Wednesday, January 14, 2009

നയന്‍‌താരയും മൊബൈലും




അനുവാദമില്ലാതെ ചിത്രമെടുത്തതില്‍ കലിപൂണ്ട് സിനിമാ താരം നയന്‍‌താര ആരാധകന്റെ കാമറ മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചതായി പത്ര വാര്‍ത്ത....

കോട്ടയം, കോടിമത വിന്‍‌സര്‍ കാസില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ താരസുന്ദരിയെ കണ്ട് കോട്ടയം സ്വദേശിയായ ജോബി എന്ന യുവാവാണ് മൊബൈല്‍ കാമറയില്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചത്. അംഗരക്ഷകര്‍ക്കൊപ്പം താക്കീതു നല്‍കി അടുത്തെത്തിയ നയന്‍‌താര കാമറ പിടിച്ച് വാങ്ങി നിലത്തേക്ക് എറിയുകയായിരുന്നത്രേ. രണ്ടുദിവസം മുമ്പായിരുന്നു സംഭവം. സിദ്ദിഖിന്റെ ദിലീപ് ചിത്രമായ ബോഡിഗാര്‍ഡില്‍ നായികയായ നയന്‍‌താര ചിത്രീകരണവുമായി ബന്ധപ്പെട്ട് ആഴ്ച്ചകളായി കോട്ടയത്തുണ്ട്. താന്‍ ചിത്രമെടുത്തില്ലെന്നാണ് അബ്കാരി കൂടിയായ ആരാധകന്‍ പറയുന്നത്. സംഭവശേഷം പോലിസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും പരാതി നല്‍കാന്‍ നയന്‍‌താര വിസമ്മതിച്ചതോടെ വിട്ടയച്ചു--
മംഗളം വാര്‍ത്ത, 2009 ജനുവരി 14.

കാമറയുള്ള മൊബൈല്‍ ഫോണുകള്‍ ഒരു സാമൂഹിക പ്രശ്നമായി മാറിയിരിക്കുന്നു....
മറ്റുള്ളവരുടെ ,പ്രത്യേകിച്ച് സ്ത്രീകളുടെ സ്വകാര്യതയിലേക്ക് ചാരകണ്ണുമായി കടന്നു കയറുന്ന ഈ വില്ലന്‍‌മാര്‍ വരുത്തി വയ്ക്കുന്ന വിനകള്‍ ചില്ലറയല്ല. മൊബൈല്‍ ഫോണ്‍ വില്ലനായ മറ്റൊരു സംഭവം ഈയടുത്ത് ഉണ്ടായി. ഒരു യുവാവ് തന്റെ മൊബൈലില്‍ പരിചയക്കാരും അല്ലാത്തവരുമായ സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്ത് അത് കാണിച്ച് ഇരകളെ ബ്ലാക്ക് മെയില്‍ ചെയ്യുന്ന ഇടപാടുമായി വിലസിയിരുന്നു. ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ചിത്രം പകര്‍ത്തി അയാള്‍ അവളെ നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങി. സഹികെട്ട വിദ്യാര്‍ത്ഥിനി സംഭവം വീട്ടുകാരെ അറിയിച്ചു. അല്പ സ്വല്പം വെട്ടും കുത്തും വശമാക്കിയിരുന്ന പെണ്‍കുട്ടിയുടെ വീട്ടിലെ ആണ്‍ പ്രജകള്‍ ഒരു ക്വട്ടേഷന്‍ ടീമിന്റെ സഹായത്തോടെ വില്ലനെ ഒതുക്കാന്‍ തന്നെ തീരുമാനിച്ചു. നീണ്ട കാത്തിരിപ്പിനൊടുവില്‍ അനുകൂല സാഹചര്യം ഒത്ത് കിട്ടിയപ്പോള്‍ ടീം തല്പരകക്ഷിയുടെ വലതു കരം വെട്ടി മാറ്റി വിജയശ്രീലാളിതരായി മടങ്ങി. സംഭവം വാര്‍ത്തയായപ്പോഴാണ് ക്വട്ടേഷന്‍ ടീമിനു പിണഞ്ഞ അബദ്ധം പുറത്തറിഞ്ഞത്. ആളുമാറി നിരപരാധിയായ ഒരു വിദ്യാര്‍ത്ഥിയുടെ കൈപത്തിയാണ് ടീം വെട്ടി മാറ്റിയത്. യഥാര്‍ത്ഥ വില്ലന്‍ പിടിയിലാവാതെ കുറച്ച് കാലം കഴിച്ചുവെങ്കിലും പോലിസ് അന്വേഷണത്തിനൊടുവില്‍ വലയിലായി. ഒരു മൊബൈല്‍ ഫോണ്‍ വരുത്തിയ വിന കാരണം, നിരപരാധിയായ ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ വലതു കരം നഷ്ടമായി.....

നമ്മുടെ സാമൂഹിക ചുറ്റുപാടില്‍ ഇത്തരം സംഭവങ്ങള്‍ പുനര്‍വിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....തന്റെ ഫോട്ടോ എടുത്തതിന് കാമറ പിടിച്ച് വാങ്ങി തല്ലിതകര്‍ക്കാന്‍ നയന്‍‌താരക്ക് കഴിഞ്ഞു....മറ്റുള്ളവര്‍ക്ക് കഴിയുമോ?

