Saturday, October 31, 2009

മണിച്ചിത്രത്താഴ്

വടക്കുനോക്കിയന്ത്രം സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച തളത്തിൽ ദിനേശൻ എന്ന കഥാപാത്രം ഭാര്യ അപഥ സഞ്ചാരിണിയാവുമോ എന്നോർത്ത് സദാ ഖിന്നനായിരുന്നു. തന്നെക്കാൾ ഉയരം കൂടിയവളും സൌന്ദര്യവതിയുമായ നല്ലപാതിയുടെ സ്വാഭാവിക ചലനങ്ങൾ പോലും സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കികാണാനാണ് ആ കഥാപാത്രം ചിത്രത്തിലുട നീളം ശ്രമിക്കുന്നത്. ഭാര്യയുടെ ജാരനെ പിടിക്കാൻ കഥാപാത്രം നടത്തുന്ന നീക്കങ്ങളിൽ അപകർഷതാ ബോധത്താൽ വ്യക്തിത്വം നഷ്ടമായ പുരുഷന്റെ നിസഹായാവസ്ഥയെ ശരിക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. തളത്തിൽ ദിനേശൻ സമൂഹത്തിലെ ഒറ്റപ്പെട്ട ഒരു പരിഛേദമല്ല. തളത്തിൽ ദിനേശനെ മദിച്ചിരുന്ന അപകർഷതാ ബോധം അഭിനവ ദിനേശന്മാരെയും ഭാര്യമാരുടെ കാവൽക്കാരാക്കി മാറ്റുന്നുണ്ട്.

സ്ത്രീയുടെ അപഥസഞ്ചാരത്തെ കുറിച്ചോർത്ത് സദാ വ്യാകുലപ്പെട്ടിരുന്ന പുരുഷൻ സ്ത്രീയെ സമൂഹത്തിൽ രണ്ടാം സ്ഥാനത്ത് പ്രതിഷ്ടിച്ച് ശാന്തിയടയാനാണ് ശ്രമിച്ചിരുന്നത്. സ്ത്രീക്ക് മാത്രമായുള്ള അലിഖിത നിയമങ്ങൾ കൌശലപൂർവ്വം ഉണ്ടാക്കി സമൂഹമധ്യത്തിൽ അതിനു അംഗീകാരം നേടിയെടുക്കുന്നതിൽ പുരുഷൻ വിജയിച്ചിരുന്നു. പുരോഗമന പരമായി ആശയ സംവാദം നടത്തുകയും എന്നാൽ സ്വന്തം കാര്യം വരുമ്പോൾ തന്റെ ഉള്ളിലെ തളത്തിൽ ദിനേശനെ കെട്ടഴിച്ച് വിടുന്ന പുരുഷൻ സ്ത്രീ സ്വാതന്ത്ര്യത്തെ മനസാ അംഗീകരിക്കുന്നില്ല എന്ന് സ്പഷ്ടം. വിലക്കുകൾ ലംഘിച്ച് അവൾ വഴിവിട്ട് സഞ്ചരിക്കുമോ എന്ന ഭയത്താൽ സ്ത്രീയെ പൂട്ടാൻ വ്യംഗമായ പല മണിച്ചിത്രത്താഴുകളും അവൻ ഉപയോഗിച്ചിരുന്നു. എന്നാൽ പ്രത്യക്ഷമായി തന്നെ സ്ത്രീയുടെ ലൈംഗികാവയവത്തെ പൂട്ടി താക്കോലുമായി പുറത്ത് പോയിരുന്ന പുരുഷ സമൂഹം ചരിത്രത്തിന്റെ ഏടുകളിൽ ഉണ്ട്.

പതിനാറാം നൂറ്റാണ്ടിൽ ഗ്രീസിലും റോമിലും ‘ചാരിത്ര്യപ്പട്ട‘ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു തരം പ്രത്യേക തോൽച്ചട്ട സ്ത്രീകൾക്കായി നിർമ്മിച്ച് അവരെക്കൊണ്ട് ധരിപ്പിച്ചിരുന്നു. സ്ത്രീ സ്വന്തം ചാരിത്ര്യം സ്വയമേവ സംരക്ഷിച്ചില്ലെങ്കിലോ എന്ന ഭയവിഹ്വലതയാണ് ചാരിത്ര്യപ്പട്ട പോലുള്ള പൂട്ടും താക്കോലിനും പിന്നിലെ യുക്തി. യുദ്ധത്തിനും മറ്റുമായി പുറത്തു പോകുന്ന പുരുഷന്മാർ തങ്ങൾ നാട്ടിലും വീട്ടിലുമില്ലാതിരിക്കുന്ന അവസരങ്ങളിൽ ഭാര്യമാർ അന്യപുരുഷന്മാരുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതിനെ തടയാനാണ് വിചിത്രവും ഹീനവുമായ ഈ തുകലുടുപ്പ് ഭാര്യമാർക്ക് വിധിച്ചത്.



അരയിൽ സാധാരണ ബെൽറ്റ് പോലെ ധരിക്കാവുന്ന ഒരു ലോഹപ്പട്ടയും യോനിയുടെ പ്രവേശനകവാടത്തെ മൂടത്തക്ക വിധത്തിലുമുള്ള ഒരു ലോഹ കവചവുമാണ് ചാരിത്ര്യപ്പട്ടയുടെ പ്രധാന ഭാഗങ്ങൾ. ആവശ്യത്തിനു പൂട്ടാനും തുറക്കാനും കഴിയുന്ന വിധത്തിൽ പൂട്ടും താക്കോലുമുണ്ട്. ചാരിത്ര്യപ്പട്ടയണിഞ്ഞാൽ സ്വാഭാവിക ലൈംഗിക ബന്ധം നടത്താനാവില്ല. എന്നാൽ ശാരീരികമായ മറ്റ് ധർമ്മങ്ങൾ അനുഷ്ടിക്കാൻ തടസ്സമാവാത്ത തരത്തിലുള്ള ചെറിയ ദ്വാരങ്ങൾ ചാരിത്ര്യപ്പട്ടയിൽ നിർമ്മിച്ചിരുന്നു. ചാരിത്ര്യപ്പട്ടയിലെ പ്രധാന ഭാഗമായ യോനി മറയ്ക്കുന്ന ലോഹപാളി സ്വർണ്ണം, വെള്ളി, പിത്തള തുടങ്ങിയവ കൊണ്ടാണ് നിർമ്മിച്ചിരുന്നത്. സാമ്പത്തിക ശേഷിയും ഭാര്യയോടുള്ള പ്രിയത്തിന്റെ(!) തോതും അനുസരിച്ച് ഏത് ലോഹം വേണമെന്ന് ഓരോരുത്തരും തീരുമാനിച്ചിരുന്നു. മാത്രവുമല്ല യോനിയെ മറയ്ക്കുന്ന ലോഹപാളിയിൽ ചിത്രപ്പണി ചെയ്ത് മോടി വരുത്താനും ഭാര്യയെ അതിരറ്റ് സ്നേഹിച്ചിരുന്ന ഭർത്താക്കന്മാർ ശ്രദ്ധിച്ചിരുന്നു!

ഭാര്യമാരെ ചാരിത്ര്യ ദോഷത്തിൽ നിന്നും രക്ഷിക്കാൻ ഇത്രത്തോളം ചിന്തിച്ച ജനത മധ്യകാല ഘട്ടത്തിലും ജീവിച്ചിരുന്നു. ചാരിത്ര്യപ്പട്ടയുടെ മാതൃകയും ഭർത്താവ് ഭാര്യയുടെ സമീപം ചാരിത്ര്യപ്പട്ടയുമായി നിൽക്കുന്ന ചിത്രവും പാരീസ് മ്യൂസിയത്തിൽ ഒരു കൌതുക വസ്തുവായി സൂക്ഷിച്ചിട്ടുണ്ട്. ഭാര്യയുടെ അപഥ സഞ്ചാരത്തെ കുറിച്ചോർത്ത് വേപഥു പൂണ്ട ഭർത്താക്കന്മാർ തങ്ങളുടെ പ്രിയപ്പെട്ട യോനികളെ താഴിട്ട് പൂട്ടി താക്കോൽ അരയിൽ ഭദ്രമാക്കി വീരന്മാരായി യുദ്ധത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മനസമാധാനത്തോടെ പുറത്ത് പോയപ്പോൾ ഹനിക്കപ്പെട്ടത് സ്ത്രീത്വമാണ്. ഭർത്താവെന്നാൽ യോനീ സംരക്ഷകരാണെന്ന് ധരിച്ച് വശായ പുരുഷകേസരികൾ യുദ്ധത്തിനു പോയപ്പോൾ സംഭവിച്ചത് എന്താണ്? പടനയിച്ചെത്തിയേടത്തൊക്കെ സ്ത്രീകളുമായി ബന്ധപ്പെടുകയും താല്പര്യമുള്ളവരെ അടിമകളാക്കി നാട്ടിൽ കൊണ്ടു വരികയും ചെയ്തുവെന്നതാണ് ഏറ്റവും രസാവഹമായ കാര്യം! സ്വന്തം ഭാര്യയുടെ യോനി പൂട്ടി താക്കോലുമായി പോയ പുരുഷൻ അന്യനാട്ടിൽ അന്യ സ്ത്രീകളുമായി പരസ്യമായ ലൈംഗീക ബന്ധം പുലർത്തിയപ്പോൾ വെളിവായത് പുരുഷ മേധാവിത്വം എന്ന ഉളുപ്പില്ലായ്മയുടെ ഇരട്ടതാപ്പാണ്.

കാലാന്തരത്തിൽ ചാരിത്ര്യപ്പട്ട അപ്രതക്ഷ്യമായെങ്കിലും വേറെ രൂപഭാവങ്ങളിൽ സിംബോളിക്ക് ആയ പട്ടകളും പൂട്ടുകളും ഇന്നും നിലനിൽക്കുന്നുണ്ട്. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 497, 498 വകുപ്പുകളും ഭരണഘടനയുടെ 14,15 വകുപ്പുകളും പ്രകാരം വിവാഹിതയായ സ്ത്രീയോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന അന്യപുരുഷൻ മാത്രം കുറ്റവാളിയാവുന്നു. വിവേചനത്തോടെ സ്ത്രീക്ക് അനുകൂലമായിട്ടാണ് ഈ നിയമമെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ഈ നിയമനിർമ്മാണത്തിനു പിന്നിൽ ഒളിഞ്ഞിരിക്കുന്നത് പുരുഷന്റെ ഉള്ളിലെ ഭയവിഹ്വലതയാണ്. അതായത് അന്യന്റെ ഭാര്യയെ പ്രാപിക്കാനുള്ള ഒരുവന്റെ ആഗ്രഹത്തെ കടിഞ്ഞാണിടുന്നതാണ് പ്രസ്തുത നിയമം. മറ്റൊരർത്ഥത്തിൽ ഒരാളിന്റെ ഭാര്യയെ മറ്റൊരുവൻ പ്രാപിക്കാതിരിക്കാൻ അവളുടെ യോനീ സംരക്ഷണത്തിനായി ഉണ്ടാക്കിയതാണ് ഈ നിയമം. തത്വത്തിൽ കാലഗതിയടഞ്ഞ ചാരിത്ര്യപ്പട്ടയുടെ അഭിനവ രൂപം തന്നെയാണ് ഇത്.

സ്ത്രീയുടെ ചാരിത്ര്യ ശുദ്ധിയിൽ പുരുഷൻ ഇത്ര കണ്ട് ജാഗരൂകനാകാനുള്ള കാരണമെന്ത്? പുരുഷന്റെ അപഥ സഞ്ചാരത്തെ സമൂഹം നിസാരവത്കരിക്കുമ്പോൾ സ്ത്രീയുടെ പ്രവർത്തിയെ പർവ്വതീകരിക്കാനാണ് പുരുഷൻ ശ്രമിക്കുന്നത്, കൂടെ സമൂഹവും. പുരുഷൻ സ്ത്രീയെ നിന്ദിച്ചു കൊണ്ട്, അവളെ സ്വന്തം വരുതിയിൽ നിർത്താൻ പുരുഷന് അത് ചെയ്യണമായിരുന്നു. മനുഷ്യരെക്കാൾ തരം താണ ഒരു വിഭാഗമായി ഏറെക്കുറെ സ്ത്രീകളെ മാറ്റിയിരിക്കുന്നു. യഥാർത്ഥത്തിൽ പുരുഷന്റെയുള്ളിലെ ഭയവിഹ്വലതയാണ് അവനെ ഇത്ര നികൃഷ്ടനാക്കിയത്. പുരുഷൻ എപ്പോഴും സ്ത്രീയെ താനുമായി താരത‌മ്യം ചെയ്യുകയും സ്ത്രീയുടെ ഔന്നത്യം മനസിലാക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ലൈംഗിക ബന്ധത്തിൽ പുരുഷൻ സ്ത്രീയെക്കാൾ വളരെയധികം കഴിവ് കുറഞ്ഞവനാണ്. പുരുഷന് ഒരിക്കൽ ഒരു തവണ മാത്രമെ രതി മൂർച്ഛ നേടാനാവൂ. എന്നാൽ സ്ത്രീക്ക് ഒരിക്കൽ, നിരവധി തവണ ഒരു ശൃംഖലപോലെ രതി മൂർച്ഛ അനുഭവിക്കാൻ കഴിയും. ലൈംഗിക ബന്ധത്തിൽ പുരുഷൻ അനുഭവിക്കുന്ന നിസഹായാവസ്ഥയാണ് അപകർഷതാ ബോധ തലത്തിലുള്ള കൃത്രിമ മേധാശക്തിയായി അവൻ പ്രകടിപ്പിക്കുന്നത്. അബോധതലത്തിൽ അവനിൽ ഉറങ്ങുന്ന ഈ നിസഹായാവസ്ഥയും അപകർഷതയും സ്ത്രീക്ക് നേരെയുള്ള മണിച്ചിത്രത്താഴുകളായി പരിണമിക്കുന്നു.


ചിത്രത്തിനു കടപ്പാട്: ഗൂഗിൾ

158 comments:

  1. തളത്തിൽ ദിനേശന്മാർക്ക് സമർപ്പണം:)

    ReplyDelete
  2. ചാണക്യൻ,
    വല്ലാത്ത അറിവുകൾ തന്നെ.


    :)

    ReplyDelete
  3. :)
    കല്യാണം കഴിക്കാത്ത ഒരു ചെക്കന്റെ ചിന്തകളെ , ഇപ്പോഴേ പൂട്ടിനെ പറ്റിയാണ് ചിന്തിക്കുന്നത് . ശിവ ശിവ കാലം പോകുന്ന ഒരു പോക്ക് :)

    ReplyDelete
  4. ചാണക്യാ,
    ഇതൊരു ഒന്നൊന്നര പോസ്റ്റാണല്ലോ.
    പുരാണങ്ങള്‍ മുതല്‍ മനുഷ്യനെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് അതല്ലെ. സ്ത്രീയുടെ ചാരിത്ര്യത്തിന്റെ വിശുദ്ധി,ശക്തി തുടങ്ങി നിരവധി കഥനങ്ങള്‍. ഒരു വിധത്തിലാചിച്ചാല്‍ ഇതെല്ലാം പുരുഷന്റെ ഭയത്തില്‍ നിന്നും ഉടലെടുക്കുന്നതു തന്നെ.

    ഓടോ:
    ഇതൊന്നും ഓര്‍ത്ത് പേടിക്കണ്ട..
    :)

    ReplyDelete
  5. ചുരുക്കത്തില്‍ ഇത് പണ്ട് പണ്ടേ ആണുങ്ങള്‍ക്കുള്ള സൂക്കെടാണ്...

    ഇപ്പഴത്തെ പയ്യന്മാരെ കുറ്റം പറഞിട്ട് ഒരു കാര്യവുമില്ല, അല്ലെ!?

    ഇനീപ്പോ ഈ കൊടുത്ത പോട്ടം നോക്കി പൂട്ട് പണിയിച്ചുകളയുമോ , ദിനേശന്‍!!?

    ReplyDelete
  6. എവിടെയെല്ലാം എപ്പോഴെല്ലാം പഴമുണ്ടായിട്ടുണ്ടോ അവിടെയെല്ലം പൂട്ടും ഉണ്ടായിട്ടുണ്ട് അതാണ് ചരിത്രം...

    ReplyDelete
  7. :)
    ഞാനീ പോസ്റ്റ് വായിച്ചപ്പോൾ മറ്റു ചിലതാണ് ചിന്തിച്ചത്,ചിലപ്പോൾ തികച്ചും ഓഫ്.
    മാർകേസിന്റെ “ഏകാന്തതയുടെ നൂറുവർഷങ്ങളി”ലെ കുലകൂടസ്ഥയായ മുത്തശ്ശി,ഉർസുല ഇഗ്വറാൻ അവിഹിതബന്ധത്തിൽ ജനിക്കുന്ന കുട്ടികൾക്ക് വാലുമുളയ്ക്കും എന്ന വിചിത്രവിശ്വാസക്കാരിയാണല്ലോ.തന്റെ ചാരിത്ര്യം നിലനിർത്തുന്നതിനായി ഇതുപോലെ പ്രാകൃതമായ ഒരടിവസ്ത്രം അവൾ വിവാഹത്തിന്റെ ആദ്യനാളുകളിൽ ധരിക്കുകയും ചെയ്യുന്നുണ്ട്.നിരാശനായ ഭർത്താവ് ഹോസേ ആർക്കേഡിയോ ഒടുവിൽ കുന്തം കാണിച്ചു ഭയപ്പെടുത്തിയാണ് ഉർസുലയുടെ പ്രാകൃതവസ്ത്രം ഭേദിക്കുന്നത്.എങ്കിലും വാൽ മുളയ്ക്കും എന്ന ഭയം ചിരസ്ഥായിയായി നിലനിന്നു.സാറാജോസഫിന്റെ “മാറ്റാത്തി”യിലെ ബ്രിജിത്തക്ക് ഉർസുലയുമായി മറ്റു ചാർച്ചയൊന്നും ഇല്ലെങ്കിലും,പെൺ‌കുട്ടികൾ അവിഹിതമായതു ചെയ്താൽ വാൽ മുളയ്ക്കും എന്ന വിശ്വാസം അവളും നിലർത്തുന്നു.പൂട്ടുകളെ തുറന്നു വരുന്നത് പുരുഷശിശ്നാകൃതിയിലുള്ള വാലുകളാവും എന്ന ഭീതി,അവളുടെ ഊന്നുവടിയെ നിരന്തരം പുരുഷനെ തല്ലാൻ സന്നദ്ധമാക്കുന്നു.ചാണക്യൻ പറഞ്ഞ പൂട്ടും,ഉർസുലയും ബ്രിജിത്തയും ഭയന്ന വാലും ചേർന്ന ഒരു ഫിക്ഷൻ...ഹൊ! മതി,ഇപ്പൊഴേ ആവശ്യത്തിൽ കൂടുതൽ ഓഫായി,എന്റെ മൂഡും,ഈ കമന്റും:)

    ReplyDelete
  8. സ്ത്രീയുടെ ചാരിത്ര്യം എക്കാലത്തും മതങ്ങൾക്കും മതവിശ്വാസ സമൂഹങ്ങൾക്കും ഒരു വലിയ പ്രശ്നം തന്നെയായിരുന്നു. സ്ത്രീലൈംഗികതയ്ക്കുമേലൂള്ള നിയന്ത്രണമാണ് മതങ്ങളുടെ നിലനിൽ‌പ്പിന്റെ അടിസ്ഥാനം എന്നു പറയാം.
    നന്നായിരിക്കുന്നു ചാണക്യാ.

    ReplyDelete
  9. ഹെന്‍റമ്മച്ചി!

    എന്‍റെ വകേലൊരമ്മാവന്‍, ജോലിക്കുപോകുകയാണെന്നും പറഞ്ഞു തെങ്ങിന്‍റെ മുകളില്‍ കയറി ഇരിക്കുമായിരുന്നു. ഒരിക്കല്‍ പിടിവിട്ടു താഴെ വീണു
    :)

    ReplyDelete
  10. ചാണക്യ നല്ല പോസ്റ്റ്.

    എത്ര പൂട്ടിട്ടാലും തുറക്കണമെന്ന് വിചാരിച്ചാല്‍ കള്ളത്താക്കോലുണ്ടാക്കാത്ത കൊല്ലന്മാരില്ലാതിരിക്കുമോ. ദിനേശന്മാരുടെ ചങ്കിനിയും ഇടിക്കണ്ട.

    അറിവു നല്‍കുന്ന പോസ്റ്റ് ആശംസകള്‍

    ReplyDelete
  11. മഹാനായ ചാണക്യാ....
    ഇതാണ് ബ്ലോഗില്‍ പോസ്റ്റെന്നു പറയുന്ന സാധനം.

    (മഹാനായ ചാണക്യന്‍ എന്നു വിശേഷിപ്പിച്ചത് ഒരു സ്വാര്‍ത്ഥമോഹത്താലാണെന്ന് പറയേണ്ടതില്ലല്ലോ. ചാണക്യനെ ആദ്യമായി മഹാന്‍ എന്ന് സംബോധന ചെയ്തതാര് എന്ന ചോദ്യത്തിന് ഒരു ഉത്തരം താങ്ങിയായി ചിത്രകാരന്‍ വിനീതനായി നില്‍ക്കുന്നു:)

    പോസ്റ്റാകുംബോള്‍ ഇങ്ങനെത്തന്നെ വെണം.
    യോനിയെ പൂട്ടിവക്കാനുള്ള മണിച്ചിത്രതാഴ് കണ്ട്
    അതിയായി സന്തോഷിക്കുന്നു.അടുത്ത അക്ഷയ തൃതീയക്ക് നമ്മുടെ കേരളത്തിലെ ജ്വല്ലറികള്‍ 916 ശുദ്ധ സ്വര്‍ണ്ണത്തില്‍ ഈ സാധനം വ്യാവസായികമായി വിപണിയിലിറക്കിയാല്‍
    സ്വര്‍ണ്ണത്തിന്റെ വില പവന് 25000 രൂപയിലധികമായി ഒറ്റ വര്‍ഷംകൊണ്ടുതന്നെ 150% വിലക്കയറ്റമുണ്ടാകുമെന്ന് ചിത്രകാരന് ഉറപ്പുണ്ട്.
    (ജ്വല്ലറിക്കാരേ ചിത്രകാരന്റെ ബ്ലൊഗ് വായിക്കുവിന്‍... )
    അത്രക്ക് ഡിമാന്റാകും ഈ പൂട്ടുള്ള ഷഢിക്ക്.
    ബ്ലോഗില്‍ പുരുഷാധിപത്യത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന പിങ്ക് ഷെഢിക്കാരായ സ്ത്രീപക്ഷക്കാര്‍ ഇഞ്ചിയുടെ നേതൃത്വത്തില്‍ ഈ മണിചിത്രത്താഴ് വാങ്ങാന്‍ ക്യൂ നില്‍ക്കും. പെണ്ണുങ്ങള്‍ക്ക് തലക്കകത്ത് മണ്ണാണെന്നാണല്ലോ മുകേഷ് പറഞ്ഞിട്ടുള്ളത്! അത് ശരിവക്കുന്നതായിരുന്നു നമതിനുള്ള ഇഞ്ചിയുടെ ചീഞ്ഞ പിങ്ക് ഷെഢിഅയക്കല്‍.

    ചാണക്യന്‍ ഒരു മാസം മുന്‍പെങ്കിലും ഈ പോസ്റ്റിട്ടിരുന്നെങ്കില്‍ ഇഞ്ചിപ്പെണ്ണിന് ഈ അബദ്ധം പറ്റുമായിരുന്നില്ല. ഒരു സ്വര്‍ണ്ണത്തിന്റെ മണിചിത്രത്താഴും ഈ പോസ്റ്റിന്റെ ലിങ്കോ,പിഡി.എഫോ സഹിതം നമതിന് അയച്ചു കൊടുക്കാമായിരുന്നു.ആ പ്രവര്‍ത്തിക്ക് ചരിത്രത്തിന്റേതായ ഒരു ശക്തമായ മുനകൂടി ഉണ്ടാകുമായിരുന്നു. മുത്തലീക്കുമാര്‍ക്ക് ആരൊക്കെയോ അയച്ചത് മുന്‍പെ ഗമിച്ചീടിന ഗോവുതന്റെ പിന്‍പേ ഗമിച്ച ഇഞ്ചിയും അയച്ച് ശ്രദ്ധേയയാകാന്‍ ശ്രമിച്ചതാണ് അമളിയായത്.

