Monday, August 3, 2009

ചാണക്യന്റെ അന്ത്യം


മൌര്യ സാമ്രാജ്യം സ്ഥാപിക്കാന്‍ ചന്ദ്രഗുപ്തനു പിന്നില്‍ പ്രവര്‍ത്തിച്ച ചാണക്യന്റെ അവസാന കാല ജീവിതത്തെക്കുറിച്ച് അവ്യക്തമായ പരാമര്‍ശങ്ങളാണ് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

മഗധം ഭരിച്ചിരുന്ന നന്ദരാജ വംശത്തില്‍ നിന്നും ഭരണം പിടിച്ചെടുത്ത ചന്ദ്രഗുപ്ത മൌര്യന്റെ പടയോട്ടം അതിവിസ്തൃതമായ മൌര്യ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിപദത്തിലാണ് അവസാനിച്ചത്. സാമ്രാജ്യ രൂപീകരണത്തില്‍ തന്റെ ശക്തിയും ബുദ്ധിയുമായി പ്രവര്‍ത്തിച്ചിരുന്ന ചാണക്യനെ ചന്ദ്രഗുപ്ത മൌര്യന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അവരോധിച്ചു. ചക്രവര്‍ത്തിയുടെ ശത്രുക്കളുടെ നീക്കത്തില്‍ സദാ ജാഗരൂകനായിരുന്ന ചാണക്യന്‍ ഒരു നിഴല്‍‌പോലെ ചന്ദ്രഗുപ്തനു പിന്നില്‍ എപ്പോഴും ഉണ്ടായിരുന്നു. ചക്രവര്‍ത്തിയുടെ ദൈനംദിന കാര്യങ്ങളില്‍ പ്രധാനമന്ത്രി വളരെ ജാഗ്രതയോടെ ഇടപെട്ടിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അപായപ്പെടുത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമേ ചന്ദ്രഗുപ്തനെ ആഹാരം കഴിക്കാന്‍ ചാണക്യന്‍ അനുവദിച്ചിരുന്നുള്ളൂ. തന്നെയുമല്ല ഏതെങ്കിലും കാരണവശാല്‍ ഉള്ളില്‍ വിഷം ചെന്നാല്‍ തന്നെയും അതില്‍ നിന്നും ചക്രവര്‍ത്തിയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി ഒരു ഉപായവും നടപ്പാക്കിയിരുന്നു.

ചന്ദ്രഗുപ്തനു കഴിക്കാന്‍ നല്‍കിയിരുന്ന ആഹാരത്തില്‍ ചാണക്യന്‍ ചെറിയ മാത്രയില്‍ വിഷം കലര്‍ത്തിയാണ് നല്‍കിയിരുന്നത്. ഈ പ്രയോഗം ചക്രവര്‍ത്തിയുടെ അറിവോടെ തന്നെയാണ് പ്രധാനമന്ത്രി ചെയ്തിരുന്നത്. നിത്യേന ചെറിയ മാത്ര അളവില്‍ വിഷം കഴിച്ചാല്‍ ആ വിഷത്തിനെതിരെ ശരീരം പ്രതിരോധ ശക്തിയുണ്ടാക്കുമെന്നും പിന്നീട് വല്യ തോതില്‍ വിഷം അകത്തു ചെന്നാല്‍ അത് ശരീരത്തില്‍ ഉണ്ടാക്കിയെടുത്ത പ്രതിരോധ ശക്തി കാരണം ഫലിക്കാതെ പോകുമെന്നുമായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍.

ഇത് തുടര്‍ന്നു വരുന്നതിനിടയില്‍ ഒരു നാള്‍ ചന്ദ്രഗുപ്തന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യ, ദുര്‍ധ ചക്രവര്‍ത്തിക്ക് കഴിക്കാനുണ്ടാക്കി വച്ചിരുന്ന വിഷലിപ്തമായ ആഹാരം അബദ്ധത്തില്‍ കഴിക്കാനിടയായി. വിഷം തീണ്ടി ദുര്‍ധ മരിച്ചു. ദുര്‍ധയുടെ മരണമറിഞ്ഞ ചാണക്യന്‍ ഉടന്‍ തന്നെ കൊട്ടാര വൈദ്യന്മാരെ വരുത്തി അവരുടെ വയറു കീറി കുഞ്ഞിനെ പുറത്തെടുക്കാന്‍ നിര്‍ദ്ദേശിച്ചു; ഉടന്‍ ചെയ്താല്‍ കുഞ്ഞിനു വിഷം തീണ്ടുന്നതിനു മുന്‍പായി രക്ഷിക്കാമെന്നായിരുന്നു ചാണക്യന്റെ കണക്കുകൂട്ടല്‍. അത് ശരിയുമായിരുന്നു, നാമ മാത്രമായ അളവില്‍ വിഷം ഉള്ളില്‍ കടന്നുവെങ്കിലും കുഞ്ഞിനെ ജീവനോടെ പുറത്തെടുക്കുന്നതില്‍ ചാണക്യന്‍ വിജയിച്ചു. ഒരു തുള്ളി (ബിന്ദു) വിഷം ഉള്ളില്‍ കടന്ന നിലയില്‍ ജീവനോടെ കിട്ടിയ ആ കുഞ്ഞിനു ചാണക്യന്‍ ബിന്ദുസാരന്‍ എന്ന പേര്‍ നല്‍കി.

കാലം കടന്നു പോയി....നാട്ടില്‍ അതിരൂക്ഷമായ ക്ഷാമം കൊണ്ട് ജനം പൊറുതിമുട്ടി. രാജ്യത്തെ ക്ഷാമക്കെടുതികളില്‍ നിന്നും രക്ഷിക്കാന്‍ കഴിയാത്തതില്‍ ഖിന്നനായ ചന്ദ്രഗുപ്തന്‍ രാജ്യഭാരം മകന്‍ ബിന്ദുസാരനെ ഏല്‍പ്പിച്ചിട്ട് ജൈനമതം സ്വീകരിച്ച് രാജ്യത്തു നിന്നും പലായനം ചെയ്തു.

രാജ്യഭാരം ഏറ്റെടുത്ത ബിന്ദുസാരന്‍, അച്ഛന്റെ വലം കയ്യായിരുന്ന ചാണക്യനെ തന്നെ പ്രധാനമന്ത്രിയായി തുടരാന്‍ അനുവദിച്ചു. എന്നാല്‍ ബിന്ദുസാരന്റെ സഭയിലെ മറ്റൊരു മന്ത്രിയായിരുന്ന സുബന്ധുവിനു ചാണക്യന്റെ പ്രധാനമന്ത്രി പദവിയില്‍ നോട്ടമുണ്ടായിരുന്നു. ചാണക്യനെ മനസാ വെറുത്തിരുന്ന സുബന്ധു അദ്ദേഹത്തെ എന്ത് തന്ത്രം പ്രയോഗിച്ചും രാജാവില്‍ നിന്നും അകറ്റാന്‍ തക്കം പാര്‍ത്ത് കഴിഞ്ഞിരുന്നു. ഒരു അവസരം വീണുകിട്ടിയപ്പോള്‍ ബിന്ധുസാരന്റെ മാതാവ് മരണപ്പെടാന്‍ കാരണക്കാരന്‍ ചാണക്യനാണെന്ന് രാജാവിനെ ധരിപ്പിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന രാജ്ഞിയുടെ വയറു പിളര്‍ന്ന കഥ സുബന്ധു പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ബിന്ദുസാരനു മുന്നില്‍ അവതരിപ്പിച്ചു. ഈ ഏഷണിയില്‍ വീണ ബിന്ദുസാരന്‍ കോപിഷ്ടനായി.

സംഭവങ്ങളുടെ ഗൌരവം മനസിലാക്കി ദു:ഖിതനായ ചാണക്യന്‍ തന്റെ ഭാഗം ന്യായീകരിക്കാന്‍ നില്‍ക്കാതെ തന്റേതായിട്ടുള്ള സകല സ്വത്തുക്കളും പാവങ്ങള്‍ക്ക് ദാനം ചെയ്ത ശേഷം മരണം വരെ നിരാഹാരമിരിക്കാന്‍ പുറപ്പെട്ടു. രാജ്യാതിര്‍ത്തിക്കു പുറത്ത് ചാണക വറളികളാല്‍ ഉണ്ടാക്കിയ ഒരു കൂമ്പാരത്തില്‍ ചാണക്യന്‍ നിരാഹാരം അനുഷ്ടിക്കാന്‍ തുടങ്ങി.

ഇതിനിടെ കൊട്ടാര വൈദ്യന്മാരില്‍ നിന്നും സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയ ബിന്ദുസാരന്‍ പശ്ചാത്താപ വിവശനായി നിരഹാര വേദിയിലെത്തി ചാണക്യനോട് മാപ്പപേക്ഷിച്ച് തിരിച്ചുവരാന്‍ അഭ്യര്‍ത്ഥിച്ചു, പക്ഷെ ചാണക്യന്‍ അതിനു കൂട്ടാക്കാതെ തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്ന്, നിരാഹാരം തുടര്‍ന്നു. ദൌത്യം പരാജയപ്പെട്ട ബിന്ദുസാരന്റെ കോപം മുഴുവന്‍ സുബന്ധുവിനോടായി. കൊട്ടാരത്തില്‍ തിരിച്ചെത്തിയ ബിന്ദുസാരന്‍, സുബന്ധുവിനെ വിളിപ്പിച്ച് എത്രയും വേഗം മാപ്പപേക്ഷിച്ച് ചാണക്യനെ കൊട്ടാരത്തില്‍ തിരിച്ചെത്തിക്കുവാന്‍ ആജ്ഞാപിച്ചു. ആജ്ഞ നടപ്പാക്കിയില്ലെങ്കില്‍ സുബന്ധുവിനെ വധിക്കാനും ഉത്തരവിട്ടു.

ചാണക്യന്റെ കൊട്ടാരത്തിലേക്കുള്ള തിരിച്ചു വരവ് ഇഷ്ടപ്പെടാത്ത സുബന്ധു ഏത് വിധത്തിലും അദ്ദേഹത്തെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു. ഇതിനായി സുബന്ധു കരു നീക്കം ആരംഭിച്ചു. ചാണക്യന്‍ തിരിച്ചു വരാന്‍ സമ്മതിച്ചുവെന്നും അദ്ദേഹത്തെ എതിരേല്‍ക്കാന്‍ വന്‍ സ്വീകരണ ചടങ്ങ് സംഘടിപ്പിക്കണമെന്നും സുബന്ധു, ബിന്ദുസാരനെ ധരിപ്പിച്ചു. തുടര്‍ന്ന് രാജ്യം ചാണക്യനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പില്‍ മുഴുകി. ഈ അവസരത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ചാണക്യന്റെ നിരാഹാര വേദിയിലെത്തിയ സുബന്ധു ഒരു തീപ്പന്തം പര്‍ണ്ണശാലക്ക് നേരെ എറിഞ്ഞു. ചാണക വറളികൂനയില്‍ ധ്യാനനിമഗ്നനായിരുന്ന ചാണക്യന് അപകടം കണ്ടറിയാന്‍ സാധിച്ചില്ല. ചാണക വറളി കൂന തീപിടിച്ച് ആളിക്കത്താന്‍ തുടങ്ങി. നീണ്ട നാളത്തെ നിരഹാര വ്രതത്താല്‍ ക്ഷീണിതനായിരുന്ന ചാണക്യന് അഗ്നിയില്‍ നിന്നും രക്ഷപ്പെടാന്‍ സാധിച്ചില്ല. മൌര്യ സാമ്രാജ്യത്തിന്റെ മഹാമന്ത്രിയായിരുന്ന ചാണക്യന്‍ അങ്ങനെ അഗ്നിയില്‍ വെന്ത് വെണ്ണീറായി.

ശത്രുവിനെ നശിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിപ്പിക്കുക എന്ന ചാണക്യന്റെ തന്നെ തന്ത്രത്തെ അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുന്നതില്‍ സുബന്ധു വിജയിച്ചു.!!!!!

മൌര്യ സാമ്രാജ്യം സ്ഥാപിച്ചതിനു പിന്നിലെ ബുദ്ധികേന്ദ്രവും അര്‍ത്ഥശാസ്ത്രത്തിന്റെ സ്രഷ്ടാവുമായ ചാണക്യന്റെ അന്ത്യത്തെ കുറിച്ചുള്ള ഈ പരാമര്‍ശങ്ങള്‍ വെറുമൊരു കഥയാണെന്ന അഭിപ്രായം ചില ചരിത്രകാരന്മാര്‍ക്കുണ്ട്.

എഴുതപ്പെടാത്ത ചരിത്രത്തിനായി നമുക്ക് കാതോര്‍ക്കാം.....


വിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്: ഗൂഗിള്‍

34 comments:

ചാണക്യന്‍ said...

എഴുതപ്പെടാത്ത ചരിത്രത്തിനായി കാതോര്‍ക്കാം..

ദീപക് രാജ്|Deepak Raj said...

"ചാണക്യന്റെ അന്ത്യം"

അറം പറ്റാതിരിക്കട്ടെ....!!!

ഹിഹിഹിഹിഹിഹിഹി....... ആരുടെ ആണെന്നറിയാമല്ലോ...

സ്നേഹത്തോടെ
(ദീപക് രാജ്)

ramanika said...

ശത്രുവിനെ നശിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിപ്പിക്കുക
ഈ ഗുണപാഠം കൊള്ളാം

കാപ്പിലാന്‍ said...

ശത്രുവിനെ നശിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിപ്പിക്കുക

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഞാന്‍ തെറ്റിദ്ധരിച്ചു..
:)

പ്രയാണ്‍ said...

ചാണക്യനും തുടങ്ങിയോന്ന് വിചരിച്ചാണ് വന്നത്(പകര്‍ച്ചവ്യാധികളുടെ കാലമാണല്ലൊ)...:)

അനില്‍@ബ്ലോഗ് // anil said...

ചരിത്രങ്ങളും കഥകളും ഇഴപിരിക്കാനാവാത്ത ഒരുപാട് ചരിത്രകഥകള്‍ നമുക്കുണ്ട്. അവയില്‍ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ് ചാണക്യന്റേത്.

പാവത്താൻ said...

വെറുതെ ആശിപ്പിച്ചു……ആന കൊടുത്താലും ആശ കൊടുക്കരുതെന്നാ……
ചാണക്യന്റെ മരണത്തെക്കുറിച്ചുള്ള ഈ കഥ(?) അറിയില്ലായിന്നു...

chithrakaran:ചിത്രകാരന്‍ said...

ചാണക്യന്‍ ഗുപ്തസാമ്രാജ്യത്തിന്റെ കുടിലബുദ്ധിയല്ലേ..???
കഥ പടച്ചുണ്ടാക്കി മൌര്യ സാമ്രാജ്യത്തില്‍ വേരുണ്ടാക്കിയതായിരിക്കും.

ശ്രീ said...

ദെന്താപ്പോ ഇങ്ങനെ എന്നാലോചിച്ചോണ്ടാ വന്നത്
;)

ചാണക്യന്‍ said...

@ ദീപക് രാജ്|Deepak Raj - നന്ദി,
അങ്ങനെയങ്ങ് അറം പറ്റുമോ?:):)

@ ramanika - നന്ദി,
ഗുണപാഠം പ്രാബല്യത്തില്‍ വരുത്താന്‍ ഉദ്ദേശം ഉണ്ടോ ചങ്ങാതി?:):)

@ കാപ്പിലാന്‍ - നന്ദി,
എനിക്ക് അങ്ങനെയൊരു അഭിപ്രായം ഇല്ല:):)

@ രാമചന്ദ്രന്‍ വെട്ടിക്കാട്ട് - നന്ദി,
ഓഹോ എന്റെ കാറ്റു പോയോന്നറിയാന്‍ ഓടി വന്നതാ അല്ലെ:):)

@ പ്രയാണ്‍ - നന്ദി,
സമകാലിക സമൂഹിക രാക്ഷ്ട്രീയ സാമ്പത്തിക ചരിത്ര സംഭവങ്ങളുമായി ഈ പോസ്റ്റിനു ബന്ധമില്ല:):)

@ അനിൽ@ബ്ലൊഗ് - നന്ദി,
അപ്പോള്‍ ഈ ചാണക്യനോട് ദേഷ്യമാണോ?:):)

@ പാവത്താൻ - നന്ദി,
ഓഹോ എന്റെ അന്ത്യം കണ്ടേ അടങ്ങൂ...പേര് കൊണ്ടാണ് പാവത്താന്‍ അല്ലെ, മനസുകൊണ്ട് ദുഷ്ടനാണ് അല്ലെ?:):)

@ chithrakaran:ചിത്രകാരന്‍ - നന്ദി,
ചിലപ്പോള്‍ അങ്ങനേയും സംഭവിച്ചു കൂടെന്നില്ല മാഷെ.

Typist | എഴുത്തുകാരി said...

ഞാനും ഒന്നു പേടിച്ചൂട്ടോ.

Sabu Kottotty said...

ശത്രുവിനെ നശിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിപ്പിക്കുക (ശത്രുവാണെങ്കില്‍ മാത്രം).

Faizal Kondotty said...

ഞാന്‍ പേടിച്ചില്ല..അത്ര പെട്ടെന്ന് തട്ടി പോകാന്‍ സാധ്യത ഇല്ല ... :)
ആയുഷ്മാന്‍ ഭവഃ
----
Nice article...!

പാമരന്‍ said...

thanks maashe..

വശംവദൻ said...

"ശത്രുവിനെ നശിപ്പിക്കുമ്പോള്‍ പൂര്‍ണ്ണമായും നശിപ്പിക്കുക"

ഇഷ്‌ടപ്പെട്ടു.

സമാന്തരന്‍ said...

പുതിയ അറിവിനു നന്ദി...

ന്നാലും .. ആ തലക്കെട്ട് എഴുതി ഇത്രേം പേരെ ആശിപ്പിച്ചില്ലേ..
തന്ത്രമാണോ..

സൂത്രന്‍..!! said...

വെറുതെ കൊതിപ്പികല്ലേ ? :)

ചാണക്യന്‍ said...

@ ശ്രീ - നന്ദി,
മാഷെ ഒന്നും സംഭവിച്ചിട്ടില്യാന്ന് മനസിലായില്ലെ?:):)

@ Typist | എഴുത്തുകാരി - ചേച്ചീ നന്ദി,
പേടിക്കാനും വേണ്ടി ഒന്നും ഇല്ല:):):)

@ കൊട്ടോട്ടിക്കാരന്‍ - നന്ദി,
അതെയതെ....:):)

@ Faizal Kondotty - നന്ദി,
ഹോ ഒരാളെങ്കിലും അങ്ങനെ പറഞ്ഞുവല്ലോ ആശ്വാസം...:):)

@ പാമരന്‍ - നന്ദി,
:):)

@ വശംവദൻ - നന്ദി,
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം:):)

@ സമാന്തരന്‍ - നന്ദി,
മാഷും വളരെ ആശിച്ചു അല്ലെ?:):)

@ സൂത്രന്‍ - നന്ദി,
നമ്മളെക്കൊണ്ട് ഇത്രയൊക്കെയല്ലെ കഴിയൂ:):)

ബിനോയ്//HariNav said...

ഞമ്മക്കീ "അറം" പറ്റണ ഏര്‍പ്പാടിലൊന്നും ബിശ്വാസമില്ല. എന്നാലും ങ്ങളിനി ചാണക വറളീം ചാണകക്കുഴീം ഒക്കെ കണ്ടാല് ഒന്ന് നോക്കി നടന്നോളീ :)

Lathika subhash said...

അങ്ങനെ, "ചാണക്യന്റെ അന്ത്യ"ത്തിലൂടെ ബ്ലോഗർ ചാണക്യൻ കൂടുതൽ സജീവമാവുന്നു.നന്ദി

K C G said...

പേടിക്കണ്ടാട്ടോ, അറം പറ്റൊന്നൂല്ല്യാ ചാണൂ. അതാ പഴയ ബുദ്ധിയുള്ള ചാണക്യനല്ലേ അങ്ങനെയൊക്കെ പറ്റൂ. ഈ ചാണൂനോട്‌ അസൂയപ്പെടാന്‍ ഒരു സുബന്ധു ഒന്നൂല്ലല്ലോ.

ഓ.ടോ. ചരിത്രത്തിന്റെ അറിയാത്തൊരു ഏട്‌ പറഞ്ഞു തന്നതിന്‌ നന്ദി.

ഹരീഷ് തൊടുപുഴ said...

കൊതിപ്പിച്ചു കളഞ്ഞല്ലോ ദുഷ്ടാ!!!
:)

ചാണക്യന്റെ കഥകൾ അത്യന്തം രസാവഹവും, വായനാസുഖം തരുന്നവയുമായിരുന്നു..
ഇനിയും പോരട്ടേ ചാണക്യക്കഥകൾ..

ബോണ്‍സ് said...

ഞാനും തെറ്റിദ്ധരിച്ചു..
:)

ചാണക്യന്‍ said...

@ ബിനോയ്//Binoy - നന്ദി,
ചങ്ങാതീ ചാണകകൂനയും ചാണകവറളിയേയും നോക്കിയാ നടക്കുന്നത്:):)

@ ലതി - ചേച്ചീ നന്ദി,
നിങ്ങളുടെയൊക്കെ പ്രോത്സാഹനങ്ങളാണ് ചേച്ചി എന്നെ സജീവമാകാന്‍ പ്രേരിപ്പിക്കുന്നത്:):)

@ ഗീത് - ചേച്ചീ നന്ദി,
അയ്യോ അസൂയക്കാരുണ്ടാകാന്‍ ഞാനത്ര വല്യ സംഭവം ഒന്നുമല്ല:):)

@ ഹരീഷ് തൊടുപുഴ - നന്ദി,
ഓഹോ നിങ്ങളും നമ്മന്റെ കാറ്റുപോയോന്ന് അറിയാന്‍ വന്നതാ അല്ലെ:):)

@ ബോണ്‍സ് - നന്ദി,
തെറ്റിദ്ധരിച്ചു അല്ലെ..കഷ്ടം:):)

ഷെരീഫ് കൊട്ടാരക്കര said...

ഞങ്ങൾക്കു ആകെ കൂടി ഒരു ചാണക്യനേ ഉള്ളൂ. നിരാഹാരമൊന്നും പോയി ഇരുന്നേക്കെല്ലേ ചങ്ങായീ.! ഇനി കാര്യമായിട്ടു ഒരു കാര്യം. അപൂർവ്വമായ ഈ വക കഥകൾ ഇനിയും എഴുതുക. ചരിത്രം എപ്പോഴും വിസ്മയിപ്പിക്കുന്നു.

OAB/ഒഎബി said...

അറിയാത്ത ഒരറിവ് നൽകിയതിന് അഭിനന്ദനങ്ങൾ..

ചാണക്യന്‍ said...

@ sherriff kottarakara - നന്ദി,
മാഷെ, നിരാഹാരം കിടക്കാനോ? ഞാനോ!
നടക്കണ കാര്യം തന്നെ:):)

@ OAB - നന്ദി,
വീണ്ടും വരിക:):)

അരുണ്‍ കരിമുട്ടം said...

തലക്കെട്ട് കണ്ടപ്പോള്‍ ഞാന്‍ കരുതി..?

jayanEvoor said...

ചെറായിയില്‍ കണ്ട മനുഷ്യനാണല്ലോ.....
ഇയാളും സിദ്ധികൂടിയോ, എന്നതായിരുന്നു ആദ്യ സംശയം!
സിനിമയ്ക്ക് ലോഹിയെയും , രാജന്‍ പി ദേവിനേയും, മുരളിയേയുമൊക്കെ നഷ്ടപ്പെട്ടതുപോലെ ബ്ലോഗിന്‌ ചാണക്യന്‍ നഷ്ടപ്പെട്ടല്ലോ എന്റെ ബ്ലോഗമ്മച്ചീ എന്നൊരു വിളി ഉള്ളില്‍ നിന്നു പൊന്തിയതാ....

എല്ലാം വേസ്റ്റ്!

ചാണക്യന്‍ said...

@ അരുണ്‍ കായംകുളം - നന്ദി,
എന്ത് കരുതി അരുണെ?:):)

@ jayanEvoor - നന്ദി,
അയ്യോ അവരോടൊന്നും ഉപമിക്കല്ലെ, നമ്മള് വെറും...0..:):)

siva // ശിവ said...

ചാണക്യന്റെ അന്ത്യം ഇത്ര വിശദമായി വായിക്കുന്നത് ഇപ്പോഴാണ്.....

Rakesh R (വേദവ്യാസൻ) said...

പുതിയ അറിവാണ്‌ നന്ദി :)

lekshmi. lachu said...

chanakya kathakalumaayi eniyum varuka..