വൈകൃത മനസിന്റെ ഉടമകളുടെ കയ്യിലിരിക്കുന്ന കാമറ മൊബൈലുകളെ പേടിച്ച് സ്ത്രീകള്‍ ജീവിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൂപ്പു കുത്തിയോ?

ട്രെയിനിലും ബസിലും എന്തിന് റോഡിലും ഇത്തരം മൊബൈലുകളുമായി ഇരകളെ ലക്ഷ്യമിടുന്നവരെ സ്ത്രീകള്‍ എങ്ങനെ നേരിടും?

39 comments:

ചാണക്യന്‍ said...

മൊബൈല്‍ വിപ്ലവം....

അങ്കിള്‍ said...

"താന്‍ ചിത്രമെടുത്തില്ലെന്നാണ് അബ്കാരി കൂടിയായ ആരാധകന്‍ പറയുന്നത്."
ഇങ്ങനെയൊരു വാചകം കൂടി ചാണക്യന്റെ പോസ്റ്റിലുണ്ട്. ഒരു പക്ഷേ അതു ശരിയാണെങ്കില്‍ കൈപത്തി മുറിച്ച് മാറ്റിയ കഥപോലെയായില്ലേ, ഇതും.

സിനിമാ നടികള്‍ കൂടുതലും അവരുടെ ഫോട്ടോ എടുക്കുന്നതില്‍ പ്രതിഷേധിക്കാത്തവരാണ്. കാരണം അവരുടെ ഫോട്ടോക്ക് പഞ്ഞമില്ല. പിന്നെന്തു പറ്റി ഈ കേസില്‍, അതും നയന്‍ താരക്ക്‌!!!

അനില്‍@ബ്ലോഗ് // anil said...

ചാണക്യന്‍,
ഒരു തേങ്യാ... ((( ഠേ )))

ഫോട്ടോ എടുക്കുന്നത് കണ്ടാലല്ലെ അടിക്കാന്‍ പറ്റൂ, ഫോണ്‍ ചെയ്യുന്ന പോസില്‍ നിന്നുകൊണ്ട് പടം പിടിക്കുന്ന ആളുകളെ ബസ് സ്റ്റോപ്പില്‍ കാണാം. നാട്ടുകാര്‍ ഇടക്ക് പെരുമാറിവിടാന്‍ തുടങ്ങിയതോടെ അല്പം കുറവുണ്ട്.

നല്ല ഒരു ഫോട്ടോയും, ഒരു ഫോട്ടോ എഡിറ്റിംഗ് ടൂളും ഉണ്ടെങ്കില്‍.............

അനില്‍@ബ്ലോഗ് // anil said...

അങ്കിളേ,
നയന്‍ താരയുടെ പോട്ടം എടുക്കാം, അനുവാദം വാങ്ങണം, ചിലപ്പോള്‍ കായീം കൊടുക്കണം. ഈ അബ്കാരി പരാതി ഒന്നും കൊടുത്തില്ലെ?

ഓഫ്ഫ്:
പണ്ട് ലാലുജിയുടെ പുത്രി ചാണക്യനിട്ട് (അല്ലെങ്കില്‍ മറ്റൊരു തിരുവന്തോരം കാരനിട്ട്)ഒന്നു പൊട്ടിച്ച കഥ കേട്ടിട്ടില്ലെ? എന്നിട്ട് മന്ത്രിപുത്രിക്കെതിരെ എന്തു നടപടി വന്നു? പക്ഷെ ഇവിടെ അങ്ങിനെ വിടാന്‍ പാടില്ല എന്ന് ആ അബ്കാരിയോട് ശക്തമായ ഭാഷയില്‍ ആ‍വശ്യപ്പെടുന്നു.

Robin Jose K said...

നമ്മുടെ നാട്ടില്‍ മൊബൈല്‍ ഫോണ്‍ ചിലര്‍ക്കെങ്കൈലും ഒരു ഹരമാണ്... ആ‍വശ്യത്തിനല്ല ഇതു ഉപയോഗിക്കുന്നതു....Communication അല്ല നടക്കുന്നതു. മറ്റു പലതുമാണ്‌....

ഒരു “മൊബൈല്‍ മര്യാദ” ഇല്ല നമുക്കൊട്ടും.... എവിടെ എങ്ങിനെ ഉപയോഗിക്കണം എന്നു അറിയില്ല...

ഇപ്പോള്‍ കണ്ടു വരുന്ന ഒരു കാഴ്ചയുണ്ട്... ഒരു അപകടം നടന്നാല്‍ ഓടിക്കൂടുന്ന ചെറുപ്പക്കാരില്‍ ചിലര്‍ കാഴ്ചക്കാരായി മാറി നില്‍ക്കും..ചിലര്‍ ചാനല്‍ ക്യാമറാമാന്മാരെ വെല്ലുന്ന ഷൂട്ടിങ്ങാണ്...

പിന്നെ ചില “ഞരമ്പു രോഗികള്‍” ഫോണ്‍ വാങ്ങിയതു തന്നെ ഫോട്ടോയെടുക്കാനെന്ന മട്ടിലാണ് ....
അവര്‍ക്കു ഒരു സ്ഥലവും പ്രശനമില്ല.....