    ഈ ചൂലുകള്‍ക്കൊന്നും ബുദ്ധിയില്ലെന്ന് ആരു പറഞ്ഞാലും മനസ്സിലാകുന്നില്ലല്ലോ ദൈവമേ...!!!
    മണിച്ചിത്ര താഴിനേക്കാളുമൊക്കെ ഒന്നാം തരം പ്രതിഷേധവസ്തു നമ്മുടെ നാട്ടില്‍ തന്നെ യഥേഷ്ടം ഉണ്ടായിട്ടാണ് സ്വന്തം പാന്റീസോ, സ്വകാര്യ ശേഖരത്തിലെ ആണുങ്ങളുടെ ജട്ടിയോ മറ്റോ അയച്ചുകൊടുക്കുന്ന ബുദ്ധിമോശം ചെയ്തത്.
    പതിനാറാം നൂറ്റാണ്ടിലെ ഗ്രീസിലേയും റോമിലേയും ചരിത്രത്തിലൊന്നും തപ്പാതെ തന്നെ സ്ത്രീകളുടെ സ്ഥാവര ജംഗമ സ്വത്തുക്കള്‍ അന്യര്‍ തട്ടിയെടുക്കുന്നത് തടയുന്നതിനും, ഒരു നോട്ടം പോലും വിലക്കുന്നതിനുമായി ഇസ്ലാം മതം (ഫാഷനാണെന്ന നാട്ട്യത്തില്‍)നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പര്‍ദ്ദ ആരും ഓര്‍ക്കാത്തതെന്ത്? ഈ കലന്തര്‍ ഹാജിമാരുടെ സ്ത്രീപൂട്ട് പര്‍ദ്ദയായി ഇവിടുള്ളപ്പോള്‍ പുരുഷന്റെ ബലഹീനതയേയും,
    ഭയത്തേയും,അപകര്‍ഷതയേയും ഇത്ര ഭംഗിയായി അടയാളപ്പ്വെടുത്താന്‍ മറ്റെന്തെങ്കിലും ആവശ്യമുണ്ടോ ?

    മുത്തലീക്കിന് പര്‍ദ്ദ അയച്ചുകൊടുത്തിരുന്നെങ്കില്‍
    അത് ചരിത്രത്തിലെ പുതിയൊരു അദ്ധ്യായമായി മാറിയേനേ....(ലോകം ഒന്നടങ്കം ശ്രദ്ധിക്കുകയും ചെയ്തേനേ) എന്തുചെയ്യാം ചിത്രകാരനെപ്പോലെ ഷാര്‍പ്പായി ചിന്തിക്കാന്‍ മന്ദ ബുദ്ധികളായ ഫെമിനിസ്റ്റുകള്‍ക്കും,ഒലിപ്പിച്ചു നടക്കുന്ന അവരുടെ വാലുകള്‍ക്കും ശെഷിയുണ്ടാകില്ലല്ലോ :) ചിത്രകാരനോട് ഒരു അഭിപ്രായം ചോദിക്കാന്‍ (കണ്‍സല്‍ട്ടന്‍സി ഫീസുണ്ടെന്ന് മറക്കരുത്)പാവങ്ങള്‍ പെണ്ണൂങ്ങള്‍ക്ക് ദുരഭിമാനം സമ്മതിക്കാനുമിടയില്ല.

    ReplyDelete
  12. ഹഹ ചിത്രകാരന്‍ ചിരിപ്പിച്ചേ അടങ്ങു !!.
    ഇന്നലെ തന്ന കൈ ഞാന്‍ അങ്ങ് കൂട്ടി യോജിപ്പിക്കുകയാണ് .അതിന് പറ്റിയ സ്ഥലം ഈ പൂട്ട് നില്‍ക്കുന്നിടത്ത് തന്നെയാകട്ടെ . ദൈവമേ ബൂലോകത്തില്‍ എന്തെല്ലാമാണ് ചീയുന്നത് . ജട്ടി , പൂട്ട് , എനിക്ക് വയ്യ .
    :):)

    ReplyDelete
  13. അവള് പോക്കാടെയ്.. എന്ന് പലപ്പഴും പറഞ്ഞ് കേട്ടിട്ടുണ്ട്. അതിന് ഹേതുവായ പുരുഷന്‍ പോക്കാണെന്ന് കേട്ടിട്ടും ഇല്ല.

    ഈ പൂട്ട് ചില പോണ്‍ ഫിലിമില്‍ കണ്ടിട്ടുണ്ടല്ലൊ.

    കാര്യമായി ചിന്തിച്ചാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഇങ്ങനത്തെ പൂട്ട് ആവശ്യമായി വന്നിട്ടുണ്ടൊ എന്നൊരു ശംസയം ഇല്ലാതില്ല.. :‌) :)

    ReplyDelete
  14. മുമ്പൊരിയ്ക്കല്‍ മനോരമയില്‍ വായിച്ചതായി ഓര്‍ക്കുന്ന ഒരറിവ് ഇവിടെ എഴുതട്ടെ.സ്ത്രീകള്‍ക്ക് എപ്പോഴൊക്കെ ലൈഗീഗാസക്തി തോന്നുന്നുവോ അത് സ്വന്തം ഭര്‍ത്താവിന് മനസ്സിലാക്കാന്‍ വേണ്ടി ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച അടിവസ്ത്രത്തെ പറ്റി പരിചയപ്പെടുത്തിയിരുന്നു.

    ReplyDelete
  15. @ ഉറുമ്പ്‌ /ANT,
    നന്ദി
    ആക്കരുത്:):):)

    @ കാപ്പിലാന്‍/காப்பிலான்/కాప్పిలాన్‘
    നന്ദി,
    കല്യാണം കഴിച്ചില്ലാന്ന് വെച്ച് ചിന്തിക്കണ്ടായോ ഹോ എന്താ അച്ചായാ അങ്ങനെ:):)

    @ അനിൽ@ബ്ലൊഗ്,
    നന്ദി,
    ഇതൊന്നും ഓർത്തല്ല പേടി അനിലെ:):)

    @ jayanEvoor,
    നന്ദി,
    പോ മോനെ ദിനേശാ..ഇപ്പോഴത്തെ പയ്യന്മാർ അങ്ങനെയൊന്നും അല്ല:):):)

    poor-me/പാവം-ഞാന്‍,
    നന്ദി,
    പഴവും പൂട്ടും..ഇഷ്ടായി ....:):)


    @ വികടശിരോമണി,
    നന്ദി,
    ഏകാന്തതയുടെ നൂറുവർഷങ്ങൾ വായിച്ച് വഷളാവാൻ എന്തായാലും ഉദ്ദേശിക്കുന്നില്ല:):):)അവിഹിത ബന്ധത്തിൽ പിറന്ന കുട്ടികൾക്ക് വാലു മുളക്കും എന്ന വിശ്വാസത്തേക്കാൾ ഹീനമായിരുന്നു യോനിക്ക് പൂട്ടിട്ട് താക്കോലെടുക്കുന്ന അവസ്ഥ:):):)

    സ്വതന്ത്ര ചിന്തകൻ,
    നന്ദി,

    മതങ്ങളുടേയും സ്രഷ്ടാക്കൾ പുരുഷന്മാർ അല്ലെ?:):):)

    പാമരന്‍,
    നന്ദി,
    ഹെന്റമ്മച്ചീ..വകേലെ അമ്മാവന് പിന്നീട് എന്ത് പറ്റി:):):)

    ReplyDelete
  16. അരുണ്‍ ചുള്ളിക്കല്‍,
    നന്ദി,
    അതേ...വേണ്ടി വന്നാൽ ആ പൂട്ടും തുറക്കാൻ പറ്റും എന്നുള്ള കാര്യം ഈ ദിനേശന്മാർക്കുണ്ടോ അറിയൂ..അദെ അതാണ് കാര്യം...അരുണെ ഇയാള് മർമ്മത്തിൽ തൊട്ടു....:):):)

    ReplyDelete
  17. ഇ പൂട്ടിന്റെ ചിത്രം ഇപ്പോഴാണ് കാണുന്നത്..
    ഇതിനെക്കുറിച്ച് മുൻ‌പ് എപ്പോഴൊ വായിച്ചിട്ടുണ്ട്..

    ഈ അറിവുകൾക്ക് നന്ദി.

    ReplyDelete
  18. chithrakaran:ചിത്രകാരന്‍,
    നന്ദി,
    ചാണക്യനെ മഹാൻ എന്ന് വിളിച്ചോളൂ,,എന്നെ അങ്ങനെ വിളിച്ച് അധിക്ഷേപിക്കരുത്:):):)

    പോസ്റ്റിൽ സൂചിപ്പിക്കാൻ വിട്ട ഒരു കാര്യം ഓർമ്മിപ്പിച്ചതിനു നന്ദി....ജട്ടീടെ സ്ഥാനത്ത് അഭിനവ ചാരിത്ര്യ പൂട്ടായ പർദ്ദ തന്നെയാണ് അയച്ച് കൊടുക്കേണ്ടിയിരുന്നത്..എങ്കിൽ കാണാമായിരുന്നു പുകില്:):):)

    ReplyDelete
  19. @ കാപ്പിലാന്‍/காப்பிலான்/కాప్పిలాన్,
    വീണ്ടും വന്നതിനു നന്ദി...
    ജട്ടി വേ പൂട്ട് റേ:):):)

    @ OAB/ഒഎബി,
    നന്ദി,
    അനാവശ്യ ചിത്രങ്ങൾ കണ്ട് വഴളാവല്ലേ:):):)

    @ യൂസുഫ്പ,
    നന്ദി,
    പുതിയ അറിവാണ് പറഞ്ഞത്..നന്ദി:):)

    വീ കെ,
    നന്ദി..

    ReplyDelete
  20. കലക്കന്‍ പോസ്റ്റ്.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. കേട്ടറിവുണ്ടായിരുന്നു.സാധനം ഇപ്പോഴാണ് കാണുന്നത്.

    സമ്പത്തിന്റെ പിന്തുടര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇത്തരം പൂട്ടുകളൂടെ(സ്നേഹപ്പൂട്ടുകള്‍, സാമൂഹിക പൂട്ടുകള്‍, പഴയ ലോഹപ്പൂട്ടുകള്‍,പര്‍ദ്ദപ്പൂട്ടൂകള്‍) ആവിര്‍ഭാവമെന്നതാണ് കേട്ടിട്ടുള്ളത്.മറ്റാരുടേയെങ്കിലും സന്തതിക്ക് തന്റെ സ്വത്ത് പിന്തുടര്‍ച്ചയായി കൊടുക്കാന്‍ കഴിയില്ല എന്നുള്ള ചിന്തയില്‍ നിന്നും ഉടലെടുത്തത്.

    മറ്റൊന്നുള്ളത്,
    സ്വന്തം ഭാര്യയെ തൃപ്തിപെടുത്തി (ശാരീരികമായും മാനസികമായും) തളച്ചിടുക എന്നത് ഒരു നല്ല ശിക്കാറിക്കു(മറ്റു പെണ്ണീനും,പെരുമക്കും സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള ശീക്കാറ്) വേണ്ട
    പ്രാഥമിക ഗുണമാകുന്നു എന്നതും യാഥാര്‍ത്ഥ്യം.സ്വന്തം വീട്ടില്‍ വീറു കാണിക്കാന്‍ കഴിയാത്തവന്‍ നാട്ടിലെറങ്ങി എങ്ങനെ വീറു കാണിക്കും...?

    ഈ പെണ്ണുങ്ങളൊക്കെയെന്തിനാ കല്ല്യാണം കഴിക്കുന്നത്..?അവര്‍ക്കവരുടെ പാട് നോക്കി,ഇഷ്ട്ടമുണ്ടെങ്കില്‍ പ്രാപിച്ച്,ഇഷ്ട്ടമുണ്‍റ്റെങ്കില്‍ പ്രണയിച്ച്,ഇഷ്റ്റമുണ്‍റ്റെങ്കില്‍ പെറ്റ്...ജീവിച്ചാല്‍ പോരെ..?

    ReplyDelete
  23. @ Vellayani Vijayan/വെള്ളായണിവിജയന്‍,
    നന്ദി മാഷെ:)

    @ കുമാരന്‍ | kumaran,
    നന്ദി:)

    @ രാമചന്ദ്രന്‍ വെട്ടിക്കാട്ട്,
    നന്ദി:):)

    ReplyDelete
  24. ഹാരിസ്,
    നന്ദി:)

    “ഈ പെണ്ണുങ്ങളൊക്കെയെന്തിനാ കല്ല്യാണം കഴിക്കുന്നത്..?അവര്‍ക്കവരുടെ പാട് നോക്കി,ഇഷ്ട്ടമുണ്ടെങ്കില്‍ പ്രാപിച്ച്,ഇഷ്ട്ടമുണ്‍റ്റെങ്കില്‍ പ്രണയിച്ച്,ഇഷ്റ്റമുണ്‍റ്റെങ്കില്‍ പെറ്റ്...ജീവിച്ചാല്‍ പോരെ..?“ -

    അത്രേം ഉപരിപ്ലവപരമായി ചിന്തിക്കണോ മാഷെ?:)

    ReplyDelete
  25. കലക്കിയിട്ടുണ്ട്‌ ...ഓരോരോ അറിവുകളു വരുന്ന വഴിയേ.....

    ReplyDelete
  26. പതിവില്‍ നിന്ന് മാറി ചിന്തിക്കുംപോഴാനു ഇത്തരം വിത്യസ്തമായ പോസ്റ്റുകള്‍ ജനിക്കുന്നത്...
    ചാണക്യ...മാഷെ..അഭിനന്ദനം അര്‍ഹിക്കുന്നു...ഈ പോസ്റ്റ്‌...

    ReplyDelete
  27. വല്ലവന്റേം പിള്ളേരെ പോറ്റേണ്ടി വരുമോ എന്ന പേടികൊണ്ടുമാകാം..
    :)

    ReplyDelete
  28. @ എറക്കാടൻ,
    നന്ദി:)

    @ chithrakaran:ചിത്രകാരന്‍,
    നന്ദി..വീണ്ടുമുള്ള വരവിന്...:):)

    @ കണ്ണനുണ്ണി,
    നന്ദി:)

    @ പള്ളിക്കുളം,
    നന്ദി,
    എന്തിനാ അങ്ങനെയൊരു പേടി..അത് കഴിവില്ലായ്മയെ സൂചിപ്പിക്കുന്നില്ലെ:):):):)

    ReplyDelete
  29. ചാണക്യന്‍‌മാഷേ, ഈ മൊതല് ഇപ്പഴാണൊന്ന് കാണാന്‍ പറ്റിയത്. പെരുത്ത് നന്ദി :)

    ReplyDelete
  30. പ്രവാസി ഭര്‍ത്താക്കന്മാര്‍ക്ക് ഇതുപകരിക്കും.

    ചാണക്യോ... ഇതെവിടെയാ കാണാനില്ലല്ലോ? ഹൃദയത്തുടിപ്പുകളില്‍ ഇതിനു മുന്‍പത്തെ പോസ്റ്റ് ഞാന്‍ ചാണക്യനു സമര്‍പ്പിച്ചിരുന്നു. കണ്ടായിരുന്നോ?

    ഓഫ്. ഇതു കല്യാണം കഴിക്കാത്തതിന്‍റെ ചിന്ത തന്നെ ! കാപ്പുവിനൊരു സല്യൂട്ട്. ഗൊച്ചു ഗള്ളന്‍ കാര്യം മനസ്സിലാക്കിക്കളഞ്ഞല്ലോ.

    ReplyDelete
  31. ഖേദത്തോടെ ഒരു ഓഫ്

    ഇത്തരം പൂട്ടുകള്‍ ധാരാ‍ളമായി നിര്‍മിക്കുകയും ഹിന്ദു, ക്യസ്ത്യന്‍ യുവതികള്‍ക്ക് നല്‍കുകയും വേണം. കാരണം ഏറ്റവും പുതിയ ലൌ ജിഹാദില്‍ നിന്നും അവരെ പ്രേമിച്ച് വശത്താക്കി മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുന്നതിനും ഈ പൂട്ട് വളരെയധികം ഉപകാരപ്പെടും.

    കൂടാതെ ജോലി സ്ഥലത്തും, ബസ്സിലും, തീവണ്ട്റ്റിയിലും എന്നു വേണ്ട വിമാനത്തില്‍ വരെ പീഡിപ്പിക്കപ്പെടുന്ന സ്ത്രീക്ക് ഈ പൂട്ട് കൊണ്ട് വളരേയേറെ ഉപകാരമുണ്ടാകും.

    കാരണം ‘ ലതാണല്ലോ പീഡനത്തിന്റെ ഉദ്ദേശം ‘

    ===================================
    പോസ്റ്റ് ഒന്നൊന്നര പോസ്റ്റാണ് ചാണക്യന്‍, അഭിവാദ്യങ്ങള്‍

    ReplyDelete
  32. ചാണക്യാ...
    പോസ്റ്റ് കലക്കി മറിച്ചു.പക്ഷേ ഒരു സംശയം.ഈ പൂട്ടിട്ട് പോകുന്നവന്‍ കൊല്ലപ്പെട്ടാല്‍ പിന്നെ എന്തു ചെയ്യും?

    ReplyDelete
  33. @ ബിനോയ്//HariNav,
    നന്ദി..:)

    @ Jayakrishnan Kavalam,
    നന്ദി..:)

    പോസ്റ്റിനുള്ള മറുപടി അവിടെ ഉണ്ട് മാഷെ:):)


    @ Joker,
    നന്ദി..:)

    ഈ പൂട്ടിന്റെ പരിപാടി തുടരണം എന്നാണോ താങ്കൾ ആഗ്രഹിക്കുന്നത്:):):)

    @ Areekkodan | അരീക്കോടന്‍,
    നന്ദി..:)
    മാഷെ അരുൺ ചുള്ളിക്കലിന്റെ കമന്റ് ശ്രദ്ധിക്കൂ:):):)

    ReplyDelete
  34. പൂട്ടിന്റെ കഥ കലക്കി...പൂട്ട് കുത്തിതുറന്നു പ്രവേശിക്കുന്നവര്‍ അന്നുണ്ടായിരുന്നോ ആവോ? :)

    ReplyDelete
  35. ഹ ഹ ഹ ഏഭ്യന്‍, വങ്കന്‍,നമ്മുടെ ഭര്യയെ കൊണ്ടു പോയിട്ടെന്താ കാര്യം? തക്കോല്‍ നമ്മളുടെ കയ്യിലാണല്ലോ....
    കുറെ നാള്‍ ഗവേഷണത്തിലായിരുന്നു അല്ലേ?? കൊള്ളാം പൂട്ടും താക്കോലുമൊക്കെ....

    ReplyDelete
  36. അരീക്കോടന്‍ മാഷേ.. കൊല്ലന്മാര്‍ക്കു പണിയാകും. അല്ലാതെന്താ???

    ReplyDelete
  37. @ ബോണ്‍സ്,
    നന്ദി:),
    പൂട്ടുകൾ കുത്തിത്തുറക്കുന്നവർ അന്നും ഇന്നും ഉണ്ടല്ലോ:):):)

    @ പാവത്താൻ,
    നന്ദി:),
    :):):)

    ReplyDelete
  38. ചാണക്യാ.............
    ചിത്രകാരാ...............

    ReplyDelete
  39. "ഒരു നോട്ടം പോലും വിലക്കുന്നതിനുമായി ഇസ്ലാം മതം (ഫാഷനാണെന്ന നാട്ട്യത്തില്‍)നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പര്‍ദ്ദ ആരും ഓര്‍ക്കാത്തതെന്ത്? ഈ കലന്തര്‍ ഹാജിമാരുടെ സ്ത്രീപൂട്ട് പര്‍ദ്ദയായി ഇവിടുള്ളപ്പോള്‍ പുരുഷന്റെ ബലഹീനതയേയും,
    ഭയത്തേയും,അപകര്‍ഷതയേയും ഇത്ര ഭംഗിയായി അടയാളപ്പ്വെടുത്താന്‍ മറ്റെന്തെങ്കിലും ആവശ്യമുണ്ടോ ?"

    ചിത്രകാരന്‍ ഇങ്ങനെ സംസാരിയ്ക്കുന്നതിന്റെ അവസ്ഥ മനസ്സിലാവുന്നില്ല. അറിവില്ലാഞ്ഞിട്ടാണോ ഇല്ലെന്നു നടിയ്ക്കുന്നതാണോ ? പര്‍ദ മുസ്ലിം പെണ്ണുങ്ങളുടെ മാത്രം വേഷമാണെന്ന് ആരാണു പറഞ്ഞത്? മറ്റുള്ളവര്‍ അതുപയോഗിയ്ക്കുന്നില്ലെങ്കില്‍ അതെങ്ങനെ മുസ്ലീങ്ങളുടെ കുറ്റമാവും?

    തൊപ്പിയും താടിയും വച്ചവരെല്ലാം മുസ്ലീങ്ങളാണോ? അങ്ങനെയാണെങ്കില്‍ സംഗതി കുടുങ്ങുമല്ലോ! തലമറയ്ക്കുന്ന പെണ്ണുങ്ങള്‍ ഇസ്ലാമില്‍ മാത്രമേ ഉള്ളോ? തൊപ്പിവച്ച ജവഹര്‍‌ലാല്‍ നെഹ്രു മുതല്‍ തലമറച്ച മദര്‍ തെരേസ വരെയുള്ളവരും സിക്കുകാരുമെല്ലാം ഇസ്ലാം മതസ്ഥരാണോ?

    ശരിരം മുഴുവന്‍ മറയുന്ന ശരീരവടിവുകള്‍ എടുത്തു കാണിയ്ക്കാത്ത അയഞ്ഞ വസ്ത്രമെന്ന നിലയില്‍ മുസ്ലിം സ്ത്രീകള്‍ കൂടുതലായി അതുപയോഗിയ്ക്കുന്നുവെന്നേയുള്ളൂ. പിന്നെ നോട്ടം വിലക്കുന്ന തരത്തിലുള്ളതു തന്നെയാവണം വസ്ത്രം. അല്ലാതെ മറ്റുള്ളവര്‍ക്കു കണ്ടു രസിയ്ക്കാനാണു സ്വന്തം പെണ്ണുങ്ങള്‍ക്കു വസ്ത്രം വാങ്ങി കൊടുക്കുന്നതെങ്കില്‍ അവരെ തൂണിയില്ലാതെ നടത്തുന്നതാണു കൂടുതല്‍ നല്ലത്. കെട്ടിയോളെ മറ്റുള്ളവന്റെ (അവന്‍ ആരായാലും) കൂടെ ഒറ്റയ്ക്കു പറഞ്ഞുവിടാന്‍ (അനാശ്യാസ്യത്തിനല്ല) ധൈര്യപ്പെടുന്ന ആദര്‍ശവാന്മാര്‍ മുന്നോട്ടു വരണം. സ്വന്തം പെണ്ണുങ്ങളുടെ ശരീരവടിവുകള്‍ മറ്റുള്ളര്‍ കാണരുതെന്നു കരുതുന്നവന്‍ അതിനനുസരിച്ചുള്ള വസ്ത്രം കെട്ടിയോള്‍ക്കു വാങ്ങിക്കൊടുക്കുന്നുണ്ടാവും. കണ്ടാല്‍ കുഴപ്പമില്ലെന്നു കരുതുന്നവരെയും കാണുന്നുണ്ട്. അവള്‍ തന്റെ ഇഷ്ടത്തിനനുസരിച്ചു ജീവിയ്ക്കണമെന്ന് ഉള്ളില്‍ ആഗ്രഹിയ്ക്കാത്ത മാന്യന്മാര്‍ ഈ ലോകത്തുണ്ടോ?

    ReplyDelete
  40. ഈ പൂട്ട് എന്തായാലും സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന, സ്ത്രീകളെ അപമാനിയ്ക്കുന്ന ഒന്നായിത്തന്നെയാണ് എനിയ്ക്കു തോന്നുന്നത്. ഏതായാലും ഇത് ഒരൊന്നൊന്നര പോസ്റ്റുതന്നെ..!

    ReplyDelete
  41. പതിനാറാം നൂറ്റാണ്ടില്‍ “ലത്” മാത്രമേ പൂട്ടി വച്ചിരുന്നുള്ളൂ, ഇരുപത്തൊന്നായിട്ടും മുഖമടക്കം പൂട്ടിവെക്കുന്നവരെപ്പറ്റി എന്ത് പറയാന്‍!!!

    ഓഫിനൊരോഫ്: മുസ്ലീം പയ്യന്‍ ഹിന്ദു പെണ്ണിനെ കെട്ടുന്നത് ലൌജിഹാദ് ആണെങ്കില്‍ കമ്യൂണിസ്റ്റുകാരന്‍ കോണ്‍ഗ്രസുകാരിയെ കെട്ടിയാല്‍ അത് ലൌ റെവല്യൂഷന്‍ ആകുമോ?

    ReplyDelete
  42. ഒന്നും മൂടാതെ നടക്കുന്നതിനെയും വടക്കൂടൻ അനുകൂലിക്കുമെന്നു തോന്നുന്നില്ല. അപ്പൊപ്പിന്നെ എന്തൊക്കെ മൂടണം എന്തൊക്കെ മൂടണ്ട എന്ന നിയമമുണ്ടാകുന്നു. അല്ല വടക്കൂടാ, എന്തൊക്കെ മൂടേണ്ടി വരും? എന്തെങ്കിലുമൊക്കെ മൂടാതെ പറ്റില്ലല്ലോ. ഇസ്ലാം അത് കൃത്യമായി നിർവചിച്ചിട്ടുണ്ട്.

    ReplyDelete
  43. പിന്നേ............. ഇസ്ലാമില്ലായിരുന്നെങ്കില്‍ ജനം എല്ലാം തുറന്നിട്ടു നടന്നേനെ........ ലോകത്ത് ജനം തുണിയുടുക്കാന്‍ തുടങ്ങിയത് തന്നെ ഇസ്ലാം വന്നതിനു ശേഷമാണ്. ഒരു ചരിത്രവുമറിയാതെ ഓരോരുത്തന്മാര്‍ പോസ്റ്റുകളുമായി ഇറങ്ങിക്കോളും.......

