എനിക്ക് സംശയം തോന്നിപോകുന്നു. സംസ്‌ക്യത പദങ്ങള്‍ പലതും മലയാളത്തിലേക്ക് കടം കൊണ്ടിട്ടുണ്ട്. എന്നാല്‍ ആ വാക്കുകള്‍ക്ക് സംസ്‌ക്യതത്തില്‍ വിവക്ഷിക്കുന്ന എല്ലാ അര്‍ത്ഥങ്ങളും കടംകൊണ്ടിട്ടുമില്ല. അഥവാ സാധാരണയായി ഉപയോഗത്തില്‍ ഇല്ല. ഉദാഹരണത്തിന് സ്തനം, നാഭി, യോനി, ലിംഗം, ഗുഹ്യം മുതലായ വാക്കുകള്‍. യോനി എന്നത് തച്ചുശാസ്ത്രത്തിലും, ജ്യോതിഷത്തിലും ഒക്കെ സര്‍വ്വസാധാരണമായ് ഉപയോഗിക്കുന്ന ഒരു വാക്കാണ്. ഇതിന് മലയാളത്തില്‍ കല്പിച്ചിരിക്കുന്ന ഒരു അര്‍ത്ഥമല്ല അവിടെ വിവക്ഷിക്കുന്നത്. ആധ്യാതമകമായ വാക്കുകള്‍ക്ക് ലൗകികമായ അര്‍ത്ഥം നല്‍കി ശങ്കരാചാര്യരുടെ ശ്ലോകങ്ങളെ ഇത്തരത്തില്‍ അശ്ലീലീകരിക്കപ്പെട്ടത് /വളച്ചൊടിക്കപ്പെട്ടത് വളരെ പരിതാപകരം തന്നെ.
പ്രശന്ത്,ഒരുസിനിമാ പാട്ടുണ്ട്,ഭജഗോവിന്ദം ..അതില്‍,നാരിസ്തനഭരം ,
നാഭീ..ദേശം .എന്നഒരുവരികേട്ടാല്‍..സം സ്ക്രിതമറിയാത്തഞാന്‍ എന്താണ്
മനസ്സിലാക്കേണ്ട്ത്.ത്ച്ചുശാസ്ത്രത്തിലേ..മൊഴക്കോലെന്നോ..?
ചാർവാകൻ:
യേശുദാസ് എന്ന അനുഗ്രഹീത ഗായകൻ ഉണ്ടായ കാരണം, ‘ഭജഗോവിന്ദം’ സിനിമയിലെങ്കിലും ഉണ്ടെന്ന് പലർക്കും അറിയാവുന്നത് ഒരു അനുഗ്രഹം തന്നെ.
ഈ ബ്ലോഗ് ഉണ്ടായ കാരണം അത് കാശിനു ചിലവില്ലാതെ ഒന്നു വായിക്കാനും കഴിയും. അർത്ഥവും കൊടുത്തിട്ടുണ്ട്.
ഇങ്ങനെ പോയാല്‍ “ശിവലിംഗം” എന്നതിനെ എങ്ങനെ വിശദീകരിയ്ക്കും ? കാളിയ്ക്കു ആരു ബ്ലൌസു തുന്നും ? തല്‍ക്കാലം കാര്യങ്ങള്‍ ഇപ്പൊ പോകുന്നതുപോലെ പോട്ടെ. നാളെ ദൈവത്തെ ആര്‍ക്കും വേണ്ടിവരില്ല...
ഹിഹിഹിഹിഹിഹിഹിഹി
edo chanakya......
deviyudae mulayudayum vayarintayum vipani sadyathaye kurichu chinthichoodae
ആചാര്യ സ്വാമികളുടെ കൃതികള്‍ ഏതെങ്കിലും നിങ്ങള്‍ വായിച്ചിരുന്നു എങ്കില്‍ എങ്ങെനെ ഒന്ന് എഴുതുമായിരുന്നില്ല, അതോ ആചാര്യ സ്വാമികളുടെ കൃതികള്‍ ഒക്കെ പഠിച്ചു വരുമ്പോള്‍ കണ്ടു പിടിച്ചതാണോ ആവൊ ഈ അത്ഭുതം. ???? സ്വാമികളുടെ ഒരു വാക്ക് എങ്കിലും ഗ്രഹിക്കാനുള്ള മന സംസ്കാരം നിങ്ങള്‍ക്ക് ഉണ്ടായിരുന്നെ എങ്കില്‍ ഈ കൃതി ഇത്ര വികൃതം ആക്കി കാണിക്കില്ലായിരുന്നു. ഇതിന്റെ അര്‍ഥം അദ്ദേഹത്തിന്റെ ഒരു കൃതി പോലും നിങ്ങള്‍ കണ്ടിട്ടില്ല .പകരം ഏതോ ഘുട ലക്‌ഷ്യം വച്ച് ,ഒരു പ്രത്യേക വിശ്വാസത്തെ ആക്രമിക്കുക എന്ന സാമുഹിക വൈകല്യം ബാധിച്ച മനസിന്റെ ഉടമ മാത്രം ആണ് നിങ്ങള്‍ . ആ കൃതിയിലെ സാഹിത്യതെയോ , ഭാഷയെയോ പോലും നിങ്ങള്‍ക്ക് കാണാന്‍ പറ്റിയില്ല എങ്കില്‍ നിങ്ങള്‍ ഇതു മറ്റു ഇവിടെ നിന്നോ കോപി ചെയ്തു എന്നാണ് അര്‍ഥം. അതല്ല ശങ്കരാചാര്യരുടെ അനേക കൃതികള്‍ പഠിച്ചപ്പോള്‍ കണ്ടു പിടിച്ചത് ആണ് എങ്കില്‍ , അദ്ദേഹത്തിന്റെ മറ്റു കുര്തികള്‍ വായിച്ചിരുന്നു എങ്കില്‍ നിങ്ങള്‍ക്ക് ഇങ്ങെനെ ഒന്ന് എഴുതാന്‍ ആവില്ലായിരുന്നു. എന്ത് കൊണ്ട് മറ്റുള്ള മതങ്ങള്‍ക്ക് എതിരെ ഒരു വാക്ക് പോലും നിങ്ങള്‍ പറയുന്നില്ല. നിങ്ങളുടെ ഉദ്ദേശം ഇവിടെ വ്യക്തം തന്നെ.
