Wednesday, May 27, 2009

ചാണക്യന് ഒരു വയസ്സ്..:)

എന്റെ പ്രിയപ്പെട്ട ബൂലോകരെ,

2008 മെയ് 28ന് ഒരു പോസ്റ്റിട്ട് ബൂലോകത്തേക്ക് പ്രവേശിച്ചപ്പോള്‍ സംഭവ ബഹുലമായ ഒരു വര്‍ഷം ഇത്ര പെട്ടെന്ന് കടന്നു പോകുമെന്ന് സ്വപ്നേപി ഞാന്‍ കരുതിയില്ല. വളരെ യാദൃശ്ചികമായിട്ടാണ് ബ്ലോഗ് എന്ന മാധ്യമത്തെ ഞാന്‍ പരിചയപ്പെടുന്നത്. എന്റെ ജോലിയുടെ ആവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തി വന്നിരുന്നുവെങ്കിലും ബ്ലോഗ് എന്ന സാധനത്തിനെ കുറിച്ച് ഒരു അറിവും ഇല്ലായിരുന്നു. എപ്പോഴോ ഏതോ മാഗസിനില്‍ കണ്ട ഒരു ആര്‍ട്ടിക്കിളിനെ പിന്തുടര്‍ന്നാണ് ഈയുള്ളവന്‍ നിങ്ങളുടെ ഒക്കെ ലോകത്തില്‍ എത്തിപ്പെട്ടത്. അതില്‍ കിട്ടിയ ലിങ്കുകളില്‍ പരതി ഞാന്‍ എത്തിപ്പെട്ടത് യാരിദ്, ശിവ, ചിത്രകാരന്‍ എന്നിവരുടെ കൈകളിലേക്കാണ്. എങ്ങനെ ഒരു കമന്റ് ഇടണമെന്നോ പോസ്റ്റിടണമെന്നോ അറിയാതെ വട്ടം തിരിഞ്ഞ എന്നെ നിര്‍ലോഭമായ സഹായ സഹരണങ്ങള്‍ നല്‍കി ആദ്യാക്ഷരിക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയ യാരിദ്, ശിവ, ചിത്രകാരന്‍ എന്നിവരെ ഇത്തരുണത്തില്‍ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.....

എന്റെ പ്രിയപ്പെട്ടവരെ,

ചാണക്യന്‍ എന്ന പേരില്‍ ഒരു തമാശക്ക് തുടങ്ങിയ ഈ ബ്ലോഗ് എനിക്ക് നേടിത്തന്നത്...വിലമതിക്കാനാവാത്ത കുറെ സുഹൃത്ത് ബന്ധങ്ങളെയാണ്. ഞാന്‍ ജോലി ചെയ്യുന്ന മീഡിയത്തില്‍ നിന്നും എനിക്ക് കിട്ടാത്ത നിങ്ങളുടെയൊക്കെ ഈ സുഹൃത്ത് ബന്ധം എന്നെ പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയാത്ത ഒരു ഉന്മാദ അവസ്ഥയിലേക്ക് എത്തിക്കുന്നു. നന്ദിയുണ്ട് പ്രിയരെ, ഏറെ നന്ദിയുണ്ട്...എന്നെ പ്രോത്സാഹിപ്പിക്കാന്‍ നിങ്ങള്‍ ചെയ്ത ഓരോ മൌസ് ക്ലിക്കിനും ഒരായിരം നന്ദി.....ചാണക്യനെ ഒരു വര്‍ഷം സഹിച്ചതിന് നിങ്ങളോടൊക്കെ എങ്ങനെ നന്ദി രേഖപ്പെടുത്തണം എന്ന് അറിയില്ല....

മറ്റ് മീഡിയങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഞാന്‍ ബൂലോകത്ത് കണ്ട് അനുഭവിച്ച ഒരു കാര്യം അനിര്‍വചനീയമായ തരത്തില്‍ സ്ഥാപിക്കപെടുന്ന സുഹൃത്ത് ബന്ധങ്ങളാണ്. വ്യത്യസ്ഥ ചിന്താഗതിക്കാരും സ്ഥാപിത താല്പര്യക്കാരും അരങ്ങ് വാഴുമ്പോള്‍ നമുക്കെന്താ ഹേ ഇവിടെ കാര്യം എന്ന് കരുതി മാറി നില്‍ക്കാന്‍ വിടാതെ പ്രോത്സാഹനങ്ങളുമായി നിരന്തരം പോസ്റ്റുകളില്‍ വന്ന് സാന്നിദ്ധ്യം അറിയിക്കുന്ന എന്റെ പ്രിയപ്പെട്ടവരെ...നിങ്ങളാണ് ഈയുള്ളവന്റെ ശക്തി....

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പോസ്റ്റുകളുടെ പേരിലും ഗ്രൂപ്പിസത്തിന്റെ പേരിലും പലരോടും വഴക്കിടേണ്ടി വന്നിട്ടുണ്ട്.....! ആശയ വൈരുദ്ധ്യങ്ങള്‍ കാരണം ആരോടെങ്കിലും ഞാന്‍ മോശമായി സംസാരിച്ചിട്ടുണ്ട് എങ്കില്‍ ഇവിടെ അത്തരത്തില്‍ ഞാന്‍ കാരണം വേദനിച്ചവരോട് മാപ്പിരക്കുന്നു.....

എന്റെ പ്രിയപ്പെട്ടവരെ,

ബൂലോകത്തെ എന്റെ ഒരു വര്‍ഷം എന്ത് കൊണ്ടും അടിപൊളിയായിരുന്നു എന്ന് പറയാതെ വയ്യ.....സൌഹൃദ കൂട്ടായ്മയുടെ എല്ലാ നിര്‍വചനങ്ങളേയും തെറ്റിച്ചു കൊണ്ട് ശ്രീ ഹരീഷ് തൊടുപുഴ ഒരുക്കിയ മീറ്റ് എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സുന്ദര മുഹൂര്‍ത്തമായി അവശേഷിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് ഹരീഷ് ഈ പരിപാടിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നുവെങ്കിലും പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയം ബാക്കിയായിരുന്നു.