    ReplyDelete
  44. ഇസ്ലാം മുഹമ്മദ് നബിക്കു ശേഷം വന്ന മതമാണെന്നു കരുതുന്ന പമ്പര വിഡ്ഡികൾ എമ്പാടുമുണ്ട്..

    ReplyDelete
  45. ശരിയാ...... ദിനോസറുകള്‍ക്കും മുന്പേ ഉളള മതമാണ് ഇസ്ലാം... ആദിയില്‍ ഇസ്ലാമുണ്ടായി, പിന്നെ മനുഷ്യനുണ്ടായി എന്നല്ലേ പ്രമാണം.....

    ReplyDelete
  46. താങ്കൾ ഇത്ര ഇറിറ്റേറ്റഡ് ആകാനും മാത്രം ഞാനൊന്നും പറഞ്ഞില്ല. എല്ലാ മതങ്ങളും സംസ്കാരങ്ങളും നാണമെന്താണെന്ന് നിർവചിച്ചിട്ടുണ്ട്. എഴുതി വെച്ചിട്ടില്ല എന്നേയുള്ളൂ. വേഷവിധാനത്തിന്റെ സംവിധാനത്തിൽ അതു കാണാനാവും. ഇസ്ലാം അത് നിയമമാക്കിയിരിക്കുന്നുവെന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ.

    ReplyDelete
  47. ഇറിറ്റേറ്റഡ് ആയത് താങ്കളല്ലേ സാര്‍... ലോകമെമ്പാടുമുളള പമ്പരവിഡ്ഢികള്‍ക്ക് താങ്കളെന്തിന് വിശദീകരണമെഴുതണം...

    മനുഷ്യന്റെ വേഷവിതാനം (വിധാനമല്ല) നിയന്ത്രിക്കാനുളള നിയമമുണ്ടാക്കാന്‍ ഇസ്ലാമാര്.. ജോര്‍ജ് ബുഷാ...

    ReplyDelete
  48. വിതാനമെങ്കിൽ വിതാനം. നന്ദി.
    ഇസ്ലാം വെറുമൊരു മതമല്ല അതൊരു സംവിധാനമാണെന്ന് തിരുത്തി തരുവാൻ ഞാനും ആഗ്രഹിക്കുന്നു.
    ജോർജു ബുഷല്ല. അതൊരു വ്യവസ്ഥ തന്നെയാണ്.
    എന്നെ ചരിത്രമറിയാത്തവൻ എന്നു താങ്കളാണ് ആദ്യം വിളിച്ചത് മാരീചാ. ഇസ്ലാമിന്റെ ചരിത്രം താങ്കൾക്കാണൊരുപക്ഷേ അറിയാൻ പാടില്ലാത്തത്. മുഹമ്മദ് നബി മാത്രമല്ല. ആദം നബിമുതൽ ലക്ഷത്തിന് മുകളിൽ പ്രവാചകന്മാരിലൂടെ സ്ഥാപിതമായ മതമാണിസ്ലാം. കാലങ്ങളായി മുസ്ലിംങ്ങൾക്കിടയിൽ ജീവിച്ചിട്ടും ആ മതസ്ഥരുടെ ചരിത്രം ഇങ്ങനെയാണെന്ന് മനസ്സിലാക്കുവാൻ സാധിക്കാത്തത് ആരുടെ കുറ്റമാണ്.
    ഇന്നത്തെ ഒരു ആധുനിക പുരുഷന്റെ പൊതുസ്ഥലങ്ങളിലെ വേഷ വിതാനത്തിൽനിന്ന് (പാന്റും കോട്ടും ടൈയുമൊക്കെയായി ഇറുകിപ്പിടിച്ചാണ് അവൻ വരാറ്) ഒരു ശിരോവസ്ത്രം മാത്രമാണ് പൊതു സ്ഥലങ്ങളിൽ ഇസ്ലാം സ്ത്രീക്ക് അധികമായി നിശ്ചയിച്ചത്. ഒരു ശിരോ വസ്ത്രം എന്തിൽ നിന്നെങ്കിലും അവളെ തടയും എന്നു തോന്നുന്നില്ല. അങ്ങനെയെങ്കിൽ നമ്മുടെ പ്രധാന മന്ത്രി തലയിൽ ഒരു ശിരോ വസ്ത്രവുമായി ഒരു രാജ്യത്തിന്റെ മുഴുവൻ ഉത്തരവാദിത്തം തലയിലേറ്റുവതെങ്ങനെ? (സിക്കുകാർ ഇങ്ങനെയുള്ള ആരോപണങ്ങളെ നേരിടുന്നുണ്ടോ ആവോ?)
    പൊതു സ്ഥലങ്ങളിൽ മാത്രമാണ് ഇസ്ലാം സ്ത്രീക്ക് ശിരോ വസ്ത്രത്തിന്റെ ഈ അധിക ബാധ്യത കൽ‌പ്പിക്കുന്നത്. അത് അവളുടെ ഐഡന്റിറ്റിയുടെ ചിഹ്നവുമാണിന്ന്. ശിരോവസ്ത്രം വേഷത്തിനപ്പുറം ഇന്നൊരു രാഷ്ട്രീയം കൂടിയാണെന്നു മനസ്സിലാക്കുക.

    ReplyDelete
  49. മേൽ‌പ്പറഞ്ഞതിൽ വളരെക്കുറച്ചു മാത്രമാണ് സുഹൃത്തേ മാരീചാ താങ്കളോടുള്ളത്. ബാക്കിയൊക്കെ ഈ പോസ്റ്റിൽ എന്റെ വക കമന്റാണ്.

    ReplyDelete
  50. ചരിത്രമറിയാത്തവന്‍ എന്ന് ഞാനുദ്ദേശിച്ചത് ചാണക്യനെയാണ്. "ചരിത്രമറിയാത്തവര്‍ പോസ്റ്റുമായി ഇറങ്ങിക്കോളും" എന്നെഴുതിയാല്‍ അതെങ്ങനെയാണ് കമന്റെഴുതിയ ആളെയാകുന്നത്? ഇസ്ലാമിന്റെ ചരിത്രം വിശദമായി പഠിച്ചിട്ടും പോസ്റ്റും കമന്റും തമ്മിലുളള വ്യത്യാസം പോലും ബോധ്യപ്പെടുത്താന്‍ "പമ്പരവിഡ്ഢികള്‍" തന്നെ വേണമെന്നു വരുന്നത് ആരുടെ കുറ്റമാണ്....

    മനുഷ്യന്റെ മേല്‍ ഏതുമതവും കെട്ടിയേല്‍പ്പിക്കുന്ന എല്ലാ അധികാരങ്ങളെയും എതിര്‍ക്കുന്നവര്‍ക്ക് "ഞങ്ങളുടെ മതമാണ് കൂടിയ മതം" എന്ന ലാഞ്ചനയുളള പുലമ്പലുകള്‍ക്കു നേരെ പരിഹാസം ചൊരിയേണ്ടി വരും.


    പൊതുസ്ഥലങ്ങളില്‍ മനുഷ്യന്റെ വസ്ത്രമേതെന്ന് തീരുമാനിക്കാന്‍ ഇസ്ലാമിനെന്ത് അധികാരം എന്നാണ് എന്റെ ചോദ്യം. ഒരു മതത്തില്‍ പിറന്നു പോയി എന്നതുകൊണ്ട് അതിപ്രാചീനവും പ്രാകൃതവുമായ ആചാരങ്ങള്‍ മനുഷ്യന്റെ മേല്‍ കെട്ടിയേല്‍പ്പിക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നത് താങ്കള്‍ക്ക് ഒരു പക്ഷേ, വലിയൊരു കാര്യമായി തോന്നിയേക്കാം. എല്ലാവരുടെയും കാര്യം അങ്ങനെയല്ലല്ലോ..

    ആധുനിക പുരുഷന്റെ വേഷവിതാനമെന്ന് താങ്കള്‍ ചൂണ്ടിക്കാട്ടുന്ന വസ്ത്രം അവന്റെ മേല്‍ ആരും അടിച്ചേല്‍പ്പിച്ചതല്ല. .. പാന്റും ടൈയും കോട്ടും ഒരു മതത്തിന്റെയും സംഭാവനയല്ല. ഈ വേഷവിതാനത്തോടെയേ പുരുഷന്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടാവൂ എന്ന് ഒരു മതവും നിഷ്കര്‍ഷിച്ചിട്ടില്ല. പിന്നെന്താ സ്ത്രീയ്ക്ക് പാന്റും ടൈയും കോട്ടുമിട്ടാല്‍.. എത്രയോ സ്ത്രീകള്‍ ആ വസ്ത്രം ധരിക്കുന്നു. പിന്നെന്താ ഇസ്ലാം സ്ത്രീയ്ക്കു മാത്രം ഒരു സവിശേഷത. ശിരോവസ്ത്രത്താല്‍ തല മറച്ചേ സ്ത്രീ പൊതു സ്ഥലത്തിറങ്ങാവൂ എന്ന് കല്‍പ്പിക്കാന്‍ ഇസ്ലാമിനെ ആരാണ് ചുമതലപ്പെടുത്തിയത്...


    കണ്ണു മാത്രം മറയ്ക്കുന്ന പര്‍ദയിട്ട് ഏതെങ്കിലും എയര്‍ഹോസ്റ്റസുമാര്‍ പണിയെടുക്കുന്നുണ്ടോ ആവോ... അതോ എയര്‍ഹോസ്റ്റസുമാര്‍ക്കും നെഴ്സുമാര്‍ക്കും സില്‍മാ നടിമാര്‍ക്കുമൊക്കെ ഇസ്ലാം ഇളവനുവദിച്ചിട്ടുണ്ടോ...

    ReplyDelete
  51. സ്ത്രീയുടെ വസ്ത്രം തീരുമാനിക്കാന്‍ പുരുഷന് അധികാരമുണ്ടെങ്കില്‍, പുരുഷന്റെ വസ്ത്രം തീരുമാനിക്കാന്‍ സ്ത്രീയ്ക്കും അധികാരമുണ്ടാകണം. പുരുഷാധിപത്യം കൊമ്പു കുലുക്കി അഴിഞ്ഞാടിയിരുന്ന പ്രാകൃതകാലത്ത് സൃഷ്ടിക്കപ്പെട്ട നിയമങ്ങള്‍ എല്ലാക്കാലത്തും പരിപാലിക്കപ്പെടുമെന്ന് കരുതിയെങ്കില്‍ താങ്കള്‍ക്ക് തെറ്റിപ്പോയി സുഹൃത്തേ...

    ReplyDelete
  52. ഇസ്ലാം വെറുമൊരു മതമല്ല അതൊരു സംവിധാനമാണെന്ന് തിരുത്തി തരുവാൻ ഞാനും ആഗ്രഹിക്കുന്നു.

    ഒക്കെ ഓരോരോ "സംവിധാനങ്ങള്‍" തന്നെ... അതിലെനിക്കും അഭിപ്രായവ്യത്യാസമില്ല..

    ReplyDelete
  53. പുരുഷൻ അധികാരം സ്ഥാപിച്ച ഇടമെന്നു പറഞ്ഞ് വസ്ത്രത്തിലേക്ക് മാത്രം പുരുഷാധിപത്യ പ്രവണതകളെ ലിമിറ്റ് ചെയ്യാനാണ് പുരുഷൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ശിരോവസ്ത്രം ധരിച്ച പെണ്ണ് അത് അല്ലാത്തവരെ അപേക്ഷിച്ച് ഒരു പ്രതേക പ്രതികൂല സാഹചര്യത്തിലൊന്നുമല്ല. പക്ഷേ വസ്ത്രത്തിൽ നിന്നുള്ള മോചനമായാൽ എല്ലാമായി എന്ന് ചുമ്മാ വിടുവായിളക്കുന്നു പുരുഷ വർഗം. വസ്ത്രം ഊരിയെറിഞ്ഞവർക്ക് എവിടെ എത്താനായി എന്ന് ചിന്തിക്കുന്നത് നന്നാവുമെന്നു തോന്നുന്നു. റിസപ്ഷനിസ്റ്റ്, നഴ്സ്, നഴ്സറി ടീച്ചർ തുടങ്ങിയ ജോലികളിൽകൂടുതലൊന്നും ഇന്നും അവൾ മാന്യമായി ചെയ്യുന്നില്ല. ഇനിയും സ്വാതന്ത്ര്യം കൂടിപ്പോയാൽ ആൺ വർഗത്തിന്റെ സൌന്ദര്യ മത്സരത്തിൽ പങ്കെടുത്ത് ഏന്തി വലിഞ്ഞിട്ടു പോകാം. കാജാബീഡിയുടെ മുതൽ കമ്പ്യൂട്ടറിന്റെ വരെ പരസ്യ പലകകളിൽ വിഡ്ഡിച്ചിരി ചിരിക്കാം. അത്ര സ്വാതന്ത്ര്യമേ ഇന്നും അവൾ നേടിയിട്ടുള്ളൂ. അവിടം വരെയേ അവളെ കടത്തിവിടൂ. എന്നിട്ട് വസ്ത്രമാണ് നിങ്ങളെ വരിയുന്ന ഏക ചങ്ങല എന്ന് ശബ്ദഘോഷം മുഴക്കുന്നു.

    അല്ലാഹുവിലും അവന്റെ വചനത്തിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നവരെയാണ് മുസ്ലിംങ്ങൾ എന്നു പറയുന്നത്. അവരിൽ സ്ത്രീകളും പുരുഷ്ന്മാരുമുണ്ട്. ലിംഗപരമായി വേർതിരിക്കാനാവാത്ത, ഓരോ ആണിന്റെയും പെണ്ണിന്റേയും മനസ്സറിയുന്ന മഹാശക്തിയാണ് ദൈവംഎന്ന് അവൻ / അവൾ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ വചനങ്ങൾ അതുകൊണ്ടുതന്നെ പുരുഷന്റെ വചനങ്ങളാണെന്ന് അവർ കരുതുന്നില്ല. ശിരോവസ്ത്രം ഉപേക്ഷിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ലഭ്യമാകുന്നില്ല എന്നിരിക്കെ എന്തിനവൾ അതുപേക്ഷിക്കണം?

    ReplyDelete
  54. തള്ളേ... ഞാന്‍ ഇട്ടേച്ച് പോയ തീക്കൊള്ളിയല്ലേ ഇവിടെ കത്തിപ്പടര്‍ന്നിരിക്കുന്നത്? എന്നെ സമ്മതിക്കണം!!!

    ReplyDelete
  55. വടക്കൂടാ തന്റ്റെ കൊള്ളിയാണോ എന്റെ വയറ്റിൽ കിടന്നു കത്തുന്നത്? വിശന്നിട്ടു പാടില്ല.. പോയി വല്ലോ കഴിക്കട്ടെ.
    ആദ്യം ആഹാരം. പിന്നെ വസ്ത്രം....
    :)

    ReplyDelete
  56. മാരീചന്‍‍,
    പോസ്റ്റിലെ വിഷയം ചരിത്രമല്ല, ചാരിത്ര്യമാണ്:):)

    തൻ‌പാതികളെ വിശ്വാസമില്ലാത്ത തളത്തിൽ ദിനേശന്മാർ യോനിപ്പൂട്ട് ഉണ്ടാക്കിയതാണ് പോസ്റ്റിലെ വിഷയം.

    അറിയാത്ത ചരിത്രം ഇവിടെ വിളമ്പിയിട്ടില്ല മാരീചൻ.....

    പുരുഷൻ യോനിക്കിട്ട പൂട്ടിനെ കുറിച്ച്പറയൂ മാരീചൻ...:)


    “ഒരു ചരിത്രവുമറിയാതെ ഓരോരുത്തന്മാര്‍ പോസ്റ്റുകളുമായി ഇറങ്ങിക്കോളും.......“ - എന്താ മാരീചൻ ഒരു ചരിത്രവും അറിയാത്തവൻ പോസ്റ്റിട്ടാൽ പുളിക്കുമോ?
    മാരീചൻ ആര് ചരിത്രത്തിന് മുന്നേ നടക്കുന്നവനോ?:)

    ReplyDelete
  57. കൊട്ടോട്ടിക്കാരന്‍,

    പർദ്ദ ഒരൊന്നൊന്നര പൂട്ട് തന്നെയാണ്:) മതവുമായി അതിനെ കൂട്ടികുഴപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പെണ്ണിന്റെ പുറം‌മോടി മറ്റുള്ളവർ കണ്ടാൽ എന്തോ സംഭവിക്കും എന്നുള്ള ഭയത്താൽ പുരുഷൻ അവൾക്ക് വിധിച്ചതാ പർദ്ദ:):)

    ഒന്നാലോചിച്ച് നോക്ക് ഈ ലോകത്തെ സ്ത്രീകൾ മുഴുവൻ പർദ്ദയിട്ട് പുറത്തിറങ്ങുന്ന ചിത്രം:):)

    പുരുഷമനസ് അത് കണ്ട് തൃപ്തിയടയുമോ?:)

    ReplyDelete
  58. പള്ളിക്കുളം,

    എന്തിനാ അവൾക്ക് മാത്രമായൊരു ശിരോവസ്ത്രം....പള്ളിക്കുളം ഭയക്കുന്നത് അവളെയോ അതോ ശിരോവസ്ത്രത്തേയോ?:)

    ReplyDelete
  59. ഇസ്ലാം മതം ഒരു വ്യവസ്ഥയും സംവിധാനവുമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. അത് അതിന്റെ ഐഡന്റിറ്റി സ്ഥാപിക്കുന്നതിന് ചില ചിഹ്നങ്ങളെ കല്പിച്ചതാവാം. പോലീസുകാർക്കെന്തിനാ തൊപ്പി എന്ന് ഇന്നുവരെ ആരും ചോദിച്ചതായി കേട്ടിട്ടില്ല. :)
    അല്ലാഹുവാണ് എല്ലാം അറിയുന്നവൻ..

    ReplyDelete
  60. Amarghosh | വടക്കൂടന്‍,
    ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മുഖമടക്കം പൂട്ടി വയ്ക്കുന്നവരെകുറിച്ചല്ല പറയേണ്ടത് പൂട്ടിവയ്പിക്കാൻ ശ്രമിക്കുന്നവരെക്കുറിച്ചാണ്):):):)

    ഓടോ: ലൌ ജിഹാദും ലൌ റെവല്യൂഷനും പോസ്റ്റിലെ പ്രതിപാദ്യ വിഷയമല്ല:):):):):)

    ReplyDelete
  61. പള്ളിക്കുളം,

    ചിരിപ്പിക്കല്ലെ, പോലീസുകാർ തൊപ്പിക്ക് സമമാണ് യോനിപ്പൂട്ടും പർദ്ദയും എന്ന് പറയല്ലെ..:):)

    പോലീസുകാരൻ തൊപ്പിയടക്കമുള്ള യൂണിഫോം ധരിക്കുന്നത് ജോലിയുടെ ഭാഗമായാണ്, ആ ജോലിയിൽ സ്ത്രീക്കും പുരുഷനും തുല്യമായ വേഷവിധാനമാണ് ഭരണകൂടം നൽകിയിട്ടുള്ളത്.

    യോനിപ്പൂട്ടും പർദ്ദയും എന്ത് ജോലിയുടെ ഭാഗമായാണ് സ്ത്രീക്ക് പുരുഷൻ വിധിച്ചത്?:):):):)

    ReplyDelete
  62. ചാണക്യനു തുണിയും പ്രശ്നമാണെന്നു തോന്നുന്നു. ദാ ഈ പോസ്റ്റില്‍ വസ്ത്രത്തിന്റെ അനാവശ്യകതയെക്കുറിച്ച് ഉദാഹരിച്ചു പറഞ്ഞിട്ടുണ്ട്. ഒന്നു പോയി കണ്ടുവരൂ...

    ReplyDelete
  63. Spaidar,

    ചാണക്യന്റെ പോസ്റ്റിലെ വിഷയം തുണിയല്ല..യോനിപ്പൂട്ടാ..ഒന്നൂടെ വായിച്ച് വരൂ പ്ലീസ്....

    ഓടോ: ആ ലിങ്ക് കയ്യിലിരിക്കട്ടെ ഇവിടെ അലക്കണ്ട:):):)

    ReplyDelete
  64. പര്‍ദയെക്കുറിച്ചു വാതോരാതെ വിളമ്പുന്നകണ്ടു ലിങ്കിപ്പോയതാണേ... ഞമ്മള് എന്നേനിറുത്തി...
    ദാപോണു...

    ReplyDelete
  65. പൂട്ടിനെയും പർദ്ദയെയും ഒരേ കുറ്റിയിൽ കെട്ടുന്നതെന്തിനാണാവോ..
    പർദ്ദ തന്നെ സ്ത്രീകൾ ധരിക്കണമെന്നില്ല ഇസ്ലാമിൽ. അതിന്റെ ധർമം നിറവേറ്റുന്ന മറ്റെന്തുമാകാം. മുമ്പ് പറഞ്ഞപോലെ പാന്റും കോട്ടുമായാലും പ്രശ്നമില്ല. ഇസ്ലാമിക വസ്ത്രധാരണം എന്നു പറയാതെ പർദ്ദ പർദ്ദ എന്നു പറയുന്നതിന്റെ ലോജിക് എന്താണെന്നു മനസ്സിലാകുന്നില്ല.
    ഇനി ഇസ്ലാമിക വസ്ത്രധാരണം പുരുഷൻ കൽ‌പ്പിച്ചതല്ല. ദൈവം കൽ‌പ്പിച്ചതാണെന്നു പറഞ്ഞു കഴിഞ്ഞതാണ്.
    താങ്കളുടെ പൂട്ട് (?) :) ആകട്ടെ പുരുഷന്റെ മലീമസമായ മനസ്സ് അടിച്ചേല്പിച്ചതും.
    ഇനി പർദ്ദ പുരുഷൻ അടിച്ചേൽ‌പ്പിച്ചതാണെന്നു പറയുകയാണെങ്കിൽ മറ്റു സ്ത്രീകൾ തങ്ങളുടെ നാണം മറക്കാനുപയോഗിക്കുന്നവയും അടിച്ചേൽ‌പ്പിച്ചവ തന്നെ ആകണമല്ലോ. അപ്പോൾ ഇസ്ലാമിനെ മാത്രം വിമർശിക്കുന്നതിൽ എന്തർഥമാണുള്ളതെന്ന് പറഞ്ഞു തന്നാലും മഹർഷേ..

    ReplyDelete
  66. പള്ളിക്കുളം,

    പൂട്ടും പർദ്ദയും മലീമസമായ പുരുഷമനസിന്റെ സൃഷ്ടികളാണ്. സ്ത്രീകൾ പർദ്ദ ധരിക്കാൻ നിർബന്ധിതരാവുകയാണ്, അല്ലാതെ സ്വയമേവ ഇഷ്ടത്തോടെ അത് ധരിക്കുന്നതല്ല.

    സാധാരണ വസ്ത്രധാരണ രീതിയെ പോലെ പൂട്ടിനേയും പർദ്ദയേയും കാണാനുള്ള പള്ളിക്കുളത്തിന്റെ വ്യഗ്രത വീണ്ടും തളത്തിൽ ദിനേശനെ ഓർമ്മിപ്പിക്കുന്നു:):):):)

    ReplyDelete
  67. ഇസ്ലാമിൽ എല്ലാം വിശ്വാസത്തിൽ അധിഷ്ടിതമാണ്.
    അഞ്ചു നേരവും നമസ്കരിക്കുക എന്നത് ഒരു ത്യാഗമാണ്.
    നോമ്പ് ത്യാഗമാണ്.
    സക്കാത്തും ഹജ്ജും എന്തിനു പെരുന്നാളുകൾ പോലും ത്യാഗമാണ്. ത്യാഗ സന്നദ്ധതയുള്ള മനസ്സുമായാണ് ഓരോ വിശ്വാസിയും മതത്തിൽ നിലകൊള്ളുന്നത്. താങ്കൾ പറയുന്നപോലെ ഏതെങ്കിലും ഒരു സ്ത്രീക്ക് ഇസ്ലാമിക വസ്ത്രധാരണം ബാധ്യതയായി തോന്നുന്നുവെങ്കിൽ മുസ്ലിമായിരിക്കുന്നിടത്തോളം കാലം അവൾ ആ ത്യാഗത്തിന് സന്നദ്ധയായിരിക്കും. അതല്ല, ഇതു ദൈവത്തിന്റെ ഹിതമല്ല ഏതോ പരുഷമായ പുരുഷവ്യവസ്ഥയുടെ ഭാഗമായുണ്ടായതാണെന്നാണ് അവളുടെ വാദമെങ്കിൽ അവൾക്ക് ദൈവം പൊറുത്തുകൊടുക്കട്ടെ. ദൈവ വചനങ്ങളിൽ വിശ്വാസമില്ലാത്തവരെ മുസ്ലിം ആയി കണക്കാക്കുകയില്ല. മുസ്ലിമാകാത്തിടത്തോളം അവൾക്ക് ഏത് വസ്ത്രം എങ്ങനെ വേണമെങ്കിലും ധരിക്കാമല്ലോ. ഇത്രയും ലളിതമാണ് ഈ സംഗതി മാഷേ.