വൈകൃത മനസിന്റെ ഉടമകളുടെ കയ്യിലിരിക്കുന്ന കാമറ മൊബൈലുകളെ പേടിച്ച് സ്ത്രീകള്‍ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൂപ്പു കുത്തി നമ്മുടെ നാട്ടില്‍

Typist | എഴുത്തുകാരി said...

മൊബൈല്‍, കാമറാ,സ്ത്രീകള്‍, ഫോട്ടോ എടുക്കല്‍ ഗുരുതരമായ കാര്യം തന്നെയാണ്. അതവിടെ നിക്കട്ടെ.

നയന്‍താരയുടെ ഏതു പോസിലുള്ള ഫോട്ടോക്കാ പഞ്ഞം? എന്നിട്ടു ഭക്ഷണം കഴിക്കാന്‍ വരുന്ന സമയത്തെ ഒരു ഫോട്ടോ എടുക്കുമ്പോഴാണ് രോഷം!

ഭൂമിപുത്രി said...

പബ്ലിക്ക് ടോയ്ലെറ്റുകളിൽ വരെ സ്ത്രീകൾക്ക് പോകാൻ ഭയക്കേണ്ട അവസ്ഥയുണ്ട്.
ഇതെങ്ങിനെ നിയന്ത്രിയ്ക്കുമെന്നാരും ആലോചിച്ചു കാണുന്നില്ല.അമ്പലപ്പുഴ സംഭവത്തിൽ മൊബൈൽക്ക്യാമറയ്ക്ക് പ്രധാന പങ്കുണ്ടെന്ന് വായിച്ചിരുന്നു.ഇനിയെത്രപേരുടെ ജീവനെടുത്താലാൺ ശക്തമായ നിയമങ്ങളും അവ നടപ്പില്വരുത്താനുള്ള മേധാശക്തിയും ഉണ്ടാവുക?

അങ്കിള്‍ said...

anil@blog
ഈ മൊബൈല്‍ ഫോട്ടോ പരിപാടിയോട് എനിക്ക് ഒട്ടും യോജിപ്പില്ല. പക്ഷേ ഇവിടെ നയന്‍ താര മുഴുവന്‍തുണിയോടെ നില്‍ക്കുമ്പോഴെടുത്ത ഒരു പടത്തിനോട് (എടുത്തിട്ടുണ്ടെങ്കില്‍ തന്നെ) കാണിച്ച രോഷം ഇമ്മിണി കൂടിപ്പോയില്ലേ എന്നൊരു സംശയം

ടൈപിസ്റ്റ് പറഞ്ഞതാണ് ശരി.

കാപ്പിലാന്‍ said...

അനുവാദമില്ലാതെ ആരുടേയും ഫോട്ടോ എടുക്കരുത് .അതൊക്കെ തെറ്റാണ്.

അങ്കിള്‍ said...

സമ്മതിച്ചു കാപ്പിലാനേ സമ്മതിച്ചു. നമുക്ക് ഇനിയും കാണാം.

പൊറാടത്ത് said...

കാമറാ മൊബൈൽ ഫോണുകൾ വരുത്തിവെയ്ക്കുന്ന പ്രശ്നങ്ങൾ തീർച്ചയായും ചിന്തിയ്ക്കേണ്ട വിഷയം തന്നെ.

പക്ഷെ, നയൻ താരയ്ക്ക് ഇത്രമാത്രം രോഷപ്പെടാൻ മാത്രം വകുപ്പില്ലായിരുന്നു എന്നാണെന്റെയും അഭിപ്രായം..

ടൈപിസ്റ്റിന്റെ കമന്റ് വായിച്ച് ചിരി വന്നു. ഇവിടെ, തമിഴ്നാട്ടിൽ നയൻ താരയ്ക്ക് ഉഗ്രൻ പേരാ.. :)

ഹരീഷ് തൊടുപുഴ said...

എഴുത്തുകാരി ചേച്ചിയുടെ അഭിപ്രായത്തിനു കീഴില്‍ എന്റെയും ഒരു ഒപ്പ്...

കുറേ ടൈപ്പ് കാമെറാ കൈയിലുളയാളാണ് ഞാന്‍. അഭിമാനത്തോടു കൂടി എനിക്കു പറയാന്‍ കഴിയും, ഒരിക്കല്‍ പോലും എന്റെ കാമെറാക്കണ്ണുകള്‍ ഒരുപെണ്‍കുട്ടിയുടെ നേരെയും അനാവശ്യമായി ഫോക്കസ് ചെയ്തിട്ടില്ല എന്ന്...

ചാണക്യജി ഈ പോസ്റ്റിനു നന്ദിയോടെ...

കുഞ്ഞന്‍ said...

ചിലപ്പോള്‍ ആ സ്ത്രീ ആരുടെയെങ്കിലും നാക്കു കടിക്കുന്നത് കണ്ടപ്പോള്‍ ആ യുവാവ് പോട്ടം പിടിച്ചിട്ടുണ്ടാകും,തീര്‍ച്ചയായും ഷൂട്ടിങ്ങ് അല്ലാത്തപ്പോള്‍ ചെയ്യുന്നത് സ്വകാര്യതയാണ് ആ സമയത്ത് പാപ്പരാസികളാകാന്‍ പാടില്ല ആരും..!