23നു രാത്രി ആലുവ സ്റ്റേഷനില്‍ ഇറങ്ങിയ എന്നെ കാത്ത് അതേവരെ കണ്ടിട്ടില്ലാത്ത എന്നാല്‍ എന്റെ സുഹൃത്തായ അനില്‍ നില്‍പ്പുണ്ടായിരുന്നു. പാര്‍ക്ക് ചെയ്തിരുന്ന വണ്ടികള്‍ക്കിടയില്‍ ചാണക്യന്‍ അനിലിനെ തിരക്കി നടന്നപ്പോള്‍ താടി വച്ച, അല്ല താടി വളര്‍ന്ന ഒരാള്‍ ഇടിച്ചു കയറി ചോദിക്യാണ് സജിയല്ലെ എന്ന്...ഈശ്വരാ ചാണക്യന്റെ ഗ്യാസ് പോയ സമയമാ അത്.....പിന്നെ ഇരുവരുമായി യാത്ര തുടര്‍ന്നു തൊടുപുഴയിലേക്ക്....തൊടുപുഴയില്‍ എത്തി ഹരീഷിനെ വിളിച്ചു, അല്പം കഴിഞ്ഞില്ല അവിടെ വരുന്നു ഒരു തടിമാടന്‍ കണ്ടാലൊരു ഗുണ്ടാ സെറ്റപ്പൊക്കെ ഉണ്ട്....:)വന്ന് പറയാണ് ഞാനാ ഹരീഷെന്ന്....ഞാനല്‍പ്പം പുറകിലേക്ക് മാറി നിന്നു, അതിയാന്റെ കയ്യെങ്ങാനും എന്റെ പുറത്തു വീണാല്‍ ജീവിതം കോഞ്ഞാട്ടയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട:)


കാണാമറയത്തിരുന്നവരെ കാണാനുള്ള വെമ്പലിനു അറുതി വരുത്തി 24ന്റെ പ്രഭാതം....നേരെ മീറ്റ് നടക്കുന്ന ഹാളിലേക്ക് പോയി.....എല്ലാവരേയും കണ്ടു കണ്‍‌കുളിര്‍ക്കെ.....അല്‍ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ബ്ലോഗ് മീറ്റ് പുരോഗമിച്ചു.....ആ കാഴ്ച്ചകള്‍ ഇതിനോടകം നിങ്ങള്‍ ഏവരും നിരവധി പോസ്റ്റുകളിലായി കണ്ടു കഴിഞ്ഞിരിക്കും....കൂടുതല്‍ പറയാന്‍ എനിക്ക് അറിയില്ല....

പ്രിയരെ,

എന്നെ അല്‍ഭുതപ്പെടുത്തിയത് ഹരീഷ് തൊടുപുഴ എന്ന ബ്ലോഗറുടെ സംഘാടക വേഷമാണ്. തീര്‍ച്ചയായും എത്ര നന്ദി പറഞ്ഞാലും മതിവരാത്ത രീതിയിലായിരുന്നു ഓരോ പരിപാടിയും ഹരീഷ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ബ്ലോഗര്‍മാരെ ഒരിടത്ത് കൂട്ടുന്നതില്‍ ഹരീഷ് എന്ന വ്യക്തി പൂര്‍ണ്ണവിജയമായിരുന്നു എന്ന് പറയാതെ വയ്യ. കേരളത്തിലെ തന്നെ ആദ്യ ബ്ലോഗ് മീറ്റ് എന്ന് പറയുന്നതിലും തെറ്റില്ല.

ഹരീഷെ....നന്ദി.....

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സുന്ദര മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഹരീഷിനോട് ഏറെ നന്ദിയുണ്ട്....

73 comments:

ചാണക്യന്‍ said...

ചാണക്യന് വയസ്സായി...:)

ഉറുമ്പ്‌ /ANT said...

ആശംശകൾ

ജെയിംസ് ബ്രൈറ്റ് said...

ഈ മീറ്റു കാരണം ചാണുവിന്റെ ഫോട്ടോ കാണുവാനുള്ള അവസരമുണ്ടായി. സന്തോഷം.
ഈ ചാണുവിനെപ്പറ്റിയെന്തെല്ലാം നാടകങ്ങളെഴുതിയെന്നും ആലോചിച്ചുപോയി!

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയ ചാണുവിന് എല്ലാ ആശംസകളും ..

ആ ചിരി എവിടെ പോയി..
ഹി ഹിഹിഹിഹിഹിഹി

Unknown said...

ചാണക്യന്‍ അനിലിനെ തിരക്കി നടന്നപ്പോള്‍ താടി വച്ച, അല്ല താടി വളര്‍ന്ന ഒരാള്‍ ഇടിച്ചു കയറി ചോദിക്യാണ് സജിയല്ലെ എന്ന്...
ചാണക്യ എന്നെ തന്നെയാണൊ ഉദ്ദേശിച്ചത് :-)

കാപ്പിലാന്‍ said...

എന്‍റെ കുട്ടുകാര , എനിക്ക് സങ്കടം വരുന്നുണ്ട് ഇയാള്‍ ഇങ്ങനെ എഴുതുമ്പോള്‍ .ഈ ചാണക്യനെ അല്ല ബൂലോകത്തിനു വേണ്ടത് .ബ്ലോഗിലെ പുലി / ബൂലോക സഭയിലെ പ്രധാനമന്ത്രി /

നമ്മള്‍ തമ്മില്‍ എങ്ങനെയാണ് ഇത്രയടുത്തത് .എനിക്ക് പറയാന്‍ വാക്കുകള്‍ ഇല്ല . എല്ലാ നന്മകളും ഉണ്ടാകട്ടെ .

Jayasree Lakshmy Kumar said...