    ഇപ്പോഴും എന്റെ ഈ ചോദ്യം ഉത്തരം കിട്ടാതെ കിടക്കുന്നു.
    “ ഇനി പർദ്ദ പുരുഷൻ അടിച്ചേൽ‌പ്പിച്ചതാണെന്നു പറയുകയാണെങ്കിൽ മറ്റു സ്ത്രീകൾ തങ്ങളുടെ നാണം മറക്കാനുപയോഗിക്കുന്നവയും അടിച്ചേൽ‌പ്പിച്ചവ തന്നെ ആകണമല്ലോ. അപ്പോൾ ഇസ്ലാമിനെ മാത്രം വിമർശിക്കുന്നതിൽ എന്തർഥമാണുള്ളതെന്ന് പറഞ്ഞു തന്നാലും മഹർഷേ.“

    ReplyDelete
  68. താങ്കൾ സാധാരണ വസ്ത്ര രീതി എന്നതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് ഒന്നു വിശദീകരിച്ചാലും.
    എന്തൊക്കെ മറയണം. എന്തൊക്കെ വെളിപ്പെടണം?
    ഒന്നു പറയൂ പ്ലീസ്.

    ReplyDelete
  69. പള്ളിക്കുളം,

    ഞാൻ താങ്കളുടെ മതവിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ല.

    യോനിപ്പൂട്ട് ദൈവ വിരചിതം എന്ന് പോസ്റ്റിൽ പറഞ്ഞിട്ടില്ല. പുരുഷാധിപത്യത്തിന്റെ ബഹിർസ്ഫുരണമാണ് ഇത്തരം താഴുകൾക്ക് പിന്നിലെന്ന് പറയാനേ ശ്രമിച്ചിട്ടുള്ളൂ.

    പർദ്ദ ഇസ്ലാമിന്റെ കല്പനയാണെങ്കിൽ എന്തേ പുരുഷന് പർദ്ദയോ അത് പോലുള്ള വിലക്കുകളോ കല്പിക്കാത്തത്...

    സ്ത്രീക്ക് മാത്രമായി പർദ്ദ അനുശാസിക്കുന്ന ഒടേതമ്പുരാനെ പുരുഷാധിപത്യത്തിന്റെ വക്താവായി കാണുന്നതിൽ തെറ്റില്ലല്ലോ:):):)

    താങ്കൾക്ക് സാധാരണ രീതിയിലുള്ള വസ്ത്ര ധാരണവും പർദ്ദയണിയലും തമ്മിലുള്ള വ്യത്യാസം അറിയാൻ സാധിക്കാത്തതിനു പിന്നിലുള്ള കാരണം എനിക്ക് മനസിലാവുന്നില്ല പള്ളിക്കുളം:):):)

    ReplyDelete
  70. എന്തവാ ഇവിടെ അരിയെവിടെ തുണിഎവിടെ സര്‍ക്കാരെ പ്രശനം :) ?

    എന്‍റെ കാഴ്ചയില്‍ ആഹാരം പോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് വസ്ത്രവും . ആദിമ മനുഷ്യന്‍ മരവുരി ഉടുത്താണ് നടന്നത് . അത് ഒരു മതവും അടിച്ചേല്‍പ്പിച്ച ഒരു രീതി ആയിരുന്നില്ല . കാലാവസ്ഥയെ നേരിടുവാന്‍ അവര്‍ കണ്ടെത്തിയ ഒരു വഴി . പിന്നെ മനുഷ്യന്‍ വളര്‍ന്നു . മതങ്ങള്‍ വളര്‍ന്നു . മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു .വസ്ത്രരീതിയും അങ്ങനെ മതങ്ങളില്‍ കടന്ന് കൂടി . മൃഗങ്ങളെപ്പോലെ ദൈവം കനത്ത തൊലി മനുഷ്യര്‍ക്ക്‌ കൊടുത്തിരുന്നെങ്കില്‍ ഈ വസ്ത്രമേ വേണ്ടായിരുന്നു എന്നാണ് എന്‍റെ കാഴ്ച . മനുഷ്യന്റെ ബുദ്ധി കൂട്ടി , തൊലിയുടെ കട്ടി ദൈവം കുറച്ച് കളഞ്ഞു . ദുഷ്ടനാണ്‌ ദൈവം !!!

    ReplyDelete
  71. കാപ്പിൽജീ..
    മൃഗങ്ങൾക്ക് വാലു കൊടുത്തിട്ടുണ്ട് ഈശ്വരൻ.
    മനുഷ്യൻ എന്ന് വസ്ത്രം ഉപേക്ഷിക്കുന്നുവോ അന്ന് ഒരുപക്ഷേ അവനൊരു വാലുമുളക്കും എന്ന് പള്ളിക്കുളത്തിന്റെ ഒരു കുറും കവിത യിൽ പറയുന്നുണ്ട്.
    :)
    :)

    ReplyDelete
  72. പള്ളിക്കുളം,

    'പർദ്ദ വിശ്വാസിനി' ആ പദം ഇഷ്ടായി:):):)

    ലോകത്ത് ഒരു പെണ്ണും (മുസ്ലീമായാലും അമുസ്ലീമായാലും) പർദ്ദ പോലുള്ള മേലങ്കിയെ മനസാ സ്വീകരിക്കില്ല. ദൈവ ഹിതം എന്ന ആസൂത്രിത പുരുഷാധിപത്യത്തിൽ അവൾ വലിച്ചിഴക്കപ്പെടുകയാണ്.

    സ്ത്രീ മാറുമറയ്ക്കുന്നതിനെ, യോനിപ്പൂട്ടിനോടും പർദ്ദയോടും സമരസപ്പെടുത്താൻ ശ്രമിക്കുന്ന താങ്കളുടെ മനസിനെ നമിച്ചു:):):)

    ReplyDelete
  73. താങ്കൾ മതവികാരം ഹനിച്ചുവെന്നോ ഹനിച്ചില്ലെന്നോ ഞാൻ പറഞ്ഞിട്ടില്ലല്ലോ.
    പർദ്ദ, വിശ്വാസിനി തന്റെ വിശ്വാസപരമായ കാരണങ്ങളാൽ സ്വയം ഏറ്റെടുക്കുന്നതാണ്. എന്നാൽ ഈ പെശക് പൂട്ട് ഒരു പുരുഷന്റെ മനോരോഗത്തിന്റെ ബാക്കിപത്രമാണ്.
    ഇനി സാധരണ വസ്ത്രധാരണം എന്തെന്ന് എനിക്ക് അറിയാന്മേലാത്തതുകൊണ്ട് ചോദിച്ചതല്ല. താങ്കൾ ഉദ്ദേശിച്ചതെന്തെന്നും എനിക്ക് മനസ്സിലായി. അതും അടിച്ചേൽ‌പ്പിച്ചതാണ് എന്ന് എനിക്ക് അഭിപ്രായമുണ്ടെങ്കിൽ താങ്കൾ എനിക്ക് എന്തുത്തരം നൽക്കും. പുരുഷന്മാർ മാറു മറച്ചില്ലെങ്കിലും പ്രശ്നമില്ല. സ്ത്രീക്ക് ‘സാധാരണ വസ്ത്രധാരണത്തിൽ’ അതില്ലാതെ പറ്റില്ല എന്ന് പറയേണ്ടതില്ലല്ലോ. അതിനർഥം അവൾ മാറുമറക്കണമെന്ന് പൊതു സമൂഹത്തിന് നിർബ്ബന്ധമുണ്ട് എന്നാണർഥം. കുറച്ചുകൂടി കുറുക്കിപ്പറഞ്ഞാൽ പൊതു സമൂഹം സ്ത്രീക്ക് ചില അധിക ബാധ്യതകൾകൂടി കെട്ടിയേൽ‌പ്പിക്കുന്നു എന്ന് പറയാം. കുറച്ചുകൂടി കുറുക്കിയാൽ “പൊതുസമൂഹം നാണമെന്തെന്നും വസ്ത്രമെന്തെന്നും കൃത്യമായി നിർവചിച്ചിരിക്കുന്നു.”
    അത് ഇസ്ലാമിലാകുമ്പോൾ ‘പുരുഷാധിപ‘ത്യം എന്നു പറയുന്നത് ഏത് അർഥത്തിലാണെന്ന് മനസ്സിലാകുന്നില്ല.

    November 6, 2009 2:01 AM

    ReplyDelete
  74. മുമ്പത്തെ കമന്റുകളിൽ നിന്ന് എന്റെ വീക്ഷണം വ്യക്തമായ സ്ഥിതിക്ക് ഞാൻ മറന്ന ഒരു കോമ താങ്കൾ ചേർക്കുമെന്ന് വിശ്വസിച്ചുപോയി. താങ്കൾ എന്റെ ശത്രു പക്ഷമാണെന്നൊന്നും ഞാൻ കരുതിയില്ല എന്നതുകൊണ്ട്, ഇപ്പോഴും ഇല്ല.. :)

    ReplyDelete
  75. പള്ളിക്കുളം,

    'പർദ്ദ വിശ്വാസിനി' ആ പദം ഇഷ്ടായി:):):)

    ലോകത്ത് ഒരു പെണ്ണും (മുസ്ലീമായാലും അമുസ്ലീമായാലും) പർദ്ദ പോലുള്ള മേലങ്കിയെ മനസാ സ്വീകരിക്കില്ല. ദൈവ ഹിതം എന്ന ആസൂത്രിത പുരുഷാധിപത്യത്തിൽ അവൾ വലിച്ചിഴക്കപ്പെടുകയാണ്.

    സ്ത്രീ മാറുമറയ്ക്കുന്നതിനെ, യോനിപ്പൂട്ടിനോടും പർദ്ദയോടും സമരസപ്പെടുത്താൻ ശ്രമിക്കുന്ന താങ്കളുടെ മനസിനെ നമിച്ചു:):):)


    “കുറച്ചുകൂടി കുറുക്കിയാൽ “പൊതുസമൂഹം നാണമെന്തെന്നും വസ്ത്രമെന്തെന്നും കൃത്യമായി നിർവചിച്ചിരിക്കുന്നു.”
    അത് ഇസ്ലാമിലാകുമ്പോൾ ‘പുരുഷാധിപ‘ത്യം എന്നു പറയുന്നത് ഏത് അർഥത്തിലാണെന്ന് മനസ്സിലാകുന്നില്ല.:-

    പൊതുസമൂഹം നാണം മറയ്ക്കാൻ നിർവചിച്ച മാനദണ്ഡങ്ങൾക്ക് ഒത്ത് ചേരുന്നതാണോ പർദ്ദ. സാധാരണരീതിയിലുള്ള വസ്ത്രധാരണ രീതിക്ക് പുറത്തല്ലെ താങ്കൾ പറഞ്ഞ പർദ്ദ വിശ്വാസിനികൾ പർദ്ദയും ധരിക്കാൻ നിർബന്ധിതരാവുന്നത്?

    പള്ളിക്കുളം,

    താങ്കൾ എനിക്ക് ശത്രുവല്ല, എന്റെ പോസ്റ്റ് വായിച്ച് അഭിപ്രായം പ്രകടിപ്പിച്ച വ്യക്തിയാണ്. ആശയവൈരുദ്ധ്യങ്ങൾ ശത്രുതാ മനോഭാവം ഉണ്ടാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല:):):):)

    ReplyDelete
  76. പരിണാമ സിദ്ധാന്തം വേണ്ട . ഇനി ദൈവ സൃഷ്ടിപ്രകാരമാണ് എങ്കില്‍ ഏദന്‍ത്തോട്ടത്തിലെ ആദ്യ മാതാവ്‌ ഹവ്വാക്ക് വാലുകള്‍ എത്രയുണ്ടായിരുന്നു എന്ന് പള്ളിക്കുളം പറയും :)

    ReplyDelete
  77. ചാണക്യാ............... :)))))))))))

    ReplyDelete
  78. പുരുഷൻ അധികാരം സ്ഥാപിച്ച ഇടമെന്നു പറഞ്ഞ് വസ്ത്രത്തിലേക്ക് മാത്രം പുരുഷാധിപത്യ പ്രവണതകളെ ലിമിറ്റ് ചെയ്യാനാണ് പുരുഷൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

    ഈ വാചകത്തില്‍ മാത്രം എന്ന വാക്ക് എങ്ങനെ വന്നു. സ്ത്രീയ്ക്കു മേല്‍, എന്നല്ല, മനുഷ്യന്റെ മേലാകെ മതം കെട്ടിയേല്‍പ്പിച്ച എല്ലാ വിലക്കുകള്‍ക്കും നേരെ ചൂണ്ടുവിരല്‍ നീണ്ടിട്ടുണ്ട്. "വസ്ത്രത്തില്‍ നിന്നുളള മോചനമായാല്‍ എല്ലാമായി എന്ന് വിടുവായിളക്കുന്നു പുരുഷ വര്‍ഗം" എന്ന താങ്കളുടെ പുച്ഛത്തില്‍ പ്രകടമാകുന്നത് രാഷ്ട്രീയ ഇസ്ലാമിന്റെ അപകടകരമായ മുഖമാണ്. വസ്ത്രത്തില്‍ നിന്ന് സ്ത്രീയ്ക്ക് മോചനം വേണമെന്ന് ആരും പറഞ്ഞിട്ടില്ല. മറിച്ച് മതം നിര്‍ദ്ദേശിക്കുന്ന വസ്ത്രം ഉപയോഗിച്ച് സ്ത്രീയെ പൊതുസമൂഹത്തില്‍ അന്യവല്‍ക്കരിക്കുന്ന പൗരോഹിത്യധാര്‍ഷ്ട്യമാണ് വിമര്‍ശന വിധേയമാകുന്നത്. അതിനെ വസ്ത്രത്തില്‍ നിന്നു മോചനം നേടണം എന്ന ആഗ്രഹമായി പുച്ഛിക്കുകയും അവിടെന്ന് വലിച്ചു നീട്ടി അല്‍പ വസ്ത്രധാരിണികളായി നടത്താനുളള ആഗ്രഹമായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന തരികിട വേല കയ്യിലിരിക്കട്ടെ.

    ലോകജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്ത്രീകളില്‍ റിസപ്ഷനിസ്റ്റുകളെയും നെഴ്സറി ടീച്ചറെയും മാത്രമേ താങ്കള്‍ക്കറിയാവൂ. മികച്ച ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കളെയും പ്രൊഫഷണലുകളെയുമൊന്നും താങ്കള്‍ക്കറിയില്ല. ഇന്ദിരാഗാന്ധി ഇന്ത്യയുടെയും ബേനസീര്‍ ഭൂട്ടോ പാകിസ്താന്റെയും പ്രധാനമന്ത്രിയായത് വസ്ത്രം ഊരിയെറിഞ്ഞിട്ടല്ല. ശാരീരികാവശ്യങ്ങള്‍ക്കു വേണ്ടി മറ്റാരെയും പോലെ അവരും വസ്ത്രം ഊരിയിട്ടുണ്ട്. സ്വാതന്ത്ര്യം കൊടുത്താല്‍ ആണ്‍ വര്‍ഗത്തിന്റെ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് ഏന്തി വലിഞ്ഞു പോകുന്നവരാണ് സ്ത്രീകള്‍ എന്ന അടച്ചാക്ഷേപത്തില്‍ കുതിച്ചൊഴുകുന്നത് അറയ്ക്കുന്ന സ്ത്രീ വിരുദ്ധതയാണ്. സ്വാതന്ത്ര്യം നല്‍കിയാല്‍ സ്ത്രീ തുണിയൂരും എന്ന വിധിപ്രസ്താവം വ്യക്തിപരമായ അനുഭവത്തിന്റെയും പരിചയത്തിന്റെയും പുറത്താണെങ്കില്‍ എതിര്‍ക്കുന്നില്ല. മറിച്ച് അവസരം കിട്ടിയാല്‍ വ്യഭിചരിക്കാനിറങ്ങുന്നവരാണ് ലോകത്തെ എല്ലാ സ്ത്രീകളുമെന്നാണ് വാദിക്കുന്നതെങ്കില്‍ ആ മുഖത്തേയ്ക്ക് കാറിത്തുപ്പുകയല്ലാതെ വഴിയൊന്നുമില്ല.

    കാജാ ബീഡിയുടെ മുതല്‍ കമ്പ്യൂട്ടര്‍ വരെയുളള ഉല്‍പനങ്ങളുടെ പരസ്യപ്പലകകളില്‍ വിഡ്ഢിച്ചിരി ചിരിക്കുന്ന സ്ത്രീകളെ നിയന്ത്രിക്കാന്‍ താങ്കളെയോ ഇസ്ലാമിനെയോ ആരും ചുമതലപ്പെടുത്തിയിട്ടില്ല. മോഡലിംഗ് ഒരു തൊഴിലാണ്. ആ തൊഴില്‍ തിരഞ്ഞെടുക്കാന്‍ ആണിനുളള അതേ അവകാശം പെണ്ണിനുമുണ്ട്. അവിടെയൊന്നും കേറി സദാചാര പൊലീസ് കളിക്കാനുളള മോഹം ചെലവാകുന്ന സമൂഹമല്ല സാര്‍ ഇത്. കാടന്‍ നിയമങ്ങള്‍ക്കുളളില്‍ ജനതയെ തളച്ചിട്ടിരിക്കുന്ന ചില രാജ്യങ്ങളിലെ ഭരണസംവിധാനം ഇവിടെയും പുലരുമെന്ന വല്ലാത്ത വ്യാമോഹം വെച്ചു പുലര്‍ത്താന്‍ താങ്കള്‍ക്ക് അവകാശമുണ്ട്. അത്തരം ശ്രമങ്ങളെ ജീവന്‍ കൊടുത്തു തോല്‍പ്പിക്കാനുളള പ്രതിജ്ഞാബദ്ധത മറ്റുളളവര്‍ക്കും.


    അല്ലാഹുവിലും അവന്റെ വചനത്തിലും അവന്റെ പ്രവാചകനിലും വിശ്വസിക്കുന്നവരെ മുസ്ലിംങ്ങള്‍ എന്നു വിളിക്കുന്നതില്‍ എനിക്കു വിരോധമൊന്നുമില്ല. ഏതൊരു മതവും വിശ്വാസവും ദൈവവുമെന്നതു പോലെ അല്ലാഹുവും ഇസ്ലാമും മനുഷ്യസമൂഹത്തിന്റെ സ്വന്തമാണെന്നും വിശ്വസിക്കുന്നവരുണ്ട്. അല്ലാഹുവിന്റേതാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്ന വചനങ്ങള്‍ ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ ഉല്‍പന്നമാണെന്ന് വിശ്വസിക്കുന്നവരും ഈ ലോകത്തുണ്ട്. മതങ്ങളും ദൈവവും വിശ്വാസവും മിത്തുകളുമൊക്കെ മനുഷ്യസമൂഹത്തിന്റെ പരിണാമപാതയിലെ അനിവാര്യതയായിരുന്നുവെന്നും മാനവരാശിയുടെ പൊതു സമ്പത്താണെന്നും കരുതുന്നവര്‍ക്ക് ഒരു മതത്തിനെയും മറ്റൊരു മതത്തിനു മീതെ പ്രതിഷ്ഠിക്കാനാവില്ല. കേമപ്പെട്ട മതവും ദൈവവും തങ്ങളുടേതു മാത്രമാണെന്ന ഇസ്ലാമിക ചപ്പടാച്ചികളില്‍ ഒളിച്ചു വെച്ചിരിക്കുന്നത് വര്‍ഗീയകലാപത്തിനുളള വെടിമരുന്നാണ്. സ്വന്തം മതവും ഈശ്വരനും വിശ്വാസവും ജാതിയും മറ്റുളളവയിലും മികച്ചതാണെന്ന് വാദിച്ചു ഫലിപ്പിക്കാനുളള ക്വട്ടേഷനെടുത്തിരിക്കുന്നത് മതഭ്രാന്തനാണ്. ഈശ്വരവിശ്വാസം ആത്മീയാനുഭവമായി ഉള്‍ക്കൊള്ളുന്ന വിശ്വാസിയൊരിക്കലും എന്റെ ദൈവമാണ് കേമനെന്നും ഞാന്‍ പിറന്ന മതമാണ് ഉഗ്രനെന്നും ഗീര്‍വാണമടിക്കില്ല.

    ശിരോവസ്ത്രം ധരിക്കുന്നതു കൊണ്ട് പ്രത്യേകിച്ചൊന്നും നേടാനില്ല എന്നതു പോലെ തന്നെ അതുപേക്ഷിക്കുന്നതു കൊണ്ടും പ്രത്യേകിച്ച് നേട്ടമൊന്നുമില്ല. പ്രശ്നം ഒരാള്‍ക്ക് ശിരോവസ്ത്രം ധരിക്കാനുളള അവകാശമല്ല. മറിച്ച് തന്റേതല്ലാത്ത കാരണത്താല്‍ ഒരു മതത്തില്‍ പിറന്നു പോയ സ്ത്രീയെ ശിരോവസ്ത്രമിടീപ്പിക്കാന്‍ മുരടന്മാരായ ഒരു സംഘം മതഭ്രാന്തന്മാര്‍ കാണിക്കുന്ന അത്യാവേശമാണ്.

    ReplyDelete
  79. പോസ്റ്റ് കൊള്ളാം മാഷേ. അറിയപ്പെടാത്ത എന്തെല്ലാം വിശേഷങ്ങള്‍...

    ReplyDelete
  80. This comment has been removed by the author.

    ReplyDelete
  81. @കാപ്പിലാൻ,
    ഹവ്വക്കും ആദമിനും ഒരു മരവുരിപോലും നാണം മറക്കുവാൻ ഇല്ലായിരുന്നു എന്ന സങ്കല്പം ഇസ്ലാമിലില്ല. മറിച്ച് ആദ്യ മനുഷ്യനിൽ തന്നെ ദൈവം ലജ്ജയെ നിക്ഷേപിച്ചിരുന്നു എന്നതാണ് അതിന്റെ തത്വം.

    @മാരീചൻ,
    പകുതിയിലധികവും ഓഫ് ആയതിനാൽ പരത്തി മറുപടി പറയുവാൻ എനിക്കാഗ്രഹമില്ല. അല്ലെങ്കിലും ഇത്തരം ചർച്ചകളിൽ കണ്ടു വരുന്ന ഒരു പ്രവണതയാണ് ഗ്രൌണ്ട് മുഴുവൻ ഗോൾപോസ്റ്റ് നാട്ടുക എന്നത്. എന്നിട്ട് അടിയോടടി. യഥാർഥ പോസ്റ്റിൽ അടിച്ചാലായി ഇല്ലെങ്കിലായി.
    “രാഷ്ട്രീയ ഇസ്ലാമിന്റെ അപകടകരമായ മുഖമാണ്.“ - ഇതു ഓഫാണ്. ഇസ്ലാമിന്റെ രഷ്ടീയം.

    “സ്വാതന്ത്ര്യം കൊടുത്താല്‍ ആണ്‍ വര്‍ഗത്തിന്റെ സൗന്ദര്യമത്സരത്തില്‍ പങ്കെടുത്ത് ഏന്തി വലിഞ്ഞു പോകുന്നവരാണ് സ്ത്രീകള്‍ എന്ന അടച്ചാക്ഷേപത്തില്‍ കുതിച്ചൊഴുകുന്നത് അറയ്ക്കുന്ന സ്ത്രീ വിരുദ്ധതയാണ്. “
    - ഇതു ദുർവ്യാഖ്യാനമാണ്.

    “ലോകജനസംഖ്യയില്‍ പകുതിയിലേറെ വരുന്ന സ്ത്രീകളില്‍ റിസപ്ഷനിസ്റ്റുകളെയും നെഴ്സറി ടീച്ചറെയും മാത്രമേ താങ്കള്‍ക്കറിയാവൂ. മികച്ച ഭരണാധികാരികളെയും രാഷ്ട്രീയ നേതാക്കളെയും പ്രൊഫഷണലുകളെയുമൊന്നും താങ്കള്‍ക്കറിയില്ല. “
    -ഇവരെ മാത്രമല്ല ഇറാനിലെ ഇസ്ലാമിക വസ്ത്ര ധാരിണികളായ പട്ടാളക്കാരെയും, ഫലസ്ത്വീനിലെ പോരാളി മങ്കമാരെയും എനിക്കറിയാം. അതു വിട്.

    “കാജാ ബീഡിയുടെ മുതല്‍ കമ്പ്യൂട്ടര്‍ വരെയുളള ഉല്‍പനങ്ങളുടെ പരസ്യപ്പലകകളില്‍ വിഡ്ഢിച്ചിരി ചിരിക്കുന്ന സ്ത്രീകളെ നിയന്ത്രിക്കാന്‍ താങ്കളെയോ ഇസ്ലാമിനെയോ ആരും ചുമതലപ്പെടുത്തിയിട്ടില്ല. “
    -കാജാബീഡിപോലെ തന്നെ വിലകുറഞ്ഞ ഒരുആസ്വാദന വ്സതുവായി പെണ്ണിനെ മാറ്റിയെടുക്കുന്ന കപടമോഡേണിസ്റ്റുകളെ തിരുത്തുവാൻ ഇസ്ലാമിന് ധാർമിക ബാധ്യതയുണ്ട്. താങ്കൾ പറഞ്ഞ പ്രധാനമന്ത്രിണിയും മന്ത്രിയുമൊക്കെ പാരമ്പര്യ വാദത്തിലൂടെ അധികാരത്തിലേറിയവരാണ്. ഒന്നോ രണ്ടോ അല്ലാത്തവരും കണ്ടേക്കാം. ഞാൻ പറയുന്നത് മുന്നൂറുകോടിയോളം വരുന്ന സ്ത്രീയുടെ വേലയിടങ്ങളെപ്പറ്റിയാണ്. അവൾക്ക് അളന്നു മാറ്റി വെച്ചിരിക്കുന്ന പാടങ്ങളെപ്പറ്റി.