ഹരീഷ് ഭായിയുടെ കമന്റു വായിച്ചപ്പോള്‍ ചിരി നിയന്ത്രിക്കാന്‍ പറ്റുന്നില്ല....“ഒരിക്കല്‍ പോലും എന്റെ കാമെറാക്കണ്ണുകള്‍ ഒരുപെണ്‍കുട്ടിയുടെ നേരെയും അനാവശ്യമായി ഫോക്കസ് ചെയ്തിട്ടില്ല എന്ന്“... ഹഹ അപ്പോള്‍ ആവിശ്യത്തിന് വേണ്ടി എടുത്തിട്ടുണ്ടല്ലെ..എല്ലാവരും അങ്ങിനെയാ ഹരീഷ് ഭായി..അവന്റെ കണ്ണില്‍ അവന്‍ ചെയ്യുന്നതൊന്നും അനാവിശ്യമാകുന്നില്ല.

ടൈപ്പിസ്റ്റ് ചേച്ചി പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. എന്നാലും ആ സ്ത്രീക്ക് ഇത്ര അഹങ്കാരം വേണമൊ?

ശ്രീ said...

എഴുത്തുകാരി ചേച്ചി പറഞ്ഞതില്‍ കാര്യമില്ലാതില്ല

പൂതബ്ലോഗ് said...

:I

ചാണക്യന്‍ said...

അങ്കിള്‍,
അഭിപ്രായത്തിന് നന്ദി....
അയാള്‍ ചിത്രമെടുത്തിട്ടില്ല എങ്കില്‍ എന്ത് കൊണ്ട് മൊബൈല്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ പ്രതികരിച്ചില്ല, അയാള്‍ വെറുമൊരു സാധാരണക്കാരനല്ല, ഒരു അബ്കാരിയാണ്....അയാളുടെ ഫീല്‍ഡ് കണക്കിലെടുത്താല്‍ മറ്റുള്ളവരേക്കാള്‍ പ്രതികരണ ശേഷി ഉണ്ടാവേണ്ടതല്ലെ. ആ സാഹചര്യത്തില്‍ അയാള്‍ ഡെസ്പ് ആയിട്ടുണ്ടെങ്കില്‍ അയാളുടെ ഭാഗത്ത് നിന്നും എന്തോ തെറ്റ് സംഭവിച്ചു എന്ന് കരുതിക്കൂടെ? അങ്കിള്‍ പറഞ്ഞ പോലെ സിനിമാ നടികളുടെ ഫോട്ടോയെടുത്താല്‍ സാധാരണ ഗതിയില്‍ പ്രതിഷേധമുണ്ടാവാറില്ല. പക്ഷെ ഇവിടെ നയന്‍‌താരയുടെ ഭാഗത്ത് നിന്നും മൊബൈല്‍ പിടിച്ച് വാങ്ങി നശിപ്പിക്കാനുള്ള പ്രവര്‍ത്തി ഉണ്ടായെങ്കില്‍, അയാള്‍ , അവരെ ഏതോ തരത്തില്‍ പ്രകോപിപ്പിച്ചു എന്ന് കരുതിക്കൂടെ?

ചാണക്യന്‍ said...

അനില്‍,
അഭിപ്രായത്തിനു നന്ദി.
അങ്കിളിനു കൊടുത്ത മറുപടി ശ്രദ്ധിക്കുക..
ആ അബ്കാരിയുടെ ഭാഗത്ത് തെറ്റില്ലായെങ്കില്‍ ഈ സംഭവത്തില്‍ അയാള്‍ തീര്‍ച്ചയായും പ്രതികരിക്കണമായിരുന്നു. പോലിസ് ഇയാളെ അറസ്റ്റു ചെയ്ത ശേഷം വിട്ടയച്ചത് നയന്‍‌താര പരാതി കൊടുക്കാന്‍ വിസമ്മതിച്ചതു കൊണ്ടാണ്...എങ്കില്‍ അയാള്‍ മൊബൈല്‍ നശിപ്പിച്ചതിന് കേസെടുപ്പിക്കാന്‍ എന്ത് കൊണ്ടു ശ്രമിച്ചില്ല...ഫോട്ടോയെടുത്തു എന്നാരോപിച്ച് ഒരാളിന്റെ കയ്യിലിരുന്ന മൊബൈല്‍ പിടിച്ചു വാങ്ങി നശിപ്പിച്ചിട്ട് പരാതിയില്ലാ എന്ന് പറയുന്നത് ഔദാര്യമായി കാണേണ്ട കാര്യമില്ല. ഇത്രയൊക്കെ ആയിട്ടും പ്രതികരിക്കാത്തത് കൊണ്ട് അയാളെ സംശയത്തിന്റെ ദൃഷ്ടിയിലൂടെയല്ലെ കാണാനാവൂ..?