അയ്യേ...ഒരു വയസ്സേ ആയുള്ളൂ?! മീറ്റിലെ ആ ഫോട്ടോ കണ്ടാൽ പറയൂല്ലട്ടോ :))))

കാണാമറയ്ക്കപ്പുറമിരുന്ന് പോസ്റ്റുകളിലൂടെ മാത്രം പരിചയപ്പെടുന്ന ആരൊക്കെയോ എന്ന അവസ്ഥ വിട്ട്, ഒരു കുടക്കീഴിലെന്ന പോലെ കൂട്ടായ്മകളിലൂടെ വളർന്നു വരുന്ന സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും പുതിയ കെട്ടുറപ്പുകൾ തരുന്ന സന്തോഷത്തിന്റെ ഒരു ഹാങ് ഓവർ ഈ പോസ്റ്റിൽ കാണാം. ബ്ലോഗ് മീറ്റിന്റെ പോസ്റ്റുകൾ വായിക്കുന്ന, അതിൽ പങ്കെടുക്കാൻ കഴിയാതിരുന്ന, എന്നെപ്പോലുള്ള വായനക്കാരിലേക്കും സംക്രമിക്കുന്നു ആ സന്തോഷം. അതോടൊപ്പം വേണ്ടപ്പെട്ടവരാരൊക്കെയോ ഒത്തുകൂടിയിട്ടും ആ കൂടെ കൂടാൻ കഴിയാതിരുന്നതിന്റെ ദു:ഖവും.

ഒരു വർഷം തികക്കുന്ന ഈ ബ്ലോഗിന് എല്ലാ വിധ ആശംസകളും :)

വീകെ said...

പ്രിയ ചാണക്യന്
നൂറു നൂറ് ആശംസകൾ...

ജെയിംസ് ബ്രൈറ്റ് said...

ഈ തൊട്ടുപുഴ മീറ്റു കഴിഞ്ഞതില്‍പ്പിന്നെ ബൂലോകത്ത് എല്ലാവര്‍ക്കും അന്യോന്യമുള്ള സ്നേഹം അങ്ങോട്ടു കൂടിയോ എന്നെന്നിക്കൊരു സംശയം! ഒരുപാടു ബ്ലോഗുകള്‍ വായിച്ചപ്പോള്‍ തോന്നിയ ഒരു കാര്യമാണ്. വേറെ ആര്‍ക്കെങ്കിലും അങ്ങിനെയെങ്ങാനം തോന്നിയോ?
അതോ ഇതെന്റെ മാത്രം തോന്നലാണോ..?
ഒരു പിടിയും കിട്ടുന്നില്ല.

കാപ്പിലാന്‍ said...

ഡോക്ടര്‍ പറഞ്ഞ ആ കാര്യം ശരിയാണ് എന്ന് എനിക്കും തോന്നുന്നു .തമ്മില്‍ കെട്ടിയ മതിലുകള്‍ ഇടിച്ചു കളഞ്ഞിരിക്കുന്നു .

ദീപക് രാജ്|Deepak Raj said...

പ്രിയ ചാണക്യന്‍
ഒരു വര്‍ഷം ബൂലോഗത്ത് ചിലവിട്ട ചാണക്യനു അഭിനന്ദനങ്ങള്‍. വീണ്ടും നല്ല പോസ്റ്റുകളുമായി ബൂലോഗത്തെ ധന്യമാക്കുക.

സ്നേഹത്തോടെ
(ദീപക് രാജ്)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഞാനിഷ്ടപ്പെടുന്ന ബ്ലോഗുകളില്‍ ഒന്നാണിത്. ഒരു വയസ്സൊക്കെ ആയി ല്ലെ :)

ആശംസകള്‍ !

ഹരീഷ് തൊടുപുഴ said...

ഹി ഹി ഹി ഹിഹീ...

ഹി ഹി ഹി ഹി ഹീ...

ഹി ഹി ഹി ഹി ഹീ...


നിങ്ങളില്ലായിരുന്നെങ്കില്‍ ഈ ചിരി...

ചാണൂ;
ആയിരമായിരം ഒന്നാം പിറന്നാളാശംസകള്‍..

vahab said...

പ്രിയ ചാണക്യന്‍...

ബ്ലോഗ്‌ വാര്‍ഷികാശംസകള്‍ നേരുന്നു.
മീറ്റില്‍വെച്ച്‌ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
ജന്മദിനാശംസകള്‍.
:)
ചാണക്യ സൂത്രങ്ങളുമായി ഈനിയും അനേകം വര്‍ഷങ്ങള്‍ ബ്ലോഗ്ഗ് ചെയ്യൂ.

ബിന്ദു കെ പി said...

ആശംസകൾ..
വിലമതിക്കാനാവാത്ത സുഹൃദ്ബന്ധങ്ങൾ തന്നെയാണ് ബ്ലോഗിങ്ങിലെ ഏറ്റവും വലിയ നേട്ടം. സംശയമില്ല..

പാമരന്‍ said...

ചാണൂസ്‌, ജന്മദിനാശംസകള്‍! തൊടുപുഴമീറ്റിനു പോകാന്‍ പറ്റിയവരോടുള്ള അസൂയ ഞാന്‍ സ്വയം ഒരു ബ്ളോഗുമീറ്റും ഈറ്റും നടത്തി അങ്ങു തീര്‍ക്കുന്നു :(

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ചാണൂന് ഒരു വയസ്സായ ആശംസകള്‍..

Rare Rose said...

ബൂലോകത്ത് ചാണക്യ ചിരിയുമായി കടന്നു വന്ന ചാണക്യന്‍ ജിക്ക് ആയിരമായിരം ബ്ലോഗ് വാര്‍ഷികാശംസകള്‍..:)

Unknown said...

എന്തേലുമൊക്കെ കാണിച്ചു് തുലയ്ക്കു്! :)

ഒന്നാം ബ്ലോഗ്‌-പിറന്നാളിനു് ആശംസകൾ.

നാട്ടുകാരന്‍ said...

കണ്ടാല്‍ ഒരു വയസേ ഉള്ളൂ എന്ന് പറയില്ല!
എന്നാല്‍ ആ നില്പ് കണ്ടാല്‍ ഒരു വയസ്സായോ എന്ന് സംശയമാകും !
അഭിനന്ദനങ്ങള്‍ !
ഹരീഷിനെ മനസിലാക്കിയ ചുരുക്കം ആളുകളില്‍ ഒരാള്‍ എന്നാ നിലയിലാണിത് !
ഞാനാണെങ്കില്‍ ഹരീഷിന്റെ മുന്‍പില്‍ ചെന്നാല്‍ ഒറ്റക്കാണെങ്കില്‍ ഇരിക്കുക പോലുമില്ല !
അത്ര ഭയങ്കരനല്ലേ ......
എന്തായാലും ഒറ്റയ്ക്ക് ബൂലോഗം പിടിച്ചെടുത്തത് കണ്ടാല്‍ തന്നെ മനസിലാകില്ലേ ആ കപ്പാസിറ്റി !
വീണ്ടും അഭിനന്ദനങ്ങള്‍ ! (ഇത് പിറന്നാളിന് )

ഇന്നലെ പറഞ്ഞപോലെ ഞാന്‍ ചെയ്തിട്ടുണ്ട് . ശരിയായോ എന്ന് നോക്കുമല്ലോ ?

കാവാലം ജയകൃഷ്ണന്‍ said...

പാറശ്ശാല മഹാദേവന്‍റെ മണ്ണില്‍ നിന്നും ഞാന്‍ പരിചയപ്പെടുന്ന ആദ്യ ബ്ലോഗറാണ് ചാണക്യന്‍. ആ സുന്ദര ഗ്രാമവും, അവിടത്തെ മനസ്സുകളുമായി അനിര്‍വ്വചനീയമായ ബന്ധമുള്ള എനിക്ക് ചാണക്യന്‍ എന്ന അസ്ഥിത്വമുള്ള പ്രതിഭാധനനെ പരിചയപ്പെടാന്‍ കഴിഞ്ഞത് ബ്ലോഗിലൂടെയാണ്. എന്‍റെ മനസ്സില്‍ ചാണക്യനെ സ്വന്തം കുടുംബാംഗമാക്കുന്നതും ആ മണ്ണിന്‍റെ മഹത്വവും ചാണക്യന്‍റെ വ്യക്തിത്വത്തിന്‍റെ മേന്മയും, മനസ്സിന്‍റെ നന്മയുമത്രേ. ഒരു പക്ഷേ ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഒരിക്കലും... ഒരിക്കലും എനിക്ക് ഇങ്ങനെയൊരു സുഹൃത്തിനെ കിട്ടില്ലായിരുന്നു.

ഇനിയും നേരില്‍ കണ്ടിട്ടില്ലാത്ത, എന്‍റെ മനസ്സില്‍ വസിക്കുന്ന കൂട്ടുകാരാ. ആയിരമായിരം ജന്മദിനാശംസകള്‍ നേരുന്നു. ശക്തമായ വാക്കുകള്‍ കൊണ്ടും, പ്രബലമായ ആശയങ്ങള്‍ കൊണ്ടും, ദീപ്തമായ ചിന്തകള്‍ കൊണ്ടും ബൂലോകത്തില്‍ നിറസാന്നിദ്ധ്യമായി അനേകനാള്‍ നിലനില്‍ക്കുക

സ്നേഹപൂര്‍വം

വല്യമ്മായി said...

വാര്‍ഷികാശംസകള്‍

വാഴക്കോടന്‍ ‍// vazhakodan said...

ഹാപ്പി ബര്‍ത്ത ഡേ ടൂ യൂ.... ചാണൂ! ഇന്ന് കൃത്യം നാലുമണിക്ക് ആശ്രമത്തില്‍ വെച്ച് കേക്ക് മുറിയും,മെഴുകുതിരി കത്തിക്കലും ഊതിക്കെടുത്തലും തുടര്‍ന്ന് ജീരക മുട്ടായി വിതരണവും ഉണ്ടായിരിക്കുന്നതാണ്. എല്ലാ ബ്ലോഗ്ഗര്‍മാരും ആശ്രമത്തില്‍ വന്ന് ചാണുവിന് നേരിട്ട് ആശംസകളും സ്വാമികള്‍ക്ക് സംഭാവനകളും നല്‍കാവുന്നതാണ്!

ചാണൂ: മനസ്സില്‍ സൂക്ഷിക്കാന്‍ പറ്റുന്ന സൌഹൃദങ്ങളില്‍ ഈ ചാണൂ എന്നേ ഇടം നേടിയിരിക്കുന്നു. ആയൂരാരോഗ്യ സൌഖ്യത്തോടെയിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. ആശംസകളോടെ.........ഞാനും എന്റെ എല്ലാ ബ്ലോഗ്ഗുകളും.:) ഹി ഹി ഹി ഹി ഹി ഹി ഹീ

ബോണ്‍സ് said...

ചാണക്യനു പിറന്നാള്‍ ആശംസകള്‍!!! ഇനിയും ഒത്തിരി വര്‍ഷങ്ങള്‍ ഈ ബൂലോകത്ത് ജീവിച്ചു ജീവിച്ചു അങ്ങനെ വയസായി നടക്കട്ടെ എന്ന് ആശംസിക്കുന്നു.

പാവത്താൻ said...

"May God fill your days with songs and nights with dreams".

കാപ്പിലാന്‍ said...

വാഴക്കോടന്‍ പറഞ്ഞത് പോലെ ഇന്ന് കഥാ മത്സരം ആശ്രമത്തില്‍ നിന്നും മാറ്റി വെച്ച്‌ ,അവിടെ വെച്ച്‌ ഒരു കേക്ക് മുറി നടത്തണം . കേക്കുണ്ടാക്കാന്‍ അറിയാവുന്ന ആരെങ്കിലും ഉണ്ടാക്കി എനിക്കയക്കുകയോ സ്വയം പോസ്റ്റ്‌ ചെയ്യുകയോ ചെയ്യണം . മറ്റൊരു കാര്യം ജയകൃഷ്ണന്‍ പാറശാലയെ പറ്റി പറഞ്ഞപ്പോഴാണ് ഓര്‍ത്തത്‌ , പാറശാല സ്കൂളില്‍ നിഴല്‍ ചിത്രത്തിന്റെ ഒരു കോപ്പി കൊടുക്കണം എന്ന് ചാണക്യനോട് പറയണം എന്ന് പറഞ്ഞിരുന്നു . ഏതാണ് സ്കൂള്‍ എന്നറിയില്ല . ആ ബുക്ക്‌ എന്‍റെ സംഭാവനയായി അവിടെ കൊടുക്കുമല്ലോ ചാണൂ.
വീണ്ടും ജന്മദിനാശംസകള്‍ .
സ്നേഹത്തോടെ
സ്വാമി കാപ്പില്‍ ആനന്ദന്‍

ഹന്‍ല്ലലത്ത് Hanllalath said...

"....അതിയാന്റെ കയ്യെങ്ങാനും എന്റെ പുറത്തു വീണാല്‍ ജീവിതം കോഞ്ഞാട്ടയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട:) ..."
ഹ ഹ ഹ...ഇതിഷ്ടമായി...

എന്നാലും ഹരീഷേട്ടനെ ഗുണ്ടയെന്ന് വിളിച്ചു അല്ലെ..?
മോശമായി ...മോശമായി.. :)

ബ്ലോഗിന്
ഒന്നാം പിറന്നാളാശംസകള്‍...

ഇനിയും ഒരുപാട് കാലം ബ്ലോഗാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..:)

Typist | എഴുത്തുകാരി said...

ഇവിടേം ഞാനിത്തിരി വൈകിപ്പോയി.അല്ലെങ്കിലും ഞാനെപ്പഴും അങ്ങിനെതന്നെയാ, ആ അതുപോട്ടെ.

“അതിയാന്റെ കയ്യെങ്ങാനും എന്റെ പുറത്തു വീണാല്‍ ജീവിതം കോഞ്ഞാട്ടയാകും എന്ന കാര്യത്തില്‍ സംശയം വേണ്ട:)“. അതു് സത്യം.

അന്നു് മീറ്റിനു ഞാന്‍ വന്നതു് ഇത്തിരി സങ്കോചത്തോടുകൂടി തന്നെയാ. ചാണക്യന്‍, നിരക്ഷരന്‍, ഹരീഷ്, ഇങ്ങനെ പുലികളും പുപ്പുലികളുമായവരുടെ ഇടയിലേക്കു് ഒന്നുമല്ലാത്ത ഈ ഞാന്‍ ചെന്നു നാണം കെടണൊ എന്നു പലവട്ടം ആലോചിച്ചു. പിന്നെ ഒരു ധൈര്യത്തിനങ്ങു വന്നൂന്നു മാത്രം. പക്ഷേ അവിടെ നമ്മള്‍ എല്ലാരും ഒന്നായിരുന്നു ഇല്ലേ?

ചാണക്യന്‍, ഒരുപാടൊരുപാട് ആശംസകള്‍, മനസ്സിന്റെ ഉള്ളില്‍ നിന്നു്.

ഞാന്‍ ആചാര്യന്‍ said...

വൈകിയാണെങ്കിലും ഞാനിതാ വന്നു...ചാണക്യാ.. ഞാന്‍ വിചാരിച്ചിരുന്നത് ചാണക്യന്‍ അനേക വര്‍ഷങ്ങളായി ബ്ലോഗെഴുതുന്നുവെന്നാണ്. ആശംസകള്‍. തൊടുപുഴ മീറ്റ് ഒരു സമ്പന്ന ചരിത്രമാവുകയാണല്ലോ. ബൂലോക ചരിത്രത്തില്‍ ആ നാഴികക്കല്ല് നാട്ടാന്‍ നിങ്ങള്‍ക്കെല്ലാം ഹരീഷിനോടൊരുമിച്ച് കഴിഞ്ഞല്ലോ, ഭാഗ്യം ചെയ്തവര്‍...(ഫോട്ടോ കണ്ടപ്പോള്‍ മനസിലായി കമന്‍റ് ഐക്കണിലുള്ള കണ്ണ് ചാണക്യന്‍ തന്നെ ഹിഹിഹിഹിഹിഹി)

അരുണ്‍ കരിമുട്ടം said...

എല്ലാവിധ ആശംസകളും നേരുന്നു
ഇനിയും വരുക..
പുതിയ പുതിയ സൂത്രങ്ങളുമായി..
ചാണക്യ സൂത്രങ്ങളുമായി.

കാപ്പിലാന്‍ said...

ആശ്രമത്തില്‍ കേക്ക് മുറിക്കാന്‍ പോകുന്നു . എല്ലാവരും അങ്ങോട്ട്‌ പോരെ :)

ജിജ സുബ്രഹ്മണ്യൻ said...

ചാണക്യനു ഒരു വയസ്സേ ആയുള്ളൂവെന്ന് കണ്ടാ പറയില്ല കേട്ടോ.ബ്ലോഗ്ഗിന്റെ കാര്യമാണേ.യഥാർത്ഥ ജീവിതത്തിലെ ചാണക്യനെ നേരീട്ടു കണ്ടപ്പോൾ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി.കാർണം 50 വയസ്സിനു മേൽ പ്രായമുള്ള ഒരു കഷണ്ടിത്തലയനെ പ്രതീക്ഷിച്ച എന്റെ മുൻപിൽ ഒരു ചെറുപ്പക്കാരൻ.എന്തായാലും ഒന്നാം പിറന്നാളാഘോഷിക്കുന്ന ചാണക്യനു ആശംസകൾ.

വികടശിരോമണി said...

പ്രിയ ചാണക്യാ,
ഒന്നാം പിറന്നാളിന് മനംനിറഞ്ഞ ആശംസകൾ.ആകസ്മികമായ കാരണങ്ങൾ ചതിച്ചിരുന്നില്ലെങ്കിൽ,ഞാനും വരേണ്ടിയിരുന്ന ആ മീറ്റിൽ പങ്കെടുക്കാതെ പോയത് ഏതു നിലക്കും നഷ്ടമായി.
താങ്കളേയൊക്കെ ഞാനേതാണ്ട് ഈ രീതിയിൽ തന്നെയാണല്ലോ സങ്കൽ‌പ്പിച്ചത് എന്നാണ് ഞാൻ ഫോട്ടോ കണ്ട് വിസ്മയിച്ചത്:)
ഏതായാലും,നമുക്കെല്ലാം ഇനിയും എന്നെങ്കിലും കണ്ടുമുട്ടാനാവും എന്ന ശുഭാപ്തി വിശ്വാസത്തോടെ,
സസ്നേഹം,
വികടശിരോമണി.

