Wednesday, April 8, 2009

ബ്ലോഗേഴ്സിന്റെ ശ്രദ്ധക്ക്Embedded below post- ഇത്തരം കമന്റ് സെറ്റിംഗ്സ് ഉള്ള പോസ്റ്റുകളില്‍ കമന്റിടാന്‍ കഴിയാതെ വരുന്നു. പലരുടേയും പോസ്റ്റുകള്‍ വായിച്ചിട്ട് കമന്റിടാന്‍ ശ്രമിച്ചാല്‍ Embedded below post എന്ന സെറ്റിംഗ്സ് ആണെങ്കില്‍ ഒരു അക്കൌണ്ട് സെലെക്റ്റ് ചെയ്ത്, കമന്റ് ടൈപ്പി പബ്ലിഷ് ചെയ്താല്‍ കമന്റ് പബ്ലിഷ് ആവാറില്ല. ഫോം പഴയ പടി തന്നെ നില്‍ക്കും. വീണ്ടും ശ്രമിച്ചാലും ഫലം ഉണ്ടാവാറില്ല. നിരവധി പേരുടെ പോസ്റ്റുകളില്‍ ഈ സെറ്റിംഗ്സ് ഉള്ളത് കാരണം കമന്റാന്‍ സാധിക്കുന്നില്ല. Embedded below post എന്ന സെറ്റിംഗ്സിനു പകരം മറ്റേതെങ്കിലും സെറ്റിംഗ്സ് ആണെങ്കില്‍ പ്രശ്നമില്ല. ഈ ബുദ്ധിമുട്ട് എനിക്കു മാത്രമാണോ ഉണ്ടാവുന്നത് എന്ന് അറിയില്ല. ഇതിനൊരു പരിഹാരം നിര്‍ദ്ദേശിക്കൂ. ഏറ്റവും നല്ലത് ഈ സെറ്റിംഗ്സ് ഒഴിവാക്കുന്നതല്ലെ?

Embedded below post എന്ന സെറ്റിഗ്സ് ഉപയോഗിക്കുന്നവര്‍ അത് മാറ്റിയാല്‍ കമന്റാന്‍ സഹായകമാവും.
ഡയല്‍ അപ് കണക്ഷന്‍ ഉപയോഗിക്കുന്നതു കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത് എന്ന് അറിയില്ല...
എന്തായാലും ഈ പ്രശ്നത്തിനു ഒരു പരിഹാരം നിര്‍ദ്ദേശിക്കൂ.....


ഉപയോഗിക്കുന്ന ബ്രൌസര്‍ മോസില്ല ഫയര്‍ഫോക്സ്, ഒ എസ് എക്സ്പി പ്രൊഫഷണല്‍

27 comments:

ചാണക്യന്‍ said...

ഒരു പരിഹാരം നിര്‍ദ്ദേശിക്കൂ....

അനില്‍@ബ്ലോഗ് said...

ചാണക്യാ,
ചിലപ്പോള്‍ രണ്ടു തവണ പബ്ലിഷ് ഞെക്കണ്ടി വരാറൂണ്ടെന്നതില്‍ കവിഞ്ഞ് മറ്റു ബുദ്ധിമുട്ടൊന്നും തോന്നിയിട്ടില്ല.

ചാണക്യന്‍ said...

ഇല്ല അനിലെ, രണ്ടും മൂന്നും തവണയൊക്കെ ക്ലിക്കി പരാജയപ്പെട്ട് കമന്റിടാനുള്ള മോഹം ഉപേക്ഷിച്ച് പോന്നിട്ടുണ്ട്.....

...പകല്‍കിനാവന്‍...daYdreamEr... said...

Dial up മാത്രമല്ല എല്ലാ തരം കണക്ഷനുകളിലും പ്രശ്നം ഉണ്ട്. ഫുള്‍ പേജ് ഓപ്ഷന്‍ ആണ് നല്ലത്...
അതുപോലെ word verification ഉം തലവേദന തന്നെ... !!

അങ്കിള്‍ said...

എനിക്കും ഇതേ അനുഭവം. ഞാന്‍ സെറ്റിംഗ്സ് പഴയസ്ഥിതിയിലാക്കി. ഇപ്പോള്‍ എല്ലാം ഓ.കെ.

ശ്രീ said...

ചാണക്യന്‍ മാഷ് പറഞ്ഞത് ശരിയാണ്. കമന്റ് ബോക്സ് ഈവിധം സെറ്റു ചെയ്തിരിയ്ക്കുന്ന ചില ബ്ലോഗുകളില്‍ കമന്റിടാന്‍ പറ്റാറില്ല. ( ലിനക്സ് ഉപയോഗിയ്ക്കുമ്പോഴാണ് കൂടുതലും എനിയ്ക്ക് ഇങ്ങനൊരു പ്രശ്നം തോന്നിയിട്ടുള്ളത്)

ഞാനും എന്‍റെ ലോകവും said...

thanks i solved this problem in my new blogg

അപ്പു said...