ഓടോ:പണ്ട് ലാലുജി പുത്രിയുടെ കയ്യില്‍ നിന്നും അടി വാങ്ങിയത് ഞാനല്ല....കാരണം ഞാനൊരു കാമറാമാനല്ല:). അന്ന് അടി കൊണ്ട തിരോന്തരം‌കാരന്‍ ഒരു മീഡിയയുടെയും കാമറാമാനല്ല. ലാലുവിന്റെ പാര്‍ട്ടിയിലെ കേരളാ ഘടകത്തിന്റെ പ്രാദേശിക നേതാക്കള്‍, ലാലുവിന്റെ കേരള സന്ദര്‍ശനം ചിത്രീകരിക്കാന്‍ ചുമതലപ്പെടുത്തിയ ഒരു വീഡിയോ ഗ്രാഫറായിരുന്നു അയാള്‍. ലാലുവിന്റെ മകള്‍ ആ വീഡിയോ ഗ്രാഫറെ തല്ലിയത് വീഡിയോ എടുത്തതിനല്ല, ചിത്രീകരണത്തിനിടയില്‍ ആ പാവത്തിന്റെ കൈമുട്ട് അബദ്ധത്തില്‍ ലാലു പുത്രിയുടെ ദേഹത്ത് തട്ടിയതില്‍ പ്രതിഷേധിച്ചിട്ടായിരുന്നു. സംഭവത്തിനു ശേഷം ഈ പ്രവര്‍ത്തിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ഒരു സംഘടന പ്രസ്തുത സംഭവത്തിനെതിരെ കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പക്ഷെ കേസിന്റെ വിചാരണ വേളയില്‍ അടി കൊണ്ട പുരുഷ കേസരി അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്ന മട്ടിലാണ് കോടതിയില്‍ മൊഴി നല്‍കിയത്...! പിന്നെങ്ങനെ ലല്ലു പുത്രിക്കെതിരെ നടപടി ഉണ്ടാവും?

ചാണക്യന്‍ said...

പ്രവാചകന്‍: നന്ദി
ഭൂമിപുത്രി: നന്ദി
കാപ്പിലാന്‍: നന്ദി
പൊറാടത്ത്: നന്ദി
ഹരീഷ് തൊടുപുഴ: നന്ദി
കുഞ്ഞന്‍: നന്ദി
ശ്രീ: നന്ദി
vethalam: നന്ദി

ചാണക്യന്‍ said...

Typist | എഴുത്തുകാരി,
അഭിപ്രായം ശരിതന്നെയാണ്....അങ്ങനെയൊരു ധാരണയിലായിരിക്കാം അയാള്‍ ഫോട്ടൊ എടുക്കാന്‍ ശ്രമിച്ചതും(ഫോട്ടോ എടുത്തില്ലാ എന്ന് അയാള്‍ പറയുന്നു) മൊബൈല്‍ നശിപ്പിക്കപ്പെട്ടതും. നിരപരാധിയാണെങ്കില്‍ എന്ത് കൊണ്ട് ഈ അഹങ്കാരത്തിനെതിരെ അയാള്‍ പ്രതികരിച്ചില്ല....?

വികടശിരോമണി said...

ക്യാമറ മൊബൈൽ പടച്ചുവിടുന്ന പ്രശ്നങ്ങൾ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.എന്തു ചെയ്യാനാവുന്നു എന്നതാണ് പ്രശ്നം.
സ്കൂളിൽ ഫോൺ കൊണ്ടുപോകരുത് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഞങ്ങളുടെ നാട്ടിലെ ഭൂരിപക്ഷം കുട്ടികളും ഫോണില്ലാതെ സ്കൂളിൽ പോയിട്ട് പ്രാഥമികകൃത്യങ്ങൾക്കു പോലും പോകാറില്ല.അനുവാദമില്ലാതെ ഫോട്ടോ എടുക്കുന്ന തെറ്റിന്റെ കാര്യം പറയുമ്പോൾ ഫോട്ടോ എടുക്കപ്പെട്ട ആളുടെ പലപോസിലുമുള്ള ഫോട്ടോ കിട്ടും എന്നു പറയുന്ന വ്യതിചലനത്തിൽ ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

പതിവ്രതകളുടെ ഫോട്ടോ പരസ്യമായി എടുക്കുന്നത് നിരോധിച്ചിരിക്കുന്നു ! ഇനിമുതല്‍ രഹസ്യമായി വീഡിയോ എടുത്ത്തോടെയ് ...!!

അങ്കിള്‍ said...

പ്രീയ ചാണക്ക്യാ,

ചാണക്ക്യന്‍ ഇപ്പോള്‍ വിശദീകരിച്ചിരിക്കുന്ന പല കാര്യങ്ങളും പോസ്റ്റില്‍ ഇല്ലായിരുന്നു.

ഈ യടുത്തകാലത്ത് ഒരു സ്വര്‍ണ്ണക്കട ഉല്‍ഘാടനത്തിനു തിരുവനന്തപുരത്ത് ഒരു സിനിമാനടി വന്നിരുന്നു. ഏതാണ്ട് ഒരു നൂറ് പേരെങ്കിലും അവരുടെ മൊബൈല്‍ ഫോണ്‍ വഴി ആ ചടങ്ങ് പകര്‍ത്തുന്നത് ഞാന്‍ കണ്ടു. ആ സമയത്ത് സിനിമാനടി മന്ദഹസിക്കുന്നതല്ലാതെ ഒരു പ്രതിഷേധവും ഞാന്‍ കണ്ടില്ല. ഇതെല്ലാം മനസ്സിലുണ്ടായിരുന്നത് കൊണ്ടാണങ്ങനെ ഒരു കമന്റ് രേഖപ്പെടുത്തിയത്. അല്ലാതെ മൊബൈല്‍ ക്യാമറ ദുരുപയോഗിക്കുന്നതിനു ഞാനും എതിരാണ്. സിനിമാ നടിയുടെ കാര്യമായതു കൊണ്ടാണ് (പ്രസിദ്ധി ആഗ്രഹിക്കുന്നവരാണവര്‍ ) , മറ്റുള്ളവരുടെ കാര്യത്തില്‍ ഇങ്ങനയേ ആകില്ല.

ചാണക്യന്‍ said...

അങ്കിള്‍,
പത്ര വാര്‍ത്തയില്‍ പറഞ്ഞ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുകയേ ഞാന്‍ ചെയ്തുള്ളൂ.....
മറ്റ് അഭിപ്രായങ്ങള്‍ വായനക്കാരില്‍ നിന്നും വരട്ടെ എന്ന് കരുതി....

വീണ്ടും വന്നതിന് നന്ദി, അങ്കിള്‍

Ranjith chemmad / ചെമ്മാടൻ said...

എന്തില്ലാം പുകിലുകള്‍!!!

ദീപക് രാജ്|Deepak Raj said...

ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വെള്ളിത്തിരയിലെ താരങ്ങളുടെ ഇത്തരം ഷോകള്‍ പ്രഹസനം എന്നേ പറയാനുള്ളൂ.

സാധാരണക്കാരായ സ്ത്രീകളോടുള്ള ഇത്തരം രീതികളോട് പ്രതികരിക്കാതിരിക്കാന്‍ വയ്യ. മുന്‍‌പൊരിക്കല്‍ ഞാന്‍ തന്നെ എവിടെയോ പറഞ്ഞിട്ടുണ്ട്, അതെന്നെ ആവര്‍ത്തിക്കുന്നു.നിയമങ്ങള്‍ ശക്തമാകണം, അല്ലാതെ മറ്റു പോവഴിയില്ല

Haree said...

:-)
മേക്കപ്പില്ലാതെ ഫോട്ടോയെടുത്തിട്ട് അതെങ്ങാന്‍ പുറത്തുവന്നാല്‍ ഫീല്‍ഡ് ഔട്ടാവുമെന്നു കരുതിയാവും! അല്ലെങ്കില്‍ തന്നെ, നയന്‍സിന്റെ ആവശ്യമുള്ള പോസിലൊക്കെ ചിത്രങ്ങളും, വീഡിയോകളുമുണ്ട് നെറ്റില്‍, അതും നല്ല ക്വാളിറ്റിയില്‍. പിന്നെ, ഒരാള്‍ മൊബൈല്‍ ക്യാമറയില്‍ തുക്കട പടമെടുക്കുന്നതു കണ്ടാല്‍ പ്രതിഷേധിച്ചു പോവും! പ്രഫഷണിലസം വേണം, പ്രഫഷണലിസം... :-D

ഇത്തരം ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇതുപോലെ പ്രതികരിക്കുന്നതില്‍ അര്‍ത്ഥമില്ല. അവരുടെ സ്വകാര്യതയിലേക്കാണ് ക്യാമറക്കണ്ണുകള്‍ നീങ്ങുന്നതെങ്കില്‍ എതിര്‍ക്കാം; ഇത് ഒരു പൊതുസ്ഥലത്ത് നടന്ന സംഭവമല്ലേ? സിനിമ അഭിനേതാക്കളുടെ നിലനില്പുതന്നെ ജനങ്ങള്‍ക്ക് അവരോടുള്ള താത്പര്യത്തിന്റെ പുറത്താണ്. ആ താത്പര്യത്തിന്റെ പ്രതിഫലനമാണ് തൊടുവാനുള്ള പരാക്രമവും, ഫോട്ടോയെടുക്കലും എല്ലാം. അതങ്ങിനെ തന്നെ കാണുവാനുള്ള പക്വത നയന്‍‌താര കാണിക്കേണ്ടതായിരുന്നു. ഇനി, പൊതുസ്ഥലത്ത് നേരേ ഫോട്ടോയെടുക്കുകയല്ല, മറ്റെന്തെങ്കിലും രീതിയിലാണ് ഫോട്ടോയെടുത്തതെങ്കില്‍ (ഉദാ: മിനി സ്കേര്‍ട്ട് ഇട്ട് നടക്കുമ്പോള്‍, ചുവട്ടില്‍ നിന്നും ഫോട്ടോയെടുക്കുക, ഇത് സാങ്കല്പികമായ ഒരു സാഹചര്യം മാത്രമാണ്.), നയന്‍‌താര ചെയ്തതില്‍ ഒരുതെറ്റുമില്ല താനും. കൂടുതല്‍ നാണക്കേടാവണ്ടെന്നു കരുതിയാവും, നയന്‍‌താര പരാതിയില്ലെന്നു പറഞ്ഞത്. ഇങ്ങിനെയൊരു സാഹചര്യത്തില്‍ അബ്‌കാരിക്കും പരാതിപ്പെടുക വയ്യല്ലോ!
--

മുക്കുവന്‍ said...

what sort of photo, thats a question? why these idiots are taking someelse photo... poyi ketiyoludey potom eduthu practice cheythu koodey? illel poonayil budhwarr pettil poyi korachu potom edukku :)

ചാണക്യന്‍ said...

വികടശിരോമണി
...പകല്‍കിനാവന്‍...
രണ്‍ജിത് ചെമ്മാട്
ദീപക് രാജ്|Deepak Raj
പ്രിയ ഉണ്ണികൃഷ്ണന്‍
Haree | ഹരീ

അഭിപ്രായങ്ങള്‍ക്ക് നന്ദി....

yousufpa said...

മൊബൈല്‍ ഫോണ്‍ ദുരുപയോഗം തടയപ്പെടേണ്ടത് തന്നെയാണ്.

ചങ്കരന്‍ said...

എല്ലാരും നയന്‍സിനെ കുറ്റം പറയുന്നതെന്തിനാ, അങ്ങനെ ഉണ്ടോ ഒരു ഫോട്ടോ എടുപ്പ്. കുട്ടികളുടെ ഇടയിലാണ്‌ ഈ മൊബൈല്‍ ഭീകരന്‍ ഇപ്പോള്‍ താണ്ഡവമാടുന്നത്. ഒരല്പം നിയന്ത്രണം വേണമെന്നു തന്നെയാണു എന്റെ പക്ഷം.

മാണിക്യം said...

ഒരോ പുതിയ ഉപകരണങ്ങള്‍
ജീ‍വിതത്തെ കൂടുതല്‍ സൌകര്യപ്രദമാക്കാന്‍ ഉപയോഗിക്കാം.ഒരു മൊബൈല്‍ കൊണ്ട് യാത്രചെയ്താല്‍ അതു മൂലം
സുരക്ഷ,സമയലാഭം ധനലാഭം ഇങ്ങനെ ഗുണങ്ങള്‍ ഉണ്ട്.പക്ഷെ നമ്മുടെ നാട്ടില്‍ ചിലനേരങ്ങളില്‍ കുരങ്ങിന്റെ കയ്യില്‍ പൂമാല പോലാ എപ്പോള്‍ എന്തിനു ഉപയോഗിക്കണം എന്ന് അറിയില്ല്ല...

നയന്‍ താരാ കൂടുതല്‍ പോപ്പുലാരിറ്റിക്ക് വേണ്ടി ആവും ഇങ്ങനെ ഒരു സീന്‍ കോട്ടയത്ത് ഉണ്ടാക്കിയത്,എങ്ങനെ പോയാലും ഈ ദിവസങ്ങളിലെ പത്രങ്ങള്‍ക്കും വീക്കിലികള്‍ക്കും എഴുതാം അപ്പൊള്‍ നയന്‍ താരയുടെ പടമില്ലാതെ ഇടാന്‍ പറ്റുമോ?ഏതു പടത്തിന്റെ ഷൂട്ടിങ്ങിനു വന്നതാ എന്ന് എഴുതാതെ പറ്റുമോ?അതെല്ലാം അപ്പോ ഉര്‍വശീ ശാപം ഉപകാരം[(കു)പ്രസിദ്ധി]

“സിദ്ദിഖിന്റെ ദിലീപ് ചിത്രമായ ബോഡിഗാര്‍ഡില്‍ നായികയായ നയന്‍‌താര ചിത്രീകരണവുമായി ബന്ധപ്പെട്ട് ”
കണ്ടോ
ചുളുവില്‍ പരസ്യം! അത്രേ ഉള്ളു ...
പിന്നെ കാണാന്‍ കൊള്ളാവുന്നവരുടെതല്ലെ കാണൂ ..പണ്ടാരാണ്ട് പറഞ്ഞപോലെ
“മണ്ണടിഞ്ഞു പൂവാനുള്ളതല്ലേ
മാളൊരു കണ്ടൂ പോട്ട് ”
ഒത്തിരി ബലം പിടിക്കണ്ടാ മാനിപ്പുലേഷനാണെല്‍ മൊബൈല്‍ ഫോണ്‍ ഫോട്ടൊ ഒന്നും വേണ്ടാ ...>
അനില്‍ @ബ്ലോഗിന്റെ കമന്റ് വളരെ കറകറ്റ്!

|santhosh|സന്തോഷ്| said...

നയന്താരയുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നേ പറയൂ. കാരണം പൊതുജനത്തൊടെ ഇങ്ങിനെ കുതിര കയറാന്‍ പറ്റൂ. അതാവുമ്പോള്‍ ചുളുവില്‍ പ്രസിദ്ധി കിട്ടൂം സപ്പോര്‍ട്ടും കിട്ടും.അല്ലെങ്കില്‍ എന്തിനാണവര്‍ പരാതി കൊടുക്കാഞ്ഞത്?? ഈ സംഭവത്തില്‍ ഒരു ആരാധകന്റെ ആവേശം എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമില്ല, അല്ലാതെ അവരെ അപകീര്‍ത്തിപ്പെടൂത്താനോ ശരീരത്തില്‍ സ്പര്‍ശിക്കാനോ ശ്രമിച്ചിട്ടില്ല. പത്രകാരനാണെങ്കില്‍ അല്ലെങ്കില്‍ ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണെങ്കില്‍ അല്ലെങ്കില്‍ കഴുത്തില്‍ ഒരു ചരടും നെഞ്ചത്ത് ഒരു പാസും ഒട്ടിച്ച ഒരുവനായിരുന്നെങ്കില്‍ നയന്താര ഇങ്ങിനെ പരുമാറുമോ? അതാണ് പറഞ്ഞത് പൊതുജനത്തിനെ, കാശ് കൊടൂത്ത് അവരുടെ സിനിമ കാണുന്ന ആരാധകരുടെ നെഞ്ചത്ത് കേറാം. നയന്താരക്ക് മാത്രമല്ല ഒട്ടൂമിക്ക താരങ്ങള്‍ക്കുമുണ്ട് ഈയൊരു നിലപാട് (മലയാള്‍ താരങ്ങള്‍ക്കു(മലയാളി നടി/നടന്‍) മാത്രമാണ് ഈ ജാഡ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്)

ഹോട്ടല്‍ ലോബിയില്‍ നയന്താര ചിമ്പുന്റെ മടിയിലിരിക്കുന്നതും ഉമ്മ വെക്കുന്നതും ആരാണ് എടുത്തത്? ആരാണത് പബ്ലിഷ് ചെയ്തത്? ആളറിയാതെയാണോ അന്ന് നയന്താര ഫോട്ടോക്ക് പോസ് ചെയ്തത്?

കുശ്ബുവിനു ക്ഷേത്രം പണിത ആരാധകര്‍ തന്നെ അതിടിച്ച് നിരത്തിയത് നടി ഓര്‍ത്താല്‍ നന്ന്.

**************

ഇപ്പറഞ്ഞതിനര്‍ത്ഥം മൊബൈല്‍ ഫോണ്‍ നിരുത്തരവാദപരമായി ഉപയോഗിക്കാം എന്നല്ല. ഒരു സെലിബ്രിറ്റിയുടെ ജീവിതവും സാധാരണ്‍ പെണ്‍കുട്ടീ/വീട്ടമ്മയുടെ ജീവിതവും വലിയ വ്യത്യാസമുണ്ട്. നിത്യ ജീവിതത്തില്‍ പല്‍ ദുരുദ്ദേശപരമായി ഇത്തരം ചിത്രങ്ങള്‍ എടൂക്കുന്നുണ്ട്. അതിനു ഉപദേശം നല്ല മാര്‍ഗ്ഗമല്ല. നിയമ നടപടി തന്നെയാണ് നല്ലത്. അന്യന്റെ സ്വകാര്യതിയിലേക്ക് കടന്നു കയറുന്നത് നല്ലതാണോ എന്ന ബോധവല്‍ക്കരണം നിയമത്തിനപ്പുറത്ത് നിന്ന് കുടുംബങ്ങളില്‍ നിന്നും കുഞ്ഞുനാളില്‍ നിന്നും വരട്ടെ. അതോടൊപ്പം നിയമം കര്‍ശനമാകട്ടെ.

കാവാലം ജയകൃഷ്ണന്‍ said...

ട്രെയിനില്‍ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്ത ഒരു വിരുതനെ പണ്ടു ഞങ്ങള്‍ പിടികൂടിയിട്ടുണ്ട്‌. പക്ഷേ കൈ വച്ചില്ല. പക്ഷേ ഫോണ്‍ മുഴുവന്‍ നമ്പരുകളും, മെസ്സേജുകളും, പാട്ടുകളും, ചിത്രങ്ങളുമടക്കം ഫോര്‍മാറ്റ് ചെയ്ത് ഒരു കള്ളച്ചിരിയും ചിരിച്ച് തിരിച്ചു നല്‍കി. പെണ്‍കുട്ടിയും ഹാപ്പി, ഞങ്ങളും ഹാപ്പി, ട്രെയിനിലുണ്ടായിരുന്ന മറ്റുള്ളവരും ഹാപ്പി. ഇനി ഒറ്റ പ്രാര്‍ത്ഥനയേ ഉള്ളൂ, ഒറ്റക്കെങ്ങും ‘ലവന്‍റെ’ മുന്‍പില്‍ കൊണ്ടെത്തിക്കല്ലേ ഈശ്വരാ...

ബയാന്‍ said...

തന്റേതല്ലാത്ത ഒരു കാരണത്തിനുജ് കൈപത്തി മുറിച്ചുമാറ്റപ്പെട്ടവന്റെ ഗദ്ഗദം എത്ര തീഷ്ണമായിരിക്കും. അവനെങ്ങിനെയാ സമാധാനിപ്പിക്കുക, ക്വട്ടേഷന്റെ ആളക്കാര്‍ കൈവെട്ടുമ്പോള്‍ അവന്‍ എത്ര ഒച്ചവെച്ച് തേങ്ങിയാചിച്ചുകാണും. :(

യൂനുസ് വെളളികുളങ്ങര said...

സുഹൃത്തെ

പ്രേക്ഷകര്‍
കാണാത്ത ഭാഗം നയന്‍ താര ചേച്ചി കാണിച്ച്‌ തരും അപ്പോ കണ്ടാല്‍ പോരെ എത്തിന്‌ തൃകൃതി

വിജയലക്ഷ്മി said...

boomiputhri paranjathu valare shariyaanu...

ചാണക്യന്‍ said...

മുക്കുവന്‍: നന്ദി
യൂസുഫ്പ: നന്ദി
ചങ്കരന്‍: നന്ദി
മാണിക്യം: നന്ദി
santhosh|സന്തോഷ്: നന്ദി
ജയകൃഷ്ണന്‍ കാവാലം: നന്ദി
യരലവ~yaraLava: നന്ദി
യൂനുസ് വെളളികുളങ്ങര: നന്ദി
വിജയലക്ഷ്മി: നന്ദി....

ഇവിടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി....
വീണ്ടും..വരിക....

Pyari said...

ഇതിനെതിരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലേ?