Monday, January 26, 2009

മലയാളി വനിതകള്‍ തീവ്രവാദ പരിശീലനത്തില്‍

മുംബൈയ് തീവ്രവാദി ആക്രമണങ്ങള്‍ക്ക് ശേഷം കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ ആശങ്കാ ജനകമാണ്. ഇന്‍ഡ്യയിലും അഫ്‌ഗാനിസ്ഥാനിലും തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ പാക് അധിനിവേശ കാശ്മീരില്‍ 300 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കിയതായിട്ടാണ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ പത്ത്പേര്‍ ചാവേറുകളാണ്. 100 ചാവേറുകള്‍ ഉള്‍പ്പെടുന്ന 400 വനിതകളടങ്ങിയ രണ്ടാം ബാച്ചിന്റെ പരിശീലനം ഇപ്പോള്‍ നടന്നുവരികയാണ്. ഈ പുതിയ ബാച്ചില്‍ 40 പേര്‍ ഇന്‍ഡ്യക്കാരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പ് കാശ്മീരില്‍ അറസ്റ്റിലായ വനിതാ തീവ്രവാദി മുംതാസ് അസിയ മാലിക്കിനെ ചോദ്യം ചെയ്ത കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ കേരളത്തില്‍ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് സ്ത്രീകളുടെ റിക്രൂട്ട്മെന്റ് വര്‍ധിക്കുന്നതായി എടുത്തു പറഞ്ഞിരിക്കുന്നു. ഇന്‍ഡ്യയില്‍ തീവ്രവാദ റിക്രൂട്ടിംഗ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന നാലു വനിതകളില്‍ രണ്ടുപേര്‍ മലയാളികളാണ്. മലപ്പുറം തിരൂര്‍ പൊറത്തൂര്‍ സ്വദേശിനി സബു നിസാ, നിലമ്പൂര്‍ മമ്പാട് സ്വദേശിനി ഉമുസല്‍ മാബി എന്നിവരാണ് മലയാളി ഏജന്റന്‍‌മാര്‍. ലഷ്കറെ തോയ്‌ബയുമായി ബന്ധമുള്ള കറാച്ചി സ്വദേശി ഫാത്തിമാ സൈറാ, കാശ്‌മീര്‍ സ്വദേശി മനിഷാ ബീഗം എന്നിവര്‍ക്കാണ് വനിതാ റിക്രൂട്ട്മെന്റിന്റെ മുഖ്യ ചുമതല. വനിതകളെ റിക്രൂട്ട് ചെയ്യുന്ന നാലംഗ സംഘം കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തിരുവനന്തപുരത്തും നിലമ്പൂരിലെ ചെട്ടിപ്പടിയിലും താമസിച്ചിരുന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.

തമിഴ്‌നാട്ടില്‍ പിടിയിലായ അബ്‌ദുള്‍ ഗഫൂറിന്റെ ചെന്നൈ രംഗനാഥ് റോഡിലുള്ള വസതി പരിശോധിച്ച അന്വേഷണ സംഘത്തിന് നാലംഗ വനിതാ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചെങ്കിലും വ്യക്തമായ വിലാസം കിട്ടിയിരുന്നില്ല. ദക്ഷിണേന്‍ഡ്യയിലെ 12 തീവ്രവാദ വനിതാ റിക്രൂട്ടിംഗ് കേന്ദ്രങ്ങളില്‍ പഴയങ്ങാടി, മഞ്ചേരി, കഴക്കൂട്ടം എന്നിവിടങ്ങള്‍ ഉള്‍പ്പെടുന്നു.

റിക്രൂട്ട് ചെയ്യപ്പെടുന്ന വനിതകള്‍ക്ക് തദ്ദേശീയ കേന്ദ്രങ്ങളിലാണ് ആദ്യ പരിശീലനം. പിന്നീട് തീവ്രവാദി പരിശീലന കേന്ദ്രങ്ങളിലെത്തിക്കും. ഇവിടങ്ങളിലെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പാക് അധിനിവേശ കാശ്‌മീരിലെ പിം‌ബര്‍, പതിഡാര്‍, കോട്‌ലി എന്നിവിടങ്ങളില്‍ പരിശീലനം നല്‍കും. ചാവേര്‍ പരിശീലനവും ഇവിടെയാണ്. ഐ എസ് ഐ, ലഷ്‌കറെ തോയ്‌ബ എന്നിവയില്‍ നിന്നാണ് പരിശീലകര്‍.

കേരളത്തിനു പുറമെ ഗുജറാത്ത്, യു പി എന്നിവിടങ്ങളിലെ വനിതകളും തീവ്രവാദ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കണ്ണികളായ വനിതകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ ഗുജറാത്ത് പോലിസിന്റെ പ്രത്യേക സംഘം കേരളത്തിലെത്തിയിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഗുജറാത്ത് പോലിസ് പരിശോധന നടത്തും..

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഈ റിപ്പോര്‍ട്ടുകള്‍ തികച്ചും ആശങ്കാ ജനകമാണ്. സ്ത്രീകള്‍ തീവ്രവാദികളാവുന്നതും ചാവേറുകളായി പൊട്ടിതകരുന്നതും എല്‍ റ്റി റ്റി ഇ പോലുള്ള തീവ്രവാദ സംഘടനകളില്‍ പുതുമയുള്ള കാര്യമല്ല. കേരളത്തില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ വേരൂന്നിയതായി സ്ഥീരീകരിക്കപ്പെടുന്നത് അടുത്ത കാലത്താണ്. ഇവിടം തീവ്രവാദത്തിനു വളക്കൂറുള്ള മണ്ണല്ലെന്ന് പ്രത്യാശിക്കുമ്പോള്‍ തന്നെ അതൊക്കെ അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍. സ്ത്രീകളെയും ചാവേറുകളാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ മലയാള മണ്ണില്‍ ഇവരുടെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു എന്ന് വേണം കരുതാന്‍.


ലോകത്തിലെ തന്നെ ഏറ്റവും വലിയ തീവ്രവാദ സംഘടനയായി അറിയപ്പെടുന്ന എല്‍ റ്റി റ്റി ഇക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു വനിതകളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യാന്‍. 1976ല്‍ നിലവില്‍ വന്ന എല്‍ റ്റി റ്റി ഇ നീണ്ട എട്ട് വര്‍ഷത്തെ നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 1984ലാണ് വനിതാ ഗ്രൂപ്പിനു തുടക്കമിട്ടത്. അതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അതി വേഗത്തില്‍ വളര്‍ച്ച പ്രാപിച്ചു എന്നു വേണം കരുതാന്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ റിക്രൂട്ടിംഗ് ഏജന്റുമാരായി പ്രവര്‍ത്തിക്കുന്ന നാലു സ്ത്രീകളില്‍ രണ്ട് പേര്‍ കേരളത്തിലുള്ളവരാണ് എന്നത് കേരള മണ്ണിലെ തീവ്രവാദികളുടെ ആഴത്തിലുള്ള വേരോട്ടത്തെ സൂചിപ്പിക്കുന്നു.

കേരളം, അശാന്തിയുടെ തീരമായി മാറുകയാണോ?

16 comments:

ചാണക്യന്‍ said...

കേരളം...അശാന്തിയുടെ തീരമായി മാറുകയാണോ?

കാപ്പിലാന്‍ said...

സ്ത്രീശക്തി സാമാന്യ ജനങ്ങളേക്കാള്‍ മനസിലാക്കുന്നത്‌ തീവ്രവാദികള്‍ ആയിരിക്കണം .

ഇനി കേരളത്തിലും വരട്ടെ പുലിമാളങ്ങള്‍ .
ചാണക്യ ആശംസകള്‍ .

പോണ വഴിക്ക് പൊട്ടാതെ നോക്കണേ :)

പാമരന്‍ said...

പേടിപ്പിക്കുന്ന വാര്‍ത്ത തന്നെ.

ഓഫ്‌: സ്ത്രീയാവുമ്പോള്‍ 'സ്വദേശിനി' എന്നു വേണ്ടേ ചാണൂസ്‌?

ചാണക്യന്‍ said...

കാപ്പൂ,
തീവ്രവാദികള്‍ക്ക് അങ്ങനെ തോന്നിയിരിക്കാം...അഭിപ്രായത്തിനു നന്ദി

പോണ വഴിക്ക് പൊട്ടണേല്‍ പൊട്ടട്ടെ, എന്നെ കരുതി ആരും പൊട്ടിക്കാതിരിക്കണ്ട:)

പാമൂ,
തിരുത്തിയിട്ടുണ്ട്,
തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി.

ഹരീഷ് തൊടുപുഴ said...

ഇനി നമ്മുടെ നാട്ടിലും സമാധാനമായി ജീവിക്കാന്‍ കഴിയില്ലേ!!!

അനില്‍@ബ്ലോഗ് said...

ചാണക്യന്‍,
വളരെ ഗൌരവമായി കാണേണ്ട ഒരു വിഷയം, ഗൌരവം ചോരാതെ അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍.

ഓഫ്ഫ്:
തീവ്രവാദ സ്കൂളുകളിലെ വര്‍ദ്ധിച്ചു വരുന്ന തിരക്കുകാരണമായിരിക്കും, തീവ്രവാദികള്‍ക്കൊന്നും പഴയ നിലവാരമില്ല. പാസ്പൊര്‍ട്ടും പോക്കറ്റിലിട്ട് നടക്കുന്നു, വെടിയേറ്റു മരിക്കുന്നതിനു മുമ്പ് പേരും വിലാസവും പറഞ്ഞു കൊടുക്കുന്നു... മോശം.

അരുണ്‍ കായംകുളം said...

തീവ്രവാദം ഈ രീതിയില്‍ ശക്തപ്പെടുമ്പോള്‍ നാം എന്താ ചെയ്യുക ചാണക്യ?നമുക്ക് എങ്ങനെ പ്രതികരിക്കാന്‍ കഴിയും?അതും ഈ സ്ത്രീകള്‍ക്ക് എതിരെ?

വികടശിരോമണി said...

നാമുത്രയും കാലം വിപ്ലവവും,സാക്ഷരതയും,പ്രബുദ്ധതയും പറഞ്ഞുനടന്ന് അവസാനം കിട്ടുന്ന റിസൽട്ടാണിത്.ഗംഭീരം!
നല്ല പോസ്റ്റ്,ചാണക്യാ.

Muhammad said...

"ചാണക്യനെ പോലുള്ളവരില്‍ നിന്നും ഐ.ബി യും ഗുജറാത്ത് പോലീസും പടച്ചു വിടുന്ന ഇത്തരം കെട്ടു കഥകള്‍ കേള്‍ക്കേണ്ടി വന്നതിലുള്ള വിഷമം ഇവിടെ പങ്കു വെക്കട്ടെ."
ഗുജറാത്ത് പോലീസിനെ കുറിച്ചും മറ്റും ഗുജറാത്ത് മുന്‍ ഡി ഐ ജി മലയാളിയായ ആര്‍ ബി ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു. കുറച്ചു കാലമായി കേരളമാണ് മോഡിയുടെയും ഗുജറാത്ത് പോലീസിന്റെയും കളിസ്ഥലം.അതിന് കാരണമുണ്ട് വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങള്‍ കൊണ്ടൊന്നും കലാപങ്ങളും വംശ ഹത്യകളും നടത്തി കേരളത്തെ ചെളി കുണ്ടാക്കി അവിടെ താമര വിരിയിക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. അത് കൊണ്ടു തന്നെയാണ് പളനി ബാബയെ കൊന്നവര്‍ കേരളത്തില്‍ ഒളിവില്‍ താമസിച്ചപ്പോലും മങ്ങലാപുരം കലാപം കഴിഞു കേരളത്തില്‍ ഒളിച്ചപ്പോഴും ഒരിസ്സയില്‍ കന്യാ സ്ത്രീകളെ ബലാല്‍സംഘം നടത്തി പാലക്കാടു ഒളിവില്‍ കഴിഞ്ഞപ്പോഴും കാണാത്ത ഐ ബിയും ഗുജറാത്ത് പോലീസും വാഗമണ്‍ ക്യാമ്പും കേരളത്തിലെ പരിശീലനവും മലപ്പുറത്തെ വനിതാ തീവ്രവാദികളും റിക്രൂട്ട് മെന്റും മാത്രം കണ്ടെത്തുന്നത്(ബഹുമാനത്തോടെ പറയട്ടെ ചാണക്യനെപോലോരാള്‍ക്ക് കുറച്ചു കൂടി അന്വേഷനാത്മകതപുലര്‍ത്താമായിരുന്നു)
ഗുജറാത്തില്‍ ഭീകരക്രമവും ബോംബും നടക്കില്ലെന്ന് മോഡി പറഞ്ഞു മണിക്കൂറുകള്‍ക്കകം തെങ്ങിന്‍ മണ്ടയിലും മരത്തിലുമാണ് ബോംബ് വിളഞ്ഞത്.ബോംബെ ആക്രമണം നടത്തിയ ഭീകരര്‍ ഗുജറാത്ത് പോര്‍ബന്ദര്‍ തീരത്ത് മല്‍സ്യ തൊഴിലാളികളില്‍ നിന്നും ബോട്ട് തട്ടിയെടുത്തത് പാവം മോഡിയും പോലീസും ആക്രമം കഴിഞ്ഞും ദിവസങ്ങളോളം അറിഞ്ഞില്ലായിരുന്നു .
ഐ എസ് ഐ ക്ക് ബന്ധം ആര്‍ എസ് എസിനോടനെന്നു നാം അറിയാന്‍ ഒരു കാര്ക്കെരെ വരേണ്ടി വന്നു .ഇന്ദ്രേഷ് കുമാര്‍ എണ്ണ ആര്‍ എസ് എസ് നേതാവ് ഐ എസ് ഐഇല്‍ നിന്നു കോടികള്‍ വാങ്ങിയതും 25000 രൂപയ്ക്കു കാശ്മീരില്‍ നിന്നു കൂലിക്ക് "ഭീകരരെ" റിക്രൂട്ട് ചെയ്യുന്നതും ബോന്സല സൈനിക സ്കൂളില്‍ സൈന്യത്തിന്റെ ആര്‍ ഡി എക്സ് ഉപയോഗിച്ചു ഐ ബിയുടെ നിരീക്ഷണത്തില്‍ സൈനിക ഉദ്യോഗസ്ഥര്‍ ഹിന്ദുത്വ ഭീകരര്‍ക്ക്‌ (ഹിന്ദു അല്ല )പരിശീലനം നല്‍കിയതും അദ്ദേഹം പറഞ്ഞു തന്നു.
സി ബി ഐ പറഞ്ഞു തന്നത് മറ്റൊരു കഥയാണ് ഇര്‍ഷാദ് അലി.ഖമര്‍ എന്നെ രണ്ടു പോലീസ് ഇന്ഫോര്‍മര്മാരെ ഭീകരാക്രമണം നടത്താന്‍ പോലീസ് നിര്‍ബന്ടിച്ചു വഴങ്ങാത്തതിനാല്‍ അല്‍ ബദര്‍ ഭീകരര്‍ ആക്കി ജയിലിലടച്ചു .സി ബി ഐ പോലീസിനും ഐ ബി ഉദ്യോഗ സ്തന്മാര്‍ക്കും എതിരെ കോടതിയില്‍ റിപ്പോര്ട്ട് സമര്‍പ്പിച്ചിരിക്കുകയാണ്.
ഇവിടെ ഭീകരര്‍ ഉണ്ട് പക്ഷെ അവര്‍ പ്രവര്‍ത്തിക്കുന്നത് മതത്തിന് വേണ്ടിയല്ല പണത്തിനും രാഷ്ട്രീയക്കാര്‍ക്കും ഐ ബി ക്കും ഐ എസ് ഐ ക്കും ആര്‍ എസ് എസിനും വേണ്ടിയാണെന്ന് മാത്രം.അവര്‍ തന്നെയാണ് ഇത്തരം അന്വേഷണ റിപ്പോര്‍ടുകള്‍ക്കും പിന്നില്‍ പലപ്പോഴും.
പിന്‍ കുറി :പ്രസിദ്ധനായ യാഥാസ്ഥിക സൈന്ധാന്ദികനുമ്(ടൈപ്പിങ് തെറ്റ്.ക്ഷമിക്കുക)പ്രഭാഷകനും പാര്‍ലെമെന്റെരിയനും ആയിരുന്ന എദ്മെന്ട് ബാര്‍ക്ക്‌ ആണ്(1729-1797)ഭീകരവാദം എന്ന പദം ആവിഷ്കരിച്ചതും ഉപയോഗിച്ചതും 1789 il പൊട്ടിപുറപ്പെട്ട ഫ്രെന്ജ് ജനാധിപത്യ വിപ്ലവത്തെ അധിക്ഷേപിക്കാന്‍ ഈ പദം വിപുലമായി പ്രചരിപ്പിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ അഹിംസ വാദം അംഗീകരിക്കാതെ ധീരമായി പോരാടുകയും ജീവന്‍ ബലി അര്‍പ്പിക്കുകയും ചെയ്ത ഭഗത് സിംഗ് .ജെറ്റിന്‍ ബാസ്.ഗദ്ദര്‍ തുടങ്ങിയവരെയും ഹിന്ദുസ്ഥാന്‍ റിപ്പുബ്ലിക് തുടങ്ങിയ പ്രസ്ഥാനങളെയും ബ്രിട്ടീഷുകാര്‍ ഭീകരവാദികള്‍ എന്ന് വിളിച്ചു....

ആപ്ത വാക്യം:ഭരണത്തിന്റെ പ്രതിസന്ധികളില്‍ നിന്നു രക്ഷപെടാന്‍ ഭീകരതയെയും അതിന്റെ പേരിലുള്ള വ്യാജ വിലാസങ്ങളെയും രാജ്യം സൃഷ്ടിക്കും.
(ഫ്രീ മേയ്സനെ വിമര്ശിക്കവെ എഡ്ഗാര്‍ അല്ലന്പോ )

(അക്ഷര തെറ്റുകള്‍ ദയവായി ക്ഷമിക്കുക സോഫ്റ്റ് വെയരിന്റെയും എന്റെയും പരിമിതികള്‍ മനസിലാക്കുക)

വായുജിത് said...

പ്രിയപ്പെട്ട മുഹമ്മദ് .. അപ്പൊ ഈ കാശ്മീരില്‍ പോയി ചത്തവരെയും നമ്മുടെ സര്‍ക്കാരും സംഘ പരിവാറും ആയിരിക്കും അല്ലെ റിക്രൂട്ട് ചെയ്തത് ??

അപ്പൊ ഈ പറയുന്ന തീവ്ര വാദികള്‍ ഒന്നും ഇല്ലേ .. എല്ലാം സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ ആയിരിക്കും എന്നാണോ ?? ഈയടുത്ത സമയത്ത് ബാങ്ങ്ലൂരില്‍ ഒരു കോടതി വിധി വന്നിരുന്നു .. സംഘ പരിവാര്‍ ആണ് അതിലും പ്രതികള്‍ .. താഴെ കൊടുത്തിട്ടുണ്ട് .. ഓ ഇപ്പോഴാ ഓര്‍ത്തത് അല്ലേലും ഈ ഹിന്ദു ജട്ജിമാരോക്കെ അങ്ങനെയേ വിധിക്കൂ അല്ലെ ??


http://www.thehindu.com/2008/11/22/stories/2008112254830500.htm

Muhammad said...

ഏറ്റവും പ്രിയപ്പെട്ട വായു ജിത്തേ

വായുജിത് said...
പ്രിയപ്പെട്ട മുഹമ്മദ് .. അപ്പൊ ഈ കാശ്മീരില്‍ പോയി ചത്തവരെയും നമ്മുടെ സര്‍ക്കാരും സംഘ പരിവാറും ആയിരിക്കും അല്ലെ റിക്രൂട്ട് ചെയ്തത് ??

വായു ജിത്തിന്‍റെ ചോദ്യത്തിന്‍റെ ഉത്തരം എന്‍റെ ഈ വരികളില്‍ ഉണ്ട്.
"ഇവിടെ ഭീകരര്‍ ഉണ്ട് പക്ഷെ അവര്‍ പ്രവര്‍ത്തിക്കുന്നത് മതത്തിന് വേണ്ടിയല്ല പണത്തിനും രാഷ്ട്രീയക്കാര്‍ക്കും ഐ ബി ക്കും ഐ എസ് ഐ ക്കും ആര്‍ എസ് എസിനും വേണ്ടിയാണെന്ന് മാത്രം.".
കശ്മീരില്‍ പോയി ചത്തവരെ കുറിച്ചു നമ്മുടെ മുഖ്യ മന്ത്രിയും പറഞ്ഞതു ഇതു തന്നെയാണ്.കശ്മീരില്‍ പോയവരുടെ മുന്‍ ചരിത്രം പഠിച്ചാല്‍ വായു ജിത്തിന് കാര്യങ്ങള്‍ മനസ്സിലാവും .ഫായിസ് മുമ്പ് മാല തട്ടി പറിച്ച കേസിലും യാസീന്‍ എന്ന വര്‍ഗീസ്‌ കുപ്രസിദ്ധ ഗുണ്ട തമ്മനം ഷാജിയുടെ ഗ്രൂപ്പില്‍ പെട്ടയാളും ആയിരുന്നു .കശ്മീര്‍ വിഷയത്തില്‍ ഉള്ള മിക്കവരുടെയും ജീവിത രീതി ഇത്തരതിലുള്ളതായിരുന്നു .അവര്‍ കുടുംബവുമായി നല്ല ബന്ധത്തിലും ആയിരുന്നില്ല.
ഹിന്ദു ജട്ജിമാരോക്കെ മുസ്ലിം വിരുദ്ധം ആയെ വിധിക്കൂ എന്ന അഭിപ്രായം വായു ജിത്തിന് ഉണ്ടാവാം എനിക്കില്ല.ഇന്ത്യയില്‍ ഇന്നും മുസ്ലിംകളും സാധാരണക്കാരും പ്രതീക്ഷ അര്പിക്കുന്ന ഒരു വ്യവസ്ഥ തന്നെയാണ് കോടതികള്‍.
പിന്നെ പോലീസ് കേസുകളുടെ കാര്യത്തില്‍ മുഹ്സിന്‍/രാജീവ് ശര്‍മ(ലെറ്റര്‍ ബോംബ് വിഷയം)അക്ബര്‍ രാജ്/അരുണ്‍ സുര്യ(ഇ മെയില് ഭീഷണി )എങ്ങനെയാണെന്ന് പോലീസ് കൈകാര്യം ചെയ്തതെന്ന് പരിശോധിച്ചാല്‍ മതി.കൂടുതല്‍ അറിയാന്‍ കെ ഇ എന്‍ മലയാളം വാരികയില്‍ എഴുതിയ ലേഖനവും വായിക്കാം .വായുജിത്തേ ഞാന്‍ ഒരു മത വിശ്വാസിയാണ് ഒരു മനുഷ്യനും" എല്ലാവര്‍ക്കും നീതി ലഭിക്കണം സംഘക്കാരനും അതാണ്
എന്‍റെ തത്വം".

വായുജിത് said...

ഹ ഹ തീവ്ര വാദികളെ ഉണ്ടാക്കുന്നത് ആര്‍.എസ്.എസ് നും ഐ ബി യ്ക്കും വേണ്ടി ആണെന്ന് .. നല്ല തമാശ .. എന്റെ സുഹൃത്തേ .. ഞാന്‍ മേല്‍ പറഞ്ഞ ലിങ്ക് വായിച്ചോ ?? അവരും ആര്‍.എസ്.എസ് കാര്‍ ആയിരിക്കും .. നമ്മുടെ വാഗമണ്‍ ക്യാമ്പില്‍ പന്കെടുതവരൊക്കെ പിടിയില്‍ ആയല്ലോ അവരും ആര്‍.എസ്.എസ് കാര്‍ ആണോ ??

താന്കള്‍ പറയുന്നത് വിശ്വസിക്കണം എങ്കില്‍ ഇന്ത്യാ മഹാരാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികളും കള്ളന്മാരാണെന്ന് വിശ്വസിക്കേണ്ടി വരും ..
( ഓഹ് ഒരാളെ മറന്നു .. നമ്മുടെ ഹേമന്ത് കാര്ക്കാരെ ഒഴിച്ച് )

ഇങ്ങനത്തെ പച്ചക്കള്ളങ്ങള്‍ ഓരോരുത്തരുടെ തലയില്‍ കയറ്റി വെക്കുമ്പോള്‍ ആണ് പലരും ഇന്ത്യയ്കെതിരെ യുദ്ധം ചെയ്യാന്‍ പോകുന്നത് .. അല്ലാതെന്തു ചെയ്യും .. സകല സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും എല്ലാം ഒരു സമുദായത്തെ മാത്രം മനപൂര്‍വ്വം വേട്ടയാടുന്നു എന്ന് പറഞ്ഞു നടന്നാല്‍ .. അതും ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ ഭരിക്കുന്ന സ്ഥലങ്ങളില്‍ പോലും.. പിന്നെന്താ വഴി .. ഇന്ത്യയ്കെതിരെ യുദ്ധം ചെയ്യുക തന്നെ ...

ഇപോ ക്രിമിനല്‍സ് ഒക്കെ കാശ്മീരില്‍ പോയി യുദ്ധം ചെയ്യുക എന്നാ രീതിയാണ് സ്വീകരിച്ചിരിക്കുന്നത് .. കൊള്ളാം .. ഇതിലും രിസ്കില്ലാത്ത പരിപാടി ചെയ്ത് എത്ര പേര്‍ കോടികള്‍ ഉണ്ടാക്കുന്നുണ്ട് .. കൃത്യമായി പൈസയ്ക്ക് വേണ്ടി കാശ്മീരില്‍ തന്നെ പോയി ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യണം എന്ന് ഈ ക്രിമിനല്‍സ് ഒക്കെ ചിന്തിക്കുന്നു .. ഹോ ഹോ അപാരം തന്നെ ...

Muhammad said...

വായു ജിത്തിന് വേണ്ടത് സംഘ പരിവാരത്തെ വെള്ള പൂശലാണ് എന്ത് തന്ത്രങ്ങള്‍ ഉപയോഗിച്ചും അത് നടക്കട്ടെ പക്ഷേ ഹേമന്ദ് കാര്ക്കാരെ കൊണ്ടു വന്ന ഐ എസ് ഐ ബന്ധവും മറ്റും വായു ജിത്ത് മനപൂര്‍വ്വം മറച്ചു പിടിച്ചു എന്തിനാണ് ചര്ച്ച ഒരാന്കിളിലേക്ക് മാത്രം കൊണ്ടു പോവുന്നത്
നീതിക്ക് വേണ്ടിയുള്ള ഇത്തരം ശബ്ദങ്ങളാണ് പോലും ഇന്ത്യക്കെതിരെ യുദ്ധം ചെയ്യാന്‍ പലരെയും പ്രേരിപ്പിക്കുന്നത് .എത്ര ഇന്ത്യന്‍ മുസ്ലിംകള്‍ ഇന്ത്യക്കെതിരെ യുദ്ധം ചെയ്ത കണക്കു വായു ജിത്തിന്റെ കയ്യില്‍ ഉണ്ട് അതിനും കാശ്മീരില്‍ മരിച്ചവരാണ്‌ മറുപടി എങ്കില്‍ അവരുടെ പ്രവര്‍ത്തിയെ സമുദായം ഒന്നടന്കം എതിര്തിന്ട്ടുണ്ട് അതിലെ ദുരൂഹത പുറത്തു കൊണ്ടു വരണമെന്നും യഥാര്ത്ഥ പ്രതികളെ പുറത്തു കൊണ്ടു വരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്
ഇന്ത്യയില്‍ നടന്നിട്ടുള്ള ഇത്തരം ആക്രമണങ്ങളെയും സ്ഫോടനങളെയും സമുദായം ഒന്നടന്കം തള്ളി പറഞ്ഞിട്ടുണ്ട് ആര് ചെയ്താലും മുസ്ലിമായാലും അമുസ്ലിമായാലും പക്ഷെ യഥാര്ത്ഥ ചിത്രം ഇവിടുത്തെ പൌരന്മാര്‍ക്ക് ലഭിക്കുക തന്നെ വേണം കാരണം
വിഘടനവാദ പ്രവര്‍ത്തങ്ങള്‍ക്ക് തടയിടാന്‍ പഞ്ചാബ് ഡി ജി പിയായി നിയോഗിക്കപ്പെട്ട കെ പി എസ് ഗില്‍ വ്യാജ ഏറ്റുമുട്ടലുകള്‍ സൃഷ്ടിച്ചു നിരവധി സിഖ് യുവാക്കളെ കൊന്നൊടുക്കിയ കഥ കുപ്രസിദ്ധമാണ് .തീവ്രവാദി ബന്ധം ആരോപിച്ചു യുവാക്കളെ പിടി കൂടി വെടി വെച്ചു കൊന്ന ശേഷം അത് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു പതിവു .ഇത്തരം വ്യാജ ഏറ്റുമുട്ടലുകളുടെ കഥ കാശ്മീരില്‍ നിന്നും ധാരാളം പുറത്തു വന്നിട്ടുണ്ട് .ഡല്‍ഹിയില്‍ അന്‍സല്‍ പ്ലാസയില്‍ വെച്ചു തീവ്രവാദികലെന്നു മുദ്ര കുത്തി രണ്ടു യുവാക്കളെ വെടി വെച്ചു കൊന്നതിനു തന്‍ സാക്ഷിയാണെന്നു അവകാശപ്പെട്ടു ഡോ:ഹരി കൃഷ്ണ എന്നയാള്‍
രംഗത്ത് എത്തിയത് വായു ജിത്തിന് ഓര്മ കാണുമല്ലോ
നാഗ്പൂരിലെ അര എസ് എസ് ആസ്ഥന്തു നടന്ന ആക്രമണവും മൂന്നു പേരെ വെടി വെച്ചു കൊന്നതിനെ കുറിച്ചും വിവാദം ഉയര്‍ന്നപ്പോള്‍ നാഗ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പീപിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് അടക്കം ഏഴോളം സംഘടനകള്‍ ചേര്ന്നു മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി ബി ജി ഖോസ്ലെ പാട്ടീലിന്റെ നേതൃത്വത്തില്‍ അന്വേശന്‍ സമിതി രൂപീകരിച്ചു ദുരൂഹതകള്‍ പുറത്തു കൊണ്ടു വന്നിരുന്നു.
ഇന്ത്യന്‍ മുലിംകളെ മൌലാന മുഹമ്മദലിയുടെയും ശൌക്കത്തലിയുടെയും അബ്ദുല്‍ ബാരിയുടെയും പിന്മുറക്കാരെ സ്വാതന്ത്ര്യ സമരത്തില്‍ പന്കെടുക്കാതെ സമരത്തെ ഒട്ടു കൊടുത്ത സംഘം രാജ്യ സ്നേഹം പഠിപ്പിക്കേണ്ട 1937 ഇല്‍ ഗുജറാത്തിലെ അഹമദാബാദില് നടന്ന ഹിന്ദു മഹാ സഭ സമ്മേളനത്തില്‍ അന്നത്തെ അതിന്റെ പ്രസിടന്റായിരുന്ന സവര്‍ക്കര്‍ "ഇന്ത്യ ഒരു രാഷ്ട്രംയിരിക്കുമെന്നു സങ്കല്‍പ്പിക്കാന്‍ സാധ്യമല്ല അത് മുഖ്യമായും രണ്ടു രാഷ്ട്രങ്ങളാണ് മുസ്ലിംകളുടെതും ഹിന്ദുക്കളുടെതും " എന്ന് പ്രഖ്യാപിച്ചു. 1947 ഇല്‍ ജിന്നയുടെ വിഭജന വാദത്തോട് എനിക്ക് യാതൊരു എതിര്‍പ്പും ഇല്ലെന്നും പ്രഖ്യാപിച്ചു ജിന്നക്ക് വിഭജനത്തിനു പിന്തുണ നല്കിയ സവര്‍ക്കര്‍

(ദ്വി രാഷ്ട്രമെന്ന പേരില്‍ പ്രസിദ്ധി നേടിയ ഒരു ദര്ശനം രൂപപ്പെടുത്തിയതിന്റെ ബഹുമതി സവര്‍ക്കര്‍ക്കുല്ലതാണ് .ഭാരതത്തിന്‌ ദേശീയാത്മവ് പകരുകയും ഹിന്ദു സ്വയം ഒരു രാജ്യമാണെന്ന് ഊന്നി പറയുകയും ചെയ്തത് സവര്‍ക്കരാണ്- Hindu Maha Sabha its Contribution to Indian Politics by Indira Prakash)1942 സെപ്റ്റ ഒന്നിന് ആഗ്ര ബ്രിടീഷ് കോടതിയില്‍ ഇന്ത്യന്‍ സ്വതത്ര്യ സമര സേനാനികളെ ഒരു ഗ്രാമത്തെ ഒന്നടന്കം ഒറ്റു കൊടുത്തു കൊണ്ടു മൊഴി നല്കിയ വാജ് പേയി .1948 ജാനു 30 റാം റാം വിളിച്ചു നടന്ന സനാതന ഹിന്ദുവായ മഹാത്മജിക്ക്‌ നേരെ രാഷ്ട്ര പിതാവിന് നേരെ നിര ഒഴിച്ച ഗോഡ്സെ
അങ്ങനെ എത്ര എത്ര രാജ്യ സ്നേഹികള്‍ ഉണ്ട് സംഘത്തില്‍ എത്ര ഉദാഹരണങള്‍ ഉണ്ട് ചരിത്രത്തില്‍ ഈ സാംസ്കാരിക ദേശീയതയ്ക്ക് (Read Freedom at Midnight)
സകല സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും എല്ലാം ഒരു സമുദായത്തെ മാത്രം മനപ്പൂര്‍വം വേട്ടയാടുന്നു എന്ന് പറഞ്ഞു നടന്നാല്‍ .....(പറഞത് വായു ജിത്താണ് ഞാനല്ല )
പക്ഷെ പലപ്പോഴും (എപ്പോഴും അല്ല )അങ്ങനെ നീതി നിഷേധം ഉണ്ടായിട്ടുണ്ട് സ്വാതന്ത്ര്യ ഇന്ത്യയില്‍ നടന്ന ഏക പക്ഷീയ വര്‍ഗീയ കലാപങ്ങളും വംശ ഹത്യകളും എത്രയാണെന്ന് ജിത്തിന് അറിയാമോ?(bhagalpoor.nelli soorath meerath bheevandi ahmadabad mumbai koyambathoor gujarath etc )എത്ര കലാപങ്ങളില്‍ സംഘ പരിവരക്കാര്‍ക്ക് നമ്മുടെ പോലീസ് ശിക്ഷ വാങ്ങി കൊടുത്തെന്നും ?താങ്കള്‍ അപ്പോള്‍ താങ്കള്ക്ക് നീതി നിഷേധത്തെ കുറിച്ചു മനസ്സിലാവും.അതിനും സംഘ പരിവാര പതിവു പല്ലവി ഒറ്റപെട്ട സംഭവം ആണെന്നാണ് മറുപടി എങ്കില്‍ ഇത്തരം "ഒറ്റപ്പെട്ട "സംഭവങ്ങള്‍ ആണ് രാജ്യത്ത് ആഭ്യന്ദര പ്രശ്നങ്ങളും വിഘടന വാദവും അരാജകത്വവും ഉടെലെടുക്കാന്‍ കരനമാവാര്.

എന്താണ് വായു ജിത്തു മനസ്സിലാക്കിയ ഭീകരവാദം മലെഗവും മടോസയും സംജോത എക്സ്പ്രസ്സും മക്ക മസ്ജിദും ഹൂബ്ലിയും അന്വേഷണത്തിന്റെ കുന്ത മുന മുസ്ലിമിലേക്ക് തിരിഞപ്പോള്‍ ഭീകരവാദവും പ്രഗ്യ സിങ്ങിലെക്കും സംഘതിലെക്കും തിരിഞ്ഞപ്പോള്‍ ഭീകരവാദ വായ്ത്താരികള്‍ അടങ്ങിയതും എന്ത് കൊണ്ടാണ് മുസ്ലിം നാമധാരികള്‍ നടത്തിയാല്‍ മാത്രമെ ഭീകരവാദവും രാജ്യ ദ്രോഹവും ആകൂ എന്നുണ്ടോ?
കാശ്മീരില്‍ കൊല്ലപ്പെട്ട ഫയാസിന്റെ ഉമ്മയും രഹീമിന്റെ ഉമ്മയും മകന്റെ മയ്യത്ത് കാണണ്ട എന്ന് പറഞ്ഞപ്പോള്‍ പ്രഗ്യ സിങ്ങിന്റെ അച്ഛന്‍ ചന്ദ്രപാല്‍ സിംഗ് തന്റെ മകളുടെ ചിത്രം പൂജ മുറിയില്‍ ഇഷ്ട ദേവന്മാര്‍ക്കൊപ്പം പൂജിക്കുകയാണ് .സംഘത്തിന് ഒരു പുതിയ ദൈവം കൂടി (സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം കുറഞ്ഞു പോയതില്‍ ആവലാതി പൂണ്ട ദൈവം )ഭീകര വാദികള്‍ക്ക് വേണ്ടി വാദിക്കില്ലെന്നു പ്രമേയം പാസ്സാക്കിയ ബാര്‍ കൌണ്‍സിലും വിളക്ക് ലംഘിച്ചു വന്ന വക്കീലന്മാരെ മര്‍ദിച്ച സംഘവും അതെ കേസില്‍ പ്രഗ്യ സിങ്ങിനും കൂട്ടര്‍ക്കും വേണ്ടി വാദിക്കാന്‍ കടി പിടി കൂടുന്നതും നാം കണ്ടു വായു ജിത്ത് കണ്ടോ?
എന്താ വായു ജിത്തേ ഇതിന്റെയൊക്കെ അര്ത്ഥം
ലെറ്റര്‍ ബോംബ് കേസില്‍ മുഹ്സിന്‍ പിടിയിലായപ്പോള്‍ ഭീകരവാദം
യഥാര്ത്ഥ പ്രതി രാജീവ് ശര്‍മ പിടിയിലായപ്പോള്‍ മന്ദ ബുദ്ധി നാട്ടിന് ഉപയോഗിക്കാന്‍ പറ്റിയ കഴിവും
ഇ മെയില് ഭീഷണി അക്ബര്‍ രാജ് ആയപ്പോള്‍ ഭീകരവാദവും കറുത്ത തുണിയും
അരുണ്‍ സൂര്യ ആയപ്പോള്‍ കുടുംബത്തില്‍ പിറന്ന നല്ല കുട്ടി

എന്താ എപ്പോഴും ഈ നീതിയില്‍ വായു സന്തുഷ്ടനാണോ?
അതല്ല വായുവിന് ഹ ഹ എന്ന് ചിരി വരുന്നുണ്ടോ?

വായുജിത് said...

പ്രിയപ്പെട്ട മുഹമ്മദ് .. മുസ്ലിം ആയതു കൊണ്ട് ഒരു നിരപരാധിയെ അറസ്റ്റ് ചെയ്യണം എന്നോ , അയാളെ വെടി വെച്ച് കൊല്ലണം എന്നോ എനിക്ക് അഭിപ്രായമില്ല.. ദയവു ചെയ്ത് അങ്ങനെ ധരിക്കാതിരിക്കുക .. ഇനി സംഘം എന്ന് പറഞ്ഞാല്‍ വഴിയില്‍ കാണുന്ന മുസ്ലിമിനെയൊക്കെ കൊല്ലണം എന്ന് പറഞ്ഞു നടക്കുന്ന ആള്‍ക്കാരുമല്ല .. അതൊക്കെ പോട്ടെ .. സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഐ എസ് ഐ ബന്ധമുണ്ടെന്ന് പറഞ്ഞതിന് ശേഷം അങ്ങനെ പറഞ്ഞിട്ടില്ല എന്ന് ഇ.ടി എസ് തന്നെ വെളിപ്പെടുത്തി .. ഹേമന്ത് കാര്ക്കാരെ മരിക്കുന്നതിനു മുന്പ് .. ഇനി ഹേമന്ത് കാര്‍ക്കരെക്കെതിരെ ഇന്ത്യന്‍ മുജാഹിദ്ദേന് വധ ഭീഷണി മുഴക്കിയിരുന്നു . ( മാലെഗാവ് പുറത്തു വരുന്നതിനു മുന്പ് )

നിരപരാധികളെ നമുക്ക് രക്ഷിക്കാം മതത്തിനുപരി .. അതിനു സംശയമില്ല .. പക്ഷെ ഇന്ത്യയിലെ അന്വേഷണ ഏജന്‍സികള്‍ പറയുന്ന എല്ലാം കള്ളമാണെന്ന് വിശ്വസിക്കാന്‍ ആരെയും കിട്ടി എന്ന് വരില്ല ..

