Wednesday, September 30, 2009

കറുത്ത പണം: ഇൻഡ്യ ഒന്നാമത്

ബ്ലാക്ക് മണിയുടെ ചാമ്പ്യൻ ഇൻഡ്യ; സ്വിസ് ബാങ്കിലുള്ളത് 70 ലക്ഷം കോടി രൂപ

ബ്ലാക്ക് മണിയുടെ കാര്യത്തിൽ ഇൻഡ്യ തന്നെ ചാമ്പ്യൻ! 70 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇൻഡ്യക്കാർക്ക് സ്വിസ് ബാങ്കിലുള്ളത്. 180 രാജ്യങ്ങളിൽ ഇൻഡ്യ ഒന്നാമനായി.


വിദേശ കടം 13 പ്രാവശ്യം തിരിച്ചടയ്ക്കാൻ ഈ തുകകൊണ്ടു കഴിയും. ഇതിന്റെ പലിശ മാത്രം മതി പ്രതിവർഷ ബജറ്റിന്. ഇതു ലഭിച്ചാൽ ജനങ്ങൾക്ക് നികുതി നൽകേണ്ടി വരില്ല എന്നു മാത്രമല്ല 45 കോടി ദരിദ്ര കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സൌജന്യമായി നൽകാനുമാകും.

സ്വിസ് ബാങ്കിൽ മാത്രം ഇത്രയും തുകയുള്ള സ്ഥാനത്ത് മറ്റ് 69 ബാങ്കുകളിലായി എത്ര സമ്പാദ്യമുണ്ടാകും?

തങ്ങളുടെ ബാങ്കുകളിലെ അക്കൌണ്ടുകളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെട്ടാൽ നൽകാമെന്ന് സ്വിസ് സർക്കാർ ഇൻഡ്യൻ സർക്കാരിന് എഴുതിയിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ ഇതത്ര ഗൌനിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഇതേസമയം സ്വിസ് ബാങ്കുകളിലെ കള്ളപ്പണം വെളിച്ചത്തു കൊണ്ടുവരുമെന്നു സർക്കാർ പാർലമെന്റിൽ ഉറപ്പു നൽകിയിട്ടുമുണ്ട്. ഇൻഡ്യയും സ്വിറ്റ്‌സർലൻഡും തമ്മിൽ ഡിസംബറിൽ നടക്കുന്ന ചർച്ചയിൽ ഇതുസംബന്ധിച്ചു തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.

വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്ക് നികുതി നൽകാനുള്ള തയ്യാറെടുപ്പിലാണ് സ്വിസ് ബാങ്കുകൾ. സ്വിസ് അക്കൌണ്ടുകളുടെ വിശദാംശങ്ങൾ കൈമാറണമെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്.

സ്വിസ് ബാങ്കിലെ 4450 ഇടപാടുകാരുടെ നിക്ഷേപ വിശദാംശങ്ങൾ അന്വേഷിക്കാൻ സ്വിറ്റ്‌സർലൻഡ് അമേരിക്കയെ അനുവദിച്ചിരുന്നു. നികുതി വെട്ടിപ്പുകാരെ കണ്ടെത്താനായിരുന്നു ഇത്. മറ്റ് രാജ്യങ്ങളും ഇതേ ആവശ്യവുമായി രംഗത്തെത്തിയ സ്ഥാനത്താണ് സ്വിസ് ബാങ്കേഴ്സ് അസോസിയേഷൻ പുനർ വിചിന്തനത്തിന് തയ്യാറായിരിക്കുന്നത്.

രാജ്യത്തെ കള്ളപ്പണക്കാർക്ക് ഇതോടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ ഒരുമയുള്ളവരാണ്. കള്ളപ്പണക്കാർ എല്ലാ പാർട്ടികളിലും ഉണ്ടെന്നതുതന്നെ കാരണം.


വാർത്തക്ക് കടപ്പാട്: മംഗളം ദിനപ്പത്രം(30/09/2009)

26 comments:

ചാണക്യന്‍ said...

ഇൻഡ്യ തിളങ്ങുന്നു.....

കാട്ടിപ്പരുത്തി said...

നല്ല കഥ-
പൂച്ചക്കാരുമണി കെട്ടും

chithrakaran:ചിത്രകാരന്‍ said...

ഞെട്ടിപ്പിക്കേണ്ട വാര്‍ത്ത !
ലോകാത്തില്‍ ധാര്‍മ്മികതയില്ലാത്ത രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാമതെത്തി എന്ന യാഥാര്‍ത്ഥ്യമാണ്
ഈ വാര്‍ത്തയില്‍ നിന്നും നാം വായിച്ചെടുക്കേണ്ടത്.
ഈ വിശേഷമറിയിച്ചതിന് നന്ദി ചാണക്യാ.

പാവത്താൻ said...

ഹോ.. മുനറിയിപ്പു തന്നതു നന്നായി. ഞാന്‍ എന്റെ പണമൊക്കെ അവിടെ നിന്നും മാറ്റി.....

നാട്ടുകാരന്‍ said...

എന്റെ ഈ കണ്ട പണമെല്ലാം ഞാനിനി എവിടെ കൊണ്ടിടും?
ഒന്നും രണ്ടുമല്ല അയിരത്തി ഇരുനൂറു രൂപയാ ഉള്ളത്!

കാപ്പിലാന്‍ said...

ശോ :)

Anonymous said...

സ്വിസ് ബാങ്ക് നിക്ഷേപത്തെപ്പറ്റി ഈയിടെ ചാരു നിവേദിത(തമിഴ് സാഹിത്യകാരൻ) കലാകൌമുദിയിൽ എഴുതിയിരുന്നു. രാജീവ് ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കാണു കൂടുതൽ സമ്പാദ്യമത്രേ! കൂടുതൽ കാലം ഭരിച്ചവർ അവരായതിനാൽ അതു സ്വാഭാവികം തന്നെ. മറ്റുള്ളവരും ഇപ്പോൾ കോൺഗ്രസിനു പഠിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ സമ്പാദ്യത്തിന്റെ കണക്ക് പൂറത്തുവന്നാൽ മറ്റൊരു കാര്യം കൂടി പുറത്തുവരും. സവർണർ എങ്ങനെയാണ് ഈ നാട്ടിലെ സ്വത്ത് കൊള്ളയടിച്ച് അന്യനാട്ടിലെത്തിക്കുന്നതെന്ന്. ഇതിലും ജാതിയോ എന്നാശങ്കപ്പെടുന്നവർക്ക് ആ കണക്ക് എങ്ങാൻ പുറത്തുവന്നാൽ മറുപടി പറയും.

ചാർ‌വാകൻ‌ said...

ഈ കാശെല്ലമിങ്ങു വരുന്ന കാലത്ത് നമ്മള്‍ അമേരിക്കകാരെപോലെയാകും ..എല്ലെ അണ്ണാഅ..?

Areekkodan | അരീക്കോടന്‍ said...

ഈ ചാണക്യനെക്കൊണ്ട് തോറ്റു...ഇനി ആ അക്കൌണ്ടും പൂട്ടണോ?

ഹരീഷ് തൊടുപുഴ said...

അതൊരു ഒടുക്കത്തെ ചെയ്ത്തായിപ്പോയി കെട്ടോ..
ഇനി ഞാനെന്റെ സംഭവമൊക്കെ എവിടെ നിക്ഷേപിക്കും..
ഇതെഴുതിയ ആ മംഗളം പത്രക്കാരനെ ഒന്നു കൈയ്യിൽ കിട്ടിയാൽ..!!

വാഴക്കോടന്‍ ‍// vazhakodan said...

ഇതിന്റെ കണക്കൊന്നും പുറത്ത് വരാനോ പാവങ്ങളെ സഹായിക്കാനോ പോകുന്നില്ല.കാരണം കള്ളന്‍ കപ്പലില്‍ തന്നെ!
പിന്നെ ഇതൊക്കെ പുറത്ത് വന്നാല്‍ ആര്‍ക്കാ ദോഷം എന്ന് പറയേണ്ടല്ലോ. എന്റെ പണം ഏതായാലും ഞാന്‍ പിന്‍ വലിച്ചു :)

Typist | എഴുത്തുകാരി said...

എഴുപതു ലക്ഷം കോടി രൂപ. ഭാരതം തിളങ്ങട്ടെ.

ഓ ടോ - കുറച്ചുകാലമായിട്ടു കണ്ടില്ല, അജ്ഞാതവാസത്തിലായിരുന്നോ, അതോ ഞാന്‍ കാണാത്തതോ?

ഷെരീഫ് കൊട്ടാരക്കര said...

കറുത്ത പണത്തിന്റെ കാര്യത്തിൽ മാത്രമല്ല ഒന്നാം റാങ്ക്‌.അഴിമതിയിലും കൈക്കൂലിയിലും നമുക്കു ഉയർന്ന റാങ്കാണെന്നു കുറച്ചു നാൾ മുമ്പ്‌ പത്ര വാർത്ത ഉണ്ടായിരുന്നു. ആ വഴി കൈവശം വരുന്ന തുക ഇനി എവിടെ കൊണ്ടിടും.

ഷെരീഫ് കൊട്ടാരക്കര said...

എഴുത്തുകരിയുടെ ചോദ്യം ഞാനും ആവർത്തിക്കുന്നു എവിടെ പോയിരുന്നു കുറച്ചു ദിവസം.

നിസ്സഹായന്‍ said...

ചിത്രകാരന്റേയും സത്യാന്വേഷിയുടേയും ഷെരീഫിന്റേയും അഭിപ്രായങ്ങള്‍ വിശകലനം ചെയ്യപ്പെടേണ്ടതാണ്. ലോകത്തിലെ എറ്റവും മുന്തിയതെന്ന് വീമ്പിളക്കപ്പെടുന്ന ആര്‍ഷഭാരതസനാതന സംസ്ക്കാരം ഏറ്റവും നീണ്ടകാലമായി ആരാലും തകര്‍ക്കപ്പെടാതെ എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച സംസ്ക്കാരം, അതിന്റെ നീണ്ട ചരിത്രത്തില്‍ ലോകത്തിന്റെ മുന്നില്‍ വയ്ക്കുന്ന സാംസ്ക്കാരിക മിച്ചമൂല്യം = 1) അഴിമതി 2)കൈക്കൂലി(ബ്യൂറോക്രസിയുടെ സിംഹഭാഗവുംസവര്‍ണ്ണര്‍) 3) മനുഷ്യാവകാശലംഘനം 4)സ്ത്രീപീഢനം
5) ജാതി/തൊട്ടുകൂടായ്മ/അന്ധവിശ്വാസ-അനാചാരങ്ങള്‍ ഇങ്ങനെ സര്‍വ്വതിലും സമുന്നതസ്ഥാനം അലങ്കരിക്കുന്ന ഈ സംസ്ക്കാരത്തിന്റെ ദൈവികതയും കൊട്ടിഘോഷിക്കപ്പെടുന്ന പുണ്യവും എന്തെന്ന് സനാതനധര്‍മ്മികള്‍ വിശദീകരിച്ചാല്‍ കൊള്ളാം

Anil said...

@ nissahayan

savarnar Avarnar ?????

If most of the beurocracy run by Avarnar Swiss bank would have double the amount what it presntly have as black money from India.

If you go to any Govt Dept and ask to SC & ST officials for any help what is the criteria to get the work done.

Its nothing to do with Bharathiya samskaram but the people and how they grow up

hshshshs said...

എനിക്കും ഇനിയുറക്കമില്ല..ആ മനോഹര സ്വപ്നങ്ങൾ കാരണം !! ആരും നികുതിയടയ്ക്കേണ്ടാത്ത ഇന്ത്യ..!! എല്ലാ പാവപ്പെട്ടവന്റെയും കയ്യിൽ ഒരോ ലക്ഷം !! ഇതെല്ലാം സഭവിക്കാൻ ഇനി ചുരുങ്ങിയ സമയം മാത്രം!! സർക്കാർ പാർലമെന്റിൽ ഉറപ്പ് കൊടുത്തു കഴിഞ്ഞു..!!!
സന്തോഷം കൊണ്ടെനിക്കുറങ്ങാൻ വയ്യേ..!!

കണ്ണനുണ്ണി said...

കഞ്ചാവ് വേട്ട എന്ന പേരില്‍ ഇടയ്ക്ക് 100 കിലോ കഞ്ചാവ് പിടിക്കുന്നത്‌ പോലെ , ചാരായം പിടിച്ചു എന്ന പേരില്‍ ഇടയ്ക്കു രണ്ടു കലം പിടിച്ചെടുക്കുന്നത് പോലെ ..
പത്തോ ഇരുപതോ കോടി കള്ളപ്പണം എന്ന പേരില്‍ പിടിച്ചെടുക്കും...ശരിക്ക് പറഞ്ഞാല്‍ നേര്ച്ചപ്പണം..
സര്‍ക്കാരും മാധ്യമങ്ങളും അത് ആഘോഷിക്കും....അഴിമതിയെ തുടച്ചു നീക്കി എന്ന് പറഞ്ഞു നമ്മള്‍ പുളകം കൊള്ളും...
വേണ്ട സുഹൃത്തേ..ആ പണത്തിന്റെ പേരില്‍ നമ്മള് മഞ്ഞു കൊള്ളേണ്ട... എന്നിട്ട് വേണം അവര്‍ക്ക് ഒക്കെ വീണ്ടും നമ്മെ കഴുതകള്‍ എന്ന് വിളിച്ചു പരിഹസിച്ചു ചിരിക്കാന്‍..

സ്വതന്ത്രന്‍ said...

രാഷ്ട്രിയം എന്നത് വ്യവസായം ആയ ഇന്ത്യയില്‍ പിന്നെ ഇതല്ലാതെ
എന്ത് സംഭവിക്കാനാണ് ..ഇന്ത്യ ഇനിയും തിളങ്ങും (അഴിമതിയില്‍ ).
എനിക്കും ഒരു ബ്ലോഗ്‌ ഉണ്ട് എന്റെ ബ്ലോഗ്

പ്രയാണ്‍ said...

ഈ കണക്കന്വേഷിച്ച് പോയിരിക്കയായിരുന്നോ കുറെക്കാലം..?

ഹാഫ് കള്ളന്‍||Halfkallan said...

മംഗളം കാര്ക്‌ ആരാ ഈ ന്യൂസ്‌ കൊടുത്തെ .. സംഭവം കൊറേ നാള്‍ മുന്നേ പുറത്തു വന്ന ന്യൂസ്‌ ആണ് .. ( ഈ ന്യൂസ്‌ ന്യൂസ്‌ ന്നു പറഞ്ഞാല്‍ സ്വിസ് ബാങ്ക് കാര്‍ നേരിട്ട് വിളിച്ചു കൊടുക്കുവല്ലേ ) കോപ്പാണ് . ഇത് തെറ്റാണെന്ന് തെളിയിക്കണമെങ്കില്‍ ശരിയായ കണക്കു പുറത്തു കൊണ്ട് വരണം അത് പറ്റതില്ലാത കാലം വരെ എത്ര കോടി വേണമെങ്കിലും എഴുതി വെക്കാം !

OAB/ഒഎബി said...

ങഹാ..ഇതിന്റെടക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടായൊ. ഞാനിപ്പഴാ അറിഞ്ഞത്...
എന്നിട്ട്...എന്നിട്ട് വല്ലതും സംഭവിച്ചൊ?

ശ്രീ said...

മെയില്‍ വഴി അറിഞ്ഞിരുന്നു, കുറെ വിവരങ്ങള്‍

Umesh Pilicode said...

:-)

ചാണക്യന്‍ said...

വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും നന്ദി....വീണ്ടും വരിക...

siva // ശിവ said...

ഇതൊന്നും ആരും അന്വേഷിക്കാനും പോകില്ല, ഒരിക്കലും ആരൊക്കെ എന്നു വെളിപ്പെടുത്തുകയുമില്ല. വേലി തന്നെ വിളവു തിന്നാല്‍ എന്തു ചെയ്യാന്‍...