ഭാജ ഗോവിന്ദം നിനിമ പാട്ടെന്നു മറ്റൊരു ജ്ഞാന കേര്സരി. പാവം,,,,,,,നാഭി എന്ന വാക്ക് കാണിച്ച അദ്ദേഹം പറയുന്നു അശ്ലീലം എന്ന്. ശരിര സൌന്ദര്യത്തിന്റെ ക്ഷണിക ഭാവം ആണ് ആ വരികളില്‍ സ്വാമികള്‍ പറയുന്നത് അല്ലാതെ സ്ത്രീകളുടെ യോനിഭാഗത്തെ പറ്റി അല്ല .
അഭിപ്രായം പറയുന്നതിന് മുന്നേ സ്വാമികളുടെ അതി ഗഹനം അയ വെദന്ടഹ് ത്വത്വങ്ങളെ പറ്റിയുള്ള കൃതികള്‍ വായിച്ചു നോക്കാമായിരുന്നു ( മനസ്സില്‍ ആക്കാനുള്ള ബുദ്ദി ശക്തി iswharan തന്നിട്ടുണ്ട് എങ്കില്‍ )
ആചാര്യ സ്വാമികള്‍ കമാ വെറിയന്‍ ആകാം നിങ്ങളുടെ ഭാഷയില്‍. പക്ഷെ നിങ്ങലെക്കാന്‍ മെച്ചം അല്ലേ അദ്ദേഹം ? ഒന്ന് ആലോചിച്ചു നോക്കു. നിങ്ങളെ പോലെ വൃത്തി
കെട്ട മനസിന്റെ ഉടമ ആവില്ല അദ്ദേഹം. അദ്ദേഹത്തിന്റെ കീര്‍ത്തി രണ്ടായിരം കൊല്ലങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുന്നു എന്നത് തന്നെ കാരണം. വാണിയെ,,,വാക്കിനെ വ്യഭച്ചരിക്കുന്ന നിങ്ങളുടെ ജന്മം തീട്ടത്തിലെ കൃമിയില്‍ നിന്നു ഒട്ടും മെച്ചം അല്ല
kambi book vayichu sleelasleelangale manasilakkiya tangalkku devi varnananakal ithraye ulkkollan kazhiyu ennu manasilakkam....
ഡാ നായിന്റെ മോനെ .... നിനക്ക് വിശ്വസമിലെങ്കില്‍ ഭജിക്കണ്ട ....പക്ഷെ ... കോടികണക്കിന് വരുന്ന ഹൈന്ദവരുടെ മതവികാരം വ്രണപെടുത്തിയിട്ട് നിനക്ക് എന്ത് നെട്ടമാട ഉള്ളത് ? നിനക്ക് മുലയെ കുറിച്ച് വര്‍ണിക്കനമെങ്കില്‍ നീ നിന്റെ ഉമ്മാന്റെ മുലയെ കുറിച്ച് വര്‍ണ്ണിക്ക് ....അതെന്താ പറ്റൂലെ ? തന്തക്കു പിറന്നവനനെങ്കില്‍ നിന്റെ ഒറിജിനല്‍ പേരും അഡ്രസ്സും വെളിപെടുത് . ...... നീ ആണോരുതന്‍ ആണെങ്കില്‍ വെളിച്ചത്ത് വാടാ ...... ഇത് നിനക്ക് ഇങ്ങനെ ഒളിച്ചിരുന്ന് കുരക്കാനെ പറ്റൂ ...... കൈയില്‍ കിട്ടിയ നിന്നെ വന്നിടത്ത് എത്തിക്കും നായിന്റെ മോനെ ....അവന്റെ അമ്മേടെ ചാണക്യന്‍ .....ക്രാ ത്ഫൂ ...
Post a Comment