Anil cheleri kumaran said...

വാർ‌ഷിക ആശംസകൾ ..!!
ഇനിയും ഇനിയും വാർഷികങ്ങൾ വന്നു ചേരട്ടെ..

Lathika subhash said...

ചാണക്യാ, ആദ്യം ആശംസകളിട്ടത് കാപ്പിലാന്റെ പോസ്റ്റിലാ.
ദാ വീണ്ടും ആശംസകള്‍!
ബ്ലോഗ് മീറ്റിന് വാങ്ങിയ ഫോണ്‍ നമ്പര്‍ വെറുതേ ഇന്നു വൈകുന്നേരം ഒന്ന് ഉപയോഗിച്ചു നോക്കിയതാ. ചാണക്യന്‍ പിറന്നാളാഘോഷത്തിലാണെന്ന് അപ്പോള്‍ അറിയില്ലായിരുന്നു.
എന്തായാലും ഞാന്‍ വിളിച്ചേ...
വരൂ ചാണക്യാ വീണ്ടും നല്ല നല്ല പോസ്റ്റുകളുമായി.
നന്മകള്‍ നേരുന്നു.

K C G said...

കുറേ നാളായി ആ ഹിഹിഹീന്നുള്ള ചിരി കാണാത്തപ്പോഴേ എനിക്കു തോന്നിയതാണ് ചാണക്യന് വയസ്സായീന്ന്‌...
എന്നാലും കണ്ടാല്‍ തോന്നില്ല കേട്ടോ [സന്തൂര്‍ സോപ്പായിരിക്കും ഉപയോഗിക്കുന്നത് ഉവ്വോ?]


“മറ്റ് മീഡിയങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഞാന്‍ ബൂലോകത്ത് കണ്ട് അനുഭവിച്ച ഒരു കാര്യം അനിര്‍വചനീയമായ തരത്തില്‍ സ്ഥാപിക്കപെടുന്ന സുഹൃത്ത് ബന്ധങ്ങളാണ്“

തീര്‍ച്ചയായും ചാണു. കാണാമറയത്തിരുന്ന് മനസ്സുകള്‍ കൊണ്ടു മാത്രം സംവദിക്കുന്നതിന്റെ ശക്തിയാകാം ഇത്.

മാണിക്യം said...

ഉണ്ടക്കണ്ണനു ഒരു വയസ്സ്!
സര്‍വ്വൈശ്വര്യങ്ങളോടേ
ദീര്‍ഘായുഷ്മാനായി
ചാണക്യന് നീണാള്‍ വാഴട്ടെ ...
ബൂലോകപ്രസിദ്ധമായ "ഹിഹിഹി"
കാണുമ്പോള്‍ ഒന്നു ചിരിക്കാത്ത ബൂലോകരില്ല
ചിരിക്ക് നന്ദി ചാണക്യാ
"ഹി:) ഹി:) ഹി"

ശ്രീ said...

ഒന്നാം വാര്‍ഷിക ആശംസകള്‍, മാഷേ...

തുടരട്ടെ!!!

Areekkodan | അരീക്കോടന്‍ said...

വയസ്സന്‍ ചാണക്യന്‌ ഈ വയസ്സന്റെ ആശംസകള്‍...

ധൃഷ്ടദ്യുമ്നന്‍ said...

ആശ്രമത്തിലേ കേക്ക്‌ തിന്നിരുന്നു..ഒരു വയസൊക്കെ ഒരു വയസ്സാണോ?ഇനിയും ഒരായിരം ബ്ലോഗ്‌ ജന്മദിനങ്ങൾ ആഘോഷിക്കാൻ അവസരമുണ്ടാകട്ടേ..എല്ല്ലാ ആശംസകളൂം

നിരക്ഷരൻ said...

ചാണൂ....

ഞാനവിടെ പുലികളേം പുപ്പുലികളേം സീനിയര്‍ ബ്ലോഗറേം ജൂനിയര്‍ ബ്ലോഗറേം ഒന്നും കണ്ടില്ല. ഒരു പകല്‍ ഒരുമിച്ച് ചിലവിട്ട ചിരകാല പരിചയമുള്ള സുഹൃത്തുക്കളെ മാത്രം കാണാന്‍ പറ്റി.

ഹരീഷിന് എത്ര നന്ദി പറഞ്ഞാലും തീരില്ല.

വാര്‍ഷികാശംസകള്‍ പ്രിയ കൂട്ടുകാരാ.... :)

പാവപ്പെട്ടവൻ said...

വയസ്സറിയിച്ച ചാണുവിന് ആശംസകള്‍
രണ്ടു കണ്ണും പുരികവും മാത്രമായി ഒതുങ്ങി കൂടിയ ചാണുവിന്‍റെ മുഖം എന്തായാലും തോടുപ്പുഴ മീറ്റൊടെ പൂര്‍ണത വരുമ്പോള്‍ ഒരു വയസ്സിന്‍റെ തിളക്കം

G.MANU said...

ആശംസകള്‍ മാഷേ

ധനേഷ് said...

ചാണു മാഷേ,

പിറന്നാളാശംസകള്‍...

മീറ്റിന് ഇതറിഞ്ഞിരുന്നെങ്കില്‍ കേക്ക് മുറിപ്പിക്കാമായിരുന്നു... :-)
ഹി ഹി ഹി ഹി ഹീ...

ചാണക്യന്‍ said...

