Friday, January 22, 2010

13 കാരിക്ക് 90 അടിയും രണ്ട് മാസം തടവും!

പതിമൂന്നുകാരിയായ പെൺകുട്ടിക്ക് തൊണ്ണൂറ് അടിയും രണ്ട് മാസത്തെ തടവും വിധിച്ചിരിക്കുന്നു സൌദി കോടതി!
ക്യാമറയുള്ള മൊബൈൽ ഫോണുമായി സ്കൂളിൽ ചെന്നതിനാണ് പെൺകുട്ടിക്ക് ഈ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നത്. സൌദിഅറേബ്യയിലെ പെൺകുട്ടികളുടെ സ്കൂളിൽ യന്ത്രോപകരണങ്ങൾ കൊണ്ട് പോകുന്നതിനു വിലക്കുണ്ടത്രെ. സൌദി ഭരണകൂടത്തിന്റെ ഈ വിലക്ക് ലംഘിച്ചതിനാണ് പതിമൂന്ന് വയസുമാത്രം പ്രായമുള്ള പെൺകുട്ടി ശിക്ഷിക്കപ്പെട്ടത്. സ്കൂളിലെ മറ്റ് കുട്ടികൾക്ക് മുന്നിൽ വച്ച് തൊണ്ണൂറ് അടി നൽകിയ ശേഷം രണ്ട് മാസം ജയിലിൽ കഴിയാനാണ് വിധി...




ഭരണകൂടങ്ങൾ പൌരന്മാരുടെ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തുന്നതിൽ അസ്വാഭാവികത ഒന്നും തന്നെ ഇല്ല. പക്ഷെ ആ നിയമങ്ങൾ എല്ലാം തന്നെ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനു തടസ്സം സൃഷ്ടിക്കാത്ത തരത്തിൽ മനുഷ്യാവകാശങ്ങളെ ലംഘിക്കാത്ത തരത്തിലുള്ളതായിരിക്കണം. അല്ലാതെയുള്ളവ കാടൻ നിയമങ്ങളുടെ പട്ടികയിൽ ഇടം തേടും. സൌദി ഭരണകൂടം തന്റെ പതിമൂന്നുകാരിയായ പ്രജയെ അതിക്രൂരമായി ശിക്ഷിക്കുക വഴി കാടൻ നിയമവ്യവസ്ഥയുടെ വക്താക്കളായി മാറിയിരിക്കുന്നു. പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ അവകാശപ്പെടലുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു. പതിമൂന്ന് വയസുമാത്രം പ്രായമുള്ള പെൺകുട്ടിക്ക് തൊണ്ണൂറ് അടിയും രണ്ട് മാസം തടവുമാണ് പരിഷ്കൃതരായ ഭരണാധികാരികളുടെ നിയമ വ്യവസ്ഥ വിധിച്ചിരിക്കുന്നത്. വിലക്കുള്ള സ്കൂളിൽ ക്യാമറയുള്ള മൊബൈലുമായി പോയി എന്നതാണ് കുറ്റം!

മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത മതഭ്രാന്തൻ‌മാരാൽ നയിക്കപ്പെടുന്ന ഭരണകൂടങ്ങൾ ഇതിലും ഭീകരമായ ന്യായാന്യായങ്ങളില്ലാത്ത കാടൻ നിയമങ്ങളുമായി പതിയിരിക്കുന്നുണ്ട്, സ്വന്തം പ്രജകളെ ശിക്ഷിക്കാൻ.....



വാർത്തക്ക് കടപ്പാട്: മാധ്യമം

103 comments:

  1. കിരാത നിയമങ്ങളിൽ അകപ്പെട്ട ബാല്യം.....

    ReplyDelete
  2. കുറ്റകരമാണെന്ന് അറിവുന്ന കാര്യങ്ങള്‍ ചെയ്യുന്നത് അതീവ ഗൌരവ തരമായ കുറ്റം തന്നെയാണ്.
    മറുവശത്ത് ശിക്ഷാവിധികളുടെ പ്രാകൃത ഭാവം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

    പരപുരുഷ സംസര്‍ഗ്ഗമോ മറ്റോ ആരോപിച്ച് പാകിസ്ഥാനില്‍ പണ്ടൊരു ശിക്ഷ നടന്നത് വായിച്ചതോര്‍ക്കുന്നു. കൂട്ട ബലാത്സംഗത്തിനിരയാവുക എന്നതായിരുന്നു അത്. അതു വച്ചു നോക്കുമ്പൊള്‍ ഇതു കുഴപ്പമില്ല

    ReplyDelete
  3. അനിൽ@ബ്ലോഗ്,

    പ്രതികരണത്തിനു നന്ദി അനിൽ,

    കുറ്റകരമാണെന്ന് അറിയാവുന്ന കാര്യങ്ങൾ ചെയ്യുന്നത് കുറ്റകരം തന്നെയാണ്, സമ്മതിച്ചു. ഇവിടെ കുറ്റവാളി ആരാണ് പതിമൂന്ന് വയസുമാത്രം പ്രായമുള്ള ഒരു കൊച്ചു കുട്ടിയോ?

    നിയമത്തിനു കണ്ണ് വേണ്ട..പക്ഷെ നിയമം നിർമ്മിക്കുന്നവർക്ക് കണ്ണ് വേണം.....

    ReplyDelete
  4. ഒന്‍പതു വയസ്സോ മറ്റൊ ഉണ്ടായിരുന്ന പെണ്‍കുട്ടി വൃദ്ധനായ ഭര്‍ത്താവിനെ മൊഴി ചൊല്ലാന്‍ കോടതിയെ സമീപിച്ചപ്പോല്‍, ഡൈവോഴ്സ് ആവശ്യപ്പെടാന്‍ പ്രായപൂര്‍ത്തിയായില്ലെന്നു വിധി പുറപ്പെടുവിച്ച രാജ്യമാണു ചാണക്യാ അതു..

    ReplyDelete
  5. ഞാന്‍ രണ്ട് കൊല്ലം സൗദിയിലുണ്ടായിരുന്നു. പറ്യും പോലെ സൗദി അത്ര ഭയാനകമല്ല. അവിടുത്തെ നിയമങ്ങള്‍ നമുക്ക് ദഹിക്കില്ല് കാരണം എല്ലാത്തിനും സമരങ്ങള്‍ മാത്ര്ം നടത്തി ശീലിച്ച നമ്മള്‍ അവിടെ ചെന്നാല്‍ പമ്മി നടക്കും. ചില കാര്യങ്ങള്‍ സൗദിയില്‍ കഠിനവുമാണ്‌.

    www.tomskonumadam.blogspot.com

    ReplyDelete
  6. വാര്‍ത്ത സൌദീന്നാകുമ്പോ അത് ഇസ്ലാമിനെതിരെ ഒരു കാച്ചങ്ങ് കാച്ചാം എന്ന ധാരണയിലാകണം ചാണക്യരും ഈ വാര്‍ത്ത ഒരു പോസ്റ്റായി ഇട്ടത്. ചാണക്യനും നായരും കരുതുന്നത് പോലെ സൌദിയില്‍ ഇസ്ലാമിക ഭരണ കൂടമല്ല നിലനില്‍ക്കുന്നത്. ഇസ്ലാമിക ഭരണത്തില്‍ രാജഭരണം എന്നൊരേര്‍പ്പാടില്ല.അതല്ല അവിടെ ഇസ്ലാമിക ഭരണകൂടമാണെന്നും യഥാര്‍ത്ഥ ശരീയത്ത് നിയമാണെന്നും വാദിക്കുന്നവര്‍ക്ക് നായര്‍ വിശദീകരണം നല്‍കാം. ഒരു രാജഭരണത്തിനു കീഴില്‍ വരുന്ന വാര്‍ത്തകള്‍ പോലും ഇസ്ലാമിക രാജ്യത്തെ ഭരണ കൂട ഭീകരതയായി വാദിക്കുന്നതിലെ ഔചിത്യം തികച്ചും വ്യക്തമാണ്.

    ഒരു രാജഭരണത്തില്‍ നടക്കുന്നത് തികച്ചും രാജകീയ നിയമങ്ങളാണ്.രാജഭരണം മൂലം പ്രജകള്‍ അനുഭവിച്ച കുറച്ച് പ്രയാസങ്ങള്‍ നമ്മുടെ നാട്ടില്‍ നിന്നു തന്നെ കിട്ടും!

    അടുത്ത രാജ്യത്തെ അരപ്പട്ടിണി ചൂണ്ടിക്കാട്ടി സ്വന്തം രാജ്യത്തെ മുഴുപ്പട്ടിണി കണ്ടില്ലെന്ന് നടിക്കുന്നത് അപകടമാണ്.അപക്വമാണ്.
    എന്നാ നായരങ്ങട്...

    ReplyDelete
  7. വെറുമൊരു കേമറയുള്ള മൊബൈല്‍ സ്കൂളില്‍ കൊണ്ട് പോയതിന് ആ കുട്ടിക്ക് ഇത്ര വലിയ ശിക്ഷ കൊടുത്തെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
    അതിന്റെ കൂട്ടത്തില്‍ മറ്റു പലതും കാണും.

    ഏത് വിധ കുറ്റങ്ങള്‍ക്കും വ്യക്തമായ തെളിവുകളും ഉറപ്പുകളും ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ ശിക്ഷിക്കാറുള്ളു.

    നിസ്സാര തെറ്റുകള്‍ക്ക് പോലും ഒരു ഫോണ്‍ കോളും ഫലിക്കുകയും ഇല്ല.

    പിന്നെ ചില ചില്ലറ പിഴവുകള്‍ സംഭവിക്കാം.
    എന്തൊക്കെ ആയാലും നമ്മുടെ നാട്ടിലേക്കാളേറേ ജീവിക്കാന്‍ സുഖമുള്ള രാജ്യമാണെന്നതില്‍ തര്‍ക്കമില്ല.

    ReplyDelete
  8. >>>>"സൌദി ഭരണകൂടം തന്റെ പതിമൂന്നുകാരിയായ പ്രജയെ അതിക്രൂരമായി ശിക്ഷിക്കുക വഴി കാടൻ നിയമവ്യവസ്ഥയുടെ വക്താക്കളായി മാറിയിരിക്കുന്നു. പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ അവകാശപ്പെടലുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു."<<<<

    ചാണക്യന് ആ പതിമൂന്നു കാരിയെ ശിക്ഷിക്കാൻ വിധിച്ചതിലോ ജയിലിൽ അടക്കാൻ തീരുമാനിച്ചതിലോ ഒന്നും ഒരു സങ്കടവുമില്ല. ഇസ്ലാമെന്ന മതത്തെ ഏതെങ്കിലും ഒരു കുറ്റിയിൽ വരിഞ്ഞുകെട്ടി തൊണ്ണൂറോ തൊള്ളായിരമോ അടിക്കുന്നതിലാണ് നിങ്ങൾക്ക് താല്പര്യം. ഈ വാർത്തയോട് പ്രതികരിക്കുവാൻ വളരെ തരം താണ ഒരു രീതിയെയാണ് നിങ്ങൾ അവലംബിച്ചിരിക്കുന്നത്. നിങ്ങൾ ഒന്നു കൂടി നിങ്ങളുടെ പോസ്റ്റ് വായിച്ചു നോക്കിയാൽ മനസ്സിലാക്കാവുന്നതേയുള്ളൂ അത്. ആ ശിക്ഷാവിധിയെ അപലപിക്കുന്നു എന്നതിനെക്കാൾ വായനക്കാരോട് നിങ്ങൾ ആവശ്യപ്പെടുന്നത് ഇസ്ലാമിനെ വെറുക്കാനാണ്. വിമർശിക്കുമ്പോഴാണെങ്കിലും കുറച്ചുകൂടി നിലവാരം പുലർത്തുക. താങ്കളുടെ മണിച്ചിത്രത്താഴ് ഇതിനേക്കാൾ മാന്യമായ സമീപനമായിരുന്നു പുലർത്തിയിരുന്നത് എന്ന് ഓർക്കുന്നു.

    ReplyDelete
  9. ഇസ്ലാമെന്ന പേരു കേട്ടാൽ എന്തിലുംകേറി കമന്റിടുന്ന മുസ്ലിം ബ്ലോഗർമാർ ഇത്തരം തരംതാണ പോസ്റ്റുകളെ വേണ്ടത്ര അവജ്ഞയോടെ തള്ളിക്കളയണമെന്നും അപേക്ഷിക്കുന്നു. കമന്റു വർദ്ധന മാത്രമാണ് ഇത്യാദി പോസ്റ്റുകളുടെ ഏക ലക്ഷ്യം.

    ReplyDelete
  10. അഭിനവ പുണ്യ പുരോഗമനക്കാര്‍ ഏറിവരികയാണല്ലോ...
    സൌദിയില്‍ ഇസ്ളാമിക നിയമമെന്നു തോന്നിപ്പിക്കുമെങ്കിലും അവിടത്തെ രാജഭരണം നിലനിര്‍ത്താനാവശ്യമായ നിയമങ്ങളാണു കൂടുതലായി നടപ്പാവുന്നതു..

    ഈ പോസ്റ്റ്‌ മൊത്തത്തില്‍ ലക്ഷ്യം വയ്ക്കുന്ന 'വെറി' എന്താണെന്ന്‌ മറ്റുള്ളവര്‍ക്ക്‌ ബോധ്യപ്പെടുന്നില്ലെന്ന്‌ ചാണക്യനു മനസ്സിലാവുന്നില്ലെങ്കില്‍ , ഇതൊരു മണ്ടന്‍ ചാണക്യന്‍ എന്നേ കരുതാനോക്കൂ... പക്ഷേ യധാര്‍ഥ ചാണക്യന്‍ അങ്ങനെയല്ലെന്നും ആദ്യം അറിയേണ്ടതും ആ പേരു സ്വീകരികുന്നവരായിരിക്കണം...

    പിരിവ്‌ നല്‍കാത്ത താഴ്ന്ന ജാതിക്കാരനെ അടിച്ച്‌ കൊല്ലുന്ന നാട്ടില്‍ നിന്നാണു ചാണ്യക്യന്‍മാര്‍ ഇതു എഴുതുന്നതെന്നു തിരിച്ചറിഞ്ഞിട്ട്‌ വേണം, ആരാണ്റ്റെ അമ്മയുടെ ഭ്രാന്തില്‍ ആഹ്ളാദിക്കാന്‍.....

    പിന്നെ സൌദിയിലെ കുട്ടികളുടെ കൊഴുപ്പിനു ഈ ശിക്ഷ അധികമല്ലെന്നാണു തോന്നുന്നതു... കൂടാതെ ഒരോ നിയമവും ഉണ്ടാവുന്നതു ആ നാട്ടിലെ അനുഭവങ്ങളില്‍ നിന്നുമാണു..

    ആ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നതു ഒരു ജനാധിപത്യ മര്യാദയല്ലെന്നും ചാണക്യന്‍മാര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌..

    ReplyDelete
  11. പള്ളിക്കുളം,
    നന്ദി..:):)

    Akbar,
    നന്ദി...:):)

    സജി,
    നന്ദി..:):)

    ReplyDelete
  12. @ റ്റോംസ് കോനുമഠം,

    അഭിപ്രായത്തിനു നന്ദി....

    ചില കാര്യങ്ങൾ സൌദിയിൽ കഠിനമാണെന്ന് പറഞ്ഞുവല്ലോ, അത്തരത്തിലൊരെണ്ണം, അതും മനുഷ്യത്വ രഹിതമായത്....അതൊലൊരെണ്ണം ചൂണ്ടിക്കാട്ടിയെന്നെ ഉള്ളൂ.

    ReplyDelete
  13. @ അമ്മേടെ നായര്,

    അഭിപ്രായത്തിനു നന്ദി...

    അമ്മേടെ നായരെ.....വാർത്തക്ക് സൌദിയെന്നോ ഉഗാണ്ടയെന്നോ ഉള്ള തരംതിരിവ് ഇല്ല നായരെ. എവിടെന്നായാലും വാർത്ത വാർത്ത തന്നെ. കുരുന്നു ബാല്യങ്ങളെ പോലും കിരാത നിയമത്തിന്റെ വലയ്ക്കുള്ളിലാക്കാൻ ശ്രമിക്കുന്ന ഭരണാധികാരികളെ പ്രാകൃതർ എന്നെ വിവക്ഷിക്കാൻ പറ്റൂ.

    സൌദിയിലേത് ഇസ്ലാമികത്തിൽ അധിഷ്ടിതമായ ഭരണമല്ലെന്ന നായരുടെ കണ്ടെത്തലിനു അഭിവാദ്യങ്ങൾ...:):):)

    നമ്മുടെ രാജ്യത്തെ മുഴുപ്പട്ടിണിയെക്കുറിച്ച് നായർ സൂചിപ്പിച്ചുവല്ലോ....കുട്ടികൾക്ക് നേരെ ഈ രാജ്യത്ത് നിലനിൽക്കുന്ന ഒരു കിരാത നിയമം ചൂണ്ടിക്കാണിക്കൂ....

    സൌദിയിലേത് അപരിഷ്കൃതമായ രാജഭരണമാണെന്ന് നായർ സമ്മതിച്ചുവോ?

    ന്നാ..നോമങ്ങട്....:):):)

    ReplyDelete
  14. @ OAB/ഒഎബി,
    അഭിപ്രായത്തിനു നന്ദി....

    മാധ്യമം പത്രത്തിൽ വന്ന ഒരു വാർത്തയുടെ പ്രതികരണമാണ് ഈ പോസ്റ്റ്. മൊബൈൽ ഫോൺ കൊണ്ടു പോയി എന്ന കുറ്റത്തിനു ആ കുട്ടി ഇത്രക്ക് ക്രൂരമായി ശിക്ഷിക്കപ്പെട്ടു എന്നത് ഞാനും അവിശ്വസിക്കാൻ ശ്രമിക്കുകയാണ്..വാർത്തയിൽ അതിനെ കുറിച്ച് മാത്രമെ പറയുന്നുള്ളൂ.

    ആ കുട്ടി ഇതിലും ഗൌരവമായ കുറ്റം തന്നെ ചെയ്തു എന്നിരിക്കട്ടെ....എന്നാലും ഇത്രയും ക്രൂരമായി ശിക്ഷിക്കപ്പെടണോ? സൌദി ഭരണാധികാരികൾക്ക് മതാന്ധതയോ പണാന്ധതയോ?

    കുരുന്നു ബാല്യങ്ങളെ കരാള നിയമങ്ങളുടെ വരുതിയിൽ നിർത്തുന്ന ഭരണാധികാരികൾക്ക് മനുഷ്യത്വം കൈമോശം വന്നു എന്ന് ധരിക്കുന്നതിൽ തെറ്റില്ലല്ലോ?

    “പിന്നെ ചില്ലറ പിഴവുകൾ സംഭവിക്കാം“- ഇതൊരു ചില്ലറ പിഴവാണോ ?

    ReplyDelete
  15. @ പുള്ളുവൻ,

    അഭിപ്രായത്തിനു നന്ദി....

    ഇസ്ലാമിന്റെ പേരിൽ മനുഷ്യത്വ രഹിതമായ പ്രവർത്തികളിൽ ഏർപ്പെട്ടാൽ അതിനെ അപലപിക്കുക തന്നെ ചെയ്യും. ബാല്യങ്ങൾക്ക് പോലും കിരാത നിയമങ്ങളിൽ നിന്നും രക്ഷയില്ലെന്ന് വന്നാൽ അതിന്റെ വൈതാളികരെ വിമർശിക്കുന്നതിൽ തെറ്റെന്ത്. സൌദി ഭരണകൂടത്തിന്റെ കിരാത നടപടിയെക്കാൾ തരം താണതാണോ എന്റെ പ്രതികരണ രീതി.....

    ഒന്നുകൂടെ ആലോചിച്ച് നോക്കൂ...പതിമൂന്നുകാരിയായ ആ ബാലികയോട് സൌദി ഭരണ കൂടം ചെയ്തത് മനുഷ്യത്വത്തിലധിഷ്ഠിതമായ പ്രവർത്തിയാണൊ എന്ന്

    ഇസ്ലാമിനെ വെറുക്കാനോ സ്നേഹിക്കാനോ ഈ പോസ്റ്റ് വഴി ഞാൻ ആവശ്യപ്പെട്ടിട്ടില്ല...

    ഇസ്ലാമിൽ അധിഷ്ഠിതമായ ഭരണകൂടത്തിന്റെ ഒരു ക്രൂരതയെ പത്രവാർത്തയുടെ വെളിച്ചത്തിൽ ചൂണ്ടിക്കാണിക്കുന്നു അത്രേ ഉള്ളൂ...

    ReplyDelete
  16. @ അപ്പൊകലിപ്തോ,

    അഭിപ്രായത്തിനു നന്ദി....

    കലിപ്പുകളും വെറികളും മാറ്റി വച്ചിട്ട് പോസ്റ്റിലെ വിഷയത്തെക്കുറിച്ച് സംസാരിക്കൂ...

    കുരുന്നു ബാല്യത്തിനു നേരെയുള്ള സൌദി ഭരണ കൂടത്തിന്റെ കിരാത നടപടിയെ സംബന്ധിക്കുന്നതാണ് പോസ്റ്റ്.

    “പിന്നെ സൌദിയിലെ കുട്ടികളുടെ കൊഴുപ്പിനു ഈ ശിക്ഷ അധികമല്ലെന്നാണു തോന്നുന്നതു“-

    കഷ്ടം....സൌദി കുട്ടികളുടെ കൊഴുപ്പോ..എന്താ ഹേ താങ്കൾ ഉദ്ദേശിച്ചത്..പതിമൂന്നുകാരി മൊബൈലും കൊണ്ട് സ്കൂളിൽ പോയത് കൊഴുപ്പിന്റെ അതിപ്രസരണം കാരണമാണോ....സൌദി ഭരണാധികാരികളേക്കാൾ ഇരുളടഞ്ഞത് താങ്കളുടെ കണ്ണുകളാണെന്ന് തോന്നുന്നു...


    “ആ ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നതു ഒരു ജനാധിപത്യ മര്യാദയല്ലെന്നും ചാണക്യന്‍മാര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്‌..“-

    സൌദിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ഞാൻ അമേരിക്കൻ പ്രസിഡണ്ടല്ല..:):)

    ജനാധിപത്യ മര്യാദകളിലൂടെ പ്രതികരിക്കുന്നു അത്രേ ഉള്ളൂ.....

    സൌദി ഭരണകൂടത്തിന്റെ കിരാത കരാള നടപടിയേക്കാൾ ഹീനമല്ല എന്റെ പ്രതികരണം...

    ReplyDelete
  17. സൌദിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ഞാൻ അമേരിക്കൻ പ്രസിഡണ്ടല്ല..:):)



    ഹ..ഹാ...ഹാ..

    2010 ലെ ഏറ്റവും നല്ല മറുപടി...(ഇനി ഇതിലും നല്ലതു വരാന്‍ വഴിയില്ല....)

    ReplyDelete
  18. പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടി അത്ര കുരുന്ന് അല്ല ചാണക്യ.ഉഷ്ണമേഘലയിലെ പതിമൂന്നുകാരിയെ നമ്മുടെ നാട്ടിലെ ബാല്യം കടന്നു വരുന്ന കൗമാരത്തിന്റെ പടവില്‍ നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയായി കാണണ്ട ഒന്‍പതു വയസ്സില്‍ അവള്‍ സ്ത്രീയാവും, ഈ പതിമൂന്ന് ഒക്കെ പിടിച്ചാല്‍ നില്‍ക്കാത്ത പരുവം ആണ്.ഈ മൊബൈല്‍ ഫോണ്‍ വെറും സെല്‍ഫോണ്‍ മാത്രവുമല്ല അതില്‍ പലതും ശേഖരിക്കാം അതു ആ പ്രായത്തില്‍ പൊതുസ്ഥലത്ത് കൊണ്ടു പോയി മറ്റു പെണ്‍കുട്ടികള്‍ക്ക് കൂടി കാണിച്ച് അനാശാസ്യം ആകുന്ന കാഴ്ചകള്‍ സംഭവിച്ചതിനാണ് ശിക്ഷ അല്ലതെ വെറും ഒരു സെല്‍ഫോണ്‍ കൊണ്ടു പോയി എന്നതല്ല. പെണ്‍കുട്ടികള്‍ അടക്കമൊതുക്കത്തില്‍ ആകാത്ത കാഴ്ചകള്‍ കാണാതെ അരുതുകള്‍ ചെയ്യാതെ കുടുബജീവിതം നയിക്കണമെന്ന് കരുതുന്ന സമൂഹം,അവിടെ ശിക്ഷ കഠിനമാണ്, പിതാവിനോടൊപ്പം അല്ലങ്കില്‍ ഭര്‍ത്താവിനോടൊപ്പം അല്ലങ്കില്‍ മുതിര്‍ന്ന മകനോടൊപ്പം അല്ലതെ ഒറ്റക്ക് ആശുപത്രിയില്‍ പോലും പോകുവാന്‍ സൗദിയില്‍ ഒരു സ്ത്രീക്ക് ഒരു പ്രായത്തിലും അനുവാദമില്ല. (സഹോദരനോടൊപ്പം പോലും ഒറ്റയ്ക്ക് ഒരു സ്ഥലത്ത് പോകാന്‍ പാടില്ല) അടിയും ജയില്‍ വാസവും മാന്യമായ ശിക്ഷയാണ്. മുന്‍പ് മണ്ണില്‍ കഴുത്ത് വരെ കുഴിച്ചു നിര്‍ത്തി കല്ലെറിഞ്ഞ് ആയിരുന്നു ശിക്ഷ.

    'The Princes 'വായിക്ക് അതു കെട്ട് കഥയല്ല.

    ReplyDelete
  19. ഒരുപക്ഷേ മൊബൈല്‍ ഫോണ്‍ കൊണ്ടുപോയി എന്നതു മാത്രമാവില്ലായിരിക്കും ആ കുട്ടി ചെയ്ത കുറ്റം. എന്തു തന്നെയായാലും ഈ ശിക്ഷ ഇത്തിരി കടുപ്പമായിപ്പോയി.

    ReplyDelete
  20. എന്റെ എഴുത്തുകാരി ചേച്ചീ..

    എത്തിനോക്കുന്നവന്‍ ഏഴാം പ്രതി. അതാ അവിടത്തെ നിയമം.

    ReplyDelete
  21. സ്കൂളില്‍ മൊബൈല്‍ കൊണ്ടു പോയ പെണ്‍കുട്ടിയെ അത് ആ രാജ്യത്തെ നിയമത്തിനെതിരാണെങ്കില്‍ ശിക്ഷിക്കേണ്ടതു തന്നെയാണ്. ഇന്‍ഡ്യയിലും സ്കൂളുകളില്‍ മൊബൈല്‍ ഫോ കൊണ്ടു പോകുന്നത് നിരോധിച്ചിട്ടുണ്ടല്ലോ. എന്നാല്‍ അത്തരമൊരു കുറ്റത്തിനു നല്കിയ ശിക്ഷയും അത് ഏറ്റു വാങ്ങിയ വ്യക്തിയുടെ ലിംഗവും പ്രായവും ഒക്കെയാണ് ചാണക്യന്‍ വിശകലനം ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നത് എന്നു തോന്നുന്നു.
    ഏത് മതത്തിന്റെ പേരിലായാലും ജാതിയുടെ പേരിലായാലും കാടന്‍ നിയമങ്ങള്‍ വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്.അതിനു ഹിന്ദുവെന്നോ ക്രിസ്ത്യന്‍ എന്നോ ഇസ്ലാമെന്നോ വ്യത്യാസമില്ല, രാജഭരണമെന്നോ ജനാധിപത്യമെന്നോ എന്ന തിരിവുമില്ല. എന്നാല്‍ അതിനു തുനിയുമ്പോള്‍ സഹിഷ്ണതയില്ലാതെ ചിലര്‍ പ്രതികരിക്കുന്നു. ഇത്തരം പ്രതികരണങ്ങള്‍ തന്നെയല്ലേ നല്ല കാര്യങ്ങളെക്കുറിച്ച് പറയുന്ന ഒരു മതം ഇത്രമാത്രം തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയാക്കിയതെന്ന് പ്രതികരണക്കാര്‍ ആത്മ പരിശോധന നടത്തുന്നത് നല്ലതായിരിക്കും എന്നെനിക്ക് തോന്നുന്നു.

    ReplyDelete
  22. എന്താണീ ഇസ്ലാം സംരക്ഷകരെല്ലാം കൂടി ചാടിവീഴുന്നതെന്നു മനസ്സിലായില്ല.ഒരു രാജ്യത്തിൽ നിലനിൽക്കുന്ന നിയമങ്ങളിൽ ചിലത് പ്രാകൃതമാണെന്നു പോലും പറയാൻ പാടില്ലേ?

    ReplyDelete
  23. ഈ ‘ചാടി വീഴല്‍‘ തന്നെയാണ് വി.ശി. മുസ്ലീങ്ങളെ സംശയിത്തിന്റെ നിഴലില്‍ ആക്കുന്നതു.

    താലിബാനും, സൌദിയും ശരീയത്ത് നിയമം നടപ്പാക്കുന്ന രാജ്യങ്ങളല്ലെന്നും, യദാര്‍ത്ഥ ഇസ്ലാം ഭരണമല്ല അതെന്നും ആണ് മുസ്ലിം പണ്ഡിതന്മാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞിട്ടുള്ളത്.

    പക്ഷേ, അവരുടെ കിരാത നടപടികളേക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ തുടങ്ങും ഈ “ചാടി വീഴല്‍“.

    (ഒ.ടോ...അതുപോലെ ഭീകരപ്രവര്‍ത്തനം അനിസ്ലാമികമാണെങ്കില്‍ എന്തുകൊണ്ട്,ഭീകരരെ മുസ്ലീം മതത്തില്‍ നിന്നും പുറത്താക്കൂന്നില്ല്ല?)

    ReplyDelete
  24. ഹഹഹഹ.....പരകായപ്രവേശം നടത്തിയ മൌദൂദികള്‍ (ജമാ‍അത്തെ ഇസ്ലാമികള്‍) നായരും,പട്ടരും,ദളിതനും,ദൈവവും,നസ്രാണിയുമായിവന്ന്
    ഇസ്ലാമിക ശിക്ഷാവിധികളെ ന്യായീകരിക്കാനും, വെള്ളം ചേര്‍ത്ത് നിരുപദ്രവമെന്ന് സ്ഥാപിക്കാനും ശ്രമിക്കുന്നതുകാണുംബോള്‍ രസകരം തന്നെ ബ്ലോഗ് വായന. ഇവരുടെ പിന്നാലെ പാര്‍ട്ടിഅടിമകളായ ഡിഫിക്കാര്‍ കൂടി രംഗപ്രവേശം ചെയ്താലെ ചര്‍ച്ച പൂര്‍ണ്ണമാകു :)
    ഇസ്ലാമിക്ല അഭിപ്രായങ്ങളെ മതനിരപേക്ഷമാക്കി
    സമൂഹത്തിലേക്ക് കുത്തിക്കയറ്റാന്‍ പെടാപ്പാടുപെടുന്ന
    മൌദൂദികളെക്കുറിച്ച് ബ്ലോഗര്‍മാര്‍ കരുതിയിരിക്കുക !!! ഒടിയന്മാരുടെ ചതി പ്രയോഗമാണ് ഇവരുടെ ആയുധം. സ്ത്രൈണമായ വര്‍ഗ്ഗീയ കുനിഷ്ടുബുദ്ധി !

    ReplyDelete
  25. ചിത്രകാരന്‍ പറഞ്ഞപ്പോഴാണ് അത് നോക്കിയത്.. നായരും നരസിംഹവും എല്ലാം സംസാരിക്കുന്നത് ഒരേ ഭാഷ..ഇതെല്ലാം ഒരോ മുഖം മൂടികളാണല്ലേ.. പേരില്‍ തന്നെ ജാതി പ്രഖ്യാപിച്ച് ആ ജാതിയുടെ അല്ലെങ്കില്‍ മതത്തിന്റെ വ്യക്താക്കളാണെന്ന് തോന്നിപ്പിച്ച് ഒരു ബ്ലോഗ് ജിഹാദ്. എന്തൊക്കെ കാണണം

    ReplyDelete
  26. ചാണക്യാ..
    താങ്കളുടെ കണ്ണൊന്നു തുറന്നു നോക്കിയിട്ട്‌, സത്യ സന്ധമായ രീതില്‍ എഴുതണമെന്നു പറയുന്നതു താങ്കളുടെ തന്നെ ക്രെടിബിലിറ്റിക്ക്‌ വേണ്ടിയാണു...

    ആ കുട്ടി നിയമ വിരുദ്ധമായി ഫോണ്‍ കൊണ്ടുപോയി എന്നു മാത്രമല്ല അതു കണ്ടുപിടിച്ച അധ്യപികയെ ആക്രമിക്കുകകൂടി ചെയ്തിരിക്കുന്നു.. സൌദിയില്‍ ഏതു കുറ്റത്തിനും മാതൃകാപരമായി ശിക്ഷിക്കുന്ന രാജ്യമാണു...

    പണമുള്ളവന്‍ ജാമ്യമെടുത്തു ഇറങ്ങുന്ന ഇന്ത്യപോലെയല്ല... പതിമൂന്ന്‌ കാരിക്ക്‌ 90 അടി എന്ന്‌ പറയുമ്പോള്‍ വളരെ മൃദുവായി നല്‍കുന്ന ശിക്ഷയാണതു .. ഒരു പ്രതീകം എന്ന നിലക്കും മറ്റുള്ളവര്‍ ഇതു ആവര്‍ത്തിക്കാതിരിക്കാനുമായി...

    ഇരുട്ട്‌ എന്നതു കേട്ടപാടെ എന്തും എടുത്തു ശര്‍ദ്ദിക്കുന്നതിണ്റ്റെ പേരാണു...

    6 വയസ്സുകാരിയെ പിതാവു റേപ്‌ ചെയ്തു കൊല്ലുന്നതും, സ്കൂല്‍ വിദ്യാര്‍ഥിനി കൂട്ട മാനഭംഗത്തിനു ഇരയാവുമ്പോഴും നിസ്സംഗതയോടെ നോക്കി നില്‍ക്കുകയും അതിനു ഒരു പ്രതിഷേദ പോസ്റ്റുപോലും അനാവശ്യമായി കരുതുന്ന ചാണകക്കന്‍മാരുടെ സ്വബോധം ഒന്നു പൊടിമാറ്റി വയ്ക്കുന്നതു നന്നായിരിക്കും..

    ReplyDelete
  27. അമ്മേടേ നായരുടെ കമന്റിനു താഴെ ഒരു ഒപ്പ്

    ഈ പോസ്റ്റും എന്തോ മണക്കുന്നു. : അവഗണിക്കാം ആ മണത്തെ :)

    ReplyDelete
  28. പിന്നെ എവിടെ ആരു ചെയ്താലും ക്രൂരത് ക്രൂരത തന്നെ.. അതി അപലപിക്കുന്നു. പക്ഷെ സൌദി എന്നും ഇസ്ലാം എന്നും കേൾക്കുമ്പോഴേക്കും ചാടി പുറപ്പെടുന്ന ....വരെ കുറിച്ചാണ് സഹതാപം

    ReplyDelete
  29. ചാണക്യ,

    സൌദിയിലെ 13 കാരിയെന്നാല്‍ എന്തൊരു പതിമൂന്ന്കാരിയാ, അതു നമ്മുടെ നാട്ടിലെ 36-കാരിക്കു തുല്യമല്ലെ !!!!
    അവിടെയൊക്കെ 3-വയസ്സില്‍ പെണ്‍കുട്ടികള്‍ ഋതുമതിയാകും 4-വയസ്സില്‍ സമ്പൂര്‍ണ്ണ വളര്‍ച്ചയെത്തിയിരിക്കും,കല്യാണം കഴിച്ചു പ്രസവിപ്പിക്കാം. അള്ളാവിന്റെ അനുഗൃഹീത ജനതയാണ്. തൊലിക്ക് പോത്തിന്‍ തോലിനേക്കാള്‍ 2-ഇഞ്ച് കനം കൂടുതലാണ്. 90-അടി കൊടുത്താലും 13-കാരിക്ക് ഇക്കിളെടുക്കുന്നപോലെ ഉണ്ടാവൂ.
    രാജ്യാന്തരമായി മനുഷ്യന്റെ ജൈവപരമായ അജഗജാന്തര വ്യത്യാസം മനസ്സിലാക്കിയെ പോസ്റ്റിടാവു.

    ReplyDelete
  30. ഇതൊരു ചില്ലറ പിഴവാണോ ?
    അല്ല, ഇവിടെ ആകുട്ടി (നിങ്ങള്‍ മനസ്സില്‍ കാണുന്ന കുരുന്ന് ബാലികയല്ല അതിന്റെ അതിന്റെ ശരീര/ മനസ്സ് വളര്‍ച്ച എന്ന് നൂറ് തരം) ഞാന്‍ പറഞ്ഞ രീതിയില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിന് അതി കഠിനമായ എന്ന് നിങ്ങള്‍ പറയുന്ന ശിക്ഷ കൊടുത്തതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല.

    നമ്മൂടെ നാട്ടിലും ഇക്കാര്യത്തില്‍ ശിക്ഷിക്കപ്പെടാന്‍
    (ഞാന്‍ ഉദ്ദേശിച്ച രീതിയിലാണെങ്കില്‍) നിയമമുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. മില്ല്യണ്‍ കണക്കിനുള്ള നീലയും മഞ്ഞയും നെറ്റില്‍ കുത്തിക്കേറ്റിയ കാര്യത്തിലും നമ്മള്‍ ഒന്നാമതാണെന്ന് തോന്നുന്നു.
    അത് നിര്‍മിച്ച, അഭിനയിച്ച,നെറ്റില്‍ കേറ്റിയ ഒരാളെ പോലും ശിക്ഷിക്കപ്പെട്ടതായുള്ള ഒരു വാര്‍ത്ത ഞാന്‍ കണ്ടിട്ടില്ല.

    ജാതി പറഞ്ഞ് കളിക്കാന്‍ ഞാനില്ല. ഞാനിവിടെ ഇരു രാജ്യത്തെ കുറിച്ചേ പറയുന്നുള്ളു.

    ഇനി തുടരാനും ഇല്ല.

    നന്ദി.

    ReplyDelete
  31. തലയും വാലും ഇല്ലാത്ത വാർത്ത "മാധ്യമവും" വാർത്തയാക്കി...

    മാധ്യമത്തിലെ വാർത്ത പ്രകാരം സൗദി പെൺകുട്ടിയാണോ ഇന്ത്യൻ പെൺകുട്ടിയാണോ എന്നൊന്നും എഴുതിയിട്ടില്ല! അപ്പോൾ പിന്നെ "കൊഴുപ്പിന്റെ" പ്രശ്‌നം എങ്ങനെ തീർപ്പാക്കും. ഒരു സംശയമാണെ....

    എല്ലാം സൗദികളുടെ വീട്ടിലും സ്വന്തമായി എണ്ണകിണറുമില്ല!

    ReplyDelete
  32. എന്റെ പേടി ഇതൊന്നുമല്ല ഇതിലെ പരമാര്‍ശങ്ങള്‍ വഴി സൌദിയില്‍ ബ്ലോഗ്ഗ് നിങ്ങള്‍ എല്ലാരും കൂടി നിര്‍ത്താലക്കിക്കോ ....ബ്ലോഗ്ഗും ഇവിടെ ഓര്‍ക്കൂട്ടു പോലെ ആകുമോ....? ചതിക്കല്ലേ പ്രിയ പെട്ടവരെ

    ReplyDelete
  33. ചാണക്യ അപ്രിയമായ സത്യം പറയരുത്. മനുഷ്യന് സഹായമാകുന്ന നിയമമാണ് വേണ്ടത്...അല്ലാതെ...
    എന്നാലും പതിമൂന്നുകാരിയോട് ഇത് വേണ്ടായിരുന്നു.

    ReplyDelete
  34. പല യൂറോപ്പ്യന്‍ രാജ്യങ്ങളിലുംസ്കൂളുകളില്‍ ശരീരം മറയുന്ന വസ്ത്രമണിഞ്ഞു പഠനത്തിനു പോകാന്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍, തലമറച്ചു സ്കൂളുകളില്‍ വന്നതിനു ശിക്ഷകള്‍ ഏറ്റുവാങ്ങി അവരില്‍ പലരും ഇപ്പോഴും ജീവനോടെക്കഴിയുമ്പോള്‍....ഒരു 'മൊബൈല്‍' ശിക്ഷയിലെ..... രാജ്യവും മതവും വേര്‍തിരിച്ചു ചര്‍ച്ച ചെയ്യപ്പെടുന്നതിന്റെ പിന്നിലെ മനശാസ്ത്രം പ്രതേകമായി പഠിക്കേണ്ടത് തന്നയാണ്..!

    ബീമാപള്ളിക്ക് പറയാനുള്ളത് ഇവിടെ വായിക്കുക.....
    ബ്ലോഗിലെ ചാണക്യന്‍മാരോട്.!

    ReplyDelete
  35. സ്കൂളില്‍ മൊബൈല്‍ കൊണ്ട് ചെന്നതിനു 90 ചാട്ടവാറടിയും 2 മാസം തടവും! (13 കാരിക്ക്!) എത്ര പ്രാകൃതമായ രാജ്യം!
    ഈ പ്രാകൃത നടപടിയെ അപലപിക്കേണ്ടതിനുപകരം ആ വിഷയത്തില്‍ പോസ്റ്റ്‌ ഇട്ട ചാണക്യനെ വര്‍ഗീയ വാദിയാക്കുന്നതിലെ മനശ്ശാസ്ത്രവും പഠിക്കപ്പെടും ബീമാപ്പള്ളീ...

    NB : പലര്‍ക്കും സൌദിയിലെ ചാട്ടവാറടിയെപ്പറ്റി അത്ര ധാരണ ഇല്ല എന്ന് തോന്നുന്നു. പലപ്പോഴും ഏതാനും അടി കഴിയുമ്പോഴേക്കും "ഇര" ബോധം കെടുന്നതോട് കൂടി അടി നിര്‍ത്തുകയും പിന്നീട് ചികിത്സിച്ചു ഭേതപ്പെടുത്തിയതിനു ശേഷം അടി ശിക്ഷ പൂര്‍ത്തിയാക്കുകയുമാണ്ചെയ്യുക.

    ReplyDelete
  36. തോന്നിവാസവും,കാടത്തവും മതങ്ങളുടെ വേലിക്കകത്താണെങ്കില്‍ അവ പരിപാവനമാകുമെന്ന്
    ശാസ്ത്രത്തിന്റെ മാധ്യമ വികാസത്തിന്റെ ഭാഗമായുള്ള ബ്ലോഗില്‍ കേറി നിന്നുപോലും വിളിച്ചുപറയാന്‍
    നമുക്ക് ലജ്ജ തോന്നുന്നില്ലെന്നത് മനോവികാസത്തിന്റെ കുറവുകൊണ്ടുണ്ടാകുന്ന പ്രതിഭാസമാണ് :)

    ReplyDelete
  37. കാടത്തവും പോക്രിത്തവും ഇന്ത്യയില്‍ നിന്നു ഒരുപാടു പെറുക്കാനുള്ളപ്പോല്‍ അങ്ങ്‌ സൌദിയില്‍ കയറി മേയുന്നതിണ്റ്റെ മാനറിസങ്ങകത്തുള്ള മത്തുപിടിച്ച മനോഭാവത്തെയാണു എതിര്‍ക്കുന്നതു...

    എന്നിട്ട്‌ അതൊരു പ്രത്വേക മതത്തിണ്റ്റെ ഭാണ്ടത്തില്‍ തിരുകാനുള്ള വര്‍ഗ്ഗീയ മനസ്സ്‌ രൂപമെടുക്കുന്നതു കാണാതെ പോകുന്നതു എങ്ങനെ നോക്കി നില്‍ക്കാനാവും...

    ഈ കമ്മ്യൂണലിസ്റ്റ്‌ കുരച്ചിലുകളും നടക്കുന്നതു ഇത്തരം ശാസ്ത്രത്തിനെ വികാസം പ്രാപിച്ച ബ്ളോഗിനകത്താണല്ലോ എന്ന അതിശയ ചിന്ത എന്തേ ചിത്രകാരന്‍മാര്‍ക്ക്‌ ഉണ്ടാവാത്തതു...

    കൂലിക്ക്‌ എഴുതുന്നവര്‍ക്ക്‌ എന്തു അതിശയ ചിന്ത ... എന്തു സദാചാരം...

    ReplyDelete
  38. @ നരസിംഹം,
    അഭിപ്രായത്തിനു നന്ദി,

    ശിക്ഷയുടെ തീവ്രത നിശ്ചയിക്കുന്നത് മേനിക്കൊഴുപ്പാകാൻ പാടില്ല. കാലാവസ്ഥാ വ്യതിയാനങ്ങൾ കാരണം ഉണ്ടാവുന്ന ശരീരപ്രകൃതിയിലെ മാറ്റങ്ങൾ കണക്കിലെടുത്താണോ കുറ്റം ചെയ്ത വ്യക്തി മൈനറോ മേജറോ എന്ന് തീരുമാനിക്കുന്നത്. സൌദി ഭരണകൂടം ഒരു മൈനർക്ക് നൽകുന്ന ശിക്ഷയാണോ ഈ പെൺ‌കുട്ടിക്ക് നൽകിയിരിക്കുന്നത്. പതിമൂന്നുകാരി പിടിച്ചാൽ നിൽക്കാത്ത പരുവമാണെന്ന് തോന്നുന്നത് അളവുകോൽ കണ്ണുകൾ മാത്രമാവുന്നത് കൊണ്ടാണെന്ന് തോന്നുന്നു:):)

    ReplyDelete
  39. @ Typist | എഴുത്തുകാരി,
    അഭിപ്രായത്തിനു നന്ദി,
    വാർത്തയിൽ കുട്ടി മൊബൈലും കൊണ്ട് സ്കൂളിൽ പോയതിനാണ് ശിക്ഷിക്കപ്പെട്ടത് എന്നാണ് കാണുന്നത്. ജമാ-അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിൽ വന്ന വാർത്ത അവിശ്വസിക്കേണ്ടതില്ല എന്ന് തന്നെ കരുതാം. ഇത് മാത്രമല്ല വേറേയും കുറ്റം ചെയ്തിരുന്നുവെങ്കിൽ അവർ അതും വാർത്തയിൽ സൂചിപ്പിക്കുമായിരുന്നല്ലോ

    ഇനി അഥവാ ഭീകരമായ കുറ്റം തന്നെ ചെയ്തുവെന്നിരിക്കട്ടെ...ഇത്തരത്തിൽ കഠിനമായി ശിക്ഷിക്കപ്പെടേണ്ട പ്രായമാണോ ആ കുട്ടിക്ക്....


    @ രഞ്ജിത് വിശ്വം,
    അഭിപ്രായത്തിനു നന്ദി,
    അതുതന്നെ, ശിക്ഷ ഏറ്റുവാങ്ങിയ വ്യക്തിയുടെ പ്രായവും ലിംഗവും ഒക്കെ തന്നെയാണ് പോസ്റ്റിലെ വിഷയം. അത് കാണാൻ മടിച്ചിട്ട് വല്യവായിൽ വിളിച്ച് കൂവുന്നവരെ കുറിച്ച് എന്ത് പറയാൻ

    @ വികടശിരോമണി,
    അഭിപ്രായത്തിനു നന്ദി,
    കിരാത നിയമം നടപ്പിലാക്കുന്ന വ്യവസ്ഥിതിയെ അംഗീകരിക്കുന്നവർക്ക് ഇതല്ലെ പോംവഴിയുള്ളൂ:)

    @സജി,
    വീണ്ടും വന്നതിനു നന്ദി,

    ഭീകരപ്രവർത്തനം നടത്തുന്നവരെ എന്ത് കൊണ്ട് മുസ്ലിം മതത്തിൽ നിന്നും പുറത്താക്കുന്നില്ല- പ്രസക്തമായ ചോദ്യം:):):)

    ReplyDelete
  40. @ ചിത്രകാരൻ,
    അഭിപ്രായത്തിനു നന്ദി,
    അവരെന്തെങ്കിലും ചെയ്ത് നിർവൃതിയടയട്ടെ:):):)

    @ ഒരാള്‍ I oraal,
    അഭിപ്രായത്തിനു നന്ദി,
    വേഷം മാറിയെന്ന് കരുതി ആക്ഷൻ മാറുമോ മാഷെ:):)

    ReplyDelete
  41. @ അപ്പൊകലിപ്തോ,

    പോസ്റ്റിലെ പരാമർശത്തിലെ പെൺ‌കുട്ടി മൊബൈലുമായി പോയി എന്ന് മാത്രമെ മാധ്യമം പത്രം പറയുന്നുള്ളൂ. ജമാ-അത്തെ ഇസ്ലാമിയുടെ പത്രം ആ കുട്ടി ടീച്ചറെ ആക്രമിച്ചുവെങ്കിൽ അതും സൂചിപ്പിക്കുമായിരുന്നല്ലോ...

    പെൺ‌കുട്ടി ടീച്ചറെ ആക്രമിച്ചു എന്ന വിവരം തെളിയിക്കാൻ പറ്റിയ എന്തെങ്കിലും താങ്കളുടെ കയ്യിലുണ്ടോ?

    ReplyDelete
  42. >>>ഭീകരപ്രവർത്തനം നടത്തുന്നവരെ എന്ത് കൊണ്ട് മുസ്ലിം മതത്തിൽ നിന്നും പുറത്താക്കുന്നില്ല- പ്രസക്തമായ ചോദ്യം:):):)
    <<


    വിഡ്ഢിചോദ്യം പ്രസക്തമാവുന്നത് വിഷയത്തെ പറ്റി ഒരു ബോധവുമില്ലാത്തപ്പോഴാണെന്ന് ആരോ പറഞ്ഞു കേൾക്കുന്നു..

    എന്റെ ചാണ-ക്യാ.. കള്ളു കുടിയന്മാരും പെണ്ണു പിടിയന്മരും കള്ളന്മാരും എല്ലാം ഓരോ പേരിൽ അറിയപ്പെടുന്നു. അവരുടെ പേരിൽ ഉള്ള മതം എന്ത് പിഴച്ചു. മുസ്ലിം ആവുന്നതിനും ഇസ്ലാമിൽ നിന്ന് പുറത്താവുന്നതിനും ചില മാനദണ്ഡങ്ങൾ മതം കല്പിക്കുന്നു. അതിന് കള്ളു കുടിക്കുകയോ പെണ്ണ് പിടിക്കുകയോ ഭീകര പ്രവർത്തനം നടത്തുകയോ വേണ്ടതില്ല.

    പല രാജ്യത്തും പല രീതിയിലുള്ള മനുഷാ‍വകാശ ലംഘനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നു. കേരളമുൾപ്പെടെ.. അതൊക്കെ ഓരോ മതത്തിന്റെ ലേബലിൽ ചാർത്തുന്ന മാനസിക രോഗത്തിനാണ് ആദ്യം ചികിത്സ വേണ്ടത്.

    മനുഷ്യ രക്തം കുടിക്കുന്ന പൂജാരിയുടെ ഞെട്ടിക്കുന്ന കഥ അടുത്ത ദിവസമാണ് പുറത്ത് വന്നത് കേരളത്തിൽ നിന്ന്. ഇനി അതിനാൽ സർവ്വ അമ്പലങ്ങളിലെ പൂജാരിമാരും ഹൈന്ദവ ദർശനം അടിസ്ഥനമാക്കിയാണീ രക്ത പാനം ചെയ്യുന്നതെന്ന് വല്ല --ക്യനും പറയുമോ ? കഷ്ടം !

    ReplyDelete
  43. @ ബഷീര്‍ വെള്ളറക്കാട്‌ / pb,
    അഭിപ്രായത്തിനു നന്ദി,
    ഈ പോസ്റ്റിൽ താങ്കൾക്ക് അനുഭവപ്പെട്ട മണത്തെ അവഗണിച്ചോളൂ....പക്ഷെ പതിമൂന്നുകാരിയായ ഒരു പെൺ‌കുട്ടിയോട് സൌദി ഭരണംകൂടം കാട്ടിയ ക്രൂരതയെ താങ്കൾക്ക് അവഗണിക്കാൻ പറ്റുമോ...

    @ നിസ്സഹായൻ,
    അഭിപ്രായത്തിനു നന്ദി,
    പെണ്ണിന്റെ ദുർമേദസ്സുകണ്ട് ഹാലിളകുന്നവർക്ക് പ്രായം പ്രശ്നമല്ല എന്ന് തോന്നുന്നു:):):)

    @ OAB/ഒഎബി,
    കാലാവസ്ഥാ വ്യതിയാനങ്ങൾ കൊണ്ട് ശരീരം വളരുന്നതിനനുസരിച്ച് മനസും വളരും അതുകൊണ്ട് ആ പെൺ‌കുട്ടി ഇത്തരം ക്രൂര നടപടികൾക്ക് വിധേയയാവണം എന്ന താങ്കളുടെ കൺക്ലൂഷനോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് തന്നെ പറയട്ടെ...

    സ്ത്രീത്വത്തിനു നേരെയുള്ള പുരുഷാധിപത്യ ഭരണകൂടത്തിന്റെ ഏറ്റവും ചെറിയ ഉദാഹരണം മാത്രമാണ് ഈ സംഭവം!

    @ കാക്കര - kaakkara,
    അഭിപ്രായത്തിനു നന്ദി,
    ശിക്ഷക്ക് വിധേയയായ പെൺ‌കുട്ടി സൌദിയാണോ ഇൻഡ്യയാണോ എന്നത് പ്രസക്തമല്ല....പതിമൂന്നു വയസുമാത്രം പ്രായമുള്ള ഒരു പെൺ‌കുട്ടിയെ ഇത്രക്ക് ക്രൂരമായി ശിക്ഷിക്കുന്ന ഭരണകൂടം മനുഷ്യത്വം നഷ്ട്മായതാണോ? ഇതിൽ കുറഞ്ഞ ഒരു ശിക്ഷയും ആ പെൺ‌കുട്ടിക്ക് നൽകാൻ കഴിയില്ലെ?

    ReplyDelete
  44. @ പാവപ്പെട്ടവന്‍,
    അഭിപ്രായത്തിനു നന്ദി,
    മനുഷ്യ ജീവനുപോലും ഒരു ഉറപ്പും ഇല്ല പിന്നല്ലെ ബ്ലോഗിനു ഓർക്കുട്ടിനും....ങ്ങ്‌ള് ബേജാറാവാണ്ടിരിക്കീൻ...:):):)

    @ ബിജു ചന്ദ്രന്‍,
    അഭിപ്രായത്തിനു നന്ദി,
    കിരാത നടപടികൾക്കെതിരെ പ്രതികരിക്കാൻ പാടില്ല..പ്രതികരിച്ചാൽ താങ്കൾ സൂചിപ്പിച്ചവർക്ക് ഹാലിളകും കാരണം അവരൊക്കെ മനസുകൊണ്ട് ഇത്തരം ക്രൂരതകളെ അംഗീകരിക്കുന്നവരാണ്, എന്നാലത് പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കുകയുമില്ല.

    ReplyDelete
  45. @ കറുത്തേടം,
    അഭിപ്രായത്തിനു നന്ദി...
    കാടൻ നിയമങ്ങളുടെ വക്താക്കൾക്ക് എന്ത് മനുഷ്യത്വം...!!

    ReplyDelete
  46. @ ബീമാപള്ളി / Beemapally,

    അഭിപ്രായത്തിനു നന്ദി,

    ഹീനമായ പ്രവർത്തി എവിടെ കണ്ടാലും എതിർക്കപ്പെടണം. അവിടെ ആരു ഭരിക്കുന്നു അവർ ഏത് മതക്കാർ എന്നൊന്നും നോക്കിയല്ല വിയോജിപ്പിന്റെ തീവ്രതക്ക് ആക്കം വരുന്നത്. ഭരണകൂടം പൌരന്മാർക്ക് നൽകുന്ന ശിക്ഷ മാതൃകാപരമായിരിക്കണം. മൃഗങ്ങളെ കണക്കെ പ്രജകളെ ക്രൂര ശിക്ഷകൾക്ക് വിധേയമാക്കുന്ന ഭരണാധികാരികളുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലായിരിക്കും. കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ പരിഷ്കൃത രാജ്യങ്ങളിൽ മേജറും മൈനറുമായി തിരിച്ചാണെന്ന് ബീമാപ്പള്ളിക്ക് അറിയില്ല എന്നുണ്ടോ?

    അത്തരമൊരു വേർതിരിവ് ഇല്ലാതെ ശിക്ഷകൾ, അതും മാതൃകാപരമല്ലാത്ത കാടൻ ശിക്ഷകൾ നടപ്പിലാക്കുന്ന ഭരണകൂടങ്ങളേയും അവർക്ക് ഓശാന പാടുന്ന വൈതാളികരേയും അവർ ഏത് രാജ്യക്കാരായാലും മതക്കാരായാലും മനുഷ്യത്വം നഷ്ടമായ ഹീനവർഗ്ഗങ്ങളായേ കാണാൻ കഴിയൂ...

    ReplyDelete
  47. ചാണക്യന്‍...

    നിങ്ങള്‍ പറയുന്നു ഹീനമായ പ്രവൃത്തി എവിടെ കണ്ടാലും എതിക്കപ്പെടണം എന്നു.. സന്തോഷം..

    പക്ഷേ ഇറാഖില്‍ തോക്കുകളില്‍ ബൈബില്‍ വചനങ്ങളെഴുതി പിഞ്ചു കുഞ്ഞുങ്ങളുടെ തലയോട്ടി പിളര്‍ന്നിട്ട്‌ രക്തം മോന്തിയ അമേരിക്കന്‍ ഭീകരതയെ കുറിച്ച്‌ നിങ്ങള്‍ എഴുതിയോ... ?????

    ഫലസ്റ്റീന്‍ നവജാത ശിശുക്കളുടെ ദ്വാരംവീണ നെഞ്ചുമായി പായുന്ന മതാക്കളുടെ ഉള്ളില്‍ തീ നിറച്ച ഇസ്രായേല്‍ നരമേധത്തെക്കുറിച്ച്‌ നിങ്ങള്‍ എഴുതിയോ.. ????


    എന്നിട്ടല്ലേ നിങ്ങളുടെ , അതും സ്വന്തം പ്രജകളെ ശിക്ഷിക്കുന്നതു "മതാന്ധത"യെന്ന വിചിത്ര വാദവുമായി വരുന്നതിനെ കുറിച്ച്‌ ആലോചിക്കാന്‍...

    നിങ്ങളുടെ ഈ വരവിണ്റ്റെ അന്ധതയെ എന്തു വിളിക്കും...

    ReplyDelete
  48. ഈ വാര്‍ത്ത ഞാനിപ്പൊ കാണുകയാണ്. ഞാന്‍ റിയാദിലാണുള്ളത്. ഒരു സൗദി സ്കൂളില്‍.. ഈ വാര്‍ത്ത എനിക്ക് വിശ്വസിക്കാനാവുന്നില്ല. വാര്‍ത്തയില്‍ ഏത് സ്കൂളെന്ന് പറഞ്ഞിട്ടുമില്ല. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ ക്യത്യമായ വിവരം നല്‍കാന്‍ മാധ്യമം ശ്രദ്ധിക്കേണ്ടിയിരുന്നു..
    ഈ വാര്‍ത്ത ശരിയെങ്കില്‍ തീര്‍ത്തും കാടത്തമാണിത്.
    ഇത് ഇസ്ലാമിക ശരീഅത്തല്ല. കുറ്റക്യത്യങ്ങളില്‍ കര്‍ശനമായ നിലപാടെടുക്കാന്‍ ഇസ്ലാം നിര്‍ദ്ദേശിക്കുന്നുണ്ട്. പക്ഷെ, അതിനപ്പൂറം വിട്ടുവീഴ്ച്ചയുടെയും ക്ഷമയുടെം മഹനീയ മാത്യകകളാണ് പ്രവാചകനും ഖലീഫമാരും കാണിച്ചു തന്നിട്ടുള്ളത്...

    എനിക്ക് ഈ വാര്‍ത്ത വിശ്വസിക്കാന്‍ പ്രയാസമൂണ്ട്. മാധ്യമത്തിന്റെ നിലപാടുകളെ സംശയത്തോടേ വീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. കാരണം ഇസ്ലാമിക തീവ്രവാദത്തിന്റെ തറവാട്ടില്‍ നിന്നാണ് ആ പത്രമിറങ്ങുന്നത്.. ഇവരുടെ മതരാഷ്ട്ര ഇസ്ലാമിനെ ശക്തിയുക്തം എതിര്‍ക്കുന്ന രാജ്യമാണ് സൗദി അറേബ്യ.

    എന്നു വെച്ച് സൗദി അറേബ്യന്‍ ഭരണകൂടത്തെ ന്യായീകരിക്കുകയല്ല. പക്ഷെ ഇത്തരം ചര്‍ച്ചകള്‍ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കും വിധമായിത്തീരുന്നതിലാണ് ഒരു ഇസ്ലാമിക വിശ്വാസിയെന്ന നിലയില്‍ എന്റെ ബേജാറ്!

    ഈ വാര്‍ത്ത ശരിയെങ്കില്‍ ഒരു മുസ്ലിമെന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു...

    ReplyDelete
  49. ചാണക്യന്‍ said... ... പെൺ‌കുട്ടി ടീച്ചറെ ആക്രമിച്ചു എന്ന വിവരം തെളിയിക്കാൻ പറ്റിയ എന്തെങ്കിലും താങ്കളുടെ കയ്യിലുണ്ടോ?
    ...



    അതിവിടെ..
    http://www.siasat.com/english/news/13-year-old-girl-get-90-lashes-who-took-mobile-phone-school

    ReplyDelete
  50. @ അപ്പൊകലിപ്തോ,
    ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി.....
    താങ്കളുടെ ലിങ്കിനു വളരെ നന്ദി.....സൌദി ഭരണകൂടത്തിന്റെ കുട്ടികൾക്ക് നേരെയുള്ള മുൻ ചെയ്തികൾ അതിൽ വിശദീകരിച്ചിട്ടുണ്ടല്ലോ....
    താങ്കളുടെ ലിങ്കും കൂടിയായപ്പോൾ ഈ പോസ്റ്റ് കൂടുതൽ സമ്പുഷ്ടമായി...നന്ദി....:):):)

    ReplyDelete
  51. ചാണക്യൻ

    മാധ്യമത്തിന്റെ തലയും വാലും ഇല്ലാത്ത വാർത്തക്ക്‌ ഒരു ഉദാഹരണമാണ്‌ ഞാൻ ചൂണ്ടികാണിച്ചത്‌.

    --
    ആശയങ്ങളും നിയമങ്ങളും ശിക്ഷാരീതികളും പരിഷ്കരിക്കുക എന്നുള്ളത്‌ ഒരു പരിഷ്ക്രിത സമൂഹത്തിന്റെ കടമയാണ്‌ അല്ലെങ്ങിൽ ... കഷ്ടം.
    --

    ReplyDelete
  52. @ കാക്കര - kaakkara,

    http://www.siasat.com/english/news/13-year-old-girl-get-90-lashes-who-took-mobile-phone-school

    ഈ ലിങ്കിലൂടെ ഒന്നു പോയി നോക്കൂ...:):)

    ReplyDelete
  53. @ഈ വാര്‍ത്ത ശരിയെങ്കില്‍ ഒരു മുസ്ലിമെന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു...

    ഡിയര്‍ മുക്തര്‍,
    താങ്കളേപ്പോലുള്ളവര്‍ ഇസ്ലാമിന്റെ യശസ്സ് ഉയര്‍ത്തും..

    ഇത്തരം ഒരു വാക്കു പറയേയേണ്ടതിനു പകരം. “നീ പരിക്ഷക്കു ജയിച്ചോടാ മോനേ“ എന്നു ചോദിച്ചപ്പോള്‍ “അയല്വക്കത്തെ യവനും തോറ്റു പോയി “ എന്നു പറയുന്ന പള്ളികളും പുള്ളികളുമാ ഈ സ്വന്തം മതത്തിനെ സംശയത്തിന്റെ നിഴലില്‍ ആക്കുന്നതു ചാണക്യാ..

    എഒബി- പറയുന്നു
    ഏത് വിധ കുറ്റങ്ങള്‍ക്കും വ്യക്തമായ തെളിവുകളും ഉറപ്പുകളും ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ ശിക്ഷിക്കാറുള്ളു...

    ഇതു വെറു തെറ്റിദ്ധാരണയാണ്.സൌദിയില്‍ പ്രതിക്കു ലോയറുടെ സേവനം ഒരിക്കലും ഉറപ്പാക്കുകയോ ഫെയര്‍ ട്രയലോ നടത്താറില്ല, പ്രത്യേകിച്ചു ദരിദ്ര രാജ്യങ്ങളിലെ വിദേശികള്‍ക്കെതിരെ.. .

    ചുമ്മാ ഇരിക്കുമ്പോല്‍ ആംനെസ്റ്റി ഇന്റെര്‍നാഷ്നലിന്റെ ഈ ലിങ്ക് ഒന്നു വായിച്ചു നോക്കിയാല്‍ അവിടുത്തെ നീതി ന്യായ വ്യവസ്ഥിതിയുടെ ചെറിയ ഒരു ചിത്രം കിട്ടും.
    http://www.amnesty.org/en/region/saudi-arabia


    കൊച്ചു കുട്ടികളെ വധ ശിക്ഷക്കു വിധേയമാക്കുന്ന ലോകത്തിലെ ചുരുക്കം പ്രാകൃത രാജ്യങ്ങളില്‍ ഒന്നാണ് സൌദി. അവിടുത്തെ നീതിന്യായ വ്യവസ്ഥിതി അങ്ങേയറ്റം നീതികെട്ടതും, പ്രാകൃതവും തന്നെ.

    അതൊന്നും ഇസ്ലാമികമാണെന്നു ആരും പറഞ്ഞില്ല, ഞാന്‍ വിശ്വസിക്കുന്നും ഇല്ല. പക്ഷേ മുകളിലുള്ള കമെന്റുകള്‍ എന്തെക്കെയോ വിളിച്ചു പറയുന്നു...

    ReplyDelete
  54. വിഷയ ദാരിദ്ര്യം തന്നെ. അല്ലാണ്ടെന്താ പറയ?
    കൊനുമഠവും അമ്മേടെ നായരും പറഞ്ഞതാണ് ശരി.
    കേവലം ഒരു വാര്‍ത്തയുടെ പേരില്‍ ഇത്രയും പുകിലുണ്ടാക്കണോ? പത്ര വാര്‍ത്തകള്‍ എല്ലാം വിശ്വസിക്കാമെങ്കില്‍ ഇനിയും നമുക്കൊരുപാട് പ്രാന്താശുപത്രികള്‍ തുടങ്ങേണ്ടി വരും."പറയപ്പെടുന്നു, വിശ്വസിക്കപ്പെടുന്നു,കരുതപ്പെടുന്നു" എന്നിങ്ങനെ ഒരുപാട് വാക്കുകള്‍ നാം കാണാതെ പോകുന്നില്ലേ.
    ചാരക്കെസും മക്കാമസ്ജിദ് ,ഗീലാനി ....അങ്ങനെ മീഡിയ കുളമാക്കിയ അനേകം കേസുകള്‍ നാം മറക്കരുത്.
    നമുക്ക് കാര്യപ്പെട്ട വല്ലതും ചര്‍ച്ച ചെയ്യാം. അതിനിടയില്‍ മൌദൂദി,മതരാഷ്ട്രം..????
    ഏതായാലും കൂടുതല്‍ കമന്റ് കിട്ടനമെന്റ്കില്‍ ഇത്തരം "പോസ്റ്റി'ന്മേല്‍ കയറിയാല്‍ ഉഷാര്‍!!!

    ReplyDelete
  55. ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി.....

    ചാണക്യനു ഞാനതു തിരിച്ച്‌ നല്‍കുകയാണു...

    ഞാനതു വായിക്കാതെ നല്‍കിയതല്ല.. ഒരു വാര്‍ത്തയിലെ വശപിശകുകള്‍ നനായി ആസ്വദിക്കാന്‍ തന്നെയാണു നല്‍കിയതു..

    ആരും ഇവിടെ സൌദി എന്ന രാജ്യത്തെ റോയല്‍ നിയമത്റ്റെ ന്യായീകരിച്ച്‌ സംസാരിച്ചിട്ടില്ല.. മറിച്ച്‌ അതിനെ ഒരു മതത്തിണ്റ്റെ തലയില്‍ ഇടാന്‍ നോക്കിയ ചങ്കുറപ്പിനെയാണു പുച്ഛിക്കുന്നതു,,....

    നിങ്ങളുടെ മനുഷ്യാവകാശ നില്‍പ്പിണ്റ്റെ മറുപുറത്തിനെ കുറിച്ച്‌ ചോദിച്ചിരുന്നു.. അതിനു മറുപടി കണ്ടില്ല...

    ReplyDelete
  56. @ തണല്‍,
    അഭിപ്രായത്തിനു നന്ദി,

    സൌദി ഭരണകൂടം പതിമൂന്നുകാരിയായ ഒരു പെൺ‌കുട്ടിയെ ക്രൂരമായി ശിക്ഷിച്ചത് താങ്കൾക്ക് വെറുമൊരു കേവല നടപടിയായി തോന്നിയോ......ഒരു പത്രത്തിലല്ല മറ്റ് ചിലതിലും ഇതേ വാർത്ത വന്നിട്ടുണ്ട്....

    താങ്കൾ പറഞ്ഞ കേവലമായ ഈ വാർത്തയെ അവഗണിച്ചിട്ട് നമുക്ക് കാര്യമായ വേറേ എന്തിനെയെങ്കിലും കുറിച്ച് ചർച്ച ചെയ്യാം..
    വരൂ...

    സൌദി ഭരണകൂടത്തിന്റെ കുട്ടികൾക്ക് നേരെയുള്ള കിരാത നിയമ നടത്തിപ്പിനെ കുറിച്ച് ആവാം..എന്തെ:):):)

    ReplyDelete
  57. നിങ്ങക്കൊന്നും ഒരു പണീം‌ല്ലേ. നിരോധിച്ച കാര്യം ചെയ്താൽ ശിക്ഷ അനുഭവിക്കേണ്ടി വരും. ലോകത്തുള്ള ആൾക്കാർക്കെല്ലാം സൌദിയിലെയും അഫ്‌ഘാനിനെലും പെണ്ണുങ്ങളെ പൊതുധാരയിലെക്കെത്തിച്ചിട്ട് എന്തെങ്കിലും നേടാ‍നുണ്ടോ. യാഥാസ്ഥിതികരെ നന്നാക്കാൻ നോക്കാതിരിക്കുന്നതാണ് നല്ലത്.
    ക്യാമറ ഉള്ള മൊബൈൽ നമ്മുടെ നാട്ടിലും നിരോധിക്കണം എന്നുതന്നെയാണ് എന്റെ താല്പര്യം, പ്രത്യേകിച്ച് കോളേജുകളിൽ. നിയമം തെറ്റിക്കുന്നവർക്ക് തക്കതായ ശിക്ഷയും കൊടുക്കണം. വളരെ ലാഘവത്തോടെ എടുക്കുന്ന ചില ഫോട്ടോകൾ ഇന്റർനെറ്റിലും മൊബൈലിലും പരന്ന് ചൂഷണത്തിനും അവസാനം ആത്മഹത്യയിലേക്കും നയിക്കുന്ന സംഭവങ്ങൾ നിരവധിയാണ്.
    --------------
    പുതിയ വാർത്ത : ഐ.ഡി. കാർഡിൽ പതിക്കുന്ന ഫോട്ടോയിൽ ഞമ്മടെ പെണ്ണുങ്ങളുടെ ബുർക്കയിട്ട ഫോട്ടോ മാത്രമെ അനുവദിക്കൂ എന്നാണ് ദൽഹിയിൽ ഇമാം ഇന്നും പറഞ്ഞത്. അതും ഹൈക്കോടതിയുടെ വിധിയെ എതിർത്ത്. കാടൻ നിയമങ്ങൾ രാജ്യത്തിന്റെയും ജനങ്ങളുടെയും ജീവനെ ചോദ്യം ചെയ്യുന്ന വിധത്തിലാവുമ്പോൾ എന്തെങ്കിലും പറഞ്ഞുപോകുന്നത് ആരോടും വെറുപ്പുണ്ടായിട്ടല്ല.

    ReplyDelete
  58. സൗദി അറേബ്യയിലെ പൗരന്മാര്‍ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാനും അറിയാമോ...

    ReplyDelete
  59. ചാണക്യൻ

    ആ ലിങ്കിൽ പോയി ഞാനും വായിച്ചതാണ്‌. ആ ലിങ്ക്‌ കുറച്ച്‌ കൂടി വ്യക്തമാണ്‌. മാധ്യമത്തിൽ തലയും വാലുമില്ലാത്ത വാർത്ത!

    --
    മലയാളം എഴുതുവാനും പറയുവാനും അറിയുന്ന സൗദി പൗരന്മാർ ഉണ്ട്‌. വേരുകൾ തേടിപോയാൽ, ഒരു പക്ഷെ മലബാറിൽ എത്തി നിൽക്കും!

    ReplyDelete
  60. This comment has been removed by a blog administrator.

    ReplyDelete
  61. @ പുള്ളുവൻ,

    പോസ്റ്റുമായി യാതൊരു ബന്ധവും ഇല്ലാത്ത താങ്കളുടെ കമന്റും ലിങ്കുകളും ഡെലീറ്റുന്നു....

    ഭരണകൂട ഭീകരതയുടെ കിരാത നടപടിക്ക് വിധേയയായ ഒരു പെൺ‌കുട്ടിയുടെ സംഭവവുമായി ബന്ധപ്പെട്ട പ്രതികരണമാണ് പോസ്റ്റ്.

    ReplyDelete
  62. ചാണക്യാ..
    ഈ സംഭവത്തെ ഞാൻ ശക്തമായി അപലപിക്കുന്നു.
    ചാണക്യന്റെ ആത്മാർഥമായ ഇത്തരം പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണയും നൽകുന്നു. ഇത്തരം തെറ്റുകൾ മേലിൽ സൌദി ഭരണകൂടത്തിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണ്. സൌദി ഭരണകൂടം ഇതിനെപ്പറ്റി പുന:പരിശോധിക്കുകയും നടപടി എടുക്കുകയും വേണം. നിങ്ങൾ ഡിലീറ്റിയ എന്റെ കമന്റ് നിങ്ങളും അതു വായിക്കണ്ട ആളും വായിച്ചിട്ടുണ്ടാവും എന്നു ഞാൻ കരുതുന്നു. അതിന് കമന്റുമായി ബന്ധമില്ലെന്ന് നിങ്ങൾക്ക് തോന്നിയത് അതു നിങ്ങളുടെ മൂടുതാങ്ങിയായ ഒരാളെ നിശിതമായി വിമർശിച്ചു എന്നതുകൊണ്ടാണ്. ക്രിസ്ത്യൻ രാജ്യങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ ക്രിസ്തുമതത്തിൽ വെച്ചു കെട്ടുവാൻ അയാൾ തയ്യാറുണ്ടോ എന്ന് നിങ്ങൾ തന്നെ ഒന്നു ചോദിക്കുക. കുട്ടിയെ ഭരണകൂടം പീഡിപ്പിച്ചത് ഒരു ക്രൂരതയാണ് എന്ന് എല്ലാവരും കരുതുന്നു. എന്നാൽ അത് ഇസ്ലാമിക നിയമം നടപ്പാക്കുന്നതുകൊണ്ടാണ് എന്ന് സ്ഥാപിക്കാനാണ് നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമാ‍ത്തെ ഇസ്ലാമിയുടെ പത്രമെന്ന് താങ്കൾ വിശേഷിപ്പിച്ച മാധ്യമം ആ നടപടിയെ അപലപിക്കുന്ന രീതിയിലാണ് ആ വാർത്ത നൽകിയിരിക്കുന്നത്. അറബ് പത്രങ്ങളും അങ്ങനെതന്നെ. എന്നാൽ ഈ ബ്ലോഗും സഹോദര സമുദായങ്ങളുടെ മനസ്സും മലീമസമാക്കുന്നതിലൂടെ എത്രവലിയ കുറ്റകൃത്യമാണ് നിങ്ങൾ നടത്തുന്നത് എന്ന് നിങ്ങൾ അറിയുന്നില്ല. ബ്ലോഗിലെ ചില കടലാസു പുലികളുടെ ഹുറേ വിളിയിൽ മയങ്ങി നിങ്ങൾ വളരെ വലിയ അക്രമമാണ് ബ്ലോഗ് സമൂഹത്തോട് ചെയ്തുകൊണ്ടിരിക്കുന്നത്. സഹോദരാ, സമൂഹങ്ങൾ തമ്മിലുള്ള അകലം കുറക്കുന്നതിനു വേണ്ടി എന്തെങ്കിലും കുറിക്കൂ. ഇന്ന് നമുക്ക് അതാണ് ആവശ്യം. സ്വന്തം സഹോദരനെ വ്രണപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് കുറച്ചു കമന്റുകളാവാം. പക്ഷേ അസ്വസ്ഥത നിറഞ്ഞ, അസഹിഷ്ണുത നിറഞ്ഞ ഒരു പരിസരമാവും അതിന്റെ ഫലമായി നിങ്ങൾ ഉണ്ടാക്കുന്നത്. നമ്മുടെ സമൂഹം എല്ലാവരെയും ഉൾക്കൊള്ളുവാൻ സജ്ജമാക്കിയെടുക്കുക. നിങ്ങൾ ഈ പോസ്റ്റിനു മറ്റു മുനകൾ ഒന്നുമില്ല എന്നു അവകാശപ്പെടുമ്പോൾ ഒന്നു മനസ്സിലാക്കുക. വായനക്കാരെല്ലാം മണ്ടന്മാരല്ല. നിങ്ങൾക്ക് എഴുത്തിൽ ഇരുത്തം വന്നിട്ടില്ല. എന്തു കാര്യവും നമുക്കെഴുതാം. പക്ഷേ അതിനൊക്കെ ഒരോരോ രീതിയുണ്ട്. ഉമർ എന്നൊരു ഖലീഫയുണ്ടായിരുന്നു.
    ക്ഷാമകാലത്ത് മോഷണം നടത്തി പിടിക്കപ്പെട്ടവരെയൊക്കെ വിട്ടയച്ചിട്ടുണ്ട് അദ്ദേഹം. ശിക്ഷിക്കുക എന്നത് ഇസ്ലാമിക നിയമത്തിന്റെ ലക്ഷ്യമല്ല. കുറ്റകൃത്യരഹിതമായ ഒരു ലോകമാണ് അതിന്റെ ലക്ഷ്യം. മുന്നൂറുകൊല്ലത്തെ ഖിലാഫത്തിൽ വെറും ഒൻപതു പേരെ മാത്രമാണ് മോഷണത്തിന് ശിക്ഷിച്ചത്.
    വിക്കി പീഡിയയിൽ വിവിധരാജ്യങ്ങളിലെ ക്രൈം റേറ്റ് സംബന്ധിച്ച ചാർട്ടുകൾ ലഭ്യമാണ്.
    അതൊക്കെ ഒന്നു പോയി നോക്കുക.
    പറ്റുമെങ്കിൽ ലിങ്ക് ഇടാം.
    ഇപ്പോൾ സമയമില്ല.
    ക്രൈമും പണിഷ്മെന്റും പരസ്പര പൂരകങ്ങളല്ലോ.

    ReplyDelete
  63. പുള്ളുവൻ,

    പോസ്റ്റുമായി യാതൊരു ബന്ധവും ഇല്ലാത്ത താങ്കളുടെ കമന്റും ലിങ്കുകളുമാണ് ഡെലീറ്റിയത്......അതിലിത്ര വികാരാധീതനാവുന്നതെന്തിന്?

    ReplyDelete
  64. @ mukthar udarampoyil,

    അഭിപ്രായത്തിനു നന്ദി,
    വാർത്ത വ്യാജമല്ല സുഹൃത്തെ.....കമന്റുകളിൽ വന്ന ലിങ്കുകൾ പരിശോധിക്കൂ...

    @ പാര്‍ത്ഥന്‍,
    അഭിപ്രായത്തിനു നന്ദി..

    നിരോധനങ്ങൾ ഏർപ്പെടുത്തുന്നതും അവ ലംഘിച്ചാൽ ശിക്ഷിക്കപ്പെടുന്നതും സ്വാഭാവികത മാത്രം. പക്ഷെ ക്രൂരമായി കാടത്തമായി കിരാതമായി ശിക്ഷിക്കപ്പെടുമ്പോൾ ആ പ്രവർത്തി വിമർശിക്കപ്പെടുമ്പോൾ ഇവർ എന്തിനാണ് ഹാലിളകുന്നത്..?

    @ മാരീചന്‍,
    നന്ദി, ആ ചോദ്യത്തിനു ഉത്തരം എനിക്കറിയില്ല...ക്ഷമിച്ചാലും:):):)

    @ ഹരീഷ് തൊടുപുഴ,
    നന്ദി...ചുമ്മാ ഒരു സ്മൈലി അങ്ങോട്ടും ഇരിക്കട്ടെ :)

    ReplyDelete
  65. തികച്ചും മൃഗീയമായ ശിക്ഷകളാണ് സൌദിയിലും മറ്റും നിലനില്‍ക്കുന്നത് എന്ന അറിവിനെ ബലപ്പെടുത്തുന്നു, ഈ വാര്‍ത്ത.

    കുറ്റം ചെയ്തവര്‍ ശിക്ഷിയ്ക്കപ്പെടണം എന്നത് ശരി തന്നെ എങ്കിലും പ്രതിയുടെ പ്രായവും മറ്റും കണക്കിലെടുക്കേണ്ടത് തന്നെയാണ്.

    ReplyDelete
  66. വാര്‍ത്തയില്‍ കണ്ട തെറ്റ് മാത്രമേ പെണ്‍കുട്ടി ചെയ്തിട്ടുള്ളുവെങ്കില്‍ നല്‍കപ്പെട്ട ശിക്ഷം കടുത്തുപോയി, ക്രൂരതയായി എന്നൊക്കെ ഒരാള്‍ക്ക് അഭിപ്രായമുണ്ടാകാം. എനിക്കും അതേ അഭിപ്രായമുണ്ട്. മാത്രമല്ല അത് മാത്രമാണ് തെറ്റെങ്കില്‍ ആ ശിക്ഷ ഇസ്്‌ലാമികമായി നീതികരിക്കപ്പെടാവതല്ല. ഇസ്്‌ലാം വ്യക്തമായി നിരോധിച്ച ആറിലധികം ദൂഷ്യങ്ങള്‍ എണ്ണിപ്പറഞ്ഞ മദ്യപാനം എന്ന കുറ്റത്തിന് നല്‍കപ്പെടുക 40 അടിമാത്രമാണ്. അതും ബുദ്ധിയും, പ്രായപൂര്‍ത്തിയും ഉള്ള ഒരാള്‍ ഇഛാപുര്‍വം നടത്തുമ്പോള്‍ മാത്രം.

    ഇസ്്‌ലാമില്‍ കുട്ടിയെയും വലിയവരെയും വേര്‍ത്തിരിക്കുന്ന മാനദണ്ഡം സ്ത്രീയെ സംബന്ധിച്ച് ഋതുമതിയാകുക എന്നതും, പുരുഷന് 15 വയസ്സ് തികയുക എന്നതുമാണ്. ആ നിലക്ക് ഇവിടെ കുറ്റം ചെയ്ത് കുട്ടിയാണ് എന്ന് ആവര്‍ത്തിക്കുന്നതില്‍ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. കുട്ടികള്‍ക്ക് ക്രിമിനല്‍ ശിക്ഷ നല്‍കില്ല. അതോടൊപ്പം ടീച്ചറെ കയ്യേറ്റം ചെയ്തു എന്നതും. കുട്ടി ഏതൊക്കെ കാര്യങ്ങള്‍ക്ക് ആ മൊബൈല്‍ ഉപയോഗിച്ചു എന്നതുമൊക്കെ വിശകലനവിധേയമാക്കി ചര്‍ചചെയ്യുമ്പോഴാണ് ജനോപകാരപ്രദമായ ചര്‍ചയാകു്ന്നത്.

    എന്റെ മുസ്ലിം സുഹൃത്തുക്കളില്‍ പലരും എതിര്‍ത്ത് 'ചാടിവീഴുന്നത്' വികാരത്തിന്റെ പേരില്‍ മാത്രമല്ല. എന്തിലും ഏതിലും ഇസ്‌ലാമിനെ കരിവാരിത്തേക്കാന്‍ വല്ലതുമുണ്ടെങ്കില്‍ കാണുന്ന ആവേശം മനസ്സിലാക്കിയതുകൊണ്ടുതന്നെയാണ്. ചാണക്യാ നെഞ്ചില്‍ കൈവെച്ചു പറയൂ. ഇതിലെ ക്രൂരതമാത്രമാണോ താങ്കളെ അലോസരപ്പെടുത്തിയത്. എങ്കില്‍ ഇവിടെ ചിലര്‍ പരാമര്‍ശിച്ചവിധം ലോകത്ത് നടക്കുന്ന ചില കാര്യങ്ങളെങ്കിലും എപ്പോഴെങ്കിലും ഒന്ന് വിഷയമാക്കരുതോ. കേട്ടപാതി കേള്‍ക്കാത്ത പാതി ഈ വിഷയം പോസ്റ്റാക്കി അതിന്റെ പിന്നിലെ മതഭ്രാന്തിനെതിരെ ഉല്‍ബോധനം നടത്തന്ന താങ്കള്‍, അഫ്ഘാനിസ്ഥാനില്‍ കല്ല്യാണ പാര്‍ട്ടികളില്‍ ബോംബിട്ട് കൊല്ലുന്ന കൊടും ഭീകരത കണ്ടില്ലെന്ന് വരുമോ. അത് ചെയ്യുന്നവരുടെ മതം പ്രശ്‌നമല്ലേ. ഇസ്‌ലാമുമായി ബന്ധപ്പെട്ടതില്‍ മാത്രം അങ്ങനെ സംഭവിക്കുന്നതെന്തേ. ഇത്തരം സംഭവങ്ങളില്‍ ലോകത്തോടൊപ്പം താങ്കളും നിസംങ്കനാകാനുള്ള കാരണം ഇതുപോലുള്ള നിസ്സാരമെന്ന് തോന്നുന്ന മാധ്യമ പ്രചാരവേലകളാണ് എന്ന് തിരിച്ചറിഞ്ഞ വിഭാഗമാണ് ഇവിടെ ചാടിവീഴുന്നത്. ഇസ്‌ലാമിനെ അതിന്റെ പേരില്‍ വിമര്‍ശിക്കാനുള്ള താങ്കള്‍ക്കുള്ള അത്ര അവകാശം അതിന്റെ അനുയായികള്‍ക്ക് അതിനെ പ്രതിരോധിക്കാനുമില്ലേ. അത് ക്രൂരതയെ അനുകൂലിക്കല്ല. ചിലരുടെത് മാത്രം ചാടിവീഴലും മറ്റുചിലരുടെത് മാന്യമായ നന്ദിപറയേണ്ടുന്ന ഇടപെടലുമാകുന്നത് എങ്ങനെ എന്നൊന്ന് പറഞ്ഞുതരുമോ.

    പിന്നെ മാധ്യമം വാര്‍ത്തയെപ്പറ്റി. ഇത്തരം വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മതിയായ വിവരങ്ങള്‍ ലഭ്യമല്ലെങ്കില്‍ വാര്‍ത്ത നല്‍കാതിരിക്കലാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം. സൗദിപോലുള്ള രാജഭരണം നിലനില്‍ക്കുന്ന രാജ്യത്ത് നമ്മുക്ക് ബ്ലോഗിലെഴുതുന്ന പോലെ എന്തും എഴുതാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കണ്ണിയടുപ്പമുള്ള അരിപ്പയിലൂടെ ലഭിക്കുന്ന വിവങ്ങളേ ഏത് പത്രത്തിലും ചേര്‍ക്കാന്‍ കഴിയൂ. ഇക്കഴിഞ്ഞ മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് നമ്മുക്ക് ലഭിച്ച വാര്‍ത്തയും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം ആ പ്രദേശത്ത് നിന്ന് ഇയ്യിടെ നാട്ടിലെത്തിയ സുഹൃത്ത് പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഇതൊക്കെ അറിഞ്ഞിട്ടും കിട്ടിയ തക്കത്തിന് മാധ്യമത്തെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തികുന്നവരെയും കൊട്ടാന്‍ കിട്ടിയ സന്ദര്‍ഭം മുതലാക്കുന്ന അല്‍പന്‍മാര്‍ക്ക് സ്തുതി പാടുന്നവരെക്കുറിച്ച് മാത്രമേ എനിക്ക് സഹതാപമുള്ളു.

    ReplyDelete
  67. ഇതു കലക്കി...”സൌദിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ ഞാൻ അമേരിക്കൻ പ്രസിഡണ്ടല്ല..:):) “

    ReplyDelete
  68. ഈ ശിക്ഷയ്ക്ക്‌ ആധാരമായ കുറ്റം എന്താണ്‌? കുട്ടി മൊബൈൽ സ്കൂളിലേയ്ക്ക്‌ കൊണ്ടുപോയതാണോ, ഉപയോഗിച്ചതാണോ, അതു കണ്ടുപിടിച്ച അദ്ധ്യാപികയെ കയ്യേറ്റം ചെയ്തതാണോ? ഇതൊന്നും വാർത്തയിൽ വ്യക്തമല്ല. ഇതിലേതാണെങ്കിലും ശിക്ഷ കുറച്ചു കടുപ്പമാണ്‌, പരസ്യമായൊരു ശിക്ഷ ആണെന്നതിനാൽ പ്രത്യേകിച്ചും.

    13 വയസ്‌ എന്നുപറയുന്നത്‌ അത്ര വലിയ പ്രായമൊന്നുമല്ല. ജീവിതം ഇനിയും ഒരുപാട്‌ കിടക്കുന്നുണ്ട്‌. വികാരപരമായി, ഉറച്ചതല്ലാത്ത തീരുമാനങ്ങൾ ധാരാളം എടുക്കാൻ സാധ്യതയുള്ള ഒരു പ്രായമാണത്‌. അത്തരമൊരു പ്രായത്തിൽ പരസ്യമായ ചാട്ടവാറടി ഏറ്റാൽ ആ കുട്ടിയുടെ ഭാവി മനോവ്യാപാരങ്ങൾ എത്തരത്തിലായിരിക്കും? സ്വന്തമായി ഒരു തീരുമാനമെടുക്കാൻ പോലും മടിയോ ഭയമോ ഒക്കെ കാണും അത്തരക്കാർക്ക്‌. കുട്ടികൾ ഇത്തരം സ്ഥിതിയിലേക്കെത്തുന്നത്‌ ഒരു സമൂഹത്തിന്റെ ഭാവിക്ക്‌ നല്ലതല്ല.

    ഇവിടെ ലിങ്ക്‌ തന്ന siasat സൈറ്റിൽ പറഞ്ഞപ്രകാരമാണ്‌ കാര്യമെങ്കിൽ "അടി" എന്ന ശിക്ഷ വേറെ ശിക്ഷകളോടൊപ്പം ജഡ്ജിയുടെ തീരുമാനമനുസരിച്ച്‌ നടപ്പിലാക്കാവുന്നതാണ്‌, അതായത്‌ അടി വേണമെങ്കിൽ ഉൾപ്പെടുത്താം എന്നർത്ഥം. But it can also be used at the discretion of judges as an alternative or in addition to other punishments. ഇത്‌ ശരിയാണോ എന്നറിയില്ല, ആണെങ്കിൽ ഇന്നത്തെ നീതിബോധമനുസരിച്ച്‌ അത്‌ തെറ്റാണ്‌, in addition എന്നത്‌ പ്രത്യേകിച്ചും.

    എന്റെ അറിവിൽ,നമ്മുടെ പീനൽ കോഡ്‌ അനുസരിച്ച്‌ കുറ്റകൃത്യത്തിന്‌ ശിക്ഷ വിധിക്കുന്നതിൽ ജഡ്ജിയുടെ ഡിസ്ക്രീഷൻ പ്രസക്തമല്ല. പീനൽ കോഡ്‌ കൃത്യമായി നിർവ്വചിച്ചിട്ടുള്ള കുറ്റകൃത്യമാണെങ്കിൽ ജഡ്ജിയ്ക്ക്‌ ഒന്നും ചെയ്യാനില്ലെന്നർത്ഥം. ജഡ്ജിയുടെ ഡിസ്ക്രീഷൻ വരുന്നത്‌ പരമാവധി ശിക്ഷയിൽ ഇളവുവരുത്താൻ സാധിക്കുമോ ഇല്ലയോ എന്നതുമാത്രമാണ്‌. പ്രതിയുടെ പ്രായം, കുറ്റകൃത്യം നടന്ന സാഹചര്യം, അതുമായി ബന്ധപ്പെട്ടവരുടെ പങ്ക്‌ ഇതെല്ലാം കണക്കിലെടുത്ത്‌ ജഡ്ജിയ്ക്ക്‌ ശിക്ഷ കുറയ്ക്കാം, ഒരിക്കലും കൂട്ടാനാവില്ല.

    ReplyDelete
  69. പ്രിയ അമുസ്ലിം , നിരീശ്വരവാദി, യുക്തിവാദി ചങ്ങാതിമാരെ...
    സൌദി എന്നാല്‍ ഇസ്ലാമിന്റെ അവസാന വാക്കല്ല -- സൌദിനെ പറ്റി കുറ്റം പറഞ്ഞാല്‍ നിങ്ങള്‍ വര്‍ഗ്ഗീയവാദിയാവും , ഇതിന്റെ ഗുട്ടന്‍സാണ് പിടി കിട്ടാത്തത്-.
    മതമെന്നാല്‍ ഇസ്ലാം മാത്രമേ ഒള്ളൂ , ഇസ്ലാമല്ലാത്തവരെല്ലാം കാഫിറുകളാണ്, അപ്പോ കാഫിറുകളായ നിങ്ങള്‍ ഇസ്ലാമിലെ എന്ത് ചിത്ത തെണ്ടി തരവും തുറന്നു പറഞ്ഞാല്‍ ,അതൊക്കെ ഇസ്ലാമിനെ നശിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവരാകും.
    ബിന്‍‌ലാദന്‍ ഇസ്ലാമല്ല, ബിന്‍‌ലാദന്‍ പറയുന്നതും ചെയ്യുന്നതും ഇസ്ലാമികമല്ല, പക്ഷെ നിങ്ങടെ കളി ബിന്‍‌ലാദനോട് വേണ്ട , ലാദനെ തൊട്ടാല്‍ തൊട്ടവന്റെ ക്കൈ ഞങ്ങള്‍ വെട്ടും (മനസ്സില്‍ ലാദനെ ആരാധിയ്ക്കുന്നവരാണ് ഒരു വിധം മുസ്ലിംങ്ങളും)തൊട്ടതിനും പിടിച്ചതിനും ഫത്ത്‌വ ഇറക്കുന്ന ഇസ്ലാമികം സമൂഹം, ലോകത്തിനാകാമാനം ഭീഷണിയായിരിക്കുന്ന ലാദന്‍ ഇസ്ലാമല്ല , അയാള്‍ ചെയ്യുന്നതൊന്നും ഇസ്ലാമികമല്ലാന്ന് ഫത്ത്‌വ ഇറക്കാത്തത്, എന്തുകൊണ്ടയാളെ ( മത ഭാന്ത്രന്മാരുടെ നേതാവ്) ഇസ്ലാമില്‍ നിന്ന് പുറത്താക്കാത്തത്.

    ReplyDelete
  70. @ തൊട്ടതിനും പിടിച്ചതിനും ഫത്ത്‌വ ഇറക്കുന്ന ഇസ്ലാമികം സമൂഹം, ലോകത്തിനാകാമാനം ഭീഷണിയായിരിക്കുന്ന ലാദന്‍ ഇസ്ലാമല്ല , അയാള്‍ ചെയ്യുന്നതൊന്നും ഇസ്ലാമികമല്ലാന്ന് ഫത്ത്‌വ ഇറക്കാത്തത്, എന്തുകൊണ്ടയാളെ ( മത ഭാന്ത്രന്മാരുടെ നേതാവ്) ഇസ്ലാമില്‍ നിന്ന് പുറത്താക്കാത്തത്...??

    This is the question......!!!!

    ReplyDelete
  71. മടിയില്‍‌വച്ചു താലോലിയ്ക്കണം..!

    ചെയ്യരുത് എന്നുപറഞ്ഞാല്‍ ചെയ്യരുത്. അല്ലാതെ അതിന്റെ പിറകേ പായാന്‍ നിന്നാല്‍ നമ്മുടെ നാട്ടിലെ നിയമ അനുസരണ പോലെയാകും. ശിക്ഷയ്ക്ക് ഒരു കുഴപ്പവുമില്ല. ഇങ്ങനെ ശിക്ഷിയ്ക്കപ്പെടുമെന്ന് അറിഞ്ഞുതന്നെയാണല്ലോ തടഞ്ഞതിനെ ചെയ്തത്. ഇത് തുടര്‍ന്നുള്ള നിയമ നിഷേധത്തെ തടയുന്നതില്‍ നല്ല പങ്കു വഹിയ്ക്കും.

    ReplyDelete
  72. ചാണക്യന്‍ എല്ലാത്തിനും ഒരു നിയമാവലിയുണ്ടാക്കി സൌദി രാജാവിനു കൊടുക്ക്. മര്യാദയ്ക്ക് അതനുസരിച്ച് എല്ലാം നടത്താന്‍ പറ...

    ReplyDelete
  73. ലിങ്കിലെ വാർത്ത ഇങ്ങനെ വായിക്കാം. സമാനമായ ഒരു സംഭവമായതുകൊണ്ട് മാത്രം പേസ്റ്റുന്നു. എന്നാ കാടത്തമാണെന്നേ ഈ കാട്ടുന്നത്?

    BBC NEWS Saturday, 18 June, 2005 , 20:30 GMT 21:30 UK

    Crucified nun dies in 'exorcism

    Father Daniel says the nun's death was justified
    A Romanian nun has died after being bound to a cross, gagged and left alone for three days in a cold room in a convent, Romanian police have said.

    റുമാനിയയിലൊക്കെ ഇങ്ങനെ സംഭവിക്കുമോ? ക്രിസ്തു മതത്തിലെ ഇത്തരം കിരാതമായ നടപടികളെ എതിർക്കണമെന്നതിൽ സജി അച്ചായനും എതിരഭിപ്രായമൊന്നും കാണുകേല..

    ReplyDelete
  74. പുള്ളുവൻ,

    രണ്ട് മതങ്ങൾ തമ്മിലുള്ള സാമീപ്യമോ സമാനതയോ അളക്കുന്നതിനുള്ള വേദിയല്ലിത്...

    ReplyDelete
  75. ഈ പോസ്റ്റിൽ താങ്കൾ ഉദ്ദേശിച്ചതിന് അനുരൂപമായിട്ടേ ഞാൻ പ്രതികരിച്ചിട്ടുള്ളൂ. മതം എങ്ങനെയാണ് വിധികർത്താക്കളുടെ കയ്യിലെ ക്രൂരമായ ആയുധമായി മാറുന്നത് എന്നാണ്/ എന്നായിരിക്കണം താങ്കൾ ഇവിടെ ചർച്ച ചെയ്തത്.

    റുമാനിയയിൽ കന്യാസ്ത്രീയെ കുരിശിൽ തറച്ച് കൊന്ന പാതിരിയും അത് നടന്നുവെന്നു പറയുന്ന കോൺ‌വെന്റുമൊക്കെ ഈ പോസ്റ്റിൽ നിന്നും അന്യമായ വിഷയങ്ങളല്ല. സംഭവം നടന്നത് വെറും നാലു വർഷം മുമ്പ് 2005-ൽ.
    കണ്ണില്ലാത്ത നിയമങ്ങൾ: അത് ഇസ്ലാമിലേതായാലും ക്രിസ്തുമതത്തിലേതായാലും ഒക്കെ എതിക്കപ്പെടേണ്ടതുണ്ട്.

    മതങ്ങൾ തമ്മിലുള്ള കമ്പാരിസൺ അല്ല ഞാൻ ഉദ്ദേശിച്ചത്. മറിച്ച് മതത്തെ ഉപയോഗപ്പെടുത്തുന്ന വിധിന്യായങ്ങളുടെ സമാനതകളാണ് ചാണക്യൻ. അത് താങ്കളുടെ പോസ്റ്റിന് പുതിയ മാനങ്ങളും അർഥവും നല്കും.

    ReplyDelete
  76. ഇതൊന്നുമറിയാതെ ഞാൻ ആദ്യം ഇട്ട ലിങ്ക് ഡിലീറ്റ് ചെയ്തത് മോശമായിപ്പോയി.
    ഈ ചർച്ചയിൽ പങ്കെടുത്ത മിക്കവാറും ആളുകൾ കമന്റ് ട്രാക്ക് ചെയ്യുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കുന്നു. താങ്കളും മനസ്സിലാക്കണം. കമന്റ് താങ്കൾ ഡിലീറ്റുന്നതിനുമുമ്പ് അവക്കൊക്കെ ലഭ്യമാവുന്നുണ്ടാവണം.
    അതുകൊണ്ട് ഏകപക്ഷീയമായ നിലപാടുകൾ എടുക്കുമ്പോൾ ഒന്നുകൂടി ചിന്തിക്കുക.
    എല്ലാവിധ ആശംസകളും..

    ReplyDelete
  77. “ചില മതത്തിന്റെ വക്താക്കൾ അവരുടെ കണ്ണിലെ കല്ലെടുത്ത ശേഷം അന്യന്റെ മതത്തിലെ കരട് എടുക്കട്ടെ“ എന്നത് സജി എന്ന ബ്ലോഗറോടുള്ള എന്റെ അഭ്യർഥനയാണ്.
    കൂടാതെ അതൊരു ബൈബിൾ വാക്യവുമാണ്.
    ചർച്ചകൾക്കിടയിൽ വ്യക്തിപരമായ ചോദ്യങ്ങൾക്ക് മറുപടി പറയൽ സ്വാഭാവികമാണ്. ഡിലീറ്റണമെങ്കിൽ ഡിലീറ്റാം.

    @ സജി
    ഇസ്ലാമിൽ നിന്ന് ആരെയും പുറത്താക്കേണ്ടതില്ല്ല. സ്വന്തം പ്രവർത്തികളിലൂടെ അവർ പുറത്തു പോയിരിക്കും. ചിലപ്പോൾ പുറത്തായകാര്യം പുറത്തായ ആൾ അറിയുന്നുണ്ടാവില്ല.

    (ചാണക്യൻ: ഒരാളുടെ ചോദ്യം കമന്റായി നിലനിൽക്കുമ്പോൾ ഉത്തരങ്ങൾ മാത്രം ഡിലീറ്റരുത്.. പ്ലീസ്..)

    ReplyDelete
  78. പുള്ളുവൻ,

    താങ്കൾ അരിയെത്ര എന്നതിനു പയറഞ്ഞാഴി എന്ന തരത്തിൽ സംസാരിക്കുകയാണ്.

    പോസ്റ്റിലെ വിഷയം ഭരണകൂട ഭീകരതക്ക് വിധേയയായ പെൺ‌കുട്ടിയെ കുറിച്ചുള്ളതാണ്.
    താങ്കളുടെ ലിങ്കിനു ഭരണകൂട ഭീകരതയുമായി എന്തെങ്കിലും ബന്ധമുണ്ടോ? പോസ്റ്റിലെ ചർച്ചാ വിഷയവുമായി താങ്കൾ ചൂണ്ടിയ സംഭവത്തിനു സമാനതകൾ ഉണ്ടോ?

    സൌദിയിൽ സംഭവിച്ചതിനെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം തുറന്നു പറയൂ....

    താങ്കളുടെ ലിങ്കിലെ സംഭവുമായി സമാനതയുള്ള ഒരു പോസ്റ്റ് ഇതാ..

    http://chaanakyan.blogspot.com/2008/08/blog-post_15.html

    താങ്കൾക്ക് പറയാനുള്ളത് അവിടെ പറയൂ...

    ഒന്നു കൂടെ ഓർമ്മപ്പെടുത്തുന്നു

    ഈ പോസ്റ്റിലെ വിഷയം ഭരണകൂട ഭീകരതക്ക് ഇരയായ ഒരു പെൺ‌കുട്ടിയെ കുറിച്ചുള്ളതാണ്.....

    ഇല്ലാത്ത സമാനതകൾ ആരോപിച്ച് പോസ്റ്റിലെ ചർച്ചയെ വഴിതെറ്റിക്കരുത്....

    ReplyDelete
  79. >>>സൌദി ഭരണകൂടം തന്റെ പതിമൂന്നുകാരിയായ പ്രജയെ അതിക്രൂരമായി ശിക്ഷിക്കുക വഴി കാടൻ നിയമവ്യവസ്ഥയുടെ വക്താക്കളായി മാറിയിരിക്കുന്നു. പരിഷ്കൃത സമൂഹം എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ അവകാശപ്പെടലുകൾ വെറും വാചക കസർത്തുകൾ മാത്രമാണെന്ന് ഈ സംഭവം ചൂണ്ടിക്കാണിക്കുന്നു.<<<<<<<<

    ഞാൻ മനസ്സിലാക്കിയത് താങ്കളുടെ ഈ വാചകങ്ങളാണ് ഈ പോസ്റ്റിന്റെ കാതൽ എന്നാണ്.
    അതായത് ‘കാടൻ നിയമ വ്യവസ്ഥയുടെ’ വക്താക്കൾ മാത്രമാണ് ഭരണകൂടം, എന്നതാണ് നിങ്ങളുടെ അഭിപ്രായം. ആ കാടൻ വ്യവസ്ഥ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു മതത്തെയാണെന്ന് ഇത് വായിച്ച ഏതൊരാൾക്കും മനസ്സിലാവും.
    അതായത് മൊത്തത്തിൽ മതത്തിൽ അധിഷ്ഠിതമായ പീഡനങ്ങൾ. അത് ഏത് മതത്തിലേതായാലും എതിർക്കപ്പെടേണ്ടതു തന്നെ. സമാന സംഭവങ്ങൾ ചൂണ്ടിക്കാട്ടുക എന്നത് ചർച്ചയിൽ നിലനിൽക്കുന്ന ഒരു രീതിയാണ് സുഹൃത്തേ

    സൌദി ഭരണകൂടം ചെയ്തത് ഹീനമായ നടപടിതന്നെ. എന്നാൽ ഇസ്ലാം ഒരു കാടൻ നിയമസംഹിതയാണെന്ന് സമർഥിക്കുവാൻ അത് പോരാതെ വരും.

    ReplyDelete
  80. ചാണക്യന്‍ മറുപടി പറഞ്ഞു, അതു വ്യക്തവുമാണ്.
    ഇവിടെ ഭരണകൂട ഭീകരതയാണ് സബ്ജ്രക്ട്!. അതിനെ അപലപിക്കേണ്ടത്തിനു പകരം ഉടനേ പലരും ചാടിവീഴുകയായിരുന്നു. 8 വര്‍ഷം ആ രാജ്യത്ത് ജീവിച്ച ഒരാളാണ് ഞാന്‍.

    (ഇസ്ലാമിനെ സംബന്ധിച്ചായിരുന്നു ചര്‍ച്ചയെങ്കില്‍ ഞാന്‍ അഭിപ്രായം പറയുമായിരുന്നില്ല, കാരണം അത് എനിക്ക് ഇന്റെറസ്റ്റോ, അറിവോ ഉള്ള ഏരിയ അല്ല)


    ഇനി, വ്യക്തിപരമായ ചോദ്യത്തിനു മറുപടി പറയേണ്ട വേദിയല്ലെങ്കിലും, ചാണക്യന്റെ അനുവാദത്തോടെ മറുപടി പറയാം.

    നാലു വര്‍ഷം മുന്‍പല്ല നാനൂറു വര്‍ഷം മുന്‍പു ചെയ്താലും, ബൈബിള്‍ അനുസരിച്ച് ആ ബിഷപ്പ് ക്രിസ്തുവീന്റെ അനുയായി അല്ല, അങ്ങിനെ ചെയ്യുന്ന ഒരാള്‍ക്ക് ക്രിസ്തുവിനെ അനുഗമിക്കാന്‍ ഒരു നാളും കഴിയുകയുമില്ല.

    പുതിയ നിയമം അനുസരിച്ചു ശിക്ഷിക്കാന്‍ മനുഷ്യനു ‍അനുവാദം കൊടുത്തിട്ടില്ല, (എന്തു കുറ്റത്തിനും) ക്ഷമിക്കുവാനല്ല്ലാതെ.


    (ഈ വിഷയത്തേ സംബന്ധിച്ച് ഇനി ഈ പോസ്റ്റില്‍ ചര്‍ച്ചയില്ല്ല)

    ReplyDelete
  81. “ഓ... സൌദിയാണു രാജ്യം... ശരീയത്താണു കോടതി...” സലിം കുമാറിന്റെ ഡയലോഗ് (പെരുമഴക്കാലം)

    ReplyDelete
  82. ഏന്തൊക്കെ കാണാതിരിക്കും....എന്തൊക്കെ കേള്‍കാതിരിക്കും....എന്തൊക്കെ പറയാതിരിക്കും.....പണ്ടാരടങ്ങിയ ഒരു പുതിയ ലോകത്തിനായി കാത്തിരിക്കാം... സസ്നേഹം

    ReplyDelete
  83. മനസ്സാക്ഷി ഇല്ലാത്ത കാപാലികര്‍

    ReplyDelete
  84. aa kochu baalikakku ithrayum kaduttha shiksha venamayirunno?

    ReplyDelete
  85. പോക്രിത്തരം.

    ReplyDelete
  86. കഴിഞ്ഞ വര്‍ഷം ഒരു പെണ്‍കുട്ടിയെ സൌദിയില്‍ ബലാല്‍സംഗം ചെയ്യപെട്ടു എന്ന കുറ്റത്തിന് ശിക്ഷിച്ചു പിന്നാ 13 കാരിയെ ചാട്ടക്ക് പൊട്ടിച്ചത് ... ഇത്തരം നട്ട പിരാന്തുകള്‍ നിയമമാക്കിയ ഒരു രാജ്യത്തെ വ്യവസ്ഥിതി കളെക്കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കുകയാ ഭേദം. ഭ്രാന്തന്മാരുടെ കാര്യം ചര്‍ച്ച ചെയുന്നതിലും ഭേദം പോത്തിന്റെ കൂതിയില്‍ വേദം ഓതുകയാണ്.

    ReplyDelete
  87. പോസ്റ്റ്‌.. നന്നായി..

    ReplyDelete
  88. മഹാഭാരതത്തിലെ കാര്യമൊന്നു നോക്കിയിട്ട് പോരെ കാട്ടറബികളുടെകാര്യം...
    കുറ്റകൃത്യങ്ങളിലെ ഉത്തരവാദിത്തത്തിന്റെ പ്രായപരിധി

    ReplyDelete
  89. ലത്തീഫിന്റെ ധാര്‍മ്മിക ബോധത്തിന് ദൈവ വിശ്വാസം വേണോ എന്ന പോസ്റ്റില്‍ ഞാനിട്ടൊരു കമന്റ് ലത്തീഫ് സാര്‍ വെളിച്ചം കാണിച്ചില്ല , ആയതുകൊണ്ട് ആ കമന്റ് ഞാന്‍ ഇവിടെ ഇടുന്നു ..ഇതിന്റെ ബ്ലോഗര്‍ ക്ഷമിയ്ക്കുമെന്ന് കരുതുന്നു.. @ CKLatheef പറഞ്ഞു... സദാചാരലംഘനം സാര്‍വത്രികമായ എന്നാല്‍ നല്ലധാര്‍മികബോധമുള്ള ഗോത്രവര്‍ഗങ്ങളുടെ ഇടക്കാണ് പ്രവാചകന്‍ വന്നത് എന്നത് അനിഷേധ്യമാണ്. പ്രവാചകന്‍ അത് തുടരുകയായിരുന്നില്ല. കൃത്യമായ ധാര്‍മികവ്യവസ്ഥ നല്‍ക്കുകയും സാദാചാരം പഠിപ്പിക്കുകയും ചെയ്തുകൊണ്ട് അവരെ അന്നത്തെ ലോകത്തെ ഏറ്റവും സംസ്‌കാരവും ധാര്‍മികതയുമുള്ള ഒരു ലോകൈക സമൂഹമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തു. അതറിയണമെങ്കില്‍ ഇസ്‌ലാമിനും മുമ്പും ശേഷവുമുള്ള അറേബ്യയുടെ ചരിത്രം വായിച്ചാല്‍ മതി.
    ലത്തീഫ് ഇങ്ങനെ പറഞ്ഞതില്‍ വളരെ സന്തോഷം , മുഹമദിന്റെ മുന്‍പും മുഹമദ് പ്രവാചകനായതിന് ശേഷവും യാതൊരു കാതലായ മാറ്റവും ഉണ്ടായിട്ടില്ലാന്നുള്ള വ്യക്തമായ തെളിവ് എന്തന്നാല്‍ 1) മുഹമദിന് പ്രവാചകത്വം കിട്ടുന്നതിന്റെ (അങ്ങനെ അവകാശപ്പെടുന്നതിന് മുന്‍പ്) മുന്‍പും യുദ്ധത്തില്‍ പരാജയപ്പെടുന്ന ഗോത്രവര്‍ഗ്ഗത്തിലെ എല്ലാവരേയും ബന്ദിയാക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു, അങ്ങനെ ബന്ദിയാക്കപ്പെട്ടവരെയാണ് അടിമകളായി കണ്ടിരുന്നത്, മുഹമദിന് 40 വയസ്സിന് മുന്‍പ് തന്നെ (ജാഹിലിയാ കാലഘട്ടം എന്ന് മുസ്ലിങ്ങള്‍ പറയുന്ന കാലത്ത് തന്നെ) അടിമകളെ മോചിപ്പിയ്ക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നു അങ്ങനെ മോചിതനാക്കപ്പെട്ട അടിമയാണ് സെയ്ദ് ബിന്‍ മുഹമദ് എന്ന സെയ്ദ് ബിന്‍ ഹാരിഥ് ... മുഹമദിന് 40 വയസ് മുതല്‍ 63 വയസ്സുവരെ ഈ നീചവും തെറ്റുമായ സമ്പ്രദായത്തിനൊരു മാറ്റവും വന്നിട്ടില്ലായിരുന്നു ഒരു ഓപ്ഷന്‍ എന്ന നിലക്ക് അടിമകളെ മോചിപ്പിയ്ക്കാന്‍ പറഞ്ഞിരുന്നു എന്നാല്‍ അടികള്‍ ഉണ്ടാവുന്ന വ്യവസ്ഥിതിയെ (യുദ്ധാനന്തരം അടിമകളാക്കപ്പെടുന്ന അവസ്ഥ) മാറ്റാന്‍ മുഹമദോ അതിന് ശേഷം വന്ന ഖലീഫമാരോ മെനക്കെട്ടിയിരുന്നില്ലാന്ന് കാലം വ്യക്തമാക്കിയിട്ടുണ്ട് .
    2) മുഹമദിന് 40 വയസ്സ് പൂര്‍ത്തീയാവുന്നതിന് മുന്‍പുണ്ടായിരുന്ന ഒരു സമ്പ്രധായമായിരുന്നു പ്രായമുള്ളവര്‍ കൊച്ചുകുഞ്ഞുങ്ങളെ വിവാഹം കഴിക്കുക, ഒന്നിലധികം ഭാര്യമാരെ വെച്ചിരിക്കുക എന്നലാം, മുഹമദിന് 40 വയസ്സു മുതല്‍ 63 വയസ്സുവരെയുള്ള കാലയളവില്‍ ഈ സമ്പ്രദായത്തിന്റെ തീര്‍ത്തും മോശമായ രീതിയില്‍ മുഹമദ് പോലും ദുരുപയോഗം ചെയ്തിട്ടുണ്ട്. മുഹമദിന്റെ മുന്‍പുണ്ടായിരുന്ന എല്ലാ അനാചാരങ്ങളും അതിനേക്കാള്‍ ശക്തമായി തന്നെ മുഹമദും ഇപ്പോള്‍ അദ്ദേഹത്തിന്റെ അനുയായികളും ചെയ്തുവരുന്നു ..... ഒരു ഭാര്യക്ക് ആര്‍ത്തവം വന്നാല്‍ പുരുഷന്റെ വികാരം ശമിപ്പിയ്ക്കാന്‍ മറ്റൊരു ഭാര്യയുടെ ആവശ്യമുണ്ടന്ന് പറഞ്ഞ മുസ്ലിം പന്ധിതന്റെ വാക്കുകള്‍ക്ക് ഓശാന പാടുന്നവരാണ് ഇന്നത്തെ മുസ്ലിംങ്ങള്‍.
    @ ചിന്തകന്‍..
    ചിന്തകാ പൊന്നാനിയിലെ എല്ലാ മുസ്ലിംങ്ങളും കള്ളു കുടിയന്മാരാണന്ന് ഞാന്‍ എവിടെയാ പറഞ്ഞത്, പൊന്നാനി ബീവറേജില്‍ നിന്ന് മദ്യം വാങ്ങുന്നവരില്‍ ഭൂരിപക്ഷവും മുസ്ലിംങ്ങള്‍ തന്നെ എന്താ ചിന്തകന് സംശയമുണ്ടെങ്കില്‍ ഒത്തിരി ജമാ‌അത്ത് പ്രവര്‍ത്തകരുണ്ടല്ലോ പൊന്നാനിയില്‍ ഒന്ന് വിളിച്ച് ചോദിച്ച് നോക്ക് അപ്പോള്‍ സത്യം കണ്ടെത്താലോ .
    പിന്നെ ഞാന്‍ ചെയ്യുന്നതൊന്നും പുറത്ത് പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നത് ചിന്തകനറിയാലോ , ഞാന്‍ ഒരു ദിനാര്‍ സംഭാവന ചെയ്തുകൊണ്ടിരിക്കുന്നു എന്നു പറയാന്‍ കാരണം യുക്തിവാദികള്‍ എവിടേയും ഒന്നും ചെയ്യാറില്ലാന്ന് പറഞ്ഞപ്പോള്‍ പറഞ്ഞതാണ് അല്ലാതെ പത്താള്‍ അറിയണം എന്നൊന്നും എനിക്ക് ആഗ്രഹമില്ല, യുക്തിവാദികള്‍ ഒന്നും ചെയ്യുന്നില്ലാന്ന് കാടടച്ച് വെടി വെയ്ക്കരുത്, അവര്‍ ചെയ്യുന്നത് നിങ്ങളെ പോലെ സ്റ്റേജ് കെട്ടി ഘോഷിക്കാന്‍ തല്‍ക്കാലം താല്പര്യമില്ല.

    ReplyDelete
  90. എന്തു തന്നെയായാലും ഈ ശിക്ഷ ഇത്തിരി കടുപ്പമായിപ്പോയി...സൗദി മണ്ണിലൂടെ പര്‍ദ്ദ ഇടാതെ നടന്നപ്പോള്‍
    എന്റെ നെഞ്ചും പിടക്കുകയായിരുന്നു.എന്ത് ശിക്ഷയാണ് പിടിക്കപെട്ടാല്‍
    കിട്ടുക എന്നോര്‍ത്ത്.എന്റെ ഭാഗ്യം കൊണ്ടായിരിക്കാം ആരും എന്നെ കാണാതെ പോയത്.

    ReplyDelete
  91. This comment has been removed by the author.

    ReplyDelete
  92. ഇങ്ങിനെയുള്ള വാര്‍ത്ത‍ ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.

    കാടന്‍ നിയമങ്ങള്‍....അല്ലാതെന്തു പറയാന്‍ ......

    ReplyDelete
  93. എത്ര മനോഹരമായ നിയമങ്ങള്‍ !!! ..ചിലര്‍ക്ക് എത്ര പുകഴ്ത്തിയിട്ടും മതി വരുന്നില്ല ..ഇതു പോലുള്ള ആളുകള്‍ പണ്ടും ഉണ്ടായിരുന്നു , വെള്ളക്കാരന്റെ ഭരണവും ജന്മിത്തവും സ്വര്‍ഗമാണെന്നു കരുതിയിരുന്നവര്‍ , അവരുടെ ജീനുകള്‍ക്ക് വംശ നാശം സംഭവിച്ചില്ലല്ലോ എന്നു ആശ്വസിക്കാം . ഇന്ത്യ ഒരു രാമരാജ്യമോ ഇസ്ലാം രാജ്യമോ ആയില്ലെങ്കിലും മിനിമം ഒരു ഗുജറാതോ അഫ്ഗാനിസ്ഥാനോ ആവട്ടെ എന്നു പ്രാര്‍ത്ഥിക്കാം !

    ReplyDelete
  94. ഏറെ നാളായല്ലോ ചാണക്യനെ കണ്ടിട്ട്. ഇപ്പൊ ഒന്നും എഴുതാറില്ലേ ?

    ReplyDelete
  95. ഈ ബ്ലോഗ് കമന്റുകൾ വായിച്ചത് നല്ലൊരു സാമൂഹ്യപാഠമായിന്നു. “നല്ല അടിയുടെ കുറവാണ്” എന്ന് പലരെയും കുറിച്ച് നാട്ടിൽ പറഞ്ഞു കേൾക്കാറുള്ള സംഗതി, ഇത്ര ചിന്തനീയമാക്കിയ ബഹു.ചാണക്യനും കമന്റടിക്കാർക്കും നന്ദി. ‘ഒരു പേരിലെന്തിരിക്കുന്നു’ , ‘അണ്ടിയോടടുക്കുമ്പോഴേ മാങ്ങായുടെ പുളിപ്പറിയൂ’ , ‘ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും...’ , ‘നീലക്കുറുക്കന്റെ കഥ’-- തുടങ്ങി നിരവധി ചൊല്ലുകൾ നിങ്ങൾ കാരണം ഓർമ്മിക്കാനായി !! നന്ദി!

    ReplyDelete
  96. ബാല്യം വഴിമുട്ടിപ്പോകുന്ന ഒരോ ലൊട്ട നിയമങ്ങള്‍ ഇങ്ങനെ നോക്കുമ്പോള്‍ ഇന്ത്യ എത്ര സുന്ദരം

    http://tkjithinraj.blogspot.com/

    ReplyDelete
  97. എന്തൊക്കെയായാലും, സംഭവം ശരിയെങ്കിൽ, അതു മനുഷ്യത്വമില്ലാത്ത ചെയ്ത്തായി പോയി..

    :)

    ReplyDelete