    “കേമപ്പെട്ട മതവും ദൈവവും തങ്ങളുടേതു മാത്രമാണെന്ന ഇസ്ലാമിക ചപ്പടാച്ചികളില്‍ ഒളിച്ചു വെച്ചിരിക്കുന്നത് വര്‍ഗീയകലാപത്തിനുളള വെടിമരുന്നാണ്. സ്വന്തം മതവും ഈശ്വരനും വിശ്വാസവും ജാതിയും മറ്റുളളവയിലും മികച്ചതാണെന്ന് വാദിച്ചു ഫലിപ്പിക്കാനുളള ക്വട്ടേഷനെടുത്തിരിക്കുന്നത് മതഭ്രാന്തനാണ്. ഈശ്വരവിശ്വാസം ആത്മീയാനുഭവമായി ഉള്‍ക്കൊള്ളുന്ന വിശ്വാസിയൊരിക്കലും എന്റെ ദൈവമാണ് കേമനെന്നും ഞാന്‍ പിറന്ന മതമാണ് ഉഗ്രനെന്നും ഗീര്‍വാണമടിക്കില്ല.“

    -താങ്കളെപ്പോലെ ഒരാൾ ഇത്തരം തമാശകൾ പറയുമെന്ന് ഞാൻ കരുതിയതേയില്ല്. പൊന്നു സുഹൃത്തേ, എല്ലാ മതങ്ങളും കേമമാണെന്ന് ഞാൻ വിശ്വസിക്കുകയാണെങ്കിൽ ഞാൻ എന്തിന് ഒരു പ്രത്യേക മതത്തിൽ വിശ്വസിക്കണം? എല്ലാ രാഷ്ട്രീയപ്പാർട്ടികളും എല്ലാ ഇസങ്ങളും ഒന്നാണെന്ന് വിശ്വസിച്ചുകൊണ്ട് ഒരാൾക്കെങ്ങനെ ക‌മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തികാനാവും. (ഇത്തിരി ഓഫ് ആയതുകൊണ്ട് വിശദീകരിക്കുന്നില്ല.)

    പിന്നെ, കലാപത്തിന്റെ വെടിമരുന്ന് ഒളിപ്പിച്ചു വെച്ചിരിക്കുന്നത് അവിടെയെങ്ങുമല്ല, താങ്കൾക്കു ശേഷം വിൻസ് എന്ന ഒരാൾ ഒരു കമന്റ് ഇട്ടിരുന്നു. അത്തരക്കാരുടെ മനസ്സിലാണെന്ന് ഞാൻ മനസ്സിലാക്കുന്നു.

    ReplyDelete
  82. എല്ലാമതവും കേമമെന്ന് ആരെങ്കിലും വിശ്വസിക്കണമെന്ന് ഒരു നിര്‍ബന്ധവും എനിക്കില്ല സുഹൃത്തേ.. തന്റെ മതവും ദൈവവുമാണ് കേമമെന്ന പ്രചരണം (വിശ്വാസമല്ല) ക്ഷണിച്ചു വരുന്നത് സ്പര്‍ദ്ധയും കലാപവുമാണെന്ന് തിരിച്ചറിയാന്‍ താങ്കള്‍ക്ക് കഴിയില്ലെങ്കില്‍ അതു താങ്കളുടെ മാത്രം പരിമിതി. അത്തരം വിശ്വാസവുമായി അടച്ചിട്ട മുറിയിലിലിരിക്കുന്നവനെയും മൈക്കിന്റെ മുന്നില്‍ നില്‍ക്കുന്നവനെയും ഒരേ കണ്ണില്‍ കാണാനാവില്ല. കണ്ണും കാതും തുറന്നു വെച്ച് സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് ഈ രണ്ടുകൂട്ടരും ഉണ്ടാക്കുന്ന ഫലം രണ്ടാണെന്ന് തന്നെ അടയാളപ്പെടുത്തേണ്ടി വരും. ഇസ്ലാമിക വിശ്വാസി സ്വയം പര്‍ദയണിയുന്നതും "ഇടെടീ പര്‍ദ"യെന്ന ഫത്വയുമായി അവളുടെ പിറകേ വളളിച്ചൂരലുമായി നടക്കുന്നതും രണ്ടു തന്നെയാണ്.

    killing is a pious man's obligation എന്നതും ഒരു വിശ്വാസമല്ലേ സാര്‍!!!

    ReplyDelete
  83. കാജാബീഡിപോലെ തന്നെ വിലകുറഞ്ഞ ഒരുആസ്വാദന വ്സതുവായി പെണ്ണിനെ മാറ്റിയെടുക്കുന്ന കപടമോഡേണിസ്റ്റുകളെ തിരുത്തുവാൻ ഇസ്ലാമിന് ധാർമിക ബാധ്യതയുണ്ട്.

    എന്നു വെച്ചാല്‍ റോത്ത്മാന്‍സും മാല്‍ബെറോയും പോലെ വിലയുളള ആസ്വാദന വസ്തുവായി പെണ്ണിനെ മാറ്റിയെടുക്കണമെന്നാണോ............ യഥാര്‍ത്ഥ മോഡേണിസ്റ്റുകളുടെ ഓരോരോ ബദ്ധപ്പാടുകള്‍...

    ReplyDelete
  84. "ലോകത്ത് ഒരു പെണ്ണും (മുസ്ലീമായാലും അമുസ്ലീമായാലും) പർദ്ദ പോലുള്ള മേലങ്കിയെ മനസാ സ്വീകരിക്കില്ല".

    ഇതായിയിരിയ്ക്കണം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടുത്തം. അല്ലേ ചാണക്യന്‍..?

    ReplyDelete
  85. കൊട്ടോട്ടിക്കാരന്‍,

    ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വല്യ കണ്ടുപിടുത്തം ഇതല്ല മാഷെ....:):)

    അതെ കുറിച്ച് പിന്നെ പറയാം....:):)

    പർദ്ദയും പൂട്ടും പുരുഷാധിപത്യത്തിന്റേയും അപകർഷതയുടേയും ബഹിർസ്ഫുരണമാണെന്ന് പറയാനാണ് ശ്രമിക്കുന്നത്:):):)

    ReplyDelete
  86. എന്നിട്ട് തിരുമാനമായൊ?

    ReplyDelete
  87. എവിടെ തീരുമാനമാവാന്‍!!!
    കുറച്ചു ധാന്യമണികള്‍ കിട്ടുമായിരിയ്ക്കും!

    ReplyDelete
  88. യാരിദെ,

    നന്ദി.:):)

    പൂട്ടിന്റെ കാര്യത്തിൽ തീരുമാനമായി....ഇനി പർദ്ദയുടെ കാര്യത്തിലൊരു തീരുമാനം ഉണ്ടാവണം:):):)

    ReplyDelete
  89. കൊട്ടോട്ടിക്കാരന്‍,

    അരിയെത്ര എന്ന് കേൾക്കുമ്പോൾ പയറഞ്ഞാഴി എന്ന് പറയരുത്:):):)

    ഇവിടെ വിഷയം ധാന്യമണികളല്ല...
    മണിച്ചിത്രത്താഴുകളാണ്..:):):):)

    ReplyDelete
  90. യോനിപ്പൂട്ടിന്റെ ഒരു വകഭേദമാണു് താലിയും. ലോകത്തു് വേറൊരു ജനതയ്ക്കും സ്ത്രീയുടെ ലൈംഗീകാവയത്തിന്റെ പ്രതിരൂപം അവളുടെ കഴുത്തില്‍ കെട്ടിയിടണമെന്നില്ല. ഞാന്‍ നിന്നെ - നിന്റെ യോനിയെ - ജീവപര്യന്തം തടവിലാക്കിയിരിക്കുന്നു എന്നും അതിനി ആര്‍ക്കും അഴിച്ചുകൊടുക്കാന്‍ പാടില്ല എന്നുമുള്ള പ്രഖ്യാപനമാണതു്. നെറ്റിയില്‍ സിന്ദൂരം തൊടുന്നതും വേറൊന്നിനുമല്ലതന്നെ. സേകം അഥവാ നിഷേകം കഴിഞ്ഞുവെന്നും തന്നെനോക്കി ഇനിയാരും വെള്ളമിറക്കേണ്ട എന്നുമുള്ള പ്രഖ്യാപനം സ്ത്രീയേക്കൊണ്ടു് നടത്തിക്കുകയാണു്. ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വിരിയില്‍ പടരണമെന്നു് ചിലര്‍ക്കൊക്കെ നിര്‍ബന്ധമുള്ള രക്തക്കറയെ സീമന്തരേഖയിലേക്കു് ആവാഹിച്ചിരിക്കുന്നു.

    എന്തൊക്കെ മൂടണമെന്നും എന്തൊക്കെ മുറിക്കണമെന്നും മതങ്ങള്‍ പണ്ടേ നിഷ്കര്‍ഷിച്ചിട്ടുണ്ടല്ലോ. തന്നെ പ്രേമിച്ച പെണ്ണിനോടു് തന്റെ അനിയന്‍ പെണ്ണില്ലാതെ വിഷമിച്ചിരിക്കയാണെന്നു് പരിഹസിക്കുകയും അവളുടെ മൂക്കും മുലയും ഛേദിക്കുകയും ചെയ്ത പുരാണകഥാപാത്രം ഒരു സൂചകം മാത്രമാണു്. ഇന്നിപ്പോള്‍ ചില കെട്ടിപ്പൊതിഞ്ഞ മതങ്ങള്‍ മൂക്കുംമുലയുമല്ല, ശിശ്നിക തന്നെയാണു് ഛേദിക്കുന്നതു് എന്നുമാത്രം. അതുപോയാല്‍ പിന്നെ സ്ത്രീക്കു് ലൈംഗീക സുഖം ലഭിക്കില്ലെന്നും അതിനാല്‍ അവള്‍ അന്യപുരുഷന്റെ കൂടെ പോവുന്നതു് തടയാമെന്നും ചില സമൂഹങ്ങളിലെ പുരുഷന്മാര്‍ കണ്ടെത്തിയതിന്റെ ഫലം! പര്‍ദ്ദ ധരിക്കുന്നതിനു് പുറമേയാണു് ഈ കാടത്തം എന്നും ഓര്‍ക്കണം. സുന്നത്തു് പുരുഷന്മാര്‍ മാത്രം ചെയ്താല്‍ പോര, സ്ത്രീകള്‍ക്കും അതു് ബാധകമാണു് എന്ന വിശാലവീക്ഷണമാണു് ഇതിന്റെ പിന്നില്‍ എന്നു് ചിലരൊക്കെ അപഹാസ്യമായി ഇതിനെ ന്യായീകരിച്ചേക്കാം എന്നുമാത്രം.

    ReplyDelete
  91. This comment has been removed by the author.

    ReplyDelete
  92. @ ശ്രീ,
    നന്ദി..:)

    @ absolute_void(),

    നന്ദി..:)

    മുറിക്കലും കെട്ടലും പൊട്ട് കുത്തലും ഒക്കെ മതാചാരങ്ങളുടെ ഭാഗങ്ങളാണെങ്കിലും അവയ്ക്ക് പിന്നിലെ യാഥാർത്ഥ്യം പുരുഷന്റെ അപകർഷതയിൽ ഇന്നും ഉടലെടുത്ത ആധിപത്യ മനോഭാവം തന്നെയാണ്.

    ReplyDelete
  93. ആദി മാതാപിതാക്കളില്‍ ലജ്ജ ഇല്ലായിരുന്നു . മനുഷ്യന്റെ പാപഫലമായി കിട്ടിയതാണ് ലജ്ജ .ഇനി അതിനൊരു മാറ്റവും ഉണ്ടാകുകയില്ല .

    ReplyDelete
  94. 100 ഞാനെടുക്കുന്നു ചാണക്യ :)

    ReplyDelete
  95. മണിച്ചിത്രത്താഴിന്റെ കമന്റ് ഉത്സവവും പോസ്റ്റുപോലെത്തന്നെ കേമമായി നടന്നല്ലോ !

    നമ്മുടെ ഈ ശരീര പൂട്ടുകളെ ഇന്‍ബില്‍റ്റായി മനുഷ്യ സ്ത്രീകളില്‍ ഡിസൈന്‍ ചെയ്തു ചേര്‍ക്കാന്‍ മതത്തിന്റെ മന്ദബുദ്ധി ദൈവങ്ങള്‍ക്കൊന്നും കഴിവില്ലാതെ പോയതാണ് മത വിശ്വാസികള്‍ ഇന്നു നേരിടുന്ന അവഹേളനങ്ങള്‍ക്കും പരിഹാസത്തിനും കാരണമെന്നു തോന്നുന്നു.

    ശരീരത്തില്‍ ഈനാംബേച്ചിയെപ്പോലുള്ള ശല്‍ക്കങ്ങളോ,
    കാക്കത്തൂവലുകൊണ്ടുള്ള പര്‍ദ്ദയോ, പടച്ചോന്റെ ഫാക്റ്ററിയില്‍ വച്ചുതന്നെ നിര്‍മ്മിച്ച് ഇണക്കിച്ചേര്‍ത്ത ... ഭര്‍ത്താവിന്റെ താക്കോലിനു മാത്രം തുറക്കാനാകുന്ന മണീച്ചിത്രത്താഴും, ശിരോ വസ്ത്രമായി സ്ത്രീക്ക് സുരക്ഷിതത്വം നല്‍കുന്ന മുള്ളന്‍ പന്നിയുടേതിനു സമമായ കണ്ണു മാത്രം പുറത്തുകാണുന്ന മുഖം മൂടിയും ജന്മനാ സ്ത്രീകള്‍ക്ക് പടച്ചോന്‍ അനുഗ്രഹിച്ചു നല്‍കിയിരുന്നെങ്കില്‍ ....
    ഒരു ജിഹാദും നടത്താതെത്തന്നെ ബി.ജെ.പി.ക്കാരും,കേരള കോണ്‍ഗ്രസ്സുകാരും അടക്കം എല്ലാവരും മുസ്ലീങ്ങളാകാന്‍ നിര്‍ബന്ധിതരായേനെ !!!

    നന്മ നിറഞ്ഞ ശുദ്ധരായ ഒരോരുത്തരുടെ മുടിഞ്ഞ വിശ്വാസം കാണുംബോള്‍
    ... ഇത്രയും ബുദ്ധി മാന്ദ്യം വരുത്തുന്ന സാധനമാണല്ലോ ഈ മതം എന്ന് അതിശയിച്ചുപോകുന്നു!!!

    ReplyDelete
  96. ഒരു മതത്തിനെയും ആമതത്തില്‍ വിശ്വസിയ്ക്കുന്നവരെയും നിന്ദ്യമായി ആക്ഷേപിയ്ക്കുന്നതിലൂടെ ബഹുമാന്യരുടെ നല്ല സംസ്കാരവും ഉദ്ദേശശുദ്ധിയും മനസ്സിലാവുന്നുണ്ട്.

    കഷ്ടം..!!!!
    ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ...

    ReplyDelete
  97. കൊട്ടോട്ടിക്കാരന്‍,

    ഈ പോസ്റ്റിലെ വിഷയം മത നിന്ദയല്ല. പൂട്ടും പർദ്ദയും താലിയുമൊക്കെയാണ്. പോസ്റ്റിൽ ഒരിടത്തും മതത്തെ സ്പർശിക്കുന്ന ഒരു കാര്യവും പറഞ്ഞിട്ടുമില്ല. ഇവിടെ കമന്റുകളായി വന്നത് വായനക്കാരുടെ അഭിപ്രായങ്ങളാണ്. താങ്കൾക്ക് ആ‍ അഭിപ്രായങ്ങളുമായി യോജിക്കാനും യോജിക്കാതിരിക്കാനും ഉള്ള അവകാശം ഉണ്ട്.:):):):)

    “ഒരു മതത്തിനെയും ആമതത്തില്‍ വിശ്വസിയ്ക്കുന്നവരെയും നിന്ദ്യമായി ആക്ഷേപിയ്ക്കുന്നതിലൂടെ ബഹുമാന്യരുടെ നല്ല സംസ്കാരവും ഉദ്ദേശശുദ്ധിയും മനസ്സിലാവുന്നുണ്ട്.“

    ഇവിടെ ആരും തന്നെ നിന്ദ്യമായി ആക്ഷേപിച്ചില്ലല്ലോ! അത്തരം നിന്ദ്യമായ കമന്റ് ചൂണ്ടിക്കാണിച്ചാൽ ഡെലീറ്റാം. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീ അനുഭവിക്കുന്ന നിയന്ത്രണങ്ങളെകുറിച്ചുള്ളതാണ് ഈ പോസ്റ്റ്. ഇതിൽ മതം ഒരു വിഷയമല്ല. ഇനി മതത്തിന്റെ മേലങ്കിയണിഞ്ഞ് പുരുഷൻ പർദ്ദ സ്ത്രീക്ക് വിധിച്ചെങ്കിൽ അതും ചോദ്യം ചെയ്യുക തന്നെ ചെയ്യും അതെന്റെ അവകാശമാണ് എന്ന് പറയുന്നതിൽ തെറ്റില്ലല്ലോ, എന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മുന്നിൽ മത നിന്ദ എന്ന പരിച കാട്ടണ്ട:):):)

    ReplyDelete
  98. മറ്റു ജീവജാലങ്ങൾക്കില്ലാത്ത പലതും ദൈവം മനുഷ്യർക്കു നൽകി. എന്തുകൊണ്ട്?
    അതുപോലെ ഉള്ളവ പലതും മനുഷ്യന് നൽകിയില്ല. എന്തുകൊണ്ട്?
    ‘എന്തുകൊണ്ട് ‘ എന്നു മതങ്ങളോടു ചോദിക്കും മുമ്പ് ബുദ്ധിമാനായ ചിത്രകാരൻ സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണിവയൊക്കെ. മിക്കവാറും ജീവജാലങ്ങൾക്കൊക്കെ ഇൻ-ബിൽട്ടായി പലതും കിട്ടിയപ്പോൾ മനുഷ്യനു മാത്രം ഇൻ-ബിൽട്ടായി ഒന്നും കിട്ടിയില്ല. ആരോ മന:പൂർവ്വം ഇൻബിൽട് ആക്കാഞ്ഞതു പോലെ തോന്നുന്നില്ലേ? :) ദാ, അദ്ദാണ്, അദ്ദാണ് ഞങ്ങൾ മതവിശ്വാസികൾ ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നത്.
    മനുഷ്യൻ ഒഴികെ മറ്റു ജീവജാലങ്ങൾ ദൈവഹിതമനുസരിച്ചു തന്നെയാണ് ജീവിച്ചു പോകുന്നത്. താങ്കൾ പറഞ്ഞ പാർട്ടികളുടെ ഇടപെടലുകൾ ഒന്നും ഇല്ലാതെ തന്നെ.. :)

    ReplyDelete
  99. തന്നെ പള്ളിക്കുളം. കുറേ പേർ മതത്തിൽ അന്ധമായി വിശ്വസിച്ച് സ്വാതന്ത്ര്യം പണയം വെച്ച് അടിമകളായി ജീവിക്കേണം എന്നതും,
    കുറേയധികം പേർ അന്ധവിശ്വാസത്തിൽ നിന്ന് മോചിതരായി ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനടക്കം ഉള്ള സ്വ്വാതന്ത്ര്യം അനുഭവിച്ച് ജീവിക്കേണം എന്നതും ദൈവഹിതം തന്നെ..

    അനുഭവിച്ചോളൂ :-)

    ReplyDelete
  100. വരച്ച കളത്തിന് പുറത്തുനിന്നല്ല, അകത്തുനിന്ന് കളിക്കുമ്പോഴാണ് പള്ളിക്കുളം കളിയുടെ രസവും സ്വാതന്ത്ര്യവും അനുഭവിക്കുന്നത്. അനുഭവിച്ചോളാം കാൽ‌വിൻ.. :-)

    ReplyDelete
  101. ഹ്മ്മ്മ്മ്മ്.... ഇത് ഒരു തീരുമാനമായിട്ട് വേണം അരി കഴുകിയിടാന്‍...

    @ചാണക്യന്‍, പോസ്റ്റ് നന്നായി...

    ഓകേ... സ്റ്റാര്‍ട്ട് മ്യൂസിക്ക്...

    ReplyDelete
  102. @ cALviN::കാല്‍‌വിന്‍,
    നന്ദി..:)

    @ സന്തോഷ്‌ ജനാര്‍ദ്ദനന്‍,
    നന്ദി..:)

    ReplyDelete
  103. മനുഷ്യന്റെ ഏറ്റവും വ്യക്തിപരമായ ഒരു അത്യാവശ്യത്തെ(ലൈംഗീകതയെ)
    ഇത്രയധികം ഭയക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മതങ്ങള്‍ വിശ്വാസികള്‍ക്ക് സാമാന്യമയി ലഭിക്കേണ്ട ലിംഗ നീതിപൊലും നിരാകരിച്ച് സ്ത്രീക്കു മാത്രം ലൈംഗീക പൂട്ടിടുന്നത് അസഹ്യമായ മനുഷ്യാവകാശ ലംഘനം തന്നെയാണ്. പുരുഷനെക്കൂടി പര്‍ദ്ദയിടീച്ച്
    സമത്വലോകം സ്ഥാപിക്കാനൊന്നും പുരുഷ കാടത്വത്തില്‍ നിന്നും ജന്മം കൊണ്ട വര്‍ഗ്ഗീയ മതങ്ങാള്‍ക്കാകില്ലെങ്കിലും കാണാന്‍ നല്ല ചേലായിരുന്നു. വവ്വാവലിന്‍ കൂട്ടം നടന്നു പോകുന്നതുപോലെ....:) കുറച്ചുകൂടി പ്രാകൃതരാകാനും, മനുഷ്യത്വമില്ലാതെ ചിന്തിക്കാനും മത വിശ്വാസികളേ പ്രാപ്തമാക്കുന്ന ആണ്‍ പര്‍ദ്ദ കൂടി നിലവില്‍ വരണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.(താലീബാനികള്‍ തന്നെ ശരണം)മത വിശ്വാസം കാരണം മനുഷ്യരല്ലാതായിത്തീരുന്നവരെ തിരിച്ചറിയാനെങ്കിലും പുരുഷപര്‍ദ്ദ അന്യ മനുഷ്യ സമൂഹങ്ങളെ സഹായിച്ചേനേ !!!

    ReplyDelete
  104. ചാണക്യോ,
    വല്ലോം നടക്കുമോ?
    ഈ പര്‍ദ്ദയൊക്കെ ബ്ലോഗില്‍ കുറെ കഴുകി അലക്കിയതല്ലെന്ന് ?
    നിര്‍ത്താന്‍ പറ.
    :)

    ReplyDelete
  105. @ചിത്രകാരൻ,
    ഈ അന്യ സമൂഹങ്ങളൊക്കെ ഇപ്പോൾ തുണി ഇല്ലാതെയാണോ നടക്കുന്നത്?
    തുണി ഉടുക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ പെട്ടതാണെങ്കിലും നിങ്ങൾ തുണിയുടുത്തിട്ടുണ്ട് എന്ന് ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. താങ്കൾ പറയുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് ഒരു അളവൊക്കെ ഇന്നും ഉണ്ട്. എന്നും ഉണ്ടാവുകയും ചെയ്യും. അങ്ങനെ നോക്കുമ്പോൾ വസ്ത്രം എന്ന സങ്കല്പം തന്നെ വ്യക്തിസ്വാതന്ത്ര്യത്തിന്റേയോ ലൈംഗികതയുടേയോ മേലുള്ള സമൂഹത്തിന്റെ കടന്നുകയറ്റമാണെന്ന് പറയേണ്ടി വരും.
    അതിൽ മുസ്ലിം പർദ്ദയെ മാത്രം മാറ്റി നിർത്തി എന്തിന് വിസ്തരിക്കണം? സാരിയും സർവാറും കമ്മീസും, ചുരിദാറും ലാച്ചയും ഒക്കെ പോരട്ടെ. കാരണം ഇപ്പറഞ്ഞ വസ്ത്രങ്ങളൊക്കെ പുരുഷന്റെ വസ്ത്ര ധാരണത്തിൽ നിന്ന് വിഭിന്നമായി ചില ഏച്ചുകെട്ടലുകൾ ഉള്ളവയാണ്.
    വ്യക്തികൾ സ്വന്തം ഇഛപ്രകാരം ജീവിക്കുമ്പോൾ അരാജകത്വമായിരിക്കും ഫലം എന്നു കൂടി കൂട്ടിച്ചേർക്കുന്നു.

    ReplyDelete
  106. യോനിപ്പൂട്ടിന്റെ ഒരു വകഭേദമാണു് താലിയും. ലോകത്തു് വേറൊരു ജനതയ്ക്കും സ്ത്രീയുടെ ലൈംഗീകാവയത്തിന്റെ പ്രതിരൂപം അവളുടെ കഴുത്തില്‍ കെട്ടിയിടണമെന്നില്ല. ഞാന്‍ നിന്നെ - നിന്റെ യോനിയെ - ജീവപര്യന്തം തടവിലാക്കിയിരിക്കുന്നു എന്നും അതിനി ആര്‍ക്കും അഴിച്ചുകൊടുക്കാന്‍ പാടില്ല എന്നുമുള്ള പ്രഖ്യാപനമാണതു്. നെറ്റിയില്‍ സിന്ദൂരം തൊടുന്നതും വേറൊന്നിനുമല്ലതന്നെ. സേകം അഥവാ നിഷേകം കഴിഞ്ഞുവെന്നും തന്നെനോക്കി ഇനിയാരും വെള്ളമിറക്കേണ്ട എന്നുമുള്ള പ്രഖ്യാപനം സ്ത്രീയേക്കൊണ്ടു് നടത്തിക്കുകയാണു്. ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വിരിയില്‍ പടരണമെന്നു് ചിലര്‍ക്കൊക്കെ നിര്‍ബന്ധമുള്ള രക്തക്കറയെ സീമന്തരേഖയിലേക്കു് ആവാഹിച്ചിരിക്കുന്നു.

    സെബിന്റെ കമന്റിനു കീഴില്‍ ഒരു ഒപ്പ്

    വസ്ത്രധാരണം സമൂഹത്തില്‍ അരാജകത്തം സൃഷ്ടിക്കുമെങ്കില്‍ സമൂഹത്തിനു എന്തോ സാരമായ കുഴപ്പമുണ്ട്, സമൂഹത്തെയാണു ചികിത്സിച്ചു ഭേദമാക്കേണ്ടത്, അല്ലാതെ വ്യക്തിയെയല്ല ! രോഗിക്കു പകരം രോഗമില്ലാത്തവരെ ചികിസ്തിക്കുന്നത് എവിടുത്തെ ഏര്‍പ്പാടാ ?

    ReplyDelete
  107. absolute_void(); said...
    "യോനിപ്പൂട്ടിന്റെ ഒരു വകഭേദമാണു് താലിയും. ലോകത്തു് വേറൊരു ജനതയ്ക്കും സ്ത്രീയുടെ ലൈംഗീകാവയത്തിന്റെ പ്രതിരൂപം അവളുടെ കഴുത്തില്‍ കെട്ടിയിടണമെന്നില്ല. ഞാന്‍ നിന്നെ - നിന്റെ യോനിയെ - ജീവപര്യന്തം തടവിലാക്കിയിരിക്കുന്നു എന്നും അതിനി ആര്‍ക്കും അഴിച്ചുകൊടുക്കാന്‍ പാടില്ല എന്നുമുള്ള പ്രഖ്യാപനമാണതു്. നെറ്റിയില്‍ സിന്ദൂരം തൊടുന്നതും വേറൊന്നിനുമല്ലതന്നെ. സേകം അഥവാ നിഷേകം കഴിഞ്ഞുവെന്നും തന്നെനോക്കി ഇനിയാരും വെള്ളമിറക്കേണ്ട എന്നുമുള്ള പ്രഖ്യാപനം സ്ത്രീയേക്കൊണ്ടു് നടത്തിക്കുകയാണു്. ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ വിരിയില്‍ പടരണമെന്നു് ചിലര്‍ക്കൊക്കെ നിര്‍ബന്ധമുള്ള രക്തക്കറയെ സീമന്തരേഖയിലേക്കു് ആവാഹിച്ചിരിക്കുന്നു."



    പർദ്ദയിൽ പിടിച്ചുള്ള വിടുവായത്തം അനിൽ@ബ്ലോഗിനു പോലും മടുത്തു. ഇനി നമുക്ക് താലിയിലും ചിന്തൂര രേഖയിലും പിടിച്ചു കളിക്കാം. ഒരു പക്ഷേ ഇത്ര രസമുണ്ടാവില്ല .. എങ്കിലും ഒന്നു നോക്കാം. എന്തേ? ആതോ മേത്തച്ചികളുടെ മേത്തുന്ന് പർദ്ദ അഴിച്ചു മാറ്റിയിട്ടേ മറ്റു ചർച്ചകൾ പാടുള്ളൂ എന്നുണ്ടോ? :)

    absolute_void() ഇത്ര ഗുരുതരമായ ഒരു ആരോപണം ഉന്നയിച്ചിട്ട് അടിയിൽ ഒരൊപ്പും ചാണക്യന്റെ ഒരു അപ്രൂവലും മാത്രമേ കിട്ടിയുള്ളൂ എന്നത് അതിശയകരം തന്നെ. ഇരട്ടത്താപ്പിന്റെ മഹാമായകൾ അപാരം തന്നെ!! അപാരം! അപാരം!!

    ചാണക്യന് ഇനിയും സമയമുണ്ട് താലികെട്ടി കല്യാണം കഴിക്കാതിരിക്കാൻ.
    കെട്ടിയിട്ടിട്ട് ഇവിടെ വന്ന് വാതോരാതെ പ്രസംഗിക്കുന്ന വേന്ദ്രന്മാരൊക്കെ ഇന്നു തന്നെ ചെന്ന് താലി അറുത്തു മാറ്റുമെന്നും ഭാര്യയെ സ്വതന്ത്രയാക്കുമെന്നും കരുതാം. :)

    ReplyDelete
  108. പള്ളിക്കുളം,

    യോനിപ്പൂട്ടു് ഒരു ഫിസിക്കല്‍ പൂട്ടാണെങ്കില്‍ താലിയും മംഗല്യരേഖയും ഒരു മാനസികപ്പൂട്ടാണു്. അതു് absolute_void();ന്റെ കണ്ടെത്തലൊന്നുമല്ല. നേരത്തെ പലരും പറഞ്ഞിട്ടുള്ളതുതന്നെയാണു്. സാംസ്കാരിക ചിഹ്നങ്ങള്‍ക്കു് നാമറിയാത്ത എത്രയെല്ലാം അര്‍ത്ഥങ്ങളുണ്ടാവും! എകെ രാമാനുജത്തിന്റെ ഒരു മഴക്കാലപ്പകലില്‍ ചരിത്രത്തിന്റെ ഇന്ത്യന്‍ ഉപയോഗങ്ങള്‍ എന്ന കവിതയില്‍ സാംസ്കാരിക ചിഹ്നങ്ങളുടെ ആന്തരാര്‍ത്ഥങ്ങളെയും അതിന്റെ രാഷ്ട്രീയത്തെയും ഇഴകീറി പരിശോധിക്കുന്നുണ്ടു്. കോണ്‍ഗ്രസിന്റെ പഴയ പശുവും ക്ടാവും എന്ന ചിഹ്നത്തിനും ബിജെപിയുടെ താമരച്ചിഹ്നത്തിനും കമ്മ്യൂണിസ്റ്റുകാരുടെ അരിവാള്‍ ചുറ്റികയ്ക്കും ഒക്കെ ഉത്പാദിപ്പിക്കാനാവുന്ന അര്‍ത്ഥവും അവയുപയോഗിച്ചു് അവര്‍ കൊയ്തെടുത്ത നേട്ടകോട്ടങ്ങളും നമുക്കു് തിരിച്ചറിയാനാവും. എന്നാല്‍ സ്വന്തം ശരീരത്തില്‍ ധരിക്കുന്ന ആഭരണങ്ങളുടെയും വസ്ത്രങ്ങളുടെയും രാഷ്ട്രീയം നാം മനഃപൂര്‍വ്വം കണ്ടില്ലെന്നു് നടിക്കുകയും ചെയ്യും. അതിപ്പോള്‍ അടിപ്പാവാടയുടുക്കാത്ത തിരുവാതിരകളിവേഷമാണെങ്കിലും അടിമുതല്‍ മുടിവരെ പൊതിയുന്ന ഇസ്ലാമിക സ്ത്രീവേഷമാണെങ്കിലും!

    അതിനു് താഴെ മറ്റൊരു ഖണ്ഡിക കൂടിയുണ്ടായിരുന്നതു് പള്ളിക്കുളം കാണാഞ്ഞതാണോ അതോ തെരഞ്ഞെടുത്തു് വായിച്ചപ്പോള്‍ സൌകര്യമുള്ളതുമാത്രം കണ്ടതാണോ? കൃസരി മുറിക്കുന്ന പ്രാകൃതമായ ഏര്‍പ്പാടു് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഇസ്ലാമിക സമൂഹത്തിനിടയില്‍ മാത്രമാണു് ഇപ്പോള്‍ വ്യാപകമായി പിന്തുടരുന്നതു്. ഇതെന്തുകൊണ്ടാണാവോ?

    മണല്‍ക്കാറ്റില്‍നിന്നു് രക്ഷനേടാന്‍ ശരീരമാസകലം മൂടുന്ന വസ്ത്രം മരുഭൂമിയിലെ മനുഷ്യര്‍ക്കു് ആവശ്യമായിരുന്നു. ആ ആവശ്യത്തില്‍ നിന്നു് രൂപമെടുത്ത വസ്ത്രമാണു് മേലാകെ മറയുന്ന കന്തൂറ. അറബിപ്പെണ്ണുങ്ങള്‍ മാത്രമല്ല, പുരുഷന്മാരും ഇത്തരം വേഷങ്ങള്‍ ധരിക്കുന്നുണ്ടല്ലോ. എന്നാല്‍ ഇതു് ആ നാടിന്റെ സാംസ്കാരികപരിസരത്തിനു് പുറത്തേക്കു് അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ അതു് തിരിച്ചറിയില്ലെന്നു് വാശിപിടിക്കുന്നതും ഇസ്ലാം സ്ത്രീക്കു് നിര്‍വ്വചിച്ച പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണതെന്നു് വാദിക്കുന്നതും ശുദ്ധവിവരക്കേടു് മാത്രമല്ല, അന്ധമായ മതമൌലീകവാദവുമാണു്.

    ReplyDelete
  109. @ അനിൽ@ബ്ലൊഗ്,

    :):)

    പ്രത്യാശയുടെ പൊൻ‌കിരണം പ്രതീക്ഷിക്കുന്നതിൽ തെറ്റില്ലല്ലോ:):)
    പ്രതീക്ഷയല്ലെ, വരും വരാതിരിക്കില്ല:):)

    ReplyDelete
  110. @ nalan::നളന്‍,

    നന്ദി..:)

    വ്യക്തികളുടെ കൂട്ടമല്ലെ സമൂഹം. സ്ത്രീക്ക് പൂട്ടും പർദ്ദയും താലിയും പൊട്ടുകുത്തലും വിധിക്കുന്ന പുരുഷ സമൂഹത്തിന്റെ ഇരട്ടതാപ്പിനെ തുറന്ന് കാട്ടാനാണ് പോസ്റ്റിൽ ശ്രമിക്കുന്നത്.

    ReplyDelete
  111. @ പള്ളിക്കുളം,

    ചാണക്യൻ കെട്ടിയാലും ഇല്ലെങ്കിലും സ്ത്രീക്ക് പൂട്ടും പർദ്ദയും വിധിക്കില്ല:):):):)

    ReplyDelete
  112. മാർക്വേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങളിൽ,ഇത്തരം ഒരു പൂട്ട്,ജോസ് ആർക്കേഡിയോ ബുവേൻഡിയയുടെ ഭാര്യ ഉർസുല ഉപയോഗിക്കുന്നുണ്ട്. കോഴിപ്പോരു സ്ഥലത്ത് വെച്ച് കാഴ്ചക്കാർ ജോസ് ആർക്കേഡിയൊയെ കളിയക്കിയ ക്രോധത്താൽ അയാൾ ചെന്ന് ഈ പൂട്ട് തകർക്കുന്നുണ്ട്

    ReplyDelete
  113. ആ ദുഷ്ടന്‍ മാരിചന്‍ തന്ന യാത്രാമൊഴിയുടെ പോസ്റ്റിലേക്കുള്ള ലിങ്ക് മറന്ന് പലപ്പോഴും ഈ കമന്റ് പാരാവാരം മുഴുവന്‍ കുടിച്ചു വറ്റിക്കേണ്ടി വരുന്നു.
    ഈ പോസ്റ്റിന്റെ ഭാഗ്യം എന്നു പറയാവുന്നത് ഇത്രയും നല്ല പോസ്റ്റിലേക്കുള്ള ലിങ്ക് ഇവിടെ നിന്നും ലഭിച്ചു എന്നുള്ളതുകൂടിയാണ്.ആ യാത്രാമൊഴി ലിങ്ക് ചിത്രകാരന്റെ സൌകര്യാര്‍ത്ഥം ഒന്നുകൂടി ഇവിടെ കോപ്പി ചെയ്ത് സൂക്ഷിക്കുകയാണ് ചാണക്യാ...(കശ്മലന്‍ മാരിചനോട് കടപ്പാടോടെ !!!)
    നിറയെ ഓര്‍മ്മപ്പിശകുള്ള പരമദുഷ്ടന്‍ ചിത്രകാരനേ അങ്ങ് സഹതാപത്തോടെ
    പൊറുത്താലും.
    ആ ദുഷ്ടന്‍ അനില്‍ അറ്റ് ഇതിലെ ഇനിയും വന്നാല്‍
    ചിത്രകാരന്റെ പറ്റില്‍ കൂംബിനിടക്കാന്‍ മറക്കരുത്.
    ഇങ്ങനെ മനുഷ്യന്മാര്‍ പേടിച്ചു വിറക്കാന്‍ പാടുണ്ടോ??? അല്ലെങ്കില്‍ വേണ്ട, ചിത്രകാരന്‍ തന്നെ ഇടിച്ചോളാം. ചാണക്യനെപ്പോലെ ഒരാളെ
    ആ നിചകര്‍മ്മം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്
    മനോവിഷമമുളവാക്കുന്നു.
    ഓഫിനു ക്ഷമാപണം.
    ദുഷ്ടന്‍ മാരിചനും,
    ദുഷ്ടന്‍ ചാണക്യനും,
    മഹാ ദുഷ്ടന്‍ അബ്സല്യൂട്ട് വോയിടും കീജയ് !!!
    പള്ളിക്കൊളത്തിനും ജൈയ് !!!

    ReplyDelete
  114. @absolute_void()
    ആ ചിന്തകളൊക്കെ താങ്കൾക്ക് കോപ്പി റൈറ്റ് ഉള്ളതാണെന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ. :)

    കൃസരി മുറിക്കുന്നതൊക്കെ ഗോത്രാചാരങ്ങളാണ് . ചില ആഫ്രിക്കൻ ഗോത്രങ്ങളിലെ മുസ്ലിങ്ങൾ മാത്രമല്ല കൃസ്ത്യാനികളും ജൂതന്മാരുമൊക്കെ ഇത് ചെയ്യാറുണ്ടെന്ന് ഈയിടെ എവിടെയോ വായിച്ചിരുന്നു. ഇതേസംബന്ധിച്ച് ചില പോസ്റ്റുകളും വായിച്ചതായി ഓർക്കുന്നു.

    കന്തൂറയെ സംബന്ധിച്ച് :
    ഇസ്ലാമിന്റെ നിർദ്ദേശം സ്ത്രീകൾ കന്തൂറയോ പർദ്ദയോ ധരിക്കണമെന്നല്ല. ഏതു വസ്ത്രവുമാകാം. അവ വസ്ത്രത്തിന്റെ ധർമ്മം നിറവേറ്റണം എന്നു മാത്രം. എന്റെ മുൻ കമന്റുകളിൽ ഒന്നിൽ അത് സൂചിപ്പിച്ചിട്ടുണ്ട്.

    @ ചാണക്യൻ,
    ചാണക്യന്‍ said...
    “ചാണക്യൻ കെട്ടിയാലും ഇല്ലെങ്കിലും സ്ത്രീക്ക് പൂട്ടും പർദ്ദയും വിധിക്കില്ല:):):):“

    അപ്പോ, യോനീ ഒരു മാതൃകയിലുള്ള താലി കെട്ടിത്തൂക്കി ഉടമസ്ഥാവകാശം കൈക്കലാക്കുമെന്ന്.. എന്ന്.. നടക്കട്ടെ..
    :)

    ഇനി, ഉടമസ്ഥാവകാശം വേണ്ടെന്ന് വെക്കുന്ന, ആൾക്കാരുണ്ടെങ്കിൽ കൈപൊക്കാം.

    വിവാഹം എന്ന ചടങ്ങു തന്നെ ഉടമസ്ഥാവകാശം സ്ഥാപിക്കലല്ലേ സുഹൃത്തുക്കളേ. ഇതേസംബന്ധിച്ച് അർഥവത്തായ ഒരു ചർച്ച നടക്കണമെങ്കിൽ വിവാഹം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ നിന്ന് തുടങ്ങട്ടെ. പാവം പർദ്ദയെ വെറുതെ വിടണ്ട. ചർച്ചയുടെ ഇടയിലോ ഒടുവിലോ നമുക്ക് അതിൽ കൈവെക്കാം.
    ഇതു പറഞ്ഞെന്നു വെച്ച് ഈ ചർച്ചയിൽ കുടിൽ കെട്ടി കിടക്കാനൊന്നും പള്ളിക്കുളം ഇല്ല. “എന്തുകൊണ്ട് പർദ്ദ?” തുടങ്ങി നിരവധി സംശയങ്ങൾക്ക് ഉത്തരമേ ഇല്ല. മുകളിൽ നടന്ന ചർച്ച ശ്രദ്ധിച്ച് വായിച്ചവർക്ക് അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ.
    സമയത്തിന്റെ ധൂർത്ത് മഹാധൂർത്ത് ആയതുകൊണ്ട് ഇനിയും ഇതിൽ പിടിച്ചു തൂങ്ങുവാൻ ആഗ്രഹിക്കുന്നില്ല.
    പർദ്ദയെ വിട്ട്, പൂട്ടു നിർമ്മാണത്തിന്റെ അടിസ്ഥാന കാര്യങ്ങളിൽ നിന്ന് ചർച്ച തുടങ്ങട്ടെ. പള്ളിക്കുളം ഗാലറിയിലേക്ക് മടങ്ങുന്നു. ഇനി അവിടിരുന്ന് കാണാം.
    ചാണക്യനും മാരീചനും ചിത്രകാരനും കാപ്പിലാനും വടക്കൂടനും വോയിഡിനും ഒക്കെ ദൈവം നന്മവരുത്തട്ടെ (ആമീൻ)

    ReplyDelete
  115. “എന്തുകൊണ്ട് പർദ്ദ?” തുടങ്ങി നിരവധി സംശയങ്ങൾക്ക് ഉത്തരമേ ഇല്ല.

    എന്റെ മുഖം കണ്ടാല്‍ പുരുഷനു ഹാലിളകും (ചിലപ്പോള്‍ റേപ്പ് വരെ ചെയ്തെന്നിരിക്കും), അതവന്റെ അവകാശമാണെന്നു ഞാന്‍ അതംഗീകരിക്കുന്നു, അതു കൊണ്ട് ഞാന്‍ മുഖം മറയ്ക്കുന്നു എന്ന സ്ത്രീയുടെ പ്രഖ്യാപനമല്ലേ പര്‍ദ്ദ ?

    ReplyDelete
  116. സാപ്പി വായിച്ചിരിക്കുന്നു .... ഹ ഹ ഹ... നന്നായി ചിരിച്ചിരിക്കുന്നു... അത്ര മാത്രം...

    ReplyDelete
  117. നല്ല പോസ്റ്റ്.

    OffTopic: നാണം മറയ്ക്കുക എന്ന കേവലധര്‍മ്മത്തിന്റെയപ്പുറത്ത് വസ്ത്രധാരണത്തിന് എന്ത് പ്രസക്തിയാണുള്ളത്? നാണം എന്നത് വ്യക്തിപരമായിരിക്കുന്ന കാലത്തോളം സമൂഹത്തിനോ സ്റ്റേറ്റിനോ മതത്തിനോ അതില്‍ കൈ കടത്തുവാന്‍ എന്തവകാശമാണുള്ളത്?

    ReplyDelete
  118. @പള്ളിക്കുളം,

    ചാണക്യന്റെ കെട്ടല് പള്ളിക്കുളം പറയുന്നതു പോലെ ആവാം...അപ്പോഴും പൂട്ടാനും പർദ്ദയിടീക്കാനും പറയരുത്:):):)

    ReplyDelete
  119. @മരുത് പാണ്ടി,
    നന്ദി..:)
    വികടശിരോമണിയുടെ കമന്റ് ശ്രദ്ധിക്കുക.

    @ സാപ്പി,
    നന്ദി..:)

    @ ബീഫ് ഫ്രൈ||b33f fry,
    നന്ദി..:)

    ReplyDelete
  120. വിവാഹം എന്നത് ഉടമസ്ഥാവകാശം സ്ഥാപിക്കലല്ലെ എന്ന് ഒരു ചോദ്യം കണ്ടു. അല്ല എന്നാണ് ഉത്തരം.

    Its a mutually beneficial agreement. While reading through some marriage agreements, i even felt its more like a financial agreement.

    More clearly, its an agreement where two being live with each other with the benefits of identified as spouse of each other. You can have a live in relation even without a marriage and it just won't give the legal benefits of being a spouse.

    ചുരുക്കത്തില്‍, അവകാശമുറപ്പിക്കുന്നതിനേക്കാളും നിയമപരമായ ചില നീക്കുപോക്കുകള്‍ മാത്രമാണ് സാങ്കേതികമായി വിവാഹം. സമൂഹം അതിനെ വളച്ചൊടിച്ച് മറ്റ് പലതു മാക്കിയിട്ടുണ്ടെങ്കിലും.

    ReplyDelete
  121. സര്‍,
    നന്നായിട്ടുണ്ട്....ആശംസകള്‍..തിരെഞ്ഞെടുത്ത വിഷയം കൊള്ളാം...
    തസ്ലീം .പി

    ReplyDelete
  122. ജനനത്തിലും,മരണത്തിലും,വിവാഹത്തിലും നാം ശത്രുവിന്റെ അഭിവാദ്യം പോലും സ്വീകരിക്കും.

    ഈ വിടവിലൂടെയണ് സമൂഹത്തിലെ സ്വാര്‍ത്ഥതയുടെ ഇരുണ്ട അധികാരത്തിന്റെ ചങ്ങലകള്‍ .... മതത്തിന്റെ കൂട്ടിക്കൊടുപ്പുകാര്‍ സ്നേഹത്തിന്റേയും നന്മയുടേയും റോസാപുഷ്പ്പങ്ങളുമായി നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കുക.
    അവര്‍ പിന്നീട് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങും.
    ആചാരങ്ങളുടെ കാര്‍മ്മികനായും,ഉപദേശിയായും,ജീവിത ക്രമമായും,സമൂഹവുമായി കുടുംബത്തെ ഇണക്കിച്ചേര്‍ക്കുന്ന നമ്മുടെ മാതാപിതാക്കളായും,രക്ഷാധികാരികളായും,അവസാനംനമ്മേ മേച്ചു നടക്കുന്ന ആട്ടിടയനായും, പുരോഹിതനായും,തന്ത്രിയായും നമ്മുടെ ആത്മാഭിമാനത്തിലേക്ക് അവരുടെ വേരുകള്‍ ആഴത്തില്‍ താഴ്ത്തിക്കൊണ്ടിരിക്കും.
    പിന്നെ, നമ്മള്‍ എന്തുടുക്കണം?, എങ്ങിനെ ചിന്തിക്കണം?,ഭാര്യാഭര്‍ത്താക്കന്മാര്‍ എങ്ങിനെ സംസാരിക്കണം,ശാരീരിക ബന്ധം എങ്ങിനെ ആകാം എങ്ങിനെ ആകാതിരിക്കാം... എങ്ങനെ,എത്ര കുട്ടികളുണ്ടാക്കണം... എന്നിങ്ങനെയുളള നമ്മുടെ ആത്മാഭിമാനം കൊണ്ട് നിയന്ത്രിക്കപ്പെടുന്ന വ്യക്തി ജീവിതത്തിന്റെ വിവേചന ശേഷി അവര്‍ കവര്‍ന്നെടുക്കുന്നു.
    അതോടെ നാം സ്വന്തം കാര്യം നോക്കാന്‍ കഴിവില്ലാത്ത അടിമയാകുന്നു.ആത്മാഭിമാനമില്ലാത്ത മനുഷ്യരാകുന്നു.
    അങ്ങനെ നമ്മേ മത വിശ്വാസി എന്നു വിളിക്കാം. ആത്മാഭിമാനമില്ലാ‍ത്ത മനുഷ്യര്‍ക്ക് ആകെയുള്ള ആശ്വാസം തന്റെ കൂടെയുള്ള വിശ്വാസി സമൂഹമാണ്.
    ഭീരുത്വവും മതത്തിന്റെ പൌരുഷവും മാത്രമാണ് അവരുടെ ആകെയുള്ള ശക്തി.
    ആ ശക്തി മൃദുവായ വിശ്വാസമായും,മതാഭിമാനം മുതല്‍ അതിഭീകരനായ മത മൌലീകവാദി വരെയുള്ള അടിമത്വത്തിന്റെ തീവ്രത വ്യതിയാനമായി... സാന്ദ്രതാ വ്യത്യാസമായി നമ്മളില്‍ കുടിയിരിക്കുന്നു.

    ആത്മാഭിമാനത്തിന് വൈറസ് ബാധിച്ച
    മനസ്സിനുടമകളാണ് ഓരോ മത വിശ്വാസിയും.

    ചാണക്യാ... ക്ഷമിക്ക്.
    ചിത്രകാരന്‍ സ്ത്രീ ശരീരപൂട്ടിന്റെ താക്കോല്‍ ധ്വാരത്തിലൂടെ മനുഷ്യന്റെ മനസ്സിലൊന്നു കടന്ന് പരിശോധിച്ചു നോക്കിയതാണ്.
    എല്ലാ മനുഷ്യ സഹോദരങ്ങള്‍ക്കും
    ചിത്രകാരന്റെ സ്നേഹ പൂര്‍ണ്ണമായ പ്രണാമം.

    ReplyDelete
  123. ചാണക്യാ, നല്ല വെളിപ്പെടുത്തലുകൾ. സ്ത്രീപുരുഷ ലൈംഗിക ബന്ധത്തിൽ സ്ത്രീയെ പൂർണ്ണമായും സംതൃപ്തയാക്കാൻ കഴിയുന്നില്ല എന്ന പുരുഷന്റെ അപഹർഷതയിൽ നിന്നുമാണ് ഇത്തരം അടിച്ചേല്പിക്കലുകൾ ആചാരവും നിയമവും സംസക്കാരവും ആക്കിത്തിർക്കാൻ പുരുഷൻ പാടുപെടുന്നത്. അതിനെ മറികടക്കാനുള്ള സൂത്രത്താക്കോൽ കയ്യിലുണ്ടാവണം.
    ------------------------------

    Absolute void ന്റെ കമന്റും അതിന് പള്ളിക്കൂടത്തിന്റെ ചോദ്യവും വീണ്ടും Absolute void ന്റെ മറുപടിയും കണ്ടു.

    പർദയിടാൻ ഖുർആനിൽ പറഞ്ഞിട്ടുണ്ട്. അതാണ് അതിന്റെ ആധികാരികത. മാറ്റങ്ങൾ വേണ്ടവർക്ക് അതിനെ എതിർക്കാം.

    യോനിയുടെ ആകൃതിയുള്ള താലി കെട്ടി അധികാരം സ്ഥാപിക്കാനും, ഋതു-ശോണിമ തന്നെ നെറുകയിൽ പുരട്ടുവാനും നിർദ്ദേശിക്കുന്ന അടിസ്ഥാന ഗ്രന്ഥം ഏതാണെന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. സംശയം തീർക്കണമല്ലോ. അവിടന്നു തുടങ്ങാം മാറ്റത്തിനുവേണ്ടിയുള്ള ആഹ്വാനം.

    കുനുഷ്ടുവാദവിമർശനപാതയിലുള്ളവർ എന്തു പറഞ്ഞാലും, 'അങ്ങനത്തന്നെ' എന്നു തലകുലുക്കിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. യോനീബിംബപ്രദർശനത്തിന്റെ മാനസികവും സാംസ്കാരികവുമായ വളർച്ചയുടെ ഒരു ചിത്രം ഇവിടെ വായിച്ചിരുന്നു. അതിലെ മുഴുവൻ കാര്യങ്ങളും അംഗീകരിക്കുന്നില്ലെങ്കിലും, താങ്കളുടെ അഭിപ്രായത്തോട് യോചിക്കാനാവുന്നില്ല. താങ്കളുടെ വിമർശനത്തിന് വിധേയമായ ഹിന്ദുമതാചാരങ്ങൾ അനുവർത്തിക്കുന്നവരുടെതന്നെ വിവിധ രൂപങ്ങളിലുള്ള താലികളെക്കുറിച്ച് അറിയാതെയാണോ ഈ വിമർശനം നടത്തിയത്.

    ReplyDelete
  124. This comment has been removed by the author.

    ReplyDelete
  125. വളരെയധികം ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം ചാണക്യന്‍ ഇവിട പോസ്റ്റിയപ്പോള്‍ സത്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നു തന്നെയാണു കരുതിയത്. പക്ഷേ നിര്‍ഭാഗ്യവശാല്‍ മറ്റുള്ളവരെ ആക്ഷേപിയ്ക്കാന്‍ മാത്രമാണു കമന്റുബോക്സ് മാന്യഗണങ്ങള്‍ ഉപയോഗിയ്ക്കുന്നത്. നടക്കട്ടെ, ഇനി ഈ പോസ്റ്റിലേയ്ക്കില്ല...

    Good bye.

    ReplyDelete
  126. This comment has been removed by the author.

    ReplyDelete
  127. യോനിപ്പൂട്ടു ചര്‍ച്ച അവസാനം പര്‍ദ്ദയിലെത്തിയല്ലേ കൊള്ളാം ചാണക്യനു സ്തോത്രം !
    ഞാനൊരു മുസ്ലിം (ലൌ ജിഹാദി) ആണെങ്കിലും എന്റെ ഭാര്യ യുടെ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് അവള്‍ തന്നെയാണ് ഞാന്‍ അതില്‍ കൈകടത്താറില്ല ചൂരിദാര്‍ സാരി പര്‍ദ്ദ മിഡി ജീന്‍സ്‌ തുടങ്ങി എല്ലാ വേഷങ്ങളും അവള്‍ ധരിക്കാറുണ്ട് പര്‍ദ്ദ യെ എതിര്‍ക്കുന്ന പുരോഗമന വാദികളില്‍ എത്ര പേര്‍ സ്വന്തം ഭാര്യമാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന വിധത്തിലുള്ള വേഷം ധരിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കും എന്ന് കണ്ടറിയണം !
    ഏതു വസ്ത്രം ധരിക്കണം ഏതു ധരിക്കരുത് എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് നല്‍കൂ .
    പര്‍ദ്ദ ധരിക്കൂ എന്ന് പറയുന്നതും പര്‍ദ്ദ ധരിക്കരുത് എന്ന് പറയുന്നതും സ്ത്രീയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്തലാണ് എന്നാണ്
    എന്റെ വിശ്വാസം .പള്ളിക്കുളവും ചാണക്യനും അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല .
    സ്ത്രീകള്‍ ഏതൊക്കെ വെളിയില്‍ കാണിക്കണം ഏതൊക്കെ കാണിക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കാതെ ചാണക്യന്‍ ഉരുണ്ടു കളിക്കരുത് പള്ളിക്കുളത്തിന്റെ ഈ ചോദ്യം വളരെ പ്രസക്തമാണ് .ഇതിനു മറുപടി പറഞ്ഞാല്‍ ഇരട്ടത്താപ്പ് വ്യക്തമാവും എന്നത് കൊണ്ടാണ് നിങ്ങള്‍ ഒഴിഞ്ഞു മാറുന്നത് നാണം മറയ്ക്കാന്‍ സമരം ചെയ്തവര്‍ ഇപ്പോള്‍ നാണം എന്നത് മറക്കാന്‍ സമരം ചെയ്യുന്നു .
    ഇനി അതൊരു അപരിഷ്കൃത വേഷം എന്നാണോ? പര്ഷ്കൃതം അപരിഷ്കൃതം എന്നത് ഏറെക്കുറെ ആപേക്ഷികമാണ് .മലയാളികളുടെ മുണ്ടും സാരിയും പരിഷ്കൃത വേഷമായി ഇന്ത്യക്ക് വെളിയില്‍ എത്രപേര്‍ അംഗീകരിക്കും? ഇന്ത്യക്ക് വെളിയിലുള്ള കാര്യം പോവട്ടെ മലയാളികളുടെ മുണ്ടിനെ ക്കുറിച്ച് മറ്റു സംസ്ഥാനക്കാര്‍ വെറുപ്പോട് കൂടി സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് .ഉത്തരേന്ത്യന്‍ ഹിന്ദു സ്ത്രീകളുടെ പാരമ്പര്യ വേഷത്തില്‍ മുഖവും കൈ പത്തിയും കാല്‍ പാദവും ഒഴിച്ചുള്ള ഭാഗങ്ങള്‍ മറയും യഥാര്‍ത്ഥ ഭാരതീയ സംസ്കാരം അതാണ്‌ ,മുസ്ലീങ്ങള്‍ക്കും അത്ര മാത്രമേ മത പരമായ ബാധ്യത ഉള്ളൂ എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത് .

    പര്‍ദ്ദ ചിലര്‍ക്ക് ഇസ്ലാമിക വേഷം ആണെങ്കില്‍ മറ്റു ചിലര്‍ക്ക് ഒരു ഫാഷന്‍ വസ്ത്രമാണ് പശ്ചിമേഷ്യന്‍ സുന്ദരികളെ സംബന്ധിച്ചിടത്തോളം (ചിലര്‍ക്ക് )അവരുടെ ശരീര വടിവ് പ്രദര്‍ശിപ്പിക്കാനുള്ള മികച്ച ഫാഷന്‍ വസ്ത്രമാണ് തൊലിയോട് ഒട്ടിച്ചേര്‍ന്നു കിടക്കുന്ന പര്‍ദ്ദ. എന്നാല്‍ അഫ്ഗാന്‍ മലനിരകളിലെ ആദിവാസി സ്ത്രീകള്‍ക്ക് അത് വളരെ അയവുള്ള ഇസ്ലാമിക വേഷം മാത്രമാണ് .
    ചാണക്യനും ചിത്രകാരനും സ്വന്തം വീട്ടിലെ സ്ത്രീകള്‍ ധരിക്കുന്നത് പരിഷ്ക്രുതവും പള്ളിക്കുളത്തിന്റെ വീട്ടിലെ സ്ത്രീകള്‍ ധരിക്കുന്നത് അപരിഷ്ക്രുതവുമാണ് എന്നാല്‍ പള്ളിക്കുളമാകട്ടെ സ്വന്തം
    സ്ത്രീകളുടെ വേഷത്തെ ന്യായീകരിക്കുക മാത്രമേ ചെയ്യുന്നുള്ളൂ അത് അയാളുടെ മാന്യത.

    ക്രിസ്ത്യന്‍ ഹിന്ദു സ്ത്രീകള്‍ക്ക് യോനിപ്പൂട്ടു എന്ന ജോകറിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല
    പാവം സ്ത്രീകൾ എന്തു പിഴച്ചു

    ReplyDelete
  128. This comment has been removed by the author.

    ReplyDelete
  129. ഏയ്‌ ചാണക്യൻ
    മാഷേ .. പിണങ്ങിയോ ?

    ReplyDelete
  130. @ jinsbond007,
    നന്ദി..:)

    @ Thasleem.P തസ്ലിം.പി,
    നന്ദി..:)

    @ പാര്‍ത്ഥന്‍,
    നന്ദി..:)
    താങ്കളുടെ കമന്റിനു മറുപടി പള്ളിക്കുളത്തിൽ നിന്നും പ്രതീക്ഷിക്കാം...:)

    @ കൊട്ടോട്ടിക്കാരന്‍,
    അയ്യോ പിണങ്ങി പോവല്ലെ:):)
    മറ്റുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന കമന്റുകൾ ചൂണ്ടിക്കാട്ടൂ..പരിഹാരം ഉണ്ടാക്കാം...

    @ kochappymon,
    നന്ദി.:)

    ReplyDelete
  131. bhoolokajalakam,

    നന്ദി..:)

    താങ്കൾ പോസ്റ്റ് ഒരാവർത്തി കൂടെ വായിക്കൂ. മതവുമായി ബന്ധപ്പെട്ട ഒരു വാക്ക് പോലും പോസ്റ്റിലില്ല. സ്ത്രീത്വത്തിനു നേരെയുള്ള പുരുഷന്റെ അടിച്ചമർത്തലുകളുടെ ഒരു ഉദാഹരണമാണ് വിവരിച്ചിരിക്കുന്നത്. സ്ത്രീക്ക് മാത്രമായി പുരുഷൻ കൽ‌പ്പിച്ചിരിക്കുന്ന ചാരിത്ര്യ സംരക്ഷണത്തിനു പിന്നിലെ ഏകപക്ഷീയവും ഇരട്ടതാപ്പിൽ അധിഷ്ടിതവുമായ നിയന്ത്രണങ്ങൾക്കു പിന്നിലെ പുരുഷ മനസിനെ വിചിന്തനം ചെയ്യാനുള്ള ശ്രമം അത്രയെ പോസ്റ്റിൽ ഉദ്ദേശിക്കുന്നുള്ളൂ. പുരുഷനാ‍ൽ സൃഷ്ടിക്കപ്പെട്ട് പുരുഷനാൽ നിയന്ത്രിക്കപ്പെടുന്ന മതങ്ങളിലെ ആചാരങ്ങൾ പുരുഷാധിപത്യത്തിന്റെ ബഹിർസ്ഫുരണങ്ങളായി മാറുന്നു എന്ന വസ്തുത അവഗണിക്കാനാവില്ല. പൂട്ടിൽ തുടങ്ങി അവസാനം പർദ്ദയിൽ എത്തിയതിനു പിന്നിൽ നിഗൂഢത ഒന്നും തന്നെ ഇല്ല. സ്ത്രീകൾക്ക് മാത്രമായുള്ള ഒരു നിയന്ത്രണമായി മാറുമ്പോഴാണ് പൂട്ടിനോളം സമാനത പർദ്ദയിൽ ആരോപിക്കപ്പെടുന്നത്.

    സ്ത്രീ ഏതൊക്കെ വെളിയിൽ കാണിക്കണം കാണിക്കണ്ട എന്ന് തീരുമാനിക്കുന്നത് ചാണക്യനോ ചിത്രകാരനോ അല്ല. സ്ത്രീ എന്തെങ്കിലും കാണിച്ചാലുടൻ കാലിന്റിടയിൽ അനക്കം വയ്ക്കുന്ന തരത്തിലുള്ള ഞരമ്പ് രോഗിയല്ല ചാണക്യൻ. എന്തെങ്കിലും കണ്ടാലുടൻ വാ പൊളിച്ച് നില്ക്കുന്ന ഞരമ്പ് രോഗികൾക്ക് പർദ്ദ സംരക്ഷണമാവട്ടെ. സ്വയം നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് വിശ്വാസമുള്ള പുരുഷൻ സ്ത്രീക്ക് പർദ്ദ വിധിക്കില്ല.

    ചാണക്യന്റേയും ചിത്രകാരന്റേയും വീട്ടിലെ സ്ത്രീകൾ മാന്യമായി വസ്ത്രം ധരിക്കുന്നത് കാരണം വസ്ത്രധാരണത്തിൽ എന്തെങ്കിലും നിയന്ത്രണങ്ങൾ അവർക്ക് ഏർപ്പെടുത്തേണ്ട ഗതികേട് ഉണ്ടായിട്ടില്ല:)

    ചുരിദാറും സാരിയും അടക്കമുള്ള വസ്ത്രങ്ങൾക്ക് പുറത്ത് പർദ്ദയിടണോ അതോ ഇതൊന്നും ഇല്ലാതെ തന്നെ പർദ്ദ അണിയണോ? എന്താ താങ്കളുടെ അഭിപ്രായം:)?

    ഒരിക്കൽ കൂടി പറയുന്നു അപകർഷതയിൽ ഉടലെടുത്ത പുരുഷ ഭയവിഹ്വലതയുടെ ബഹിർസ്ഫുരണത്തിന്റെ ഒരു വിവരണം മാത്രമാണ് ഈ പോസ്റ്റ്. തളത്തിൽ ദിനേശന്മാരുടെ വിക്രിയകൾക്ക് പിന്നിലെ മാനസിക വ്യാപാരങ്ങളെ കുറിച്ചുള്ള ചെറിയൊരു അന്വേഷണം അത്രേ ഉള്ളൂ. പൂട്ടുമായി പർദ്ദക്ക് സമാനത ചില വായനക്കാർ ആരോപിച്ചതിനു പിന്നിൽ യാതൊരു വിധ മത നിന്ദയും ഇല്ലെന്ന് മനസിലാക്കുക.

    ഓടോ: ചില തിരക്കുകൾ കാരണമാണ് കമന്റിനു മറുപടി താമസിച്ചത്..ക്ഷമ..
    അഭിപ്രായ പ്രകടനങ്ങൾക്ക് മുന്നിൽ പിണങ്ങുന്ന സ്വഭാവം ചാണക്യനില്ല:):):)

    ReplyDelete
  132. ചാണക്യൻ,

    എനിക്ക് മറുപടി കിട്ടേണ്ടത് absolute void ൽ നിന്നാണ്.

    ReplyDelete
  133. @ പാര്‍ത്ഥന്‍,

    ശരിയാണ്, എന്റെ അശ്രദ്ധക്ക് മാപ്പ്...

    ReplyDelete
  134. പാര്‍ത്ഥന്‍,

    യോനിയുടെ ആകൃതിയുള്ള താലി കെട്ടി അധികാരം സ്ഥാപിക്കാനും, ഋതു-ശോണിമ തന്നെ നെറുകയില്‍ പുരട്ടുവാനും നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന ഗ്രന്ഥം ഏതാണെന്ന് പറഞ്ഞു തന്നാല്‍ നന്നായിരുന്നു.

    ഇതേതെങ്കിലും ഗ്രന്ഥത്തിലുള്ളതാണെന്നു് ഞാന്‍ പറഞ്ഞിരുന്നോ? ഏതെങ്കിലും മതത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നായും ഇതിനെ പറഞ്ഞിരുന്നോ? "ലോകത്തു് വേറൊരു ജനതയ്ക്കും" എന്നാണു് പ്രയോഗം. ജനത എന്നുപറഞ്ഞാല്‍ അതില്‍ ഏതെങ്കിലും ഒരു മതം മാത്രമേ പെടുകയുള്ളോ? ഈ ആചാരം മൊത്തം ഭാരതീയരുടെ സാമൂഹ്യാചാരമാണു്. പുരുഷനെ ആകര്‍ഷിക്കാനും അവനെ തന്നില്‍ ഒതുക്കിനിര്‍ത്താനും ഗോത്രവര്‍ഗ്ഗക്കാരായ സ്ത്രീകള്‍ യോനീരൂപമുള്ള ശംഖ് ധരിച്ചുതുടങ്ങിയതില്‍ നിന്നുണ്ടായ സാംസ്കാരിക പരിണാമമാണു് താലിയിലെത്തിച്ചേര്‍ന്നതു്. ശംഖില്‍ പുരുഷനെ ആകര്‍ഷിക്കാനുള്ള സ്ത്രീയുടെ മനോനിലയാണു് പ്രകടമായതെങ്കില്‍ താലിയില്‍ ഈ മനോനിലയ്ക്കു് പരിണാമമുണ്ടായി. അവിടെ ഇതു് തന്റെ പുരുഷനോടുള്ള വിധേയത്വത്തിന്റെ പ്രതീകമായി മാറി. ചിഹ്നങ്ങള്‍ മാറുന്നതോടൊപ്പം അര്‍ത്ഥങ്ങളും മാറുന്നു.

    ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ താലിക്കു് വലിപ്പം കുറവാണു്. അകംപാളിയില്‍ ഒരു കുരിശടയാളവും കാണും. പേരാകട്ടെ, താലിയെന്നല്ല; മിന്നെന്നാണു്. പക്ഷെ അതിന്റെയും കര്‍ത്തവ്യം നേരത്തെ പറഞ്ഞതുതന്നെ. അതൊരു സാംസ്കാരിക നീക്കിയിരിപ്പാണു്. അതിനെ ഗ്രന്ഥങ്ങളില്‍ തിരഞ്ഞാല്‍ കിട്ടിക്കൊള്ളണമെന്നില്ല. കിട്ടില്ല എന്നുമില്ല.


    താങ്കളുടെ വിമര്‍ശനത്തിന് വിധേയമായ ഹിന്ദുമതാചാരങ്ങള്‍ അനുവര്‍ത്തിക്കുന്നവരുടെതന്നെ വിവിധ രൂപങ്ങളിലുള്ള താലികളെക്കുറിച്ച് അറിയാതെയാണോ ഈ വിമര്‍ശനം നടത്തിയത്.

    സുഹൃത്തെ, അതൊരു ഹിന്ദുമതാചാരമാണെന്നു് ഞാന്‍ പറഞ്ഞില്ലല്ലോ. എന്തിനാണു് അങ്ങനെയൊരു തിരുകല്‍? താലികള്‍ വലിപ്പം കുറഞ്ഞതും കൂടിയതുമുണ്ടാകും. അവയുടെ അടിസ്ഥാന സാംസ്കാരിക അര്‍ത്ഥമാണു് ഞാന്‍ പങ്കുവച്ചതു്. സൂക്ഷ്മവായനകളാവശ്യപ്പെടുന്നിടത്തു് വരികളുടെ കേവലാര്‍ത്ഥത്തില്‍ കുടുങ്ങി പോകാതെ ശ്രദ്ധിക്കൂ.

    ReplyDelete
  135. @ Absolute void :
    താങ്കൾ എന്റെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞു കഴിഞ്ഞു എന്ന് കരുതുന്നുവെങ്കിൽ എനിക്ക് ഒന്നും ചോദിക്കാനില്ല.

    പക്ഷെ താങ്കളുടെ വാചകം ധ്വനിപ്പിക്കുന്നത് എന്തെന്ന് പറയണം എന്നു തോന്നുന്നു.

    (ലോകത്തു് വേറൊരു ജനതയ്ക്കും സ്ത്രീയുടെ ലൈംഗീകാവയത്തിന്റെ പ്രതിരൂപം അവളുടെ കഴുത്തില്‍ കെട്ടിയിടണമെന്നില്ല.)

    ‘ലോകത്ത് വേറൊരു ജനതക്കും’ എന്നു പറയുമ്പോൾ, താങ്കൾ ഒരു വിഭാഗത്തിനെ മുന്നിൽ കണ്ടുകൊണ്ടാണ് പറയുന്നത്. അതിനു പകരം ‘ലോകത്ത് ഏതൊരു ജനതക്കും’ എന്നാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഈ സംശയം ഉണ്ടാകുമായിരുന്നില്ല.

    ഭാരതത്തിലെ ധർമ്മശാസ്ത്രഗ്രന്ഥങ്ങളിൽ, ഒരാൾ ജനിച്ച് മരിക്കുന്നതു വരെ (പുത്രോല്പാദനം മുതൽ ശവസംസ്കാരം വരെ) ചെയ്യേണ്ട കർമ്മങ്ങളെക്കുറിച്ച് വിശദമായിത്തന്നെ പറയുന്നുണ്ട്. വഴിയിൽകൂടെ പോകുന്ന ആൾ പറഞ്ഞതനുസരിക്കേണ്ട ഗതികേട് സംസ്കാരസമ്പന്നരെന്ന് സ്വയം നടിക്കുന്നവർക്ക് അഭികാമ്യമാണോ ?

    വിവാഹത്തിന് പഞ്ചകല്യാണം എന്നു പറയും. പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തിയാണത്. അതിൽ അഗ്നിയുടെ സ്ഥാനമാണ് സിന്ദൂരത്തിനുള്ളത്.

    ReplyDelete
  136. നാണം മറയ്ക്കുക എന്ന കേവലധര്‍മ്മത്തിനുപരിയായി വസ്ത്രം സൌന്ദര്യബോധത്തിന്റെ നിദര്‍ശനം കൂടിയായി വായിക്കാവുന്നതാണ്.
    ഫാഷന്‍ തരംഗത്തില്‍ അത് വീണ്ടും ശ്ലീലാശ്ലീലങ്ങളുടെ അതിരുകള്‍ ലംഘിച്ചുകൊണ്ടുമിരിക്കുന്നു. എന്തിനുമേതിനും ഒരു മാധ്യമിക നിലപാടുണ്ട്. അതറിയാത്തവര്‍ ഒന്നുകില്‍ നൂല്‍ബന്ധമില്ലാതെ നടക്കണമെന്നോ അല്ലെങ്കില്‍ മുഴുവന്‍ മറച്ചു നടക്കണമെന്നോ തീരുമാനിക്കുന്നത് മനോരോഗമല്ലാതെ മറ്റെന്താണ് ! സ്ത്രീയുടെ സ്വത്വം മാനിക്കാതെ യോനിപ്പൂട്ടിട്ട് പൂട്ടിയിരുന്നതും സ്ത്രീയുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുത്തി കണ്ണു മാത്രം വെളിയില്‍ കാണുന്ന വിധത്തിലുള്ള പര്‍ദ്ദയും ഒന്നാംതരം പൂട്ടല്ലാതെ മറ്റെന്താണ് ?! ഒരേ അച്ചില്‍ വാര്‍ത്തെടുത്ത പ്രതിമകള്‍ പോലെ,വ്യതിരിക്ത ഐഡെന്റിറ്റി ഇല്ലാതെ നടക്കാന്‍ വിധിക്കപ്പെട്ട ഹതഭാഗ്യകള്‍ക്ക് പര്‍ദ്ദയിലെവിടെങ്കിലും ഒരു നെയിംബോര്‍ഡ് തൂക്കിയിട്ടാല്‍ മറ്റുള്ളവര്‍ക്ക് തിരിച്ചറിയാന്‍ എളുപ്പമായിരിക്കും. പ്രത്യേകിച്ച് മുസ്ലിംസ്ത്രീകള്‍ കൂടുതല്‍ പേര്‍ പണിയെടുക്കുന്ന ഓഫീസുകളില്‍ ! കൂടതെ മുസ്ലിംപുരുഷന് അമ്മയേത് മകളേത് ഭാര്യയേത് പെങ്ങളേത് എന്ന് പെണ്‍ കൂട്ടങ്ങള്‍ക്കിടയില്‍ പെട്ടന്ന് തിരിച്ചറിയാനും ഇത് ഉപകാരപ്പെട്ടേക്കും !