@ ഉറുമ്പ്- നന്ദി

@ജെയിംസ് സാറെ- നന്ദി, അതെ ഓര്‍ത്ത് ചിരിക്കൂ:)

@പകല്‍കിനാവന്‍- നന്ദി, ഹിഹിഹിഹിഹിഹിഹിഹി...പോരെ:)

@ഞാനും എന്റെ ലോകവും- നന്ദി,എന്റെ ശരിയായ പേര് സജിയെന്നാ മാഷെ..:)

@കാപ്പൂ- നന്ദി, ഞാന്‍ പുലിയൊന്നും അല്ല കാപ്പിലെ കാപ്പൂന്റെ സുഹൃത്തും തോന്ന്യാശ്രമം മഠാധിപതി ശ്രീ ശ്രീ ശ്രീ കാപ്പിലാനന്ദ സ്വാമികളുടെ ശിഷ്യനുമാണ്....സ്വാമികള്‍ അനുഗ്രഹിച്ചാലും:)

@lakshmy- നന്ദി, ബ്ലോഗിലൂടെ എനിക്ക് കിട്ടിയ സൌഹൃദങ്ങളുടെ ഊഷ്മളത ശരിക്കും ഞാന്‍ അനുഭവിക്കുന്നുണ്ട്..അതാ അങ്ങനെ എഴുതിയത്.

@വീ കെ- നന്ദി

@ദീപക് രാജ്- നന്ദി

@പ്രിയ ഉണ്ണികൃഷ്ണന്‍- നന്ദി, ഇഷ്ടപ്പെട്ട ബ്ലോഗാണ് എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്

@ഹരീഷെ- നന്ദി, അതെ ഹരീഷ് ഇല്ലായിരുന്നെങ്കില്‍ ഹിഹിഹിഹിഹിഹി:)

ശ്രീവല്ലഭന്‍. said...

ആശംസകള്‍ !!!

ചാണക്യന്‍ said...

@vahab- നന്ദി,മീറ്റില്‍ വച്ച് പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.

‌‌@ അനിലെ- നന്ദി,പുതിയ സൂത്രങ്ങള്‍ എന്തെങ്കിലും ഉണ്ടോന്ന് നോക്കട്ടെ, പിടിച്ച് നില്‍ക്കണ്ടെ:)

@ബിന്ദു കെ പി- നന്ദി, അതെ സംശയമില്ല:)

@പാമരന്‍- നന്ദി, ഒറ്റയ്ക്കാക്കണ്ട എന്നെ കൂടെ കൂട്ടില്ലെ?:)

‍‍@ രാമചന്ദ്രന്‍ വെട്ടിക്കാട്ട്- നന്ദി,

@Rare Rose- നന്ദി, ആ ചിരിയെ തെറ്റിദ്ധരിക്കല്ലെ:)

@സി കെ ബാബു- നന്ദി, മാഷെ ഉപദ്രവിക്കല്ലെ, ജീവിച്ച് പെയ്ക്കോട്ടെ:)

@നാട്ടുകാരന്‍- നന്ദി, നേരിട്ട് കണ്ടില്ലെ അത്രേ ഉള്ളൂ:)

@വശംവദന്‍- നന്ദി

@ജയകൃഷ്ണന്‍ കാവാലം- നന്ദി, പാറശാല വച്ച് തന്നെ നമുക്ക് നേരിട്ട് കാണാം എന്തെ..:)

ചാണക്യന്‍ said...

@വല്യമ്മായി- നന്ദി

@വാഴക്കോടന്‍- നന്ദി,ഞിങ്ങള് ഞമ്മളെ സ്വന്തം ബായേണ്...ഞമ്മളെ ഖല്‍ബിലാ ഈ ബായേനെ നട്ടുവളര്‍ത്തീരിക്കണത്:)

@ബോണ്‍സ്- നന്ദി, മാഷെ അങ്ങനെ കൂടുതല്‍ വയസ്സനാക്കല്ലെ..കല്യാണം കഴിച്ചിട്ടില്ല:)

@പാവത്താന്‍- നന്ദി

hAnLLaLaTh- നന്ദി,അയ്യോ മാഷെ ഹരീഷിനെ കണ്ടാല്‍ അങ്ങനെ തോന്നുമെങ്കിലും പുള്ളിക്ക് ഒരു മാടപ്രാവിന്റെ മനസ്സാണ്:)

‌@ എഴുത്തുകാരി- നന്ദി,ചേച്ചീ അങ്ങനെ പറയല്ലെ വൈകിയെങ്കിലും കാണാന്‍ കഴിഞ്ഞല്ലോ:)

@ ആചാര്യന്‍- നന്ദി,വൈകിയിട്ടില്ല ഇനീം സമയമുണ്ട് നമുക്കും നേരില്‍ കാണാം:)

@ അരുണ്‍ കായങ്കുളം- നന്ദി,ശ്രമിക്കാം മാഷെ:)

@കാന്താരിക്കുട്ടി- നന്ദി, ഈശ്വരാ അമ്പത് വയസ്സിനു മേല്പ്രായവും കഷണ്ടി തലയുമോ:)

@വികടശിരോമണി- നന്ദി, മീറ്റില്‍ കാണാനാവുമെന്ന് പ്രതീക്ഷിച്ചിരുന്നു, സാരമില്ല ഭൂമി ഉരുണ്ടതല്ലെ താങ്കളെ ഞാന്‍ തിരിച്ചറിഞ്ഞില്ലാങ്കിലും ഇനി താങ്കള്‍ക്ക് എന്നെ തിരിച്ചറിയാന്‍ കഴിയുമല്ലോ:)

ചാണക്യന്‍ said...

@കുമാരന്‍- നന്ദി,

@ലതി- നന്ദി,ചേച്ചീ ഇങ്ങോട്ട് വിളിച്ചതിനു ഏറെ നന്ദി...:)

@ഗീത- നന്ദി,ചേച്ചീ...വയസനായതുകൊണ്ട് ചിരിക്കാത്തതല്ല, അവസരം കിട്ടാത്തതുകൊണ്ട് ചിരിക്കാത്തതാ:)

@മാണിക്യം- നന്ദി, ചേച്ചീ ഞാന്‍ മൊത്തത്തില്‍ ഉണ്ടയാണ്, കണ്ണുകള്‍ മാത്രമല്ല..സംശയമുണ്ടെങ്കില്‍ മീറ്റിനു വന്ന ആരോടെങ്കിലും ചോദിച്ച് നോക്ക്:)

@ശ്രീ- നന്ദി

‌@ അരീക്കോടന്‍- നന്ദി, ഹിഹിഹിഹിഹി മാഷെ അത് വളരെ ശരി:)

@ധൃഷ്ടദ്യുമ്നന്‍- നന്ദി, കേയ്ക്കിനു നന്ദി പറയേണ്ടത് മാണിക്യം ചേച്ചിയോടാണ്:)

@നിരക്ഷരന്‍- നന്ദി,അതേ നീരു വളരെ ശരി:)

@പാവപ്പെട്ടവന്‍- നന്ദി, അയ്യേ ഞാന്‍ വയസ്സറിയിച്ചെന്നോ..:)

@G manu- നന്ദി

@ധനേഷ്- നന്ദി, മീറ്റിന്റെ അന്ന് വയസ്സ് തികഞ്ഞില്ല 28നാണ് തികഞ്ഞത്:)

@ശ്രീവല്ലഭന്‍- നന്ദി

രസികന്‍ said...

ചാണൂ ജീ ആശംസകള്‍

ചാണക്യന്‍ said...

‍@ രസികന്‍- നന്ദി.

shams said...

ആശംസകള്‍

തോമ്മ said...

ചാണക്യ ബ്ലോഗന്‍ നീണാള്‍ വാഴട്ടെ പിറന്നാള്‍ ആശംസ കള്‍ .......................

ചാണക്യന്‍ said...

@shams- നന്ദി.

@തോമ്മ- നന്ദി.

പ്രയാണ്‍ said...

ചാണക്യാ...വൈകിയിട്ടാണെങ്കിലും ആശംസകള്‍.മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാഞ്ഞതിലുള്ള സങ്കടം ഇങ്ങിനെ പറഞ്ഞു തീര്‍‍ക്കുന്നു.സാര‍ല്യ... എപ്പഴെങ്കിലും പറ്റുമായിരിക്കും.....

ഹരിശ്രീ said...

ചാണക്യന്‍ ജീ,

പിറന്നാള്‍ ആശംസകള്‍ !!!

Unknown said...

ചാണക്യനു അഭിനന്ദനങ്ങള്‍.

പൊറാടത്ത് said...

ചാണൂ.. വൈകിയാണെങ്കിലും പിറന്നാളാശംസകൾ...

തൊടുപുഴയിൽ കാണാൻ പറ്റാഞ്ഞതിൽ ഖേദിയ്ക്കുന്നു..

Unknown said...

എന്റെ ചാണക്യന് ഏല്ലാ ഭാവുകങ്ങളും

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അയ്യേ...ഒരു വയസ്സേ ആയിട്ടുള്ളായിരുന്നു അല്ലേ?ഇതറിഞ്ഞിരുന്നെങ്കിൽ ഒരു താരാട്ടു പാടി ഉറക്കിയേനേ ഞാൻ !

എല്ലാ ആശംസകളും നേരുന്നു ! കൂടുതൽ നന്നായി കൂടുതൽ ശക്തമായി എഴുതാൻ കഴിയട്ടെ!

Pongummoodan said...
This comment has been removed by the author.
Pongummoodan said...

വയസ്സറിയിച്ച ചാണക്യന് ആശംസകളോടെ...

മറ്റൊരു സുഹൃത്ത്
:)

ചാണക്യന്‍ said...

@ പ്രയാന്‍- നന്ദി, ചെറായിയില്‍ വരില്ലെ?

@ ഹരിശ്രീ- നന്ദി.

@ മുരളിക- നന്ദി.

@ പൊറാടത്ത്- നന്ദി, ചെറായിയില്‍ വാ മാഷെ നേരിട്ട് കാണാം.

‌@ അനൂപ് കോതനല്ലൂര്‍- നന്ദി.

@ സുനില്‍കൃഷ്ണന്‍- നന്ദി, പാടിക്കോളൂ അത് കേട്ട് ഞാന്‍ ഉറങ്ങാം..:):):)

@ പോങ്ങുമ്മൂടന്‍- നന്ദി.

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി...

വിജയലക്ഷ്മി said...

chanakyanu onnaam jenmmadhinaashamsakal!!blogumeet kaaranam photoyiloode aale kandarinju.

ചാണക്യന്‍ said...

@ വിജയലക്ഷ്മി- നന്ദി.

girishvarma balussery... said...

എന്തായാലും ഇപ്പം വല്ല്യ ആളായില്ലേ? ഇനിയും വല്ല്യ ആളാവാന്‍ ആശംസകള്‍ ...

Anonymous said...

കാണാന്‍‍‍ വൈകി.

ആശംസകള്‍‍‍....

ഇതെന്താ ഇവിടെ "നന്ദി" യുടെ ഹോള്‍സെയില്‍‍ കച്ചോടമോ

നന്ദി നന്ദി നന്ദി

ചാണക്യന്‍ said...

@ girishvarma balussery- നന്ദി, ഇല്ല മാഷെ വല്യ പൊക്കമൊന്നും ഇല്ല കഷ്ടിച്ച് അഞ്ചടിയേ ഉള്ളൂ:):)

@ കോട്ടയം കുഞ്ഞച്ചൻ- നന്ദി, എന്റെ കയ്യില്‍ തരാന്‍ നന്ദി മാത്രമേ ഉള്ളൂ മാഷെ:):)

ഗോപക്‌ യു ആര്‍ said...

ഹ്രുദയംഗമായ ആശംസകള്‍....

ചാണക്യന്‍ said...

@ ഗോപക്‌ യു ആര്‍- നന്ദി.

saju john said...

വയസ്സറിയിച്ച ചാണക്യനു അനുമോദനങ്ങള്‍......

സ്നേഹത്തോടെ

നട്ടപിരാന്തന്‍

ചാണക്യന്‍ said...

@ നട്ടപിരാന്തന്‍- നന്ദി.