ഇപ്പോള്‍ ദ്വിരാഷ്ട്ര വാദം സവര്‍ക്കറുടെ സൃഷ്ടിയാണ് എന്നാ വാദവും കൊള്ളാം .. സുഹൃത്തേ 1906 ഇല ആണ് മുസ്ലിം ലീഗ് രൂപം കൊല്ലുന്നത് .. എന്തിനു വേണ്ടി ?? മതേതരത്വത്തിന് വേണ്ടി അല്ലല്ലോ .. മുസ്ലിമിന് പ്രത്യേക സ്ഥാനങ്ങള്‍ സഭയിലും മറ്റും വേണം എന്ന് പറഞ്ഞു കൊണ്ടാണല്ലോ .. 1916 ഇല ആണ് ഹിന്ദു മഹാ സഭ രൂപം കൊണ്ടത് .. ഈ ചരിത്രങ്ങളൊക്കെ അവനവനു വേണ്ടി വളചോടിക്കുംപോള്‍ മറ്റുള്ളവര്‍ അത് വിശ്വസിക്കുന്ന രീതിയില്‍ ഒടിക്കാന്‍ നോക്കുന്നതാവും കൂടുതല്‍ നല്ലത് ..

പിന്നെ കലാപങ്ങള്‍ .. ഏകപക്ഷീയം ആണ് എന്ന് പറയരുത് .. കലാപങ്ങളുടെ ചരിത്രം ഒക്കെ ആര്‍ക്കാണ് അറിയാത്തത് .. അതിന്റെ കാരണങ്ങളും ??
താന്കള്‍ പറഞ്ഞു വന്നപ്പോള്‍ പോലും സ്വാതന്ത്ര്യാനന്തര കലാപങ്ങള്‍
എന്നാണല്ലോ വന്നത് .. അതിനു മുന്നേ കലാപങ്ങള്‍ ഇല്ലായിരുന്നോ ??

അങ്ങനെ ആണെന്കില്‍ ബോംബ് സ്ഫോടനങ്ങളിലൂടെ ഏറ്റവും കൂടുതല്‍ പ്രതികരിക്കേണ്ടത് ഇവിടുത്തെ സിഖ് അമുദായം അല്ലെ ?? ഏറ്റവും വലിയ വംശീയ ഉന്മൂലനം നേരിട്ടത് അവര്‍ ആണല്ലോ .. പക്ഷെ അവര്‍ ജനാധിപത്യപരമായി നേരിട്ടു.. വേറെ കൂട്ടര്‍ അതിനു പകരം ഇന്ത്യാ വിരുദ്ധത ആയുധം ആക്കി .. ബോംബും പൊട്ടിച്ചു നടക്കുന്നു .. അപ്പോള്‍ പിന്നെ മുഴുവന്‍ സമുദായത്തിന് അത് ദോഷകരം ആയി ഭവിക്കും .. അറിഞ്ഞോ അറിയാതെയോ ..

നിരപരാധികളെ മുസ്ലിം ആയതുകൊണ്ട് മാത്രം വെട്ടയാടുന്നെന്കില്‍ അതിനെതിരെ ശക്തം ആയി പ്രതികരിക്കണം .. അതിനു സംശയം ഇല്ല .. പക്ഷെ എല്ലാ ഭീകരാക്രമാനങ്ങളും സംഘ പരിവാര്‍ സൃഷ്ടിയാണ് എന്ന് പറഞ്ഞു നടന്നാല്‍ വീണ്ടും വിപരീത ഫലമേ ഉണ്ടാകൂ ..

കാശ്മീരില്‍ പ്യി ചത്തവരെ ഐ ബി യും ആര്‍.എസ്.എസും റിക്രൂട്ട് ചെയ്തു , മുമ്പില്‍ ആക്രമണം നടത്തിയത് ആര്‍.എസ്.എസ് ഉം മോസാടും ആണ് എന്നൊക്കെയുള്ള വാര്‍ത്തകള്‍ , കാശ്മീരിലെ ഭീകരവാദികള്‍ കാശ്മീര്ര്‍ പോരാളികള്‍ .. ഇങ്ങനെയൊക്കെ കൊടുത്താല്‍ യാതൊരു ഗുണവുമില്ല .. സംഘപരിവാറിനു ശക്തി കൂടുകയേ ഉള്ളു

ISLAM DENIED said...

islamdenied.blogspot.com

ISLAM DENIED said...

മുസ്ലിം ലീഗ് രൂപപ്പെടനുനടായ കാരണങ്ങള്‍ പരിശോധിക്കുന്നത് നല്ലതാവും. കോണ്‍ഗ്രസ്‌ ഒരു രോടരി ക്ലബ്‌ പോലെ ഉന്നതന്മാര്‍ മാത്രം സമ്മേളിച്ചിരുന്ന ബ്രിടിഷുകാരുടെ സൃഷ്ട്ടിയായിരുന്നു. ദളിതുകളുടെയും മുസ്ലിങ്ങളുടെയും അവസ്യങ്ങള്‍ക്ക് എന്നും എതിരായിരുന്നു കോണ്‍ഗ്രസ്‌. ഉദാ: അമ്ബെട്കര്‍കെതിരെ കോണ്‍ഗ്രസ്‌ തിരിഞ്ഞപ്പോള്‍ അദ്ധേഹത്തെ പിന്തങ്ങിയത് ലീഗായിരുന്നു. അംബേദ്‌കര്‍ തെരഞ്ഞെടുപ്പു വിജയിച്ചത് ലീഗിന്റെ സീറ്റിലായിരുന്നു. ഇന്നത്തേ ലീഗിന്റെ കാര്യമല്ല ഞാന്‍ പറയുന്നത്. ദ്വിരാഷ്ട്ര വാദത്തിലേക്ക് ലീഗിനെ അന്നത്തെ കോണ്‍ഗ്രസ്‌ സവര്‍ണ നേതൃത്വവും ഹിന്ദു മഹാസഭയും എടുത്തെറിയുകയായിരുന്നു.