    ReplyDelete
  137. ഭാരതത്തിലെ ധര്‍മ്മശാസ്ത്രഗ്രന്ഥങ്ങളില്‍, ഒരാള്‍ ജനിച്ച് മരിക്കുന്നതു വരെ (പുത്രോല്പാദനം മുതല്‍ ശവസംസ്കാരം വരെ) ചെയ്യേണ്ട കര്മ്മ‍ങ്ങളെക്കുറിച്ച് വിശദമായിത്തന്നെ പറയുന്നുണ്ട്. വഴിയില്കൂ‍ടെ പോകുന്ന ആള്‍ പറഞ്ഞതനുസരിക്കേണ്ട ഗതികേട് സംസ്കാരസമ്പന്നരെന്ന് സ്വയം നടിക്കുന്നവര്ക്ക്‍ അഭികാമ്യമാണോ ?
    വിവാഹത്തിന് പഞ്ചകല്യാണം എന്നു പറയും. പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തിയാണത്. അതില്‍ അഗ്നിയുടെ സ്ഥാനമാണ് സിന്ദൂരത്തിനുള്ളത്



    അതേ പാര്‍ത്ഥന്‍ പറഞ്ഞതെത്ര ശരി ! ഭാരത സംസ്ക്കാരത്തില്‍ ഇസ്ലാമിനേക്കാള്‍ ജനനം മുതല്‍ മരണവരെ അനുഷ്ടിക്കേണ്ട സയന്റിഫിക്കായ കര്‍മ്മങ്ങളുണ്ട്! ഇസ്ലാം ഇതിന്റെ അത്ര സയന്റിഫിക്കാണോ എന്നും സംശയം ഉണ്ട്. മുന്തിയത് ഭാരതീയം തന്നെ. ബാക്കിയെല്ലാം അന്ധവിശ്വാസങ്ങള്‍ തന്നെ തന്നെ ! ഇവിടുത്തെ പൂട്ടുകള്‍ വളരെ വിശുദ്ധങ്ങളായിരുന്നു. അതുകൊണ്ട് അവയെ പൂട്ടുകള്‍ എന്നു വിളിക്കാന്‍ പറ്റില്ല. അര്‍ത്ഥശങ്ക ഒഴിവാക്കാന്‍ തല്‍ക്കാലം പവിത്രപ്പൂട്ടുകള്‍ എന്നു വിളിച്ചു കൊള്ളൂ. സംശയമുള്ളവര്‍ പാര്‍ത്ഥന്‍ജി പറയുന്ന കിത്താബുകള്‍ വായിച്ച് വിവിധ പവിത്രപൂട്ടുകള്‍ മനസ്സിലാക്കുക. പിന്നെ ഭാരതീയത്തില്‍ പവിത്ര പൂട്ടുകള്‍ സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവര്‍ക്കും ഉണ്ടായിരുന്നു. പൂട്ടുകളുടെ കാര്യത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റു രാജ്യം ! തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ, ദൃഷ്ടിയില്‍പെടായ്മ, വിദ്യാനിഷേധം, ഈയം ഉരുക്കിയൊഴിക്കല്‍, സതിയനുഷ്ഠിക്കല്‍, ഒരുത്തനെ സ്വര്‍ഗ്ഗത്തിലെത്തിക്കാനുള്ള നരബലി,.........................അങ്ങനെ അങ്ങനെ സുമംഗലീ സിന്ദൂരവും താലിയും വരെ എത്രയെത്ര പവിത്രപ്പൂട്ടുകള്‍. കേരളത്തില്‍ കുറേക്കാലം അവര്‍ണ്ണര്‍ക്ക് പൂട്ടുകളെ ഇല്ലായിരുന്നു. പെണ്ണുങ്ങള്‍ക്ക് അരയ്ക്കുമേലെ തുണിയേ വേണ്ടായിരുന്നു. മുഴുവന്‍ മൂടണോ പാതിമൂടണൊയെന്ന തര്‍ക്കം തന്നെ ഉദിക്കുന്നില്ല. കേരളത്തിലെ പെണ്ണുങ്ങള്‍ക്ക് തുണിപ്പൂട്ടു കൊടുത്തിട്ട് പത്തുതൊണ്ണൂറ് വര്‍ഷങ്ങളേ ആകുന്നുള്ളൂ.

    ReplyDelete
  138. നിസ്സഹായന്റെ മറുപടി ഇഷ്ടായി. പക്ഷെ അതിലെ ‘സയന്റിഫിക്കായി’ എന്ന വാക്ക് ഒഴിവാക്കിയാൽ പെരുത്തിഷ്ടായി. താങ്കൾ ഉദ്ദേശിട്ടുണ്ടാവുക ആധുനികശാസ്ത്രമല്ലെ. ഞാൻ അങ്ങിനെ പറഞ്ഞിട്ടില്ല.

    താങ്കളുടെ ഈ കമന്റ് വായിച്ചപ്പോൾ ഇന്ന് ഞങ്ങൾ സംസാരിച്ച ഒരു സംഗതിയുടെ ശാസ്ത്രീയവും ചരിത്രപരവുമായ ഒരു മറുപടി തരാൻ യോഗ്യൻ ആണെന്നു തോന്നുന്നു.

    ദൈവങ്ങൾ ഉടുക്കുന്ന പട്ടിന്റെയെന്നു തോന്നുന്ന ഡക്കറേറ്റഡായ വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ടുകൊടുക്കുന്നത് ആരായിരിക്കും. അതെല്ലാം കളർ പോകാതെ കഴുകണമെങ്കിൽ ഡ്രൈവാഷ് തന്നെ ചെയ്യേണ്ടിവരില്ലെ. സ്ത്രീ ദൈവങ്ങളുടെ ജാക്കറ്റ് ആരാണ് തുന്നിക്കൊടുക്കുന്നത്. എന്നതായിരുന്നു വിഷയം.

    ആളുകൾ തുണിയുടുക്കുന്ന കാര്യം താങ്കൾ ഇവിടെ വളരെ വൈദഗ്ദ്ധ്യത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ലോകത്തിലെ ജനങ്ങൾ വസ്ത്രങ്ങൾ ഉടുക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായിട്ടുണ്ടാകും. ഇക്കാര്യത്തിൽ വ്യക്തമായ ഒരു മറുപടി താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. ഭാരതീയർ (സവർണ്ണപുരോഹിതർ) അതിനെ വിലക്കിയതിന്റെ പശ്ചാത്തലവും കുറെ കാലമായി അന്വേഷിക്കുകയാണ്. താങ്കൾക്ക് അത് വ്യക്തമാക്കാൻ കഴിയും എന്നു തോന്നുന്നു.

    ReplyDelete
  139. ഇന്നാ കാണുനത്. കൊള്ളാം.

    അല്ല, ഈ പൂടിനു പകരം പാസ്സ്‌വേര്‍ഡ്‌ ഫിറ്റ്‌ ചെയാന്‍ പറ്റുമോ ? വരുമായിരിക്കും, അല്ലെ ?

    അത് പോലെ, ഇന്നു ഈ പൂട്ട് കണ്ടു നമ്മള്‍ ചിരിക്കുന്നു, കുറെ കാലം കഴിഞ്ഞു നമ്മുടെ ഇപ്പോള്‍ ഉള്ള ആ വിവാദ വസ്ത്രം കണ്ടു അന്നത്തെ തലമുറ ഇങ്ങനെ ..ഇത് പോലെ പോസ്റ്റ്‌ ഇടുമായിരിക്കും..അല്ലെ ?

    ReplyDelete
  140. ബഹുമാനപ്പെട്ട ഗുരോ പാര്‍ത്ഥന്‍ജി,

    ശിഷ്യന്മാരുടെ അറിവ് പരിശോധിച്ച് പബ്ലിക്കായി അവഹേളിക്കരുതേ ! ഏകലവ്യനെപ്പോലെ ഒളിഞ്ഞുനിന്ന്,അങ്ങയെ ധ്യാനിച്ചുകൊണ്ട് അങ്ങയുടെ ‘ഭാരതീയാത്മീയതാ’ സൈറ്റുകളില്‍ നിന്നും പാഠങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നതേയുള്ളു ഞാന്‍. പഠനം പൂര്‍ത്തിയാകുന്നതിനു മുന്‍പ് അങ്ങ്എന്നെ പരീക്ഷിക്കുകയാണോ ?
    എങ്കിലും ഗുരുനിന്ദ പാടില്ലല്ലോ. അറിയാവുന്ന ഉത്തരങ്ങള്‍ പറയാം. തെറ്റിയാല്‍ ശിക്ഷയായും ഗുരുദക്ഷിണയായും ഒന്നിനു പകരം രണ്ടു പെരുവിരലും ചോദിച്ചേക്കല്ലേ.
    വേലയെടുത്തു കുടുംബത്തെ പോറ്റേണ്ടതാണ്.

    “ലോകത്തിലെ ജനങ്ങള്‍ വസ്ത്രങ്ങള്‍ ഉടുക്കാന്‍ തുടങ്ങിയിട്ട് എത്ര വര്‍ഷമായിട്ടുണ്ടാകും ?”

    ഗുരോ ലോകമെന്നാല്‍ നമുക്ക് ഭാരതവര്‍ഷമല്ലേ. അതിനപ്പുറം ഒരു ലോകമുണ്ടോ! പിന്നെ പാതളമുണ്ടായിരുന്നു. ചതുര്യുഗത്തിന്റെ ആരംഭത്തില്‍ ഭഗവത് ചൈതന്യം അവതീര്‍ണ്ണമായപ്പോള്‍ ജ്ഞാനത്തില്‍ നിന്നും ദൃഷ്ടിയുണ്ടായി. ദൃഷ്ടി നോക്കിയപ്പോള്‍ നാണമുണ്ടായി. നാണത്തില്‍ നിന്നും വസ്ത്രമുണ്ടായി. ബ്രഹ്മണനു സില്‍ക്ക് , ക്ഷത്രിയന് പോളിസ്റ്റര്‍, വൈശ്യന് കോട്ടന്‍, ശൂദ്രന് മരവുരി. അങ്ങനെ ചതുര്‍ യുഗങ്ങളുടെ ആകെത്തുകയായ കാക്കത്തോള്ളായിരം വര്‍ഷങ്ങളായി നാം ഭാരതീയര്‍ തുണിയുടുക്കുന്നു. മറ്റവന്മാരെ(കൃസ്ത്യാനിയേയും മുസ്ലീമിനേയും) ഈയിടെ നാലായിരം വര്‍ഷം മുന്‍പ് സൃഷ്ടിച്ചതല്ലേ. അവന്മാര്‍ നൂറ്റാണ്ടുകളായി നമ്മള്‍ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്നപ്പോള്‍, സര്‍വ്വ ജ്ഞാനവിജ്ഞാനാദികളും അടിച്ചുമാറ്റിയ കൂട്ടത്തില്‍ വസ്ത്രത്തിന്റെ ഉല്പാദനരഹസ്യവും കൊണ്ടു പോയി.

    “ഭാരതീയ (സവര്‍ണ്ണപുരോഹിതര്‍) അതിനെ(വസ്ത്രം ഉടുക്കുന്നതിനെ) വിലക്കിയതിന്റെ പശ്ചാത്തലവും കുറെ കാലമായി അന്വേഷിക്കുകയാണ്.”

    ഗുരോ, കൃതയുഗം ഒന്നാമാണ്ട് കന്നിമാസം ഏഴാം തീയതി ബ്രാഹ്മമുഹൂര്‍ത്തതില്‍ പ്രജാപതിബ്രഹ്മന്‍ വൈതരണിയാഗം നടത്താനായി അരണി കടഞ്ഞുകൊണ്ടിരുന്നപ്പോള്‍
    അരയില്‍ നിന്നും സില്‍ക്കുതുണി ഉരിഞ്ഞുപോയി. അരണി കടയുന്നത് നിറുത്തുന്നത് അശുഭലക്ഷണമാകയാല്‍ അദ്ദേഹം തുണിയുടുക്കാതെ കടച്ചില്‍ തുടര്‍ന്നു. ഇതു കണ്ട് അപ്പോള്‍ ആ വഴി വന്ന കിടിലാസുരന് ചിരി സഹിക്കാന്‍ പറ്റാതെ വന്നു. അയാള്‍ ബീഡി കത്തിക്കാന്‍ കൈയില്‍ കരുതിയിരുന്ന തീപ്പട്ടി ഉരച്ച് അരണി കത്തിച്ച് ബ്രഹ്മനെ സഹായിച്ചു. എന്നാല്‍ കോപിഷ്ടനാ‍യ പ്രജാപതിബ്രഹ്മന്‍ അസുരനെ ഇങ്ങനെ ശപിച്ചു. “നിനക്കും നിന്റെ വംശത്തിനും എ.ഡി1900 വരെ പൂര്‍ണ്ണമായി തുണിയുടുക്കാന്‍ അവകാശമില്ലാതെ വരട്ടെ” ഇതാണ് അവര്‍ണ്ണര്‍ക്ക് തുണിയുടുക്കാന്‍ പറ്റാതെ വന്നതിന്റെ പശ്ചാത്തലം.

    ReplyDelete
  141. എവടെ ഫാരതീയാചാരം പറഞ്ഞാലും പാര്‍ത്ഥന്‍ ഉടനേ ഏത് കിത്താബിലെന്ന് ചോദിക്കും. ചോദ്യം കേട്ടാല്‍ത്തോന്നും കിത്താബിന്റെ റഫറന്‍സ് കിട്ടിയാല് ഇതാ ഓടിപ്പോയി വായിച്ച് മലര്‍ത്തികളയുമെന്ന്.

    അടുത്ത പോസ്റ്റില്‍ ആ കിത്താബിനെപ്പറ്റി വിക്കിപ്പീഡികയില്‍ ആരോ വിക്കിയതിന്റെയും മുക്കിയതിന്റെയും മൂടും മുറിയുമെടുത്ത് എഴുതും. എന്നിട്ട് ഇതൊക്കെ വായിച്ചിട്ടാണാഡേയ് എഴുതിയത് എന്ന് ചോദ്യം വന്നാല്‍ ഉളുപ്പില്ലാതെ പറയും “ഞാനീ കിത്താബ് വായിച്ചിട്ടില്ല,എനിക്കതിനൊള്ള വിവരമില്ല...അല്ലെങ്കിലും വായിക്കേണ്ട കാര്യമില്ലല്ലോ,വല്യ വല്യ ആളുകള് വായിച്ചിട്ട് എഴുതിയത് വായിച്ചാപ്പോരേ” എന്നൊക്കെ.

    ഫാരതീയ പൈതൃകം (ഫയങ്കര സയന്റിഫിക് ആയി) ജീവിത ധര്‍മ്മങ്ങളെ ഗന്ഥത്തിലാക്കി വച്ചിട്ടുണ്ടെന്ന്‍ പറയും, അതിലെ വിഡ്ഢിത്തങ്ങള്‍ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍, ‘ഓ ഇതൊന്നും ഒരു അംഗീകൃത ഗ്രന്ഥമേ അല്ല’ എന്നടിക്കും. ഈ ടൈപ്പ് ഉരുണ്ട്കളിഗുരുക്കന്മാര്‍ക്ക് നിസ്സഹായന്റെ കിടിലാസുരനാണ് പറ്റിയ മറുപടി.

    ഓട്ടോ ----- ‘മനുസാറിന്റെ സ്മൃതി‘യിലെ ഈയം ഉരുക്കിയൊഴിക്കല് ഗവേഷണം കുറേക്കാലം നടത്തീട്ട് എന്തായി പാര്‍ത്ഥന്‍ സാറേ? കിത്താബിലെ വരി കിട്ടിയാ ? വിക്കീത്തപ്പിയാ തൊപ്പിയിടത്തേ ഒള്ള്.

    ReplyDelete
  142. Jayakrishnan Kavalam said...
    പ്രവാസി ഭര്‍ത്താക്കന്മാര്‍ക്ക് ഇതുപകരിക്കും.

    കുടുംബം പുലര്‍ത്താന്‍ നാടുവിട്ട് ലേബര്‍ക്യാമ്പുകളില്‍ കഴിയുന്ന ഫാമിലി സ്റ്റാറ്റസില്ലാത്ത ലക്ഷക്കണക്കിനു മലയാളി തൊഴിലാളികള്‍ക്ക് മലയാളത്തിലെ മഹാകവിയുടെ ഉപഹാരം!

    ആരും കണ്ടില്ലേടേയ് ഈ സാമൂഹ്യദ്രോഹിയുടെ പുലമ്പല്‍?

    ReplyDelete
  143. ചാണക്യ
    ഇതൊരു പുതിയ അറിവാണ് . പോസ്റ്റ്‌ കൊള്ളാം.

    ReplyDelete
  144. ചാണക്യജി,
    എന്റെ അഭിവന്ദ്യ ഗുരുവരന്‍ പാര്‍ത്ഥന്‍ജീക്ക് ഞാന്‍ കൊടുത്ത മറുപടി താങ്കള്‍ ഡിലീറ്റു ചെയ്തതില്‍ പ്രതിഷേധിക്കുന്നു.

    ReplyDelete
  145. കമന്റിന്റെ ബാക്കി പകുതി പിന്നെയും വിഴുങ്ങിയോ ?

    ReplyDelete
  146. നിസ്സഹായന്‍,

    കമന്റുകൾ ഒന്നും തന്നെ ഡെലീറ്റിയിട്ടില്ല. താങ്കൾ മെയിലിൽ അയച്ച കമന്റ് ഇവിടെ ഉണ്ടല്ലോ.

    ജോലിതിരക്കുകൾ കാരണം താങ്കളുടെ പരാതി കാണാൻ വൈകിയതിൽ ക്ഷമ.

    ReplyDelete
  147. @ Captain Haddock,
    നന്ദി.:)

    @ കിടിലാസുരന്‍ ഫ്രം അതലം-വിതലം-സുതലം,
    വായനക്ക് നന്ദി,
    വ്യക്തികളെ ലക്ഷ്യമിട്ടുള്ള കമന്റ്കൾ ഒഴിവാക്കാൻ അപേക്ഷ.

    @ sujith surendran,
    വായനക്ക് നന്ദി,
    ജയകൃഷ്ണൻ കാവലം പറഞ്ഞത് തമാശ മട്ടിലുള്ള നിരുപദ്രവ കമന്റായി കാണൂ, വ്യക്തിഹത്യ ഒഴിവാക്കി ആശയത്തെ ഖണ്ഡിക്കാൻ ശ്രമിക്കൂ. സാമൂഹിക ദ്രോഹിയെന്നൊക്കെ വലിയ വായിൽ വിളിച്ചു കൂവും മുൻപ് ഒന്നാലോചിക്കൂ..!

    @ Akbar,
    നന്ദി.

    ReplyDelete
  148. വായിച്ചവർക്കും അഭിപ്രായം പറഞ്ഞവർക്കും ഒരിക്കൽ കൂടി നന്ദി...

    ReplyDelete
  149. എനിക്കൊന്നും പറയാനില്ല. എനിക്ക് പറയാനുള്ളതെല്ലാം ഭംഗിയായി പള്ളിക്കുളം പറഞ്ഞിരിക്കുന്നു. ചാണക്യന് പര്‍ദ്ദയുടെ കാര്യം പോസ്റ്റ് ഇട്ടതിന്‍ ശേഷമാണ് കത്തിയത് എന്ന് തോന്നുന്നു. നന്മനേരുന്നു.

    ReplyDelete
  150. ലോകത്തിലെ വിവിധ വസ്ത്രധാരണ രീതികള്‍ അതതു പ്രദേശത്തെ കാലാവസ്ഥ, ജീവിതരീതി, സംസ്കാരം എന്നിവയില്‍നിന്നു ഉരുത്തിരിഞ്ഞതാണെന്ന് കേട്ടിരിക്കുന്നു. എന്റെ യാത്രകളില്‍ അത്തരം വിവധ വസ്ത്ര ധാരണരീതികള്‍ കണ്ടിട്ടുമുണ്ട്. അവയുടെ വൈവിധ്യം മനസ്സിലാക്കിയിട്ടുമുണ്ട്‌. ഒരു പക്ഷെ ബ്രിട്ടീഷ്‌ അധിനിവേശത്തിന്റെ സ്വാധീനത്തിലാവം ഇന്നുള്ള സൊ called മോഡേണ്‍ വസ്ത്ര ധാരണരീതി പ്രചാരത്തിലായത്. "വിവാദ വസ്ത്രത്തോടു " എനിക്ക് ഒരു എതിര്‍പുമില്ല. പക്ഷെ ഒരു ചെറിയ ആശങ്ക ഇവിടെ പങ്കു വെക്കട്ടെ. ഞാന്‍ മലബാറില്‍ നിന്നുമാണ്. ഒരു പക്ഷെ കേരളത്തില്‍ ഏറ്റവും വര്‍ണപകിട്ടര്‍ന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നത് ഇവുടുത്തെ മുസ്ലീം സ്ത്രീകളാണ്. അതിരാവിലെ വര്‍ണപകിട്ടര്‍ന്ന വസ്ത്രവും തട്ടവും അണിഞ്ഞു കൊച്ചുകുട്ടികള്‍ മദ്രസയിലേക്ക് പോകുന്ന കാഴ്ച മനസ്സില്‍ കൌതുകവും വാത്സല്യവും ഉണര്‍ത്തുന്നത് തന്നെയാണ്. പക്ഷെ കഴിഞ്ഞ അവധിക്കാലത്ത്‌ കണ്ട കാഴ്ച ഒരിത്തിരി വേദനിപ്പിച്ചു. രാവിലെ മദ്രസയില്‍ പോവുന്ന കൊച്ചുകുട്ടികള്‍ പര്‍ദ്ദ അണിഞ്ഞിരിക്കുന്നു. എന്താണ് ഇത്രവര്‍ഷമയിട്ടും മലബാറില്‍ ഇല്ലാതിരുന്ന ഈ പ്രവണതയ്കു കാരണം. കുഞ്ഞുങ്ങളുടെ കളര്‍ വസ്ത്രങ്ങല്ക് മുകളില്‍ ഇങ്ങനെ ഒരു മൂടുപടത്തിന്റെ ആവശ്യം ഉണ്ടോ? ഇത് ഒരുതരം അടിച്ചേല്പിക്കലും അനാവശ്യമായ അരക്ഷിതത്വ ഭീതി ഉണര്‍തുന്ന്തുമല്ലേ? ഇസ്ലാം മതവിശ്വാസികള്‍ ഒട്ടേറെയുള്ള ഞങ്ങളുടെ പ്രദേശത്ത് ഞാന്‍ എന്റെ മുസ്ലീം സുഹൃത്തുക്കള്ടെ വീട്ടില്‍ പോകുമ്പോള്‍ അവിടെയുള്ള സ്ത്രീകള്‍ ഞങ്ങളുടെ മുന്നില്‍ പര്‍ദ്ദയില്ലാതെ വരികയും സമസാരിക്കുകയും ചെയ്യാറുണ്ട്. പക്ഷെ ഇന്നുകണ്ട് വരുന്ന പലപ്രവണതകളും ഭാവിയില്‍ അതിനൊക്കെ ഒരു വിലങ്ങുതടിയാവും എന്ന് ഞാന്‍ സംശയിക്കുന്നു. അനാവശ്യമായി വളര്‍ത്തി കൊണ്ടുവരുന്ന ഒരു അരക്ഷിതത്വ ബോധം മലബാറിലെ നല്ല മത മൈത്രി നശിപ്പിക്കാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. നോമ്പിനുണ്ടാകുന്ന പലഹാരങ്ങളുടെ പങ്കുനഷ്ടപ്പെടുമോ എന്ന ഭയവുമുണ്ട്. കേരളംപോലെയുള്ള ഒരു പ്രദേശത്ത് ഇന്നു പൊതുവേ പെണ്‍കുട്ടികള്‍ ചൂരിദാറും, സാരിയും മറ്റു സഭ്യമായ വസ്ത്രങ്ങളുമാണ് ഉപയോഗിക്കുന്നത്. പിന്നെ ഒരു ഇസ്ലാം മതവിശ്വാസിനി എന്നതിന്റെ അടയാളമായി തട്ടവും ധരിക്കുന്നണ്ട്. അതിനു അര്‍ഹിക്കുന്ന ബഹുമാനവും ലഭിക്കുന്നുണ്ട് എന്ന് തന്നെ ഞാന്‍ കരുതുന്നു. പിന്നെ ഇതിനെല്ലാമുപരി ഒരു പര്‍ദ്ദ ധരിക്കേണ്ടതുണ്ടോ? നിര്‍ബന്ധപൂര്‍വ്വം ധരിപ്പിക്കേണ്ടതുണ്ടോ?

    ReplyDelete
  151. ആരെന്തൊക്കെ എന്നെ കുറിച്ച് വിചാരിച്ചാലും വേണ്ടില്ല ഈ സാധനം കണ്ടിട്ട് .. ഹോ... സംഗതി ശുഷ്ക്കാന്തിയാവുന്നു ഇതിന്റെ പടമിട്ട ചാണക്യന് നന്ദി

    ReplyDelete
  152. തളത്തില്‍ ദിനേശന്മാര്‍ക്കു മാത്രമല്ല, ഒരുപാടു പേര്‍ക്കുള്ള ഒരു പാഠമാണ്‌. അറിയേണ്ടതുതന്നെ. മണിചിത്രതാഴിലൂടെ നല്ലൊരു വിമര്‍ശനം താങ്കള്‍ നടത്തിയിരിക്കുന്നു. വളരെ നന്നായി.ഇതുവരെ കേട്ടിട്ടും കണ്ടിട്ടും ഉണ്ടായിരുന്നില്ല. വളരെ വിശദമായ ഈ പോസ്റ്റിനു നന്ദി

    ReplyDelete