ചാണക്യന്‍, ഈ പോസ്റ്റും അതില്‍ വന്നിരിക്കുന്ന കമന്റുകളും ഒന്നു നോക്കൂ .. ലിങ്ക് ഇവിടെ

ചാണക്യന്‍ said...

അപ്പു,
ലിങ്കിനു നന്ദി...അവിടെ പറയുന്നതല്ല എന്റെ പ്രശ്നം..

കമന്റ് ടൈപ്പി പബ്ലിഷ് ബട്ടണ്‍ അമര്‍ത്തിയാല്‍ കമന്റ് പബ്ലിഷ് ആവാറില്ല. പലതവണ ശ്രമിച്ചിട്ടും ഫലമുണ്ടായിട്ടില്ല. ഫയര്‍ഫോക്സാണ് ബ്രൌസര്‍, ഓ എസ് എക്സ് പി പ്രൊഫഷണല്‍ ആണ്....

Typist | എഴുത്തുകാരി said...

പ്രശ്നത്തിനു പരിഹാരം അറിയില്ല, പിന്നെങ്ങിനെ നിര്‍ദ്ദേശിക്കും?

കാപ്പിലാന്‍ said...

പ്രശനം എല്ലാം സോള്‍വ്‌ ചെയ്തോ :)
ഹി ഹി ഹി ഹി ഹി ഹി ഹി ഹി

കുമാരന്‍ said...

ഹിന്ദി അറിയുന്ന ഒരാളും‌ നമ്മുടെ പാർ‌ട്ടിയിൽ‌ ഇല്ലേ????

നിരക്ഷരന്‍ said...

ഞാനും ഈ പ്രശ്നം പലപ്രാവശ്യം അനുഭവിച്ചിട്ടുള്ള ആളാണ്. ഡയല്‍ അപ്പ്,ബ്രോഡ് ബാന്‍ഡ്,ഡാറ്റാ കാര്‍ഡ്, ലാന്‍, തുടങ്ങി ഏത് തരം കണക്ഷനിലും നേരിട്ടിട്ടുണ്ട് ഈ പ്രശ്നം. എന്റേത് എക്സ്.പി.& ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ ആണ്.

ആദ്യകാലത്തുതന്നെ പലയിടത്തും ചാണക്യന്‍ പറഞ്ഞതുപോലെ ജനശ്രദ്ധ ഇതിലേക്ക് തിരിക്കാനും ശ്രമിച്ചിട്ടുണ്ട്. 2 പ്രാവശ്യത്തിലൊന്നും പലപ്പോഴൂം ഈ പ്രശ്നം തീരാറില്ല. എം‌ബെഡഡ് കമന്റ് ബോക്സ് വന്ന കാലത്ത് ഇപ്പോഴത്തേതിലും കഷ്ടായിരുന്നു കാ‍ര്യം. ഇപ്പോ കുറേയൊക്കെ ഭേദമാ.

എംബെഡഡ് കമന്റ് ബോക്സ് ഉപേക്ഷിക്കുക. അത് തന്നെ മാര്‍ഗ്ഗം.

ശിവ said...

മിക്കവാറും രണ്ടോ മൂന്നോ പ്രാവശ്യം ക്ലിക്ക് ചെയ്താല്‍ ഇതു ശരിയാകും....

കാന്താരിക്കുട്ടി said...

എനിക്കും ചിലപ്പോഴൊക്കെ ഈ പ്രശ്നം തോന്നീട്ടുണ്ട്.പക്ഷെ രണ്ട് മൂന്നു പ്രാവശ്യം ക്ലിക്കാനുള്ള ക്ഷമ പലപ്പോഴും കിട്ടാറില്ല എന്നതിനാൽ കമന്റാതെ പോരുകയാ പതിവ്.

വീ കെ said...

എവിടേലും ചെന്നൊന്ന് കമന്റാന്ന് വച്ചാ ചിലര് സമ്മതിക്കൂല്ല.

അപ്പ വരും വേഡ് വെരിഫിക്കേഷനും പിന്നെ ഇതുപോലെ വീണ്ടും വീണ്ടും പബ്ലിഷിങ്ങും..

രണ്ടു പ്രാവശ്യത്തിൽ കൂടുതൽ ഞെക്കാൻ നിൽക്കാറില്ല. ഈ പൊസ്റ്റിനു കമന്റ് വിധിച്ചിട്ടില്ലാന്നു കരുതി അവിടന്നു മുങ്ങും.

പിന്നെ എപ്പോഴെങ്കിലും അതുവഴി പോകുമ്പോൾ കാണാം എന്റെ തന്നെ ഒരേ കമന്റ് രണ്ടും മൂന്നും തവണ.

എന്താണാവൊ...ഇങ്ങനെ...?

അങ്കിള്‍ said...

ഞാനു എന്റെ ലോകവും, പ്രശ്നം എങ്ങനെ പരിഹരിച്ചു എന്നു പറഞ്ഞില്ലല്ലോ. മറ്റുള്ളവരെയും കുടി അറിയിക്കൂ.

വാഴക്കോടന്‍ ‍// vazhakodan said...

ചില സമയത്ത് ഈ പ്രോബ്ലം ഉണ്ട്,പക്ഷെ വീണ്ടും ട്രൈ ചെയ്‌താല്‍ ശരിയാവാരുണ്ട്. വല്ല പരിഹാരവുമായാല്‍ അറിയിക്കണേ!

ചാണക്യന്‍ said...

അങ്കിളെ,
ഞാനും എന്‍റെ ലോകവും സ്വന്തം ബ്ലോഗിലെ കമന്റ് സെറ്റിംഗ്സ് മാറ്റി പ്രശ്നം പരിഹരിച്ചു എന്നാവും ഉദ്ദേശിച്ചത്.

ഇവിടത്തെ കമന്റുകളില്‍ നിന്നും മിക്കവര്‍ക്കും ഇത്തരം കമന്റ് സെറ്റിംഗ്സ് പ്രശ്നമാണെന്ന് മനസിലാക്കാം. ആര്‍ക്കും വ്യക്തമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിഞ്ഞിട്ടുമില്ല. ശമിക്കാത്ത രോഗം സഹിക്കുകമാത്രമേ പോംവഴിയുള്ളൂവെന്ന് തോന്നുന്നു.

ചാണക്യന്‍ said...

വാഴക്കോടന്‍,
താങ്കളുടെ ബ്ലോഗിലും ഈ പറഞ്ഞ സെറ്റിംഗ്സ് ആണെന്നു തോന്നുന്നു. പലപ്പോഴും അവിടെ ഇത് കാരണം കമന്റാന്‍ കഴിഞ്ഞിട്ടില്ല...

ഹരീഷ് തൊടുപുഴ said...

ശരിയാ ചാണൂ;
എനിക്കും ഈ പ്രശ്നം ഉണ്ടായിട്ടുണ്ട്..
പുതിയതായി വരുന്ന ബ്ലോഗേര്‍സില്‍ ഭൂരിഭാഗവും ഈ ഓപ്ഷനാണ് ഉപയോഗിച്ച് കണ്ടിട്ടുള്ളത്..
മൂന്നുപ്രാവശ്യമെങ്കിലും ശ്രമിച്ചെങ്കില്‍ മാത്രമേ ഒരു കമന്റിടാന്‍ സാധിക്കൂ..
പ്രസ്തുത രീതിയില്‍ കമന്റ് ബോക്സ് സെറ്റ് ചെയ്തിട്ടുള്ളവര്‍ മാറ്റണമെന്ന് അഭ്യര്‍ഥിക്കുന്നു..

Ralminov റാല്‍മിനോവ് said...

ഫയര്‍ഫോക്സിലെ View-Page Style-No Style ആക്കിയ ശേഷം ഒന്നു് കമന്റി നോക്കൂ.
എന്റെ ബ്ലോഗില്‍ എനിക്കു് കമന്റിടാന്‍ ഞാനിങ്ങനെയാണു് ചെയ്യുന്നതു്. എന്നാലും കമന്റ് ഓപ്ഷന്‍ മാറ്റാന്‍ ഞാന്‍ തയ്യാറല്ല.

അരുണ്‍ കായംകുളം said...

വീണ്ടും വീണ്ടും ക്ലിക്കു, എങ്കിലെല്ലേ കമന്‍റാകൂ..

smitha adharsh said...

ശരിയാട്ടോ,ഞാന്‍ ഒരുപാട് ക്ലിക്കി,ക്ലിക്കി..മടുത്ത് കമന്റാതെ തിരിച്ചു പോരാറുണ്ട്..
എനിക്കും തോന്നിയിരുന്ന സംശയമാ ഇത്..

നരിക്കുന്നൻ said...

ചിലയിടത്തൊക്കെ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ബ്ലോഗ്ഗറിന്റെ തന്നെ ടെമ്പ്ലേറ്റ് ഉപയോഗിക്കുന്ന ബ്ലോഗുകളിൽ ഈ പ്രശ്നം കാണാറില്ല. മറ്റ് ഏതെങ്കിലും തീം ഉപയോഗിക്കുന്ന ബ്ലോഗിലാണ് എനിക്ക് ഈ ബുദ്ധിമുട്ട് സാധാരണ അനുഭവപ്പെടാറ്. നല്ല പരിഹാരം ചാണക്യൻ പറഞ്ഞപോലെ ഈ ഒപ്ഷൻ ഒഴിവാക്കുക തന്നെ. ഫുൾ പേജ് ഒപ്ഷൻ തന്നെയാണ് ഏറ്റവും നല്ലത്.

കൊട്ടോട്ടിക്കാരന്‍... said...

എനിയ്ക്കും ഈ അനുഭവമുണ്ട്....
ഒന്നുകൂടി ക്ലിക്കൂ....

ചാണക്യന്‍ said...

അങ്ങനെ അതിനൊരു തീരുമാനമായി...

ഫയര്‍ഫോക്സിനെ അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ പ്രശ്നം തീര്‍ന്നു....സൊ ഹാപ്പി ബ്ലോഗിംഗ്....

പ്രശ്നത്തിന്റെ കുരുക്കഴിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി....