Monday, November 17, 2008

ചാണക്യനും പതിവ്രതകളും


മഹാമന്ത്രിയായ ശേഷവും കുടിലില്‍ താമസിച്ച് ഭരണം നടത്തിയിരുന്ന ചാണക്യന്‍ പുരുഷമേധാവിത്വ സങ്കല്പങ്ങളുടെ മൂര്‍ത്തിമദ്ഭാവവുമായിരുന്നു. അര്‍ത്ഥശാസ്ത്രകാരന്‍ അധ:കൃത വേശ്യകള്‍ക്ക് നിയമനിര്‍മ്മാണം നടത്തിയപ്പോള്‍ സവര്‍ണ്ണ വേശ്യകളായ ദേവദാസികളെ ആ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കാനും ശ്രമിച്ചു. വേശ്യാവൃത്തിയില്‍ അകപ്പെട്ട അധ:കൃത സ്ത്രീകളെ ഒരിക്കലും രക്ഷപ്പെടാന്‍ അനുവദിക്കാത്ത തരത്തിലുള്ളതായിരുന്നു കൌടില്യന്റെ കുടിലത. വേശ്യയ്ക്ക് രാജദാസ്യം ഒഴിയുന്നതിന് കൊടുക്കേണ്ടിയിരുന്ന ധനം ഇരുപത്തിനാലായിരം പണമാണ്. അവള്‍ക്കൊരു കുഞ്ഞുണ്ടെങ്കില്‍ മറ്റൊരു പന്തീരായിരം നല്‍കണം. ഇത്രയും ഭീമമായ തുക ഒരിക്കലും ഒരു അധ:കൃത വേശ്യക്ക് സമാഹരിക്കാന്‍ കഴിയില്ലെന്ന് ചാണക്യന് വ്യക്തമായിരുന്നു. അതായത് രാജ്യത്ത് വേശ്യാവൃത്തി നിലനിര്‍ത്തണം എന്ന ശാഠ്യക്കാരനായിരുന്നു ചാണക്യന്‍ എന്ന് വ്യക്തം. എന്നാല്‍ സവര്‍ണ്ണ വേശ്യകളായ ദേവദാസികള്‍ അതിന്റെ തിക്ത ഫലം അനുഭവിക്കരുതെന്ന നിര്‍ബന്ധവും ചാണക്യനുണ്ടായിരുന്നു.

എന്ത് ചെയ്തും കാര്യം നേടുക എന്ന ചാണക്യബ്രാഹ്മണ ബുദ്ധി ദേവദാസികള്‍ക്ക് മുന്നില്‍ പതറിയിരുന്നോ?

വേശ്യകളില്‍ നിന്ന് കരം പിരിച്ച് രാജഭണ്ഡാരത്തിന്റെ സുസ്ഥിരത ഉറപ്പാക്കുകയും, വേശ്യകളെ നിയമം വഴി നിയന്ത്രിച്ച് ഉപഭോക്താവിന് മെച്ചമായ സേവനം ലഭ്യമാക്കുന്നതിനും ശ്രദ്ധാലുവായിരുന്ന അര്‍ത്ഥശാസ്ത്രകാരന്‍ അക്കാലത്തെ വീട്ടമ്മമാരുടെ കാര്യത്തില്‍ കാണിച്ചിരുന്ന കാകദൃഷ്ടി എന്തുകൊണ്ടും ഒരു പുരുഷമേധാവിക്കു ചേര്‍ന്ന തരത്തിലായിരുന്നു.

വേശ്യകള്‍ക്ക് നിയമ നിര്‍മ്മാണം നടപ്പാക്കിയ ചാണക്യന്‍ പതിവ്രതകളേയും വെറുതെ വിട്ടില്ല. അവരെ നിയന്ത്രിക്കാന്‍ വേണ്ടി വളരെ ഹീനമായ പെരുമാറ്റചട്ടങ്ങളാണ് പടച്ചുവിട്ടത്.

വിവാഹമാണ് വ്യവഹാരങ്ങളില്‍ പ്രഥമസ്ഥാനീയം എന്ന് പറയുന്ന ചാണക്യന്‍, ഭര്‍ത്തൃഗൃഹത്തില്‍ നിന്നും പുറത്തു പോകുന്ന സ്ത്രീക്ക് ആറു പണം ദണ്ഡമായി പറഞ്ഞിരിക്കുന്നു. വീട്ടമ്മയെ വീട്ടിനുള്ളില്‍ തളച്ചിടുന്നതിനുള്ള തന്ത്രമല്ലെ അത്? അയല്‍ വീട്ടില്‍ പോകുന്ന സ്ത്രീക്ക് ആറു പണവും, ആപത്ത് കാലത്ത് അന്യന്റെ ഭാര്യയ്ക്ക് സംരക്ഷണം നല്‍കിയാല്‍ നൂറു പണവും ദണ്ഡം. ഭര്‍ത്തൃഗൃഹത്തില്‍ നിന്നും മറ്റൊരു ഗ്രാമത്തില്‍ പോയാല്‍ പിഴ പന്ത്രണ്ടു പണം.

മാര്‍ഗ്ഗത്തിങ്കലോ വഴിയില്‍ നിന്നു വിട്ട സ്ഥലത്തോ ഗൂഢപ്രദേശത്തേക്കോ സ്ത്രീ ഗമിക്കുന്നതായാല്‍ മൈഥുനാര്‍ത്ഥമാണ് അതെന്ന് മനസ്സിലാക്കണമെന്നാണ് ചാണക്യന്റെ അഭിപ്രായം

ഒരു സ്ത്രീ വീടുവിട്ട് പുറത്തിറങ്ങുന്നത് പരപുരുഷനെ പ്രാപിക്കാന്‍ വേണ്ടി മാത്രമാണെന്ന ചാണക്യന്റെ കണ്ടെത്തല്‍ അക്കാലത്തെ പതിവ്രതകളായ സ്ത്രീകള്‍ക്ക് എന്ത് മാത്രം ദോഷം വരുത്തിയിരിക്കും എന്നാലോചിക്കുക. എന്ത് വരട്ട് ന്യായം പറഞ്ഞും സ്ത്രീകളെ അടുക്കളയില്‍ തളച്ചിടുക എന്ന ഒരു സ്ത്രീ വിദ്വേഷ നിലപാടാണ് ചാണക്യന്‍ കൈക്കൊണ്ടിരുന്നത്.

ഇതേ സമയം അധമ സഞ്ചാരം നടത്തുന്ന പുരുഷനെ സംരക്ഷിക്കാന്‍ ചാണക്യഗുരു മറ്റൊരു തന്ത്രമാണ് അര്‍ത്ഥശാസ്ത്രത്തില്‍ ഒരുക്കിയിരിക്കുന്നത്. ഭര്‍ത്താവ് വേശ്യാ ഗമനം നടത്തിയാല്‍ ഭാര്യക്ക് ഭര്‍ത്താവിനെ ശിക്ഷിക്കാന്‍ അധികാരമുണ്ട്. കാരണം നാടൊട്ടുക്ക് വേശ്യാലയങ്ങള്‍ തുറന്നു വച്ചിരിക്കുന്നിടത്ത് പുരുഷന്‍‌മാര്‍ വേശ്യാഗമനം നടത്തില്ലെന്ന് ഉറപ്പ് പറയാന്‍ ചാണക്യനാവില്ല. വേശ്യാഗമനം നടത്തിയ ഭര്‍ത്താവിനെ ഭാര്യക്ക് ശിക്ഷിക്കാം- എങ്ങനെ? ഭര്‍ത്താവ് വേശ്യയോടൊത്ത് ശയിച്ചു എന്നവള്‍ തെളിയിക്കണം! വീടുവിട്ട് പുറത്തിറങ്ങാന്‍ കഴിയാതെ ചുമരുകള്‍ക്കിടയില്‍ കിടന്നു കറങ്ങുന്ന നാരി എങ്ങനെ തെളിയിക്കും ഭര്‍ത്താവിന്റെ വേശ്യാഗമനം?

തെളിവുകളില്ലാതെ ഭര്‍ത്താവിന്റെ മേല്‍ വേശ്യാഗമനം ആരോപിക്കുന്ന സ്ത്രീയ്ക്കുള്ള ശിക്ഷ ഇങ്ങനെ-

അവളുടെ ആഭരണങ്ങള്‍ അഴിച്ചു വാങ്ങി, ഭര്‍ത്താവ് അവള്‍ക്ക് ഏഴ് ഋതുകാലത്തേക്ക് കഠിന ശിക്ഷ നടപ്പാക്കുന്നു. ഭര്‍ത്താവിനെ ദുഷിച്ച ആ സ്ത്രീയെ നിലത്ത് കിടത്തുന്നു. ഭര്‍ത്താവാകട്ടെ മറ്റൊരു സ്ത്രീയുമായി സ്വന്തം ഭാര്യ കാണ്‍കെ അവളുമായി സഹശയനം ചെയ്യുന്നു.....!

എങ്ങനെയുണ്ട് ചാണക്യനെന്ന ബ്രാഹ്മണശ്രേഷ്ടന്റെ ബുദ്ധി. ഗൃഹസ്ഥക്ക് വീടിനു പുറത്ത് കടക്കാന്‍ പോലും വിലക്കുണ്ടായിരുന്ന അക്കാലത്ത് ഇത്തരമൊരു ഇത്തരമൊരു ഭീകര ശിക്ഷാ വിധി കാത്തിരിക്കുന്നു എന്ന് അറിയാവുന്ന ഏതെങ്കിലും സ്ത്രീ ഭര്‍ത്താവിന്റെ വേശ്യാഗമനം തെളിയിക്കാന്‍ ചാടിപ്പുറപ്പെടുമോ? ഈ അസ്വാതന്ത്ര്യം അവര്‍ക്ക് സഹിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ..

ക്ഷത്രിയനെ ഉപദേശിക്കാന്‍ ലഭിച്ചിരുന്ന വര്‍ഗ്ഗഗുണത്തെ ചാണക്യന്‍ വളരെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇത് കാരണം അന്നത്തെ വീട്ടമ്മ മാത്രമല്ല രാജപത്നിയും ആ കുടിലതയ്ക്ക് പാത്രമായി. സാധാരണ സ്ത്രീകളുടെ പാതിവ്രത്യ സംരക്ഷണത്തിന് നിയമമൊരുക്കിയ ചാണക്യന്‍ രാജമന്ദിരങ്ങളില്‍ അവിഹിതം നടക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്.

രാജാവ് തന്റെ ‘ദേവിമാര്‍ക്ക്’(രാജാവിന് ഇഷ്ടം പോലെ ദേവിമാരാകാം, പക്ഷെ ദേവിമാര്‍ക്ക് ഒരു സ്വാമിയെ പാടുള്ളൂ!) മുണ്ഡന്‍‌മാര്‍, കുടിലന്‍‌മാര്‍, ആഭിചാരന്‍‌മാര്‍ എന്നിവരോടൊ ബാഹ്യ ദാസികളോടൊ ഉള്ള പ്രതിസംസര്‍ഗ്ഗത്തെ പ്രതിഷേധിക്കണം, അതായത് വിലക്ക് ഏര്‍പ്പെടുത്തണം. ദേവിമാരെ അവരുടെ ചാര്‍ച്ചക്കാര്‍ ഗര്‍ഭം, വ്യാധി, മരണം എന്നീ സന്ദര്‍ഭങ്ങളിലൊഴിച്ച് കാണാന്‍ പാടില്ല. വേശ്യകള്‍ തേച്ചുകുളിച്ച് ശരീരം ശുദ്ധമാക്കി നല്ല വസ്ത്രങ്ങളും അലങ്കാരങ്ങളുമായിട്ട് ദേവിമാരെ പരിചരിക്കണം. എണ്‍‌പതു കഴിഞ്ഞ പുരുഷന്‍‌മാരും അമ്പതു കഴിഞ്ഞ സ്ത്രീകളും, ഷണ്ഡന്‍‌മാരും പരിചരിക്കുകയും ദേവിമാരെ സ്വാമിയുടെ (രാജാവിന്റെ) ഹിതത്തിങ്കല്‍ നിറുത്തുകയും വേണം-

നോക്കണേ, രാജപത്നിയായ സ്ത്രീക്കു കൂടി ചാണക്യന്‍ അര്‍ത്ഥശാസ്ത്രത്തിലൂടെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നത്. അക്കാലത്തെ കിഴങ്ങന്‍‌മാരായ ക്ഷത്രിയര്‍ ഇത്തരം ബ്രാഹ്മണശ്രേഷ്ടന്‍‌മാരെ അനുസരിച്ചുവെങ്കില്‍ അതൊരു മുജന്‍‌മ പുണ്യം തന്നെയാണ്!

മൌര്യകാലത്ത് മദ്യത്തിന് വിലക്കുണ്ടായിരുന്നില്ല. വറുത്ത എള്ളും യവവും പൊടിച്ച് തൈര്‍ ചേര്‍ത്തുണ്ടാക്കുന്ന കിണ്വമെന്ന മദ്യം അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ഇവയുടെ കൂട്ടല്‍, അതായത് ചേരുവകകള്‍ യഥാവിധി ചേര്‍ത്ത് മദ്യം വാറ്റുന്ന ജോലി അന്ന് ചെയ്തിരുന്നത് പ്രത്യേക വിഭാഗത്തിലെ സ്ത്രീകളും കുട്ടികളും ചേര്‍ന്നാണെന്ന് അര്‍ത്ഥശാസ്ത്രം വ്യക്തമാക്കുന്നുണ്ട്. ബാലവേലക്ക് ഉദാഹരണം! കുട്ടികളെക്കൊണ്ട് ചെയ്യിച്ചിരുന്നത് മദ്യനിര്‍മ്മാണം‌- എങ്ങനെയുണ്ട് കൌടില്യ ഭരണതത്രജ്ഞത!

രാജകൊട്ടാരവുമായി ബന്ധപ്പെട്ട വേശ്യക്ക് പ്രത്യേക പരിരക്ഷകള്‍ നല്‍കാന്‍ തയ്യാറായ ചാണക്യന്‍ സാധാരണക്കാരായ സ്ത്രീകളുടെ സാമൂഹിക സ്ഥിതിയെ തച്ചുടക്കാനാണ് ശ്രമിച്ചത്. പുരുഷന്റെ അടിമകളാണ് സ്ത്രീകള്‍ എന്ന തരം താണ കാഴ്ച്ചപ്പാടാണ് ചാണക്യനുണ്ടായിരുന്നത്. അതികഠിനമായ പാതിവ്രത്യചര്യ സാധാരണ കുടുംബിനികള്‍ക്ക് വിധിച്ചിട്ടുള്ള കാലത്താണ് വേശ്യ അംഗീകൃതമായ ഒരു സാമൂഹികാവശ്യമായി നിലനിന്നത് എന്നോര്‍ക്കണം. മനുസ്മൃതിയില്‍ നിന്നും അര്‍ത്ഥശാസ്ത്രത്തിലേക്ക് എത്തുവാന്‍ വേണ്ടിവന്ന കാലയളവ് എത്രയായിരുന്നാലും സ്ത്രീയുടെ അവസ്ഥക്ക് മാറ്റമൊന്നുമില്ലാതെ തുടരുകയായിരുന്നു. അതുമാത്രമല്ല പിന്നീടുള്ള രണ്ടായിരത്തോളം വര്‍ഷങ്ങളിലൂടെ ഇന്‍ഡ്യന്‍ മനസ്സ് സ്ത്രീയോടുള്ള പെരുമാറ്റത്തില്‍ പുലര്‍ത്തിയതും ഇതേ ഭാവം തന്നെയായിരുന്നു-

നൂറ്റാണ്ടുകളായി അസ്വാതന്ത്ര്യത്തിന്റെ കൈവിലങ്ങണിഞ്ഞിരിക്കുന്ന ഇന്‍ഡ്യന്‍ സ്ത്രീത്വത്തെപ്പറ്റി ഇന്‍ഡ്യാ പൈതൃക വക്താക്കള്‍ക്ക് ഇപ്പോഴും മിണ്ടാട്ടമില്ല, കാരണം എല്ലാം കൊണ്ടും സുവര്‍ണ്ണ കാലഘട്ടമായിരുന്നുവെന്ന് ഇവര്‍ അവകാശപ്പെട്ടുന്ന ആ കാലത്തിന്റെ തിരിച്ചു വരവിനെ കുറിച്ചോര്‍ത്ത് അവര്‍ ഖിന്നരാണ്...ഇപ്പോഴും...!

ചിത്രത്തിന് കടപ്പാട്: ഗൂഗിള്‍

26 comments:

ചാണക്യന്‍ said...

സമര്‍പ്പണം: ഇന്‍ഡ്യാ പൈതൃക വക്താക്കള്‍ക്ക്.

വികടശിരോമണി said...

{{{{ഠേ!}}}}}
ഒരു തേങ്ങ.

shahir chennamangallur said...

its really great info

അനില്‍@ബ്ലോഗ് // anil said...

മാര്‍ഗ്ഗത്തിങ്കലോ വഴിയില്‍ നിന്നു വിട്ട സ്ഥലത്തോ ഗൂഢപ്രദേശത്തേക്കോ സ്ത്രീ ഗമിക്കുന്നതായാല്‍ മൈഥുനാര്‍ത്ഥമാണ് അതെന്ന് മനസ്സിലാക്കണമെന്നാണ് ചാണക്യന്റെ അഭിപ്രായം.

അപ്പോള്‍ അന്തക്കാലത്ത് മൊത്തം ഇപ്രകാരമായിരുന്നു ചിന്തകള്‍. ചുമ്മാതല്ല വേറെ ചില ഗ്രന്ധങ്ങളിലും സമാന ചിന്താഗതി കാണാനാവുന്നത്.

കൊള്ളാം, പുതിയ അറിവുകള്‍.

അനില്‍@ബ്ലോഗ് // anil said...

ഒരു ഓഫ്ഫ്:
വികടശിരോമണി, ഞാന്‍ ഒരു പൊസ്റ്റില്‍ കമന്റിട്ടിരുന്നു, താങ്കളുടെ ആവശ്യപ്രകാരം.
പക്ഷെ പബ്ലിഷ് ചെയ്യപ്പെട്ടില്ല എന്നു തോന്നുന്നു.

വികടശിരോമണി said...

ഓഫ്:അനിലേ പണിക്കർ സാറിന്റെ ബ്ലോഗിലാണോ?അവിടെ അദ്ദേഹം തുല്യം ചാർത്തിയതു മാത്രമല്ലേ പ്രസിദ്ധീകരിക്കൂ.ഇനി അതല്ലേ?എനിക്കു വ്യക്തമായില്ല.ഒന്നു പറയൂ.
ചാണക്യാ,ഓഫിന് മാപ്പ്.

smitha adharsh said...

എന്തെല്ലാം മണ്മറഞ്ഞ സത്യങ്ങള്‍??
ആ "സമര്‍പ്പണം" ഇഷ്ടപ്പെട്ടു..
മുന്നത്തെ പോസ്റ്റും വായിച്ചു കേട്ടോ..
എല്ലാം പുതിയ അറിവുകള്‍..

ഞാന്‍ ആചാര്യന്‍ said...

അപ്പ ടാക്സടീടെ വല്യ പുള്ളിയാരുന്നല്യോ ചാണക്യംസ്സാറ്

ജിജ സുബ്രഹ്മണ്യൻ said...

തെളിവുകളില്ലാതെ ഭര്‍ത്താവിന്റെ മേല്‍ വേശ്യാഗമനം ആരോപിക്കുന്ന സ്ത്രീയ്ക്കുള്ള ശിക്ഷ ഇങ്ങനെ-

അവളുടെ ആഭരണങ്ങള്‍ അഴിച്ചു വാങ്ങി, ഭര്‍ത്താവ് അവള്‍ക്ക് ഏഴ് ഋതുകാലത്തേക്ക് കഠിന ശിക്ഷ നടപ്പാക്കുന്നു. ഭര്‍ത്താവിനെ ദുഷിച്ച ആ സ്ത്രീയെ നിലത്ത് കിടത്തുന്നു. ഭര്‍ത്താവാകട്ടെ മറ്റൊരു സ്ത്രീയുമായി സ്വന്തം ഭാര്യ കാണ്‍കെ അവളുമായി സഹശയനം ചെയ്യുന്നു.....!

അപ്പോള്‍ ആ ഭര്‍ത്താവ് ഭാര്യ കാണ്‍കേ ചെയ്യുന്ന പ്രവൃത്തിക്ക് ശിക്ഷ എന്തു കൊടുക്കണം..അഭിനവ ചാണക്യന്മാര്‍ ഒക്കെ ഇങ്ങനെയാ.തങ്ങള്‍ക്ക് എന്തും ആകാം.ഭാര്യയ്ക്ക് ഒന്നും പാടില്ലാ എന്ന്.

വിദുരര്‍ said...

ഞാന്‍ കരുതി നിങ്ങളൊരു ചാണക്യഭക്തനാണെന്ന്‌.
നല്ല ഭാഷയോടെയുള്ള നല്ല വിലയിരുത്തല്‍.

`ഇന്ത്യന്‍' എന്നൊന്നും ഒറ്റയടിക്ക്‌ സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. ഇന്ത്യ എന്നുദ്ദേശിക്കുന്ന ഒന്ന്‌ ഏറെ വൈവിദ്ധ്യങ്ങളോടെയുള്ളതല്ലെ. ചാണക്യനും മറ്റു രാജാധികാരവുമായി ബന്ധപ്പെട്ട ചരിത്രത്തിനു വെളിയിലും ഇന്ത്യന്‍ സമൂഹം വൈവിദ്ധ്യങ്ങളോടെ, പല തരം മൂല്യബോധങ്ങളോടെ നിലനിന്നിരുന്നില്ലെ ?

എന്നാല്‍ അധികാരവുമായി ബന്ധപ്പെട്ട, പണവുമായി ബന്ധപ്പെട്ട, സമൂഹത്തിന്റെ നീതിബോധത്തിന്‌ നേര്‍ വിപരീത ദിശയിലേക്ക്‌ ചിലരെ നയിക്കുന്ന ഒരു മിത്തായി ഇന്നും ചാണക്യന്‍ ജീവിക്കുന്നു.

അനില്‍@ബ്ലോഗ് // anil said...

ചാണക്യാ,
ഒരു ഓഫ്ഫ്കൂടി.

വികടശൊരോമണി,
ഇത്രയേ പറഞ്ഞുള്ളൂ, “എതിരന്‍ കതിരവന്‍ തന്നെയോ ചാണക്യന്‍? ആരായാല്‍ നമുക്കെന്താണ്?
ഐഡന്റിറ്റി ഒരു പരിധിയാണെന്നു കരുതുന്നവനാണ് ഞാന്‍. പ്രായമില്ലാത്ത,മുഖങ്ങളില്ലാത്ത ആളുകളാ‍വാനാണിഷ്ടപ്പെടുന്നത് .നിങ്ങളുടെ പോസ്റ്റിലൂടെയും, കമന്റുകളിലൂടെയുമാണ് എനിക്കു നിങ്ങളെ പരിചയം, ചാണക്യനേയും.

ചാണക്യന്‍ വലിയ പണ്ഡിതനൊന്നുമല്ലെന്ന് ആദ്യ പോസ്റ്റില്‍ തന്നെ പറഞ്ഞിരുന്നു. തെറ്റുണ്ടെങ്കില്‍ തിരുത്താമല്ലോ, അത് ചാണക്യന്റ്റെ പോസ്റ്റിലാവുകയാണ് ഉചിതം”


വാക്കുകള്‍ക്ക് മാറ്റമുണ്ടാവാം.

ഓഫ്ഫ് കഴിഞ്ഞു.

കാപ്പിലാന്‍ said...

ചീഞ്ഞു നാറുന്ന ഇത്തരം ശവങ്ങളെ പുറത്തു വലിച്ചിട്ടു അതിനു സ്തുതി പാടുന്നത് എനിക്ക് സഹിക്കുന്നില്ല .

കാരണം ഞാന്‍ ഇന്ത്യയെ സ്നേഹിക്കുന്നു .
ഇതായിരുന്നോ ഇന്ത്യയുടെ ചരിത്രം ..കൂടുതല്‍ അറിയണമെന്നുണ്ട് .കാത്തിരിക്കുന്നു .

അനില്‍@ബ്ലോഗ് // anil said...

കാപ്പിലാനെ,
ഈ നാറ്റം കാരണമാണോ അങ്ങു നാടു വിട്ടത്?

ഞാന്‍ ഒരു ചാണക്യ (ഒറിജിനല്‍) ആ‍രാധകനാണ് , എന്നെ സ്കൂളില്‍ ചരിത്രം പഠിപ്പിച്ചത് എന്റ്റെ അച്ഛന്‍ തന്നെയായിരുന്നു,ഏറ്റവും ബുദ്ധിശാലിയായ ഒരു ബിംബമായാണ് അന്നു ചാണക്യന്‍ അവതരിക്കപ്പെട്ടത്.

കഴിഞ്ഞ പോസ്റ്റില്‍ ഗീതച്ചേച്ചി പറഞ്ഞതുപോലെ നല്ലത് കൊള്ളുക അല്ലാത്തത് തള്ളുക.

നൂറ് ശതമാനം സന്മാര്‍ഗ്ഗം എനിക്ക് ഇഷ്ടവുമല്ല.

ജെയ് ആ ആചാര്യ ചാണക്യന്‍.

ജെയ് ഈ ബ്ലോഗ്ഗര്‍ ചാണക്യന്‍.

chithrakaran ചിത്രകാരന്‍ said...

ഭാരതത്തിന്റെ 1800 വര്‍ഷക്കാലത്തെ പൂര്‍വ്വ ചരിത്രം ബ്രാഹ്മണ്യം എന്ന കാന്‍സര്‍ രോഗത്തിന്റേതാണ്.
ബുദ്ധധര്‍മ്മം ഇന്ത്യക്കു സംഭാവനചെയ്ത കലകളും ശാസ്ത്രവും,ആത്മീയ പ്രകാശവും ,ധര്‍മ്മനിഷ്ടയും,കൃഷിയും,ആയുര്‍വേദവും,സംസ്ക്കാരവും നൂറ്റാണ്ടുകളിലൂടെ ഊതിക്കെടുത്തിയ ശവംതീനികളായിരുന്നു ബ്രാഹ്മണ്യം. കൃഷ്ണഭക്തിയും രാമഭക്തിയും ഉപയോഗിച്ച് സ്ത്രീകളെ വേശ്യസംസ്ക്കാരത്തിലേക്ക് ഇയ്യാം പാറ്റകളെപ്പോലെ ആകര്‍ഷിച്ച് ഒരു ജനസമൂഹത്തിന്റെ മുഴുവന്‍ മൂല്യ ബോധത്തെ ഭക്തികൊണ്ട് അടിമത്വമായി പരിവര്‍ത്തനപ്പെടുത്തിയ കുടിലതയായിരുന്നു അവരുടെ സംസ്ക്കാരം.മനസ്സാക്ഷിയില്ലാത്ത വഞ്ചനയെന്ന ആക്രമണരൂപം.
മാനവ സംസ്ക്കാരത്തിനുമുകളില്‍ അട്ടകളെപ്പോലെ പതിച്ച പരാന്നജീവികളായ ബ്രാഹ്മണര്‍ അന്ന് ബുദ്ധ ധര്‍മ്മത്തിന്‍ കീഴില്‍ ഉദയം ചെയ്ത സര്‍വ്വകലാശാലകളില്‍ നുഴഞ്ഞുകയറി , സര്‍വ്വകലാശാലകള്‍ പിടിച്ചടക്കി ബുദ്ധധര്‍മ്മത്തെ മഹായാനബുദ്ധധര്‍മ്മമെന്ന ദുഷിച്ച താന്ത്രികരതി വൈകൃതങ്ങളിലേക്ക് വഴുതിവീഴ്ത്തി നശിപ്പിക്കുകയാണ് ആദ്യം ചെയ്തത്. ബുദ്ധധര്‍മ്മത്തെയും അതിന്റെ പ്രചാരകരായിരുന്ന രാജാക്കന്മാരേയും,ഗുരുവംശത്തേയും ചരിത്രത്തില്‍ നിന്നും തുടച്ചുനീക്കുന്നതിനായി സംസ്കൃതമെന്ന ഒരു ഗൂഡ പണ്ഡിതഭാഷതന്നെ ഇവര്‍ സാമൂഹ്യ ചൂഷണത്തിനായി നിര്‍മ്മിച്ചെടുത്തു.അക്കാലത്തെ ജനങ്ങളുടെ ഭാഷയായ പാലിയെ പ്രാകൃതഭാഷയായി ചവിട്ടി താഴ്ത്തുന്നതിലൂടെ ...പാലിയെ കൊള്ളയടിച്ച് അതുവരെയുള്ള എല്ലാ അറിവുകളുടേയും സംസ്കൃതഭാഷ്യം രചിക്കുന്നതിലൂടെ ഇന്ത്യക്കു തനതായ ചരിത്രമില്ലാതാക്കി. ബ്രാഹ്മണ്യത്തിന്റെ വിസര്‍ജ്ജ്യമായ സംസ്കൃതമായി നമ്മുടെ പാരമ്പര്യം.ബ്രാഹ്മണന്‍ ഭാരതത്തിന്റെ ജാര തന്തയായി !!!
മനുസ്മൃതികളും,അര്‍ഥശാസ്ത്രങ്ങളും,രാമായണവും,മഹാഭാരതവും,പ്രക്ഷിപ്തങ്ങള്‍ കേറ്റി ജാര തന്ത ഒറിജിനല്‍ അച്ഛനാണെന്നു സ്ഥാപിക്കാനുള്ള കുനിഷ്ടു ബുദ്ധിയുടെ ആധാരങ്ങളും പ്രമാണങ്ങളുമായി.ഭാരതത്തിന്റെ നന്മയേയും,സ‌മൃദ്ധിയേയും,വെടക്കാക്കി തനിക്കാക്കാന്‍ ... നശിപ്പിക്കാനായി ഗൂഢ പദ്ധതി പ്രാവര്‍ത്തികമാക്കിയ ലോകത്തെ ഏറ്റവും നികൃഷ്ട മനുഷ്യ ചൂഷകരാണ് ബ്രാഹ്മണ്യം.
രാജാക്കന്മാരെ മദ്യപിപ്പിച്ചും,ദേവദാസികള്‍ കൊണ്ട് സല്‍ക്കരിപ്പിച്ചും,വേശ്യവ്യവസായം ദൈവീകമായ കുലത്തൊഴിലായി പ്രഖ്യാപിച്ചും,പൊങ്ങച്ച കവിതകള്‍കൊണ്ട് രാജാക്കര്‍മാരെ ദേവലോകത്തേക്കുയര്‍ത്തിയും, ഗൂഢഭാഷയായ സംസ്കൃതത്തിലൂടെ സംഘടിതമായി ചൂഷണം ചെയ്തിരുന്ന ബ്രാഹ്മണ്യം തരംകിട്ടുംബോഴെല്ലാം ക്ഷത്രിയരെ തമ്മില്‍ തല്ലിപ്പിച്ച് കൊല്ലിക്കുന്നുണ്ടായിരുന്നു.കൃഷ്ണനെയടക്കം ഭംഗിയായി കൊന്ന് പാവം ഒരു വേടന്റെ തലയില്‍ എഫ് ഐ ആര്‍ എഴുതിവച്ചു ! കൂടാതെ പരശുരാമനെന്ന ഒരു ഇറച്ചിവെട്ടുകാരന്‍ബ്രാഹ്മണന് ക്ഷത്രിയരെ കൊന്നൊടുക്കുകയായിരുന്നു ജോലിതന്നെ.

എന്തിനായിരുന്നു ഇതെല്ലാം ?
വേശ്യവൃത്തിയുടെ സ്വര്‍ഗ്ഗരാജ്യം പണിയാന്‍.
അതില്‍ സ്വര്‍ഗ്ഗത്തിലെ സുന്ദരി വേശ്യകളായ (ഹൂറിമാര്‍)ഉര്‍വശി, രംഭ,തിലോത്തമമാരെക്കൊണ്ട് നൃത്തം ചെയ്യിക്കാന്‍,
അസുരന്മാരെന്നു മുദ്രകുത്തപ്പെട്ട ബുദ്ധമത പണ്ഡിതരേയും, രാജാക്കന്മാരേയും ധാമ്മികമായി ജീര്‍ണ്ണിപ്പിക്കാന്‍,കൊന്നൊടുക്കാന്‍. മഹാവിഷ്ണുവിന്റെ മോഹിനിവേഷം കാണിച്ച് സ്വവര്‍ഗ്ഗ ലൈഗീകതപോലും ദൈവീകമാക്കി അരാജകത്വം സൃഷ്ടിക്കാന്‍....
ധര്‍മ്മബോധം തൊട്ടുതെറിച്ചിട്ടില്ലാത്ത ,സംസ്ക്കാരമെന്തെന്നറിയാത്ത താന്ത്രിക കോപ്രായക്കാര്‍ !!!
ക്ഷേത്രങ്ങളില്‍ നിന്നും ഉച്ഛാടനംചെയ്യണം ഈ തിന്മയെ.
പ്രിയ ചാണക്യാ,
മുകളില്‍ പറഞ്ഞത് പലതും ഓഫാണ്.അക്കാരണത്താല്‍ ഈ കമന്റ് ഡിലിറ്റാവുന്നതാണ്. വിഷമിക്കില്ല.
ചാണക്യന്റെ കാലഘട്ടം തെറ്റാണെന്നു തോന്നുന്നു.
എ.ഡി. 300 നു ശേഷമാണ് ഈ തോന്ന്യാസങ്ങളെല്ലാം ചെയ്ത് തുടങ്ങിയതെന്ന് തോന്നുന്നു. ഗുപ്തരാജാക്കന്മാരുടെ കാലത്ത്. നമ്മുടെ കാളിദാസേട്ടനും,ചാണക്യനും,വിക്രമാദിത്യനുമൊക്കെ ഒരുമിച്ച് കയ്യിലുകുത്തിയവരല്ലേ ?

BS Madai said...

അറിവുകള്‍ പലതും പുതിയത്. നന്ദി. ഒരു സംശയം - നിയമസംഹിതകള്‍ക്ക് വ്യാഖാനവും നല്‍കിയിട്ടുണ്ടാകില്ലേ ഗ്രന്ഥകര്‍ത്താവ് - അതുകൂടി ഉള്‍ക്കൊള്ള്ച്ചിരുന്നെങ്കില്‍ ഒന്നുകൂടി നന്നാവുമായിരുന്നു.

വികടശിരോമണി said...

ചാണക്യാ,ഒരോഫുകൂടി,അവസാനമായി,മാപ്പ്.
അനിൽ,
രൂപവും പ്രായവുമില്ലാത്ത ഈ സംവാദത്തെ,സൌഹൃദത്തെ ഞാനും സ്നേഹിക്കുന്നു.അതിനാലാണല്ലോ ഞാനും വികടശിരോമണിയായത്.ചാണക്യൻ എന്ന ബ്ലോഗറോട് ഒരു വിരോധവും എനിക്കില്ലെന്ന് തിരിച്ചറിയാൻ പറയാതെത്തന്നെ അദ്ദേഹത്തിനും അനിലിനും കഴിയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.സംവാദത്തിന്റെ ജീവനാണ് വിയോജിപ്പ്.അനിലിന്റെ പല പോസ്റ്റുകളിലുമുള്ള ആശയങ്ങളോടും ഞാൻ വിയോജിച്ചിട്ടുണ്ടല്ലോ.അങ്ങനെ സാർത്ഥകമായ ചർച്ചകൾ നാം രൂപപ്പെടുത്തിയിട്ടുമുണ്ട്.ചാണക്യനോട് ഞാൻ വിയോജിച്ചുനിൽക്കുന്നത് അദ്ദേഹത്തിന്റെ വിവർത്തനഭാഷ്യത്തോട് മാത്രമാണ്.എന്റെ പരിമിതമായ സംസ്കൃതവിവരം വെച്ച് വിലയിരുത്തുമ്പോൾ ചാണക്യന്റെ വിവർത്തനത്തിൽ പിഴവുകൾ തോന്നുന്നു.ആദ്യം അവ ശ്രദ്ധിച്ചിരുന്നില്ല.അതു ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിഞ്ഞ ബ്ലോഗിൽ ഞാനാ നന്ദി പറഞ്ഞു,അത്രമാത്രം.മർത്യനുകൈപ്പിഴ ജന്മസിദ്ധം, അത്രയേ ഞാനതിൽ കണ്ടിട്ടുമുള്ളൂ.
ആനന്ദ് എഴുതും പോലെ, ഭൂതവും ഭാവിയും വർത്തമാനത്തിന്റെ ക്രോധാഗ്നിയിൽ എരിയുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.ഭൂതകാലത്തെ,അഥവാ ചരിത്രത്തെ വർത്തമാനകാലവുമായി ചേർത്തു വായിക്കുന്ന ചാണക്യന്റെ സമീപനത്തെയും ഞാൻ ആദരവോടെയാണ് കാണുന്നത്.പക്ഷേ ഇവ ഒരു പുതിയ കാര്യമായി എനിക്കു തോന്നുന്നില്ല.ചാണക്യൻ(ഒറിജിനൽ)ഒരു ഫെമിനിസ്റ്റാണെന്ന് ആരും പറയാനിടയില്ല.കടുത്ത സ്ത്രീവിരോധവും ആധുനികജനാധിപത്യദൃഷ്ടിയിൽ ജനാധിപത്യവിരുദ്ധതയും ചാണക്യനുണ്ടുതാനും.അത് ആ കാലഘട്ടത്തിന്റെ പുരുഷമനസ്സാണ്.അല്ലെങ്കിൽ ആരാണ് പണ്ട് നമ്മുടെ നാട്ടിൽ സ്ത്രീകൾക്കു മനസ്സുണ്ടെന്ന് തിരിച്ചറിഞ്ഞവർ?ശങ്കരൻ?മനു?അതിതീവ്രമാം വിധം പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീസമൂഹത്തിനോട് വെറും ശരീരമായി അവരെ കണ്ട് പ്രതികരിച്ചവരും ആനന്ദിച്ചവരുമാണ് നമ്മുടെ മിക്ക ചരിത്രനായകരും-നമ്മുടെ സ്വാതന്ത്ര്യസമരവീരനായകർ വരെ.അങ്ങനെയിരിക്കെ ഈ പോസ്റ്റിൽ ഞാനൊന്നും പുതുതായികണ്ടില്ല,“പാമ്പുകടിച്ചാൽ ഒരു സുഖമില്ല” എന്നു പറഞ്ഞപോലെ,ലളിതമായ യാഥാർത്ഥ്യങ്ങൾ.അതിപ്പോൾ ചാണക്യനെക്കൊണ്ട് പറയിക്കുന്നത് മറ്റു കാരണങ്ങളാണോ?ഇന്ത്യയുടെ പൈതൃകത്തിന് നന്മയുടേയും തിന്മയുടേയുമൊക്കെ കഥകൾ പറയാനുണ്ട്,മറ്റേതൊരു രാഷ്ട്രത്തെയും പോലെ.
പിന്നെ,കതിരവൻ,ചാണക്യൻ,വികടശിരോമണി,ഇന്ത്യാഹെറിറ്റേജ്,അനിൽ എന്നിവരെല്ലാം ഒരാളാണെന്നു നാളെ മറ്റൊരു ബ്ലോഗർ പറഞ്ഞാൽ അങ്ങനെയാകുമോ? അതിന് ഞാൻ നൽകിയ ലാഘവം ചാണക്യൻ മനസ്സിലാക്കിയെന്ന് എനിക്കറിയാം.തൌര്യത്രികത്തിലെ ചാണക്യന്റെ കമന്റ് നോക്കൂ.ഞാനാരുടേയും വക്താവല്ല,വികടശിരോമണിയുടെയൊഴിച്ച്.എനിക്ക് നിങ്ങളോരോരുത്തരോടും യോജിക്കാവുന്നതും വിയോജിക്കാവുന്നതുമായ പ്രതലങ്ങളുണ്ട്,അതാതവസരങ്ങളിൽ ഞാനതു ചെയ്യുകയും ചെയ്യും.അതിനെല്ലാമപ്പുറം,ഒരു മൌസ്ക്ലിക്കിനപ്പുറം പുതിയ കാഴ്ച്ചകളൊരുക്കുന്ന നമ്മളെല്ലാം ഒരു സമഗ്രപ്രതലത്തിലൊന്നാവുകയും ചെയ്യുന്നു.
ഓഫിന്മേലോഫ്:ഇപ്പോഴും ഞാനാവർത്തിക്കുന്നു,കളി നിർത്തിക്കോ ചാണക്യാ,കതിരവനും ചാണക്യനുമായുള്ള ഈ വച്ചുമാറിക്കളി വേണ്ട…ഹി..ഹി..ഹി..

Jayasree Lakshmy Kumar said...

അർത്ഥം എങ്ങിനെ സമാഹരിക്കണമെന്നു അർത്ഥശാസ്ത്രകാരനു നന്നായി അറിയാമായിരുന്നു. ദേവദാസികൾ പിൽക്കാലത്ത് എങ്ങിനെ വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെട്ടു [അതും ചില ബ്രാഹ്മണപുരുഷമേധാവിത്ത്വത്തിന്റെ ബാക്കി]എന്ന് ചരിത്രം വായിച്ചിട്ടുണ്ട്. അധ:കൃത വേശ്യകളെ കുറിച്ചും അവരെ സംബന്ധിക്കുന്ന ചാണക്യനിയമങ്ങളെ കുറിച്ചും ആദ്യമായാണ് വായിക്കുന്നത്. നന്ദി ഈ പോസ്റ്റിന്

ചാണക്യന്‍ said...

ചിത്രകാരന്‍ മാഷെ,
ചന്ദ്രഗുപ്ത മൌര്യന്‍, ചാണക്യന്റെ സഹായത്തോടെ മൌര്യ സാമ്രാജ്യം സ്ഥാപിക്കുന്നത് ബി സി 320 ലാണ്.
താങ്കള്‍ ഉദ്ദേശിക്കുന്ന ഗുപ്ത രാജാവായ ചന്ദ്രഗുപ്തന്‍ രണ്ടാമന്റെ കാലത്തല്ല ചാണക്യന്‍ ജീവിച്ചിരുന്നത്.
http://chaanakyan.blogspot.com/2008/07/blog-post_12.html
ഇതു കൂടി വായിച്ചു നോക്കൂ ചരിത്രം വളച്ചൊടിക്കപ്പെടുന്നതിന് ഒരു ഉദാഹരണം..

Sapna Anu B.George said...

സമര്‍പ്പണം......ഉഗ്രന്‍

Kvartha Test said...

BC മൂന്നാം നൂറ്റാണ്ടിലത്തെ സാഹചര്യമാണോ ഇപ്പോഴുള്ളത്? ആ അര്‍ത്ഥശാസ്ത്രത്തെ അനുസരിച്ചാണോ ഇപ്പോള്‍ ആരെങ്കിലും ജീവിച്ചിരുന്നത്? അതുപോലെ, പണ്ട് കാലത്ത് അന്നത്തെ സാഹചര്യം വച്ചു എഴുതിയ ഇസ്ലാമിന്‍റെ ഖുരാനിലും ബഹുഭാര്യത്വം അനുവദിച്ചിട്ടുണ്ട്. അതൊക്കെ അന്നത്തെ കാലഘട്ടത്തിന്‍റെ ആവശ്യങ്ങളായിരുന്നിരിക്കും. കൌടില്യന്‍ അന്നെഴുതിയതും എന്നാല്‍ നമ്മുടെ ഈ സാഹചര്യത്തില്‍ അര്‍ത്ഥമില്ലാത്തതുമായ അര്‍ത്ഥശാസ്ത്രം വായിക്കുക, എന്തെങ്കിലും നല്ല കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ടെങ്കില്‍ എടുക്കുക, ബാക്കി തള്ളുക.

ഇന്നലെ പറഞ്ഞതുപോലെ, ചില കാര്യങ്ങള്‍ മൊത്തത്തില്‍ നിരോധിക്കുന്നതിനേക്കാള്‍ നല്ലത് നിയന്ത്രിക്കുക എന്നതത്രേ. കേരളത്തിലെ മദ്യ നിരോധനം ഉദാഹരണം.

ഒരു കാര്യം സമ്മതിക്കാതെ വയ്യ. BC മൂന്നാം നൂറ്റാണ്ടില്‍ തന്നെ കൌടില്യന്‍ രാജ്യത്തിന്‍റെ ധനശാസ്ത്രകാര്യങ്ങള്‍ക്കുള്ള പോളിസികളും കരംപിരിവും നിയമങ്ങളും ബഡ്ജറ്റും മറ്റും അന്നത്തെ സാഹചര്യം അനുസരിച്ചു പ്ലാന്‍ ചെയ്തിരുന്നു എന്നത് അഭിമാനാര്‍ഹം തന്നെ. ഇപ്പോഴത്തെ സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ടുപോലും ഒരു നല്ല ബാക്ക്അപ് പ്ലാന്‍ ആധുനിക രാജ്യങ്ങള്‍ക്ക് ഇല്ലല്ലോ. എല്ലാം ഊഹാപോഹങ്ങള്‍ അല്ലെ ഇപ്പോള്‍.

വാണി said...

പുതിയ അറിവുകള്‍ക്ക് നന്ദി....

ചാർ‌വാകൻ‌ said...

കമന്റിയ ചിലര്‍ക്കെങ്കിലും ചരിത്രമെന്നു കേള്‍ക്കുമ്പോഴെ തുള്ളപനിയാകും .
കാരണം ​-അപ്രിയസത്യം -അരോചകമാണല്ലോ?
സാമൂഹ്യ ശാസ്ത്രത്തേ സിലബസ്സുകളില്‍ നിന്നും ഒഴിവാക്കേണ്ട്ത്.
ഭരണവര്‍ഗ്ഗ താല്പര്യമാണ്.ആധുനിക ജനാധിപത്യ സമൂഹത്തില്‍പോലും .
രാജ്യവും ,ശക്തിയും ,മഹത്വവും ,ചിലവം ശങ്ങളില്‍
കേന്ദ്രികരിക്കാനുള്ള സാമ്പത്തിക -സാമൂഹ്യ നിയമങ്ങളാണ്
രൂപപെടുന്നത്.പിന്നെ ചാണ്ക്യന്റെ പറയേണ്ടതുണ്ടോ?
ഇത്തരം -പോസ്റ്റുകളിലൂടെ ചരിത്രത്തെ പ്രശനവല്‍ക്കരിക്കുന്നതിന്,
അഭിനന്ദനം .

പരേതന്‍ said...

എന്‍റെ ശൈലിയിലെ ഞാന്‍ കമന്റൂ..ഇന്നത്തെ പോലെ ലൈംഗിക പ്രശ്നങ്ങള്‍ കുറവുള്ള അക്കാലത്ത് (അല്ലെങ്കില്‍ വയാഗ്ര വേണ്ടാത്ത ) ദാഹം ശമിപ്പിക്കാന്‍ കണ്ട ഒരു സൂത്രം.....
മേലാന്മാര്‍ കോഴികള്‍ ആയിരുന്നുവന്നു നല്ല ഉദാഹരണം..

അരുണ്‍ കരിമുട്ടം said...

വായിച്ചു.ചാണക്യന്‍ ഒരു സ്ത്രീ വിദ്വേഷി ആയിരുന്നോ?വേശ്യസ്ത്രീകളെ മാത്രമല്ല,പതിവ്രതകള്‍ക്കും നിയമങ്ങള്‍.അതോ ശരിക്കും ഒരു പുരുഷമേധാവിത്വം ആഗ്രഹിച്ചിരുന്നോ?

Unknown said...

ചാണക്യനെകുറിച്ചുള്ള പുതിയ അറിവുകളാണ് എനിക്കിത്.എന്തായാലും നന്നായി ചാണക്യൻ

ഗീത said...

അന്നത്തെ ചാണക്യന്റെ തനിസ്വരൂപം കാട്ടിത്തന്ന ഇന്നത്തെ ചാണക്യനോട് ബഹുമാനം തോന്നുന്നുണ്ട്.